പ്രണയതീരം ❣️ ഭാഗം 79

pranaya theeram

രചന: ദേവ ശ്രീ


രാവിലെ തന്നെ അവനിയെയും കുത്തിപൊക്കി അവൾ അമ്പലത്തിലേക്ക് പോയി.... 
ഭഗവാന് മുന്നിൽ തൊഴുകയ്യോടെ പ്രാർത്ഥിച്ചു... 
തനിക്കു നൽകിയ സൗഭാഗ്യങ്ങൾക്ക് അവൾ നന്ദി പറഞ്ഞു.. 
അവനിയും പ്രാർത്ഥിക്കുകയായിരുന്നു തന്റെ പ്രാണനെ തന്നിൽ നിന്നും അകറ്റരുതേ..  
മരണത്തിൽ പോലും തന്നെ തനിച്ചാക്കി പോകരുത് എന്ന് ... 

പ്രദിക്ഷണം വെച്ച് പ്രസാദം വാങ്ങി അവന്റെ നെറ്റിയിൽ വരച്ചു അവൾ.... 
അവനും തിരിച്ചു അവൾക്കു ചന്ദനം തൊട്ട് കൊടുത്തു. 
അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ആയിരുന്നു അവർ... 
തിരികെ വീട്ടിലേക്ക് പോകുമ്പോൾ അത്രയും സൂക്ഷ്മതയോടെ ആയിരുന്നു അവൻ വണ്ടി ഓടിച്ചത്. വീട്ടിൽ എത്തിയ നിമിഷം തന്നെ അവൻ അവന്റെ അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു. 
രണ്ടുപേരും ഒരുപോലെ സന്തോഷിപ്പിച്ച വാർത്തയായിരുന്നു അത്  
നന്ദിനി അവൾക്കു കണ്ണ് പറ്റാതിരിക്കാൻ ആരതി ഉഴിഞ്ഞു.... 
ദാസ് വിവരം ഗോപനെ വിളിച്ചു പറഞ്ഞു... 
അവരും ഈ വാർത്ത കേട്ടപ്പോൾ ഭയങ്കര ഹാപ്പിയായിരുന്നു.... 

അന്ന് വൈകുന്നേരം അവനി അവൾക്കായി നല്ല പുളിയുള്ള പച്ചമാങ്ങ... 
അത് കണ്ടതും അവളുടെ വായയിൽ വെള്ളം ഊറി.... 
അവൾ കൊതിയോടെ അതിൽ നിന്നും ഒന്നെടുത്തു കഴുകി കടിച്ചു... 
പുളികൊണ്ട് അവളുടെ അവളുടെ കണ്ണ് ഒന്നടഞ്ഞു...  
അവൾ കഴിക്കുന്നത് നോക്കി അവൻ ഇരുന്നു. 
അവളുടെ മുഖഭാവങ്ങൾ എല്ലാം നോക്കി ആസ്വദിക്കുകയായിരുന്നു അവൻ... 

പെട്ടൊന്ന് തന്നെ അവൾ വാ പൊത്തി വാഷ് ബേസിനു അടുത്തേക്ക് ഓടി അവൾ വാ തുറന്നു.... 

കൊഴുത്ത മഞ്ഞ വെള്ളം അവളുടെ വായയിൽ നിന്നും പുറത്തേക്കു വന്നു... 
അവനു ടെൻഷനോട്‌ കൂടി അവൾക്കൊപ്പം വന്ന് മുതുകു തടവി..  

അവൾ മുഖം എല്ലാം കഴുകി അവനെ നോക്കി.. 
അവന്റെ മുഖത്തെ ടെൻഷൻ കണ്ടു അമ്മാളു കണ്ണുകൾ രണ്ടു ചിമ്മി കാണിച്ചു.. 

എന്താടാ ഹോസ്പിറ്റലിൽ പോണോ..  നിനക്ക് വയ്യേ... 
അവളുടെ മുഖം തഴുകി അവൻ ചോദിച്ചു... 


ഒന്നുമില്ലെന്നേ... 
ഇതൊക്കെ ഈ സമയത്ത് പതിവുള്ളതാണ്... 
ഇത്തിരി നേരം കിടന്നാൽ മാറാവുന്ന ക്ഷീണം മാത്രമേ ഉള്ളു  

ഞാൻ അമ്മയെ വിളിക്കണോ.... 

വേണ്ട ഏട്ടാ...  ഞാൻ ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞു അവനിലെ പിടി വിട്ടു കൊണ്ട് അവൾ മുന്നോട്ട് നടന്നു... 

അമ്മാളു...  
അവനി അവളെ വിളിച്ചു.. 
അവൾ ഒന്ന് നിന്ന് തിരിഞ്ഞു നോക്കി... 

നീ ഇപ്പോ സ്റ്റെപ് കയറി പോകണ്ട എന്നും പറഞ്ഞു അവളെ കൈകളിൽ കോരി എടുത്തു കൊണ്ട് നടന്നു... 

അവന്റെ ആ പ്രവൃത്തി അവളെ ഒരുപാട് സന്തോഷപ്പെടുത്തി. 
കൈകൾ അവന്റെ തോളിലൂടെ ഇട്ടു അവന്റെ നെഞ്ചിൽ ചാരി കിടന്നു അവൾ.... 

ബെഡിൽ കൊണ്ട് പോയി അവളെ കിടത്തി പതിയെ തലമുടിയിൽ തഴുകി... 
അവൾ നിദ്രയെ പുൽകി.... 

അവളുറങ്ങുന്നതും നോക്കിയിരുന്നവൻ.... 
അടങ്ങാത്ത പ്രണയം അലയടിക്കുന്നുണ്ടായിരുന്നു അവന്റെയുള്ളിൽ... അതൊരു നറുമുത്തമായ് നെറുകയിൽ നൽകി കൊണ്ട് അവനുമവളെ ചേർത്തു പിടിച്ചു കിടന്നു. 

അന്ന് രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വേണ്ട എന്ന് നിരസിച്ചവൾ വീണ്ടും ഉറങ്ങി.... 


അവനി ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു അമ്മയോട് പറഞ്ഞു എന്തോ ആവശ്യത്തിന് പുറത്തേക്കു പോയി.... 


അമ്മാളു കണ്ണുകൾ തുറന്നു നോക്കിയപ്പോൾ സമയം 12 മണി കഴിഞ്ഞു.... 
ആ നിമിഷം അവളുടെ വയറു വിശന്നു മുറവിളി കൂട്ടി... 

അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു... 
ഒന്ന് ഫ്രഷ് ആയി അവൾ ഷോൾഡറിൽ കിടക്കുന്ന ടവ്വൽ എടുത്തു മുഖം ഒപ്പി കൊണ്ട് ഡോർ തുറന്നു.. 

പുറം തിരിഞ്ഞു നിൽക്കുന്ന അവനിയെയാണ് അവൾ കണ്ടത്... 
ഇതെന്താ ഉറങ്ങിയില്ലേ.... 


ഇല്ലല്ലോ എന്നും പറഞ്ഞു ഒരു പ്ലേയിറ്റുമായി തിരിഞ്ഞു... 

അവളുടെ കണ്ണുകൾ പോയത് ആ പാത്രത്തിലെ ഭക്ഷണത്തിലെക്ക് ആയിരുന്നു... 


ഹായ് പൊറോട്ട.... 
എന്താ കോംബോ എന്നും ചോദിച്ചു അവൾ അവന്റെ അരികിലേക്കു നടക്കുമ്പോൾ അവളുടെ മൂക്കിലേക്ക് നല്ല ബീഫ് വരട്ടിയതിന്റെ മണം ഇരച്ചു കയറിയിരുന്നു... 

ബീഫ്‌........ അവൾ മണം ഒന്നാഞ്ഞു വലിച്ചു പറഞ്ഞു... 


അവൻ ചിരിയാലെ തലയാട്ടി കൊണ്ട് അതേ എന്ന് പറഞ്ഞു അവൾക്കു അതിൽ നിന്നും ഒരു പീസ് എടുത്തു ബീഫിൽ മുക്കി വായയിൽ വെച്ചു കൊടുത്തു.. 

ഇതൊക്കെ ഇപ്പോ വാങ്ങി.... 


നീ ഉറങ്ങിയപ്പോൾ ഞാൻ പുറത്ത് പോയിരുന്നു... 
അപ്പൊ വാങ്ങി... 


ഈ സമയത്ത് ഫാസ്റ്റ് ഫുഡ്‌ അത്ര നല്ലതല്ലട്ടോ എന്നും പറഞ്ഞു അവൾ അവനു നേരെ വാ തുറന്നു.... 

എങ്കിൽ നീ കഴിക്കണ്ട എന്നും പറഞ്ഞു അവൻ പാത്രം തിരിച്ചു.... 

ആഹാ...  എന്തായാലും കൊണ്ട് വന്നതല്ലേ...  വേസ്റ്റ് ആക്കണ്ട...  ഞാൻ കഴിച്ചോളാം.. 
എന്നും പറഞ്ഞു അവൾ അവനു മുന്നിലേക്ക് കയറി നിന്ന് വീണ്ടും വാ തുറന്നു..  

അയ്യടി മോളെ...  അല്ലാതെ കൊതിച്ചിട്ടല്ലല്ലേ...  
പറയുന്നതിനൊപ്പം അവൻ ഒരു പീസ് അവളുടെ വായയിൽ വെച്ചു... 
കൊതിച്ചി പാറു..  

നല്ല അനുസരണയുള്ള കുട്ടിയെ പോലെ അവൾ കഴിച്ചു... 
കഴിക്കുന്നതിനിടയിൽ അവൾ ഓരോന്ന് പറയുന്നുണ്ടായിരുന്നു.. 
എല്ലാം കഴിച്ചു കഴിഞ്ഞു അവൾ അവനോടു പറഞ്ഞു നമുക്ക് ബാൽക്കണിയിൽ പോയിരിക്കാം.... 


അവൻ സമയം നോക്കി...  1 മണി.... 
ഇപ്പോഴോ... 

അതിനെന്താ...  അവിടെ പോയിരിക്കാൻ സമയം ഓക്കേ ഉണ്ടോ എന്നും പറഞ്ഞു അവൾ ഡോർ തുറന്നു അവിടേക്ക് നടന്നു... 

കൈവരിയിൽ പിടിച്ചു ആകാശത്തെക്ക് നോക്കി നിൽകുമ്പോൾ അവനിയും അവൾക്കു പിറകിൽ ആയി വന്നു നിന്നു...
അവന്റെ നെഞ്ചിലേക്ക് തല ചാരിയവൾ..  

അമ്മാളുവിന്റെ വയറിലൂടെ കയ്യിട്ടു പിടിച്ചു അവന്റെ മുഖം അവളുടെ തോളിൽ വെച്ചു... 

അതേയ്... 
അതികനേരം ഇങ്ങനെ നിന്നാൽ എന്റെ കുഞ്ഞിനാണ് ബുദ്ധിമുട്ട്.... 


ഓഹോ അപ്പൊ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായാലും കുഴപ്പമില്ലലെ... 
അവൾ കള്ളപരിഭവം നടിച്ചു.... 

ആ നിമിഷം അവൻ അവളെയും കോരി എടുത്തു റൂമിലേക്ക്‌ നടന്നു. 
ബെഡിലേക്ക് ഇരുന്നു അവളെ മടിയിൽ ഇരുത്തി... 

അവനിയുടെ തോളിലൂടെ കയ്യിട്ടു അവൻ അവനോടു പറഞ്ഞു... 
അതേയ്    
നാളെ എനിക്ക് ഒരു മസാല ദോശ വാങ്ങി തരുമോ.... 


എന്തോ...  എങ്ങനെ..   
നീ അല്ലെ പറഞ്ഞത് ഫാസ്റ്റ് ഫുഡ്‌ അധികം നന്നല്ല എന്ന്... 

ആഹാ..  
അതോ... 
അത് ഞാൻ... 
.. 
ആഹാ അത്‌ നീ... 

അത്‌ പറഞ്ഞത് dr. ഉത്ര... 
ഇപ്പോ പറയുന്നത് mrs. അവനീത്‌ 
അവൾ ഒരു കള്ള ചിരിയാലേ പറഞ്ഞു..  
ആണോ എന്നും ചോദിച്ചു അവൻ അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായി ഒന്ന് കടിച്ചു.... 

ദിവസങ്ങൾ കടന്നു പോയി..... 

ഉത്രക്ക് ഇത് ഏഴാം മാസം ആണ്... 

വിശേഷം ആയതും അവളെ അവളുടെ വീട്ടിലേക്ക് പോകാൻ അവൻ സമ്മതിച്ചില്ല... 
ഈ സമയത്ത് ദൂരെയാത്ര വേണ്ട എന്ന അവന്റെ ആ വാദം എല്ലാവരും അംഗീകരിച്ചു. 

എന്നാൽ ഇപ്പോ ഏഴാമാസത്തെ ചടങ്ങും വേണ്ട എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു... 


അതിന്റെ ചെറിയ ഒരു നീരസം അമ്മാളുവിനു ഉണ്ട്.... 


അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറി ബാൽക്കണിയിൽ പോയി നിന്നു.... 

അവനു അവളുടെ പിറകെ അവിടേക്ക് നടന്നു..  

. തീർന്നില്ലേ അമ്മാളു നിന്റെ പിണക്കം... 


അവൾ മുഖം വീർപ്പിച്ചു... 


എന്തിനാടാ എന്നോട് പിണങ്ങി നിൽക്കുന്നതു... 
എനിക്ക് നിന്നെ വിട്ടു നിൽക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലേ..... 

അവളുടെ കണ്ണെല്ലാം ചുവന്നു... 
പെയ്യാൻ വെമ്പി നിൽക്കുന്ന മഴ പോലെ അവളുടെ മിഴികളിൽ കണങ്ങൾ ഉരുണ്ട് കൂടി... 

.. അവൾ അവനോടു ചോദിച്ചു.   
ഏട്ടാ... 
നാളെ നമ്മുക്ക് ഒരു മോള് ഉണ്ടായി അവൾക്കും ഇതേ അവസ്ഥ വന്നാൽ... 
അവനും നമുക്ക് അരികിലേക്കു അവളെ പറഞ്ഞയാക്കാതെ ഇരുന്നാൽ...  

അവര് തമ്മിൽ എത്ര സ്നേഹം ഉണ്ട് എന്ന് പറഞ്ഞാലും നമ്മുടെ മോളാല്ലേ...  നമുക്ക് കാണില്ലേ ആഗ്രഹങ്ങൾ.... 
... 


അവനു മറുപടി ഉണ്ടായിരുന്നില്ല... 
അവന്റെ മുഖം താഴ്ന്നു... 


ഞാനും ഒറ്റ മോളാ...  എന്റെ വീട്ടുകാർക്കും കാണില്ലേ ആഗ്രഹങ്ങൾ   ... 

മം....  ചടങ്ങ് നടത്താം....
അവൻ അവളുടെ വയറിൽ മുത്തമിട്ടു പറഞ്ഞു... 

അച്ഛേടെ മുത്തിനെയും അമ്മേനെയും പറഞ്ഞുവിടാൻ അച്ഛക്ക് തീരെ ഇഷ്ട്ടമല്ലട്ടോ...
പിന്നെ അമ്മ പറഞ്ഞപോലെ  .

അച്ഛന്റെ സ്വാർത്ഥതക്ക് വേണ്ടി എല്ലാരേയും വേദനിപ്പിക്കുന്നത് ശരിയല്ല..  


അവൻ മുഖം തുടച്ചു.... 


അവളും അവനെ വയറിനോട്‌ ചേർത്തു വെച്ചു. 

അവൾക്കു അവനെ പിരിയുന്നതിൽ വിഷമം ഉണ്ടായിരുന്നു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story