💝പ്രണയം 💝: ഭാഗം 49

pranayam ajwa

രചന: AJWA

മുഖത്തെക്ക് സൂര്യന്റെ തെളിച്ചം വന്നപ്പോൾ ആണ് കണ്ണ് തുറന്നത്... പെട്ടെന്ന് തന്നെ ഇന്നലത്തെ കാര്യം ഓർമ വന്നു പിന്നിലേക്ക് നോക്കി... !! അവൾ നല്ല ഉറക്കം ആണ്... ഇന്നലത്തെ കെട്ട് വിട്ടു കാണില്ല അതാവും... !! ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് ഉള്ളത് കൊണ്ട് തന്നെ അവളെ തട്ടി വിളിച്ചു... !! അല്ലേലും മോർണിംഗിൽ ആണ് ഇവറ്റകൾ നല്ലോണം ഉറങ്ങുന്നത്... വിളിച്ചിട്ടും അതൊന്നും കേൾക്കാതെ അവൾ നല്ല ഉറക്കം തന്നെ... !! ബോട്ടിൽ എടുത്തു കുറച്ചു വെള്ളം എടുത്തു അവളെ മുഖത്തു തളിച്ചപ്പോൾ തന്നെ അവൾ ഞെട്ടി എണീറ്റു... 😁!! ചുറ്റും ഒന്ന് നോക്കി എന്നെയും ഒന്ന് തറപ്പിച്ചു നോക്കി... പിന്നെ അവളെയും... അവളെ ദേഹത്ത് എന്റെ ഷർട്ട്‌ കണ്ടത് കൊണ്ട് തന്നെ അവൾ എന്നെ നോക്കി... !! "നമ്മൾ എന്താ ഇവിടെ...? കണ്ണേട്ടൻ എന്നെ എന്താ ചെയ്‌തത്... "😠😠 "രാത്രി ഉറക്കം വന്നപ്പോൾ ഇവിടെ നിർത്തി... ഇപ്പൊ ആണ് ഉണർന്നത് അപ്പോ തന്നെ നിന്നെ വിളിച്ചു... പിന്നെ എന്താ ചെയ്‌തത് എന്ന് ചോദിച്ചാൽ നീ എണീക്കാത്തത് കൊണ്ട് നിന്റെ മുഖത്തു കുറച്ച് വെള്ളം തളിച്ചു... "🙄🙄 അവൾ വീണ്ടും തറപ്പിച്ചു എന്നെ നോക്കി... 🤔വെള്ളം ഒഴിച്ചതിനാവും... !!

"ദേ എന്നെ എന്താ ചെയ്തത്... എങ്ങനെ ഇയാളെ ഷർട്ട്‌ എൻറെ ദേഹത്ത് വന്നു... എനിക്ക് ആണെങ്കിൽ ശരീരം മൊത്തം വേദനയും ഉണ്ട്... " "അയ്യേ എന്റെ പൊന്നു നീ എന്തൊക്കെയാ ഈ പറയുന്നത്... നിന്നെ ഞാൻ അങ്ങനെ ഒക്കെ ചെയ്യോ അതും നിന്നെ ഉറക്കി കിടത്തിയിട്ട്... ഇത്രയേ ഉള്ളൂ നിനക്ക് എന്നോട് ഉള്ള വിശ്വാസം... " അവൾ തലയിൽ കയ്യും വെച്ചു എന്തൊക്കെയോ ചിന്തിച്ചു... !! "എന്നെ അവിടന്നു പുറത്ത് ആക്കിയിട്ട് അവൻമാർ തന്ന എന്താ നീ കഴിച്ചത്... " 😰😰അവൾ അതൊക്കെ ഓർത്ത് എടുത്തു... !! "അത് ജ്യൂസ്‌... എന്നിട്ട് എന്താ ഉണ്ടായേ...? "😵😵 "അലറണ്ട... അവരൊക്കെ നിന്നെ റേപ്പ് ചെയ്യാൻ ഒന്ന് ശ്രമിച്ചു... ഇപ്പൊ അവരെല്ലാം ഏതേലും ഹോസ്പിറ്റലിൽ ഉണ്ടാവും... നിന്നെയും കൊണ്ട് ഞാൻ ഇങ്ങ് പോന്നു... പിന്നെ നിന്റെ ഈ ഉറക്കം ഒക്കെ കണ്ടപ്പോൾ ഞാൻ നിന്നെ വെറുതെ ഒന്ന് റേപ്പ് ചെയ്താലോ എന്നൊക്കെ ചിന്തിച്ചത് ആണ്... പക്ഷെ എന്റെ പോന്നു അറിഞ്ഞു കൊണ്ട് ചെയ്യുന്നത് അല്ലേ അതിന്റെ ഒരു ശരി അതാ വേണ്ടെന്ന് വെച്ചത്... " "ഈ നന്നായി... അല്ലേലും എനിക്ക് അറിയാം കണ്ണേട്ടൻ എന്നെ രക്ഷിക്കും എന്ന്... "😁😁

"ഓഹ് അതാവും എന്നെ കാണുമ്പോൾ നിനക്ക് ഒരു ബഹുമാനം... " "ബഹുമാനം ഒക്കെ കെട്ട് കഴിഞ്ഞു തരാന്നേ... ഇപ്പൊ അതൊന്നും പ്രതീക്ഷിക്കേണ്ടട്ടോ മോൻ... പിന്നെ ഈ ബഹുമാനം ഒക്കെ എന്നോടും ആവാം... ആരെയെങ്കിലും കാണുമ്പോൾ എന്റെ തലയിൽ കേറി കളിക്കുന്ന ഈ ഡാൻസ് ഒന്ന് കുറച്ചേക്ക്... അല്ലേ ബഹുമാനം പോയിട്ട് മാനം പോലും കിട്ടില്ല... " 😕😕ഇവൾ അതും കളയും... വാശി കൂടിയാൽ അത് നടത്തിയെ അടങ്ങൂ... !! അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... !! "അയ്യോ ഗ്രാൻഡ്പ്പ എന്നെ അന്വേഷിക്കുന്നുണ്ടാവും... എന്റെ വായും നോക്കി ഇരിക്കാതെ വണ്ടി എടുക്കാൻ നോക്ക്... " ഷർട്ട്‌ ഒക്കെ ഊരി തന്നു അവൾ ഡീസന്റ് ആയി ഇരുന്നു... !! "നിനക്ക് പോവണോ... അവരെ വിളിച്ചു പറഞ്ഞാൽ പോരെ... ഞാൻ ഇനി അങ്ങോട്ട്‌ ഇല്ലെന്ന്... " "എനിക്ക് പോണം... ഒരു രണ്ട് മാസം മതി... എനിക്ക് അവിടെ ഉള്ളവരെ ഒക്കെ ഒരു പാഠം പഠിപ്പിക്കണം... എന്നിട്ട് ഗ്രാൻഡ്പ്പയെയും കൊണ്ട് ഞാൻ തിരിച്ചു വരും... അപ്പോഴും എന്നോട് ഈ ഇഷ്ടം ഉണ്ടായാൽ മതി... ബാക്കി ഒക്കെ ഞാൻ ഏറ്റു... " "മ്മ്... ഇഷ്ടം ഒക്കെ ഈ ശ്വാസം ഉള്ളിടത്തോളം ഉണ്ടാവും... പക്ഷെ നിന്നെ എനിക്ക് കിട്ടും എന്ന് എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല... "😖😖

"അതെന്താ... "😰😰 "അതോ നിന്റെ കയ്യിലിരിപ്പ് വെച്ചു ആരേലും കൊല്ലും... അല്ലേ നിന്റെ ഗ്ലാമർ കണ്ട് ആരേലും റേപ്പ് ചെയ്തു കൊല്ലും... നിന്നെയും ഓർത്ത് മാനസ മൈനയും പാടി നടക്കേണ്ടി വരുമോ എന്നാ എന്റെ പേടി... " "അതോർത്തു കണ്ണൻ പേടിക്കേണ്ട... ഒരാളെ സ്നേഹിച്ചു കാത്തിരിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഒരു അപകടവും ഇല്ലാതെ ദൈവം കാത്തോളും... സ്നേഹിക്കുന്ന ആൾക്ക് തിരിച്ചു കൊടുക്കാൻ വേണ്ടി... " "അതൊക്കെ ശരിയാവും... പക്ഷെ നിന്റെ ആ വീട് അത് തന്നെ ഒരു ഭീകരത നിറഞ്ഞ സ്ഥലം ആണ്... നിന്നെ അങ്ങോട്ട്‌ വിടാൻ എനിക്ക് മനസ് വരുന്നില്ല... നിനക്ക് എന്തെങ്കിലും പറ്റിയാൽ... " "ഓഹ് എന്റെ കണ്ണാ... അതല്ലേ ഞാൻ പറഞ്ഞെ... എനിക്ക് ഒന്നും പറ്റില്ല എന്ന്... ആ വീടിന് അല്ല പ്രശ്നം അവിടെ താമസിക്കുന്ന ചില തെണ്ടികൾക്ക് ആണ്... അവരെ ഒക്കെ ഒരു പാഠം പഠിപ്പിച്ചു കൊടുത്തിട്ടേ ഞാൻ വരൂ... " "പാഠം പഠിപ്പിക്കൽ ഒക്കെ വേണോ... അതൊക്കെ പഠിച്ചു കഴിഞ്ഞു ആവും അവർ നിക്കുന്നെ... നിന്നെ പഠിപ്പിക്കാൻ... അവിടെ ചെന്നു തലയിട്ട് കൊടുത്തിട്ട് നിനക്ക് എന്തെങ്കിലും പറ്റിയാൽ നീ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ... "

"കൂട്ടിന് പെങ്ങളെ കൂട്ടാം എന്തെ... എനിക്ക് എന്നെ നോക്കാൻ അറിയാം... പക്ഷെ ഇയാളെ പെങ്ങൾ ഉണ്ടാവുമ്പോ എന്നെക്കാളും കൂടുതൽ ഞാൻ അവളെ കെയർചെയ്യുന്നത് കൊണ്ടാവും എനിക്ക് പലതും സംഭവിക്കുന്നത്... പക്ഷെ എന്നിട്ടും അവൾക്ക് അപകടം ഉണ്ടാവുന്നത് ഞാൻ കാരണം ആണ് എന്നൊക്കെ കണ്ണേട്ടൻ എന്റെ മുഖത്തു നോക്കി പറഞ്ഞത് ഓർക്കുമ്പോൾ എനിക്ക് ഇയാളോട് ഉള്ള ഇഷ്ടം ഒക്കെ കാറ്റിൽ പറന്നു പോവാ... "😖😖 "എന്റെ പോന്നു... ഞാൻ പറഞ്ഞത് നിങ്ങൾക്ക് രണ്ടാൾക്കും എന്തെങ്കിലും പറ്റിയാൽ എനിക്ക് അത് ഒരു പോലെ ഫീലിംഗ് ഉണ്ടാക്കുന്നത് ആയോണ്ടാ... നീ മുന്നും പിന്നും നോക്കില്ല അതാ നിന്നോട് ചൂടായി സംസാരിച്ചത്... അങ്ങനെ എങ്കിലും നിന്റെ ബുദ്ധി ഒന്ന് പ്രവർത്തിക്കട്ടെ എന്ന് കരുതി... എവിടെ... അത് ഇപ്പോഴും ലോക്ക് ചെയ്തു വെച്ചേക്കാണോ... " "ഒരു വലിയ ബുദ്ധിമാൻ വന്നിരിക്കുന്നു... ഇപ്പൊ തന്നെ ലേറ്റ് ആയി നമുക്ക് പോകാം... " അങ്ങോട്ട്‌ ആണ് പോകുന്നത് എങ്കിലും അവളോട്‌ പോകേണ്ട എന്നെ എനിക്ക് പറയാൻ ഉണ്ടായിരുന്നുള്ളൂ... !😓😓 അവളെ നോക്കുമ്പോൾ വലിയ ചിന്തയിൽ ആണ്... !! "എന്താടി ആർക്ക് ഇട്ടു പണിയാൻ ആണ് ആലോചന... "

"വേറെ ആർക്ക് ഇയാൾക്ക് തന്നെ... അല്ല അഞ്ചുന്റെ കല്യാണം ഉടനെ നടത്തും എന്നൊക്കെ പറയുന്ന കേട്ടു... ഉണ്ടാവോ... എന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ ആണ് എന്ന് കൂടി പറയുന്ന കേട്ടു... "😪😪 "എന്റെ പോന്നു... അവൾ സെറ്റിൽ ആയാലേ അതൊക്കെ ഞാൻ നടത്തൂ... കയ്യിലിരിപ്പ് ഇങ്ങനെ ഒക്കെ ആണെങ്കിൽ ഉടനെ പ്രതീക്ഷിക്കാം... പ്രവി ആണെങ്കിൽ എപ്പോ വേണം എങ്കിലും റെഡിയാ... " "ഫ്രണ്ട്‌സ് ഒക്കെ കെട്ടിയത് മാത്രമല്ല കെട്ടാനും റെഡി ആയി നിൽക്കുന്നവർ ആണ്... ഇയാൾക്ക് അങ്ങനെ ഉള്ള ഒരു ആഗ്രഹവും ഇല്ലേ... മൂക്കിൽ പല്ല് വരാൻ കാത്തു ഇരിക്കൽ ആവും അല്ലേ... " 😏😏അവളെ ഡയലോഗ് എനിക്ക് തീരെ പിടിച്ചില്ല... !! "കെട്ടാൻ ഒക്കെ ഞാൻ റെഡി ആണ്... പക്ഷെ കെട്ടാൻ പോന്ന പെണ്ണ് അവളെ പോക്ക് ഇങ്ങനെ ആണെങ്കിൽ ആഗ്രഹം അങ്ങ് കൂടിയാൽ നല്ല ഒന്നിനെ കണ്ട് പിടിച്ചു കെട്ടണം അതാ ഇനിയുള്ള പ്ലാൻ... " 🙄🙄അത് അവൾക്ക് പിടിച്ചില്ല എന്ന് മനസ്സിൽ ആയി... !! "അത് നല്ലതാ... ഇപ്പൊ എങ്കിലും അങ്ങനെ ഒക്കെ തോന്നിയല്ലോ...

എനിക്കും കെട്ടാൻ പോണ ചെക്കനെ പറ്റി ഒരു ധാരണ ഒക്കെ ഉണ്ട്... അതൊക്കെ ഉള്ള ഒരുത്തനെ കണ്ടാൽ ഞാനും ആ നിമിഷം തന്നെ കെട്ടു നടത്തും... " "😠😠അതിന് ആ ചെക്കൻ റെഡി ആവണം... നീയാണ് എന്ന് എങ്ങാനും അറിഞ്ഞാൽ അവനെ മഷി ഇട്ടു നോക്കിയാൽ കാണില്ല... " "ഞാൻ അത് അങ്ങ് സഹിച്ചു... ഇപ്പൊ റെഡി ആയി ഒരുത്തനെ കിട്ടിയ സ്ഥിതിക്ക് അത് തന്നെ നോക്കും ഞാൻ... " "അത് നീ അവിടെ എത്തിയാൽ അല്ലേ... " 😬😬ഞാൻ വണ്ടി സ്റ്റോപ്പ്‌ ചെയ്തു... !! "ഞാൻ ഇറങ്ങി എങ്ങനെ എങ്കിലും പോയിക്കോളാം... " അവൾ കലിപ്പ് ആയി ഇറങ്ങാൻ നേരം വണ്ടി വിട്ടു... അല്ലേ അവൾ ഇപ്പൊ പോയേനെ... !! അവൾ കലിപ്പ് ഒക്കെ ഒന്ന് മാറ്റി എന്നെ നോക്കി ഒന്ന് ചിരിച്ചു... !! "കണ്ണേട്ടാ... "😍 "മ്മ്മ്... " അവളെ വിളിയിൽ ഒരു പന്തികേട് ഉണ്ടെങ്കിലും ഒന്ന് മൂളി കൊടുത്തു... !! "കണ്ണേട്ടാ... " "എന്താടി... " "ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ...? " 🤔🤔ഇനി അതെന്താ... !! .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story