💝പ്രണയം 💝: ഭാഗം 57

pranayam ajwa

രചന: AJWA

അത് കണ്ടു പേടിച്ചോ എന്തോ അവൻ ഒഴിഞ്ഞു മാറി... !! അത് കണ്ട് ആശ്വാസം ആയി നിൽക്കുമ്പോ ആണ് അടുത്ത മാറണം വന്നത്... !! ആഷി പെങ്ങളെയും കെട്ടിയോനെയും കൊണ്ടാണ് വന്നത്... !! അവർ കെട്ടിപ്പിടിച്ചു കരഞ്ഞു സീൻ എല്ലാം കുളമാക്കി... !! "അല്ല അവൾ എവിടെ പൊന്നു... ത്രിമൂർത്തികൾ ആയി കാണാൻ ആയിരുന്നു ഇവരെ രസം അല്ലേ... അവള് കൂടെ ഉണ്ടെങ്കിൽ ഇതിനേക്കാൾ സീൻ കോൺട്രാ ആയേനെ... അവൾ ഇവിടെ ഇല്ലേ... ഏതു നേരം നോക്കിയാലും ഇവൾക്ക് ഇത് രണ്ടിനെയും കുറിച്ച് പറയാനേ നേരം ഉള്ളൂ... കേട്ടില്ലെങ്കിൽ പിണങ്ങും... അത് കൊണ്ട് ഉറക്കം കളഞ്ഞു കൊണ്ടായാലും അവരെ കുറിച്ച് കേൾക്കും... കക്ഷി എവിടെയാ ഇപ്പൊ ഇവിടെ ഇല്ലേ... "(സാലി ) 🙄🙄അവൾക്ക് പറ്റിയ കൂട്ട് തന്നെ... !! "അത് എങ്ങനെയാ ഇവൻ പറഞ്ഞു വിട്ടില്ലേ... ഇവൾ റൂമിൽ ആയത് വരെ ഉള്ള കാര്യം അറിയാൻ എന്നെ വിളിച്ചിരുന്നു... പിന്നെ വിളിയും നിന്നു... അങ്ങോട്ട്‌ വിളിച്ചാൽ ഓഫ് ആണ്... "(ആഷി ) അത് കേട്ടു എല്ലാം എന്നെ തന്നെ നോക്കി... !! "കണ്ണേട്ടൻ ആണോ പൊന്നുനെ പറഞ്ഞയച്ചത്... അതെന്തിനാ അവളെ പറഞ്ഞയച്ചെ...? "(ആശു ) 😰😰അഞ്ചു എന്നെ തുറിച്ചു നോക്കുന്നുണ്ട്... !!

"എല്ലാരും ഒന്ന് പുറത്തേക്ക് ഇറങ്ങിയെ... അവളെ വെറുതെ സ്‌ട്രെയിൻ എടുപ്പിക്കേണ്ട... " "പുറത്ത് ഇറങേണ്ടത് ഏട്ടൻ ആണ്... കാരണം എനിക്ക് ഏട്ടന്റെ ഈ കെയർ ഒന്നും ആവശ്യം ഇല്ല... എന്റെ മനസ് കാണാൻ ഏട്ടന് കഴിയില്ല... അവൾ ഇവിടെ വിട്ടു പോയെങ്കിൽ അതും ഏട്ടൻ കാരണം... അവൾ ഇനി ഒരിക്കലും തിരിച്ചു വരില്ല... എന്ന് വെച്ചാൽ എനിക്ക് ഇനി ഒരിക്കലും അവളെ കാണാൻ പറ്റില്ലെന്ന്... ഏട്ടനെയും എനിക്ക് ഇനി കാണേണ്ട... "(അഞ്ചു ) എനിക്ക് മുഖം തരാതെ അവൾ തിരിഞ്ഞു ഇരുന്നു... !! "എന്തിനായിരുന്നു നീ അവളോട്‌ അങ്ങനെ ഒക്കെ പെരുമാറിയത്..."(ആഷി ) അല്ലേലും ഇവൻ എരിതീയിൽ മണ്ണെണ്ണ ഒഴിക്കാൻ ബെസ്റ്റ് ആണ്... 😓😓അഞ്ചുനും ആശുനും അത് ഒരു പ്രചോദനം ആയി... !! "എന്തിനാണെന്ന് അറിയണോ... അവൾ കാരണം ആണ് നിനക്ക് ഇങ്ങനെ കിടക്കേണ്ടി വന്നത്... അല്ലെങ്കിൽ കൃത്യമായി ആ ടൈം തന്നെ അവൾ എവിടുന്ന് പൊട്ടി മുളച്ചു... അവൾ ഉണ്ടല്ലോ എവിടെ എങ്കിലും പോകാൻ ഉള്ളത് ഒക്കെ മേടിച്ചു കൊണ്ട് വന്നു നിന്റെ തലയിൽ ഇട്ടു തരുന്നത് മാത്രേ ഞാൻ കണ്ടിട്ടുള്ളൂ... പിന്നെ ഞാൻ എങ്ങനെയാ അവളോട്‌ പെരുമാറെണ്ടെ... " "ഏട്ടാ... എന്തൊക്കെയാ ഏട്ടൻ ഈ പറയുന്നത്...

ഇങ്ങനെ ഒക്കെയാണോ അവളെ പറ്റി ഏട്ടൻ കരുതിയത്... ഏട്ടന് എന്നല്ല അവളെ മനസിൽ ആക്കാൻ ആരെ കൊണ്ടും പറ്റില്ല... നിങ്ങളെ തമ്മിൽ ചേർക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു... പല ചേർച്ചകളും ഉണ്ടെന്ന് കണക്ക് കൂട്ടി... ഇപ്പൊ എങ്കിലും അവൾ പോയത് നന്നായി... അല്ലേ അവളെ മനസ്സിൽ ആക്കാൻ കഴിയാത്ത ഏട്ടന്റെ കൂടെ അവൾക്ക് ജീവിക്കേണ്ടി വന്നേനെ... ഏട്ടൻ ആയിട്ട് തന്നെ പറഞ്ഞയച്ചത് നന്നായി... " അവളെ വാക്ക് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... !! "അഞ്ചു നീ തന്നെ ആലോചിച്ചു നോക്ക്... അവളെ കൂടെ ഉള്ളപ്പോൾ എല്ലാം നിനക്ക് ആപത്തു മാത്രം അല്ലേ ഉണ്ടായിട്ട് ഉള്ളൂ... അന്ന് അവൾ വന്നില്ല എങ്കിൽ നിനക്ക് ഇങ്ങനെ ഒന്നും ഉണ്ടാവും ആയിരുന്നില്ല... അവൾ അറിയാതെ ആവും എങ്കിലും അവൾ വന്നത് കൊണ്ട് തന്നെയാ നിനക്ക് അന്ന് അങ്ങനെ പറ്റിയത്... " 😓😓അല്ലെങ്കിൽ കൃത്യമായി ആ ടൈം അവൾ അവിടെ എത്തില്ലല്ലോ... !! "ഏട്ടാ... പൊന്നുനെ എനിക്ക് അറിയുന്ന പോലെ വേറെ ആർക്കും അറിയില്ല... അന്ന് ആ ആക്‌സിഡന്റ് സംഭവിച്ചത് എന്റെ കയ്യിലിരിപ്പ് കൊണ്ട് ആണ്... അന്ന് ഒരു പക്ഷെ അവൾ കൂടെ ഉണ്ടെങ്കിൽ അങ്ങനെ ഒന്നും ഉണ്ടാവില്ല... "

"അഞ്ചു എന്താ യഥാർത്ഥത്തിൽ ഉണ്ടായത്... നിനക്ക് ആക്‌സിഡന്റ് എന്നെ ആശിക്ക പറഞ്ഞുള്ളൂ... പക്ഷെ പൊന്നു കാരണം എന്നൊക്കെ പറയുന്നു എന്താ ഉണ്ടായേ അഞ്ചു... "(ആശു ) "ആശു നിനക്ക് ഓർമയുണ്ടോ...നമ്മൾ അന്ന് റാഗ് ചെയ്യാൻ നിന്നപ്പോ പൊന്നു കിച്ചുന് പണിയാൻ എന്നും പറഞ്ഞു പോയത്... അന്ന് ഞാനും നീയും കൂടി ഐറ എന്ന പെണ്ണിനെ അബമാനിച്ചു വിട്ടത് ഓർമയുണ്ടോ... നീ പറ അന്ന് പൊന്നു ഞങ്ങളെ കൂടെ ഉണ്ടെങ്കിൽ ഞങ്ങളെ നാവിൽ നിന്ന് അങ്ങനെ വീഴാൻ അവൾ സമ്മതിക്കുമോ...? എന്തൊക്കെയോ കാണിക്കുന്നു എന്നല്ലാതെ അവൾ ആരെയെങ്കിലും വെറുതെ ഉപദ്രവം ചെയ്തിട്ട് ഉണ്ടോ...? ആ ഐറ സൂയിസൈഡ് ചെയ്തത് ഞങ്ങൾ കാരണം ആണെന്ന് അവൾ മരിക്കുന്നതിന് മുമ്പ് അവളെ കാമുകന്റെ അടുത്ത് പറഞ്ഞത് ആണത്രേ... അവൻ ഞങ്ങളെ കൊല്ലാൻ വേണ്ടി നടക്കൽ ആണ് ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ പണി... നീയുമായി അല്ലേ അവൾ പ്രശ്നം തുടങ്ങിയത് അത് കൊണ്ട് തന്നെ നിന്നെ കൊല്ലാൻ ആയിരുന്നു പ്ലാൻ... പക്ഷെ നിന്നെ കിട്ടാത്ത കൊണ്ടാവും എനിക്ക് എതിരെ ആദ്യം തന്നത്... !! അത് അറിഞ്ഞ അവൾ പാതിരാത്രി ആണെന്ന് പോലും നോക്കാതെ എന്നെ രക്ഷിക്കാൻ വേണ്ടിയാ ഇത്രയും ദൂരം വന്നത്...

നിനക്ക് അറിയോ ആശു അവൾ രാത്രി മുഴുവനും എന്നോട് സൂക്ഷിക്കാൻ മാത്രേ പറഞ്ഞുള്ളൂ... എന്നിട്ടും അവൾ എന്നെ രക്ഷിക്കാൻ വന്നു... അപ്പോഴേക്കും ഞാൻ... അവളുടെ കുറ്റം ആണോ ഇതൊക്ക... അവൾ എവിടെയാ ഇതിൽ തെറ്റ് ചെയ്തത്... എന്നെ രക്ഷിക്കാൻ അവളെ ജീവന് ഒരു വിലയും കല്പ്പിക്കാതെ വന്നതോ...? 😪😪 അന്ന് ട്രെയിനിൽ വെച്ചു അവൾക്ക് എതിരെ എന്തൊക്കെ ഉണ്ടായിരുന്നു അവരെ ഒക്കെ പോലീസിൽ ഏല്പ്പിച്ചു കൊണ്ടാ അവൾ വന്നത്... അത് പറഞ്ഞപ്പോൾ തന്നെ ഞാൻ അവളോട്‌ തിരിച്ചു പോകാൻ പറഞ്ഞത് ആണ്... അവൾ പോയില്ല... !! അവൾ കരുതി കാണില്ല... അതിനേക്കാൾ അപകടം പിടിച്ച ആൾക്കാരുടെ അടുത്തേക്ക് ആണ് അവൾ വരുന്നത് എന്ന്... "(അഞ്ചു ) അവളുടെ വാക്കുകൾ നെഞ്ചിൽ ഒരു തീ കോരിയിട്ട ഫീൽ ആയിരുന്നു... എല്ലാരും ഒരു കുറ്റക്കാരൻ ആയി എന്നെ നോക്കി... !! അഞ്ചുവും ആശുവും വെറുപ്പോടെ എന്നെ നോക്കി... !! 😱😱എന്റെ പൊന്നു അവളെ ഞാൻ എന്തൊക്കെയാ പറഞ്ഞത്...

എപ്പോഴും ഉള്ളത് പോലെ അല്ല ഇത്... അവൾ ഇനി എന്റെ മുന്നിൽ വരില്ല... !! "ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞത് അല്ലേ അങ്ങനെ ഒന്നും പറയേണ്ട എന്ന്... സത്യം അറിയുന്നതിന് മുമ്പ് ഉള്ള നിന്റെ ഈ എടുത്തു ചാട്ടം ആണ് എല്ലാ പ്രശ്നത്തിനും കാരണം... നിനക്ക് തോന്നുന്നുണ്ടോ അവൾ ഇനി തിരിച്ചു വരും എന്ന്... അന്ന് അവൾ പോകുമ്പോൾ അവസാനം ആയി എനിക്ക് അഞ്ചുനെ കാണണം എന്നാ പറഞ്ഞത് അതിന്റെ അർത്ഥം എന്താണ് എന്ന് അറിയോ... ഇനി ഇവളെ മുന്നിൽ പോലും അവൾ വരില്ല എന്ന്... "(പ്രവി ) എന്റെ നാവിൽ നിന്നും വീണ വാക്കുകൾ ഒക്കെ അപ്പോഴാണ് ഞാൻ ഓർത്തത് തന്നെ... അന്ന് അഞ്ചുന്റെ കിടപ്പ് കണ്ട് പറഞ്ഞത് ആണ്... !! അതിന് മുമ്പ് എന്താ സംഭവിച്ചത് എന്ന് അവളോട്‌ ഒന്ന് ചോദിക്കാം ആയിരുന്നു... !! "വരണ്ട പ്രവീണേട്ടാ അവൾ ഒരിക്കലും വരേണ്ട എന്റെ മുന്നിൽ... അത് തന്നെയാ അവൾക്ക് നല്ലത്... വന്നാൽ വീണ്ടും ഒരുപക്ഷെ അവളെ മനസ് ഏട്ടൻ മാറ്റിയെക്കും... ഇതാവുംബോൾ അവൾക്ക് നല്ലൊരു ജീവിതം കിട്ടും അവൾ തന്നെ കണ്ട് പിടിച്ചു കൊള്ളും... എന്റെ ഏട്ടന്റെ കൂടെ ജീവിക്കുന്നതിനെക്കാൾ സന്തോഷമായി അവൾ ജീവിക്കും...

കണ്ടില്ല എങ്കിലും അവൾ ഹാപ്പി ആണെന്ന് അറിഞ്ഞാൽ മതി... "(അഞ്ചു ) 😰😰എന്നെ നോക്കി പുച്ഛത്തോടെ അവൾ പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... !! "എന്നാലും അവളെ കാണാതെ ഇരിക്കാൻ ഒന്നും എനിക്ക് പറ്റില്ല... ഞാൻ പോവും അവളെ കാണാൻ... എന്നെ ആരും തടയില്ല... അവൾക്ക് എന്നെ കാണുന്നതിൽ ആരും വിലക്കിയിട്ട് ഇല്ലല്ലോ... "(ആശു ) എല്ലാം കൂടി എനിക്കിട്ട് വെച്ചു പൊട്ടിച്ചപ്പോ തന്നെ ഒന്നും നോക്കാതെ പുറത്തേക്ക് വന്നു... !! മുറിയിൽ ചെന്നു കരഞ്ഞു... അവളെ ഫോട്ടോ നോക്കി ആയിരം വട്ടം സോറി പറഞ്ഞു കൊണ്ടിരുന്നു... !! 😓😓എന്റെ പൊന്നു എന്നെയും കൊണ്ടേ പോവൂ എന്ന് എനിക്ക് വാക്ക് തന്നത് ആണ്... അവൾ വരും ഇല്ലെങ്കിൽ അവളെ തേടി ഞാൻ പോകും... !! എന്നെ കണ്ടാൽ അവൾ എല്ലാം മറന്നു വരും... !! അഞ്ചു എന്നെ ഒന്ന് കണ്ടത് ആയി പോലും കാണിക്കാതെ മുഖം തിരിച്ചു കൊണ്ടായിരുന്നു പിന്നീട് ഉള്ള പെരുമാറ്റം... !! അവൾ ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയിട്ടും എന്നോട് ഒന്നും മിണ്ടാതെ മാറി നടന്നു... അവളെ കുറ്റം പറയാൻ ആവില്ല... ഞങ്ങളെ തമ്മിൽ ചേർക്കാൻ അവൾ ഒരുപാട് കഷ്ടപ്പെട്ടത് ആണ്... !!

ദിവസങ്ങൾ കഴിയും തോറും എനിക്ക് എന്നോട് തന്നെ വെറുപ്പ് ആയി... അവളെ കാണാതെ ഇരിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ ആയി... !! 😓😓ഇനി അവളെ കാണുന്നുണ്ട് എങ്കിൽ അന്നത്തോടെ അവൾ എന്റേത് ആയിരിക്കണം... ഒരിക്കലും എന്നെ വിട്ടു പോകാത്ത എന്റെ പൊന്നു ആയി... !! ഞാൻ ചെന്നു വിളിക്കും അവളെ... അവൾക്ക് ഞാൻ വിളിച്ചാൽ ഇറങ്ങി വരാതെ പറ്റില്ല... കാരണം അവൾക്ക് എന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്... !! അവളെ കുറിച്ചുള്ള ചിന്ത മാത്രം ആയിരുന്നു പിന്നീട്... എന്റെ തീരുമാനം പറയാൻ വേണ്ടി അഞ്ചുന്റെ മുറിയിലെക്ക് പോയി... !! "അഞ്ചു നിനക്ക് എന്നോട് ദേഷ്യം ആണെന്ന് എനിക്ക് അറിയാം... അന്ന് നിന്റെ കിടപ്പ് കണ്ടപ്പോൾ ഞാൻ എന്തൊക്കെയോ അവളോട്‌ പറഞ്ഞു... അത് അവളോട്‌ എനിക്ക് ഇഷ്ടം ഇല്ലാത്ത കൊണ്ടല്ല... ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാ... !! നീ പറഞ്ഞത് അല്ലേ അവൾ ആരെയെങ്കിലും കൂടെ സന്തോഷത്തോടെ ജീവിക്കും എന്ന്... നിനക്ക് തോന്നുന്നുണ്ടോ അവൾ അങ്ങനെ ഒരാളെ കണ്ടെത്തി ജീവിക്കും എന്ന്... അവളെ മനസ് മുഴുവൻ ഞാൻ അല്ലേ അഞ്ചു അത് നിനക്ക് അറിയില്ലേ... അവളെ ഞാൻ നോക്കും പോലെ വേറെ ആരാ നോക്കാ...

എല്ലാം അറിഞ്ഞു സ്നേഹിക്കുന്ന ആള് മതി എന്ന് അവൾ പറയാറില്ലേ അത് ഞാൻ അല്ലേ... " അവൾ എന്റെ നേരെ ചീറി വന്നു കോളർ പിടിച്ചു... !! "എന്നിട്ടാണോ അവളോട്‌ അങ്ങനെ ഒക്കെ പറഞ്ഞത്... അവളെ മനസ്സിൽ ഏട്ടൻ ഉണ്ടായിരുന്നു പക്ഷെ ഇനി ഉണ്ടാവണം എന്നില്ല വെറുത്തു കാണും നിങ്ങളെ...അവളെ കണ്ണ് നിറഞ്ഞു കണ്ടത് ഏട്ടൻ കാരണം ആണ്... എന്തും കൂൾ ആയി നേരിടുന്ന അവൾ ഏട്ടന്റെ മുന്നിൽ പലതവണ അബമാനിക്കപ്പെട്ടവളായി നിന്നില്ലേ... " "ശരിയാണ് അഞ്ചു ഒരു തവണ ഒന്നുമല്ല ഞാൻ അവളെ തല്ലിയത്... എന്നിട്ടും അവൾ എന്നോട് ക്ഷമിച്ചില്ലേ... ഇതും ക്ഷമിക്കും എനിക്ക് അറിയാം അവളെ... എന്നെ വെറുക്കാൻ അവൾക്ക് ആവില്ല... എനിക്ക് വേണം അവളെ നീ എന്റെ കൂടെ ഉണ്ടാവില്ലേ അഞ്ചു... " അവൾ എന്നിലെ പിടി വിട്ടു എന്നെ തറപ്പിച്ചു നോക്കി... !! "ഇല്ല... ഞാൻ ഏട്ടന്റെ കൂടെ ഉണ്ടാവില്ല... അവൾ ഇനിയും സങ്കടപെടുന്നത് എനിക്ക് കണ്ടു നിൽക്കാൻ ആവില്ല... അവളെ എനിക്ക് വിൽക്കാൻ അറിയാത്ത കൊണ്ടല്ല അത് ഏട്ടൻ കാരണം വേണ്ടെന്ന് വെച്ചതാ...

ഏട്ടൻ അവളെ മറന്നേക്ക്... " 😰😰ഇവളോട് ഇപ്പൊ പറഞ്ഞ ശരിയാവില്ല... മുറിയിലെക്ക് പോയി പ്രവിയെ വിളിച്ചു... !! "നാളെ മോർണിംഗ് നീ ഇവിടെ എത്തണം... അഞ്ചുനെ വീഴ്ത്താൻ നിന്നെ കൊണ്ടേ പറ്റൂ... " "അത് ഞാൻ നിർത്തി... ഇപ്പൊ തന്നെ സഹിക്കാൻ പറ്റുന്നില്ല... ഇനി അവൾ വീഴുക കൂടി ചെയ്താൽ... " അവന്റെ വാക്ക് കേട്ടു എരിഞ്ഞു കയറി എങ്കിലും ഏതു വിധത്തിൽ കാര്യം പറയണം എന്നെ എനിക്ക് അറിയാം... !! അപ്പോ റൂട്ട് ഒന്ന് മാറ്റി... !! "അവളെ കെട്ടണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി... അല്ലെങ്കി അവൾക്ക് ഞാൻ വേറെ ചെക്കനെ നോക്കിക്കോളാം... " "അളിയാ ചതിക്കല്ലേ ഞാൻ വരാം... ഇപ്പൊതന്നെ വരണം എങ്കിലും ഞാൻ വരും... " "ഇപ്പൊ വേണ്ട മോർണിംഗ് വന്നാൽ മതി... " 😏😏അവളെ പേരും പറഞ്ഞു അവനെ സമ്മതിപ്പിക്കാം... അഞ്ചുനെ അവൻ നോക്കിക്കോളും... !!

അവളെ ഫോട്ടോ എടുത്തു അവളെ ഉമ്മ വെച്ചു... !! "പൊന്നു ഞാൻ വരുന്നു... നിന്നെയും കൊണ്ടേ ഞാൻ തിരികെ വരൂ... എന്റെ മാത്രം ആക്കികൊണ്ട്... ചിലപ്പോൾ ഞാൻ തല്ലി എന്നൊക്കെ ഇരിക്കും അതൊക്കെ എന്റെ സ്വഭാവം ആയിപോയി... നീ വേണം അതൊക്കെ മാറ്റാൻ... " അവളെ നോക്കി പലതും പറഞ്ഞു പതിയെ ഉറങ്ങി... !! അമ്മയോട് എല്ലാം പറഞ്ഞു എങ്കിലും അമ്മ വലിയ എതിർപ്പ് എടുത്തില്ല... പ്രവിയെയും കാത്തു നിക്കുമ്പോ തന്നെ അവനും വന്നു... !! അവനോട് എല്ലാം തുറന്ന് പറയാൻ വേണ്ടി അവനെയും കൊണ്ട് മുറിയിലെക്ക് പോയി... !!...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story