💝പ്രണയം 💝: ഭാഗം 50

pranayam ajwa

രചന: AJWA

"കണ്ണേട്ടാ... അമ്മ സമ്മതിച്ചില്ല എങ്കിൽ എന്നെ കെട്ടാൻ പറ്റില്ലല്ലോ... അപ്പോ എന്ത് ചെയ്യും എന്നെ വേണ്ടെന്ന് വെക്കുമോ...? " "അതിന് ആര് പറഞ്ഞു അമ്മ സമ്മതിക്കില്ല എന്ന്... അമ്മയ്ക്ക് നിന്നെ ഒരുപാട് ഇഷ്ടമാ... നീ നിന്റെ ഫാമിലിയെ കണ്ട് പിടിച്ചത് കൊണ്ടല്ലേ അങ്ങനെ ഒക്കെ സംഭവിച്ചത്... " "അപ്പോ അമ്മയ്ക്ക് കണ്ണേട്ടൻ എന്നെ കല്യാണം കഴിക്കുന്നതിൽ എതിർപ്പ് ഒന്നുമില്ലേ... "😓 "അങ്ങനെ ചോദിച്ചാൽ ഉണ്ട്... പക്ഷെ നിന്നെ ഇഷ്ടം ആണ്... ഒരു പ്രശ്നവും ഇല്ലെങ്കിൽ എന്നെ കൊണ്ട് നിന്നെ മാത്രേ കെട്ടിക്കൂ... അത് ഇല്ലാതെ നോക്കുന്നത് നിന്റെ കയ്യിലിരിപ്പ് വെച്ചു ഇരിക്കും... "😪😪 അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... !! "അതൊന്നും ഉണ്ടാവില്ലന്നേ... ഞാൻ കണ്ണേട്ടന്റെ തന്നെയാ... "😝 "എന്ന പിന്നെ തിരിച്ചു വിട്ടാലോ... "😁 "അതൊന്നും വേണ്ട... എല്ലാ കണക്കും തീർത്തു ഞാൻ വരും എന്റെ കണ്ണനെ തേടി... അപ്പോ എന്നോട് ഉള്ള ഇഷ്ടം ഉണ്ടായാൽ മാത്രം മതി... " "ഈ ജീവൻ നിലച്ചാലും നിന്നോട് ഉള്ള ഇഷ്ടം നിലക്കില്ല പോരെ... " "അത് മതി... " അവൾ എന്റെ നെഞ്ചിൽ വീണു... !! അവളെ തലയിൽ തലോടി അവളെ ചേർത്ത് പിടിച്ചു... അവൾ കയ് വിട്ടു പോകാണെന്ന ഒരു തോന്നൽ... !!

ഒന്നും സംസാരിക്കാതെ തന്നെ അവൾ വീട് എത്തി... !! 😭😭അവൾ എന്നെ ദയനീയമായി നോക്കി... !! "ഐ ലവ് യൂ കണ്ണേട്ടാ... " അവൾ എന്റെ നെഞ്ചിൽ തന്നെ കിടന്നു... !! "അതേ... എന്നാ തിരിച്ചു പോകാം... നിനക്കും ഇവിടെ വരാൻ ഇഷ്ടം അല്ലല്ലോ അല്ലേ... " "ഇഷ്ടം ആയിട്ട് ഒന്നുമല്ല... ഇവരെ ഒക്കെ നിലക്ക് നിർത്തിയെ പറ്റൂ... അതിന് ഈ ഒരു പ്രാവശ്യം കൂടി എന്റെ കണ്ണൻ ക്ഷമിക്ക് കേട്ടോ... " 😪😪അവളെ ആഗ്രഹം അത് ആണെങ്കിൽ അത് തന്നെ നടക്കട്ടെ എന്ന് കരുതി എതിർ ഒന്നും പറയാതെ അവളോട്‌ ഓക്കേ പറഞ്ഞു... !! "സൂക്ഷിക്കണം പൊന്നു... എന്തെങ്കിലും ഹെല്പ് വേണം എങ്കിൽ വിളിക്കണം കേട്ടോ... ആ നിമിഷം തന്നെ പറന്നു വരും... " "🙄🙄പാതിരാത്രി വിളിച്ചാലോ...? " അവളെ ചോദ്യം കേട്ട് ഒന്ന് ഇളിച്ചു കൊടുത്തു... !! "നീ ഇനി ആ ടൈം മാത്രേ കാൾ ചെയ്യുള്ളു... അത് എനിക്ക് അറിയാം... എന്നാലും വേണ്ടില്ല നീ വിളിച്ചോ ഞാൻ കാത്തിരിക്കും... " "എന്നാ ശരി കണ്ണേട്ടാ... ധൈര്യം ആയിട്ട് പൊയ്ക്കോ... "

അവൾ ഒരു പുഞ്ചിരിയും തന്നു വണ്ടിയിൽ നിന്നും ഇറങ്ങി... !! അവളെ വിട്ടു പോവാൻ മനസ് ഇല്ലെങ്കിലും തിരിച്ചു വന്നു... !! ____________ മുന്നിൽ തന്നെ എന്നെയും നോക്കി താഹിർ നില്കുന്നത് കണ്ട് ഒന്ന് പുച്ഛിച്ചു കൊടുത്തു അകത്തേക്ക് കയറി... !! ഗ്രാൻഡ്പ്പായെ പിണക്കം ഒക്കെ മാറ്റി ഓകെ ആക്കി എടുത്തു... സാബിക്ക് ഒരു പുഞ്ചിരിയും കൊടുത്തു അകത്തേക്ക് പോയെങ്കിലും മനസ്സിൽ വലിയ ഭയം തന്നെ ഉണ്ടായിരുന്നു... !! ഫ്രഷ് ആയി താഴേക്ക് വരുമ്പോൾ ആണ് താഹിർ മുന്നിൽ തന്നെ വന്നു നിന്നു... !! "നീ ഇങ്ങോട്ട് തന്നെ വന്നു അല്ലേ... അത് നന്നായി എന്റെ ജോലി എളുപ്പമായി... നിന്നെ തന്നെ ആദ്യം തീർക്കാം... " "😠😠തീർക്കാൻ നീ ഇങ്ങ് വാ... അതിന് മുമ്പ് നിന്റെ അന്ത്യം ആയിരിക്കും... " "കാണാം... അല്ല നീ എന്ത് ധൈര്യം ഉണ്ടായിട്ട് ആണ് ഇങ്ങോട്ട് വന്നത്... എന്നാലും നിന്റെ ധൈര്യം സമ്മതിക്കണം കേട്ടോ... " "പിന്നെ നീ എന്താ കരുതിയത് ഞാൻ നിന്നെ പേടിച്ചു ഒളിച്ചു കഴിയും എന്നോ... നിന്നെ നേരിടാൻ തന്നെയാ ഞാൻ വന്നത്... നീ കാത്തിരുന്നോ... "

അവൻ ഒന്ന് കൂടി അടുത്തേക്ക് വന്നു എന്റെ കയ് പിടിച്ചു തിരിച്ചു... !! "നീ കാത്തിരുന്നോ... നിന്നെ കൊല്ലുന്നതിനു മുമ്പ് നിന്നെ എങ്ങനെ ഒക്കെ വേദനിപ്പിക്കാൻ പറ്റുമോ അതൊക്കെ ഞാൻ മുതലാക്കും... " കയ് വിടുവിച്ചു എങ്കിലും അവൻ എന്റെ കഴുത്തിൽ പിടിച്ചു നെരിച്ചു... !! ബലമായി കയ് വിടുവിച്ചു ഒന്ന് ചുമച്ചു... !! "നിനക്ക് എന്താ വേണ്ടത്... നീ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്... അതിന് മാത്രം എന്താ ഞങ്ങൾ ചെയ്തത്... " "എന്താ ചെയ്തത് എന്നോ... എന്റെ ജീവിതം സ്വപ്നം ഒക്കെ തകർത്തത് നിങ്ങൾ മൂന്നും കൂടിയാ... നിനക്ക് ഓർമ്മയുണ്ടോ നിന്നെ ഒക്കെ തേടി ഞാൻ അന്ന് നിങ്ങളെ ഹോസ്പിറ്റലിൽ വന്നത്... കൊല്ലാൻ വേണ്ടി തന്നെയാ... പക്ഷെ പറ്റിയില്ല എങ്കിലും എന്റെ ലക്ഷ്യം ഞാൻ നിറവേറ്റിയിരിക്കും... " എന്തൊക്കെയോ വിളിച്ചു കൂവി അവൻ എന്നെയും പിടിച്ചു തള്ളി പോയി... !! 🤔🤔ഇവൻ എന്തിനാ കൊല്ലുന്നത്... അവനെ എന്ത് ചെയ്തെന്നു ആണ് ഈ പറയുന്നത്... !! ഒന്നും മനസ്സിൽ ആവാതെ അത് തന്നെ ചിന്തിച്ചു നിന്നു... !!

അഞ്ചുനെ വിളിച്ചു ചോദിച്ചപ്പോൾ അവളും അറിയില്ല എന്ന് പറഞ്ഞു... !! ഗ്രാൻഡ്പ്പാ എന്റെയും സാബിന്റെയും കല്യാണകാര്യം ആണ് സംസാരിച്ചത്... എല്ലാം മൂളി സമ്മതിച്ചു എങ്കിലും മനസ് നിറയെ ഒരു കല്ല് കേറ്റി വെച്ചത് പോലെ നിന്നു... !! ഓരോ ദിവസം കഴിയും തോറും താഹിർ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു... !! 🤔🤔അത് എന്തിനാണെന്ന് മനസ്സിൽ ആവാതെ അതും ചിന്തിച്ചു നിന്നു... !! എന്തായാലും കണ്ട് പിടിക്കാൻ തന്നെ തീരുമാനിച്ചു അവൻ പുറത്ത് പോകുന്നതും കാത്തിരുന്നു... !! അവന്റെ മുറിയിൽ കയറി മൊത്തം ഒന്ന് സെർച്ച്‌ ചെയ്തു... !! അവന്റെ ബുക്ക് ഒക്കെ എടുത്തു നോക്കി അത് ഒക്കെ അവിടെ തന്നെ വെച്ചു... !! സെൽഫ് ഒക്കെ തുറന്നു മൊത്തം ഒന്ന് നോക്കിയപ്പോൾ ആണ് ഒരു ഡയറി കിട്ടിയത്... അത് എടുത്തപ്പോ തന്നെ അതിൽ നിന്നും വീണ ഫോട്ടോ എടുത്തു നോക്കി... !! ആ ഫോട്ടോ കണ്ട് ഒന്നും മനസ്സിൽ ആവാതെ അങ്ങനെ തന്നെ നിന്നു... !! 😰😰ആ ഫോട്ടോ അപ്പോ തന്നെ അഞ്ചുന് സെൻറ് ചെയ്തു അവളെ റിപ്ലൈ കാത്തു നിന്നു... !! ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story