💝പ്രണയം 💝: ഭാഗം 51

pranayam ajwa

രചന: AJWA

അഞ്ചുവിന്റെ റിപ്ലൈ ഒന്നും കിട്ടാത്ത കൊണ്ട് അതും എടുത്തു ഇറങ്ങാൻ നേരം ആണ് താഹിർ മുന്നിൽ വന്നു നിന്നത്... !! ഡോർ ക്ലോസ് ചെയ്തു അടുത്തേക്ക് വരും തോറും ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി... 😪!! ചുറ്റിലും നോക്കി നിന്നു രക്ഷപ്പെടാൻ ഒരു വഴിയും കാണാതെ അവിടെ തന്നെ നിന്നു... !! "നീ ഒടുക്കം എന്റെ മുറിയിൽ തന്നെ എനിക്ക് ജോലി എളുപ്പം ആക്കാൻ വേണ്ടി വന്നു നിന്നു... നിന്റെ ധൈര്യം അപാരം തന്നെ മോളെ... പക്ഷെ അത് എല്ലാം ഇവിടെ വെച്ചു അവസാനിക്കാൻ പോവാ... " അവന്റെ വാക്ക് കേട്ട് ഒന്ന് പതറി... എന്റെ കാര്യം ഏതാണ്ട് തീരുമാനം ആയെന്ന് എനിക്ക് തന്നെ ഉറപ്പായി... !! "താഹിർ പ്ലീസ്... ഞാൻ അറിഞ്ഞു കൊണ്ട് നിനക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല പിന്നെ എന്തിനാ എന്നോട് നിനക്ക് ഇത്രയും വലിയ ശത്രുത... അതും കൊന്ന് കളയാൻ മാത്രം ഒക്കെ ഞാൻ എന്താ നിന്നോട് ചെയ്തത്... എന്തായാലും എന്നെ കൊല്ലും എന്നല്ലേ പറഞ്ഞത് അപ്പോ പിന്നെ ആ കാരണം കൂടി എനിക്ക് അറിയണം... അതിന് തന്നെയാ ഇവിടെ വന്നത്... " അത് കേട്ട് അവൻ കലിപ്പ് ആയി എന്നെ തുറിച്ചു നോക്കി കൊണ്ട് അടുത്തേക്ക് വന്നു... 😪😪!! "നിനക്ക് അറിയണം അല്ലേ...

നീയൊക്കെ കൂടി എന്താ ചെയ്തത് എന്ന്... നീയൊക്കെ കൂടി എന്റെ പെണ്ണിനെ കൊന്ന് കുഴിച്ചു മൂടിയതും പോര എന്നിട്ട് തെറ്റ് കണ്ട് പിടിക്കാൻ വന്നിരിക്കുന്നു... " എന്റെ കഴുത്തു പിടിച്ചു നെരിച്ചു പിറകോട്ടു തള്ളി... !! "നീ തെറ്റിധരിച്ചതാവും അല്ലാതെ ഞങ്ങൾ ആരെയും കൊന്നിട്ടില്ല... അല്ലെങ്കിൽ തന്നെ നിന്നെ ഞങ്ങൾ കാണുന്നത് തന്നെ ഹോസ്പിറ്റലിൽ വെച്ചാ... പിന്നെ എങ്ങനെയാ നിന്റെ പെണ്ണിനെ കൊന്നു എന്നൊക്കെ പറയുന്നത്... " "😠😠എന്നെ അന്ന് ആവും കണ്ടത്... പക്ഷെ നിന്റെ ഒക്കെ കൂടെ എംബിബിസ് അഡ്മിഷൻ കിട്ടിയ ഐറയെ നിനക്ക് ഒക്കെ അറിയില്ല എന്നാണോ പറയുന്നത്... അവളെ നീയൊക്കെ കൂടി... എന്താടി ആ പാവം നിന്നോട് ഒക്കെ ചെയ്തത്... " അപ്പോഴാണ് കയ്യിലുള്ള ഫോട്ടോ ഒന്ന് കൂടി നോക്കിയത്... ഐറ ആ പേര് എവിടെയോ മറന്ന പോലെ ഫോട്ടോയും അങ്ങനെ തന്നെ... !!🤔🤔 പക്ഷെ അവളെ കൊന്നു എന്നൊക്കെ പറയുന്നത് എന്തിനാ... അങ്ങനെ ഒരു തെറ്റ് ജീവിതത്തിൽ ചെയ്തിട്ടില്ല എന്ന് എവിടെയും വിളിച്ചു പറയാൻ ഞങ്ങൾക്ക് കഴിയും അത് ഉറപ്പാ... !! "എന്താടി ആ പേര് കേട്ടപ്പോൾ തന്നെ നിന്റെ നാവ് ഇറങ്ങിപോയൊ... അവളെ നീയൊക്കെ ഇത്രയും പെട്ടെന്ന് മറന്നോ... പക്ഷെ നിന്നെ ഒന്നും മറക്കാൻ എനിക്ക് ആവില്ല... " അവന്റെ വാക്ക് കേട്ട് എന്ത് പറയണം എന്ന് അറിയാതെ തളർന്നു പോയ പോലെ അവിടെ തന്നെ നിന്നു... !!

"അവൾ പോയപ്പോ എല്ലാം തീർന്നു എന്ന് കരുതി പലതിന്റെയും അടിമയായി... പക്ഷെ അവളെ മുഖം എന്നും മനസ്സിൽ തെളിയും... അന്ന് അവൾ പറഞ്ഞത് എന്താണെന്ന് അറിയോ അവൾക്ക് പഠനം കംപ്ലീറ്റ് ചെയ്യാൻ പറ്റില്ല എന്ന്... അപ്പോ തന്നെ അവളെ സങ്കടം ഞാൻ കണ്ടതാ... എങ്കിലും കുറെ സമാദാനിപ്പിച്ചു... പക്ഷെ പിറ്റേന്ന് കേട്ടത് അവൾ സൂയിസൈഡ് ചെയ്തു എന്നാ... " അവൻ സ്വയം തലക്ക് അടിച്ചു കണ്ണീർ തുടച്ചു എന്നെ ക്രൂരമായി നോക്കി... എന്തും പറയും എന്ന് അറിയാതെ അതേ നിൽപ്പ് തുടർന്നു... !! "കുറ്റം എന്റെ തലയിൽ ആണെങ്കിലും എതിർ ഒന്നും പറയാതെ അവളെ ഓർത്ത് രണ്ട് വർഷം ജയിലിൽ കഴിഞ്ഞു... തിരിച്ചു വന്നത് എന്തിനാണ് എന്ന് അറിയോ നിന്നെ ഒക്കെ ഇല്ലാതാക്കാൻ വേണ്ടി തന്നെയാ... അവിടന്നു ഇറങ്ങിയപ്പോ തൊട്ട് അവളെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അന്വേഷിച്ചു നടന്നു... അവൾക്ക് ശത്രുത നിങ്ങളോട് ആണെന്ന് മനസ്സിൽ ആയി... അപ്പോ അവൾ സൂയിസൈഡ് ചെയ്തത് നിങ്ങൾ കാരണം അല്ലേ... " 😰😰ഒരു അലർച്ചയോടെ എന്റെ നേരെ വന്നു... !! "പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു... ഇവളെ എല്ലാരേയും പോലെ അവിടെ വെച്ചു കണ്ടിട്ട് ഉണ്ടാവും...

പക്ഷെ ഇവളോട് ഞങ്ങൾക്ക് എന്തിനാ ശത്രുത... ഒരു പരിചയവും ഇല്ലാത്ത ഒരാളോട് എന്തിനാ മരണത്തിനു കാരണം ആകാൻ മാത്രം ഉള്ള ദേഷ്യം... നീ പറയുന്നത് കേട്ടാൽ തോന്നും അവളെ ഞങ്ങൾ കൊന്നു എന്ന്... അവളോട്‌ ഒരു വാക്ക് പോലും ഞങ്ങൾ സംസാരിച്ചിട്ടില്ല ഇത് വരെ... ഒരു അറിവും ഇല്ല... രണ്ട് വർഷം കഴിഞ്ഞു അന്വേഷിച്ചു എന്നല്ലേ പറഞ്ഞത് തെറ്റിയത് ആവും നിനക്ക്... അല്ലെങ്കി ആരെങ്കിലും നിന്നെ തെറ്റിദരിപ്പിച്ചു... " അവൻ ഒന്ന് സൈലന്റ് ആയി എന്നെ നോക്കി എങ്കിലും അപ്പോഴേക്കും ഡോർ മുട്ടി തുടങ്ങി... !! 😰😰ഇത്രയും സമയം ഇവന്റെ മുറിയിൽ ആണെന്ന് അപ്പോഴാണ് ബോധം വന്നത് തന്നെ... !! അവൻ ചെന്നു ഡോർ തുറന്നു മുന്നിൽ നിൽക്കുന്ന സാബിയെ കണ്ട് ഒന്ന് ഞെട്ടി... !! "അത് ഇക്കാ ഇവൾ ശരിയല്ല... കണ്ടില്ലേ ഇപ്പൊ തന്നെ എന്നെ ഒരു അനിയൻ ആയിട്ട് അല്ലേ ഇവൾ കാണേണ്ടത്... ഇവൾ എന്റെ മുറിയിൽ കയറി വന്നു അങ്ങനെ ഒക്കെ ചെയ്തപ്പോ... ഞാനും ഒരു ആണല്ലേ ഇക്കാ... " അവന്റെ വാക്ക് കേട്ട് നെഞ്ചിൽ കയ് വെച്ചു പോയി... !!

എന്നെ ഒരു വൃത്തി കെട്ട പെണ്ണ് ആയി എല്ലാരും നോക്കിനിക്കുമ്പോൾ താഹിർ ഒരു വിജയ ബാവത്തിൽ എന്നെ നോക്കി പുഞ്ചിരിച്ചു... !! 😰😰ഗ്രാൻഡ്പ്പായെ കണ്ട് അടുത്തേക്ക് ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു... !! "തള്ളയുടെ സ്വഭാവം കിട്ടാതെ ഇരിക്കുമോ... അത് എന്റെ മക്കളുടെ അടുത്ത് തന്നെ എടുക്കണോ... ഇവൻ നിനക്ക് ഒരു ജീവിതം തരാൻ തയാർ ആയപ്പോ എതിർക്കാതെ നിന്നത് നിനക്ക് ഒരു ജീവിതം കിട്ടില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാ... പിഴച്ച സന്തതി ആയിട്ടും ഇവൻ സമ്മതിച്ചപ്പോ ഞാൻ എതിർക്കണം ആയിരുന്നു... ഇപ്പൊ നിനക്ക് ഇവനെയും കൂടി വേണോ കൂടെ കിടക്കാൻ... " 😱😱മാമൻ എന്നെ നോക്കി പറഞ്ഞ വാക്ക് കേട്ട് ഗ്രാൻഡ്പ്പായിൽ നിന്നും അകന്നു നിന്നു... !! "ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... എന്നെ കെട്ടണം എന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല... "😪😪 "കൂടെ കിടക്കാൻ ആളുണ്ടെങ്കിൽ പിന്നെ എന്തിനാ കെട്ട് അല്ലേ... എന്താടി നിനക്ക് ഈ വീട്ടിൽ അതിനുള്ള അവസരം ഒരുക്കി തരണോ... എന്നെ വേണ്ട എന്ന് എനിക്ക് അന്നേ മനസ്സിൽ ആയതാ... നിനക്ക് എങ്ങനെ ഉള്ളതിനെ ആണ് താല്പര്യം എന്ന് എനിക്ക് അറിയാം... എല്ലാം കണ്ടും കേട്ടും നിന്നത് നീ ഒരു വൃത്തികെട്ടവൾ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാ...

നിന്റെ പോക്ക് ഏതു വരെ ഉണ്ടാവും എന്ന് അറിയാൻ വേണ്ടി... കണ്ടല്ലോ ഗ്രാൻഡ്പ്പാ എന്നും വിളിച്ചു നിങ്ങളെയും മയക്കി എന്തിനാ ഇവിടെ നിക്കുന്നത് എന്ന് അറിയോ ഇവളെ അഴിഞ്ഞാട്ടം നടത്താൻ പറ്റിയ സ്ഥലം ഇതാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാ... " "ദേ അനാവശ്യം പറയരുത്... നിന്റെ അനിയന്റെ മുറിയിൽ ഞാൻ കയറി എന്നുള്ളത് നേരാ... പക്ഷെ ഇവനെ കൂടെ കിടത്താൻ ഉള്ള കൊതി കൊണ്ടൊന്നും അല്ല... " ഗ്രാൻഡ്പ്പായുടെ അടുത്തേക്ക് ചെന്നു ആ കയ് പിടിച്ചു... !! "ഗ്രാൻഡ്പ്പാ എന്നെ വിശ്വസിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്... എന്നെ ഇവിടെ വന്നപ്പോ തൊട്ട് കൊല്ലാൻ നോക്കുന്നത് ഈ താഹിർ ആണ്... അത് എന്തിനാണ് എന്ന് അറിയാൻ വേണ്ടിയാ ഗ്രാൻഡ്പ്പാ ഞാൻ അവന്റെ മുറിയിൽ ചെന്നത്... എനിക്ക് മനസ്സിൽ ആവുകയും ചെയ്തു എന്തിനാണ് എന്ന്... പക്ഷെ അത് സത്യം അല്ല എന്ന് എനിക്ക് തെളിയിക്കണം ഗ്രാൻഡ്പ്പാ... " 😭😭ആ കയ്യിൽ പിടിച്ചു പൊട്ടി കരഞ്ഞു... !! "അതേടി നിന്നെ കൊല്ലാൻ നോക്കിയത് ഞാൻ ആണ്... അത് നീ ഒരു ചീത്തപെണ്ണ് ആണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാ... നിന്റെ നാട്ടിൽ ചെന്നു ഒന്ന് തിരക്കിനോക്ക് എല്ലാർക്കും നല്ല മതിപ്പാ...

എന്റെ ഇക്കയുടെ ജീവിതം നീ കാരണം ഇല്ലാതെ ആവാൻ ഞാൻ സമ്മതിക്കില്ല... നീ കാരണം എന്റെ ഇത്തായുടെ ജീവിതം നശിച്ചു... ഇനിയും മറ്റുള്ളവരുടെ ജീവിതം ഇല്ലാതെ ആക്കുന്നതിന് മുമ്പ് നിന്നെ ഞാൻ തീർക്കും... " 😬😬അവസരത്തിനു അനുസരിച്ചു അവന്റെ വാക്ക് മാറ്റി കൊണ്ടിരുന്നു... !! ഗ്രാൻഡ്പ്പാ ഒന്നും മിണ്ടാതെ താഴേക്ക് പോയി... !! സാബി എന്നെ പുച്ഛിച്ചു കൊണ്ട് അടുത്തേക്ക് വന്നു... !! "ഹ്മ്മ്... നിനക്ക് വസ്ത്രം മാറുന്നത് പോലെ ആണുങ്ങളെ കയ് മാറി ശീലം ഉണ്ടെന്ന് എനിക്ക് അറിയാം... ഞാൻ നേരിട്ട് കണ്ടത് അല്ലേ... കണ്ണൻ ആഷിക്ക് പ്രവീൺ... പിന്നെ ആരാടി വേറെ... ആ ഗണത്തിൽ ഞാൻ ഇല്ലെന്ന് എനിക്ക് അറിയാം... എന്നെ അവോയ്ഡ് ചെയ്തല്ലേ നിന്റെ നടപ്പ്... നിനക്ക് ഇവിടെ പിടിച്ചു നിൽക്കാൻ വേണ്ടിയാണോ ഇവനെ കൂട്ടാൻ നോക്കിയത്... ഇവനെ നീ ആ ഗണത്തിൽ പെടുത്താൻ നോക്കണ്ട..." താഹിർ അപ്പോഴും വിജയബാവത്തിൽ തന്നെ നിന്നു... !! "നിന്റെ സ്ഥാനവും വിലയും ഒക്കെ നിനക്ക് ഇപ്പൊ മനസ്സിൽ ആയില്ലേ... ഒരു കാര്യം കൂടി... എന്റെ പെണ്ണ് വേദനിച്ച ഓരോ വേദനയും നീ അറിയും... നിന്നെ അറിയിക്കും... അതൊക്കെ കഴിഞ്ഞേ നിന്നെ ഞാൻ കൊല്ലുകയുള്ളൂ... " 😰😰എല്ലാം കയ് വിട്ടു പോകാണോ... ആരും എന്നെ വിശ്വസിക്കാൻ ഇല്ലേ... !! മുറിയിൽ ചെന്നു അഞ്ചുനീ വിളിച്ചു... അവൾ ഫോൺ എടുക്കാത്ത കണ്ട് അതും വെച്ചു ഗ്രാൻഡ്പ്പായുടെ അടുത്തേക്ക് ചെന്നു... !!

"ഗ്രാൻഡ്പ്പായും അവർ പറയുന്നത് വിശ്വസിക്കുന്നുണ്ടോ... ഞാൻ ചീത്ത ആണെന്ന് ആണോ ഗ്രാൻഡ്പ്പായുടെ അഭിപ്രായം... " ഗ്രാൻഡ്പ്പാ എന്റെ തലയിൽ തലോടി കൊണ്ട് കണ്ണുകൾ ഒക്കെ തുടച്ചു തന്നു... !! "എനിക്ക് അറിയാം നിന്നെ... പക്ഷെ നിന്നെ രക്ഷിക്കാൻ എനിക്ക് ഇപ്പൊ എന്റെ മുന്നിൽ ഒരേ ഒരു വഴിമാത്രേ ഉള്ളൂ... നിന്റെ കല്യാണം ഉടനെ നടത്തണം... എല്ലാം അറിഞ്ഞു നിന്നെ സ്വീകരിക്കുന്ന ഒരാൾ എവിടെ എങ്കിലും ഉണ്ടാവും... നിന്നെ ഇവിടന്ന് രക്ഷിക്കാൻ അവനെ കൊണ്ടേ കഴിയൂ... മോൾ അതെങ്കിലും എതിർ നിക്കാതെ സമ്മതിക്കും എന്നാ എന്റെ വിശ്വാസം... അങ്ങനെ ഒരാളെ ഈ ഗ്രാൻഡ്പ്പാ മോൾക്ക് വേണ്ടി കണ്ടെത്തി തരട്ടെ... " 😩😩ഗ്രാൻഡ്പ്പാ പറഞ്ഞ വാക്ക് കേട്ടപ്പോൾ കണ്ണൻ ആണ് മനസ്സിൽ തെളിഞ്ഞു വന്നത്... !! "മതി ഗ്രാൻഡ്പ്പാ എന്നെ വിശ്വസിക്കാൻ ഈ ലോകത്ത് ഒരാളെങ്കിലും ഉണ്ടല്ലോ... " ഗ്രാൻഡ്പ്പായെ കെട്ടിപ്പിടിച്ചു എല്ലാറ്റിനും സമ്മതിച്ചു... !! എന്നെ എല്ലാം അറിഞ്ഞു സ്വീകരിക്കാൻ വേറെ ആരും വരില്ല കണ്ണൻ അല്ലാതെ... ആ വിശ്വാസം കൊണ്ട് എല്ലാം സമ്മതിച്ചു... !! അഞ്ചുനെ എല്ലാം അറിയിക്കാൻ വേണ്ടി വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു... !! അവൾ ഫോൺ എടുത്തപ്പോ തന്നെ വയർ നിറച്ചു കൊടുത്തു... 😬😬!!

എല്ലാറ്റിനും അവൾ നല്ല മുട്ടൻ മറുപടി തന്നു കഴിഞ്ഞ ഞങ്ങൾ കാര്യം സംസാരിച്ചത്... !! "ഐറ... അവൾ ഞങ്ങൾ കാരണം ആണ് സൂയിസൈഡ് ചെയ്തത് എന്നല്ലേ അവൻ പറഞ്ഞത്... അത് എങ്ങനെ എന്ന് നമുക്ക് കണ്ട് പിടിക്കാം... അവന് തെളിയിച്ചു കൊടുത്താൽ എല്ലാ പ്രശ്നവും തീരും... നങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എങ്ങനെ തെളിയിക്കും അവന്റെ മുന്നിൽ... "(അഞ്ചു ) "അതിനല്ലേ നിന്നെ വിളിച്ചത്... എന്നിട്ട് എല്ലാം എന്നോട് ചോദിക്കൽ ആണോ... "😕 "നീ ഒന്ന് കൂടി അവിടന്നു എസ്‌കേപ്പ് ആവാൻ നോക്ക്... നമുക്ക് എല്ലാം അന്വേഷിക്കാം... " അവളെ വാക്ക് കേട്ടപ്പോൾ തന്നെ മുന്നേ നടന്നത് ഒക്കെ ഒന്ന് ഓർത്തു പോയി... !! "😁😁നീ വരണ്ട... കണ്ണന്റെ പെങ്ങൾ എന്ന സ്ഥാനം നിനക്ക് ആയോണ്ട് ഒരു മറുപടി കൊടുക്കാൻ എനിക്ക് വാക്കുകൾ കിട്ടി എന്ന് വരില്ല... ഒക്കെ ഞാൻ നോക്കികോളാം... 🙏🙏" "😱😱ഒറ്റയ്ക്കാണ് എന്ന ഓർമ ഉണ്ടോ...? " "ഉണ്ട്... കൂടി വന്നാൽ ഈ ജീവൻ പോകും അത്രയല്ലേ ഉള്ളൂ... അല്ലേലും അത് ആ താഹിർ അങ്ങ് എടുക്കാൻ തന്നെ നടക്കാ... " "അവന് എങ്ങനെയാ അവളെ അറിയാ... എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ... " "അവർ തമ്മിൽ പ്രണയത്തിൽ ആയിരുന്നു...

ഞങ്ങൾ ആണ് അവളെ ശത്രു എന്ന് അവൾ പറഞ്ഞെന്ന്... ഇതിൽ കൂടുതൽ നിനക്ക് എന്താ അറിയേണ്ടത്... " "ഒന്നും വേണ്ട... ഞാൻ ഏട്ടനെ ഒന്ന് സോപ്പിട്ടു നോക്കട്ടെ നിന്റെ കൂടെ വരാൻ... നിന്റെ കൂടെ അവിടെ താമസിക്കാൻ ആണെന്ന് എങ്ങാനും കള്ളം പറഞ്ഞു വരാം... " "😰😰എല്ലാം വന്നു വീഴുന്നത് എന്റെ തലയിൽ ആണെന്ന് നിനക്ക് അറിയാം അത് കൊണ്ട് ധൈര്യം ആയിട്ട് എന്ത് കള്ളവും നിനക്ക് ഒക്കെ പറയാം അല്ലോ... " "😌അതാ ഒരു ധൈര്യം... ഞാൻ സമ്മതം വാങ്ങിയിട്ട് വിൽക്കാം... " അവൾ കള്ളം പറഞ്ഞു സമ്മതം വാങ്ങും എന്ന് അറിയാം എങ്കിലും എന്തൊക്കെ സംഭവിക്കും എന്നോർത്ത് ഒരു ടെൻഷൻ... !! താഹിർനെയും കാത്തു നിന്നു അവൻ വന്നപ്പോ തന്നെ അടുത്തേക്ക് ചെന്നു... !! പ്രതീക്ഷിക്കാത്ത അവന്റെ മുറിയിലെക്ക് ഒരു വലിയും വലിച്ചു അവൻ ഡോർ അടച്ചു മുന്നോട്ട് വന്നു... !! 😰😰എല്ലാം ഒന്ന് കൂടി കയ് വിട്ടു പോക്കാണല്ലോ... എല്ലാം തെളിയിക്കാൻ എനിക്ക് ഒരു ചാൻസ് തരണേ... !!....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story