💝പ്രണയം 💝: ഭാഗം 69

pranayam ajwa

രചന: AJWA

"പിന്നെ എന്താ നിങ്ങൾ കരുതിയത്... നിങ്ങളോട് സ്നേഹം കൂടാൻ വന്നത് ആണെന്നോ... എന്റെ ഉപ്പയെ കൊന്ന നിങ്ങളെ കൊല്ലാൻ വന്നത് തന്നെയാ ഞാൻ... " അവനെ നോക്കി എങ്ങനെ ഒക്കെയോ എനിക്ക് പറയാൻ ഉള്ളത് കൂടി പറഞ്ഞു... !!😪 "ആദി നീ കരുതും പോലെ അല്ല... അയാൾ ഞങ്ങളെ ഒക്കെ ചതിക്കുകയായിരുന്നു... നമ്മുടെ ഉമ്മയെ പോലും കൊന്നതാ അയാൾ... " "നമ്മുടെ ഉമ്മയോ...? നിങ്ങളെ എനിക്ക് അന്നേ ഇഷ്ടം അല്ല... ഉപ്പയാ എന്നെ മാറ്റി എടുത്തത്... ആ ഉപ്പയെ തന്നെ നിങ്ങൾ... " "ആദി..." അപ്പോഴേക്കും ആ കത്തി അവൻ വലിച്ച് എടുത്തു... !! അപ്പോഴും എന്തൊക്കെ പറഞ്ഞു അവനെ മനസിൽ ആക്കണം എന്ന് പോലും എനിക്ക് മനസ്സിൽ ആയില്ല... !! "ആദി... നീ ഇവിടന്ന് പോടാ... ഇതിനകത്ത് നീ കിടക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല... പ്ലീസ് ആദി നീ ഒന്ന് പോ... " അപ്പോഴേക്കും താഴെ വീണ എന്നെ പുച്ഛത്തോടെ നോക്കികൊണ്ട് അവൻ ദൂരെക്ക് ഓടി മറയുന്നത് ആണ് കണ്ടത്... !! കണ്ണുകൾ അടയുംബോളും അവസാനം ആയി ഞാൻ കാണാൻ കൊതിച്ച കുറെ മുഖങ്ങൾ മാത്രം ആയിരുന്നു മനസ് നിറയെ... !!😪😪 ___________

"ഏട്ടാ... ഏട്ടൻ എന്താ ആ ഫോൺ എടുക്കാതെ...? " അഞ്ചുവിന്റെ ചോദ്യം കേട്ടാ ഏതോ ലോകത്ത് നിന്നും ഉണർന്നത്... !! ഫോൺ നോക്കുമ്പോൾ ഒരുപാട് മിസ്സ്‌ കാൾ വന്നിട്ടുണ്ട്... എല്ലാം ഹോസ്പിറ്റലിൽ നിന്നും ആണ്... അതും അവിടെ വെച്ച് വീണ്ടും അവിടെ തന്നെ ഇരുന്നു... !! "ഏട്ടാ... ഏട്ടനെ വിളിച്ചു എടുക്കാത്ത കൊണ്ട് ആനന്ദ് എന്നെ വിളിച്ചിരുന്നു... പ്ലീസ് ഏട്ടാ ഏട്ടൻ പോയെ പറ്റൂ എമർജൻസി ആയോണ്ട് ആവും ആനന്ദ് വിളിച്ചത്... അല്ലെങ്കിൽ അവൻ വിളിക്കില്ല... " "അഞ്ചു നീ എനിക്ക് ഒന്ന് സ്വസ്ഥത താ... "🙏🙏 അവളോട്‌ ദേഷ്യപ്പെട്ടു അവിടെ തന്നെ ഇരുന്നു... !! അപ്പോഴേക്കും എന്റെ കയ് പിടിച്ചു വലിച്ചു അവിടെ നിർത്തിച്ചു... !! "കഴിഞ്ഞ അഞ്ച് വർഷം ആയി ഈ സ്വസ്ഥത തന്നെ അല്ലേ പണി... ഇനി അതിന് സമ്മതിക്കില്ല ഞാൻ... രണ്ട് ദിവസം കഴിഞ്ഞാൽ സിങ്കപ്പൂർ പോവാൻ ഉള്ളതാ... പ്രവീണേട്ടന് എന്തായാലും പറ്റില്ല... അത് കൊണ്ട് ഏട്ടൻ പോയെ പറ്റൂ... " "അത് അപ്പോഴല്ലേ... ആലോചിക്കാം... " "പക്ഷെ ഇപ്പൊ ഏട്ടൻ ഹോസ്പിറ്റലിൽ പോവും... കാരണം ഒരാളുടെ ജീവൻ രക്ഷിക്കാൻ ഉള്ള യോഗം എന്റെ ഏട്ടന് ഉണ്ടെങ്കിൽ അത് നഷ്ടപ്പെടാൻ ഞാൻ അനുവദിക്കില്ല... "

"ഡീ... നീ എന്താ പറഞ്ഞാൽ മനസിൽ ആക്കാതെ... മനസ് ശരിയല്ല എങ്കിൽ ജീവൻ രക്ഷിക്കുന്നതിന് പകരം ആ ജീവൻ നഷ്ടപ്പെടാനും മതി... " "ഏട്ടാ പ്ലീസ്... എനിക്ക് ഉറപ്പാ ഏട്ടന് അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന്... അത് കൊണ്ട് ഏട്ടൻ ഒന്ന് പോയെ പറ്റൂ... അർജന്റ് ആണ് ഏട്ടാ... അല്ലാതെ ഏട്ടനെ അവർ വിളിക്കുമോ...? " 😪😪അവളെ വാക്ക് കേട്ട് ഒന്നിനും താല്പര്യം ഇല്ലാതെ ഇറങ്ങി... !! ഹോസ്പിറ്റലിൽ എത്തി എങ്കിലും ആനന്ദ് തിയേറ്ററിൽ ആണെന്ന് പറഞ്ഞു... അവനെ ഡിസ്റ്റർബ് ചെയ്യേണ്ട എന്നെ കരുതി അകത്തേക്ക് കയറാൻ നിന്നില്ല... !! അപ്പോഴേക്കും എമർജൻസി ആയി ചെല്ലാൻ പറഞ്ഞപ്പോൾ അകത്തേക്ക് കയറി... ആനന്ദ് അപ്പോ തന്നെ അടുത്തേക്ക് ഓടി വന്നു... !! "ടാ നീ എവിടെ ആയിരുന്നു... എന്തെങ്കിലും ചെയ്യെടാ... ഏതു നിമിഷവും നിലക്കും എന്ന പോലെയാ ഉള്ളത്... " 😰😰അവനെ നോക്കി എന്ത് പറയും എന്ന് അറിയാതെ നിക്കുമ്പോ തന്നെ എല്ലാം എന്റെ കയ്യിൽ വെച്ചു തന്നു മാറി നിന്നു... !! അവനെ നോക്കി പല്ല് നെരിച്ചു കൊണ്ട് അവരെ മുറിവിന്റെ ആഴം കണ്ട് എല്ലാ പ്രതീക്ഷയും പോയപ്പോ എന്തിനാ എന്നെ ഏല്പിച്ചു തന്നത് എന്ന മട്ടിൽ നോക്കി... !!

എങ്കിലും ഇവിടെ വന്നപ്പോ തൊട്ട് മനസ് എന്തോ ഒരു മാറ്റം ഉള്ളത് പോലെ... അത് കൊണ്ട് തന്നെ എല്ലാം ക്ലിയർ ആക്കി സ്റ്റിച്ച് ഒക്കെ ഇട്ടു ഒന്ന് ആശ്വാസം കൊണ്ട് നിക്കുമ്പോ ആണ് എന്റെ നോട്ടം ആ മുഖത്തു പതിഞ്ഞത്... !! "പൊന്നു... "😵 അറിയാതെ തന്നെ വിളിച്ചു പോയി... !! "പൊന്നു... നിനക്ക് എന്താ പറ്റിയത്... നീ എന്താ ഇങ്ങനെ ഒരു അവസ്ഥയിൽ... നിനക്ക് എന്താ പറ്റിയത് പൊന്നു... " അവളെ തട്ടി വിളിച്ചു ചോദിക്കുമ്പോൾ ആനന്ദ് വന്നു എന്നെ തടഞ്ഞു... !! "നീ എന്താ ഈ കാണിക്കുന്നത്... ഇപ്പൊ തന്നെ അവരെ കൊല്ലാൻ ആണോ...? " അപ്പോഴാ ഞാൻ എന്താ ചെയ്തത് എന്ന ബോധം എനിക്ക് വന്നത്... !! "ടാ നിനക്ക് ഇവളെ എവിടുന്നാ കിട്ടിയത്... എന്റെ പൊന്നു അവൾ ആണ് ഇത്... " 😰😰അവൻ എന്നെയും അവളെയും മാറി മാറി നോക്കി... !! "കഴിഞ്ഞ അഞ്ച് വർഷം ആയി ഇവളെ തിരയാൻ ഒരു ഇടവും ഇല്ല... ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥയിൽ കാണാൻ ആവും യോഗം... എന്നാലും വേണ്ടില്ല എന്റെ മുന്നിൽ അവൾ വന്നില്ലേ അത് മതി... "😰

"എന്നിട്ടാണോ തെണ്ടി ഞാൻ ആയിരം തവണ വിളിച്ചിട്ടും ഒന്ന് തിരിഞ്ഞു നോക്കാതെ നിന്നെ... അഞ്ചുനെ വിളിച്ചു സോപ്പിട്ടു നിന്നെ ഇവിടെ എത്തിച്ചപ്പോഴേക്കും ഇവൾ നിന്റെ പൊന്നു ആണെന്ന്... അപ്പോ നീ വന്നില്ലെങ്കിൽ എന്താവും ഈ പൊന്നു ഇപ്പൊ ജീവനോടെ ഇങ്ങനെ ഇവിടെ കിടക്കുമോ...? " "സോറിടാ... 😓😓അഞ്ചു പറഞ്ഞത് ശരിയാ... എന്റെ പൊന്നുനെ എന്റെ കയ് കൊണ്ട് തന്നെ ജീവൻ കൊടുക്കാൻ ആവും ഇങ്ങനെ ഒക്കെ ഉണ്ടായത്... " അവനെ പിടിച്ചു തള്ളി അവളെയും നോക്കി അടുത്ത് തന്നെ ഇരുന്നു... !! "എന്റെ പൊന്നു... നീ എവിടെ ആയിരുന്നു... നീ എന്നെ വിട്ടു പോയതിൽ പിന്നെ എന്തൊക്കെ ഉണ്ടായി എന്ന് അറിയോ... " അവളെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു... !! അപ്പോഴാ എനിക്ക് പുറത്തുള്ളവരെ ഓർമ വന്നത്... !! അവരെ അടുത്തേക്ക് ചെന്നു... !! "നിങ്ങൾ അവളെ ആരാ...? " "ഞാൻ അവളെ ഇത്തയാ... ഇത് എന്റെ ഭർത്താവ്... അവൾ രക്ഷപെടുമോ ഡോക്ടർ... " 😠😠

ആ ചോദ്യം കേട്ട് അവരെ അടുത്ത് ചെന്നു... !! "ഇവളെ ഇവിടം വരെ എത്തിച്ചു തന്നതിന് താങ്ക്സ്... ഇനി ആ അവകാശവും പറഞ്ഞു ഇവിടെ നിൽക്കേണ്ട... പോകാൻ അല്ലേ പറഞ്ഞത്... "😬😬 "എന്തൊക്കെയാ ഈ പറയുന്നത്... നിങ്ങൾ ആരാ അതൊക്കെ പറയാൻ... " "അറിയണോ...? അവൾ നിങ്ങളെ കൂടെ നിന്നതിന്റെ ഫലം ആണ് ആ കിടക്കുന്നത്... ഇനിയും മതിയായില്ലേ... ഇനി ഒരിക്കൽ കൂടി അവളെ വിട്ടു തരണോ... " അവർ പരസ്പരം നോക്കി... !! "അവളെ ഇവിടെ എത്തിച്ചതിന് എത്രയാ വേണ്ടത് എന്ന് പറ തരാം... പക്ഷെ ഇനി ഒരിക്കലും ഇവളെ മുന്നിലേക്ക് വരരുത്... " "ദേ ഞങ്ങളെ പെങ്ങളെ കാണാൻ വരരുത് എന്ന് പറയാൻ ഉള്ള അവകാശം ഒന്നും ഒരു ഡോക്ടർക്ക് ഇല്ല... ഞങ്ങൾ നിങ്ങൾക്ക് അല്ലേ പണം തരേണ്ടത്... അവളെ ചികിത്സാ ചിലവ് എത്രയാണെന്ന് പറഞ്ഞാൽ മതി തരാം... അതിന് വേണ്ടിയാണോ ഇങ്ങനെ ഒക്കെ കാണിക്കുന്നത്... " 😠😠അയാളെ വാക്ക് കേട്ട് രണ്ട് കൊടുക്കാൻ കയ് തരിച്ചു എങ്കിലും വേണ്ടെന്നു വെച്ചു... !! "എന്റെ പൊന്നുവാ ഇവൾ... ഇവളെ ഇനി ഒരാൾക്കും ഒരു പരീക്ഷണത്തിനും വിട്ടു കൊടുക്കില്ല... " അത് കേട്ട് അവർ എന്നെ തന്നെ നോക്കി... ആ സ്ത്രീ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എൻറെ അടുത്തേക്ക് വന്നു... !! "ഡോക്ടർക്ക് ഓർമയുണ്ടോ എന്ന് അറിയില്ല... ഒരിക്കൽ അവളെ ഫോൺ ചെയ്തപ്പോ അവൾ എന്നെ കൊണ്ട് സംസാരിക്കാൻ പറഞ്ഞത്...

അന്ന് ഞാൻ എന്തൊക്കെയോ പറഞ്ഞു വിട്ടത് ഡോക്ടർ ആണെന്ന് എനിക്ക് അന്നേ മനസ്സിൽ ആയതാ... ഇയാളെ പറ്റി അവൾ എന്നോട് പറഞ്ഞു തന്നതും ആണ്... പക്ഷെ കണ്ടു പരിചയം ആദ്യായിട്ട് അല്ലേ അതാ... " 😪😪എല്ലാം ഓർത്ത് അവരെ തന്നെ നോക്കി... !! "അവൾക്ക് ഇപ്പൊ ഈ ലോകത്ത് ആരും ഇല്ല... അത് കൊണ്ട് അവളെ കൊണ്ട് പോവാൻ വന്നതാ ഞങ്ങൾ... പക്ഷെ അപ്പോഴേക്കും അവൾ ഇങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു... ഇത് വരെ നിങ്ങൾ എവിടെ ആയിരുന്നു... അവൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരാൻ കാരണം ഞങ്ങൾ കൂടെ ഇല്ലാത്തത് കൊണ്ടാ... " അവരെ തന്നെ നോക്കി നിൽക്കെ സിസ്റ്റർ വന്നു വിളിച്ചു... !! അകത്തേക്ക് ചെന്നു അവളെ നോക്കി അവിടെ തന്നെ ഇരുന്നു... !! 😖ഒക്കെ ഞാൻ കാരണം ആണ്... നീ വേണ്ടെന്ന് പറഞ്ഞാൽ ഞാൻ തിരികെ വരാൻ പാടില്ലായിരുന്നു... !! അവിടെ തന്നെ ഇരുന്നു നേരം വെളുപ്പിച്ചു... അവൾക്ക് എല്ലാം ചെയ്തു കൊടുത്തു നഴ്‌സ്‌നെ ഏൽപ്പിച്ചു വീട്ടിലെക്ക് പുറപ്പെട്ടു... !! 😊😊

അഞ്ചുന്റെ അടുത്ത് ചെന്നു അവളെ തന്നെ നോക്കി നിന്നു... ഞാൻ പറയുന്നത് കേട്ടാൽ അവൾ ഒരു പക്ഷെ എന്താ ചെയ്യാ എന്ന് ഒരു നിശ്ചയവും ഇല്ല... !! "അഞ്ചു നീ റെഡി ആയി വാ... നമുക്ക് ഹോസ്പിറ്റലിൽ പോകാം... " "എന്താ ഏട്ടാ..." "കൂടുതൽ ഒന്നും ചോദിക്കേണ്ട ഒരു സർപ്രൈസ് ആണ്... " അകത്തേക്ക് ചെന്നു ഫ്രഷ് ആയി താഴേക്ക് വന്നു... എന്നെ തന്നെ നോക്കി അഞ്ചു നിന്നു... !! "ഏട്ടന് വല്ല ലോട്ടറിയും അടിച്ചോ... എന്താ ഒരു ഉത്സാഹം... പെട്ടെന്ന് എവിടുന്നാ ഇതൊക്കെ തിരിച്ചു വന്നത്... ഞാൻ കരുതി പൊന്നു വന്നാലേ ഇതൊക്കെ തിരിച്ചു കിട്ടൂ എന്ന്... ഇതിപ്പോ എന്താ ഉണ്ടായേ... " "അതേടി എന്റെ പൊന്നു വന്നു... " വണ്ടിയിൽ കയറി ഇരുന്നു അവൾ എന്നെ പുച്ഛിച്ചു... ഞാൻ പറഞ്ഞത് അവൾക്ക് വിശ്വാസം ആയിട്ടില്ല... !! അവളെയും കൊണ്ട് അകത്തേക്ക് ചെല്ലുമ്പോൾ അവൾ അവരെ കണ്ട് അവിടെ തന്നെ നിന്നു... ഇവൾക്ക് ഇവരെ അറിയുമോ...? 🤔🤔!! അവളെ ഒന്നിനും വിടാതെ പിടിച്ചു കൊണ്ട് പോയി പൊന്നുന്റെ മുന്നിൽ കൊണ്ട് പോയി നിർത്തി... !!.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story