💝പ്രണയം 💝: ഭാഗം 56

pranayam ajwa

രചന: AJWA

വണ്ടിയിൽ കേറിയപ്പോൾ തന്നെ ഓടി മുന്നിൽ ചെന്നു നിന്നു... !! "താഹി എനിക്ക് നിന്നോട് പ്രദാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട്... " "എനിക്ക് ഒന്നും കേൾക്കാൻ ഇല്ല... മാറി നിൽകെടി... അല്ലേൽ തന്നെ നിന്നെ ഒക്കെ കൊല്ലാൻ തന്നെയാ എന്റെ ആഗ്രഹം... മുന്നിൽ വന്നു നിന്നു ഇരന്നു വാങ്ങാൻ നിക്കാതെ പോവാൻ നോക്ക്... " എന്നെയും പുച്ഛിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അടുത്ത് ചെന്നു കീ കയ്യിൽ ആക്കി... !! "ഇനി എനിക്ക് പറയാലോ അല്ലേ... വേറെ ഒന്നുമല്ല നിന്റെ പെണ്ണിനെ കൊന്നത് എന്റെ ഫ്രണ്ട്‌സ് അല്ല... നിന്റെ ഉപ്പയും ഇക്കയും ആണ്... അതും കൊന്ന് കെട്ടി തൂക്കി സൂയിസൈഡ് ആക്കി മാറ്റിയത് ആണ്... എന്തിനാണ് എന്ന് അറിയോ ആ പെണ്ണ് കാശുള്ള വീട്ടിലെ അല്ല അത് കൊണ്ട്... അതിന്റെ പേരിൽ നീ അഴിക്കകത്ത് ആയിട്ടും നിന്നെ ഇറക്കാൻ മനസ് കാണിച്ചില്ല... അപ്പോഴേക്കും നീ എല്ലാം മറക്കും എന്നും അതിനെ പറ്റി അന്വേഷിക്കാൻ ഒന്നും നിക്കില്ല എന്ന് അവർ കരുതി... " അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വന്നു... !! 😩😩

മുഖത്തു നോക്കാൻ തന്നെ പേടിയായി... !! "സത്യം ആണോ നീ പറഞ്ഞത്... അല്ല നീയൊക്കെ കൂടി ഉണ്ടാക്കിയ കഥയോ... " "സത്യം ആണ്... അവരെ നാവിൽ നിന്ന് തന്നെയാ ഞാൻ കേട്ടത്...ഇത് നിന്നോട് പറയാൻ വേണ്ടി നിന്നെ ഒരുപാട് വിളിച്ചു... ഇപ്പൊ പോയാൽ നീ എപ്പോ വരും എന്ന് നിനക്ക് തന്നെ അറിയാത്ത കാര്യം അല്ലേ... അതാ ഇപ്പൊ തന്നെ പറഞ്ഞത്... ഇനിയെങ്കിലും എന്റെ ഫ്രണ്ട്സിനെ വെറുതെ വിടണം അതേ എനിക്ക് നിന്നോട് പറയാൻ ഉള്ളൂ... " താഴ്മയായി അവനോട് പറഞ്ഞു... ഇല്ലേ കലിപ്പ് കൊണ്ട് തീരുമാനം ഒക്കെ മാറ്റും... അവനെ ഒന്ന് പാളി നോക്കി... !! ചിന്തയിൽ ആണ് കക്ഷി... ഇതിന് മാത്രം എന്താണ് എന്തോ...? 🤔🤔!! "നീ പറഞ്ഞത് സത്യം ആണെങ്കിൽ അവരെ വെറുതെ വിടാം... മറിച് ആണെങ്കിൽ എന്ത് ചെയ്യണം എന്നും എനിക്ക് അറിയാം... അത് നിന്നെ അറിയിച്ചു കൊണ്ട് ആയിരിക്കില്ല എന്ന് മാത്രം... " വിരല് ചൂണ്ടി അതും പറഞ്ഞു അകത്തേക്ക് പോയി... !! കീയും കയ്യിൽ പിടിച്ചു ഞാനും അകത്തേക്ക് പോയി... !!

ഉറക്കിൽ നിന്നും ഉണർന്നത് എന്തൊക്കെയോ സൗണ്ട് കേട്ടാണ്... ഇറങ്ങി നോക്കിയപ്പോൾ താഹിയും സാബിയും പൊരിഞ്ഞ തല്ല്... !! ഗ്രാൻഡ്പ്പായും മാമനും പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട്... ആ കാഴ്ച ഇത്തിരി സുഖം ഉള്ള ഒന്ന് ആയോണ്ട് തന്നെ ഞാൻ അത് ആസ്വദിച്ചു... !!😊😊 ഒടുക്കം താഹി അവനെ വെല്ലു വിളിച്ചു... അത് കേട്ട് ഞാൻ അടക്കം എല്ലാരും ഞെട്ടി... !! "നീ മനസ്സിൽ ഇട്ടു നടക്കുന്ന പെണ്ണിന്റെ അന്ത്യം എന്റെ കയ് കൊണ്ട് ആയിരിക്കും... അതിന്റെ പേരിൽ അകത്ത്‌ പോവുന്നത് നിന്നോട് ഒപ്പം എന്തിനും കൂട്ട് നിൽക്കുന്ന ഈ തന്തയും... " 🤔🤔അതാരാ... ഇനി ഞാൻ ആണോ... എന്നെ ഇഷ്ടം ആണെന്ന് സാബി പറഞ്ഞത് ആണല്ലോ... !! ഞാൻ എന്ത് ചെയ്താലും തിരിഞ്ഞു അത് എന്റെ തലയിൽ തന്നെ വീഴും അല്ലോ... 😕😕!! സീൻ ഒന്ന് അടങ്ങിയപ്പോൾ തന്നെ താഹി പോയി... ഞാൻ ഏതോ ഒരു അവസ്ഥയിലും... സാബി എന്നെ തറപ്പിച്ചു നോക്കി അകത്തേക്ക് പോയി... !! എന്ത് പറയും ചെയ്യും എന്ന് അറിയാതെ ഞാൻ അവിടെ തന്നെ നിന്നു... !! സാബിക്ക് പിന്നാലെ മാമനും പോയി...എല്ലാർക്കും ഇനി ഓട്ടം തന്നെ ആവും മെയിൻ പണി... ഇനി ആർക്ക് ഇട്ടു പണിയാൻ ആണാവോ... !!

അവസരം മുതൽ ആക്കി സാബിയുടെ മുറിയിൽ ചെന്നു... തെളിവ് ഒന്നും കിട്ടിയില്ല എങ്കിലും ഒരു ഫോൺ കിട്ടി... അത് ആണെങ്കിൽ ലോക്ക് ആയിരുന്നു... എങ്കിലും എടുത്തു മുറിയിൽ കൊണ്ട് വെച്ചു... !! നൈറ്റ്‌ ഒരു ചർച്ച കൂടി... വീട് വാങ്ങാൻ ആള് റെഡി ആയി... !! "ഇവൾക്ക് വേണ്ടി വീട് ഒക്കെ വിറ്റു തുലച്ചു ഈ വയസാം കാലത്ത് നിങ്ങൾ എവിടെ പോവും... " മാമന്റെ വാക്ക് കേട്ട് ഗ്രാൻഡ്പ്പായെ ദയനീയമായി ഒന്ന് നോക്കി... !! 😓😓ശരിയാണ് എങ്ങോട്ട് പോവും... !! "അത് ഓർത്തു ആരും പേടിക്കേണ്ട... ഇത് വെക്കുന്നതിന് മുമ്പ് ഞാൻ കഴിഞ്ഞ വീട് ഒന്ന് മിനുക്കി എടുത്താൽ താമസത്തിന് പറ്റും... ചെറുത് ആണെങ്കിലും ഞാനും മോളും പിന്നെ ഈ ഫക്രുവും കെട്ടിയോളും അവിടെ കഴിയും... നീയും മക്കളും ഇറങ്ങാൻ റെഡി ആയിക്കോ... മുമ്പ് എവിടെ ആണോ താമസിച്ചത് അങ്ങോട്ട്‌... " മാമൻ തല കുനിച്ചു ഇരുന്നു... സാബി എന്തൊക്കെയോ പ്ലാൻ ചെയ്ത പോലെ വലിയ മാറ്റം ഒന്നുമില്ല... !! 😭😭ഈ തരികിട എന്തെങ്കിലും ഒപ്പിക്കും... സൂക്ഷിക്കണം... !! ഗ്രാൻഡ്പ്പായുടെ മുറിയിൽ ചെന്നപ്പോ വലിയ ചിന്തയിൽ ആണ് കക്ഷി... പിന്നാലെ ചെന്നു ഒരു സൗണ്ട് ഉണ്ടാക്കിയിട്ടും പുള്ളി ഞെട്ടിയില്ല... !!

"ഗ്രാൻഡ്പ്പാ... ഈ വീട് ഗ്രാൻഡ്പ്പായ്ക് ഒരുപാട് ഇഷ്ടം അല്ലേ... ആദ്യമായി സ്വന്തം സമ്പാദ്യം കൊണ്ട് വെച്ച വീട് അല്ലേ... അപ്പോ ഇത് വിൽക്കാൻ സങ്കടം ഒന്നുമില്ലേ... ഇവിടെ നിന്നും ഇറങ്ങിയാൽ സന്തോഷം കിട്ടുമോ...? " "ഇവിടന്ന് എന്നായാലും ഇറങ്ങേണ്ടി വരില്ലേ മോളെ... ആരും എവിടെയും സ്ഥിര താമസക്കാർ അല്ല... " "അതല്ല ഗ്രാൻഡ്പ്പാ... ഈ വീട് ഒരുപാട് ഓർമ്മകൾ ഇല്ലേ ഇതിൽ... ഭാര്യ മക്കൾ... പിന്നെ എന്റെ ഉമ്മ... അവർ ജനിച്ചതും മരിച്ചതും ഇവിടെ അല്ലേ... ഞാനും ജനിച്ചത് ഇവിടെ അല്ലേ... അപ്പോ എന്തോ ഇവിടെ മറ്റൊരാൾ വരിക എന്നൊക്കെ പറയുമ്പോൾ എന്തോ ഒരു ഫീലിംഗ്... "😩😩 "മോൾ ജനിച്ചത് ഇവിടെയാ... പക്ഷെ ഒരു മണിക്കൂർ പോലും ഇവിടെ കിടത്തിയിട്ടില്ല... ആ കരച്ചിൽ ഇപ്പോഴും ഈ നെഞ്ചിൽ ഉണ്ട്... ആ നിന്നെ ഇവിടെ തന്നെ തിരികെ എത്തിച്ചു തന്നത് പടച്ചവൻ ആണ്...നിന്നെ എല്ലാ സ്നേഹവും തന്നു വളർത്തിയ അവർ വിഷമിക്കുംബോൾ ഇതും കെട്ടിപ്പിടിച്ചു നിൽക്കുകയാണോ മോളെ ഞാൻ വേണ്ടത്...

അത് കൊണ്ട് നേട്ടം വേറെയും ഉണ്ട്... എന്റെ മോളെ മുന്നിൽ തടസ്സം ആയി നിൽക്കുന്ന മൂന്ന് ശല്യം പോയി കിട്ടുകയും ചെയ്യും... " 😲😲ഇതൊക്കെ ഗ്രാൻഡ്പ്പാ അറിഞ്ഞതാണോ... !! "അങ്ങനെ... നമ്മൾ ആ പഴയ വീട്ടിൽ കഴിയുമ്പോൾ എന്ത് സന്തോഷം ആയിരിക്കും അല്ലേ ഗ്രാൻഡ്പ്പാ... ഓർക്കുമ്പോൾ തന്നെ ഇപ്പൊ പോയാലോ എന്ന് തോന്നാ... " "അതൊക്കെ പോവാം... ഞാൻ ഇല്ലെങ്കിലും എന്റെ മോൾ ജീവിക്കണം... സ്വന്തം കാലിൽ നിൽക്കാൻ ഉള്ള പണിയും അറിയാം... എപ്പോഴും ഈ കിളവൻ കൂടെ ഉണ്ടായി എന്ന് വരില്ല... " 😭😭സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞു... !! "അതിന് ഗ്രാൻഡ്പ്പായെ ഞാൻ വിട്ടിട്ട് വേണ്ടേ... " കെട്ടിപ്പിടിച്ചു കിടന്നു ഉറക്കിൽ വീണു... !! രാവിലെ തന്നെ ഹോസ്പിറ്റലിൽ ഇറങ്ങിയപ്പോൾ താഹി മുന്നിൽ... ഇത് എന്താ ഇത്രയും പെട്ടെന്ന് വന്നത്... !! "എന്റെ വണ്ടിയുടെ കീ എവിടെ...? " അതാണോ... അതും എടുത്തു കൊടുത്തു നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി... !! "ഇയാള് കേറൂ... എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്... " 😱😱

എന്നെ കൊല്ലാൻ ആവും... !! "വേണ്ട ഞാൻ പോയിക്കോളും... പിന്നെ സാബി എന്നെ ഇഷ്ടപ്പെടുന്നോ എന്നൊന്നും എനിക്ക് അറീല... എനിക്ക് അവനെ ഇഷ്ടമേ അല്ല... പിന്നെ എന്തിനാ എന്നെ കൊല്ലുന്നത്... അവൻ ചെയ്ത തെറ്റിന് അവനെ അല്ലേ കൊല്ലേണ്ടത്... അല്ലാതെ ഒന്നും അറിയാത്ത എന്നെ എന്തിനാ... " ശ്വാസം വിടാതെ അവനോട് പറഞ്ഞു... !!😕😕 "നീ കേറുമോ... അതോ ഞാൻ പിടിച്ചു കയറ്റണോ...? " അപ്പോ തന്നെ അതിൽ ചാടി കയറി... എന്തായാലും കൊല ഉറപ്പാ... രണ്ടും കല്പ്പിച്ചു അടങ്ങി ഇരുന്നു... !! ഒരു പാർക്കിൽ കൊണ്ട് പോയി വണ്ടി നിർത്തി... പിന്നാലെ തന്നെ നടന്നു... അത്യാവശ്യം ആളുകൾ ഒക്കെ ഉണ്ട്... കൊന്നാലും സാക്ഷികൾ ഉണ്ട്... !! അതൊക്കെ ചിന്തിച്ചു നടക്കുമ്പോൾ അവനെ ചെന്ന് ഇടിച്ചു... !! തലയും ഉഴിഞ്ഞു കൊണ്ട് നോക്കുമ്പോൾ എന്നെ തന്നെ നോക്കി നില്ക്കാ... 🤔🤔പന്തികേട് അല്ലേ ഇത്... നോട്ടം മാറ്റി കാഴ്ചകൾ ഒക്കെ ആസ്വദിച്ചു... !! "പൊന്നു നിനക്ക് അറിയോ... ഞാനും ഐറയും എത്ര തവണ ഇവിടെ വന്നിട്ട് ഉണ്ടെന്ന്...

അവൾ എംബിബിസ് എന്നും പറഞ്ഞു പോകുന്ന വരെ ഞങ്ങൾ വീക്കിലി എങ്കിലും ഇവിടെ വരും... അവളെ ഇല്ലാതെ ആക്കിയത് എനിക്ക് വേണ്ടപ്പെട്ടവരാണെന്ന് കേട്ടപ്പോൾ ദേഷ്യം നിയന്ത്രി ച്ചത് എങ്ങനെ ആണെന്ന് എനിക്കെ അറിയൂ... " "അത് നന്നായി... കഴിഞ്ഞത് കഴിഞ്ഞു... ഇനി അതിന്റെ പേരിൽ വീണ്ടും ഒരു പ്രശ്നം വേണ്ട... നിനക്ക് ഇപ്പൊ എങ്കിലും അങ്ങനെ ഒക്കെ തോന്നിയല്ലോ അത് മതി... " "അങ്ങനെ അല്ല... നിന്റെ ഭാഗത്ത്‌ ഇപ്പൊ ഒരു തെറ്റും ഇല്ല... അത് കൊണ്ട് തന്നെ ഞാൻ നിന്നോട് ചെയ്തതിന് ഒക്കെ മാപ്പ് ചോദിക്കുന്നു... എന്ന് കരുതി അവരെ ഞാൻ വെറുതെ വിടില്ല... എന്റെ കൂടെ എന്നെ സ്നേഹിക്കുന്ന പോലെ ആക്ട് ചെയ്തിട്ട് എന്റെ പെണ്ണിനെ കൊന്നതിനുള്ളത് അവർക്ക് ഞാൻ കൊടുത്തിരിക്കും... " 🙄🙄പിന്നെയും കലിപ്പ്... പണി പാളിയോ... !! "അതിന് എന്നെ കൊന്നിട്ട് എന്താ കാര്യം...? "😬😬 "നിന്നെ കൊല്ലാനോ... എന്തിന്...? നിന്നെ കൊല്ലാൻ എനിക്ക് പറ്റില്ല എന്ന് പറയാൻ അല്ലേ വന്നത്... " "അപ്പോ സാബിയോട് നീ ഇഷ്ടപ്പെടുന്ന പെണ്ണിനെ കൊല്ലും എന്നൊക്കെ പറയുന്നത് കേട്ടു അതോ... " 🙄🙄ഹൗ എന്താ ഒരു ചിരി... കോഴി ഒക്കെ തല പോക്കും... !!

"അതോ അത് നീയാണോ...? " ഒന്ന് പരുങ്ങി... അബദ്ധം ആയോ... 🤔🤔!! "😁😁ഞാൻ അല്ലേ... " "അവൻ നിന്നെ കെട്ടാൻ റെഡി ആയത് സ്വത്ത്‌ കയ് വിട്ടു പോകും എന്ന് കരുതി ആവും... ഇനി കെട്ടാൻ സമ്മതം ആണോ എന്ന് ചോദിച്ചു നോക്ക്... ആ പിന്നെ ഒരു പീസ് ഒക്കെ ആയി നിന്നെ കണ്ടാൽ സമ്മതിച്ചു കളയും ആയിരിക്കും... എന്നാലും റിയൽ ആയിട്ട് അവൻ നിന്നെ സ്നേഹിക്കില്ല... " "അപ്പോ അവൻ ആരെയാ പ്രേമിക്കുന്നത്...? " "അങ്ങനെ ഒരാള് ഉണ്ട്... നീ പറഞ്ഞത് പോലെ ഞാൻ അവളെ കൊല്ലില്ല... അവൾ എന്ത് തെറ്റ് ചെയ്തു... പക്ഷെ അവനെ കുറിച്ച് അവളെ ബോധ്യപ്പെടുത്തി കൊടുക്കും... അപ്പോ അവൾ തനിയെ പോയിക്കോളും... നഷ്ടം അവനു മാത്രം... കാശുള്ള വീട്ടിലെ ഒരേ ഒരു കൊച്ച്... അതിനെയും കെട്ടി സുഖം ആയി ജീവിക്കാൻ ആണ് ആഗ്രഹം... സുഖിക്കാൻ വേറെ പെണ്ണുങ്ങൾ... ആ സ്വപ്നം ഒക്കെ ഞാൻ കുഴിച്ചു മൂടാൻ പോവാ... " 😏😏അത് നന്നായി... അവൻ നന്നാവട്ടെ... !! ടൈം നോക്കിയപ്പോൾ ഇന്ന് പോകാൻ പറ്റില്ല എന്ന് ഉറപ്പായി... അവൻ ആണെങ്കിൽ സാബിയുടെ വീരകഥകൾ പറഞ്ഞു കൊണ്ട് ഇരിക്കാ... ഒപ്പം പിതാശ്രീയുടെയും... !! 😳😳

ക്ഷമയുടെ നെല്ലിപലക വരെ ആയി കഴിഞ്ഞപ്പോ താഹിയെ ഒന്ന് തോണ്ടി വിളിച്ചു... !! "എന്റെ അഞ്ചുനെ അന്ന് എന്തിനാ അങ്ങനെ ഒക്കെ ചെയ്തത്... അവൾ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്... അന്ന് കുറച്ച് ക്ഷമിച്ചു എങ്കിൽ അവൾക്ക് ഇങ്ങനെ വരില്ലായിരുന്നു... "😩😩 "അവള്മാരെ കൊല്ലാൻ ഉള്ള ആഗ്രഹം അന്ന് ഉണ്ടായിരുന്നു എന്നത് സത്യാ... പക്ഷെ അന്ന് നേരെ പോയത് ബാറിൽ ആയിരുന്നു... അവിടെ നിന്നും ബോധം പോയതാ... ഒരു അടിപിടി... രണ്ട് ദിവസം കഴിഞ്ഞ ബോധം വന്നത്... " "അപ്പോ നീയല്ലേ അന്ന് അഞ്ചുനെ... " അല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു... 🤔🤔പിന്നെ ആരാവും... !! 😪😪ആരെങ്കിലും ആവട്ടെ... ഇനി അത് തേടി പോയിട്ട് കണ്ണന്റെ കയ്യിൽ നിന്നും വാങ്ങാൻ എനിക്ക് വയ്യ... !! 😰😰എന്നാലും എന്റെ അഞ്ചുനെ കൊല്ലാൻ മാത്രം... ഇനി അത് ആക്‌സിഡന്റ് ആവുമോ... എങ്കിൽ പിന്നെ എന്തിനാ വണ്ടി നിർത്താതെ പോയത്... !! തലക്ക് ഒരു കൊട്ട് കിട്ടിയപ്പോ ആണ് ചിന്താമണ്ഡലം വിട്ടത്... !! "ചോദിച്ചത് കേട്ടില്ലേ... തനിക്ക് ആരോട് എങ്കിലും പ്രേമം ഉണ്ടോ എന്ന്... " 😓😓ഉണ്ടായിരുന്നു... എന്റെ കണ്ണൻ പക്ഷെ... !! "ഉണ്ടായിരുന്നു... പക്ഷെ ഇപ്പൊ ഇല്ല... ഇനി ഉണ്ടാവാനും പോണില്ല... " തിരിച്ചു നടന്നു... കണ്ണുകൾ തുടച്ചു... കണ്ണൻ വീണ്ടും മനസ്സിൽ വന്നു... !!

"എങ്കിൽ ഞാൻ തന്നെ കെട്ടിക്കോട്ടേ...? " ആ വാക്കുകൾ എന്നെ അവിടെ തന്നെ നിർത്തി... !! മുന്നിൽ വന്നു നിന്നു... !! "പ്രതികാരം ചെയ്യാൻ വേണ്ടിയോ പണം കൊതിച്ചിട്ടോ ഈ ശരീരം കിട്ടാൻ വേണ്ടിയോ അല്ല... ജീവിക്കാൻ എല്ലാം മറന്നു സന്തോഷത്തോടെ ജീവിക്കാൻ... എന്താ സമ്മതം ആണോ... " "താഹി നീ എന്തൊക്കെയാ ഈ പറയുന്നത്... നീ എന്റെ പ്രായം തന്നെയാണ്... നിന്നെക്കാൾ നാല് മാസം മൂത്തത് ആണ് ഞാൻ... അതൊന്നും ശരിയാവില്ല... ഇനി ഒരാളെ വിശ്വസിക്കാൻ എനിക്ക് കഴിയുകയും ഇല്ല... " അവിടെ നിൽക്കാതെ നടന്നു... ഓട്ടോയും വിളിച്ചു വീട്ടിലേക്ക് തന്നെ വന്നു... താഹി അവൻ നന്നാവുംബോൾ ഒരു കുരിശ് ആയോ... !! മുന്നിൽ നിൽക്കാതെ പിന്നെ ഒഴിഞ്ഞു മാറി... എങ്കിലും അവൻ പല അവസരത്തിലും ഇഷ്ടം പറഞ്ഞു കൊണ്ടേ ഇരുന്നു... !! ഇവനെ ഇനി രണ്ട് ഡേ കൂടി സഹിച്ചാൽ മതിയല്ലോ... എന്ന് കരുതി സമാദാനത്തോടെ നിന്നു... !! ____________ "ഏട്ടാ... പൊന്നു എവിടെ...? " അവളെ ചെക്ക് ചെയ്യുമ്പോൾ ആണ് ആ ചോദ്യം വന്നത്... !! "ആ എനിക്ക് എങ്ങനെ അറിയാം... പോയി അവളോട്‌ തന്നെ ചോദിക്ക്... "

"ആ മറുപടിയിൽ നിന്ന് തന്നെ എനിക്ക് മനസ്സിൽ ആയി ഏട്ടൻ കാരണം ആണ് അവൾ പോയത് എന്ന്... അന്ന് എന്റെ കണ്ണ് അടയുംബോൾ അവൾ അഞ്ചു എന്ന് വിളിച്ചു എന്റെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടത് ആണ്... എന്നിട്ടും ഇത് വരെ എന്നെ കാണാൻ അവൾ ഒന്ന് വന്നില്ലെങ്കിൽ അതിന്റെ പിന്നിൽ ഏട്ടൻ ആണെന്ന് എനിക്ക് ഉറപ്പാ... " "അതികം സംസാരിക്കാൻ പാടില്ല... സ്റ്റിച്ച് ഇളകും... " അവളെ വാ അടക്കാൻ വേണ്ടി പറഞ്ഞു എങ്കിലും അവൾ അടങ്ങിയില്ല... !! അപ്പോഴാ പ്രവി കൂടി വന്നത്... !! പ്രവി അവളെ അടുത്ത് ചെന്നു ഒലിപ്പിച്ചു കൊണ്ടിരുന്നു... അവൾ ആണെങ്കിൽ എന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് ഇരിക്കാ... !! "പ്രവീണേട്ടാ സത്യം പറ... പൊന്നു അവൾ എന്താ എന്നെ കാണാൻ വരാതെ... അന്ന് അവൾ ഇവിടെ ഉണ്ടായിരുന്നു... ഒരു കാൾ പോലും ഇല്ലാത്ത സ്ഥിതിക്ക് അവൾക് എന്തോ പറ്റിയിട്ടുണ്ട്...എന്താ അന്ന് ഉണ്ടായത്... " അത് കേട്ടു അവൻ എന്നെ നോക്കി പറയട്ടെ എന്ന് കാണിച്ചു... !! പറഞ്ഞാൽ കൊല്ലും എന്ന് കഴുത്തു എടുക്കുന്ന പോലെ ഞാനും കാണിച്ചു... !! ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story