💝പ്രണയം 💝: ഭാഗം 46

pranayam ajwa

രചന: AJWA

അവർ പോയത് ഒരു കാട് പിടിച്ച സ്ഥലത്തേക്ക് ആണ്... അഞ്ചു പേടിച്ചു എന്റെ കയ്യിൽ മുറുകെ പിടിച്ചു... !! ഞാൻ അവളെ നോക്കി പേടിക്കേണ്ട എന്നൊക്കെ പറഞ്ഞു എങ്കിലും എന്നിലും നല്ല പോലെ പേടി കൂടി വരുന്നുണ്ടായിരുന്നു... !! ഒരു ഗസ്റ്റ്‌ ഹൌസിൽ എത്തി ഞങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ട് അവർ പുറത്തേക്ക് പോയി... !! "നിനക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ... നിന്നോട് അപ്പോഴെ രക്ഷപ്പെടാൻ പറഞ്ഞത് അല്ലേ... " "അങ്ങനെ ഇപ്പൊ ഞാൻ ഒറ്റയ്ക്ക് രക്ഷപെടുന്നില്ല... നീ കൂടെ വരുമെങ്കിൽ ഇപ്പൊ വേണം എങ്കിലും രക്ഷപെടാം... " 😓😓അവളെ വാക്ക് കേട്ട് ചുറ്റും ഒന്ന് നോക്കി... ഒരു ഗ്ലാസ് വിൻഡോ കണ്ടപ്പോൾ ഐഡിയ വന്നു എങ്കിലും ആരോ ഡോർ തുറക്കുന്ന കേട്ട് എല്ലാം പോയി... !! "രണ്ടിന്റെയും ഫോൺ വാങ്ങു... " അൻവറിന്റെ ഓർഡർ കേട്ട് ഒരുത്തൻ വന്നു കയ് നീട്ടി... ഞങ്ങൾ ഫോൺ എടുത്തു അയാളെ കയ്യിൽ കൊടുത്തു... !! അവർ പോയതും ഞങ്ങൾ പരസ്പരം ഒന്ന് നോക്കി... !! "വലിയ ഗുണ്ട ആണെന്നാ അലവലാതിയുടെ വിചാരം... "(അഞ്ചു ) "പക്ഷെ എല്ലാം പ്ലാൻ ചെയ്യുന്ന ഒരു ഗുണ്ടയുണ്ട് അവരെ കൂടെ... അവനെ വെയിറ്റ് ചെയ്യൽ ആണെന്ന് തോന്നുന്നു... "

"നീ ഇങ്ങനെ ഊഹിച്ചു ഇവിടെ വരെ എത്തി... കണ്ണേട്ടൻ എന്നെ അന്വേഷിക്കുന്നുണ്ടാവും... " "😏😏അവളെ ഒരു ഏട്ടൻ... നീ വേണേൽ വിളിച്ചു പറ... " എന്റെ ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി... !! അവൾ അതിൽ തന്നെ നോക്കി നിന്നു... !! "😁അവർക്ക് കൊടുത്തത് ആശുന്റെ ഫോൺ ആണ്... ഇത് എന്റെ കയ്യിൽ തന്നെ നിക്കട്ടെ ആവശ്യം വരും... " അവൾ ഫോൺ വാങ്ങി ഏട്ടന് മെസ്സേജ് വിട്ടു... !! 😕😕എന്റെ ഫോണിൽ നിന്ന് ആയോണ്ട് കലിപ്പ് ഒക്കെ എന്നോട് തീർത്തോളും... !! വിൻഡോ വഴി താഴേക്കു നോക്കി... അത് വഴി ഇറങ്ങാൻ അത്ര ബുദ്ധിമുട്ട് ഒന്നുമില്ല... !! "ഇറങ്ങി പോയാലോ... അവർ ചമ്മിക്കോളും... "(അഞ്ചു ) "പോകുമ്പോൾ അവർക്ക് ഒരു പണി കൊടുത്തിട്ട് പോവാം... "😊 "എന്ത് പണി... " 😓😓എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു... നേരം ഇരുട്ടി തുടങ്ങിയപ്പോ തന്നെ ഞങ്ങൾ താഴേക്ക് ഇറങ്ങി... !! പതിയെ ചുറ്റും നടന്നു ഒന്ന് വീക്ഷിച്ചു... ആരും ഇല്ല...രക്ഷപ്പെടാൻ എളുപ്പം ആണെങ്കിലും അതല്ലല്ലോ പ്ലാൻ... !! താഴെയുള്ള ഒരു വിൻഡോ വഴി അകത്തേക്ക് കയറി... മദ്യ കുപ്പികൾ ഒക്കെ ചിതറി കിടക്കുന്ന കണ്ടപ്പോൾ തന്നെ ഇവരൊക്കെ ഇവിടെ സ്ഥിരം കുറ്റികൾ ആണെന്ന് മനസ്സിൽ ആയി... !! 😰😰

അവിടം തിരഞ്ഞു നടക്കുമ്പോൾ ആണ് ഒരു വണ്ടി വരുന്നത് കേട്ടത്... അപ്പോ തന്നെ ഞങ്ങൾ ഒരു മൂലയിൽ ഒളിച്ചു... !! രണ്ട് തെണ്ടികളുടെയും കൂടെ വേറെ ഒരുത്തനും കൂടി ഉണ്ടെന്നു മനസ്സിൽ ആയി... പക്ഷെ കാണാൻ ഒന്നും ഞങ്ങൾക്ക് പറ്റിയില്ല... !! "ഏതായാലും രണ്ടിനെയും ഞാൻ ഒന്ന് കാണട്ടെ... " അവർ പോയതും ഞങ്ങൾ ശ്വാസം വലിച്ചു വിട്ടു... എന്തൊക്കെയോ ചിന്നിചിതറുന്ന സൗണ്ട് ഒക്കെ കേട്ട് ഞങ്ങൾക്ക് പേടിച്ചു കൊണ്ടു അവിടെ തന്നെ നിന്നു... !! "ഞങ്ങളെ എങ്ങാനും കണ്ടാൽ ഇപ്പൊ എന്താവും ഞങ്ങളെ അവസ്ഥ... എങ്ങനെയാ ഒന്ന് പുറത്ത് പോവുന്നെ... "(അഞ്ചു ) 😪😪അവളോട്‌ മിണ്ടല്ലേ എന്ന് ലിപ്പിൽ കയ് വെച്ചു കാണിച്ചു... !! ഞങ്ങൾ രക്ഷപ്പെട്ടു എന്ന് കരുതി അവർ നിരാശയിൽ വന്നു... !! അവരെ സംസാരം വീക്ഷിച്ചു കൊണ്ടു അവരെ പിന്നാലെ വിട്ടു... മദ്യം വിളമ്പി അവർ ചുറ്റും ഇരുന്നു... !! അപ്പോഴും അവന്റെ മുഖം ഞങ്ങൾ കണ്ടില്ല... !! "എനിക്ക് വേണം അവളെ... അതിന് വേണ്ടി കളിച്ചതാ ഞാൻ ഇതൊക്കെ... നിങ്ങളെ ശ്രദ്ധ കുറവ് കൊണ്ടാണ് അവളുമാർ രക്ഷപ്പെട്ടത്... ഞാൻ ആദ്യമേ പറഞ്ഞത് അല്ലേ നിസാരകാരല്ല അവർ എന്ന്... എന്നിട്ട് ഇപ്പൊ എന്തായി എല്ലാം പൊളിഞ്ഞു...

ഇല്ല അങ്ങനെ ഒന്നും ആ മൂന്നും എന്റെ കയ്യിൽ നിന്നും രക്ഷപെടില്ല... നിങ്ങളെ കൂട്ട് വിളിച്ചത് ആണ് അബദ്ധം ആയത്... ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം... " അയാൾ അതൊക്കെ ഒറ്റ ശ്വാസം കൊണ്ടു പറഞ്ഞു തീർത്തു... !! അയാൾ വീണ്ടും തുടർന്നു... !! "മൂന്നും എന്റെ കയ് കൊണ്ടു തീരും... അവരെ ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല... ഇപ്പൊ ഒരുത്തി സന്തോഷിക്കുന്നുണ്ടാവും അവൾ സന്തോഷിക്കട്ടെ അവളെ ഒടുക്കത്തെ സന്തോഷം അല്ലേ... പിന്നേ ആ പൊന്നമ്പിളി അവളെ ലൈഫ് ഇപ്പൊ തന്നെ പോയിരിക്കുന്നു.... പിന്നേ ആ അഞ്ജലി എന്ന അഞ്ചു അവൾ ഒരുത്തനെ കെട്ടാൻ വേണ്ടി നിക്കാ... നിന്നെ ഞാൻ കെട്ടിക്കാം മോളെ... " 😱😱അയാൾ നാക്ക് കുഴഞ്ഞു പറയുന്ന കേട്ട് ഞങ്ങൾ നിന്നടുത്തു നിന്നും വിയർത്തു കുളിച്ചു... !! അയാൾ മദ്യ കുപ്പി മുഴുവനും തീർത്തു അവിടെ നിന്നും എണീറ്റു... അത് കണ്ടു മറ്റേ കഴുതകളും... !! "രണ്ടും എന്റെ ടൈം വൈസ്റ്റ്‌ ചെയ്തു... കൊല്ലാതെ വിടുന്നത് നിങ്ങളെ കൊണ്ടു ആവശ്യം ഉള്ളത് കൊണ്ടാണ്... അവളുമാരെ ഒക്കെ എങ്ങനെ ഇല്ലാതെ ആക്കണം എന്നൊക്കെ എനിക്കറിയാം... " അയാൾ അതും പറഞ്ഞു നടന്നു പുറത്തേക്ക് പോയി...

ഞങ്ങൾ നെഞ്ചിൽ കയ് വെച്ചു... പക്ഷെ അത് അധിക നേരം നിന്നില്ല... !! മറ്റേ രണ്ടും അകത്തേക്ക് വന്നു മദ്യം മൂക്ക് മുട്ടെ കഴിച്ചു കൊണ്ടിരുന്നു... !! "അവൻ പറഞ്ഞത് പോലെ ആ പൊന്നമ്പിളി തീരുമ്പോഴേക്കും ഒരു ദിവസം എങ്കിൽ ഒരു ദിവസം ഞാൻ അവളെ സ്വന്തം ആക്കിയിരിക്കും... " 😬😬അൻവർ സ്വയം പറയുന്നത് കേട്ട് എനിക്ക് കലിപ്പ് കേറി അവന്റെ അടുത്തേക്ക് പോവാൻ നിന്നതും അഞ്ചു കയ് പിടിച്ചു അവിടെ തന്നെ നിർത്തിച്ചു... !! "അപ്പോൾ ഞാൻ എന്ത് ചെയ്യാനാണ്... എനിക്ക് വേണ്ടത് ആ ആഷിയയെ ആണ്... അവൾ ആണെങ്കിൽ കെട്ട് കഴിഞ്ഞു അടിച്ചു പൊളിച്ചു ജീവിക്കുന്നു... അവളെ നമ്പർ ഒക്കെ കണ്ടു പിടിച്ചു വിളിച്ചപ്പോഴേക്കും ആ പൊന്നു എല്ലാം ഏറ്റെടുത്തു നടത്തി... അവളെ ഞാൻ നേടും എങ്കിലും ആ പൊന്നു അവളെ ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ഒരിക്കൽ വിശദമായി കാണും... " എല്ലാം ഒടുക്കം എന്റെ തലയിൽ ആണല്ലോ... ഞാൻ നിന്ന് പരുങ്ങി... എല്ലാരേയും കയ്യിൽ കിട്ടിയാൽ എന്റെ കാര്യം ഇത്തിരി പോക്കാ... !!😰😰 AR ആണെങ്കിൽ എന്തോ പോക്കറ്റിൽ നിന്നും വലിച്ചു എടുത്തു... അവരെ ബോധം ഒക്കെ ഇപ്പൊ പോകും എന്ന അവസ്ഥയിൽ ആയോണ്ട് ഞങ്ങൾ അടുത്തേക്ക് വന്നു... !!

"നീ ഇത് കണ്ടോ...? ഇത് എന്താണെന്ന് അറിയോ...? ഇത് ഒരു ഇൻജെക്ഷൻ ആണ്... ഇത് അവളെ ദേഹത്ത് കയറ്റിയാൽ അവൾ എല്ലാം മറക്കും... അവളെ കെട്ടിയോനെ മാത്രം അല്ല...അവളെ ഫ്രണ്ട്സിനെ പോലും... ഇത് ഞാൻ എന്റെ ആഷിയയുടെ ശരീരത്തിൽ എങ്ങനെ എങ്കിലും എത്തിച്ചു അവളെ എന്റെതാക്കും... " 😱😱അത് കണ്ടു ഞങ്ങൾ ഞെട്ടി പരസ്പരം നോക്കി... ശരിക്കും ഇവരെ ഉദ്ദേശം ഞങ്ങളെ രണ്ടാളുടെയും ശരീരം ആണെന്ന് മനസ്സിൽ ആയി... !! അപ്പോ ഇവിടന്ന് പോയ ആൾക്ക് ഞങ്ങളെ എല്ലാരേയും വേണം അതും കൊല്ലാൻ... 🤔🤔ഇനി അത് എന്തിനാ... ഞങ്ങൾ അതിന് മാത്രം അയാളോട് എന്താ ചെയ്തത്... !! ചിന്തയിൽ നിൽക്കേ എന്തോ വീഴുന്ന സൗണ്ട് കേട്ടു... രണ്ടും വെട്ടിയിട്ട വാഴ പോലെ വീണു കിടപ്പുണ്ട്... ഫുൾ ഫിറ്റ് ആയോണ്ട് ധൈര്യം ഒക്കെ തിരികെ വന്നു... !! അവരെ അടുത്തേക്ക് ചെന്നു ആ സിറിഞ്ച് കയ്യിൽ എടുത്തു രണ്ടിനും ഹാഫ് വീതം അങ്ങ് ഡോനെറ്റ് ചെയ്തു... !! "😊😊രണ്ടും നേരം വെളുക്കുമ്പോൾ ആരാ എന്താ എന്നൊന്നും അറിയാതെ എണീറ്റ് തമ്മിൽ തല്ലി ചാകാൻ നോക്ക്... ഇനി മറ്റവന് ഉള്ളത് ഇത്തിരി കൂടിയത് ഞങ്ങൾ തന്നെ കൊടുത്തോളം... " "ഇത്ര എളുപ്പം രണ്ടിന്റെയും ശല്യം ഒഴിവാകും എന്ന് കരുതിയില്ല... അതും അവർ തന്നെ ഒഴിവാക്കാൻ ഉള്ള മരുന്നും ആയി വന്നിട്ട്... ഇനി ഞങ്ങളെ കൊല്ലാൻ നടക്കുന്ന ആ ചെറ്റ കൂടെ നിങ്ങളെ കൂടെ ഊളൻപാറയിൽ അടുത്ത് തന്നെ വരും...

അത് വരെ ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ... "(അഞ്ചു ) അവൾ അവർക്ക് ഇട്ടു ഓരോ ചവിട്ട് കൊടുത്തു... ഞങ്ങൾ അവരെ പോക്കെറ്റിൽ കയ്യിട്ട് ഫോൺ കയ്യിൽ ആക്കി... അവരെ ഫോൺ എടുത്തു പൊട്ടിച്ചു കളഞ്ഞു... !! "സ്വന്തം പേര് പോലും ഓർക്കാൻ പറ്റാത്ത നിങ്ങൾക്ക് എന്തിനാ ഫോൺ... "🙄 "അയ്യോ എന്റെ പൊന്നു... അവർ ലാസ്റ്റ് കാൾ ചെയ്‍തത് ഞങ്ങളെ കൊല്ലാൻ നോക്കുന്ന ആൾക്ക് ആവില്ലേ... അപ്പോ ആ നമ്പർ ഒന്ന് നോട്ട് ചെയ്തിട്ട് പൊട്ടിക്കാം ആയിരുന്നു... " 😕😕അപ്പോഴാ അത് ഓർത്തത്... !! "😁😁അത് കൊല്ലാൻ നേരിട്ട് വരാതെ പറ്റില്ലല്ലോ... അപ്പോ കണ്ടാൽ പോരെ... അല്ലേൽ ഞങ്ങളോട് ആർക്കാ ഇത്രയും വലിയ ശത്രുത എന്ന് അന്വേഷിച്ചാൽ പോരെ... " അവൾ എന്നെ നോക്കി പുച്ഛിച്ചു പുറത്തേക്ക് നടന്നു... !! "ഇനി ഞങ്ങൾ മൂന്നും വേറെ വേറെ അല്ലേ... അപ്പോ അയാൾക്ക് കൊല്ലാൻ ഒക്കെ എളുപ്പമാവും... "😖😖(അഞ്ചു ) "നീ അതൊന്നും പേടിക്കേണ്ട... അയാളെ ഞങ്ങൾ ഒരുമിച്ചു നിന്നാൽ രണ്ട് ഡേ കൊണ്ടു കണ്ടു പിടിക്കാൻ പറ്റും... " ഞങ്ങൾ ചിലതൊക്കെ പ്ലാൻ ഇട്ടു പുറത്തേക്ക് ഇറങ്ങുമ്പോൾ കയ്യും കെട്ടി നിന്ന് ഞങ്ങളെ സ്വാഗതം ചെയ്യുന്ന ആളെ കണ്ടു ഞങ്ങൾ ഒന്ന് ഞെട്ടി... !!! .......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story