💝പ്രണയം 💝: ഭാഗം 47

pranayam ajwa

രചന: AJWA

"താഹിർ... " ഞങ്ങൾ രണ്ട് പേരും പരസ്പരം നോക്കി... !! 🤔🤔ഇവനെന്താ ഈ ടൈം ഇവിടെ...? അവൻ അടുത്തേക്ക് വന്നു... !! "എന്താ പൊന്നു... അവരെ ഒക്കെ അക്കൗണ്ട് ക്ലിയർ ആക്കിയ സ്ഥിതിക്ക് ഇനി എനിക്ക് നിങ്ങളെ അക്കൗണ്ട് കൂടി ക്ലിയർ ആക്കാം അല്ലോ അല്ലേ... " അപ്പോ ഇവൻ ആണോ ഇതിന്റെ ഒക്കെ പിന്നിൽ... പക്ഷെ എങ്ങനെ...? എന്തിന്...? !! അവൻ ഒന്ന് കയ് കൊട്ടിയപ്പോൾ തന്നെ നാല് തടിയന്മാർ മുന്നിൽ വന്നു നിന്നു... !! 😰😰പരസ്പരം കയ്യും പിടിച്ചു അതേ നിൽപ്പ് തുടർന്നു... അപ്പോഴേക്കും അവർ അടുത്ത് എത്തിയിരുന്നു... !! "രണ്ടിനെയും പിടിച്ചു കേറ്റല്ലേ അപ്പോ... " ഓർഡർ കിട്ടിയതോടെ ഞങ്ങളെ ബലമായി പിടിച്ചു അവന്റെ വണ്ടിയിൽ കയറ്റി... !! "പൊന്നു... ഇനി ഇപ്പൊ ഇവന് എന്താ വേണ്ടേ... ഇവന് എന്തിനാ ഞങ്ങളെ... എന്തായാലും ഇതിപ്പോ ശരിക്കും പെടുകയും ചെയ്തു... "😖😖 "താഹി... നിനക്ക് എന്താ വേണ്ടത്... എന്തിനാ നീ ഞങ്ങളെ... എവിടെക്കാ ഈ കൊണ്ടു പോകുന്നത്... ഇത് എങ്ങാനും ഗ്രാൻഡ്പ്പ അറിഞ്ഞാൽ ഉണ്ടല്ലോ നിന്നെ പിന്നേ ആ വീട്ടിൽ കയറ്റില്ല... " 😥അവൻ പുകച്ചു കൊണ്ടിരുന്നു എന്നല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല... തെണ്ടി 😠😠!!

ഇരുട്ട് ആയത് കൊണ്ടു തന്നെ എങ്ങോട്ടാ ഈ പോകുന്നത് എന്ന് ഒരു അറിവും ഇല്ല... !! ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്ന തടിയനെ പിടിച്ചു കുലുക്കി... !! "ഡോ... എങ്ങോട്ടാ ഈ പോന്നത്... നിങ്ങൾക്ക് ഒക്കെ എന്താ ഈ വേണ്ടത്... വണ്ടി നിർത്താൻ അല്ലേ പറഞ്ഞത്... " വണ്ടി ഒന്ന് മറിയാൻ നോക്കിയപ്പോൾ തന്നെ താഹി എന്നെ നോക്കി... !! "അടങ്ങി ഇരുന്നോണം... അല്ലേൽ എന്റെ ലക്ഷ്യം ഇപ്പൊ തന്നെ ഞാൻ നിറവേറ്റികളയും കേട്ടല്ലോ... " 😖😖അഞ്ചു എന്നെ പിടിച്ചു അടക്കി ഇരുത്തി... ഇവൻ കൊന്നില്ലേ കണ്ണൻ കൊല്ലും... !! 😭😭അഞ്ചുനെ എങ്ങനെ എങ്കിലും രക്ഷിക്കണം... ഇവൻ കൊല്ലും എങ്കിൽ എന്നെ കൊല്ലട്ടെ... !! "പ്ലീസ്... നിനക്ക് വേണേൽ എന്നെ കൊല്ലാം... ഇവളെ വെറുതെ വിടണം... ഇവൾ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ പിന്നെന്താ... " തെണ്ടി ഒന്ന് കേട്ട ഭാവം ഇല്ലാതെ ഫോണിൽ തോണ്ടികൊണ്ടിരുന്നു... !! മിക്കവാറും ഇവനെ ഞാൻ കൊല്ലേണ്ടി വരും... !!😪😪 🤔🤔പലപ്പോഴും എന്നെ കൊല്ലാൻ നോക്കിയത് ഇവനാണോ... ഇനി സാബിക്കും ഇതിൽ പങ്ക്ഉണ്ടാവുമോ... അല്ലേ വേറെ ആരാവും ഇതിന്റെ പിന്നിൽ... !! ഓരോന്ന് ചിന്തിച്ചു ഉറങ്ങിപോയത് ഒന്നും അറിഞ്ഞില്ല... എപ്പോഴോ കണ്ണ് തുറന്നു നോക്കുമ്പോൾ അഞ്ചുവും നല്ല ഉറക്കം ആണ്... !!

വണ്ടി എവിടെയോ നിർത്തി വെച്ചിരിക്കുന്നു എന്ന് മനസ്സിൽ ആയി എല്ലാരേയും ഒന്ന് നോക്കി... !! 😰😰മൂന്ന് എണ്ണം നല്ല ഉറക്കം ആണ്... താഹിയെ യും ഡ്രൈവ് ചെയ്തിരിക്കുന്നവനെയും കാണുന്നില്ല... !! ചുറ്റും ഒന്ന് വീക്ഷിച്ചപ്പോൾ ആണ് മനസ്സിൽ ആയത് അത് രണ്ടും വണ്ടിക്ക് പുറത്ത് ആണെന്ന്... താഹി ഭയങ്കര ഫോൺ വിളിയാണ്... !! അഞ്ചുനെ മെല്ലെ തോണ്ടി വിളിച്ചു... അവൾ എണീറ്റപ്പോ തന്നെ വാ അടച്ചു പിടിച്ചു... 😰😰അല്ലേ പലതും പറഞ്ഞു എല്ലാരേയും ഉണർത്തും... !! താഹി ഇടക്ക് പിന്നിൽ നോക്കുന്നുണ്ട് എങ്കിലും ഉറങ്ങും പോലെ തന്നെ കിടന്നു പതിയെ ഡോർ തുറന്ന് ഞങ്ങൾ രണ്ടും ഇറങ്ങി ഓടി... !! വണ്ടി ഒന്നും വരാൻ ചാൻസ് ഇല്ലാത്ത ഒരു സ്ഥലത്ത് ഇരുന്നു നേരം വെളുപ്പിച്ചു... ഫോൺ ഒക്കെ ഓഫ് ആയിരുന്നു...!! നേരം വെളുത്തപ്പോ തന്നെ ഞങ്ങൾ നടന്നു... എങ്ങോട്ട് ആണ് വഴി എന്നൊന്നും അറിയില്ല എങ്കിലും എങ്ങോട്ട് ഒക്കെയോ നടന്നു...!! ആകെ ക്ഷീണിച്ചു തളർന്നു റോഡ് എത്തിയതും ഒരു വണ്ടി കിട്ടി അതിൽ കയറി...

അഞ്ചുനെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാം എന്ന് കരുതി അവളെ വീട്ടിലേക്ക് തന്നെ പോയി... !! അവളെ വീട് എത്തിയതും മുന്നിൽ നിൽക്കുന്നു കണ്ണൻ 😵😵...എന്റെ കാര്യം പോക്കാ... !! "അഞ്ചു നീ അകത്തു പൊയ്ക്കോ... ഞാൻ ഇതിൽ തന്നെ പൊയ്ക്കോളാം... " "ഏട്ടൻ ചോദിച്ചാൽ എന്ത് പറയും...? " "ആ എനിക്കറീല... അത് കൊണ്ടല്ലേ ഞാൻ പോണെ... പിന്നേ എന്ത് ചോദിച്ചാലും നടന്നത് ഒന്നും പറയരുത്... കേട്ടല്ലോ... " അവൾ തലയാട്ടി അരിച്ചു കൊണ്ടു നടന്നു... !! 😱😱ഓട്ടോയിൽ കയറിയതും ആരുടെയോ കയ് വന്നു തടഞ്ഞു നിർത്തി... കണ്ണൻ ആണെന്ന് മനസ്സിൽ ആയതും തലയും താഴ്ത്തി അതിൽ തന്നെ ഇരുന്നു... !! കയ് പിടിച്ചു പുറത്തേക്ക് വലിച്ചിട്ടു... !! "ചേട്ടൻ പൊയ്ക്കോ... ഇവളെ ഞാൻ വിട്ടോളാം... " ഓട്ടോ കൂലി കേട്ട് ഒന്ന് ഞെട്ടി എന്നെ നോക്കി എങ്കിലും അതും കൊടുത്തു വിട്ടു... !! 😕😕എന്നെ രക്ഷിക്കാൻ ആരും ഇല്ലേ... ചുറ്റും ഒന്ന് നോക്കി... !! അകത്തേക്ക് കൊണ്ടു പോയി ജഡ്ജ് ആയി അമ്മയെ നിർത്തി... വിനുവും ഉണ്ട് സത്യം പറയിക്കാൻ ആവും... !! അഞ്ജുവും ഞാനും തലയും താഴ്ത്തി നിന്നു... !! "ടു ഡേ എവിടെ ആയിരുന്നു രണ്ടും... " 😥😥കണ്ണൻ വധിക്കാൻ തുടങ്ങി...

ഇതിപ്പോ എന്ത് പറയും എന്ന ചിന്തയിൽ ഞാനും... !! "രണ്ടിന്റെയും നാവ് ഇറങ്ങിപ്പോയോ... വാ തുറന്നു എന്തെങ്കിലും പറയെടീ... " 😲😲എന്താ ഇപ്പൊ പറയാ... !! "അത് ആശു... ഫോൺ... അവർ... " അഞ്ചു വിക്കി പറഞ്ഞു നിർത്തി... !! "അത് ആശു പോയ സങ്കടം തീർക്കാൻ അവൾ എന്റെ കൂടെ എന്റെ വീട്ടിൽ വന്നു താമസിച്ചു... അവളെ ഞാൻ കൊണ്ടാക്കാൻ വന്നതാ... എനിക്ക് ഉടനെ പോണം... ഇല്ലേ അവരൊക്കെ പേടിക്കും... " "മുഖത്തു നോക്കി കള്ളം പറയുന്നോ...? " 😱😱കണ്ണൻ കലിപ്പിൽ ആണല്ലോ... !! "നീയല്ലേ അവളെ കിട്ടാത്തകൊണ്ടു എന്നെ വിളിച്ചത്... നിന്റെ ഉടായിപ്പ് ആണെന്ന് അറിയാവുന്ന കൊണ്ടു തന്നെ അവൾക്ക് ഫോൺ കൊടുത്തില്ല... എന്നിട്ടും നീ വിട്ടില്ല അമ്മയെ വിളിച്ചു അവൾക്ക് ഫോൺ കൊടുത്തു... എന്നിട്ട് അവളെ ഇവിടുന്ന് ചാടിച്ചു... അത് എവിടേക്ക് ആയിരുന്നു എന്നാണ് ഞാൻ ചോദിച്ചത്... " 😵😵അമ്മ പോലും എന്നെ വല്ലാതെ ഒരു നോട്ടം നോക്കി... അഞ്ചു കരച്ചില് തുടങ്ങി... !! "അത് ഞാൻ... ഞാൻ ഒറ്റയ്ക്ക് ആയോണ്ട് ഇവളെ കൂട്ടിന് വിളിച്ചതാ... "😖😖 "പൊന്നു നീ വാ തുറന്നാൽ കള്ളം മാത്രേ പറയൂ എന്ന ശബദം വല്ലതും എടുത്തിട്ടുണ്ടോ... " അങ്ങേര് അഞ്ചുന്റെ നേരെ തിരിഞ്ഞു... !!

"പറയെടീ നീ പോവുമ്പോ നിനക്ക് ഒരു വാക്ക് പറയാം ആയിരുന്നില്ലേ... അമ്മക്ക് വയ്യെന്ന് നിനക്ക് അറിയില്ലേ... പിന്നേ എന്താ ഈ കാണിച്ചത്... " അവൾ ഡാം തുറന്നു വിട്ടു... !! "അത് പിന്നേ ഏട്ടാ... പൊന്നു വിളിച്ചപ്പോ പെട്ടെന്ന് വരാം എന്ന് കരുതിയാ പോയത്... പക്ഷെ അവർ ഞങ്ങളെ വിട്ടില്ല...നിങ്ങൾ പേടിക്കേണ്ട എന്ന് കരുതിയാ ഇവളെ ഫോണിൽ നിന്നും ഞാൻ മെസേജ് അയച്ചത്... " ഞാൻ തലയും താഴ്ത്തി നിന്നു... ഇനി വിസ്താരം എന്നെ ആവും... !! "അഞ്ചു നീ കരയേണ്ട... ഞങ്ങൾ എന്ത് മാത്രം വിഷമിച്ചു എന്ന് അറിയോ... അമ്മയ്ക്ക് ആണെങ്കിൽ നെഞ്ചു വേദന കൂടി ആയപ്പോൾ ഞാൻ ശരിക്കും പേടിച്ചു... അത് എങ്ങനെയാ അതൊക്കെ എന്താണെന്നും അവരോട് ഉള്ള സ്നേഹം എന്താണെന്നും ഒക്കെ പറഞ്ഞാൽ മനസ്സിൽ ആവാത്തവരും ആയല്ലേ നിന്റെ കൂട്ട്... ഇനി നീ ഇവിടെ നിന്നും ആര് വിളിച്ചാലും എങ്ങോട്ടും പോവില്ല... " 😭😭ആ വാക്കുകൾ ഒക്കെ നെഞ്ചിൽ തന്നെ തറച്ചു കേറി... !! "കല്യാണം കഴിഞ്ഞത് കൊണ്ടു ആശു ഇതിൽ നിന്നും ഒഴിവായി... ഇല്ലേ ആ ആഷിടെ സമാദാനം കൂടി പോയേനെ... ഇനി നിന്നെയും ഉടനെ തളക്കാൻ ആണ് ഈ ഏട്ടന്റെ പ്ലാൻ... അതായത് നിന്റെ കല്യാണം നടത്താൻ... " 😕😕

അവളെ മുഖത്തു led തന്നെ കണ്ടു... ഒക്കെ എനിക്ക് ഉള്ള വെപ്പ് ആണെന്നും എനിക്ക് അറിയാം...ഒറ്റയ്ക്ക് ആയാലും ഞാൻ തളരില്ല... 😎!! അമ്മ എന്നെ എല്ലാം നീ കാരണം ആണ് എന്ന മട്ടിൽ നോക്കി അഞ്ചുനെയും കൊണ്ടു അകത്തേക്ക് പോയി... അവൾ ഒന്ന് തിരിഞ്ഞു നിന്നു... !! "പൊന്നു നീ വാ...വിശപ്പ് ഇല്ലേ... ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത് അല്ലേ... " 😵😵അഞ്ചു അതൊക്കെ ഇപ്പൊ വിളിച്ചു പറയണോ... എല്ലാരേയും ഫേസ് കണ്ടു എന്റെ വയർ ഒക്കെ നിറഞ്ഞു... !! അമ്മ അവളെ വലിച്ചു കൊണ്ടു പോയി... കണ്ണൻ എന്നെ നോക്കി കലിപ്പിൽ അടുത്തേക്ക് വന്നു... !! എന്റെ കവിളിൽ കുത്തിപിടിച്ചു... !! "നിനക്ക് ആരുടെ എങ്കിലും വായിൽ എടുത്തു ചാടണം എങ്കിൽ ഒറ്റയ്ക്ക് പൊയ്ക്കോണം... അല്ലാതെ അവളെയും കൊണ്ടു പോവണോ...

ചോദിക്കാനും പറയാനും ആരും ഇല്ലാത്തവൾ അല്ല അവൾ... കൊണ്ടു പോവുമ്പോൾ അതെങ്കിൽ ഓർക്കണം ആയിരുന്നു... " കയ് എടുത്തു എങ്കിലും പല്ലുകൾ ഒക്കെ കുത്തിപഠിക്കുന്ന വേദന... !! "ഞാൻ എനിക്ക്... " "കള്ളം കണ്ടു പിടിക്കാൻ ആവും അല്ലേ ഈ ആലോചന... ഇനി എങ്ങാനും അവളെ വിളിച്ചാൽ ഉണ്ടല്ലോ... അവളെ അവളെ വഴിക്ക് വിട്ടേക്ക്... ഫ്രണ്ട്‌സ് ഞങ്ങൾക്കും ഉണ്ട്... പക്ഷെ ആപത്തു മാത്രം ക്ഷണിച്ചു വരുത്തി തരില്ല അവർ ആരും... " "ഞാൻ അവൾക്ക് ആപത്തു വരുത്തും എന്ന് തോന്നുന്നുണ്ടോ കണ്ണേട്ടന്... "😓😓 "ഇല്ല... പക്ഷെ നീ എവിടെ ചെന്നാലും അതല്ലേ കൂടെ ഉള്ളൂ... പക്ഷെ അമ്മ ഇന്നലെ നെഞ്ചു വേദനിച്ചപ്പോൾ എനിക്ക് നിന്നെ കൊല്ലാൻ ആണ് തോന്നിയത്... " 😭😭കണ്ണുകൾ നിറഞ്ഞു ഒഴുകി എങ്കിലും പുറത്ത് ഒരു ചിരി വരുത്തി കണ്ണനെ നോക്കി... !! .......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story