💝പ്രണയം 💝: ഭാഗം 66

pranayam ajwa

രചന: AJWA

ഞാൻ താഹിയുടെ അടുത്തേക്ക് ചെന്നു... !! "നിന്നെ കൊണ്ട് എന്നെ കെട്ടിക്കണം എന്നുള്ളത് ഇവരുടെ തീരുമാനം ആണോ...? ആണെങ്കിൽ ഇവരെയും കൊണ്ട് നിനക്ക് പോവാം...മറിച് ആണെങ്കിൽ നീ എല്ലാം തീരുമാനിക്കേണ്ടത് എന്നോട് ആണ്... അല്ലാതെ ഇടക്ക് ഇവരെയും കൊണ്ട് വരിക അല്ല വേണ്ടത്... കേട്ടല്ലോ... " "നീ എന്താടി അവനോട് തട്ടി കേറുന്നത്... അവൻ നിന്റെ ജോലികാരൻ അല്ല... ഇവൻ നിന്നെ മാത്രേ കെട്ടൂ എന്ന് പറഞ്ഞത് കൊണ്ട് ഇവന്റെ കാര്യം നടത്തികൊടുക്കാൻ ഞങ്ങൾ അല്ലേ ഉള്ളൂ... അത് കൊണ്ട് വന്നതാ... അല്ലാതെ ഞങ്ങൾക്ക് എന്ത് ആവശ്യം നിന്നെ ഇവൻ കെട്ടിയിട്ട് ഉണ്ടാവാൻ ആണ്... സ്വന്തം കൂടപിറപ്പിന്റെ മകൾ ആണെന്ന് കരുതി സമ്മതിച്ചത് ആണ് അല്ലാതെ ഇത്രയും അഹങ്കാരിയായ നിന്നെ കെട്ടാൻ ഞങ്ങൾ എന്തിന് കൂട്ട് നിൽക്കണം... " മാമനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു... !! "ഈ അഹങ്കാരം ഒക്കെ പാരമ്പര്യം ആയി കിട്ടുന്നതാ... എനിക്ക് എന്റെ മാമന്റെ അഹങ്കാരം ആണ് കിട്ടിയത് എന്ന് തോന്നുന്നു... എന്ത് ചെയ്യാനാ...😪😪"

"ഡീ നീ അതികം വിളച്ചിൽ എടുത്താൽ ഉണ്ടല്ലോ... "(സാബി ) "എടുത്താൽ നീ എന്ത് ചെയ്യും... താഹി നിനക്ക് എന്നെ കെട്ടണം എങ്കിൽ എന്നോട് തീരുമാനിക്കാം... ഇവരോടൊക്കെ ഇവിടന്ന് നീ പോകാൻ പറയുന്നോ അതോ ഞാൻ ഇറക്കി വിടണോ... "😠😠 താഹി വീണ്ടും എന്നെയും അവരെയും നോക്കി നിൽക്കെ ഉപ്പ കൂടി വന്നു... !! "എന്താ എല്ലാരും കൂടി...? " "അതോ എന്നെ കെട്ടിക്കാൻ വന്നതാ... അതും ഈ നിൽക്കുന്ന ചെക്കനെ കൊണ്ട്... അതാ എല്ലാരും കൂടി വന്നത്... " "നീ എന്ത് പറഞ്ഞു...? " "അതിന് എനിക്ക് ചോദിക്കാനും പറയാനും ഇപ്പൊ ആളുണ്ട് എന്ന്... "😓 ഉപ്പ അവരെ നേരെ തിരിഞ്ഞു... !! "അത് ശരിയാ... ഇവളെ കാര്യം തീരുമാനിക്കാൻ ഇവളെ എല്ലാ അവകാശവും നിയമപരമായി നേടി എടുത്ത എനിക്കാണ്... ഇവളെ ആരെ കൊണ്ട് എപ്പോ എങ്ങനെ കെട്ടിക്കണം എന്നൊക്കെ തീരുമാനിക്കാൻ ഉള്ള അവകാശം എനിക്ക് മാത്രം ആണ്... അത് നിയമപരമായിട്ടും അങ്ങനെ ആണ്... " 🤔🤔

ഇതിപ്പോ എല്ലാം കൂടി കഥ മാറിയോ...? !! "അങ്ങനെ ആണെങ്കിൽ അങ്കിൾ എനിക്ക് ഇവളെ കെട്ടിച്ചു തരണം... ഇവൾക്ക് വേണ്ടി ഞാൻ ജോലി വരെ നേടി... "(താഹി ) "ജോലി കിട്ടി എങ്കിൽ നിനക്ക് വയർ നിറച്ചു കഴിക്കാം... അല്ലാതെ ഇവളെ കഴിക്കാൻ എന്നൊക്കെ പറയുമ്പോൾ... അതൊക്കെ നമുക്ക് ആലോചിക്കാം ഇപ്പ്പ് എല്ലാരും ചെല്ല്... " താഹി എന്നെ തറപ്പിച്ചു നോക്കി കൊണ്ട് പോയി... ബാക്കി രണ്ടും എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആണ് നോക്കിയത്... !!😪😪 ഞാനും അകത്തേക്ക് പോയി... പിന്നാലെ ആദിയും വന്നു... പിന്നെ അവനോടൊപ്പം കളിച്ചു കൊണ്ട് എല്ലാം മറന്നു... !! രാവിലെ ഹോസ്പിറ്റലിൽ പോകുമ്പോ പിന്നാലെ തന്നെ താഹി ബൈക്കും എടുത്തു വന്നു... ഇവൻ എന്തായാലും നല്ല ഉദ്ദേശം കൊണ്ടല്ല വരുന്നത് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവനെ മൈൻഡ് ചെയ്യാതെ വിട്ടു... !! പക്ഷെ പിന്നാലെ വന്ന അവൻ പിന്നീട് എനിക്ക് മുന്നിൽ തടസ്സം ആയി നിന്നു... അപ്പോ തന്നെ ഒരു ലോറി വന്നു അവനെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് പോയി... !!

അവൻ തെറിക്കുന്നത് കണ്ട് ഈ ലോകം തന്നെ നിഷ്ചലം ആയത് പോലെ തോന്നി... 😵😵!! അവനെ പൊതിഞ്ഞു നിൽക്കുന്ന ജനത്തെ കണ്ട് വണ്ടിയും അവിടെ ഇട്ടു കൊണ്ട് അവരെ അടുത്തേക്ക് ഓടി... !! അവസാന പിടച്ചിൽ എന്ന പോലെ രക്തത്തിൽ കുളിച്ചു അവൻ പിടക്കുന്ന കണ്ട് അടുത്തേക്ക് ചെന്നു അവന്റെ തല എടുത്തു മടിയിൽ വെച്ചു... !! "താഹി നീ എന്താ ഈ കാണിച്ചത്... എന്തിനാ എന്റെ പിറകെ വന്നത്... അത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ... എന്താടാ നീ ഈ കാണിച്ചത്... നിന്നോട് എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട് പക്ഷെ നീ കുറച്ച് ഓകെയായാൽ എല്ലാം പറയാം എന്ന് കരുതിയാ ഞാൻ നിന്നെ ഇങ്ങനെ ഒക്കെ മാറ്റി എടുക്കുന്നത്... അതിനിടയിൽ നീ എന്താ ഈ കാണിച്ചത്... " എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാം എല്ലാരും ആ കാഴ്ച്ച കണ്ട് കൊണ്ട് നിന്നു എന്നല്ലാതെ ഒന്ന് സഹായിക്കാൻ പോലും ആരും വന്നില്ല... 😭😭!! "പൊന്നു... എനിക്ക് നിന്നോട് ഒരു കാര്യം... നീ... ഞാൻ.... നിന്നെ അയാൾ... നീ പോണം... " "😵😵

താഹി നീ എന്തൊക്കെയാ പറയുന്നത്... വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം... നിനക്ക് ഒന്നും ഉണ്ടാവില്ല... താഹി നീ പേടിക്കേണ്ട... " അവനെ പിടിച്ചു മാറ്റി എണീക്കാൻ നേരം അവൻ എന്റെ കയ്യിൽ പിടിച്ചു... !! "ഞാൻ... ഞാൻ... മരിക്കും... പൊന്നു... ഐ ലവ് യൂ... പൊന്നു... നിന്നെ എനിക്ക് ജീവൻ ആയോണ്ടാ നിന്നെ ഞാൻ... നീ പോണം... അല്ലെങ്കിൽ നിന്നെയും അയാൾ... " അത്രയും പറഞ്ഞു അവൻ നിർത്തി... അവൻ എന്റെ മടിയിൽ കിടന്നു അവസാനിച്ചു... അവനെ പിടിച്ചു കരയാൻ അല്ലാതെ വേറെ ഒന്നിനും എനിക്ക് പറ്റിയില്ല... !! മണിക്കൂറുകൾ കഴിഞ്ഞപ്പോ ആണ് അവനെയും കൊണ്ട് പോലീസ്കാർ പോയത്... അപ്പോഴും എനിക്ക് കരയാൻ മാത്രേ ആയുള്ളൂ... !! അവന്റെ ജീവൻ ഇല്ലാത്ത ശരീരവും ആയി ആ വീട്ടിലേക്ക് പോയി എല്ലാരും അവസാനമായി അവനെ ഒന്ന് നോക്കി... മാമൻ ആകെ തളർന്നു വീണു... സാബി എല്ലാ കാര്യവും ചെയ്തു... അങ്ങനെ എന്നെ മനസിൽ ആക്കിയ ഒരാള് കൂടി എന്നെ വിട്ടു പോയി... !!

തകർന്ന മനസും ആയി ആ വീട്ടിൽ നിൽക്കുമ്പോഴും അവൻ അവസാനമായി പറഞ്ഞ വാക്ക് നെഞ്ചിൽ ഉണ്ടായിരുന്നു... !! പിറ്റേന്ന് തന്നെ അവിടെ നിന്നും ഇറങ്ങി... ഉപ്പയോടും ആദിയോടും ഒന്നും മിണ്ടാതെ ആ മുറിയിൽ തന്നെ ഇരുന്നു കരഞ്ഞു... !! 🤔🤔അവൻ എന്തോ അവസാനമായി എന്നോട് പറയാൻ വന്നത് ആണ്... പക്ഷെ ഞാൻ അതിന് സമ്മതിച്ചില്ല... അവന്റെ യഥാർത്ഥ ഇഷ്ടം ആണെന്ന് പോലും എനിക്ക് മനസിൽ ആക്കാൻ പറ്റിയില്ല... !! രണ്ട് മൂന്ന് ദിവസം കഴിഞ്ഞു എങ്കിലും ആ രംഗം മനസ്സിൽ നിന്നും മാറുന്നില്ല... അവന്റെ ആ വാക്കും കൂടി ആയപ്പോ ആരോ മനഃപൂർവം ആണ് ഇതൊക്കെ ചെയ്യുന്നത് ആണെന്ന് ഒക്കെ മനസിൽ ആയി... എന്നെയും കൊല്ലും എന്നല്ലേ അവൻ പറഞ്ഞത്... !! 🤔🤔അതാരാവും...മാമനും സാബിയും ആണ് എന്റെ ശത്രുക്കൾ എന്നല്ലേ കരുതിയത്... പക്ഷെ അവർ താഹിയെ കൊല്ലുമോ...? അപ്പോ ആരോ ഇതിനൊക്കെ പിന്നിൽ ഉണ്ട് എന്നല്ലേ... !! ചിന്തകൾ നിർത്തി എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട് ഉപ്പാടെ അടുത്തേക്ക് ചെന്നു... !! "ഉപ്പാ... എനിക്ക് ഇവിടെ നിന്നും പോകണം... ഇവിടെ ഇനിയും എനിക്ക് നിൽക്കാൻ പറ്റില്ല... എവിടെ എങ്കിലും ചെല്ലണം...

ഈ നാട് ഒക്കെ വിട്ട്... എവിടെ എങ്കിലും പോയി ഞാൻ ജീവിച്ചോളാം... എനിക്ക് പേടിയാ ഇവിടെ ജീവിക്കാൻ... ഇവിടെ നില്കും തോറും പല ഓർമകളും എന്നെ വിഷമിപ്പിക്കുന്നു... കുറച്ച് കാലം എങ്കിലും എനിക്ക് മാറി നിൽക്കണം... "😪 ആദിയും ഉപ്പയും എന്നെ നോക്കി... !! "ഇത്ത പോയാൽ എനിക്ക് ആരാ... ഞാനും വരും... "(ആദി ) "എന്നാ പിന്നെ ഞങ്ങൾക്ക് എല്ലാർക്കും കൂടി പോവാം... എല്ലാർക്കും ഒരു ചേഞ്ച്‌ ആവും... ഇവന് ഒരു സ്കൂളും നിനക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ ഒരു ജോലിയും കൂടി ശരിയാവുമോ എന്ന് ഞാൻ നോക്കട്ടെ... കിട്ടിയാൽ അപ്പോ തന്നെ പോവാം... " പ്രതീക്ഷയോടെ കാത്ത് നിന്നു... രണ്ട് ഡേ കാത്തിരുന്നു എല്ലാം ഒന്ന് ശരിയാവാൻ... ഞങ്ങൾ എല്ലാം എടുത്തു ആ വീട് ഒഴിഞ്ഞു കൊടുത്തു ആരും അറിയാത്ത മറ്റൊരു നാട്ടിലേക്ക് പോയി... !! അവിടെ ആദി സ്കൂളിൽ പോയി തുടങ്ങി... ഉപ്പ എന്ത് ജോലിയും ചെയ്യും എന്ന് പറഞ്ഞു എവിടേക്കോ പോയി... ഞാൻ ഒരു ചെറിയ ക്ലിനികിൽ തത്കാലം ഒരു ഡോക്ടർ പോസ്റ്റിൽ കയറി... !! 😓😓

ഇവിടെ നിന്നും പതിയെ ലക്ഷ്യം നേടി എടുക്കണം... വലിയ ഒരു ഹോസ്പിറ്റലിൽ തിരക്കുള്ള ഒരു ഡോക്ടർ ആയിട്ട് വേണം എനിക്ക് എന്റെ കണ്ണന്റെ അടുത്ത് പോവാൻ... അതൊക്കെ ശരിയായാൽ മാത്രേ എന്റെയും അഞ്ചുന്റെയും കെട്ടു നടക്കൂ എന്ന് മുമ്പേ കണ്ണൻ പറഞ്ഞത് ആണ്... !! എല്ലാം കൊണ്ടും ഈ മാറ്റം എന്നിലും നല്ലൊരു മാറ്റം തന്നെ ഉണ്ടാക്കി... !! 😪ദിവസങ്ങൾ മാസങ്ങൾ ആയി കൊഴിഞ്ഞു കൊണ്ടിരുന്നു... ഇതിനിടയിൽ ഒന്നും എന്റെ അഞ്ചുനെയോ ആശുനെയോ ഞാൻ വിളിച്ചില്ല... എന്റെ കണ്ണനെയും... !! അവരെ കുറിച്ച് ഓർക്കാത്ത ഒരു നിമിഷം പോലും എനിക്ക് ഉണ്ടായിട്ടില്ല എങ്കിലും അവർ ഞാൻ ക്രൂരയായെന്ന് കരുതി കാണും... !! അവരെ fb ഒക്കെ സെർച്ച്‌ ചെയ്തു നോക്കും എങ്കിലും വിളിച്ചില്ല... പെട്ടെന്ന് ഒരു ഡേ അവരുടെ മുന്നിൽ ചെല്ലാൻ ഒക്കെ പ്ലാൻ ഇട്ടു നിന്നു... !! വീട്ടിൽ എത്തിയപ്പോ ആദിയെ കണ്ടില്ല... !! "ഉപ്പാ ആദിഎവിടെ...? അവൻ ഇത് വരെ വന്നില്ലേ... " ഉപ്പ ഒന്നും മിണ്ടാതെ അടുത്തേക്ക് വന്നു... !!

"ആദി എവിടെ...? " "അവനെ ഞാൻ ബോർഡിങ്ങിൽ ആക്കി... " "എന്തിന്...? 😰😰വേണ്ടായിരുന്നു... ആകെ ഉള്ള ഒരു ആശ്വാസം ആണ് അവൻ... എന്തായാലും ഞാൻ ചെന്നു നാളെ കൊണ്ട് വരും... " "അല്ലേലും അവൻ നാളെ വരും... ഇന്നു ഒരു ദിവസത്തേക്ക് ഞാൻ അവനെ മാറ്റിയതാ അവനെ... " "എന്തിന്... 😰😰" ഉപ്പ എന്റെ തോളിൽ കയ്യിട്ടു... !! "അത് എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് അത് കൊണ്ടാ ഞാൻ അവനെ മാറ്റിയത്... അവൻ ഉണ്ടായാൽ അതിനൊന്നും പറ്റില്ല... " 😰😰എന്താണ് എന്നുള്ള ബാവത്തിൽ ആ മനുഷ്യനെ നോക്കി... !! "അത് വേറെ ഒന്നുമല്ല... നിനക്ക് ഒരുപാട് സന്തോഷം ഉണ്ടാവുന്ന കാര്യം തന്നെയാ... " "അതെന്താ അത്... എനിക്ക് സന്തോഷം ഉണ്ടാവുന്ന കാര്യം... " "നിന്റെ നിയമപരമായിട്ടുള്ള അവകാശം എനിക്കാണല്ലോ... അപ്പോ നിന്റെ കാര്യം തീരുമാനിക്കേണ്ടത് ഈ ഞാൻ അല്ലേ...

അത് കൊണ്ട് നിന്റെ കല്യാണം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു... നിന്റെ ജോലി ഒക്കെ ഇപ്പൊ നല്ല രീതിയിൽ നടക്കുന്ന സ്ഥിതിക്ക് ഇനിയും വെച്ച് താമസിക്കുന്നത് എന്തിനാ... " 😱😱കണ്ണനെ കുറിച്ച് പറയാൻ വേണ്ടി മനസ് പാകം ആക്കി... !! "ഉപ്പാ... എനിക്ക്... എനിക്ക് ഒരാളെ... " അപ്പോഴേക്കും നിർത്താൻ കാണിച്ചു... !! "എനിക്ക് അറിയാം നിനക്ക് അന്ന് നിന്നെ തേടി വന്ന ചെക്കനെ ഇഷ്ടം ആണെന്ന്... അത് കൊണ്ട് തന്നെയാ ഇപ്പൊ ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതും... " "😵😵ഉപ്പാ... " "അതേ നിന്നെ കെട്ടാൻ പോകുന്നത് വേറെ ആരും അല്ല... ഈ ഞാൻ ആണ്... " 😵😵ഞെട്ടികൊണ്ട് ആ മനുഷ്യനെ നോക്കി നിന്നപ്പോൾ അയാൾ പറയുന്നത് കേട്ട് എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി... !!..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story