പ്രണയതീരം ❣️ ഭാഗം 9

pranaya theeram

രചന: ദേവ ശ്രീ

എന്തോ മനസിന്‌ വല്ലാത്ത അസ്വസ്ഥത തോന്നി അവൾക്ക്... 

ഹെഡ് സെറ്റ് എടുത്ത് ചെവിയിൽ വെച്ചു മ്യൂസിക് ഓൺ ആക്കി... 

"എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. 
അത്രമേൽ ഇഷ്ട്ടമായ് നിന്നെയെൻ പുണ്യമേ... "

പാട്ടുകൾക്ക് പോലും അവളുടെ മനസ് ശാന്തമാക്കാൻ ആയില്ല.... 

അവൾ ഗാലറി ഓപ്പൺ ചെയ്തു.... 

അവളുടെയും ഏട്ടൻമാരുടെയും പിക്സ് നോക്കി അവൾ സ്വിപ് ചെയ്തു കൊണ്ടിരുന്നു.... 


അപ്പോഴാണ് അവളും മനുവും ലച്ചുവും കൂടി സ്റ്റേജിൽ നിൽക്കുന്ന ഫോട്ടോ കണ്ടത്.... 

+2 സെൻറ്ഓഫ്‌ സമയത്ത് ചെയ്ത സ്റ്റേജ് പ്രോഗാമിന്റെ ഫോട്ടോ..... 


ലച്ചു നന്നായി പിയാനോ വായിക്കും,  മനു ബാൻഡ് കൈകാര്യം ചെയ്യും....  ഞാനായിരുന്നു പാടിയിരുന്നത്..... 

നിങ്ങൾ ആരും ചിരിക്കേണ്ട..... അന്ന് ഞാൻ വേണം എന്ന് വെച്ചാ അങ്ങനെ പാടിയത്.....  നിങ്ങൾ ആരോടും പറയണ്ട....  നിങ്ങൾക്ക് ഒരു കാര്യം അറിയുമോ....  ഞാൻ നന്നായി പാടും....  സത്യം.... 


ഞങ്ങൾക്ക് മൂന്നു പേരും കൂടി ഒരു ബാൻഡ് ഉണ്ടാക്കിയിട്ടുണ്ട്....  "ഹാർമോണി "..... 
പുട്ട് തിന്നതിന്റെ എഫക്ട് അല്ലാട്ടോ....  


അന്നെടുത്ത ഫോട്ടോ ആണ് ഇതു..... 


അപ്പോഴേക്കും നിവിയും അർച്ചനയും രമ്യയും വന്നു... 


നീ എന്താടി ഒന്നും പറയാതെ പോയത്... 

അതെനിക്ക് തല വേദന....  

ആ തലവേദന അജു ആണോടാ....  രമ്യ ചോദിച്ചു... 

പിന്നെ അവനെ എന്റെ പട്ടി പേടിക്കും... 
അവന്റെ ഒരു ഷിർട്ടിനു പകരം 10 ഷർട്ട്‌ ഞാൻ വേടിച്ചു കൊടുക്കും.... 

ഓഹ് മാരക തള്ള്.. -നിവി 


നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞു ഉത്ര ഫോൺ കൊണ്ട് പുറത്ത് പോയി.... 


മനുവിനും ലച്ചുവിനും കോൺഫ്രൻസ് കാൾ ചെയ്തു വിശേഷങ്ങൾ പറഞ്ഞു.... 

അവരെ പോലെ ഒരിക്കലും അവൾക്ക് ഇവരെ ആരെയും കാണാൻ സാധിച്ചില്ല എന്നതാണ് സത്യം.... 

എടി നാളെ ഫ്രഷേഴ്‌സ് ഡേ ആയിട്ട് സാരി ഉടുത്താലോ -നിവി 


അതിനു മറ്റു രണ്ടുപേരും എഗ്രി ചെയ്തു... 


ഞാൻ ഒന്നുമില്ല...  ഒന്നാമത്തെത് അതു ചുറ്റി നടക്കാൻ തന്നെ വയ്യ...  അതിന്റെ ഇടയിൽ ആണ് ഇതു കൂടി...  സോറി മക്കളെ....  ഞാൻ നാളെ ടോപ്പും ജീൻസും തന്നെയാണ്. 

🧡🧡🧡🧡🧡🧡🧡

ഫ്രഷേഴ്‌സ് ഡേ പാർട്ടി തകർത്തു നടക്കുകയാണ്....  ഓരോരുത്തരും ഓരോ സെക്ഷൻ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു... 


പകുതി എത്തിയപ്പോൾ ആഷി ഗൗതമിനോട്‌ പറഞ്ഞു...  

അപ്പൊ തുടങ്ങട്ടേ എന്ന്... 


ഗൗതം ഒരു ഓൾ ദ ബെസ്റ്റ് കൊടുത്തു അവനു... 

ആഷി സ്റ്റേജിൽ കയറി.... 
സ്പീക്കർ കയ്യിൽ എടുത്തു.... 
എന്നിട്ട് പറഞ്ഞു... 

ഗുഡ് മോർണിംഗ് എവെരിയോൺ... 

സ്റ്റേജിന്റെ ബാക്കിൽ ഉള്ളവരും പുറത്ത് ഉള്ളവരും എല്ലാവരും സ്റ്റേജിന്റെ ഫ്രോന്റിലേക്ക് വരണം... 
പ്ലീസ്.... 


എല്ലാവരും സ്റ്റേജിന്റെ മുന്നിൽ എത്തി... 
അവനിയും ടീമും ഉത്രയുംടീമും വന്നു... 


എല്ലാവരും എത്തിയല്ലോ അല്ലെ.... -ആഷി 


യെസ്.......  എന്ന് എല്ലാവരും പറഞ്ഞു... 


ഓക്കേ....  
ഇന്ന് നമ്മുടെ ഫ്രഷേഴ്‌സ് ഡേ അല്ലെ.... 
നമ്മുടെ ഭാഗ്യം കൊണ്ട് കോളേജിന്റെ ആർട്ട്‌ സെക്രട്ടറി ഒരു ന്യൂ കമേർ... 

നമുക്ക് നമ്മുടെ ആർട്ട്‌ സെക്രട്ടറിയെ സ്റ്റേജിലേക്ക് വിളിക്കാം.... 

ഉത്ര...
പ്ലീസ് കം ടൂ ദ സ്റ്റേജ് 

അവനിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു... 
അവൻ ഓപ്പൺ ചെയ്തു... 
ഗൗതം ആണ്...

🔥പണി വരുന്നുണ്ട് അവറാച്ചാ🔥😎


ഉത്ര അപ്പോഴേക്കും സ്റ്റേജിൽ എത്തിയിരിന്നു... 

നമ്മുടെ ആർട്ട്‌ സെക്രട്ടറി നമുക്ക് വേണ്ടി എന്തെങ്കിലും ഒന്ന് ഐറ്റം അവതരിപ്പിക്കും... -ആഷി 


അയ്യോ ഞാനോ....  ഞാൻ എന്ത് ചെയ്യാനാ... 


താൻ ഒരു പാട്ട് പാട്.... 

അയ്യോ എനിക്ക് പാടാൻ അറിയില്ല... 

അജുവും പ്രണവും അവനിയും ടീംസും ആകെ അന്തം വിട്ട് നിന്നു...  
ദൈവമേ അവൾ പാടിയാൽ തീർന്നു.... 


അവനി ഗൗതമിനെ നോക്കി.... 
 എങ്ങനെ ഉണ്ട് എന്ന അർത്ഥത്തിൽ അവൻ അവനിയെ നോക്കി കണ്ണ് കാണിച്ചു... 

അവനി അവനു നേരെ പല്ലുറുമി... 

ഓക്കേ ഉത്ര....  
താൻ ഒരു സഖാവ് അല്ലെ.... 
അപ്പൊ നമ്മുടെ സാം മാത്യുന്റെ കവിത ചൊല്ലിക്കൊ.... 

അയ്യോ.... 


താൻ ഒന്നും പറയണ്ട.... പ്ലേ ദി ബിജിഎം... 


അവനി പുറത്തേക്കു പോകാൻ നോക്കി... 

അപ്പോഴേക്കും ഗൗതം അവന്റെ തോളിൽ കയ്യിട്ടു അവിടെ നിർത്തി... 

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ഡാ -അവനി


അതു ഞാൻ വേടിച്ചോളാം -ഗൗതം... 


അവനിയും ടീംസും അജുവും ടീംസും ചെവി പൊത്തി... 

അജു അവളോട്‌ പാടല്ലേ പാടല്ലേ എന്ന് പറഞ്ഞു... 


"നാളെയി പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും.. 
കൊല്ലപരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിൽ ആണോ.... 

പ്ലേ ദ ബിജിഎം... 

ആരുടെയും കൂകി വിളി ഇല്ലാത്തതു കൊണ്ട് അവർ ചെവിയിൽ നിന്നും കയ്യെടുത്തു... 

എല്ലാവരും ആസ്വദിച്ചു ഇരിക്കുകയാണ് എന്ന് അവരെ കണ്ടാൽ അറിയാം... 

എന്താ നടക്കുന്നത് എന്ന് അവർക്ക് മനസിലായില്ല... 

ഗൗതമും ആഷിയും എന്തോ പോയ എന്തിനെയോ പോലെ ഇരുന്നു... 

അതുകണ്ടു അവനിക്ക് ചിരി വന്നു... 

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ 
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ 
ഞാനറിഞ്ഞില്ല വേനലും വെയിലും 
നിന്റെ ചങ്ക് പിളർക്കുന്ന മുദ്രാവാക്യമില്ലാത്ത
മണ്ണിൽ മടുത്തു ഞാൻ... 

ബിജിഎം 
അവരെല്ലാവരും അവളുടെ ശബ്ദമാധുര്യത്തിൽ ലയിച്ചു... 

അത്ര നന്നായിട്ടായിരുന്നു അവൾ പാടിയിരുന്നത്.. 


എത്ര കാലങ്ങളായ് ഞാനീവിടെ,  
ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്‌ 
നിന്റെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ 
എന്റെ വേരിൽ പൊടിഞ്ഞു വസന്തവും 
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ 
പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു... 


ബിജിഎം... 

അവൾ അവനെ ഒന്ന് നോക്കി..  
അവന്റെ കണ്ണുകളും അവളിൽ ആയിരുന്നു... 

കണ്ണുകൾ പരസ്പരം ഇടഞ്ഞനിമിഷം അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു... 

ആ ചിരി അവന്റെ ചുണ്ടിലേക്ക് പകർന്നു.... 
അവനും ചിരിച്ചു... 

കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ 
എന്റെ പൂവിൻ ഗന്ധം കുടിക്കണം 
നിന്റെ ചോരക്കണങ്ങളാണെന്നിൽ 
പീത പുഷ്പങ്ങൾ ഓക്കേ തൊടുത്തതും 
ആയുധങ്ങളാണല്ലോസഖാവെ 
നിന്റെ ചോര ചൂടാൻ കാത്തിരുന്നതും 

ബിജിഎം 

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു 
പൂമരങ്ങൾ പെയ്തു തോരുന്നു.. 
പ്രേമമായിരുന്നെന്നിൽ സഖാവെ 
പേടിയായിരുന്നെന്നും പറഞ്ഞിടാൻ 
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും... 

അവൾ അവനെ തന്നെ നോക്കി അത്രയും പാടി... 

              (നാളെയീ ).....

എല്ലാവരും കൈ അടിച്ചു.... 

താങ്ക് യൂ.... 


..അജുവും നിവിയും രോഹിയും അവളുടെ അടുത്തെത്തി... 
നീ ഇത്ര നന്നായി പാടുമോ.... 


അവൾ ഒന്ന് ചിരിച്ചു... 

പ്രണവ് അവൾക്കു കൈ കൊടുത്തു
പറഞ്ഞു... 

പാട്ട് നന്നായിരുന്നു സഖാവെ... 
പിന്നെ ഒറ്റ തിരി ആയിരുന്നു കൈ... 

ആഹാ.... 

അപ്പോഴേക്കും ചൈത്ര അതു വിടുവിച്ചു.. 
നിനക്ക് എന്താ ടാ വട്ടാണോ... 
പാവം അതിന്റെ കൈ... 


ആടി...  നിനക്ക് അവള് പാവം...  ഒന്നും അറിയാത്ത എന്നെ അവളുടെ പാട്ട് കാരണം ഇവൻമാര് തല്ലുമ്പോൾ ഞാൻ ഈ സഹതാപം കണ്ടില്ല... 

.
അവൾ പ്രണവ്ന്റെ അടുത്ത് എത്തി പറഞ്ഞു... 
സോറി... 
എനിക്ക് അറിയില്ലായിരുന്നു ഇവർ ഇങ്ങനെ ഓക്കേ ചെയ്യും എന്ന്...  അവളുടെ കണ്ണൊക്കെ നിറഞ്ഞു... 

അതു കണ്ടപ്പോൾ അവനു എന്തോ പോലെ തോന്നി... 

ഇത്രയും മതിയോ എന്റെ അഭിനയം     അവൾ ചിരിച്ചു.... 

ഡി നിന്നെ ഞാൻ..... 

ആഹാ മതി രണ്ടും കൂടി... 
പ്രോഗ്രാം ബാക്കി കിടക്കുന്നെയുള്ളൂ...  വന്നേ എല്ലാവരും.... 
ഷാൻ പറഞ്ഞു... 


അവർ എല്ലാവരും പോയി.... 

പ്രോഗ്രാം എല്ലാം നന്നായി നടന്നു... 


എല്ലാവരും എന്റെ പാട്ട് നന്നായി എന്ന് പറഞ്ഞു... 

ഒന്ന് വന്നു എന്നോട് പറഞ്ഞുടെ...  എവിടെ...  അതും പ്രതീക്ഷിച്ചു ഇരിക്കുന്ന ഞാൻ ഒരു മണ്ടി... 

അവൾ ആരോടെന്നില്ലാതെ പറഞ്ഞു... 

അവൾക്ക് സങ്കടം തോന്നി..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story