💝പ്രണയം 💝: ഭാഗം 54

pranayam ajwa

രചന: AJWA

ചോരയിൽ കുളിച്ചു കിടക്കുന്ന അവളെ അടുത്തേക്ക് ഒരു ഓട്ടം ആയിരുന്നു... !! അപ്പോഴേക്കും എന്നെ ക്രോസ്സ് ചെയ്തു പോയ ആ വണ്ടി പോയിരുന്നു... അതിൽ താഹി തന്നെയാണോ എന്ന് പോലും എനിക്ക് ആയില്ല... !! ആൾക്കാർ ഒക്കെ കൂടി വന്നു അവളെയും എടുത്തു അകത്തേക്ക് പോകുമ്പോൾ പിന്നാലെ അവരെ പേരും വിളിച്ചു കരഞ്ഞു കൊണ്ട് പോവാൻ അല്ലാതെ എനിക്ക് ആയില്ല... !! തിയേറ്ററിൽ കയറ്റി അതിന്റെ ഡോർ അടയുംബോൾ കണ്ണൻ ഓടി വന്നു അകത്തേക്ക് കയറി... !! പ്രാർത്ഥനയോടെ പുറത്ത് കാത്തിരുന്നു... അപ്പോഴും അവളെ രക്ഷിക്കാൻ പറ്റാത്ത എന്നെ തന്നെ ഞാൻ ശപിച്ചു കൊണ്ടിരുന്നു... !! മണിക്കൂറുകൾക്ക് ഒടുവിൽ ആ ഡോർ തുറന്ന് വന്നപ്പോ തന്നെ അങ്ങോട്ടേക്ക് പോയി... !! "കണ്ണേട്ടാ... അഞ്ചു അവൾക്ക് എങ്ങനെ ഉണ്ട്... കുഴപ്പം ഒന്നുമില്ല എന്ന് പറ കണ്ണേട്ടാ... എന്റെ അഞ്ചു അവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ... " ആ കോളർ പിടിച്ചു കുലുക്കി ചോദിക്കുമ്പോൾ എല്ലാം കണ്ണൻ ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു... !! അപ്പോ തന്നെ പ്രവീണേട്ടനും വന്നു... !! "പ്രവീണേട്ടാ എന്റെ അഞ്ചുന് കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ... " രണ്ട് പേരും ഒന്നും മിണ്ടാതെ നിന്നു... !! 😭😭

എന്റെ അഞ്ചു അവൾക്ക് ഒന്നും ഉണ്ടാവില്ല... പകരം എന്റെ ജീവൻ എടുത്തിട്ടു ആയാലും അവളെ തിരിച്ചു കൊടുക്കണേ... !! അവളുടെ അമ്മയും ആഷിക്കയും എല്ലാരും കൂടി... ആരും പരസ്പരം ഒന്നും സംസാരിച്ചില്ല... !! ആശിക്ക ഇടക്ക് വന്നു എനിക്ക് ആശ്വാസം നൽകി എങ്കിലും അതൊന്നും ചെവി കൊള്ളാൻ എനിക്ക് ആയില്ല... !! അവളെ icu വിലെക്ക് മാറ്റി എങ്കിലും കണ്ണേട്ടൻ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി... !! "കണ്ണേട്ടാ ഇനിയെങ്കിലും എന്റെ അഞ്ചുന് കുഴപ്പം ഒന്നുമില്ല എന്ന് പറ... " ആ കയ് പിടിച്ചു പറഞ്ഞപ്പോ തന്നെ എന്നെ പിടിച്ചു ഒരു തള്ള് ആയിരുന്നു... !! പിന്നിലേക്ക് തെറിച്ച എന്നെ പ്രവീണേട്ടൻ പിടിച്ചു... !! "കണ്ണാ നീ എന്താ ഈ കാണിക്കുന്നത്... ഇവളോട് ഇങ്ങനെ ഒക്കെ കാണിച്ചാൽ അഞ്ചുന് സംഭവിക്കാൻ ഉള്ളത് സംഭവിക്കില്ല എന്ന് തോന്നുന്നുണ്ടോ... "(പ്രവി ) "ഇല്ല... പക്ഷെ ഇവൾ ഇങ്ങോട്ട് വന്നില്ലായിരുന്നു എങ്കിൽ അങ്ങനെ ഒന്നും എന്റെ അഞ്ചുന് സംഭവിക്കില്ല എന്ന് എനിക്ക് പറയാൻ കഴിയും... ഇവൾ ഒന്ന് ഫോൺ ചെയ്താൽ പോലും അവൾക്ക് അന്ന് ആപത്തുണ്ടാവും... ഇവളെ ഇന്നലെ ഇവിടെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയി ഇവള് കാരണം ആണ് അവൾക്ക് ഇങ്ങനെ ഒക്കെ... " 😱😱

ആ വാക്കുകൾ നെഞ്ചിൽ ആയിരുന്നു കൊണ്ടത്... !! "കണ്ണേട്ടൻ എന്താ പറയുന്നത്... ഞാൻ ആണോ അവളെ ഇങ്ങനെ ഒക്കെ ആക്കിയത് എന്നാണോ... അവളെ രക്ഷിക്കാൻ വേണ്ടിയാ ഞാൻ വന്നത്... അപ്പോഴേക്കും... " "മതി നീ രക്ഷിക്കാൻ നടന്നത്... അവളെ നല്ലതിന് ആയാലും നീ അവളെ കാണാതെ ഇരിക്കുമ്പോൾ മാത്രം ആണ് അവൾ സേഫ്... ഇവിടന്ന് പോയപ്പോ അവൾക്ക് ഒരു കുഴപ്പവും ഇല്ല... നീ ഇവിടെ ഇന്നലെ പൊട്ടി മുളച്ച ടൈം തന്നെ അവൾക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചു എന്താ അതിന്റെ അർത്ഥം... " ആ ചോദ്യം കേട്ട് ഒന്നും പറയാൻ കഴിയാതെ കണ്ണും നിറച്ചു നിന്നു... !! "മതി... ഇനി ഇവിടെ നിന്നും നിന്റെ കണ്ണ് ഒളിപ്പിച്ചു സിംപതി കിട്ടും എന്ന് കരുതി എങ്കിൽ നിനക്ക് തെറ്റി... നീ ഇനി അവളെ കാര്യം അന്വേഷിക്കാൻ വേണ്ടി ആണെങ്കിൽ പോലും ഒരു നിമിഷം ഇവിടെ നിൽക്കരുത്... അത് അവൾക്ക് തന്നെയാണ് ആപത്ത്... " "ടാ നീ എന്തൊക്കെയാ ഈ പറയുന്നത്... അവളെ ഇവിടന്ന് ഈ ടൈം... "(പ്രവി ) "വേണ്ട പ്രവി... നീ തടയെണ്ട... ഇവൾ ഇനി നിമിഷം പോലും നിൽക്കാൻ പാടില്ല... ഡീ നിന്നോട് അല്ലേ പോകാൻ പറഞ്ഞത്... " എന്നെ തള്ളാൻ വന്നപ്പോ തന്നെ പ്രവി പിടിച്ചു വെച്ചു... !!

"വേണ്ട പ്രവീണേട്ടാ... നിങ്ങൾ തമ്മിൽ ഞാൻ കാരണം വഴക്ക് കൂടേണ്ട... ഞാൻ പോവാ... പക്ഷെ ഞാൻ കാരണം ആണ് അവൾക്ക് ഇങ്ങനെ ഒക്കെ ഉണ്ടായത് എന്ന് പറഞ്ഞല്ലോ... അങ്ങനെ വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ... എന്റെ അഞ്ചു അവൾക്ക് അറിയാം എനിക്ക് അത് മാത്രം മതി... " "പൊന്നു നീ ഇവൻ പറയുന്ന കേട്ട് പോവാണോ... ഇവനെ നിനക്ക് അറിയില്ലേ ഇപ്പൊ ഉള്ള ദേഷ്യത്തിന് അങ്ങനെ ഒക്കെ പറയുന്നത് ആണ്... "(പ്രവി ) "ടാ നീ ഓരോന്ന് പറഞ്ഞു ഇവളെ ഇവിടെ തന്നെ നിർത്താൻ പോവാ... " "പറഞ്ഞല്ലോ ഞാൻ പോവാണെന്ന്... പക്ഷെ എന്റെ അഞ്ചു അവളെ എനിക്ക് കാണണം അവസാനമായി... അവളെ മുന്നിൽ പിന്നെ ഒരിക്കലും ഞാൻ വരില്ല കണ്ണേട്ടാ... അവളെ ചോരയിൽ കുളിച്ചു നിക്കുന്ന മുഖം മനസ്സിൽ നിന്ന് മായുന്നില്ല അത് കൊണ്ടാണ്... " കയ് കൂപ്പി കൊണ്ട് കണ്ണനോട് പറഞ്ഞു... !! "നീ വാ പൊന്നു ഞാൻ കാണിച്ചു തരാം... "(പ്രവി ) അവളെ ഒന്ന് കാണാൻ വേണ്ടി പ്രവീണേട്ടന്റെ കൂടെ പോകുമ്പോൾ ആണ് കണ്ണന്റെ ആ വാക്കുകൾ എന്നെ അവിടെ തന്നെ നിർത്തിയത്... !!😵😵

"അവളെ കണ്ടിട്ട് ഇപ്പൊ തന്നെ പൊയ്ക്കോണം... ഇറങ്ങുമ്പോൾ എല്ലാം ഇവിടെ കളഞ്ഞു വേണം പോവാൻ... അവളും ആയുള്ള എല്ലാ ബന്ധവും... " 😰😰അവസാനം പറഞ്ഞ ആ ബന്ധം ഞാൻ കണ്ണേട്ടനെ ഒഴിവാക്കണം എന്നല്ലേ... !! കണ്ണൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നകന്നു... !! അഞ്ചു അവളെ കിടത്തം കണ്ടിട്ട് സഹിക്കാൻ ആവാതെ അവളെ പൊതിഞ്ഞു കെട്ടിയ ആ നെറ്റിയിൽ ചുംബിച്ചു... !! "അഞ്ചു ഞാൻ പോവാ... ഞാൻ കാരണം നിനക്ക് ഇനി ഒന്നും സംഭവിക്കാൻ പാടില്ല... ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാൻ പാടില്ല... കാണില്ല... നീ കണ്ണ് തുറക്കുമ്പോഴേക്കും എന്നെ പാടെ മറന്നു പോയിരുന്നു എങ്കിൽ എന്ന എന്റെ ആഗ്രഹം... ബൈ അഞ്ചു... ഐ ലവ് യൂ അഞ്ചു... " ആ നെറ്റിയിൽ ഒന്ന് കൂടെ ചുംബിച്ചു കണ്ണുകൾ തുടച്ചു നെഞ്ചു പൊട്ടുന്ന വേദനയോടെ അവിടെ നിന്നും ഇറങ്ങി... !! പ്രവി എന്തൊക്കെയോ പറഞ്ഞു കണ്ണനെ ന്യായീകരിച്ചു എങ്കിലും ഒന്നും ചെവി കൊല്ലാതെ തന്നെ നടന്നു... !!😭😭 ഒന്ന് കൂടെ ആ ഹോസ്പിറ്റലിൽ ആകെ മൊത്തം നോക്കി എല്ലാം ഇവിടെ ഉപേക്ഷിച്ചു എന്ന് മനസ്സിൽ ഉറപ്പ് വരുത്തി അവിടെ നിന്നും നടന്നു... !! കണ്ണന്റെ വാക്കുകൾ നെഞ്ചിൽ കിടന്നു നീറുന്ന പോലെ തോന്നി... !!

അല്ലേലും ഞാൻ ആണ് വിഡ്ഢി... ഇത്രയും ഇഷ്ടപ്പെടാൻ മാത്രം ആ കണ്ണൻ എന്റെ ആരാ... എന്റെ അഞ്ചുന്റെ ഏട്ടൻ അങ്ങനെ കണ്ടാൽ മതിയായിരുന്നു... !! പലതവണ ഇത് പോലെ ആട്ടി ഓടിച്ചിട്ടു പോലും വീണ്ടും കണ്ണനോട് ഉള്ള ഇഷ്ടം കൊണ്ട് തന്നെ പട്ടിയെ പോലെ കൂട്ട് കൂടി... ഇനി ഉണ്ടാവില്ല എല്ലാം അവസാനിച്ചു... !! പാതിരാത്രി എന്നെ ഇത് പോലെ ഇറക്കി വിടാൻ എന്നെ സ്നേഹിക്കുന്ന ഒരാൾക്കും പറ്റില്ല... ഇത് പോലെ എന്നെ വഴിയിൽ ഉപേക്ഷിച്ചു പോയത് ആദ്യം ആയിട്ട് ഒന്നുമല്ല എന്നിട്ടും ഞാൻ കണ്ണനെ ഒരുപാട് സ്നേഹിച്ചു കൊണ്ടിരുന്നു... !! യാത്രയിൽ മുഴുവനും കണ്ണന്റെ വാക്കുകൾ ആയിരുന്നു... ഓരോ പ്രവർത്തിയും ഓർത്തു സ്വയം കണ്ണനെ വെറുത്തു കൊണ്ടിരുന്നു... !! വീട് എത്തിയപ്പോൾ തന്നെ എല്ലാ സങ്കടവും ഗ്രാൻഡ്പ്പായെ കെട്ടിപ്പിടിച്ചു കരഞ്ഞു തീർത്തു... !! രണ്ട് ദിവസം പുറത്ത് ഒന്നും ഇറങ്ങാതെ മുറിയിൽ തന്നെ ഇരുന്നു... അഞ്ചുനെ കുറിച്ച് അറിയാൻ ആശിക്കയെ മാത്രം വിളിച്ചു... !! താഹിയെ പിന്നെ കാണാത്ത കൊണ്ട് തന്നെ പേടിയായിരുന്നു മനസ് മുഴുവനും... ഇനി ആശുനെ എങ്ങാനും തേടി പോയി കാണുമോ അവന്റെ ഫോൺ ആണെങ്കിൽ ഓഫ് ആണ്... !!

സാബി ഡിസ്ചാർജ് ഒക്കെ ആയി വീട്ടിൽ വന്നു എങ്കിലും എന്റെ മുന്നിൽ വന്നില്ല... !! 😕😕എന്തെങ്കിലും കെണി വെക്കുന്നുണ്ടാവും... പക്ഷെ അതൊന്നും ചിന്തയിൽ ഇല്ല... കണ്ണന്റെ വാക്കുകൾ മാത്രം ആയിരുന്നു ഏതു നിമിഷവും... !! ഒരാഴ്ച കഴിഞ്ഞു അഞ്ചുനെ റൂമിലേക്ക് മാറ്റി എന്ന് ആശിക്ക വിളിച്ചു പറഞ്ഞു... എല്ലാ ബന്ധവും അതോടെ തീർക്കാൻ തന്നെ തീരുമാനിച്ചു പിന്നെ ആശിക്കയെയും വിളിച്ചില്ല... !! ---------------------------------------------- എല്ലാ വിഷമവും സങ്കടവും സൗഹൃദവും പ്രണയവും എല്ലാം കുഴിച്ചു മൂടിയ മനസുമായി പുതിയ ഒരു ഹോസ്പിറ്റലിൽ പോകാൻ രാവിലെ തന്നെ റെഡി ആയി... !! രാവിലെ തന്നെ മുറ്റത്ത്‌ വന്ന ആളെ കണ്ടു പരീക്ഷണം എന്നെ വിട്ടു പോവില്ല എന്ന് മനസ്സിൽ ആയി... !! "ഉപ്പ... " അറിയാതെ ആണെങ്കിലും പറഞ്ഞു പോയി... !! "അപ്പോ നീ എന്നെ മറന്നില്ല അല്ലേ... നിന്നെ ഇവരൊക്കെ കളഞ്ഞു പോയപ്പോ നിന്നെ എടുത്തു വളർത്താൻ ഞാൻ മാത്രേ ഉണ്ടായുള്ളൂ... എന്നിട്ട് ഇപ്പൊ നീ ഇവരെ കൂടെ ആണ് താമസം അല്ലേ... അതിന് ഒന്നും ഞാൻ എതിർ അല്ല... പക്ഷെ എനിക്ക് കിട്ടാൻ ഉള്ള നഷ്ടപരിഹാരം ഒക്കെ മോൾ തന്നെ വാങ്ങിച്ചു തരണം... നിനക്ക് ഇപ്പൊ എല്ലാരും ഇല്ലേ ആരോട് ചോദിച്ചാലും തരും എന്ന് എനിക്ക് അറിയാം...

അല്ലെങ്കിൽ നീ എന്റെ കൂടെ വരണം... " അയാളെ ഡയലോഗ് കേട്ട് എല്ലാരും അടുത്തേക്ക് വന്നു... !! ഗ്രാൻഡ്പ്പാ അയാളെ നേരെ നിന്നു... !! "ഇവളെ നോക്കി വളർത്തിയതിന് എന്ത് പകരം തന്നാലും അത് കുറഞ്ഞു പോവുകയെ ഉള്ളൂ എന്ന് അറിയാം... എനിക്ക് ഉള്ളത് എല്ലാം ഇവൾക്ക് ഉള്ളത് തന്നെയാ... എല്ലാം വിറ്റു പെറുക്കി ആണെങ്കിലും തന്നിരിക്കും... " 😰😰അത് കേട്ട് മാമനും സാബിയും ഒന്ന് ഞെട്ടി... !! "ഇങ്ങനെ ഒക്കെ പറഞ്ഞു എന്നെ തിരിച്ചു അയക്കാം എന്ന് കരുതിയാണോ... എങ്കിൽ തെറ്റി ഞാൻ വാങ്ങിയിട്ട് മാത്രേ പോകൂ... " "ഒരാഴ്ച്ച സമയം തരണം അപ്പോഴേക്കും എത്രയാ വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞാൽ മതി... എല്ലാം വിറ്റു പെറുക്കി ഞാൻ തരാം പണം... എന്റെ മോളെ എനിക്ക് തിരിച്ചു കിട്ടിയില്ലേ അതിൽ പരം എനിക്ക് എന്താ വേണ്ടത്... നിങ്ങൾ ഒരു കാര്യം ചെയ്യൂ അടുത്ത ആഴ്ച തന്നെ വന്നോളൂ അപ്പോഴേക്കും തരാം... " "എത്രയാണെന്ന് വെച്ചാ... ഒരു പിഞ്ചു കുഞ്ഞിനെ ഇത്രത്തോളം വലുതാക്കാൻ എന്ത് മാത്രം പണ ചെലവ് വേണം എന്ന് അറിയോ... അത് എങ്ങനെയാ വഴിയിൽ കൊണ്ട് പോയി കളഞ്ഞ എല്ലാം ആയല്ലോ അല്ലേ... നിക്കുന്നത് എന്റെ പണം കൊണ്ട് തിന്നു കൊഴുത്ത ഒരു ഡോക്ടർ കൊച്ചാ... കുറഞ്ഞത് എനിക്ക് ഒരു പത്തു ലക്ഷം എങ്കിലും വേണം... " 😬😬അത് കേട്ട് അയാളെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ അയാളെ അടുത്തേക്ക് ചെന്നു... !! ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story