💝പ്രണയം 💝: ഭാഗം 48

pranayam ajwa

രചന: AJWA

"കണ്ണേട്ടാ മതി... ഞാൻ കാരണം ആർക്കും ഇനിയും ഒരു ശല്യവും ഉണ്ടാവില്ല പോരെ... അഞ്ചു എന്റെ ഫ്രണ്ട്‌ ആയോണ്ട് മാത്രാ ഞാൻ അവളെയും കൊണ്ടു പോയത്... പക്ഷെ അതിന് മുമ്പ് ചിന്തിക്കണം ആയിരുന്നു അവൾക്ക് വേണ്ടി വേദനിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടെന്ന്... അത് ചിന്തിച്ചില്ല... സോറി... "😭 കണ്ണന്റെ മുഖത്തു നോക്കി തന്നെ പറഞ്ഞു... !! "ഞാൻ പറയുന്നത് നീ അതിന്റെതായ അർത്ഥത്തിൽ എടുക്ക്... അല്ലാതെ എല്ലാം വളച്ചൊടിച്ചു കാണല്ലേ... " 🤔🤔അത് എങ്ങനെ മനസ്സിൽ ആവും എനിക്ക്... ഞാൻ കേൾക്കുന്നത് അല്ലേ സത്യം... !! "എന്നെയും കാത്തു നിക്കുന്ന ഒരാൾ ഉണ്ട്... എന്റെ ഗ്രാൻഡ്പ്പ... എന്നെ കണ്ടില്ല എങ്കിൽ ആ മനസ് വിഷമിക്കും... ഞാൻ പോവാ... " തിരിഞ്ഞു നടക്കുമ്പോൾ ആണ് കണ്ണൻ മുന്നിൽ വന്നു നിന്നത്... !! "പൊന്നു നീ ഒന്നും കഴിച്ചില്ലല്ലോ വാ വല്ലതും കഴിക്കാം... ഞാൻ തന്നെ നിന്നെ കൊണ്ടു വിടാം... " കയ്യും കെട്ടി മുന്നിൽ നിന്നു... 🤔🤔ഇതിന് വട്ടാണോ...? !! "അതേ എന്റെ ഫ്രണ്ട്‌ അഞ്ചുന്റെ വീട് ആയത് കൊണ്ട് മാത്രാ ഞാൻ ഇത് വരെ വന്നത്... ഇതിനകത്ത് കേറാൻ ഉള്ള യോഗം ഒന്നും എനിക്കില്ല... കാരണം ഞാൻ അങ്ങനെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലാത്ത അന്യ ജാതിയിൽ പെട്ട ഒരുത്തിയാ... പിന്നെ കൊണ്ട് വിടാം എന്ന് പറഞ്ഞത് എന്റെ ആരാ നിങ്ങൾ... പെങ്ങളെ ഫ്രണ്ട് അത്രയല്ലേ ഉള്ളൂ...

ഞാൻ കാരണം അവൾക്ക് ദോഷം അല്ലേ ഉണ്ടാവുന്നത്... അപ്പോ പിന്നെ ആ പരിഗണനയും വേണ്ട... " 😠😠കലിപ്പ് കൊണ്ട് തട്ടി മാറ്റി മുന്നോട്ട് നടന്നു... എങ്ങനെ തിരിച്ചു പോവും എന്ന നിശ്ചയം ഒന്നുമില്ല... എങ്കിലും കണ്ണന്റെ മുന്നിൽ തോൽക്കില്ല... !! "പൊന്നു നീ പോവാണോ... നാളെ രാവിലെ പോകാം... ഈ രാത്രി പോയാൽ ശരിയാവില്ല... " ഒന്ന് പുച്ഛിച്ചു കൊണ്ട് മുഖത്തെക്ക് നോക്കി... !! "തറകൾക്ക് രാത്രിയും പകലും എല്ലാം ഒരു പോലെയാ... "😏😏 അഞ്ചു പിന്നാലെ ഓടി വന്നു... !! "പൊന്നു നീ ഇപ്പൊ പോയാൽ ശരിയാവില്ല... ആ താഹിർ കണ്ടാൽ പിന്നെ എന്താ ഉണ്ടാവുക എന്ന് പറയണോ... നീ ഇപ്പൊ പോകേണ്ട നാളെ പോകാം... " "എന്റെ അഞ്ചു നിന്റെ ഏട്ടന് നീ എന്നോട് മിണ്ടുന്നതു പോലും ഇഷ്ടം അല്ല... നിന്റെ അമ്മയ്ക്ക് ആണെങ്കിൽ എന്നെ കാണുന്നത് തന്നെ കലിപ്പാ... നീ പേടിക്കേണ്ട എനിക്ക് ഒന്നും സംഭവിക്കില്ല... " അവളുടെ മുഖം നോക്കാതെ തിരിഞ്ഞു നടന്നു... കണ്ണുനീർ തുടച്ചു കളഞ്ഞു... !! എന്തൊക്കെയോ ചിന്തിച്ചു മുന്നോട്ട് നടക്കുമ്പോൾ ആണ് പിറകെ നിന്നും ഹോൺ കേട്ടത്... !! 😪😪കണ്ണൻ ആണെന്ന് അറിഞ്ഞത് കൊണ്ട് തന്നെ തിരിഞ്ഞു നോക്കാതെ നടന്നു... !!

മുന്നിൽ കൊണ്ട് വന്നു നിർത്തിയപ്പോൾ ആണ് ചിന്തയിൽ നിന്നും ഉണർന്നത്... !! "പൊന്നു നിന്നോട് ആണ് പറയുന്നത് ഇതിൽ കേറാൻ... ഇല്ലേ ഞാൻ പിടിച്ചു കയറ്റും... " 😠😠ദേഷ്യം കൊണ്ട് കണ്ണനെ ഒന്ന് നോക്കി... !! 😏😏എന്തൊക്കെയാ കുറച്ചു മുമ്പ് പറഞ്ഞത് എന്നിട്ട് നാണം ഇല്ലാതെ വന്നിരിക്കുന്നു... !! കേട്ട ഭാവം നടിക്കാതെ മുന്നോട്ട് നടന്നു... കണ്ണൻ പിറകെയും... !! അല്ലേലും ആവശ്യത്തിന് ഒരു വണ്ടി പോലും കാണില്ല... കണ്ണനോട് ഉള്ള ദേഷ്യം ഒക്കെ നടന്നു തീർത്തു... !! കണ്ണൻ വീണ്ടും മുന്നിൽ വണ്ടി നിർത്തി അതിൽ നിന്നും ചാടി ഇറങ്ങി... !! "നിനക്ക് എന്താ ചെവി കേൾക്കുന്നില്ലേ... നിന്നോട് മര്യാദക്ക് പറഞ്ഞാൽ നീ കേറില്ല അല്ലേ... "😠😠 കയ്യിൽ പിടിച്ചു വെച്ചു... !! "എന്റെ കയ്യിൽ നിന്നും വിട്ടേ... ഞാൻ വരില്ല നിങ്ങളെ കൂടെ... നിങ്ങൾ അരണയാ നിറം മാറി കൊണ്ടേ ഇരിക്കും... അതിന് അനുസരിച്ചു മാറാൻ എനിക്ക് പറ്റില്ല... " "ശരിയാ ഞാൻ അരണ തന്നെയാ... എന്റെ സ്വഭാവം കൂടി മാറുന്നതിനു മുമ്പ് വന്നു കേറാൻ നോക്ക്... " 😭😭കയ്യിലെ പിടി വീണ്ടും മുറുകി... വേദനയും... !! "ദേ എന്റെ കയ്യിൽ നിന്ന് വിട്ടോ... ഇല്ലേ ഞാൻ ബഹളം വെക്കും എന്നെ കേറി പിടിച്ചു എന്ന് പറയും എല്ലാരോടും... " 😕😕

അത് കേട്ട് കയ് വിട്ടു... ഇതിന് പേടി ഒക്കെ ഉണ്ടല്ലേ... !! "ഓഹ് അങ്ങനെ... എന്നാ മോൾ ബഹളം വെക്ക്... ഞാൻ കേറി പിടിച്ചു എന്ന് മാത്രം ആക്കണ്ട... റേപ്പ് ചെയ്തു എന്ന് തന്നെ പറഞ്ഞോ... " 😱😱പിടിച്ചു വണ്ടിയിൽ കയറ്റിയത് മാത്രേ കണ്ടുള്ളൂ... എങ്ങനെ ആണെന്ന് പോലും ഓർമയില്ല അത്രയും സ്പീഡ് ആയിരുന്നു... !! അങ്ങേര് കേറി വണ്ടി മുന്നോട്ട് എടുത്തപ്പോൾ ആണ് ബോധം വന്നത് തന്നെ... !! ദേഷ്യം കൊണ്ട് മുന്നിൽ നിന്നും പിന്നിലേക്ക് വലിഞ്ഞു... !! 🤔🤔എവിടെക്കാ ഈ കൊണ്ട് പോന്നത് ആവോ... ഒന്നും മിണ്ടിയില്ല എങ്കിലും പിന്നിലേക്ക് നോക്കികൊണ്ടിരുന്നു... ഒരു ലോഡ് പുച്ഛം മാത്രം തിരിച്ചു കൊടുത്തു... !! വിശന്നിട്ടു വയർ ഒക്കെ കത്തിതുടങ്ങി... കണ്ണനോട് പറഞ്ഞാൽ അഭിമാനം പോവും... വയറും പൊത്തിപിടിച്ചു ഇരുന്നു... !! ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ ഒരു ഓട്ടം ആയിരുന്നു അകത്തേക്ക്... അത് കണ്ടു കണ്ണൻ ചിരിക്കുന്നുണ്ട്... !! 😊😊ആ ചിരി കണ്ടു വായി നോക്കി നിന്നാൽ എനിക്ക് തന്നെ പാരയാവും...

അത് കൊണ്ട് മൈൻഡ് ചെയ്യാതെ ഓർഡർ ഒക്കെ ചെയ്തു വെയിറ്റ് ചെയ്തു... !! കണ്ണൻ മുന്നിലെ ചെയറിൽ വന്നിരുന്നു തടിക്ക് കയ്യും കൊടുത്തു എന്നെ തന്നെ നോക്കി ഇരുന്നു... !! അങ്ങേരെ മൈൻഡ് ചെയ്യാതെ ചുറ്റിലും ഉള്ള ചെക്കൻമാരെ ഒക്കെ നോക്കി ഇളിച്ചു... !!😊😊 ഫുഡ്‌ വന്നപ്പോ കഴിക്കാൻ ഒരു മൂഡ് ഇല്ല... വായും നോക്കി ഇരിക്കാ തെണ്ടി... !! "വേണ്ടേൽ എണീറ്റ് പോയി തരുമോ... നോക്കി വെള്ളം ഇറക്കി കൊണ്ടിരിക്കുന്ന ഒരാളെ മുന്നിൽ നിന്നും കഴിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്... "😏 കണ്ണൻ ഒന്നും കൂടി മുന്നോട്ട് വന്നു... !! "ഞാൻ വെള്ളം ഇറക്കുന്നത് ഇത് നോക്കിയല്ല നിന്നെ നോക്കിയാ... എന്തൊരു ഗ്ലാമർ ആണെന്ന് അറിയോ പൊന്നു നീ... " 😰😰കാട്ടു കോഴി... തെണ്ടി... പുച്ഛിച്ചു മുഖം തിരിച്ചു... !! വീണ്ടും അതേ നോട്ടം തന്നെ...കഴിക്കാൻ പോലും പറ്റാതെ കുഴങ്ങി... 😭😭!! "🙏🙏കുറച്ച് മുമ്പ് ഞാൻ ആരാണെന്ന് പറഞ്ഞു തന്നില്ലേ അതിനും ഇപ്പൊ എന്നെ കുറിച്ച് കുറച്ചു പൊക്കി പറഞ്ഞതിനും താങ്ക്സ്... ഒന്ന് പോയി പുറത്ത് നിക്കുമോ... എന്റെ വയർ കൊതി കൊണ്ട് ചീത്ത ആവാതെ ഇരിക്കാൻ വേണ്ടിയാ... " "ഓകെ... ഇത് വഴി മുങ്ങാൻ ആണ് പ്ലാൻ എങ്കിൽ ഒരിക്കലും നടക്കില്ല...

നിന്നെയും കൊണ്ടേ ഞാൻ പോവൂ... " 🙄🙄അത് മതി... ഒന്ന് ഇളിച്ചു കൊടുത്തു പോവുന്നതും നോക്കി ഇരുന്നു... !! കഴിച്ചു എണീക്കുമ്പോൾ ആണ് ബില്ല്കണ്ടത്... ഫോൺ ആണെങ്കിൽ ഓഫ് ആണ്... കണ്ണൻ ആണെങ്കിൽ പുറത്ത് ആണ്... !! "അതേ ചേട്ടാ... ബിൽ അടക്കാൻ ആള് പുറത്ത് ആണ് ഉള്ളത്... ഞാൻ വാങ്ങി വരാം... " അപ്പോ അയാൾ ഒരു നോട്ടം... അപ്പോഴേക്കും ഒരുത്തൻ വന്നു മുന്നിൽ ഇരുന്നു... !! "ബിൽ ഒക്കെ ഞാൻ കൊടുത്തോളാം... മോളെ റേറ്റ് എത്രയാ അത് പറ... " 😠😠അത് കേട്ടപ്പോൾ തന്നെ എണീറ്റ് അയാളെ ഒരു ചവിട്ട് ആയിരുന്നു... അയാൾ ചെയർ അടക്കം പിന്നിലേക്ക് പോയി... !! "ഡീീീ... " വേറെ മൂന്നെണ്ണം മുന്നിൽ വന്നു നിന്നു... അവന്റെ ഫ്രണ്ട്‌ ആണെന്ന് തോന്നുന്നു... !! "എന്താടാ... എനിക്ക് റേറ്റ് ഇടാൻ ഒന്നും നീയൊന്നും വളർന്നിട്ടില്ല... വീട്ടിൽ കാണും അല്ലോ അമ്മയോ പെങ്ങളോ ഒക്കെ... അവരോട് പോയി ചോദിക്ക്... " കയ്യും കെട്ടി അവരോട് ഡയലോഗ് അടിച്ചു നിക്കുമ്പോ ആണ് ഒരുത്തൻ മുന്നിലേക്ക് വന്നത്... !! "എല്ലാം പോയെ... ഇത് എന്റെ ഹോട്ടൽ ആണ്... ഇവിടെ കിടന്നു തല്ല് ഉണ്ടാക്കിയാൽ ഞാൻ പോലീസിനെ വിളിക്കും... " "അതേ ഞാൻ ഇപ്പൊ ക്യാഷും കൊണ്ട് വരാം... "

പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെ അയാൾ മുന്നിൽ വന്നു നിന്നു... !! "മോൾ ഇവിടെ ഇരിക്ക്... ക്യാഷ് ഒക്കെ ഞാൻ പോയി വാങ്ങിക്കോളും... " "അതെന്താ ചേട്ടന് വിശ്വാസം ഇല്ലേ... ഞാൻ മുങ്ങും എന്ന് കരുതിയാണോ... എനിക്ക് ആരുടെയും ഔദാര്യം ഇഷ്ടം അല്ല... അത് കൊണ്ട് കഴിച്ച കാഷ് തന്നിട്ടേ ഞാൻ പോകൂ പോരെ... " "അതല്ല... മോൾ ഈ ജ്യൂസ്‌ കുടിക്ക്... അപ്പോഴേക്കും ഞാൻ പോയി ക്യാഷ് വാങ്ങി വരാം... " ഒരുത്തൻ മുന്നിൽ ഒരു ഗ്ലാസ് ജ്യൂസ്‌ കൊണ്ട് വന്നു വെച്ചു... അയാൾ ബിൽ വാങ്ങാൻ എന്നും പറഞ്ഞു പുറത്തേക്ക് നടന്നു... !! ഒന്നും നോക്കാതെ അത് എടുത്തു ഒറ്റ വലിക്കു കുടിച്ചു... 😪😪കണ്ണിൽ ആകെ ഇരുട്ട് കേറി തുടങ്ങി... !! ചുറ്റും നോക്കിയപ്പോൾ എനിക്ക് വില പറഞ്ഞ ആ നാലെണ്ണം അടുത്ത് തന്നെ നിൽപ്പ് ഉണ്ട്... പിന്നെ ബിൽ വാങ്ങാൻ എന്നും പറഞ്ഞു പോയ ആളും ജ്യൂസ്‌ കൊണ്ട് വന്ന ആളും എല്ലാം എന്റെ മുന്നിൽ വന്നു ചിരിക്കുന്നു... !! വേറെ ആരും ഇവിടെ ഇല്ലെന്ന് അപ്പോഴാണ് ഞാൻ അറിയുന്നത് തന്നെ... കണ്ണുകൾ അടഞ്ഞു തുടങ്ങി... !! ഇല്ല ഞാൻ ഉറങ്ങാൻ പാടില്ല... കണ്ണേട്ടൻ പുറത്ത് ഉണ്ട്... എങ്ങനെ എങ്കിലും എന്റെ അവസ്ഥ അറിയിക്കണം... 😭😭!! കണ്ണുകൾ തുറന്ന് പിടിച്ചു എണീറ്റ് മുന്നിൽ ഉള്ള അയാളെ തള്ളി മാറ്റി ഓടി എങ്കിലും എന്റെ കണ്ണുകൾ ഒക്കെ അടഞ്ഞു പോയിരുന്നു... !! ചുറ്റിലും ഇരുട്ട് മാത്രം... എവിടെയോ വീണത് മാത്രം അറിഞ്ഞു... !!! ___________

അവളെയും കാത്തു പുറത്ത് നിക്കുമ്പോ ആണ് അഞ്ചു വിളിച്ചത്... !! "ഏട്ടാ... പൊന്നു ഇല്ലേ കൂടെ... അവളെ ദേഷ്യം ഒക്കെ മാറിയോ... " "ദേഷ്യം മാറാൻ ഒന്നും ചാൻസ് ഇല്ല... പിന്നെ വിശപ്പ് നല്ലോണം അറിഞ്ഞു എന്ന് തോന്നുന്നു ഫുഡ്‌ കഴിക്കുന്ന കാര്യം ആയോണ്ട് പിണക്കം ഒക്കെ മാറ്റി വെച്ചു... ഇപ്പൊ അകത്തു നിന്നും കഴിക്കുന്നുണ്ട്... എന്നെ പിടിച്ചു പുറത്താക്കി... "😊 "അത് ഏട്ടാ... ഞങ്ങൾ ഒന്നും കഴിച്ചില്ല അതാ... " "മ്മ് മനസ്സിൽ ആയി... അവളെ ഇങ്ങ് വിളിക്കട്ടെ അല്ലേ മുങ്ങും... എന്നോട് ഉള്ള ദേഷ്യം ഉള്ളിൽ തന്നെ ഉണ്ട്... " ഫോൺ കട്ട്‌ ചെയ്തു പോകുമ്പോൾ ഹോട്ടൽ ക്ലോസ്ഡ് ആണ്... അപ്പോ ഇവൾ മുങ്ങിയോ... 🤔🤔!! ഞാൻ ശ്രദ്ധിക്കണം ആയിരുന്നു... ഇതിനാണോ നീ എന്നെ പുറത്ത് ഇറക്കിയെ... 😠!! അവളോട്‌ ഉള്ള കലിപ്പ് മുഴുവനും അവിടെ ചവിട്ടി തീർത്തു... !! തിരിഞ്ഞു നടക്കുമ്പോ ആണ് കണ്ണിൽ അത് ഉടക്കിയത്... ക്ലോസ് ആണെങ്കിലും ഒന്നും പുറത്ത് നിന്നും ലോക്ക് ചെയ്തിട്ടില്ല... !! 🤔🤔ആ എന്തെങ്കിലും ആവട്ടെ... അവൾ ഏതു വഴിയാ പോയെ... വീണ്ടും അവിടേക്ക് നോക്കുമ്പോൾ അകത്ത്‌ ലേറ്റ് ഒക്കെ ഉണ്ട്... !! അവളെ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആണ്... എല്ലാ ദേഷ്യവും അവളെ കാണുമ്പോൾ തീർക്കാം എന്ന് കരുതി തിരിച്ചു വണ്ടിയിൽ തന്നെ കയറി... !! മനസ് ഇവിടന്ന് പോകാൻ അനുവദിക്കാതെ തിരിച്ചു വിളിക്കുന്നത് പോലെ...

ഇന്നലെ മുതൽ അനുഭവിച്ച അതേ ഫീലിംഗ്... എന്റെ അഞ്ചുനും പൊന്നുനും എന്തോ ആപത്തു വരുന്നത് പോലെ ഒരു തോന്നൽ ആയിരുന്നു ഇന്നലെ ഉണ്ടായത്... !! അവരെ ഒരുമിച്ച് ഒന്നും സംബവിക്കാതെ കണ്ടപ്പോൾ മനസ്സിൽ സന്തോഷം ഉണ്ടായി എങ്കിലും അപകടത്തിൽ എടുത്തു തല ഇടുന്ന അവളെ സ്വഭാവം നിർത്താൻ വേണ്ടിയാണ് അവളോട്‌ കലിപ്പ് ആയി പെരുമാറിയത്... !! പക്ഷെ ഇപ്പൊ എന്റെ പൊന്നു അവൾക്ക് എന്തോ സംഭവിക്കുന്നത് പോലെ മനസ് പറയുന്നു... ! വണ്ടിയിൽ നിന്നും ഇറങ്ങി ഷട്ടർ തുറന്ന് അകത്തേക്ക് കയറി... അകത്ത്‌ ഒന്നും ആരും ഇല്ല... അവൾ ഇരുന്ന സ്ഥലം ശൂന്യമായിരുന്നു... !! പക്ഷെ ഒന്നും ക്‌ളീൻ ചെയ്തിട്ടില്ല... അപ്പോ ഇതിനകത്ത് ആള് ഉണ്ട് എന്നല്ലേ... !! അകത്തേക്ക് നടന്നപ്പോ ആണ് ഒരു സ്റ്റെയർ കണ്ടത്... അതിൽ കൂടി മുകളിലേക്ക് പോയി എങ്കിലും ആരെയും കണ്ടില്ല... !! അവിടെ മൊത്തം ഒന്ന് നോക്കി എങ്കിലും ആരെയും കാണാതെ താഴേക്ക് ഇറങ്ങാൻ നേരം ആണ് തെറസിൽ ലേറ്റ് കണ്ടത്... !! അങ്ങോട്ട്‌ പോകാൻ നേരം ആണ് അവളെ ഷാൾ തറയിൽ കണ്ടത്... 😰😰എന്റെ പൊന്നു അവൾക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല... !! അകത്തേക്ക് പോയപ്പോൾ മുന്നിൽ ഉള്ള കാഴ്ച കണ്ട് ഒരു നിമിഷം സ്ഥമ്പിച്ചു പോയി... !! "ഡാാ... "😠😠 അവരെ ഒക്കെ തള്ളി മാറ്റി അവളെ നോക്കുമ്പോൾ ഒരു ചെയറിൽ അവളെ കെട്ടി വെച്ചിട്ടുണ്ട്...

ചുറ്റും അവളെ കാമത്തോടെ നോക്കുന്ന കഴുകൻ കണ്ണുകൾ... !! "അവളെ രക്ഷിക്കാൻ വന്നതാണോ എങ്കിൽ ഇപ്പൊ പൊയ്ക്കോ എങ്കിൽ ജീവൻ എങ്കിലും കിട്ടും... ഇനി അവളെ രക്ഷിച്ചു കൊണ്ട് പോവും എന്ന വാശി ആണെങ്കിൽ അവളെ ഞങ്ങൾ ഒക്കെ ഒന്ന് ആസ്വദിച്ചു കഴിഞ്ഞു തരാം അത് വരെ വെയിറ്റ് ചെയ്യൂ... " 😠😠എന്നിൽ ദേഷ്യം ഏതൊക്കെയോ വഴിയിൽ കൂടിയാ വന്നത് എന്ന് തന്നെ എനിക്ക് അറീല... !! "അതേ ഇവളെ രക്ഷിക്കാൻ ആണ് വന്നത്... രക്ഷിച്ചു കൊണ്ട് പോവുകയും ചെയ്യും... തടയാൻ ധൈര്യം ഉണ്ടെങ്കിൽ വന്നു തടഞ്ഞു നോക്ക്... "😬 അവളെ കയ്യിലെ കെട്ട് അഴിക്കാൻ നേരം ഒരുത്തൻ വന്നു എന്നെ ചവിട്ടി എങ്കിലും ഒരടി പോലും നീങ്ങിയില്ല... !! എല്ലാരും ഒന്ന് ഞെട്ടി എന്നെ നോക്കി നിന്നപ്പോൾ തന്നെ അവനെ നോക്കി ഒരു ചവിട്ട് കൊടുത്തു... അപ്പോ തന്നെ അവൻ പിന്നാലെ തെറിച്ചു... !! ബാക്കിയുള്ള തെണ്ടികൾക്ക് കൂടി ഓരോന്ന് കൊടുത്തപ്പോൾ തന്നെ അവർ ബോധം പോയി അവിടെ വീണു... !! അവളെയും കോരി എടുത്തു കാറിൽ കൊണ്ട് പോയി കിടത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു... !! ഒന്നും അറിയാതെ മയങ്ങുന്ന അവളെ ഷർട്ട്‌ ഊരി പുതച്ചു കൊടുത്തു വണ്ടി മുന്നോട്ട് എടുത്തു... ഉറക്കം വന്നു തുടങ്ങിയപ്പോൾ വണ്ടി സൈഡിൽ ഇട്ടു അവളെയും നോക്കി അവിടെ തന്നെ ഇരുന്നു ഉറക്കിലേക്ക് വീണു... !!.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story