💝പ്രണയം 💝: ഭാഗം 59

pranayam ajwa

രചന: AJWA

"കൂടെ കിടത്തി സുഖിപ്പിച്ചു എന്ന് കരുതി ഇവളെ കെട്ടാൻ തന്നെ തീരുമാനിച്ചോ...? നിന്നെക്കാൾ മൂത്തവൻ ആയ ഞാൻ ഇവിടെ നിക്കുമ്പോൾ നിനക്ക് കെട്ടണം അല്ലേ ഞാൻ കെട്ടിക്കാം... അതും ഇവളെ തന്നെ കെട്ടിക്കാം കേട്ടോ... "(സാബി ) അത് കേട്ട് രണ്ട് കൊടുക്കാൻ തോന്നി എങ്കിലും ഗ്രാൻഡ്പ്പാ എന്നെ നോക്കി... അപ്പോ അടങ്ങി ഇരുന്നു... !!😪😪 "ഞാൻ എന്തിന് നിന്നെ നോക്കണം... നിനക്ക് പെണ്ണ് കിട്ടാത്തത് എന്റെ കുഴപ്പം ആണോ...? എനിക്ക് തോന്നുമ്പോൾ ഞാൻ കെട്ടും... അത് നിന്റെ ഒക്കെ ശത്രു ആയ ഇവളെ തന്നെ... "(താഹി ) "ആ കാണാം... അത് നടക്കുന്നത്... " തർക്കം അടിപിടിയിൽ എത്തി... മാമൻ എന്നെ തന്നെ നോക്കി പേടിപ്പിച്ചു... !! 😕😕നല്ലൊരു കാഴ്ച ആണെങ്കിലും ഇപ്പൊ ഇടപെടുന്നത് ആണ് നല്ലത്... അല്ലേ ഏതേലും ഒന്ന് തീരും ഉറപ്പാ... !! രണ്ടിനെയും പിടിച്ചു മാറ്റി... !! "എന്റെ പേരും പറഞ്ഞു നിങ്ങൾ എന്തിനാ തമ്മിൽ തല്ലുന്നത്... ഞാൻ ആരെ കെട്ടിയാലും നിങ്ങളെ രണ്ടിനെയും കേട്ടില്ല... അതൊക്കെ നിങ്ങൾ സ്വയം തീരുമാനിച്ചു ഉറപ്പിക്കുംമ്പോൾ എന്നോട് ചോദിച്ചോ...? 😬😬 പിന്നെ ഈ വീട് അത് പറഞ്ഞ ആൾക്ക് തന്നെ കൊടുക്കും... അതിന് ഇനി മാറ്റം ഇല്ല...

മാമന് ഈ വീട് തന്നെ വേണം എന്നുള്ള ആഗ്രഹം ഉണ്ടെങ്കിൽ അത് മറന്നേക്ക്... " മാമൻ സാബിയെയും വലിച്ചു മുകളിലേക്ക് പോയി... 😓😓എന്തോ പ്ലാൻ നടത്താൻ ഉള്ള പരിപാടി പ്ലാൻ ചെയ്യാൻ ആവും... !! താഹി എന്നെ തന്നെ നോക്കി നിന്നു... !! "നീ എന്ത് ധൈര്യം ഉണ്ടായോണ്ടാ അങ്ങനെ പറഞ്ഞത്... ഞാൻ പറഞ്ഞോ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്... അവരൊക്കെ അത് വേറൊരു തരത്തിൽ എടുത്തത് കണ്ടില്ലേ... നിനക്കൊക്കെ എന്താ വേണ്ടത്... ഈ വീട്ടിൽ നിന്നും ഇറങ്ങിയാൽ എങ്കിലും സ്വസ്ഥത കിട്ടും എന്ന് കരുതി നിക്കുമ്പോൾ ആണ് നീ എന്നെ കെട്ടി ഇവിടെ തന്നെ നിക്കാൻ പോകുന്നെ... നിനക്ക് അവരോട് എന്തെങ്കിലും ശത്രുത ഉണ്ടെങ്കിൽ നേരിട്ട് തീർക്കണം... അതിന് എന്നെ കരുവാക്കേണ്ട... " മുറിയിലെക്ക് പോയി എങ്കിലും അൽപ്പം പോലും സ്വസ്ഥത കിട്ടിയില്ല...ഗ്രാൻഡ്പ്പായെ തേടി പോകുമ്പോൾ ആണ് താഹിയുടെ മുറിയിൽ നിന്നും സൗണ്ട് കേട്ടത്... !! ഡോർ പകുതി അടച്ചത് കൊണ്ട് തന്നെ തലയിട്ട് നോക്കി... അപ്പോ കയ്ക്ക് സിറിഞ്ച് വെക്കുന്ന കണ്ട് ഞെട്ടി എങ്കിലും ഇതൊക്കെ മുമ്പ് ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞത് ഓർത്തു... !! 😰😰നിർത്തി എന്ന് കള്ളം പറഞ്ഞത് ആവും...

അധിക നേരം അതും നോക്കി നിക്കാതെ പുറത്തേക്ക് വന്നു... അവനോട് കുറച്ച് സിംപതി ഉണ്ടായിരുന്നു... ഇപ്പൊ അത് കൂടി ഇല്ലാതെ ആയി... !! സാബി മുന്നിൽ വന്നു നിന്നു... എന്തോ പ്ലാൻ ചെയ്ത പോലെ ആണ് നോട്ടം... !! "നീ കൂടെ കിടത്തിയതിന്റെ ഗുണം നിനക്ക് കിട്ടിഎന്ന് ആണോ നീ കരുതുന്നത്... പണവും കിട്ടും എങ്ങും പോവണ്ട അതല്ലേ നിന്റെ പ്ലാൻ... അവന് വിവരം വെച്ചു തുടങ്ങുന്നേ ഉള്ളൂ... ഈ പറഞ്ഞത് ഒക്കെ കേട്ട് മോൾ തുള്ളിചാടാൻ നിക്കണ്ട... നീ ഇവിടന്ന് പോകുന്നതിനു മുമ്പ് നിനക്ക് ഉള്ള പണി ഞാൻ തന്നിരിക്കും... അത് നടന്നില്ല എങ്കിൽ പോയാലും നിന്റെ പിന്നാലെ തന്നെ ഞാൻ ഉണ്ടാവും... " "ആണോ എങ്കിൽ നന്നായി... എനിക്ക് ഒരു ബോഡിഗാർഡ്ന്റെ ആവശ്യം ഉണ്ട് കേട്ടോ... പിന്നാലെ വരാൻ റെഡി ആയ സ്ഥിതിക്ക് ആ ജോലി കൂടി നിറവേറ്റിയെക്ക്... വെറുതെ വേണ്ടാട്ടോ സാലറി ഒക്കെ തരും... എനിക്ക് എതിരെ അറ്റാക്ക് ചെയ്യാൻ മൂന്ന് ചെറ്റകൾ ആണ് ഉള്ളത്... ഒന്ന് എന്റെ മാമൻ എന്ന് പറയുന്ന ആള്... പിന്നെ അങ്ങേരെ രണ്ട് തല തെറിച്ച മക്കൾ... ഇവരിൽ നിന്നാണ് എനിക്ക് സംരക്ഷണം വേണ്ടത്... എന്നാൽ പിന്നെ പിന്നാലെ വന്നോളൂ... അല്ല ഇപ്പൊ തന്നെ വരുന്നുണ്ടോ അതോ...? "😏😏

"ഡീ... നീ ഇതിനൊക്കെ അനുഭവിക്കാൻ കിടക്കുന്നെ ഉള്ളൂ... നിന്റെ അന്ത്യം ഈ എന്റെ കയ് കൊണ്ട് തന്നെയാടി... നീ കാത്തിരുന്നോ... " "ഞാൻ കാത്തിരിപ്പ് ഇവിടെ വന്നപ്പോ തന്നെ തുടങ്ങി കേട്ടോ... ഇവിടെ നിന്നും നീയൊക്കെ കൂടി എന്നെ എത്ര തവണ കൊല്ലാൻ നോക്കി... എന്നിട്ട് ഇപ്പൊ എന്തായി... മോൻ തരത്തിൽ പോയി കളിക്ക്... ഇത് ആള് വേറെയാ... " കയ്യും കെട്ടി അവന്റെ മുന്നിൽ നിന്നു... !! ഗ്രാൻഡ്പ്പായെ കണ്ടപ്പോൾ എനിക്ക് പറയാൻ ഉള്ള കാര്യം ഓർത്തു... ഇറങ്ങാൻ നേരം അവന് ഒരു വാർണിങ് കൂടി കൊടുത്തു... !! "ഈ വീട് നാളെ മറ്റൊരാളുടെ ആവാൻ പോവാ... അപ്പോ ഇതിനകത്ത് ചെയ്തു കൂട്ടിയ എല്ലാം കൂടെ ഇവിടെ തന്നെ കളഞ്ഞിട്ടു ഇറങ്ങിയാൽ മതി ഇവിടെ നിന്നും... ഈ സ്വഭാവം വെച്ചു എല്ലായിടത്തും ഒരു പോലെ പിടിച്ചു നിൽക്കാൻ പറ്റണം എന്നില്ല... അപ്പോ പിന്നെ അതൊക്കെ ഉപേക്ഷിച്ചു നല്ല കുട്ടിയായി വേഗം പോകാൻ റെഡി ആയിക്കോ... "😊😊 അവൻ എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആണ് നിൽപ്പ്... എന്തായാലും ഇന്ന് ഒരു രാത്രി സൂക്ഷിക്കണം... ഇല്ലേ ഇവൻ എന്റെ കാര്യം തീരുമാനം ആക്കും... 😰😰!! "ആ മോളെ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു...

നമുക്ക് ഒരിടം വരെ പോകാൻ ഉണ്ട്... " "എങ്ങോട്ടാ ഗ്രാൻഡ്പ്പാ... എന്തിനാ....? " "അതൊക്കെ പറയാം... നീ വന്നു കേറൂ... " വണ്ടിയിൽ കയറിയിട്ടും ഗ്രാൻഡ്പ്പാ ഒന്നും മിണ്ടിയില്ല... ഡിസ്റ്റർബ് ചെയ്യേണ്ട എന്ന് കരുതി ഞാനും അടങ്ങി ഇരുന്നു... !! 😱😱വണ്ടി നിർത്തിയ വീട് കണ്ട് ഗ്രാൻഡ്പ്പായെ ഒന്ന് നോക്കി... !! ഇറങ്ങി ചുറ്റും നോക്കുമ്പോൾ ആണ് ആദി എന്റെ അടുത്തേക്ക് ഓടി വന്നത്... !! "ഇത്താ... ഉമ്മ... എന്റെ ഉമ്മ പോയി... " അവൻ ആദ്യം ആയാണ് എന്നെ ഇത്ത എന്ന് വിളിക്കുന്നത്... പക്ഷെ ഉമ്മ പോയി എന്ന് പറഞ്ഞാൽ... 😰😰!! അവനെയും കൂട്ടി അകത്തേക്ക് പോകുമ്പോ വെള്ളതുണിയിൽ പൊതിഞ്ഞു കിടക്കുന്ന ഉമ്മയെ ആണ് കണ്ടത്... !! അടുത്ത് തന്നെ കരഞ്ഞു കൊണ്ടിരിക്കുന്ന ഉപ്പയെ കൂടി കണ്ടപ്പോൾ എനിക്ക് സഹിക്കാൻ ആയില്ല... !! സ്വന്തം അല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്നെ ഒരുപാട് സ്നേഹിച്ചു... പിന്നീട് ഉള്ള പ്രവർത്തികൾ എല്ലാം വെറുപ്പ് ഉള്ളത് ആണെങ്കിലും എന്റെ കുഞ്ഞു പ്രായത്തിൽ എന്നെ താലോലിച്ചത് മാത്രം ആണ് മനസിൽ തെളിഞ്ഞു വരുന്നത്... !! ആദിയെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു... !! "ഉമ്മാ എണീക്ക്... ഇത്ത വന്നിട്ടുണ്ട് ഉമ്മാ... ഇത്ത ഒരു ഡോക്ടർ ആണ് ഉമ്മാ...

ഉമ്മയുടെ എല്ലാ അസുഖവും ഇത്ത മാറ്റും... " ഉമ്മയെ തട്ടി വിളിച്ചു അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു... !! അവനോട് ഒന്നും പറയാൻ കഴിയാതെ അവിടെ തന്നെ ഇരുന്നു കരഞ്ഞു... !! എല്ലാം കഴിഞ്ഞു തിരികെ വരുമ്പോഴും ആദി പോകല്ലേ എന്നും പറഞ്ഞു കരഞ്ഞു... !! 😭😭അവനെ കൂടെ കൂട്ടാൻ ആഗ്രഹം ഉണ്ടെങ്കിലും ആ വീട്ടിൽ ഇനി അതാവും അടുത്ത പ്രശ്നം... !! "ഇത്ത പോയിട്ട് നാളെ വരാം... എന്നിട്ട് നിന്നെയും കൊണ്ട് പോകും ഞാൻ പോരെ... അത് വരെ കരയാതെ ഇരിക്കണം... " അവൻ ഓകെ പറഞ്ഞു... ഒന്നും മിണ്ടാതെ തന്നെ തിരികെ വന്നു... !! വീട്ടിലേക്ക് കയറുമ്പോൾ തന്നെ ലോട്ടറി അടിച്ച കണക്കെ രണ്ടെണ്ണം നിൽപ്പ് ഉണ്ട്... !! "എന്തായാലും ഇന്ന് തന്നെ തീരാൻ തോന്നിയത് നന്നായി... നാളേക്ക് എങ്ങാനും നിന്നു എങ്കിൽ വീട് പോയേനെ... " മാമൻ സ്വയം ആത്മഗതിച്ചു... !! "വീട് എന്തായാലും നാളെ പോകും... എല്ലാം എടുത്തു വെച്ചോ... " "അതെന്തിനാ അവർക്ക് ഇനി പണം വേണ്ടല്ലോ... "(സാബി ) "ആര് പറഞ്ഞു വേണ്ടെന്ന്... ഇനി അല്ലേ പണത്തിനു ആവശ്യം... നിങ്ങൾ എന്നെ കൊണ്ട് പോയി കളഞ്ഞപ്പോ അവരെ ഉണ്ടായുള്ളൂ എന്നെ നോക്കാൻ... അവർക്ക് ഇപ്പൊ ആണ് അതിന്റെ പ്രത്ത്‌യുപകാരം ചെയ്യേണ്ടത്...

അത് മാമന്റെ കൂടി അവകാശം ആണ്... കാരണം മാമൻ അല്ലേ അന്ന് എന്നെ കൊണ്ട് പോയി കളഞ്ഞത്... 😓😓 എന്തായാലും വീട് വിൽക്കും കിട്ടുന്ന പണത്തിൽ നിന്ന് കുറച്ച് ഭാഗം അത് അവർ അവശ്യപ്പെട്ടത് തന്നെ അവർക്ക് കൊടുക്കും... അവരെ മകനെ തുടർന്നു ഒരു കൂട്ട് ഇല്ലാതെ ഒറ്റയ്ക്ക് വളർത്തി എടുക്കേണ്ടത് അല്ലേ... പിന്നെ ബാക്കി എനിക്കും ഗ്രാൻഡ്പ്പായ്ക്കും ജീവിക്കണ്ടേ... " അവരെ നോക്കിയപ്പോൾ തന്നെ പല്ല് നെരിക്കുന്നുണ്ട്... അതൊന്നും മൈൻഡ് ചെയ്യാതെ അകത്തേക്ക് പോകുമ്പോ ഗ്രാൻഡ്പ്പാ വിളിച്ചു... !! "മോൾ കാര്യായിട്ട് പറഞ്ഞത് ആണോ ഇതൊക്കെ... " "പിന്നല്ലാതെ ഈ വീട് നമുക്ക് വേണ്ട... ആ പഴയ ചെറിയ വീട് തന്നെ മതി... അതാവുമ്പോ കുറച്ച് സന്തോഷം കിട്ടും... ഇവിടെ എന്തോ പോലെ... പണത്തിനു ഇപ്പൊ ആവശ്യം ഇല്ലെന്ന് കരുതണ്ട... എന്റെ അനിയൻ അവന് നല്ല ഒരു ഭാവി വേണം... അതിന് ഇതാണോ വഴി എന്നൊക്കെ അവർ ചോദിക്കും... പക്ഷെ എന്നോട് കാണിച്ചതിന് കുറച്ച് ഒക്കെ അനുഭവിക്കുന്നത് നല്ലത് അല്ലേ ഗ്രാൻഡ്പ്പാ... " "മോളെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ... എന്ന മോൾ ചെന്നു എല്ലാം എടുത്തു വെക്കാൻ നോക്ക്... " മുറിയിൽ ചെന്നു എല്ലാം പാക്ക് ചെയ്തു...

എന്റെ ഉമ്മയുടെ മണം മാത്രം അവിടെ ബാക്കി വെച്ചു കൊണ്ട് ഇറങ്ങാൻ റെഡി ആയി... !! ഗ്രാൻഡ്പ്പാ ഫക്രു മാമനെയും കൂട്ടി പോയപ്പോ എല്ലാം എടുത്തു കാറിൽ വെക്കുമ്പോൾ ആണ് താഹി വന്നത്... !! "എന്താ പൊന്നു ഒരു മൈൻഡ് ഇല്ലാതെ... അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണോ... അത് നിന്റെ നന്മ ഉദ്ദേശിച്ചത് കൊണ്ട് മാത്രം ആണ്... " "ഇങ്ങനെ ഒക്കെ ആണോ നന്മ ചെയ്യുന്നത്... " "അവരെ തോൽപ്പിക്കാൻ വേണ്ടി മാത്രം അല്ല... അവരെ ഈ വീട്ടിൽ നിന്നും ഇറക്കണം അത് കൂടി ആഗ്രഹിച്ചപ്പോ അങ്ങനെ ഒക്കെ പറഞ്ഞത് അല്ലേ... " "ആണോ നന്നായി... നീയല്ലേ എന്നോട് പറഞ്ഞത് ഡ്രഗസ്സ് ഒന്നും ഇപ്പൊ യൂസ് ചെയ്യുന്നില്ല എന്ന്... എന്നിട്ട് ഞാൻ ഇന്നലെ കണ്ടതോ...? "😠😠 "അതാണോ നിനക്ക് ഇത്രയും ചൂട്... എനിക്ക് ദേഷ്യവും സങ്കടവും വരുമ്പോൾ അത് യൂസ് ചെയ്തു ശീലിച്ചത് കൊണ്ടാവും ഇപ്പൊ എനിക്ക് അതൊക്കെ നിയന്ത്രിക്കാൻ അത് ഇല്ലാതെ പറ്റുന്നില്ല... നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോ സ്വയം നിയന്ത്രിക്കാൻ വേണ്ടി അത് വീണ്ടും യൂസ് ചെയ്യേണ്ടി വന്നു... " "അപ്പോ ഞാൻ ഒക്കെ എന്ത് ചെയ്യണം... എന്റെ അത്രയും പ്രശ്നം ഉണ്ടെങ്കിൽ പിന്നെ നീ ഒക്കെ എന്ത് ചെയ്യും... എനിക്ക് അതൊന്നും കേൾക്കണ്ട...

എന്നോട് സംസാരിക്കുന്നത് അവർ കണ്ടിട്ട് വേണം ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ പെരുമാറാൻ... " ഗ്രാൻഡ്പ്പായൊക്കെ അപ്പോഴേക്കും വന്നു... !! "ഉപ്പൂ... ഞാൻ കൂടെ നിങ്ങളെ കൂടെ വന്നോട്ടെ... എനിക്ക് എന്തായാലും അവരെ കൂടെ പോവാൻ പറ്റില്ല... ഞാൻ ഡീസന്റ് ആയി നിന്നോളും... ആർക്കും ഒരു ശല്യവും ചെയ്യില്ല... പ്ലീസ് ഒന്ന് പറ പൊന്നു... ഞാൻ അതൊന്നും എന്റെ കയ് കൊണ്ട് തൊടില്ല പ്ലീസ്... " ഗ്രാൻഡ്പ്പാ എന്നെ നോക്കി... ഇവനെ പോലെ ഒന്ന് കൂടെ ഉള്ളത് നല്ലതാ... പക്ഷെ ഒരു പാര ആവുമോ അതാണ്‌ പേടി... !! "വരുന്നത് ഒക്കെ കൊള്ളാം... പക്ഷെ എന്നോട് പ്രേമം ആണ് കെട്ടണം എന്നൊക്കെ പറഞ്ഞു വന്നേക്കരുത്... പിന്നെ ഇന്നലെ കണ്ടത് പോലുള്ള ഒരു വക സാധനവും എടുക്കാതെ വേണം വരാൻ... ദേഷ്യവും സങ്കടവും വരുമ്പോ അടങ്ങി നിന്നോണം... ജീവിതം ആവുമ്പോൾ അതൊക്കെ സ്വാഭാവികം ആയും ഉണ്ടാവും കേട്ടല്ലോ... ഇതൊക്കെ ഓകെ ആണെങ്കിൽ വന്നാൽ മതി... " അവൻ ഡബിൾ ഓകെ പറഞ്ഞു അകത്തേക്ക് പോയി... !!

മാമനും സാബിയും എന്തോ കളഞ്ഞ ആരെയോ പോലെ ഇറങ്ങി വന്നു... !! "മാമ... ഇടക്ക് വിളിക്കണം കേട്ടോ സുഖ വിവരം ഒക്കെ അറിയാൻ... പിന്നെ മൂത്ത പുത്രന്റെ കല്യാണം ഒക്കെ ആയാൽ വിളിക്കണം കേട്ടോ... രണ്ടാമത്തെതിന്റെ ആയാൽ ഞങ്ങൾ വിളിക്കാം കേട്ടോ... എന്ന ശരി മാമ പിന്നെ കാണാം... " രണ്ടും എന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് നിക്കുമ്പോ ആണ് ഗ്രാൻഡ്പ്പാ അടുത്തേക്ക് പോയത്... !! "ആരുടേയും ശാപം തലക്ക് മുകളിൽ വേണ്ട എന്ന് കരുതിയാ... ഇത് അഞ്ച് ലക്ഷം ഉണ്ട്... ഇത് വെച്ചോ എന്തേലും ആവശ്യം വരും... " രണ്ട് കയ്യും നീട്ടി സ്വീകരിച്ചു കൊണ്ട് അവർ പോയി... !! താഹി വന്നു ഒക്കെ അവൻ തന്നെ റെഡി ആക്കി കൊണ്ട് ആ വീട് ഒന്ന് കൂടെ നോക്കി ഞങ്ങൾ ഇറങ്ങി... 😭😭!!..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story