💝പ്രണയം 💝: ഭാഗം 43

pranayam ajwa

രചന: AJWA

 ആശുവിന്റെ ഫോണും പോക്കെറ്റിൽ ഇട്ടു അവിടെ ഉള്ള മൊഞ്ചൻമാരെ ഒക്കെ വായി നോക്കി നിന്നു... !! സാബി എല്ലാരോടും സംസാരിച്ചു അവരെ കൂടെ സ്പെൻഡ്‌ ചെയ്തു... ഒരു വലിയ ദുരന്തം തലയിൽ നിന്നും ഒഴിവായി... !! ആശുന്റെ ഫാമിലിയെ ഒക്കെ പരിചയപ്പെട്ടു അവരെ വായിൽ നിന്നും കുറച്ച് നല്ല പേര് സംഭാദിച്ചു 😏😏!! "ടാ പൊന്നു ആ ചെക്കൻ എന്നാ ഗ്ലാമർ ആണെന്ന് നോക്കിയേ... പ്രവീണേട്ടനെ കണ്ടു മുട്ടുന്നതിന്നു മുമ്പ് എങ്ങാനും അതിനെ കണ്ടിരുന്നു എങ്കിൽ ഞാൻ വിടില്ല... "(അഞ്ചു ) "അങ്ങേരെ കണ്ടു എന്ന് കരുതി വേണ്ടെന്ന് വെക്കേണ്ട... നീ ആ ചെക്കനെ തന്നെ വിടാതെ പിടിച്ചോ... ആ പാവം പ്രവി രക്ഷപ്പെടും... "😏😏 അവൾ എന്നെ നോക്കി വീണ്ടും അതിലേ മൊഞ്ചൻമാരെ കണക്കെടുപ്പ് നടത്തി കൊണ്ടിരുന്നു... !! കണ്ണനെ നോക്കുമ്പോൾ അങ്ങേര് മുടിഞ്ഞ ചർച്ചയാണ്... എന്താണോ എന്തോ...? !! പിന്നേ വേറെ പണി ഒന്നും ഇല്ലാത്തോണ്ട് ഞാനും അഞ്ചുന്റെ കൂടെ കൂടി ആ ചടങ്ങ് കൃത്യമായി നിർവഹിച്ചു... 😎😎!! ___________ ഇങ്ങനെയും ഉണ്ടോ പെൺകുട്ടികൾ... എന്നാ ഒരു വായി നോട്ടം ആണ്... !! എന്റെ പെങ്ങൾ ഇങ്ങനെ ഒക്കെ നോക്കുമെന്ന് എനിക്ക് പുതിയ അറിവാ...

അതും പ്രവീൺ ഇങ്ങനെ നിക്കുമ്പോൾ ഒന്ന് മൈൻഡ് പോലും ചെയ്യാതെ... !! ആ പൊന്നുന്റെ കൂടെ നടന്നു അവൾ ചീത്ത ആക്കി എന്നല്ലാതെ വേറെ എന്ത് പറയാൻ... !! ഓരോ ചെക്കൻമാരെ നോക്കി ഓരോന്ന് പറഞ്ഞു രണ്ടും ചിരിക്കുന്നുണ്ട്... 😕😕!! അവർ കാണാതെ അവരെ അടുത്തേക്ക് പോയി അവരെ പിന്നിൽ ചെന്നു നിന്നു... !! "അഞ്ചു... ആ പിങ്ക് ടീ ഷർട്ട്‌ കൊള്ളാലെ... എന്താ ഒരു ലുക്ക്‌... "(പൊന്നു ) അത് കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി... 🙄🙄!! പിന്നിൽ നിന്നും ആരോ ഷോൾഡറിൽ കയ് വെച്ചു കണ്ടു നോക്കിയപ്പോൾ പ്രവി ആണ്... അവനോട് ശൂ മിണ്ടല്ലേ എന്ന് കാണിച്ചു അവിടെ നിർത്തിച്ചു... !! "അതിനേക്കാൾ ലുക്ക്‌ ആ ഹെയർ നീട്ടി വെച്ച അവനാണ്... ഹോ എന്നാ ഒരു മൊഞ്ച്.... ശരിക്കും ഒരു ഹാരിപോട്ടെർ ലുക്ക്‌... "(അഞ്ചു ) 😲😲പ്രവിയും എന്റെ അവസ്ഥയിൽ തന്നെ നിന്നു... !! "ലുക്ക്‌ കൂടിയത് കൊണ്ടാവും ഞങ്ങളെ ഒന്നും തെണ്ടികൾ മൈൻഡ് ചെയ്യുന്നില്ല... അവരെ ശ്രദ്ധ കിട്ടാൻ ഇപ്പൊ എന്താ ചെയ്യാ... "(പൊന്നു ) "ഒരു കാര്യം ചെയ്യൂ... ഈ ഡ്രസ്സ്‌ ഒക്കെ അങ്ങ് ഊരികളഞ്ഞു അവരെ മുന്നിൽ ചെന്നു നിക്ക്... അപ്പോൾ പിന്നേ അവർ മാത്രം അല്ല എല്ലാരും നിങ്ങളെ നോക്കും... "

അപ്പോൾ തന്നെ രണ്ടും ഞെട്ടി ഞങ്ങളെ രണ്ടിനെയും മാറി മാറി നോക്കി... !! ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ നിക്കുന്നുണ്ട്... 😓😓!! "അത് ഞങ്ങൾ വെറുതെ ഒരു നേരം പോക്കിന്... "(അഞ്ചു ) അഞ്ചു പ്രവിയെ നോക്കി പറഞ്ഞു... !! "അത് എങ്ങനെയാ ഇവൾ അല്ലേ കൂട്ട്... നല്ലോണം പഠിപ്പിച്ചു തന്നു കാണും ഈ കോഴി പണി അല്ലേ... " പൊന്നു പല്ല് നെരിച്ചു എന്നെ നോക്കി... !! "ദേ കണ്ണേട്ടാ അനാവശ്യം പറയരുത്... മര്യാദക്ക് കണ്ണേട്ടനെ മാത്രം വായി നോക്കി നിന്നതാ ഞാൻ... അപ്പോൾ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല... പിന്നേ അഞ്ചു നിർബന്ധിച്ചു എന്നെ കൊണ്ടു നോക്കിപ്പിച്ചതാ... എന്നിട്ട് എല്ലാ കുറ്റവും എന്റെ തലയിൽ അല്ലേ... പെങ്ങൾ എപ്പോഴും നല്ല പിള്ള ആണെന്നല്ലേ ആങ്ങള വാദിക്കൂ... "😏😏 അവൾ അത്രയും പറഞ്ഞു മാറി നിന്നു... !! അഞ്ചു ആണെങ്കിൽ ഇളിച്ചു തരുന്നുണ്ട്... ശരിക്കും ഈ അഞ്ചു ആണോ ഈ പൊന്നുനെ ഇങ്ങനെ ചീത്ത ആകുന്നത് എന്ന് എനിക്ക് ഡൌട്ട് ഇല്ലാതില്ല... !! പൊന്നുനെ ഒന്ന് സോപ്പിട്ടു പതപ്പിക്കാം എന്ന് കരുതി അവളെ അടുത്തേക്ക് വിട്ടതും ആ സാബി വന്നു അവളോട്‌ സംസാരിച്ചു നിന്നു... !! 😖😖അത് കണ്ടു പല്ല് നെരിച്ചു മാറി നിന്നു...

പൊന്നു ഞാൻ പറഞ്ഞതിന് പ്രതികാരം ചെയ്യാൻ വേണ്ടി എന്നെ നോക്കി പുച്ഛിച്ചു അവനോട് കൊഞ്ചി കുഴയുന്നുണ്ട്... !! എന്തെങ്കിലും ചെയ്തു അവരെ സംസാരം നിർത്തിക്കാൻ വേണ്ടി അവിടെ നിന്നും ജ്യൂസ്‌ സെർവ് ചെയ്യുന്ന ബെറർ അവരെ അടുത്ത് കൂടെ പോവുമ്പോ ഒന്ന് തട്ടി... !! 😲😲എന്റെ കഷ്ടകാലം ആണോ അവളെ കഷ്ടകാലം ആണോ എന്ന് അറിയില്ല അവൾ ആ ജ്യൂസ്‌സിൽ കുളിച്ചു നിന്നു... !! ആ ട്രെ മുഴുവനും അവളെ ദേഹത്ത് മറിഞ്ഞു അവൾ ഒരുമാതിരി ഒരു യക്ഷിയെ പോലെ നിക്കുന്നുണ്ട്... !! കുറച്ച് മുമ്പ് അവൾ പറഞ്ഞ പരാതി ഒക്കെ തീർന്നു കാണും... എല്ലാരും ഇപ്പൊ അവളെ നോക്കി നിക്കാ... 😰😰!! അവൾ ആണെങ്കിൽ ആ ബെററെ നിർത്തി പൊരിക്കുന്നുണ്ട്... പാവം ആ പയ്യൻ... നിന്ന് വിയർത്തു... ഒപ്പം അഞ്ചുവും കൂടി ആ പയ്യനെ പൊരിച്ചു നിർത്തി... !! 😱😱അവർ രണ്ടും വിളിക്കാത്ത തെറി ഒന്നുമില്ല... ഇതെന്തു ജീവികൾ എന്ന പോലെ എല്ലാരും അവരെ തന്നെ നോക്കി നിന്നു... !! അഞ്ചുനെ നോക്കി മിണ്ടാതെ ഇരിക്കാൻ കാണിച്ചപ്പോൾ അവൾ സൈലന്റ് ആയി... !! "മേഡം... ഞാൻ വരുമ്പോ ഇയാൾ തട്ടിയപ്പോ... " അവൻ അത് പറഞ്ഞു തടി ഊരി... !!

പൊന്നു എന്നെ നോക്കി എന്തോ ഓർത്ത പോലെ സൈലന്റ് ആയി... !! അവളെ ദേഹം ആകെ നനഞ്ഞു ഒട്ടിയതു കൊണ്ടു എല്ലാ കോഴികളും അവളെ അടിമുടി വീക്ഷിച്ചു കൊണ്ടിരി്ക്കാ... !!😰😰 അവൾ എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു എന്റെ നേരെ വന്നു... !! എന്നെയും വലിച്ചു ഒരു പോക്ക് അങ്ങ് പോയി... എന്നെ കൊല്ലാൻ ആണോ... പ്രവി ആശിർവദിക്കുന്ന പോലെ കയ് കൊണ്ടു കാണിച്ചു... !! എന്നെ വീടിന്റെ ഒരു മൂലയിൽ കൊണ്ടു പോയി നിർത്തി... ചുറ്റും ഒന്ന് നോക്കി എന്റെ ഷിർട്ടിന്റെ ബട്ടൺസ് ഓരോന്ന് ആയി അഴിച്ചു ഷർട്ട്‌ ഊരി... !! അവളെ നോക്കി നിന്നു... ഇത് എന്തിനുള്ള പുറപ്പാട് ആണ് ഇവൾ... 😪😪!! ടീ ഷർട്ട്‌ ഉണ്ടായത് കൊണ്ടു മാനം പോയില്ല... എന്നെ പിടിച്ചു തിരിച്ചു നിർത്തി ഷാൾ എടുത്തു എന്റെ കണ്ണ് കെട്ടി... !! ഒന്നും മനസ്സിൽ ആവാതെ അങ്ങനെ തന്നെ നിന്നു... എന്തായാലും എന്റെ പൊന്നു എനിക്ക് ദോഷം ഒന്നും വരുത്തില്ല... 😁😁!! കണ്ണിലെ കെട്ട് അഴിച്ചു എന്റെ മുന്നിൽ നിന്നും ചിരിക്കുന്ന അവളെ കണ്ടു ഞാൻ ആകെ ഷോക്ക്‌ ആയി... !! എന്റെ ഷർട്ട്‌ എടുത്തു ഇട്ടു നല്ല ഗ്ലാമർ ആയി നിന്നിട്ടുണ്ട്... !! അവളെ ടോപ് എനിക്ക് നേരെ നീട്ടി... ഇത് എനിക്ക് എന്തിനാണ് എന്നുള്ള ബാവത്തിൽ ഞാൻ അവളെ നോക്കി... !! "അസൂയ കാരണം ചെയ്തു തന്നത് അല്ലേ... ഈ ടോപ് ദാ ആ കാണുന്ന ടാപ്പ് തുറന്ന് കഴുകി തന്നേക്ക്... " അവളെയും ട്ടോപ്പിലും പിന്നേ ടാപ്പിലും മാറി മാറി നോക്കി... !!

"എടീ നിനക്ക് ധരിക്കാൻ ആശുനോട്‌ ചോദിച്ചാൽ അവൾ വല്ലതും ഇടാൻ തരും... എനിക്ക് ഒരു അബദ്ധം പറ്റിപ്പോയി എന്ന് കരുതി നീ ഇങ്ങനെ ശിക്ഷിക്കല്ലേ എന്റെ പൊന്നു... " അവളോട് കെഞ്ചിപറഞ്ഞു... 😪😪!! "എനിക്ക് ഇടാൻ ഇത് മതി... എന്നോട് കളിക്കുമ്പോൾ സൂക്ഷിക്കണം... " "എന്റെ പൊന്നു പ്ലീസ്... നീ ഈ കോലത്തിൽ പോയാൽ എനിക്കാ അതിന്റെ കുറച്ചിൽ... " "അതിന് ഞാൻ പോവുന്നില്ല... അത് കഴുകി ഉണക്കി താ ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം... " 🙄🙄അതായിരുന്നു അല്ലേ പ്ലാൻ... എന്തായാലും എന്റെ പൊന്നു അല്ലേ കഴുകി കൊടുക്കാം... !! ചുറ്റും ആരും ഇല്ലെന്ന് ഉറപ്പു വരുത്തി അത് കഴുകി നന്നായി ഉണക്കി കൊടുത്തു... !! വീണ്ടും അവൾ എന്റെ കണ്ണ് കെട്ടാൻ വന്നപ്പോൾ അത് വാങ്ങി കയ്യിൽ വെച്ചു... !! "നീ കണ്ണ് ഒന്നും കെട്ടണ്ട... ഞാൻ തിരിഞ്ഞു നിക്കാം... പെട്ടെന്ന് ചേഞ്ച്‌ ചെയ്തേ... കുറെ ടൈം ആയി ഇങ്ങോട്ട് വന്നിട്ട്... " "ദേ ആ ഷാൾ എടുത്തു കണ്ണ് കെട്ടിയെ... എനിക്ക് ഇയാളെ വിശ്വാസം ഇല്ല... അല്ലാതെ ഞാൻ ചേഞ്ച്‌ ചെയ്യില്ല... " 😰😰ഇതിനോട് പറഞ്ഞു കാര്യം ഇല്ലെന്ന് തോന്നിയത് കൊണ്ടു കണ്ണ് കെട്ടി തിരിഞ്ഞു നിന്നു... !! കെട്ടും അഴിച്ചു ഷർട്ടും കയ്യിൽ വെച്ചു തന്നു അവൾ എന്നെ പുച്ഛിച്ചു തിരിഞ്ഞു നടന്നു... 😵😵ഇതിനെന്താ ഒരു ജാഡ... !! ഷർട്ട്‌ ഇട്ടു നടക്കുമ്പോൾ ആണ് പോയതിനെക്കാൾ സ്പീഡിൽ ഒരു ഓട്ടം ആയിരുന്നു അവൾ എന്റെ അടുത്തേക്ക്... !! "എന്താ എന്ത് പറ്റി...? "

അവൾ ആണെങ്കിൽ ഒന്നും നോക്കാതെ എന്നെ കെട്ടിപ്പിടിച്ചു നിന്നു... 😓😓!! "എന്താടി... എന്താ പറ്റിയെ...? " "അത് കണ്ണേട്ടാ... എന്റെ... " "നിന്റെ... "🤔 "എന്റെ മേത്തു നിന്നും എന്തോ നടക്കുന്നുണ്ട്... " "എന്ത് നടക്കാൻ... നീ എന്താ ആനയോ മേത്തു നിന്നും നടക്കാൻ... " "അതല്ല കണ്ണേട്ടാ... ടോപ്പിൽ എന്തോ ഉണ്ട്... അത് മൊത്തം നടക്കാ... " അവൾ പുറത്തേക്ക് കയ്യും കാണിച്ചു ഡാൻസ് കളിക്കാ... 😓😓!! "കണ്ണൊക്കെ മൂടി കെട്ടി ഇട്ടത് അല്ലേ... തനിയെ അങ്ങ് എടുത്താൽ മതി... " "പ്ലീസ് കണ്ണേട്ടാ... എനിക്ക് നല്ലോണം പുകച്ചിൽ വരുന്നുണ്ട്... " 😖😖അവളെ കണ്ണ് ഒക്കെ നിറഞ്ഞു... !! അവളെ തിരിച്ചു നിർത്തി കഴുത്തിന് താഴെ കയ്യിട്ട് മൊത്തം കയ് കൊണ്ട് തിരഞ്ഞു... കയ്യിൽ കിട്ടിയ ഒരു പാറ്റയെ പുറത്ത് എടുത്തു അവൾക്ക് കാണിച്ചു കൊടുത്തു... !! "ഇത് കയറിയതിനു ആണോ പുകച്ചിൽ... അയ്യേ എന്തൊക്കെ ആയിരുന്നു... " അവൾ അതിനെ ചവിട്ടി കൂട്ടി ദേഷ്യം ഒക്കെ തീർത്തു... !! ഞാൻ എന്റെ കയ്യിൽ തന്നെ നോക്കി നിന്നു... !!

"എന്നാലും ഡ്രസ്സ്‌ മാറ്റാൻ കണ്ണ് കെട്ടിയ നിനക്ക് എന്നെ കൊണ്ടു അതിനേക്കാൾ വലിയ ആവശ്യം ഉണ്ടാവാൻ വേണ്ടി ദൈവം ആയിട്ട് അയച്ചതാ ആ പ്രാണിയെ... അതിനെ ഇങ്ങനെ കൊല്ലകൊല ചെയ്യല്ലേ എന്റെ പൊന്നു... " അവൾ വായും തുറന്ന് പിടിച്ചു എന്നെ നോക്കി... !! "ആ പ്രാണി ആയി ജനിച്ചാൽ മതിയായിരുന്നു... " അത് കൂടി കേട്ടപ്പോൾ പെണ്ണ് കലിപ്പ് ആയി... !! എന്നെ പിടിച്ചു പിന്നിലേക്ക് തള്ളി... ഞാൻ പോകുമ്പോ അവളെ കയ്യും പിടിച്ചു താഴേക്ക് പോയി... 😪😪!! കണ്ണിൽ കണ്ണിൽ നോക്കി അങ്ങനെ കിടക്കുമ്പോൾ ആണ് നാല് കാലുകൾ ഞങ്ങളെ നേരെ വന്നത്... !! അത് കണ്ടു അവളും ഞാനും ഒരു പോലെ ഞെട്ടി... !!...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story