പ്രണയതീരം ❣️ ഭാഗം 80

pranaya theeram

രചന: ദേവ ശ്രീ

അവനിയുടെ മുഖം കൈക്കുമ്പിളിൽ എടുത്തുകൊണ്ടവൾ നനുത്ത ചുംബനം നൽകി..   
മുഖം ആകെ ചുംബനങ്ങൾ നൽകി അവന്റെ മാറോടണഞ്ഞു... 

എനിക്കും ഇവിടെ നിന്നും പോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല.... 
പക്ഷെ..... 
അവൾ ഒന്ന് നിർത്തി.... 

വേണ്ട...  നീ പൊക്കോ...  എനിക്കും എപ്പോൾ വേണമെങ്കിലും വരാലോ... 
അവളുടെ വയറിൽ കൈകൾ തഴുകിയവൻ പറഞ്ഞു... 


അന്ന് രാത്രിയിൽ അവനു ഉറങ്ങാൻ സാധിച്ചില്ല... 

പിറ്റേന്ന് കാലത്തു തന്നെ ദാസ് ഗോപന് വിളിച്ചു അമ്മാളുവിനെ കൊണ്ട് പോകാൻ അടുത്തയാഴ്ച വന്നോളാൻ പറഞ്ഞു... 


ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം കഴിഞ്ഞു അവനി പുറത്തേക്കു പോകാൻ റെഡിയായി കൊണ്ടിരിക്കുമ്പോൾ ആണ് അവൾ  വയറും താങ്ങി പിടിച്ചു റൂമിലേക്ക്‌ വന്നത്... 

എങ്ങോട്ടാ ഏട്ടാ.... 
ഇനി ഒരാഴ്ച്ച ലീവ് ആണ് എന്ന് പറഞ്ഞിട്ട്... 


. ഇപ്പോ വരാടാ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... 
ഇന്നെനിക്കു ഒരു ഇന്നൊഗ്രേഷൻ പ്രോഗ്രാം ഉണ്ട്... 
അത് കഴിഞ്ഞു ഓടിവരാം എന്നും പറഞ്ഞു അവളുടെ ചുണ്ടിൽ ഒന്ന് മുത്തി... 
പിന്നെ വയറിലും... 

അവളും അവനു കൈകൾ വീശിയാത്ര പറഞ്ഞു.... 

അവനി പോർച്ചിൽ എത്തി ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞു... 

അവനിക്ക് കിട്ടിയ ലൊക്കേഷൻ അനുസരിച്ച് അവൻ ഡ്രൈവർക്ക് സ്ഥലം പറഞ്ഞു കൊടുത്തു.... 


വണ്ടി ചെന്നത് ഒരു കോളേജിന് മുന്നിൽ ആണ്.   

അവനെ പൂച്ചെണ്ടുകൾ നൽകി അവിടെ ഉള്ളവർ സ്വീകരിച്ചു.... 

അവിടെ ഉള്ള പുതിയ എംബിഎ ബിൽഡിങ് ഉദ്ഘാടനം ആയിരുന്നു... 
അതിനായി വേറെ മൂന്ന് ബിസിനസ്ക്കാരും vip കളും ഓക്കെ ഉണ്ടായിരുന്നു... 

അവനിക്ക് പാസ്ററ് ഓർമയില്ല എന്നറിയാവുന്ന പ്രിൻസിപ്പൽ അധികം ഒന്നും അവനോട് ചോദിച്ചു ബുദ്ധിമുട്ടിക്കാതെ അവനെ സ്റ്റേജിൽ തന്നെ ഇരുത്തി..... 
ഓരോരുത്തരും പ്രസംഗിക്കുമ്പോൾ അവനിയുടെ മനസിലേക്ക് അവൻ ആദ്യമായി കോളേജിലേക്ക് വന്നത് അവ്യക്തമായി തെളിഞ്ഞു വന്നു.... 
പിന്നീട് അവൻ ഓർക്കും തോറും അവന്റെ മനസിലേക്ക് ഓരോന്ന് ഓരോന്നായി തെളിഞ്ഞു വന്നിരുന്നു.... 
തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു അവനു. ഇരുന്ന കസേരയിൽ നിന്നും ബോധം അറ്റുവീണ അവനെയും കൊണ്ട് അവിടെയുള്ളവർ വേഗം ഹോസ്പിറ്റലിലേക്ക് പോയി..... 
ഡ്രൈവർ അവന്റെ വീട്ടിലേക്ക് വിവരം വിളിച്ചു പറഞ്ഞിരുന്നു... 

ഉത്രയും നന്ദിനിയും കൂടി ഹോസ്പിറ്റലിലേക്ക് വന്നു.... 
ഐസിയു വിന് പുറത്ത് ഹൃദയമിടിപ്പേറി അവർ രണ്ടുപേരും നിന്നു... 

ഡോർ തുറന്നു വന്ന ഡോക്ടറെ കണ്ടതും വയറുതാങ്ങി പിടിച്ചുകൊണ്ടവൾ ഡോക്ടറുടെ അടുത്തേക്ക് നടന്നു.... 

ആൽബിച്ചാ..... 
അവൾ അയാളെ വിളിച്ചു... 


പേടിക്കാൻ ഒന്നുമില്ല ഒന്നുമില്ല ഉത്ര.... 
ഹി ഈസ്‌ ഓക്കേ.... 
നൗ പെർഫെക്ട്ലി... 
അവനിക്ക് ഓർമ തിരിച്ചു കിട്ടിയിരിക്കുന്നു... 


ഉത്ര വിശ്വാസം വരാതെ അയാളെ നോക്കി... 

ആടോ...  ഞാൻ പറഞ്ഞത് സത്യമാണ്...  അവനിക്ക് ഒരു കുഴപ്പവുമില്ല... 
ഇപ്പോ ഒബ്സെർവഷനിൽ ആണ്... 
മറ്റ് അസ്വസ്ഥതകൾ ഒന്നുമില്ലെങ്കിൽ കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം... 

അവൾ ഒരു ചിരിയാലെ തലയാട്ടി... 

കണ്ണുകൾ തുറന്നവനി കണ്ടത് അവനെ തന്നെ നോക്കിയിരിക്കുന്ന അമ്മാളുവിനെയാണ് കണ്ടത്.... 
ബെഡിൽ നിന്നും എഴുന്നേറ്റു ഒരു ശ്വാസനയോടെ അവളോട്‌ പറഞ്ഞു... 
നീ എന്തിനാ ഇങ്ങോട്ട് വന്നത്...  നീ ഇങ്ങനെയാണ് വന്നത്...  ഒറ്റക്കാണോ..... 
ഇത്രേം നേരം ഓരോയിരുപ്പായിരുന്നോ.... 
എന്തെങ്കിലും കഴിച്ചോ നീ..... 

അവൾ സ്റ്റൂളിൽ നിന്നും എഴുന്നേറ്റു അവന്റെ അരികിൽ പതിയെ വയറും താങ്ങിക്കൊണ്ട് ഇരുന്നു... 

അവളെ ഒരു കൈകൊണ്ട് ചേർത്ത്പിടിച്ചു അവളുടെ മുടിയെല്ലാം മാടിയൊതുക്കിവെച്ചവൻ കവിളിൽ ഉമ്മ വെച്ചു..... 
എന്താ നീ ഇങ്ങനെ നോക്കുന്നത്....  എന്നെ ആദ്യമായി കാണുന്ന പോലെ..... 


അവളുടെ മിഴികൾ എല്ലാം നിറഞ്ഞു തുളുമ്പിയിരുന്നു.... 

അതെല്ലാം തുടച്ചു നീക്കിയവൻ പറഞ്ഞു... 
ഇനിയും എന്തിനാ വിഷമിക്കുന്നത്... 
ഇപ്പോ ഈ നിമിഷം മുതൽ നീ പറഞ്ഞു തന്നു നിന്നെ സ്നേഹിച്ച അവനീത്‌ അല്ല ഞാൻ..  
നിന്നെ ആത്മാവിൽ തൊട്ടറിഞ്ഞു സ്നേഹിച്ച നിന്റെ അവനി ഏട്ടൻ അല്ലെ നിന്റെ മുന്നിൽ നിൽക്കുന്നത്... 
ഇനിയും എന്തിനാ ഈ സങ്കടം..   


അപ്പോഴേക്കും ഡോർ തുറന്നു അവനിയുടെ അമ്മ മരുന്നുകൾ വാങ്ങി റൂമിലേക്ക്‌ വന്നു...
മോനെ..... 
അവർ അവനരികിൽ ചെന്നു തലയിൽ തലോടി വിളിച്ചു.... 
എല്ലാം ഭേദമായല്ലോ എന്റെ കുട്ടീടെ...  അത് മാത്രം മതി അമ്മക്ക്.... 


അന്ന് തന്നെ ഡിസ്ചാർജായി അവർ വീട്ടിലേക്ക് വന്നു.... 

. ദിവസങ്ങൾ കൊഴിഞ്ഞു..... 

നാളെ അമ്മാളുവിനെ അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയാണ്.... 

രാത്രിയിൽ അവനിയുടെ നെഞ്ചിൽ തലചായ്ച്ചു കിടന്നവൾക്കു ഉറങ്ങാൻ സാധിച്ചില്ല... 

അവളെ മാറോടടക്കി കിടക്കുന്ന അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... 
അവളുടെ ചുരിദാറിന്റെ ടോപ് പൊക്കി വയറിൽ കൈകൾ വെച്ചു മറ്റേകൈകൊണ്ട് അവളെയും ചേർത്തുപിടിച്ചു തലയിൽ തലോടി  അവൻ കിടന്നു..... 
കുഞ്ഞിന്റെ ചലനങ്ങൾ എല്ലാം അറിയുമ്പോൾ അവനിൽ ഉടലെടുക്കുന്ന സന്തോഷം അതിര് കവിഞ്ഞതായിരുന്നു..  

അമ്മാളു നീ ഉറങ്ങിയില്ലേ..... 


മ്മ്ഹ്ഹ്...  ഞാൻ...  എനിക്ക് ഉറക്കം വരുന്നില്ല... 


നാളെ രാത്രി എങ്ങനെ ഉറങ്ങുമെന്നോർത്തവൾ  ഇരുന്നു... 

താൻ ഒരു അമ്മയാകാൻ പോകുന്നവെന്നറിഞ്ഞ നിമിഷം മുതൽ തന്റെ എല്ലാ കാര്യങ്ങളും പറയാതെ ചെയ്തു തന്ന, 
ഭക്ഷണത്തോട് വിരക്തി തോന്നുന്ന നിമിഷങ്ങളിൽ ഓരോന്ന് പറഞ്ഞു തനിക്കു ഇഷ്ട്ടമുള്ളതെല്ലാം മുന്നിൽ എത്തിക്കുന്ന, 
ഓഫീസിൽ നിന്നും തിരികെ എത്തിയാൽ തനിക്കു അരികിൽ ഇരുന്നു പ്രണയാതുരമായി സംസാരിക്കുന്ന, വയറിൽ തല ചേർത്തു കുഞ്ഞിനോട് കിന്നാരം പറഞ്ഞു കൊഞ്ചിക്കുന്ന അവനിയുടെ അസാന്നിധ്യം നാളെ മുതൽ അവളെ വല്ലാതെ ബാധിക്കും എന്നവൾക്കറിയാം 


എന്താ ഭാര്യേ ഇത്ര കാര്യമായ ആലോചന.... 

ഞാൻ എന്റെ ഭർത്താവിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.... 

മ്മ്ഹ്... എന്താ ഇപ്പോ ഇത്ര ചിന്തിക്കാൻ.... 


ഏട്ടന് അറിയുമോ.... 
ഒരു സ്ത്രീ അമ്മയാകാൻ പോകുന്ന പെൺകുട്ടി അനുഭവിക്കുന്ന മാസികാവസ്ഥ.... 
അവളുടെ ഹോർമോൺ ചേഞ്ച്‌ ആവുന്ന ഈ നിമിഷം അവൾ വല്ലാതെ ശാരീരികമായും മാനസികമായും അവൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്.... ഒരു പുരുഷന്റെ കരുതലും സ്നേഹവും സാമിപ്യവും അവൾ ഏറെ ആഗ്രഹിക്കുന്ന സമയം.... 
എനിക്ക് ഇതെല്ലാം ഞാൻ അർഹിക്കുന്നതിലധികം ഏട്ടൻ നൽകുന്നുണ്ട്... 


ഓഹോ...  അതെന്താഎന്നറിയുമോ അമ്മാളുട്ടി.  എനിക്കെ ആകെ ഒരു ഭാര്യയല്ലേ ഉള്ളൂ...  അതാ.... 

...അയ്യേ....  ചീഞ്ഞ കോമഡിയായി പോയി... 

വയറിൽ കൈവെച്ചവൾ 
കുഞ്ഞൂസേ...  നിന്റെ അച്ഛക്ക് ഹ്യൂമർസെൻസ് തീരെ ഇല്ലാട്ടോ എന്ന്  പറഞ്ഞു പൊട്ടി ചിരിച്ചു... 

അവനും ആ നിമിഷം ചിരിച്ചു കൊണ്ട് കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു.... 

രാവിലെ തന്നെ അമ്മാളുവിന്റെ വീട്ടുകാർ അവളെ കൂട്ടികൊണ്ട് പോകാനായി വന്നിരുന്നു. 
നല്ല സെറ്റ് സാരിയെല്ലാം ചുറ്റി സുന്ദരിയായി തന്നെയവൾ ഒരുങ്ങി...  
അവളെ നോക്കുത്തോറും അവനിയുടെ കണ്ണുകൾ നിറഞ്ഞു... 
അവളും എല്ലാവരോടും യാത്രചോദിച്ചു ഇറങ്ങി.... 
തമ്മിൽ അകലും വരെ കണ്ണുകൾ തമ്മിൽ വേർപ്പെടുത്താതെ അവർ പരസ്പരം നോക്കികൊണ്ടിരുന്നു.... 


വൈകുന്നേരം 6 മണിയൊക്കെ കഴിഞ്ഞായിരുന്നു അവർ അവിടെ എത്തിയത്... 

ദീർഘദൂരയാത്രയായത് കൊണ്ട് എത്തിയതും ഫ്രഷായി ഭക്ഷണം കഴിച്ചവൾ കിടന്നു... 

ഉറക്കമുണർന്നു സമയം നോക്കുമ്പോൾ 12 മണി കഴിഞ്ഞിരുന്നു.. 

അവൾ ഫോൺ എടുത്തു നോക്കി...  ഇല്ല അവനിയുടെ കാൾ ഒന്നും വന്നിട്ടില്ല...  അവൾക്കു നിരാശ തോന്നി.... 
ഡാറ്റ ഓൺ ആക്കി.... 
7 വീഡിയോ മിസ്സ്‌ഡ് കാൾ ഉണ്ടായിരുന്നു അവന്റെ.... 

അവൾ അവന്റെ നമ്പറിലെക്ക് തിരിച്ചു വിളിച്ചു.... 

കാൾ കണക്ട് ആയപ്പോൾ അവൾ കണ്ടത് മുഖമെല്ലാം വല്ലാതെ ഇരിക്കുന്നവനിയെയാണ്... 

എന്താ ഏട്ടാ മുഖമാകെ വല്ലാതെ ഇരിക്കുന്നത്. 
ഏട്ടൻ ഡ്രിങ്ക്സ് കഴിച്ചിട്ടുണ്ടോ.... 

മ്മം....  അവൻ അതേ എന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് കയ്യിൽ ഇരുന്ന ക്ലാസ്സിലെ ബാക്കി കൂടി വായയിലേക്ക് കമഴ്ത്തി.... 


ഏട്ടാ...  എന്താ ഇതൊക്കെ.... 

പറ്റുന്നില്ല അമ്മാളുട്ടി.... മുത്തേ നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ല.... 
അതോണ്ടാ... 
പക്ഷേ കയ്യിൽ ഇരിക്കുന്ന മദ്യഗ്ലാസ്സ് ഉയർത്തി കാണിച്ചവൻ അവളോട്‌ പറഞ്ഞു.... 
ഇതിനേക്കാൾ ലഹരി നിനക്കാണ് പെണ്ണെ.... 
ഇതിന് പോലും നിന്റെ ഓർമ്മകൾ വെടിയാൻ സാധിക്കുന്നില്ല.... 
എന്ന് എങ്ങനെയോക്കയോ പറഞ്ഞൊപ്പിച്ചവൻ ബെഡിലേക്ക് വീണു.... 

പതിയെയവൻ നിദ്രയെ പുൽകിയിരുന്നു. 

രാവിലെ നിർത്താതെയുള്ള ഫോൺ വിളി കേട്ടാണ് അവനി കണ്ണ് തുറന്നത്.... 
MINE കാളിങ് എന്ന് കണ്ടതും എന്താ ഇത്ര രാവിലെ തന്നെ എന്ന് ചിന്തിച്ചു....  അപ്പോഴാണ് ഇന്നലത്തെ കാര്യം ഓർമ വന്നത്... 
അവൻ ആൻസർ ബട്ടൺ പ്രെസ്സ് ചെയ്തു ഫോൺ പില്ലോയിൽ ചാരി വെച്ചു അവളെ ഇങ്ങോട്ട് ഒന്നും പറയാൻ സമ്മതിക്കാതെ അവൾക്കു നേരെ കൈകൂപ്പി രണ്ടു കണ്ണുകളും ചിമ്മി കൊണ്ട്  പറഞ്ഞു 
സോറി സോറി സോറി.... 
തൗസന്റ് ടൈംസ് സോറി മൈ സ്വീറ്റ് ഡാർലിംഗ്.... 

അവൻ ഒരു കണ്ണ് പതിയെ തുറന്നു നോക്കി... 
.അമ്മാളു വിത്ത്‌ കലിപ്പ് മോഡ് ഓൺ.... 

അവൾക്ക് നേരെ നന്നായി ഒന്നിളിച്ചു കാണിച്ചു കൊണ്ടവൻ പറഞ്ഞു.... 
 ഗുഡ് മോർണിംഗ് ഡിയർ.... 
നീ ഫുഡ്‌ കഴിച്ചായിരുന്നോ... 
മെഡിസിൻ കഴിച്ചില്ലേ.... 

ഇല്ല...  ഞാൻ ഒന്നും കഴിച്ചിട്ടില്ല.... 

അതെന്താ....  അവൻ ക്ലോക്കിലേക്ക് നോക്കികൊണ്ട് ചോദിച്ചു... 
സമയം 9 കഴിഞ്ഞല്ലോ...  നീ ഇത്രയും ലേറ്റായി കഴിക്കാറില്ലല്ലോ.... 
ദേ എന്റെ കുഞ്ഞിന് വിശക്കുന്നുണ്ടാകും... 
പോയി വല്ലതും കഴിച്ചേ.... 
പോ.... 

ഇല്ല...  ഞാൻ ഇനി എന്തെങ്കിലും കഴിക്കണം എങ്കിൽ എനിക്ക് വാക്ക് തരണം ഇനി ഡ്രിങ്ക്സ് കഴിക്കില്ല എന്ന്.... 


. അത്‌ എങ്ങനെയാ ശരിയാവുക.... 
അതൊന്നും നടക്കില്ല...  നീ പോയി വല്ലതും കഴിക്ക്... 

ഇല്ലാ എന്ന് പറഞ്ഞില്ലേ.... 
അമ്മാളു ദേഷ്യം കൊണ്ട് മുഖം വീർപ്പിച്ചു.... 


എന്റെ അമ്മാളുട്ടി.... 
ഞാൻ ഒരു ബിസിനസ് മാൻ ആണ്.... 
എനിക്ക് പല ബിസിനസ് മീറ്റിലും ഡ്രിങ്ക്സ് കഴിക്കേണ്ടി വരും.... 
അപ്പോഴൊക്കെ ഞാൻ എന്ത് ചെയ്യും.... 

... എനിക്ക് വേണ്ട എന്ന് തന്നെ പറയണം... 

അത്രയ്ക്ക് വേണോടി.... 
എന്നെ ഒരു ഡ്രൈ പേഴ്സൺ ആക്കണോ.... 


ആഹാ ആക്കണം..... 
എനിക്ക് വാക്ക് താ.... 
... 

ഓക്കേ...  വാക്ക് തന്നിരിക്കുന്നു... 


എന്തോന്ന് വാക്ക്..... 
ഞാൻ പറയുന്ന പോലെ പറയണം... 
നീയാണ്... 
നമ്മുടെ പിറക്കാൻ പോകുന്ന കുഞ്ഞാണ്.   

ഹേയ് നിർത്തു...  നിർത്തു..... 
അത് വേണ്ട വേറെ എന്തെങ്കിലും...  അവൻ ഇടക്ക് കയറി പറഞ്ഞു... 


.. ദേ അവനി ഏട്ടാ...  ഞാൻ പറയുന്ന പോലെ അങ്ങ് പറയണം.... 

മ്മം...  അവൻ മനസില്ലാ മനസോടെ പറഞ്ഞു... 


നീയാണ്, നമ്മുടെ പിറക്കാൻ പോകുന്ന കുഞ്ഞാണ് ഇനി ഞാൻ ബിസിനസ് മീറ്റിൽ അല്ലാതെ മദ്യപിക്കില്ല....  അതും രണ്ടു പെഗ്ഗിൽ അധികം കുടിക്കില്ല...  
സത്യം.... 
അവൾ പറഞ്ഞു അവനെ നോക്കി.... 

ഓഹ്...  നീയാടി ഉണ്മയാന പൊണ്ടാട്ടി... 
എന്നും പറഞ്ഞു അവൾക്ക് നേരെ ചുണ്ടുകൾ കൂർപ്പിച്ചു... 

അവന്റെ പ്രവൃത്തി കണ്ടു അവളും ചിരിച്ചു... 

ആഹാ പോയി മോള് ഭക്ഷണം കഴിക്ക്... 
ഏട്ടന് വൈകിട്ടത്തെ ഫ്ലൈറ്റിൽ അമേരിക്കയിലേക്ക് പോകണം... 

അമേരിക്കയിലേക്കോ... 


ആഹാ...  നമ്മുടെ അവിടുത്തെ ബിസിനസ് ഡീൽന്റെ കാര്യത്തിന്.... 

അപ്പൊ എന്നാ തിരിച്ചു വരുക... 

നിന്റെ ഡേറ്റിന് രണ്ടു ദിവസം മുന്നേ എത്തും...  രണ്ടു മാസത്തെക്ക് ആണ്... 

മ്മം...  അവൾ ഒന്ന് മൂളി.... 

ദിവസങ്ങൾ ശരവേഗത്തിൽ പോയി കൊണ്ടിരുന്നു... 

ചുറ്റും എല്ലാവരും ഉണ്ടായിട്ടും അവനിയുടെ കുറവ് അവളെ വല്ലാതെ ബാധിച്ചിരുന്നു... 

ഏട്ടന്മാരുടെ മക്കളുമായി കളിച്ചും ചിരിച്ചും അവൾ ദിവസങ്ങൾ തള്ളി നീക്കി. 


ഒന്നര മാസത്തിനുള്ളിൽ തന്നെ അവന്റെ പ്രോഗ്രാംസ് എല്ലാം തീർത്തു അവനി ഫ്ലൈറ്റ് കയറി... 


ഫ്ലൈറ്റ് ഇറങ്ങിയ ശേഷം അവൻ അമ്മയെ വിളിച്ചു... 

ഹലോ അമ്മേ... 
ഞാൻ അമ്മാളുവിന്റെ അടുത്തേക്ക് പോവുകയാണ്... 
കണ്ടിട്ട് കുറെ ആയില്ലേ...  അമ്മയും അച്ഛനും അവളെ അഡ്മിറ്റ്‌ ആക്കിയിട്ടു വന്നാൽ മതി..  ഞാൻ വിളിക്കാം... 


ഓക്കേ മോനെ...  അവിടെ എത്തിയിട്ട് വിളിക്കുട്ടോ... 


ശരിയമ്മേ... 


അവൻ ലഗേജ് ബാഗും എടുത്തു ഒരു ടാക്സിയിൽ കയറി അമ്മാളുവിനു അടുത്തേക്ക് പോയി... 


💙💙💙💙💙


ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ റൂമിലേക്ക്‌ പോകുമ്പോൾ ആണ് അവൾക്കു പെട്ടെന്ന് ഒരു വേദന പോലെ തോന്നിയത്.... 
ഇടക്ക് ഇടക്ക് വേദന വന്നു പോകാറുള്ളത്ക്കൊണ്ട്  അത് കാര്യമക്കാതെ അവൾ റൂമിലേക്ക്‌ നടന്നു... 
ബെഡിൽ കിടന്നപ്പോൾ വീണ്ടും ശക്തിയായി വേദനഎടുത്തു...ആ വേദനയിൽ അറിയാതെ തന്നെ അവളുടെ നാവിൽ നിന്നും അമ്മേ എന്നുള്ള വിളി ഉയർന്നു വന്നു.... 

അവളുടെ വിളി കേട്ട് എല്ലാവരും അവളുടെ റൂമിലേക്ക്‌ ഓടി... 

ഗായത്രി ഗൈൻ ആയ കാരണം അവരാണ് അവളെ നോക്കിയത്... 

ഏട്ടാ അമ്മാളുന് ഡെലിവറി പൈൻ ആണ്...  കോണ്ട്രാക്ഷൻ നടക്കുന്നുണ്ട്... 
വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകണം... 


അവളെയും എടുത്തു നവിയും കാർത്തിയും വണ്ടിയിലേക്ക് കയറ്റി വേഗം ഹോസ്പിറ്റലിലേക്ക് പോയി... 

ഗായത്രി അവളുമായി ലേബർറൂമിൽ കയറി... 
ബാക്കി ഉള്ളവർ പുറത്ത് നിന്നു... 

അവനിയുടെ വണ്ടിയുടെ ശബ്ദം കേട്ടു അമ്മിണിയമ്മ പുറത്തേക്കു വന്നു... 

അവർക്ക് നേരെ മനോഹരമായ ഒരു പുഞ്ചിരി നൽകിയവൻ വണ്ടിയിൽ നിന്നും ഇറങ്ങി... ടാക്സി പറഞ്ഞു വിട്ടു... 


ആഹാ മോൻ ആയിരുന്നോ... അകത്തു നിന്നും അച്ഛമ്മ ഇറങ്ങി വന്നു ചോദിച്ചു... 
അമ്മാളുന് പൈൻ വന്നു ഇപ്പോ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.... 

 എപ്പോ... 


ദേ..  കുറച്ചു നേരമായി.. 
അമ്മിണി നീ നന്ദുവിന്റ് ബൈക്കിന്റെ കീ അവനിക്ക് കൊണ്ട്കൊടുക്ക്‌... 


അത് കേട്ടതും അമ്മിണി കീ കൊണ്ട് കൊടുത്തു... 
എങ്കിൽ ഞാൻ പോട്ടെ അച്ചമ്മേ... 


മ്മം..  അവർ തലയാട്ടി...  ഒന്നും കഴിക്കാൻ പറഞ്ഞാൽ നിൽക്കില്ലല്ലോ... 

അവൻ ഒന്ന് ചിരിച്ചു വണ്ടി എടുത്തു... 

അവനു എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയാൽ മാത്രം മതി എന്നായിരുന്നു..  


ലേബർ റൂമിൽ മറ്റ് പെഷന്റസ് ആരും ഉണ്ടായിരുന്നില്ല... 


ആഹാ.... അമ്മേ.... 

ഇല്ലടാ കണ്ണാ...  ഒന്നൂല്യ... അപ്പച്ചിടെ കുട്ടി പുഷ് ചെയ്യു...


അപ്പച്ചി.... 
അമ്മാളു നിലവിളിച്ചു... 


ഇല്ലടാ.... ഒന്നുമില്ല..  അവർ അവളുടെ വയറിൽ തലോടി.... 


അപ്പച്ചി അവനി ഏട്ടനോട് വിവരം പറയു...


ആഹാ...  അപ്പച്ചി വിളിക്കാം...  കൂടെ ഉണ്ടായിരുന്ന ഡോക്ടറെ ഏൽപ്പിച്ചു ഗായത്രി പുറത്തേക്കു ഇറങ്ങി.... 

ലേബർ റൂം തുറന്നു പുറത്തേക്കു നോക്കിയ ഗായത്രി കണ്ടത് ഓടി പിടിച്ചു വരുന്ന അവനിയെയാണ്... 


അവർ അവനെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു... 

ചുറ്റും ഉള്ളവരെ നോക്കാതെ അവൻ ഗായത്രിക്ക് അരികിലേക്കു നടന്നു... 

അപ്പച്ചി... 

വാ....  എന്നും പറഞ്ഞു അവനിയെയും കൂട്ടി അവർ ലേബർ റൂമിൽ കയറി.... 


അവൻ ഡ്രസ്സ്‌ന് മുകളിൽ കോട്ട് ധരിച്ചു അകത്തു കയറി 

അകത്തു നിന്നും അമ്മാളുവിന്റെ നിലവിളി കേൾക്കുന്നുണ്ടായിരുന്നു... 

അവൻ അവളുടെ കൈയിൽ കയറി പിടിച്ചു... 

അവൾ കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ അവനി... 

സന്തോഷംകൊണ്ടവളുടെ കണ്ണ് നിറഞ്ഞു... 


പക്ഷേ വേദനയുടെ കാഠിന്യത്തിൽ അവൾ അലറി... 


ഇല്ലാടാ ഒന്നുമില്ല...  അവൻ അവളുടെ തലയിൽ തലോടി... 


വീണ്ടും വീണ്ടും അവൾ നിലവിളിച്ചപ്പോൾ അവന്റെ നെഞ്ച് പിടയാൻ തുടങ്ങി...  കണ്ണുകൾ എല്ലാം കലങ്ങി... 
അവളുടെ വേദന കാണാൻ വയ്യാതെ അവൻ പറഞ്ഞു വേണ്ട അപ്പച്ചി നമുക്ക് സിസേറിയൻ ചെയ്യാം.... 


ഇത് ഇപ്പോ കഴിയും അവനി...  നീ കൂടെ ടെൻഷൻ അടിക്കല്ലേ...  അവളെ സമാദാനിപ്പിക്കു... 


കുറച്ചു നേരത്തെ വേദനകൾക്ക് ഒടുവിൽ ഒരു കുഞ്ഞി കരച്ചിലും ആയി ജൂനിയർ അവനീത്‌ പുറത്തേക്കു വന്നു.... 

ആൺകുഞ്ഞാണ്...  ഗായത്രി പറഞ്ഞു.... 

അവനീത്‌ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു.... 

കുളിച്ചു സുന്ദരനായി വന്നു കുഞ്ഞിനെ അവർ അവനിയുടെ കയ്യിൽ കൊടുത്തു... 


അവൻ വളരെ ശ്രദ്ധാപൂർവ്വം കുഞ്ഞിനെ കയ്യിൽ എടുത്തു...  അപ്പോഴും ഗായത്രിയുടെ കൈകൾ അവനു സപ്പോർട്ട് ആയി ഉണ്ടായിരുന്നു... 

അവൻ കുഞ്ഞിന്റെ തലയിൽ ചുംബിച്ചു...  

അമ്മാളുവിന് അരികിലേക്ക് കുഞ്ഞിനെ കിടത്തി...  അവളും അവനെ ആർദ്രമായി ചുംബിച്ചു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story