💝പ്രണയം 💝: ഭാഗം 52

pranayam ajwa

രചന: AJWA

"താഹിർ നീ ഈ കാണിക്കുന്നത് എന്നെ ഇവരുടെ ഒക്കെ മുന്നിൽ ചീത്ത പെണ്ണായി ചിത്രീകരിക്കാൻ വേണ്ടിയാണ് എന്ന് എനിക്ക് അറിയാം... പക്ഷെ അതൊക്കെ ചെയ്യുന്നതിന് മുമ്പ് എനിക്ക് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ഒരു ചാൻസ് തരണം... എന്നിട്ട് നീ എന്ത് വേണം എങ്കിലും ചെയ്തോ ഞാൻ നിന്നു തരാം... " അത് കേട്ട് അവൻ ഒന്ന് നിന്നു എങ്കിലും വീണ്ടും എന്റെ നേർക്ക് വന്നു... !! എങ്ങനെയാ ഇവനെ പറഞ്ഞു മനസ്സിൽ ആക്കുക എന്ന ചിന്തയായിരുന്നു മനസ് മുഴുവനും... 😰!! "ഇവരെ മുന്നിൽ നിന്നെ ചീത്തയായി കാണിക്കാൻ അല്ല നീ ശരിക്കും അങ്ങനെ ഒക്കെ ആവാൻ പോവാ... നീ ഞാൻ കാരണം ചീത്ത ആയി എന്ന് പറഞ്ഞു ആരെ അടുത്ത് പോയാലും അവരൊക്കെ നിന്റെ തെറ്റ് ആണെന്ന് മാത്രേ പറയൂ... കാരണം എന്റെ മുറിയിൽ നീ വന്നത് അല്ലേ മോളെ... " അവൻ ഒരു വശ്യമായ ചിരിയും ചിരിച്ചു അടുത്തേക്ക് വരുമ്പോൾ എനിക്ക് നല്ലോണം പേടി കൂടി... !! 😓😓ഇവന് ഞാൻ എങ്ങനെ മനസ്സിൽ ആക്കികൊടുക്കും... !! കയ് കൂപ്പി അവന്റെ മുന്നിൽ ചെന്നു നിന്നു... !! "ഞാൻ പറയുന്നത് ഇനി എങ്കിലും കേൾക്കു... രണ്ട് ദിവസം എങ്കിലും എനിക്ക് തരണം...

ഞങ്ങൾ മൂന്നാളും ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ... എന്നിട്ട് നീ കൊല്ലുകയോ തിന്നുകയോ എന്താന്നു വെച്ചാൽ ചെയ്യൂ... " "അപ്പോ നീ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണോ പറയുന്നത്... എങ്കിൽ അവൾ എന്തിനാ നിങ്ങളോട് ആണ് അവൾക്ക് ദേഷ്യം എന്ന് പറഞ്ഞത്... പറയടീ... " അവൻ എന്റെ കഴുത്തിൽ കുത്തിപിടിച്ചു ചോദിച്ചു... !! "അത് എനിക്ക് അറിയില്ല... പക്ഷെ എനിക്ക് ഉറപ്പുണ്ട് അതൊക്കെ എനിക്ക് തെളിയിക്കാൻ പറ്റും... അതിന് ഒരു ചാൻസ് ആണ് ഞാൻ നിന്നോട് ചോദിക്കുന്നത്... " "രക്ഷപ്പെടാൻ ഉള്ള പുതിയ നമ്പർ ആവും അല്ലേ... " "അങ്ങനെ ഉള്ള ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ ഇങ്ങോട്ട് വരില്ലല്ലോ... നീയാണ് എന്നെ കൊല്ലാൻ നോക്കുന്നത് എന്ന് അറിഞ്ഞു കൊണ്ട് തന്നെയല്ലേ ഞാൻ ഇവിടേക്ക് വന്നത്... അത് എന്തിനാണ് എന്ന് എനിക്ക് അറിയാൻ വേണ്ടി... ഇനി അതിൽ ഞങ്ങൾക്ക് ഒരു റോളും ഇല്ലെന്ന് തെളിയിക്കാൻ എനിക്ക് കഴിയും... അതും നിനക്ക് തെളിയിച്ചു തന്നിട്ടേ ഞാൻ ഇവിടന്ന് പോവൂ... " "അപ്പോ ഞാൻ നിന്നെ ഇവിടന്ന് പോകാൻ സമ്മതിക്കണം അല്ലേ... " അവൻ എന്റെ കഴുത്തിലെ പിടി വിട്ടു കൊണ്ട് ചോദിച്ചു... !! 😭😭പേടിച്ചു കൊണ്ടാണ് എങ്കിലും അതേ എന്ന് തലയാട്ടി... !!

"അപ്പോ നീ ഇവിടന്ന് പോയാൽ എപ്പോ ഇങ്ങോട്ട് തിരിച്ചു വരും... " "അത്... അത് എല്ലാം തെളിയിച്ചു കഴിഞ്ഞാൽ... " "നിനക്ക് ഒന്നും തെളിയിക്കാൻ പറ്റിയില്ല എങ്കിലോ...? " 😰😰അപ്പോഴാണ് അതും ഓർത്തത് തന്നെ... ഇതിന് ഒന്നും പറ്റിയില്ല എങ്കിലോ... !! "ഒരു തെറ്റും ചെയ്യാത്ത സ്ഥിതിക്ക് എനിക്ക് പറ്റും... " നല്ല ആത്മവിശ്വാസതോടെ തന്നെ അവനോട് അതും പറഞ്ഞു മുന്നിൽ കയ്യും കെട്ടി നിന്നു... !! "എങ്കിൽ നീ മാത്രം അല്ല ഞാനും വരുന്നു എല്ലാം അറിയാൻ... ഞാൻ നിങ്ങളെ പട്ടി മാത്രേ അന്ന് അന്വേഷിച്ചുള്ളൂ... നീ പറഞ്ഞത് പോലെ നീയല്ല എങ്കിൽ ഞാൻ നിന്നോട് മാപ്പ് പറയും... ഒക്കെ നീയൊക്കെ കാരണം ആണ് എന്ന് തെളിഞ്ഞാൽ അവിടെ വെച്ചു തന്നെ നിന്നെ ഇഞ്ചിഞ്ച് ആയി തീർക്കും... " "എന്റെ സംശയം ഒക്കെ നീ കാരണം ആണോ എന്നാ... "😪😪 "ഡീ അതികം വിളച്ചിൽ എടുത്താൽ ഉണ്ടല്ലോ കൊന്ന് കുഴിച്ചു മൂടും ഞാൻ... "😬😬 "ഇത്രയും ദേഷ്യം ഉള്ള നിന്നെ പേടിച്ചാവും അവൾ സൂയിസൈഡ് ചെയ്തത്... "

"മതിയെടി... നിനക്ക് ഒരു ചാൻസ് തന്നു എന്ന് കരുതി എന്റെ തലയിൽ കേറണ്ട... " 😓😓ആള് കലിപ്പാണല്ലോ... ഇവന് ചിരിക്കാൻ ഒന്നും അറിയില്ലേ... !! "എന്ന പിന്നെ നമുക്ക് നാളെ തന്നെ പോവാം അല്ലേ... ഞാൻ മുറിയിലെക്ക് പൊയ്ക്കോട്ടേ... " പേടിച്ചു കൊണ്ട് ചോദിച്ചു... !! "ഇപ്പൊ പൊയ്ക്കോ പക്ഷെ നിന്നെ ഈ കയ് കൊണ്ട് തീർക്കാൻ എനിക്ക് അധിക ദിവസം ഒന്നും വേണ്ടി വരില്ല അത് മോൾ മറക്കണ്ട... " 🤔🤔ഈ പോത്തിനോട് ആണോ ഞാൻ വേദം മുഴുവനും ചൊല്ലികൊടുത്തത്... !! പുറത്തേക്ക് ഇറങ്ങി ശ്വാസം ഒക്കെ വലിച്ചു വിട്ടു കൊണ്ട് മുറിയിലെക്ക് നടക്കുമ്പോൾ ആണ് സാബി എന്നെയും നോക്കി നിൽക്കുന്നത് കണ്ടത്... !! അവൻ എന്റെ അടുത്തേക്ക് വന്നു ഒരു വൃത്തികെട്ട നോട്ടം നോക്കി... പേടിച്ചാണോ എന്തോ നല്ലോണം വിയർത്തു കുളിച്ചിട്ടുണ്ട്... !! "നിനക്ക് എന്താ അവനെ വിടാൻ തോന്നുന്നില്ലേ... അവനെ മാത്രേ വേണ്ടൂ... ഇടക്ക് എന്നെ കൂടി ഒന്ന് പരിഗണിക്കണം കേട്ടോ... " അവന്റെ വായിൽ നിന്നും വന്നത് കേട്ട് കലിപ്പ് ആയി അവന്റെ നേരെ നോക്കി നിന്നു... !! "അനാവശ്യം പറയരുത് എന്നൊന്നും ഞാൻ പറയില്ല... കാരണം നിന്റെ ഒക്കെ നാവിൽ നിന്നും അതേ വരുള്ളൂ എന്ന് എനിക്ക് അറിയാം...

ഇത്രയും കാലം നിന്നെ കെട്ടേണ്ടി വരുമോ എന്ന ഒരു പേടി എനിക്ക് ഉണ്ടായിരുന്നു... കാരണം ഗ്രാൻഡ്പ്പാ പറഞ്ഞാൽ എനിക്ക് എതിർ നിൽക്കാൻ പറ്റില്ല... പക്ഷെ ഞാൻ താഹിർആയി അടുത്തത് കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടാവും എന്ന് കരുതിയില്ല... നിന്റെ ഒക്കെ റിയൽ സ്വഭാവം കാണാൻ പറ്റിയല്ലോ അത് മതി... " "ഓഹ് അങ്ങനെ... അപ്പോ നീ അവനും ആയി അടുത്തല്ലോ അല്ലേ... ഇനി എന്നോട് ഒപ്പം കൂടി കുറച്ച് സമയം അടുത്തേക്ക്... നിനക്ക് അടുക്കാൻ മനസ് ഇല്ലെങ്കിലും നിന്നെ കണ്ടപ്പോൾ തോന്നിയതാ എനിക്ക് നിന്നോട് ഒരു ഇഷ്ടം ഒക്കെ... കെട്ടിച്ചു തരാം എന്ന് ആ കിളവൻ പറഞ്ഞപ്പോൾ പിന്നെ എല്ലാം കെട്ട് കഴിഞ്ഞു മതി എന്ന് കരുതി അടങ്ങി നിന്നതാ... നിനക്ക് ഇപ്പൊ എന്നെ വേണ്ടാത്ത സ്ഥിതിക്ക് എനിക്ക് എന്റെ ആഗ്രഹം നടത്തി അങ്ങ് പോവേണ്ടത് ആണ്... " അതും പറഞ്ഞു എന്റെ കയ്യിൽ കേറി പിടിച്ചു... !!😠😠 "ചീ... എന്റെ കയ്യിൽ നിന്നും വിടുന്നത് ആണ് നിനക്ക് നല്ലത്... ഇല്ലെങ്കിൽ നീ എന്റെ കയ്യിൽ നിന്നും വാങ്ങും... " "എന്താടി നിനക്ക് ഇത്രയും അഹങ്കാരം... ഒരു കരാട്ടെ പഠിച്ചു എന്ന് കരുതിയാണോ... പക്ഷെ അതൊന്നും എന്റെ അടുത്ത് നടക്കില്ല കേട്ടോ...

അതിന് ഒന്ന് കൂടി നീ പലതും പഠിക്കേണ്ടി വരും... " ആ ഒരു വലിയിൽ തന്നെ അവന്റെ നെഞ്ചിൽ വീണു... !! 😱😱എന്നെ രക്ഷിക്കാൻ ഇപ്പൊ ഞാൻ മാത്രേ ഉള്ളൂ... !! ആ നെഞ്ചിൽ പിടിച്ചു തള്ളി മുറിയിലെക്ക് ഓടി... !! 😰😰ഡോർ ക്ലോസ് ചെയ്യാൻ നോക്കി എങ്കിലും അവൻ അപ്പോഴേക്കും ഒരു തള്ള് ആയിരുന്നു... !! പിറകോട്ടു തെന്നിയ ഞാൻ അവന്റെ കയ്യിൽ തന്നെ വീണ്ടും ആയി... !! "സാബി പ്ലീസ് എന്നെ വിട്... ഞാൻ അവന്റെ മുറിയിൽ പോയത് നീയൊക്കെ കരുതും പോലെ അവനോട് ഒപ്പം ബെഡ് പങ്ക് വെക്കാൻ അല്ല... അവന് എന്നെ കൊല്ലാൻ ഉള്ള ദേഷ്യം കൊണ്ട് നടക്കാ... അതിന് മാത്രം ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ വേണ്ടിയാ ഞാൻ പോയത്... " എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു... പക്ഷെ അവൻ എന്നിലെ പിടി വിട്ടില്ല... !! "അല്ലേലും എന്റെ അനിയനെ എനിക്ക് അറിയാം... അവൻ നിന്നെ പോലുള്ള ഒരു പീറ പെണ്ണിന്റെ വലയിൽ ഒന്നും വീഴുന്നവനൊന്നും അല്ലെന്ന്... എങ്കിലും ഞാൻ എന്റെ ആഗ്രഹം നടത്തിയേ പോന്നുള്ളൂ... " ചുമരിൽ തട്ടി നിന്ന എന്റെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് അധരങ്ങളെ ലക്ഷ്യം വെച്ചു വരുന്ന അവന്റെ കാലിനിടയിൽ ഒരു ചവിട്ടു കൊടുത്തപ്പോ തന്നെ അവൻ പിന്നോട്ട് തെറിച്ചു... !!

"ഞാൻ നിന്നോട് പറഞ്ഞതാ എന്നോട് കളിക്കേണ്ട എന്ന്... ഞാൻ കരാട്ടെ പഠിച്ചത് എന്നെ സംരക്ഷിക്കാൻ വേണ്ടി തന്നെയാ... അതിന് എനിക്ക് കഴിയുകയും ചെയ്യും... ഇനി നിനക്ക് ഇത് പോലെ ഉള്ള ആഗ്രഹം ഒക്കെ തോന്നുമ്പോ ഇത് ഓർത്തെക്ക്... " 😠😠ഒന്ന് കൂടി അവനെ ചവിട്ടിയപ്പോൾ തന്നെ അവൻ ഡാൻസ് കളിക്കാൻ തുടങ്ങി... !! അവനെ പിടിച്ചു തള്ളി പുറത്തേക്ക് ഇട്ടു ഡോർ അടച്ചു കിടന്നു... !! 😪😪രാവിലേ മുതൽ വേറെ ഒരു പരീക്ഷണം കൂടി... താഹിർ അവന്റെ കയ് കൊണ്ട് തീരാൻ ആവും എന്റെ വിധി... !! രാവിലെ തന്നെ സാബി ഹോസ്പിറ്റലിൽ ആണെന്ന വിവരം കേട്ടു... !! താഹിയെയും കൊണ്ട് അവിടന്നു ഇറങ്ങുമ്പോൾ ഗ്രാൻഡ്പ്പായും മാമനും കൂടി നോക്കുന്നത് കണ്ടു... !! ഒന്നും മൈൻഡ് ചെയ്യാതെ നേരെ അവന്റെ കൂടെ വിട്ടു... !! 😟😟കലിപ്പനായത് കൊണ്ട് തന്നെ അവനോട് എങ്ങനെ സംസാരിക്കും എന്ന ചിന്തയായിരുന്നു മനസ്സിൽ... !! രണ്ടും കല്പിച്ചു വാ തുറക്കാൻ നേരം ആണ് ഫോൺ റിങ്ങ് ചെയ്തത്... !! അഞ്ചു ആയത് കൊണ്ട് തന്നെ ഫോൺ എടുത്തു... !! "ടാ എന്തായി... താഹിയെ കൊന്നോ... " അവളെ ചോദ്യം കേട്ട് താഹിയെ നോക്കിയപ്പോൾ അവൻ സൈലന്റ് മോഡിൽ തന്നെയാണ്... !!

"അത് ഞാൻ അവന്റെ കൂടെ പോവാ... ഒക്കെ തെളിയിക്കാൻ... നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ... നീ വരേണ്ട എന്ന് പറയാൻ വേണ്ടി... നിന്റെ ഏട്ടന്റെ സമ്മതം ഒക്കെ വാങ്ങി എടുക്കുന്നതിനു മുമ്പ് തന്നെ ഞാൻ അതൊക്കെ തെളിയിക്കും... " "നീ എന്തൊക്കെയാ ഈ പറയുന്നത് പൊന്നു... നിനക്ക് എന്താ ഭ്രാന്ത് ആണോ... അവൻ നിന്നെ കൊല്ലും അത് ഉറപ്പാ... " "എന്തിന്... എല്ലാം തെളിഞ്ഞാൽ പേടിക്കേണ്ടല്ലോ... "😓😓 "ഓഹ് എന്റെ പൊന്നു... ഞങ്ങൾ ഒരു തെറ്റ് ആ ഐറയോട് ചെയ്തിട്ടുണ്ട്... അത് എങ്ങാനും അവൻ അറിഞ്ഞാൽ അവൻ അവിടെ വെച്ചു തന്നെ തീർക്കും... " "😵😵എന്താ ചെയ്തത്... " ഒരു അലർച്ചയോടെ ചോദിച്ചപ്പോൾ തന്നെ അവൻ എന്നെ ഒന്ന് നോക്കി... !! "നിനക്ക് ഓർമയില്ലേ... ഫസ്റ്റ് ഡേ തന്നെ ഞങ്ങൾ മൂന്നും കൂടി അവളെ റാഗ് ചെയ്തത്... " "🤔🤔അങ്ങനെ ഒക്കെ ഉണ്ടായോ... എനിക്ക് ഒന്നും ഓർമയില്ല... ആദ്യം തന്നെ ഞാൻ നിന്നോട് ചോദിച്ചത് അല്ലേ പട്ടി... എന്നിട്ട് ഇപ്പൊ ആണോ ഇതൊക്കെ പറയുന്നത്... " അവളെ റിപ്ലൈക്ക് ഒന്നും നിൽക്കാതെ ഓഫ് ചെയ്തു അവനെ ഒന്ന് നോക്കി... !! ഓർത്തെടുക്കാൻ നോക്കി എങ്കിലും അവളെ അങ്ങനെ ഒന്നും ചെയ്‍തത് ഒന്നും ഓർമയില്ല... !! 🤔🤔

അതിനാണോ അവൾ സൂയിസൈഡ് ചെയ്തത്... !! അഞ്ചു വീണ്ടും വിളിച്ചു ശല്യം ചെയ്തപ്പോ എടുത്തു... !! "ടാ നിനക്ക് രക്ഷപെടാൻ ഒരു അവസരം ഞാൻ പറഞ്ഞു തരാം... നീ എങ്ങനെ എങ്കിലും അവിടന്നു മുങ്ങാൻ നോക്ക്... എന്നിട്ട് ഇങ്ങോട്ട് വാ... " അവളെ പറച്ചില് കേട്ട് കലിപ്പ് കൂടി ഫോണും ഓഫ് ചെയ്തു അത് തന്നെ ചിന്തിച്ചു കൊണ്ടിരുന്നു... !! ചിന്തയിൽ ആയോണ്ട് പോക്ക് എങ്ങോട്ട് ആണെന്ന് എന്നൊന്നും നോക്കിയില്ല... !! "ഇതാണ് അവളുടെ വീട്... ഇവിടെ പോലും അവൾ നിങ്ങളെ കുറിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ട്... " അവന്റെ പറച്ചില് കേട്ടപ്പോൾ ആണോ ചിന്തയിൽ നിന്നും ഉണർന്നത്... !! പുറത്തേക്ക് നോക്കിയപ്പോൾ ചെറിയ ഒരു കുടിൽ കണ്ടു... അവനോട് ഒപ്പം ഇറങ്ങി അങ്ങോട്ടേക്ക് നടന്നു... !! "ആരാ... " പിന്നിൽ നിന്നും ആയോണ്ട് തിരിഞ്ഞു നോക്കി... !! അവൻ എന്റെ കയ്യിൽ ബലമായി പിടിച്ചു അവരെ അടുത്തേക്ക് ചെന്നു... !! ആ സ്ത്രീ ഒരു അൻപത് വയസ് പ്രായം തോന്നിക്കുന്നത് ആയിരുന്നു... അവരെ മുഖം കണ്ടാൽ അറിയാം ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി നടക്കുന്നത് ആണെന്ന്... !! "ആന്റി പറ... ഐറ സൂയിസൈഡ് ചെയ്തത് ഇവളൊക്കെ കാരണം ആണെന്ന് പറ...

എന്നിട്ട് വേണം ഇവളെ കൂടി എനിക്ക് തീർക്കാൻ... " 😱😱അവന്റെ ഡയലോഗ് കേട്ട് ഞാൻ തരിച്ചു നിന്നു അവരെ മുന്നിൽ... !! അവർ എന്നെയും അവനെയും മാറി മാറി നോക്കി... !!😰 "എന്താ മോളെ പേര്...? " അല്പം പേടിച്ചു കൊണ്ട് തന്നെ പേര് പറഞ്ഞു... !! "കുറച്ച് ദിവസം കൊണ്ട് നിങ്ങളെ ഒക്കെ പേര് പറഞ്ഞു കേട്ടിട്ടുണ്ട് അവൾ... പക്ഷെ അവൾ മരിക്കും എന്ന് കരുതിയില്ല... ഒരു വാക്ക് പറഞ്ഞു എങ്കിൽ ഞങ്ങളും കൂടെ പോയേനെ... " അത് കേട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു... !! താഹി എന്റെ കയ്യിൽ പിടിച്ചു അവന് ആമുഖമായി നിർത്തി... !! "കേട്ടില്ലേ നീ... നിനക്ക് എന്താ ഇനിയും പറയാൻ ഉള്ളത്... നീയൊക്കെ കൂടി അവളെ മനസ് എങ്ങനെയാ തകർത്തത്... എന്താ നീയൊക്കെ അവളോട്‌ ചെയ്തത്... " 😱😱ഒന്നും മിണ്ടാൻ കഴിയാതെ അതേ നിൽപ്പ് തുടർന്നു... !! അവൻ രണ്ടും കല്പ്പിച്ചു എന്റെ കവിളിൽ അടിച്ചപ്പോൾ തന്നെ അവരുടെ കയ്കളിൽ ചെന്നു വീണു... !! "ആന്റി എനിക്ക് അവളെ ഒന്ന് ശരിക്കും അറിയുക പോലും ഇല്ല... ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല... പക്ഷെ ഇതൊക്കെ എന്റെ തലയിൽ എങ്ങനെ ആയി എന്നും എനിക്ക് അറിയില്ല... " 🙏🙏

കയ് കൂപ്പി കൊണ്ട് അവരോട് പറഞ്ഞു... !! "മോൾ കാരണം അല്ല എന്ന് എനിക്ക് അറിയാം... അർഹിക്കുന്നത് അല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവൾ ഒരാളെ ഇഷ്ടപ്പെട്ടു... അവൻ തന്നെ അവളെ സ്വപ്നം നിറവേറ്റി കൊടുക്കും എന്ന് വാക്ക് കൊടുത്തപ്പോൾ അവൾ കൂടുതൽ സ്വപ്നം കണ്ടു... ഒരു ഡോക്ടർ ആവുക എന്നതോടൊപ്പം തന്നെ ഒരു വലിയ വീട്ടിലെ ചെക്കനെ കെട്ടാൻ കൂടി അവളെ ആഗ്രഹം വളർന്നു... അതാവും അവളെ ജീവൻ അവൾ തന്നെ എടുത്തത്... " 😪😪അതൊക്കെ താഹിയെ കുറിച്ചാണ് എന്ന് അവൻ എന്നിലുള്ള പിടി വിട്ടപ്പോൾ തന്നെ മനസ്സിൽ ആയി... !! "ഞാൻ കാരണം ആണോ അവൾ പോയത്... അതിന് ഞാൻ എന്ത് തെറ്റ് ചെയ്തു അവളെ സ്നേഹിച്ചു എന്ന തെറ്റ് അല്ലേ... അതിന് നിയമം എന്നെ ശിക്ഷിച്ചില്ലേ... പക്ഷെ എന്നോട് ഒരു വാക്ക് പോലും പറയാതെ അവൾ പോകാൻ മാത്രം ഞാൻ എന്ത് തെറ്റാ അവളോട്‌ ചെയ്തത്... " അവന്റെ കണ്ണ് നീര് കണ്ടപ്പോൾ ആണ് അവന്റെ പ്രണയം ഇത്രക്ക് കഠിനമാണെന്ന് മനസ്സിൽ ആയത്... !! "ഇല്ല മോനെ ഒരു തെറ്റും നീ ചെയ്തിട്ടില്ല... അവൾ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തത് എന്നും എനിക്ക് അറിയില്ല... " അവരും കണ്ണുകൾ ഒക്കെ തുടച്ചു കൊണ്ട് പറഞ്ഞു... !!

"ആന്റി അവളെ എന്തെങ്കിലും ഉണ്ടോ അവളെ കുറിച്ച് അറിയാൻ വേണ്ടി... ഒരു പക്ഷെ എന്തിനാ അങ്ങനെ ചെയ്തത് എന്നൊക്കെ എന്തെങ്കിലും ഒരു തെളിവ് കിട്ടും എങ്കിലോ... " എന്റെ വാക്ക് കേട്ട് അവർ ഒന്ന് നിന്നു അകത്തേക്ക് പോയി... !! താഹി എന്നെ തന്നെ നോക്കി നിന്നു... !! അവർ എന്തൊക്കെയോ കൊണ്ട് വന്നു എന്റെ നേർക്ക് നീട്ടി... അതൊക്കെ അവളെ ബുക്ക്സ് മാത്രം ആയിരുന്നു... !! 😪😪ഒന്നും ഇല്ലാത്ത കണ്ടു അവരെ നോക്കി ചോദിച്ചു... !! "ആന്റി... എനിക്ക് എന്റെ നിരപരാധിത്യം തെളിയിക്കണം അല്ലേ ഇവൻ എന്നെ കൊല്ലും... മരിക്കാൻ പേടി ഉള്ളോണ്ട് അല്ല എന്റെ ഫ്രണ്ട്‌സ് അവരെ കൂടി ഇത് ബാധിക്കും അത് കൊണ്ടാണ്... അവൾക്ക് വല്ല ഫ്രണ്ട്‌സ് എങ്ങാനും ഉണ്ടോ... ഫ്രണ്ട്‌സ് തമ്മിൽ ആണ് ഞങ്ങൾ പെൺകുട്ടികൾ എല്ലാം ആദ്യം ഡിസ്‌കസ് ചെയ്യുന്നത്... എന്ത് വിഷമം ഉണ്ടായാലും സന്തോഷം ഉണ്ടായാലും ആദ്യം പറയുന്നത് ഫ്രണ്ട്സിനോട് ആയിരിക്കും... അങ്ങനെ ആരെങ്കിലും അവൾക്ക് ആ ടൈം ഉണ്ടായിട്ട് ഉണ്ടോ... " രണ്ട് പേരും എന്നെ നോക്കി എങ്കിലും ഞാൻ വലിയ സങ്കടത്തിൽ തന്നെ ആയിരുന്നു... !! അഞ്ചു പറഞ്ഞത് പോലെ അവളെ എപ്പോഴാ റാഗ് ചെയ്തത് എന്ന ചിന്ത കൂടി കടന്ന് വന്നു... !!

"ആ ഇത് വഴി നാലാമത്തെ വീട് ആണ് അവളെ കൂട്ടുകാരി സമിയയുടെ വീട്... അവൾ ഇപ്പൊ അവിടെ ഉണ്ടോ എന്നൊന്നും അറിയില്ല... കല്യാണം ഒക്കെ കഴിഞ്ഞു ആ കൊച്ചിന്റെ... ഭർത്താവിന്റെ വീട് ഈ നാട്ടിൽ തന്നെയാ... ചോദിച്ചാൽ അവർ പറഞ്ഞു തരും... " 😓അപ്പോ തന്നെ താഹിയെ നോക്കി... !! അവൻ അവരുടെ മുഖത്തു പോലും നോക്കാതെ മുന്നോട്ട് നടന്നു... !! അവരോട് യാത്രയും പറഞ്ഞു അവന്റെ പിന്നാലെ ഞാനും നടന്നു... !! അവർ പറഞ്ഞ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല... ഒടുക്കം ചോദിച്ചു ചോദിച്ചു അവളെ ഹസ്ബൻഡ്ന്റെ വീട് വരെ എത്തി... !! 😰😰ജോലിയും കഴിഞ്ഞു തിരിച്ചു വരുന്ന വരെ അവിടെ തന്നെ ഇരുന്നു... !! ഇടക്ക് എപ്പോഴോ ഒന്ന് കണ്ണ് അടച്ചപ്പോൾ വണ്ടിയുടെ സൗണ്ട് കേട്ട് ആണ് കണ്ണ് തുറന്നത്... താഹിയുടെ തോളിൽ ആണ് തല വെച്ചത് എന്ന് കണ്ടപ്പോൾ തന്നെ നോട്ടം അവന്റെ മുഖത്തു ആയിരുന്നു... !! 😕😕തെണ്ടി ഫോണിൽ ആണ്... ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു... !! ആ പെണ്ണ് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ താഹിയോട് സംസാരിച്ചു കൊണ്ടിരുന്നു... !! ഇടക്ക് എപ്പോഴോ നോട്ടം എന്റെ മുഖത്തു ആയപ്പോ ആണ് എന്നെ കണ്ടത് തന്നെ... പരിചയം ഉള്ള ആ നോട്ടം കണ്ടപ്പോൾ താഹി ഇപ്പൊ തന്നെ തീർക്കും എന്ന് ഉറപ്പിച്ചു കൊണ്ട് നിന്നു... !! "ഞാൻ പൊന്നു... എനിക്ക് ഐറ എന്തിനാ സൂയിസൈഡ് ചെയ്തത് എന്ന് അറിയണം...

ഇവൻ പറയുന്നത് പോലെ ഞാൻ കാരണം ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ... അവൾ അങ്ങനെ വല്ലതും പറഞ്ഞോ... " അവൾ എന്നെ നോക്കി ഇരിക്കാൻ കാണിച്ചു അകത്തേക്ക് പോയി... !! 😪😪ജാഡ തെണ്ടി... !! അവൾ ഫ്രഷ് ആയി വന്നത് കണ്ടു ഒന്ന് എണീറ്റ് നിന്നു... !! 🙄🙄ബഹുമാനം കൊണ്ടൊന്നും അല്ല എന്റെ അന്ത്യം അടുത്തോ എന്ന് അറിയാൻ വേണ്ടിയാ... താഹി കലിപ്പ് ആയാണ് ഇപ്പോഴും ഇരുപ്പ്... !! "നീ കാരണം ആണെന്ന് ഇവൻ വിചാരിച്ചു വെച്ചതിൽ തെറ്റൊന്നും പറയാൻ ഇല്ല... നിങ്ങൾ എന്താ ആ ടൈം മോശം ആയിരുന്നോ... " ഒന്ന് ഞെട്ടി അവനെ നോക്കി... അവൻ അതേ പടി എണീറ്റ് എന്നെ നോക്കി... !! "റാഗിംഗ് ഒക്കെ ആവാം... പക്ഷെ മറ്റൊരാളുടെ മനസ് വിഷമിപ്പിച്ചു കൊണ്ട് ആവരുത് അതൊന്നും... അല്ലെങ്കി തന്നെ അവൾ ഒരുപാട് സഹിച്ചു കൊണ്ടാണ് അവിടേക്ക് എംബിബിസ് സ്വപ്നം കണ്ടു വന്നത് തന്നെ... അവൾ എന്നും എന്നെ വിളിക്കും നിങ്ങളെ കുറിച്ചും റാഗിനെ കുറിച്ചും ഒക്കെ എന്നോട് പറഞ്ഞു തന്നിരുന്നു... " "പക്ഷെ എനിക്ക് അങ്ങനെ അവളെ ചെയ്തത് ഒന്നും ഓർമയില്ല... അഞ്ചു പറഞ്ഞു റാഗ് ചെയ്തു എന്ന്... ഞാൻ ഐറയെ എവിടെയോ കണ്ടു മറന്നു എന്നല്ലാതെ വേറെ ഒന്നും എനിക്ക് ഓർമയില്ല... "

പറഞ്ഞു തീർന്നില്ല അപ്പഴേക്കും അവൻ എന്നെ പിടിച്ചു ഒരു തിരിയായിരുന്നു... !! "കേട്ടില്ലേ നീയൊക്കെ കൂടി എന്താ ചെയ്‍തത് എന്ന്... ഇനി എന്താ അറിയേണ്ടത് നിനക്ക്... " അലർച്ച കേട്ട് അകത്ത്‌ ഉള്ളവർ ഒക്കെ പുറത്ത് വന്നു... കാഴ്ച കാണാൻ ആളുകൾ കൂടി തുടങ്ങി... !!😓😓 "താഹിർ... അതിന് ഇവൾ അന്ന് അവരെ കൂടെ ഉണ്ടായിട്ടില്ല... അന്ന് ഇവളെ ഫ്രണ്ട്‌സ് ആണ് അങ്ങനെ ഒക്കെ ചെയ്തത്... പക്ഷെ അവൾക്ക് തിരിച്ചു കൊടുക്കാൻ കഴിയാതെ പോയത് ഇവൾ എപ്പോഴും അവരെ രക്ഷിക്കാൻ കൂടെ ഉള്ളത് കൊണ്ടാണ് എന്ന് മാത്രം... അതാ അവൾക്ക് ഇവരോടൊക്കെ ദേഷ്യം... പൊന്നു അറിയില്ല എന്ന് പറയുന്നത് വളരെ സത്യം ആയ കാര്യം തന്നെയാണ്... " 😩😩കേട്ടപ്പോൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു എങ്കിലും അതേ പോലെ സ്ടെക്ക് ആയി... !! എന്റെ ഫ്രണ്ട്‌സ് അവർ എന്താ അവളോട്‌ കാണിച്ചത്... !! താഹി എന്റെ നേരെ തിരിഞ്ഞു... !! "അവരെ രക്ഷിക്കാൻ നിനക്ക് പറ്റുമോ...? എങ്കിൽ രക്ഷിക്കൂ... അവരെ അന്ത്യം അടുത്തു... അന്നൊക്കെ അവർക്ക് രക്ഷകയാണ് എങ്കിൽ ഇപ്പൊ വെറും കാഴ്ചക്കാരിയാ നീ... അത് മതി നീയൊക്കെ നന്നാവാൻ... " കാറ്റ് പോലെ അതും പറഞ്ഞു അവൻ പോയി... !! അവന്റെ പിന്നാലെ ഓടാൻ നിന്ന എന്നെ സമി പിടിച്ചു വെച്ചു... !! "ആ സങ്കടം ഉള്ളിൽ ഉണ്ടെങ്കിലും അവൾ സൂയിസൈഡ് ചെയ്തത് ആ കാരണം കൊണ്ടല്ല... " അവളെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു... !! "പിന്നെ എന്താ കാരണം... എനിക്ക് അറിയണം... എന്റെ ഫ്രണ്ട്‌സ് അവർക്ക് ഒന്നും പറ്റാൻ ഞാൻ സമ്മതിക്കില്ല... പറയാൻ അല്ലെ പറഞ്ഞത്... "😬 പിന്നീട് അവൾ പറയുന്നത് കേട്ട് അവിടെ തന്നെ ഇരുന്നു പോയി... !! ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story