💝പ്രണയം 💝: ഭാഗം 44

pranayam ajwa

രചന: AJWA

മുന്നിൽ നിൽക്കുന്ന പട്ടിയെ കണ്ടു അവൾ എണീറ്റ് നിന്നു... ഒന്ന് പേടിച്ചു കൊണ്ടാണ് എങ്കിലും ഞാനും എണീറ്റു... !! അവൾ പതിയെ എന്നെ പിടിച്ചു മുന്നിൽ നിർത്തി... ഞാൻ അവളെയും പട്ടിയെയും മാറി മാറി നോക്കി... !! "ഓടിയാലോ...? " അവൾ എന്റെ കയ്യിൽ പിടിച്ചു... !! "വേണ്ട... ഇയാൾക്ക് ഓടി ശീലം ഒക്കെ ഉണ്ട്... എനിക്ക് ഇല്ല... നമുക്ക് ആ മരത്തിൽ കയറിയാലോ... " "അതൊന്നും എനിക്ക് അറിയില്ല... നിനക്ക് പിന്നേ ആണുങ്ങളെ പണിഒക്കെ നല്ലോണം അറിയാലോ അല്ലേ... " "അത് അറിയാം... പക്ഷെ ഇയാൾക്ക് അറിയില്ലല്ലോ... ആ പട്ടി എന്താ ഇങ്ങനെ നോക്കുന്നത്... " "നിന്നെ കണ്ടിട്ടാ... അതിന്റ വർഗത്തെ കണ്ടത് കൊണ്ടു നിക്കുന്നത് ആവും... " അത് കേട്ട് അവൾക്ക് കലിപ്പ് ആയി... എന്നെ പിടിച്ചു പട്ടിയുടെ നേർക്ക് ഒരു തള്ള്... !!😰😰 പട്ടി അതിന്റെ വഴിക്ക് പോയി... അവളെ തിരിഞ്ഞു നോക്കുമ്പോൾ ഒരു മരത്തിൽ കേറി നിൽപ്പ് ഉണ്ട്... !! "അത് അതിന്റെ പാട് നോക്ക് പോയി... നീ എന്തിനാ അതിൽ വലിഞ്ഞു കേറുന്നത്... " "നല്ല പച്ച മാങ്ങ... ഏതായാലും കേറി അത് കൂടി പറിച്ചു വരാം... " 😕😕മാങ്ങയും കടിച്ചു പിടിച്ചു അവൾ താഴേക്ക് ഒരു ചാട്ടം... അത് കണ്ടു ഞാൻ അവളെ തന്നെ നോക്കി... !!

അവളെ മാങ്ങ കടിച്ചുള്ള റിയാക്ഷൻ ഒക്കെ കാണണം... നോക്കി നിൽക്കാൻ തോന്നും... അവൾ അതൊന്നും മൈൻഡ് ചെയ്യാതെ അവരെ അടുത്തേക്ക് പോയി... !! ഫങ്ക്ഷൻ ഒക്കെ കലക്കി ഞങ്ങൾ ഫുഡ്‌ കഴിക്കാൻ ഇരുന്നു... !! അഞ്ചുവും പൊന്നുവും ആശുവും ഒരു സൈഡിൽ ഇരുന്നു വാ തോരാതെ സംസാരിക്കുന്നുണ്ട്... ഇതുങ്ങൾക്ക് പറയാൻ മാത്രം എന്താണാവോ...? !! എല്ലാരും ഇറങ്ങാൻ നേരം മൂന്നും കെട്ടിപ്പിടിച്ചു ഒരേ കരച്ചിൽ... ഞങ്ങൾക്ക് തന്നെ കണ്ടു നിക്കാൻ ആയില്ല... !! 😓😓എല്ലാരും അവരെ നോക്കി നിന്നു... !! "പൊന്നു ഞങ്ങൾക്ക് ഇറങ്ങാം... ഇപ്പൊ പോയാലെ മോർണിംഗ് അവിടെ എത്തൂ..."(സാബി ) അത് കേട്ട് അവൾ ഞെട്ടി... കണ്ണ് ഒക്കെ തുടച്ചു അവൾ എന്നെ ഒന്ന് നോക്കി... !! ആ നോട്ടം എനിക്ക് അറിയാം... പോകാൻ ഉള്ള അനുവാദം ആണെന്ന്... !! എല്ലാരോടും യാത്ര പറഞ്ഞു അവൾ വണ്ടിയിൽ കയറി ഇരുന്നു... അവളെ തന്നെ നോക്കി ഞാനും നിന്നു... !! 😩😩കണ്ണിന് മുന്നിൽ അവൾ മറ്റൊരുവന്റെ കൂടെ പോകുമ്പോൾ നോക്കി നിൽക്കാൻ മാത്രേ എനിക്ക് കഴിഞ്ഞുള്ളൂ... അവൾ മറയുന്നതു വരെ നോക്കി നിന്നപ്പോ ആണ് അഞ്ചു പോകാം എന്ന് പറഞ്ഞത്... !! 😓😓അഞ്ചു ഇന്ന് തൊട്ട് എന്റെ കൂടെ വീട്ടിലാണ്...

വീട് എത്തുന്നത് വരെ ഒന്നും സംസാരിക്കാൻ ഞങ്ങളെ കൊണ്ടു ആയില്ല... !! അവളെ നഷ്ടപ്പെടാൻ പോകുന്നു എന്ന് മനസ് പറയുന്ന പോലെ... 😖😖!!! ____________ എന്നെ കണ്ടപ്പോൾ ആണ് ഗ്രാൻഡ്പ്പ ഒന്ന് ഓകെയായത്...എന്റെ മനസ് ആണെങ്കിൽ എവിടെയോ വെച്ചു വന്നത് പോലെ ആരോടും ഒന്നും മിണ്ടാതെ മുറിയിൽ തന്നെ ഇരുന്നു... !! ഇവിടെ നിൽക്കും തോറും പേടിയൊക്കെ കൂടിവരുന്നത് പോലെ... എല്ലാം ശ്രദ്ധിച്ചു തന്നെ കയ്കാര്യം ചെയ്തു... !! ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുമ്പോൾ ആണ് ഗ്രാൻഡ്പ്പ വിളിച്ചത്... 😓!! "മോളെ... നിന്നെയും കാത്തു നിൽക്കുകയായിരുന്നു ഞാൻ... മോൾക്ക് അവനുമായിട്ടുള്ള കല്യാണത്തിന് ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ അല്ലേ... " 😩😩എന്ത് പറയും എന്ന് അറിയാതെ അതേ നിൽപ്പ് നിന്നു... !! "എന്താ പൊന്നു നീ ധൈര്യം ആയി പറയുന്നേ സമ്മതം ആണെന്ന്... "(സാബി ) അത് കേട്ട് തിരിഞ്ഞു നോക്കുമ്പോൾ സാബിയും മാമനും ആ താഹിയും കൂടെ ഉണ്ട്... !! ഇവരെ ഒക്കെ അടുത്ത് വെച്ചു എങ്ങനെ പറയും എന്ന് കരുതി ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു... !! 😩എന്റെ മൗനം നാണം കൊണ്ടാണെന്നു അവർ സ്വയം വിലയിരുത്തി... എനിക്ക് കണ്ണനെ മാത്രേ ഈ ജന്മം സ്നേഹിക്കാൻ പറ്റൂ... !

കണ്ണേട്ടനെ വിളിക്കാൻ മനസ് പറഞ്ഞു എങ്കിലും ഫോണും ഓഫ് ചെയ്തു കിടന്നു... അപ്പോഴാണ് ആശു തന്ന ഫോണിന്റെ കാര്യം ഓർത്തത്... !! അത് ഓൺ ചെയ്തു വെച്ചു ഫ്രഷ് ആയി വന്നു... !! അപ്പോഴേക്കും അവളെ ഫോണിൽ തുടരെ തുടരെ ഉള്ള മെസ്സേജ് കണ്ടു അത് നോക്കി... 😱😱!! അപ്പോഴാണ് അവളോട്‌ ആർക്കോ ഒടുക്കത്തെ മുഹബ്ബത്ത് ഉണ്ടായിരുന്നു എന്ന് മനസ്സിൽ ആയത്... ഇതൊക്കെ കല്യാണത്തിന് മുൻപ് ആണെങ്കിൽ സെറ്റ് ചെയ്തു കൊടുക്കാം ആയിരുന്നു... !! നല്ല റിപ്ലൈ കൊടുത്തു നല്ലോണം ഉറങ്ങി... !! രാവിലെ അതേ നമ്പറിൽ നിന്നും വിളിയുടെ ചാകര ആയിരുന്നു... അതും എടുത്തു അയാളെ കുറിച്ച് കുറെ ഒക്കെ മനസ്സിൽ ആക്കി... !! നേരിട്ട് കാണാൻ ഒരു പ്ലേസ് പറഞ്ഞപ്പോൾ ആണ് അയാൾക്ക് ആശുനെ നേരിട്ട് അറിയാം എന്ന് മനസ്സിൽ ആയത്... അവളെ കല്യാണം കഴിഞ്ഞതു മാത്രം അറിഞ്ഞില്ല എന്ന് തോന്നുന്നു... !! 🤔🤔ചില പ്ലാൻ ഒക്കെ ഇട്ടു... അഞ്ചുനെ വിളിച്ചു... അവൾക്ക് പനി ആണെന്നും പറഞ്ഞു പുറത്തു ഇറങ്ങിയിട്ട് നാലു ദിവസം ആയെന്ന് പറഞ്ഞു... !!

ഗ്രാൻഡ്പ്പായെ സോപ്പിട്ടു ഒരു സിർട്ടിഫിക്കറ്റ് നാട്ടിൽ ആണെന്നും അത് ആവശ്യം ഉണ്ടെന്നും പറഞ്ഞു നാളെ പോകാൻ ഉള്ള അനുവാദം വാങ്ങി... !! സാബിയോട് സമ്മതം വാങ്ങാൻ ഒക്കെ ഗ്രാൻഡ്പ്പ പറഞ്ഞു എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ ട്രെയിൻ കയറി... !! 😬😬ആ തെണ്ടി അഞ്ചുനെ വിളിക്കുമ്പോൾ സ്വിച്ച് ഓഫ്... പ്രവിയെ വിളിച്ചപ്പോൾ കണ്ണനെ വിളിച്ചാൽ അവളെ കിട്ടും എന്ന് പറഞ്ഞു കയ് ഒഴിഞ്ഞു... !! രണ്ടും കല്പ്പിച്ചു കണ്ണനെ വിളിച്ചു... !! "എന്റെ പൊന്നു ഈ ഫോൺ ചെയ്യാൻ ഒക്കെ ഒരു ടൈം ഉണ്ട്... ഉറങ്ങേണ്ട ടൈം ഉറങ്ങണം... നിനക്ക് പകൽ എന്താ പണി... " 😲😲ഒരു കാമുകി കുറെ ദിവസം കൂടി വിളിച്ചതാ... വിൽക്കാൻ തോന്നിയ എന്നെ പറഞ്ഞാൽ മതി... എന്നെ ഇന്ന് ഉപദേശിച്ചു കൊല്ലും... അല്ലെങ്കി ഉറക്കിന്റെ ഗുണങ്ങളെ കുറിച്ച് ഒക്കെ പറഞ്ഞു എന്നെ കൊല്ലും... !! "കണ്ണേട്ടാ... നാളെയും ഉറങ്ങാം... എനിക്ക് അഞ്ചുനോട്‌ സംസാരിക്കണം... അതിന് ഇപ്പോഴേ പറ്റൂ... "😠 "ഓഹോ...അതിനാണോ ഈ നട്ടപാതിരാക്കു വിളിച്ചത്... അവൾ ഉറക്കം ആണ്... മോൾ പോയി ഉറങ്ങാൻ നോക്ക്... " 😠😠തെണ്ടി ഫോൺ വെച്ചു... !! രണ്ടും കല്പ്പിച്ചു അമ്മയെ വിളിച്ചു... അഞ്ചുന് ഫോൺ കൊടുത്തു അമ്മ പോയി... !!

"ഹലോ... ആരാ...? " "😠😠നിന്റെ അമ്മായി അപ്പൻ... " "ഓഹ് നീയായിരുന്നോ...? " "അല്ല നിന്റെ മറ്റവൻ... ഫോൺ ഓഫ് ചെയ്തു നീയും ഏട്ടനും കൂടി മത്സരിച്ചു ഉറങ്ങ്‌... രണ്ടിനെയും കയ്യിൽ കിട്ടിയാൽ കൊന്നേനെ... " "പൊന്നു... നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ...? "😩 "എടാ... എനിക്ക് നിന്നെ കാണണം... അല്ലെങ്കിൽ നിന്റെ വീടിന്റെ മതില് ചാടി വരേണ്ടി വരും... എന്തിനാ റിസ്ക് എടുക്കുന്നെ... " "എന്റെ ഫോൺ ചാർജ് തീർന്നത് ആവും... അല്ല നീ എന്തിനാ ഈ ടൈം വിളിച്ചത്... " "അതൊക്കെ പറയാം... നീ അവിടെ നിന്നും എങ്ങനെ എങ്കിലും പുറത്ത് ചാടാൻ നോക്ക്... " "😩😩ഏട്ടൻ എങ്ങാനും കണ്ടാൽ ഒരു കുഴി കുത്തി എന്നെ അതിൽ ഇടും... " "അല്ലേ ഞാൻ ഇടും... നീ വന്നേ പറ്റൂ... അല്ലേ ഞാൻ വരും... ഞാൻ ഇപ്പൊ നിന്റെ നാട്ടിൽ ഉണ്ട്... ഞാൻ പറയുന്ന സ്ഥലം നീ വരണം... " #📙 നോവൽ ഓക്കേ പറഞ്ഞു ഫോൺ വെച്ചു... അവളെയും കാത്തു ഞാൻ അവിടെ തന്നെ ഇരുന്നു.... !! ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story