പ്രണയതീരം ❣️ ഭാഗം 8

pranaya theeram

രചന: ദേവ ശ്രീ

"എന്നെ അറിയാത്ത, 
എന്നെ കാണാത്ത, 
ഉറക്കത്തിൽ എന്റെ  പേര് ചൊല്ലി വിളിച്ച എന്റെ സ്വപ്നമേ...... 
എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകൾ 
അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിൽ ആണ് ;
ആഴമേറിയ രണ്ടു ഗർത്തങ്ങൾ സൃഷ്ടിച്ചു....... ". 
(കടപ്പാട്- നന്ദിത)


എന്റെ പ്രണയമേ...... 
നീ എന്നിൽ നിന്ന് ഒരുപാട് അകലെയാണ്.... 
എങ്ങനെ ഞാൻ നിന്നിൽ എത്തി പെടും..... 


അവൾ ചിന്തയിൽ ആണ്ടു..... 

"വാകകൾ പൂക്കുന്ന വഴി വീഥിയിൽ 
ചെങ്കോടി കയ്യിലേന്തി... 
സഖാവിനെ കണ്ടന്നു ഞാൻ... 
എൻ സഖാവിനെ കണ്ടന്നു ഞാൻ... 
ഒരുമാത്ര കണ്ടപ്പോൾ എൻ ഇടനെഞ്ചിലായ്  ഒരു വാക പൂത്ത പോലെ " 

കയ്യിലെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു അവൾ ഞെട്ടി ഉണർന്നു.... 

ഓഹ് സ്വപ്നമായിരുന്നോ? 


വീണ്ടും ആ വരികൾ മുഴങ്ങി.... 
അവൾ ഫോൺ എടുത്തു നോക്കി.... 

നീന കാളിങ്.... 


ഗുഡ് മോർണിംഗ് നീന ചേച്ചി.... 


ഗുഡ് മോർണിംഗ് സഖാവെ.... 
പിന്നെ ഇന്ന് കുറച്ചു നേരത്തെ വരണം.... 
നാളെ ഫ്രഷേഴ്‌സ് ഡേ അല്ലെ.... 
കുറച്ചു അറേഞ്ച്മെൻറ്സ് ഉണ്ട്... 
അതിനാ..... 


ഓക്കേ ചേച്ചി..... 

ആരാഡി ഈ രാവിലെ തന്നെ....  മനുഷ്യന്റെ ഉറക്കം കളയാൻ.... 
നിവി തല വഴി പുതപ്പ് ഇട്ട് കിടന്നു.... 

അവൾ ആ പുതപ്പ് വലിച്ചിട്ടു 
അവളോട്‌ എഴുന്നേൽക്കാൻ പറഞ്ഞു....  

എടി നീന ചേച്ചിയാണ് വിളിച്ചത്....  കോളേജിൽ ഇന്ന് നേരത്തെ എത്തണം എന്ന്... 
വേഗം റെഡി ആവു.... 

. 🧡🧡🧡🧡🧡🧡🧡

അറേഞ്ച്മെന്റസ് ഓക്കേ കഴിഞ്ഞു അവിടെ ഇരിക്കുമ്പോൾ ആണ് 
അജുവും രോഹിയും വന്നത്.... 
  

കയ്യിലെ ഹീറോ പെനിന്റെ ടോപ് അടക്കാത്ത ധാരണ എനിക്ക് ഉണ്ടായില്ല... 

അജു എന്നോട് ക്ലാസ്സിൽ കയറുന്ന കാര്യം പറഞ്ഞപ്പോൾ കൈ വീശി വേണ്ട എന്ന് പറഞ്ഞതും 
എന്റെ പേന മഷി അവന്റെ ആ പ്ലൈൻ യെല്ലോ ഷിർട്ടിൽ കൊറ്റി പാറുന്ന പോലെയുള്ള അടയാളം തീർത്തു..... 

അവൻ എന്നെയും അവന്റെ ഷർട്ടും നോക്കി.... 

നീ തീർന്നടി എന്ന് പറഞ്ഞു വന്നതും ഞാൻ ഓടി.... 

പിന്നാലെ അവനും..... 

അങ്ങനെ ഓടി തളർന്നു ഞാൻ ലൈബ്രറിയിൽ കയറി ഒരു ബുക്ക്‌ എടുത്തു കോർണർ സീറ്റിൽ പോയി ഇരുന്നു... 

അതാകുമ്പോൾ പെട്ടെന്ന് കാണില്ല... 
ഇന്ന് അവന്റെ മുന്നിൽ ചെന്ന് ചാടിയാൽ എന്റെ കാര്യം കട്ടപൊക..... 


ഉത്ര എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... 

അവൾ ബുക്കിൽ നിന്നും തല ഉയർത്തി നോക്കി... 

ദേ നിൽക്കുന്നു നിരഞ്ജൻ സാർ... 


അവൾ എഴുന്നേറ്റു... 


താൻ ഇരിക്ക് എന്നും പറഞ്ഞു അയാൾ അവൾക്കു എതിരെ ഇരുന്നു.... 


എന്താ സാർ? 


എടൊ തനിക്കു എന്നും ക്ലാസ്സിൽ കയറി കൂടെ..  


അവൾ അയാളെ നോക്കി... 


നീ എന്തിനാ ഇങ്ങനെ ഉഴപ്പി നടക്കുന്നത്...  
തനിക്കു നല്ല ഒരു ഡ്രസ്സ്‌ ഇട്ടുടെ... 


അവൾ അവളുടെ ഡ്രസ്സ്‌ ഒന്ന് നോക്കി... 


താൻ എന്തിനാ ആൺകുട്ടികളുമായി ഇത്ര കൂട്ട്... 
അന്നൊരു ദിവസം പ്രണവ് ആയിരുന്നു... 
ഇന്ന് അർജുൻ... 

തനിക്കു ഒന്ന് ഒതുങ്ങി നടന്നൂടെ.... 

എന്താ സാറെ സാറിന്റെ പ്രശ്നം? 
ഞാൻ ക്ലാസ്സിൽ കയറാത്തതോ,  അതോ എന്റെ ഡ്രെസ്സൊ? അതോ ബോയ്സ്മായുള്ള കമ്പനിയോ? 

സാർ ഇതൊക്കെ എന്റെ പേർസണൽ കാര്യങ്ങൾ ആണ്...  സാർ ഇടപെടേണ്ട.... 
ഉള്ളിലെ അമർഷം പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു...  


ഉത്ര വളച്ചു കേടില്ലാതെ കാര്യം പറയാം... 
എനിക്ക് തന്നോട് ഒരു താല്പര്യം ഉണ്ട്... 
എന്റെ ജീവിതത്തിലേക്ക് താൻ എന്റെ കൂട്ടായി വരണം... 

പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്...  താൻ ഈ ബോയ്സുമായുള്ള ഈ കമ്പനി നിർത്തണം.... 

ഓക്കേ....  അവൾ പറഞ്ഞു... 


പിന്നെ തന്റെ ഈ ഡ്രസിങ് ശരിയല്ല...  
ബോയ്സിനെ പോലെ ജീൻസ് ഷർട്ട്‌ ഓക്കേ ഇട്ട്... 
തനിക്കു ഒരു ചുരിദാർ ഓക്കേ ഇട്ടൂടെ... 

മതി സാറെ....  പറഞ്ഞു പറഞ്ഞു സാർ ഓവർ ആകുന്നു...  ഞാൻ സാറിന്റെ ഭാര്യയോ കാമുകിയോ അല്ല...  സ്റ്റുഡന്റ് ആണ്... സാറ് പറഞ്ഞ ഈ താല്പര്യം എനിക്ക് തീരെ ഇല്ല... 

താൻ ആലോചിച്ചു പറഞ്ഞാൽ മതി...  

ഇതിൽ എന്താ ആലോചിക്കാൻ ഉള്ളത്... 
ഞാൻ സാറിനോട് എനിക്ക് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞിട്ടില്ല...  നമ്മൾ ഒരു റിലേഷനിലും അല്ല... 

എന്നിട്ട് കൂടി എനിക്ക് ഇത്രയും കണ്ടിഷൻ വെച്ചു... 
അപ്പൊ നമ്മൾ റിലേഷൻ ആയാൽ ഞാൻ എന്റെ ഫ്രണ്ട്‌സിനെ മുഴുവൻ ഒഴിവാക്കേണ്ടി വരും... 
എനിക്ക് എന്റെതായ ഒരു സ്വാതന്ത്ര്യവും നിങ്ങൾ തരില്ല... നരകിച്ചു ജീവിക്കാൻ ഉത്രയെ കിട്ടില്ല.. 

പിന്നെ സാറിനു വേണ്ടത് സാറ് പറഞ്ഞാൽ അനുസരിക്കുന്ന ഒരു പാവം കുട്ടിയെയാണ്...  ഉത്രയിൽ അങ്ങനെ ഒരാൾ ഇല്ല...  സോറി സാർ..  

ഉത്ര നമ്മുടെ നല്ല ജീവിതത്തിനു വേണ്ടി അല്ലെ... 

സോറി സാർ...  എനിക്ക് ഇങ്ങനെ ഒരു നല്ല ജീവിതം വേണ്ട... 
ഞാൻ സാറിനെ അങ്ങനെ കണ്ടിട്ടുമില്ല... 
ഇനി ഇതിന്റെ പേരും പറഞ്ഞു സാർ എൻറെ അടുത്ത് വരരുത്...  പ്ലീസ്... 

പിന്നെ എനിക്ക് ഇങ്ങനെ ഓക്കേ പറ്റു...  അതു സാറിന് എന്നല്ല...  ആർക്ക് വേണ്ടിയും ഞാൻ മാറ്റില്ല... 

താൻ ഒരു പെണ്ണ് തന്നെയാണോ?  അവളുടെ മറുപടി കേട്ടു ആയാൾ ചോദിച്ചു... 


ആണെങ്കിലും അല്ലെങ്കിലും എനിക്ക് സാറിനെ ബോധിപ്പിക്കേണ്ട കാര്യമില്ല... 


അവൾ അവിടെ നിന്നും എഴുന്നേറ്റു നടന്നു... 


അവൾക്കു അവിടെ നിൽക്കാൻ തോന്നിയില്ല...  അവൾ വേഗം ഹോസ്റ്റലിലേക്ക് പോയി മാട്രാനോട്‌ തല വേദനയാണ് എന്ന് പറഞ്ഞു കയറി.... 


ഉത്ര സ്നേഹം നിരസിച്ച ദേഷ്യം നിരഞ്ജനും ഉണ്ടായിരുന്നു...  ആയാൽ സ്വയം ആശ്വസിച്ചു... ഇങ്ങനെ ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടാത്തത് നന്നായി.... 
തന്നെ അനുസരിച്ചു ജീവിക്കാൻ അവൾക്കു ആവില്ല.. 
തനി ഒരു അഹങ്കാരിയാണ് അവൾ...  


തന്റെ സ്വപ്നത്തിലെ ഒരു ഗുണവും അവൾക്കില്ല.... 

പക്ഷെ എന്തിനോ അയാളുടെ ഹൃദയം വേദനിച്ചു... 


ഫ്രഷേഴ്‌സ് ഡേയുടെ തിരക്കിൽ ആയിരുന്നു എല്ലാവരും...  
. ചൈത്ര ഉത്രയെ വിളിച്ചപ്പോൾ അവൾ ഹോസ്റ്റലിൽ  ആണ്... 


ഉത്ര എവിടെ പ്രണവ് ചോദിച്ചപ്പോൾ ചൈത്ര പറഞ്ഞു...  അവൾ ഹോസ്റ്റലിൽ പോയി എന്ന്... 


അതു കേട്ട് നിവി ചിരിച്ചു കൊണ്ട് പറഞ്ഞു...  അവൾ അജുവിനെ പേടിച്ചു പോയതാകും...  


അതെന്താ?  -എബി.. 

.. അവൾ രാവിലത്തെ കാര്യം പറഞ്ഞു... 

.ഹേയ് ഇതു അതൊന്നും ആവില്ല..   അവൾക്ക് അത്ര പേടി ഒന്നുമില്ല... 
എബി പറഞ്ഞു... 


അതു ശരിയാ....  പ്രണവ് അവനെ അനുകൂലിച്ചു... 


.എല്ലാവരും നാളെത്തെ ഒരുക്കങ്ങളിൽ മുഴുകി... 

.നാളെ ഗൗതമും ആഷിയും കൊടുക്കുന്ന പണി അറിയാതെ.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story