💝പ്രണയം 💝: ഭാഗം 53

pranayam ajwa

രചന: AJWA

"അവളെ അവസാനമായി കാണുമ്പോൾ താഹിയെ പ്രണയിക്കുന്നതിന്റെ പേരിൽ ബാപ്പയും ഇക്കയും ചേർന്ന് അവളെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് അവൾ പറഞ്ഞു ഒരുപാട് കരഞ്ഞു കൊണ്ടാണ് പോയത്... " "അപ്പോ അവർ ആവില്ലേ അവളെ മരണത്തിനു പിന്നിൽ... " "അത് പറയാൻ എനിക്ക് ആവില്ല... അവൾ തന്റെടം ഉള്ള പെണ്ണ് തന്നെയാ... അവർ ഒന്ന് ഭീഷണിപെടുത്തി എന്ന് കരുതി അവൾ അങ്ങനെ ഒക്കെ ചെയ്യുമോ... എന്താ സംഭവിച്ചത് എന്ന് ആർക്ക് അറിയാം... " 😩😩എന്തൊക്കെയോ പാതി വഴിയിൽ ആക്കി അവൾ അകത്തേക്ക് പോയി... !! അവൻ പോയത് എന്റെ അഞ്ചുനെയോ ആശുനെയോ ഇല്ലാതാക്കാൻ വേണ്ടിയാവും... !! ഇല്ല അതിന് ഒരിക്കലും എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം ഞാൻ സമ്മതിക്കില്ല... !! ഒന്നും ചിന്തിക്കാതെ ട്രെയിനിൽ കയറി നാട്ടിലേക്ക് വിട്ടു... ഞാൻ എത്തുന്നതിനു മുമ്പ് അവൻ അവിടെ എത്താൻ പാടില്ല... !! രാത്രി ആയത് കൊണ്ട് തന്നെ പേടിയൊക്കെ ഉണ്ടായിരുന്നു... പക്ഷെ അവർക്ക് ഒന്നും സംഭവിക്കാൻ പാടില്ല... അതിന് ഞാൻ പോയെ പറ്റൂ... !! ഫോൺ എടുത്തു അഞ്ചുനെ വിളിച്ചു... പത്തു തവണ എങ്കിലും റിങ്ങ് ചെയ്തപ്പോ ആണ് അവൾ കാൾ എടുത്തത്... !!

"അഞ്ചു... നീ എവിടെയാ എന്ത് ചെയ്യാ...? " "ഞാൻ ഇപ്പൊ ഒരു തെണ്ടിയെ എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കാ... എന്തെ... " "ഊതിയതാണോ... ശരിയാ ഞാൻ തെണ്ടി തന്നെയാ... നിന്നെ ഒക്കെ വിളിച്ച എന്നെ വേണം പറയാൻ... " അവളോട്‌ ചൂടായി ഫോൺ വെച്ചപ്പോ തന്നെ അവൾ തിരിച്ചു വിളിച്ചു... !! 😰😰അപ്പോഴാ വിളിച്ച കാര്യം എന്തിനാണ് എന്ന് ഓർത്തത് തന്നെ... കാൾ എടുത്തപ്പോ തന്നെ അവൾ സോപ്പിട്ടു തുടങ്ങി... !! "പിണങ്ങിയോ... ഞാൻ നിന്നെ നേരത്തെ ഒരു ആയിരം വട്ടം എങ്കിലും വിളിച്ചു കാണും അപ്പോഴൊക്കെ ഓഫ് ആണ്... ആ ദേഷ്യം തീർത്തത് ആണ് ഞാൻ...ഞാൻ ആണെങ്കിൽ നല്ല ഉറക്കം ആയിരുന്നു... നിനക്ക് ഇത് വരെ ഉറങ്ങാൻ ഒന്നും ആയില്ലേ... " "എന്റെ ഉറക്കം ഒക്കെ പോയിട്ട് കുറെയായി... ഞാൻ നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടിയാ വിളിച്ചത്... " "എന്താ... എന്തെങ്കിലും പ്രശ്നം ഉണ്ടോ... " "അങ്ങനെ ചോദിച്ചാൽ പ്രശ്നം ഇല്ലാതില്ല... പക്ഷെ നീ ഒന്ന് സൂക്ഷിക്കണം... ആ താഹി എന്നെയും വെല്ലുവിളിച്ചാ ഇവിടെ നിന്നും ഇറങ്ങിയത്... നിങ്ങളെ രണ്ടിനെയും കൊല്ലും എന്നും പറഞ്ഞു കൊണ്ട്... മിക്കവാറും അവന്റെ ഫസ്റ്റ് ഐയി്മ് ആശു തന്നെ ആവും...

അവളെ ന്യൂ നമ്പർ എന്റെ കയ്യിൽ ഇല്ല... "😪😪 "അതാണോ... അവൾ ആദ്യം വിളിച്ചത് നിന്നെ ആണ്... എപ്പോഴും അത് ഓഫ് അല്ലേ... എന്നിട്ട് എന്നെ വിളിച്ചു പരാതി ഒക്കെ പറഞ്ഞു കൊണ്ടാണ് അവൾ പോയത്... ഇനി ഹണിമൂൺ ഒക്കെ കഴിഞ്ഞു വന്നിട്ടേ നിന്നെ വിളിക്കാൻ ചാൻസ് ഉള്ളൂ... " "അപ്പോ അവൾ ടൂറിൽ ആണോ... സമാദാനം ആയി... എന്നെ വിളിച്ചില്ല എങ്കിലും കുഴപ്പമില്ല... " "അതെന്താ നീ അങ്ങനെ പറഞ്ഞത്... നീ ഇപ്പൊ പണ്ടത്തെ പോലെ ഒന്നുമല്ല... ഞങ്ങളോട് ആ പഴയ സ്നേഹം ഒന്നുമില്ല... എനിക്ക് മനസ്സിൽ ആവുന്നുണ്ട്... " 😭😭അവളെ പറച്ചിൽ കേട്ട് എരിഞ്ഞു വന്നു എങ്കിലും സൈലന്റ് ആയി ഇരുന്നു... !! "എന്റെ അഞ്ചു ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിൽ ആക്കുമോ...? ആ താഹി അങ്ങോട്ട്‌ വന്നിട്ടുണ്ട് നിങ്ങളെ ഒക്കെ കൊല്ലാൻ... അതിനാ ഞാൻ ഈ പെടാ പാട് പെടുന്നത് നിന്നെ ഒക്കെ രക്ഷിക്കാൻ... അപ്പോ അവളെ ഒടുക്കത്തെ ഒരു ചളി... " "പിന്നെ അവൻ വന്നു ഇപ്പൊ എന്നെ കൊല്ലും... ഞാൻ എന്റെ വീട്ടിൽ ആണ്... ഇവിടെ എന്റെ ഏട്ടൻ ഉള്ളിടത്തോളം എനിക്ക് ഒന്നും പേടിക്കാൻ ഇല്ല മോളെ... നീ സൂക്ഷിക്കണം അത് മറക്കണ്ട... " "എന്റെ അഞ്ചു അതൊക്കെ എനിക്ക് അറിയാം...

ഞാൻ പറയുന്നത് ഒന്ന് കേൾക്കു... ഇന്ന് നീ വീട്ടിൽ ആവും... പക്ഷെ നാളെ ഹോസ്പിറ്റലിൽ ഏട്ടൻ ഒന്നും കൂട്ട് ഉണ്ടാവില്ല... ആശു നാട്ടിൽ ഇല്ലാത്ത സ്ഥിതിക്ക് നിന്നെ കാണാൻ ആവും അവൻ വരിക... നീ എന്തായാലും സൂക്ഷിക്കണം... " 😰😰ആരോട് പറയാൻ... ഏട്ടൻ ഉള്ള ധൈര്യം ആണ് അവൾക്ക്... ഒന്നും വരുത്താതെ ഇരുന്നാൽ മതിയായിരുന്നു... !! "അവൻ എന്തിനാ പൊന്നു ഞങ്ങളെ ഒക്കെ കൊല്ലുന്നത്... അതിന് മാത്രം എന്താ ഞങ്ങൾ അവനോട് ചെയ്തത്... " 😕😕അവളെ ചോദ്യം കേട്ട് രണ്ട് കൊടുക്കാൻ ആണ് തോന്നിയത്... നേരിട്ട് ആണെങ്കിൽ ഇപ്പൊ മുപ്പത്തിരണ്ട് പല്ലും എടുത്തേനെ... !! "ആ ചോദ്യം തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്... നീയൊക്കെ ചേർന്ന് ആ ഐറയെ റാഗ് ചെയ്തിരുന്നോ... പിന്നെ എന്താ എന്നോട് പറയാതെ പോയത്... എന്നിട്ട് അവളെ ചോദ്യം കേട്ടില്ലേ... എല്ലാ പ്രശ്നത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന ആശുവാണ് ഇതിന് നേതൃത്വം വഹിച്ചത് എന്നുള്ളത് ആണ് എനിക്ക് ആകെ ഉള്ള ഒരു ഷോക്ക്‌... "

"പൊന്നു നീ എന്തൊക്കെയാ ഈ പറയുന്നത്... ഞാനും ആശുവും എന്ത് ചെയ്‌തെന്ന് ആണ്... ഐ റയെ ഞങ്ങൾ നീ പറയുന്ന പോലെ ഒന്നും ചെയ്തിട്ടില്ല... അത് അത്ര വലിയ കാര്യം ആയിട്ട് തോന്നിയിട്ടില്ല അതാ നിന്നോട് പറയാൻ പോലും മറന്നത്... " "എന്നിട്ടാണോ അഞ്ചു അവൻ കൊല്ലാൻ ഉള്ള പകയും ആയി നടക്കുന്നത്...? "😲😲 "അത് എനിക്ക് അറിയില്ല... അന്ന് ഞങ്ങൾ മൂന്നും ഞങ്ങൾക്ക് കഴിഞ്ഞ ഇയർ കിട്ടിയത് തിരിച്ചു കൊടുക്കണം എന്നും പറഞ്ഞു ഗേറ്റിൽ തന്നെ ഇരുന്നത് നിനക്ക് ഓർമയുണ്ടോ പൊന്നു... " "അതൊക്കെ ഉണ്ട്... അതിന് ഒരു പെണ്ണിനെ നീയൊക്കെ അബമാനിച്ചു വിട്ടോ... അപ്പോഴേല്ലാം ഞാൻ എവിടെ ആയിരുന്നു അതാ എനിക്ക് മനസ്സിൽ ആവാത്തത്... "😬😬 "പൊന്നു ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കു... അന്ന് അവിടെ ഇരുന്നു വായി നോക്കുമ്പോൾ നിന്നെയും നോക്കി കിച്ചു വന്നത് ഓർമയുണ്ടോ... നീ അപ്പോ തന്നെ അവനെ മര്യാദ പഠിപ്പിച്ചു വരാം എന്നും പറഞ്ഞു അവനെയും കൊണ്ട് മാറി നിന്നു... നിങ്ങളെയും നോക്കി ചിരിച്ചു ഞങ്ങൾ അകത്തേക്ക് പോകുമ്പോ ആണ് ആശുവും അവളും മുട്ടിയത്... ആ മുട്ടിൽ ആശു നിലത്തു വീണു... അതും നല്ല ചെളി വെള്ളത്തിൽ... 😁😁

ഞാൻ ചിരിക്കുമ്പോൾ തന്നെ അവളും കൂടെ ചിരിച്ചു... അത് കണ്ടു ആശുകലിപ്പ് ആയി അവിടെ നിന്നും എണീറ്റു എന്നെ പിടിച്ചു ചെളിയിൽ ഇട്ടു... ഞാൻ അവിടന്നു എണീറ്റു ആ പെണ്ണിനെ നോക്കുമ്പോൾ അവൾ പൊരിഞ്ഞ ചിരി... 😠😠 അപ്പോ കലിപ്പ് കേറിയ ഞാൻ ആശുനോട്‌ ആയി പറഞ്ഞു... 'ഒക്കെ തുടങ്ങി വെച്ച ഇവളെ അല്ലേ അതിൽ ഇടേണ്ടത്... നീ എന്തിനാ പിന്നെ എന്നെ തള്ളി ഇട്ടത്... 'അത് കേട്ട് അവൾ ചിരി ഒക്കെ നിർത്തി നിന്നു... " "എന്താ നിന്റെ പേര്...? " "ഐറ... " "നീ ഫസ്റ്റ് ബാച്ച് ആണോ...? " "അതേ... " 😠😠അത് കേട്ടപ്പോൾ തന്നെ ഞങ്ങൾ രണ്ടാൾക്കും എരിഞ്ഞു കേറി... !! "എന്നിട്ടാണോ സീനിയർസ് ആയ ഞങ്ങളെ തള്ളി ഇട്ടു ഇളിക്കുന്നെ... " 'ഞാൻ അത് പറഞ്ഞു അവളെ നേർക്ക് പോകുമ്പോ ആണ് ആശു എന്നെ പിടിച്ചു വെച്ചത്... ' "കണ്ടോ അഞ്ചു അവളെ വേഷം... ഏതോ കോളനിയിൽ നിന്നും കുറ്റിയും പറിച്ചു വന്നതാ... അവൾ ചെളിയിൽ ഇട്ടത് ഞങ്ങളെ വേഷം കണ്ടു പിടിക്കാത്തത് ആവും... ഇവൾ ഇനി ചെളിയിൽ വീണാലും ഇല്ലേലും രണ്ടും ഒരു പോലെയാ... മോൾ ഇങ്ങനെ ഉള്ള ഒക്കെ വേഷം ഒക്കെ ഇട്ടാണോ ഇങ്ങോട്ടേക്കു വരേണ്ടത്... ഓരോരുത്തർക്ക് പറഞ്ഞ സ്റ്റഡി തിരഞ്ഞു എടുക്കാൻ നോക്ക്... "

'ആശു പറയുന്ന കേട്ട് അവളെ കണ്ണ് നിറഞ്ഞു വന്നത് ഞാൻ കണ്ടതാ... ' "ശരിയാ... ഞാൻ കോളനിയിൽ നിന്ന് തന്നെയാ... കാഷ് ഇല്ലാത്ത വീട്ടിൽ ഉള്ളവർ അല്ലെ ഡോക്ടർ ആവേണ്ടത്... എങ്കിലേ അതിന് ഒരു വിലയുള്ളൂ... അല്ലാതെ നിന്നെ പോലെ ഉള്ള പണച്ചാക്ക് ഒക്കെ ഡോക്ടർ ആയിട്ട് എന്താ കാര്യം... " 'അത് കേട്ട് ഞാനും ആശുവും അന്തം വിട്ടു അവളെ നോക്കി... ' "നീ എന്താടി വന്ന അന്ന് തന്നെ ഡോക്ടർ ആയോ... ഫസ്റ്റ് ഡേ തന്നെ സീനിയർസ്ന്റെ തലയിൽ കേറി ആണല്ലോ നിന്റെ കളി... "(ആശു ) "വന്നത് ഡോക്ടർ ആവാൻ ലക്ഷ്യം വെച്ചു തന്നെയാ... അത് ആയിട്ടേ ഞാൻ ഇവിടന്ന് പോകൂ... പിന്നെ ഫസ്റ്റ് ഡേ തന്നെ നിങ്ങൾ എനിക്ക് തന്ന ട്രീറ്റ്മെന്റ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... പണം ഇല്ലാത്തവർ ആണെന്ന് കരുതി ഒരു വിലയും ഇല്ലാത്തവരും നിങ്ങളെ ഒക്കെ പേടിച്ചു ഇവിടന്നു ഓടി പോകും എന്നൊക്കെയാണ് അല്ലേ നിങ്ങളുടെ ഒക്കെ ധാരണ... അത് മാറ്റി വെച്ചേക്ക്... ഇതിന് ഉള്ളത് ഈ ഐറ തന്നിരിക്കും... " 'അവൾ അതും പറഞ്ഞു പോകാൻ നേരം ആണ് നിന്റെ എൻട്രി... അത് കൊണ്ട് തന്നെ ആശുവും ഞാനും അവൾക്ക് മറുപടി കൊടുക്കാതെ നിന്നെ നോക്കി... അവളോട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നീ ഞങ്ങളെ അടുത്തേക്ക് വന്നു...

പിന്നെ ഞങ്ങൾ മൂന്നും കിച്ചുനെ കുറിച്ച് ആയിരുന്നു ചർച്ച... അവന് നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു പിന്നാലെ വരുന്നത് ഇല്ലാതാക്കാൻ വേണ്ടിയുള്ള ചർച്ചയിൽ ഐറയും ആയുള്ള പ്രശ്നം വിട്ടു എന്ന് പറയുന്നത് ആവും ശരി... ' അഞ്ചു പറയുന്നതെല്ലാം കേട്ടപ്പോൾ ആണ് അവൾ അതിൽ ഒന്നും സൂയിസൈഡ് ചെയ്യില്ല എന്ന് ഒന്ന് കൂടി ഉറപ്പായത്... !! "അഞ്ചു പിന്നെ നിങ്ങൾ അവളെ കണ്ടില്ലേ...? " "കണ്ടു... അപ്പോഴൊക്കെ അവൾ പകയോടെ നോക്കുന്നത് കണ്ടിരുന്നു... അവൾ ഞങ്ങളെ അടുത്തേക്ക് വരുമ്പോൾ എല്ലാം നിന്നെ കണ്ടാൽ മാറികളയും അതും കണ്ടിരുന്നു... " "ഇത്ര ഒക്കെ ഉണ്ടായിട്ടും നിനക്ക് ഒക്കെ എന്നോട് പറയാൻ തോന്നിയില്ലല്ലോ അല്ലേ... എന്ന ഞാൻ ഒന്ന് കൂടി പറയാം... ആ ഒരു വീക്ക് നിങ്ങൾ പല തവണ അപകടത്തിൽ പെട്ടിരുന്നു അന്നൊക്കെ ഞാൻ ആണ് രക്ഷപെടുത്തിയത് എന്നൊക്കെ പറഞ്ഞത് ഓർമയുണ്ടോ... അതൊക്കെ അവൾ നിങ്ങളെ കൊല്ലാൻ വേണ്ടി ചെയ്തത് ആണ്... അന്നൊക്കെ അവളെ അവിടെ എവിടെ ഒക്കെയോ കണ്ടിരുന്നു അതാ എനിക്ക് അവളെ ഫോട്ടോ കണ്ടപ്പോൾ തന്നെ ഒരു പരിചയം തോന്നിയത്... "😓😓 "അത്രക്ക് ധൈര്യം ഉള്ള അവൾ എന്തിനാ പിന്നെ സൂയിസൈഡ് ചെയ്തത്...

ഇനി ഞങ്ങളെ ഇല്ലാതാക്കാൻ കഴിയാതെ കൊണ്ടാണോ... " "അതൊന്നും എനിക്ക് അറിയില്ല... നാളെ നേരിട്ട് കണ്ടിട്ട് ബാക്കി പറയാം... ഇപ്പൊ മോൾ പോയി കിടന്നേ... പിന്നെ സൂക്ഷിക്കണം... താഹി ഐറയെ പോലെ അല്ല... " ഫോൺ വെച്ചത് വേറെ ഒന്നും കൊണ്ടല്ല... ഞാൻ ഇപ്പൊ സേഫ് അല്ല അത് തന്നെ കാരണം... !! എനിക്ക് ചുറ്റും മൂന്ന് കഴുകൻ കണ്ണുകൾ വീഴുന്നത് അറിഞ്ഞ ഞാൻ ഫോണും പോക്കെറ്റിൽ ഇട്ടു അവിടെ നിന്നും മാറി നിന്നു... !! പിന്നാലെ തന്നെ വന്ന അവരെ കണ്ടു ഉള്ളം ഒന്ന് പിടഞ്ഞു എങ്കിലും ഇവനെ ഒക്കെ നിലക്ക് നിർത്താൻ ഞാൻ മതി എന്ന ഒരു ബോധം എനിക്ക് ഉണ്ടായിരുന്നു... !!😪😪 അവരെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തപ്പോ തന്നെ ഞാൻ വീണു എന്ന ഒരു സന്തോഷം ആയിരുന്നു അവരെ മുഖത്തു കണ്ടത്... !! ഒന്ന് കൂടി അടുത്തേക്ക് വന്നു... അപ്പോ തന്നെ അവരെ അടുത്തേക്ക് ചെന്നു നിന്നു... !! 🙏🙏എന്നെ കാത്തോണേ... !! "എനിക്ക് ഒരു ഹെല്പ് ചെയ്യുമോ... എന്റെ കൂടെ നെക്സ്റ്റ് കംമ്പാർട്ട്മെന്റിൽ ഒന്ന് ഇറങ്ങുമോ...?

ഞാൻ ഒറ്റയ്ക്ക് ആണ്... നല്ല പേടിയുണ്ട് ഈ രാത്രി ഒരു പെൺകുട്ടി ഒറ്റയ്ക്ക് പോവുക എന്നൊക്കെ പറഞ്ഞാൽ തന്നെ എന്താ ഉണ്ടാവുക എന്ന് ചേട്ടന്മാർക്ക് അറിയാലോ... " അവർ ലോട്ടറി അടിച്ച കണക്കെ സന്തോഷിച്ചു... !! അവരെ കൂടെ ഓരോന്ന് പറഞ്ഞു അത് വരെ എത്തി... അവർ ഇറങ്ങിയതിനു പിന്നാലെ ഞാനും ഇറങ്ങി... അപ്പോ തന്നെ പോലീസ് വളഞ്ഞത് കണ്ടു അവർ എന്നെ നോക്കി... !! "പേടിക്കേണ്ടാന്നേ ഞാൻ ഇൻഫോം ചെയ്തു വന്നത് തന്നെയാ...നിങ്ങൾ എന്താ കരുതിയത് പെണ്ണ് എന്നും നിങ്ങളുടെ ഒക്കെ കളിപ്പാവ ആണെന്നോ... " "ഡീ... ഇപ്പൊ നീ രക്ഷപ്പെട്ടു പക്ഷെ ഞങ്ങളെ കയ്യിൽ കിട്ടും നിന്നെ... " അപ്പോഴേക്കും അവർ എന്നോട് താങ്ക്സ് ഒക്കെ പറഞ്ഞു അവരെയും കൊണ്ട് പോയി... !! 😓😓നേരം വെളുത്തു തുടങ്ങിയപ്പോൾ തന്നെ ഞാൻ ഇറങ്ങി... താഹിയെ ആയിരം വട്ടം വിളിച്ചു എങ്കിലും അവൻ കാൾ എടുത്തില്ല... !! ഒരു കോഫിയും കുടിച്ചു അഞ്ചുനെ വിളിച്ചു... !! "നീ ഹോസ്പിറ്റലിൽ എത്തിയോ അഞ്ചു... " "ഞാൻ പാർക്കിങ്ൽ ആണ് നീ അവിടേക്ക് വന്നാൽ മതി... " ഫോൺ കട്ട്‌ ചെയ്തു പാർക്കിങ് വരെ എത്തിയപ്പോ കണ്ട കാഴ്ച എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ ഞാൻ അലറി... !! "അഞ്ചു... 😵😵" ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story