💝പ്രണയം 💝: ഭാഗം 72

pranayam ajwa

രചന: AJWA

അങ്ങനെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ നാട്ടിലേക്ക്... ഒരിക്കലും ഇതൊന്നും വീണ്ടും കാണും എന്ന് കരുതിയില്ല... !! ആ വഴികൾ കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകികൊണ്ടിരുന്നു... കണ്ണനോട് ഒപ്പം ചിലവിട്ട ആ വഴികൾ കാണുമ്പോ വീണ്ടും കണ്ണന്റെ കയ്യിൽ പിടിച്ചു അവിടെ ഒക്കെ ചുറ്റാൻ തോന്നി... !! ആ വീട് വീണ്ടും മാറിയ പോലെ... അകത്തേക്ക് കയറുമ്പോൾ അമ്മയെ പ്രതീക്ഷിച്ചു കൊണ്ട് ചുറ്റും നോക്കി... പക്ഷെ ആ മുഖം മാത്രം കണ്ടില്ല... !! 😰😰കയറുമ്പോൾ തന്നെ അമ്മയുടെ ഫോട്ടോയിൽ മാലചാർത്തിയത് കണ്ട് അതിന് അടുത്തേക്ക് ചെന്നു... അഞ്ചു കണ്ണും തുടച്ചു എന്നെ പോലെ തന്നെ അതിൽ നോക്കി നിന്നു... !! "സോറി അമ്മേ... ഞാൻ അറിഞ്ഞില്ല... അവസാനം ആയി ഒന്ന് കാണാൻ പറ്റിയില്ലല്ലോ എനിക്ക്... എന്റെ അച്ഛന്റെ കൂടപിറപ്പ് ആണെന്ന് അറിയുമ്പോഴേക്കും എനിക്ക് ഒന്ന് കാണാൻ പറ്റിയില്ല... എന്തിനാ അമ്മേ എന്നെ കാത്തു നിക്കാതെ പോയെ... "😭😭 അപ്പോഴേക്കും രണ്ടും എന്നെ പിടിച്ചു മാറ്റി രണ്ടും മുകളിലെക്ക് കൊണ്ട് പോയി... !! ആദ്യം നോക്കിയത് കണ്ണന്റെ മുറിയിലെക്ക് ആയിരുന്നു...

അത് ലോക്ക് ആയത് കൊണ്ട് തന്നെ എനിക്കുള്ള മുറിയിലെക്ക് കയറി എല്ലാം ഓർത്തു അവിടെ കിടന്നു... !! ഇവിടെയാണ് എനിക്കെല്ലാം... കണ്ണനെ ഇഷ്ടം ആണെന്ന് അറിഞ്ഞത്... ആദ്യ ചുംബനം വാങ്ങിയത്... ഇണക്കവും പിണക്കവും എല്ലാം... !! ആശിക്ക വൈഫും ആയി വന്നു... സാലിയും പ്രവീണേട്ടനും എല്ലാം വന്നു... അവരെ കുട്ടികളും ആയി ചിലവിടുംബോൾ എല്ലാം എനിക്ക് എപ്പോഴാ ഇങ്ങനെ ഒന്ന് എന്നൊക്കെ വെറുതെ ചിന്തിച്ചു... !! 😲😲അഞ്ചുന്റെ ഹരിക്കുട്ടൻ തനി കണ്ണൻ തന്നെ... കലിപ്പ് കൊണ്ട് ആകെ മൂടിയിരിക്കുന്ന ഒരു പോക്കിരി... !! ആശുന്റെ പൊന്നു ഞാൻ തന്നെ... എല്ലാറ്റിനും തർക്കുത്തരം മാത്രം... അത് ഇവറ്റകൾ പറയുന്നത് ആണ്... !! ആശിക്ക ആണെങ്കിൽ മക്കളെ പിന്നാലെ ഓടി ക്ഷീണിച്ചു... !! എല്ലാം കൂടി വീട് മൊത്തം ബഹളം തന്നെ... ഇടക്ക് ഒക്കെ വിനുവേട്ടന് വരും പുള്ളിക്ക് രണ്ടെണ്ണം ആയി... !! 🤔🤔ഇനി കണ്ണന് എത്ര ആയി എന്തോ...? !! ഉറക്കം ഒക്കെ അഞ്ചുന്റെയും ആശുന്റയും കൂടെ പഴയ പോലെയായി... പാതിരാവോളം തല്ല് ഒക്കെ കൂടി എപ്പോഴോ ഉള്ള ഉറക്കം... കെട്ടിയോൻമാര് കുട്ടികളെയും ഉറക്കി ഒരു വക ആയി... !!

കണ്ണൻ ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഇതിനൊന്നും പറ്റില്ല... 😪😪എന്നാലും കണ്ണാ എവിടെയാ... !! ഉറക്കം ഞെട്ടി നോക്കുമ്പോൾ അഞ്ചുവും ആശുവും എന്നെയും ചുറ്റിപിടിച്ചു ഉറക്കം ആണ്... ടൈം നോക്കുമ്പോ അഞ്ച് മണി... !! ഇപ്പൊ എന്റെ കണ്ണൻ ഉണ്ടെങ്കിൽ... അന്നൊക്കെ വിളിക്കാൻ വരുമ്പോൾ ദേഷ്യം ആയിരുന്നു... പക്ഷെ ഇപ്പൊ ഒന്ന് വിളിക്കാൻ മനസ് കൊതിക്കുന്ന പോലെ ഉണർന്ന് ഇരുന്നു... !! അവരെ മാറ്റി പുറത്തേക്ക് ഇറങ്ങി... നോട്ടം ചെന്നു പതിച്ചത് കണ്ണന്റെ മുറിയിൽ... അതൊക്കെ കാണുമ്പോൾ ഇനിയും കണ്ണനെ കുറിച്ച് അറിയാതെ പിടിച്ചു നിക്കാൻ ആവില്ല എന്ന് മനസിൽ ആയി... !! അകത്തേക്ക് ചെന്നു രണ്ടിനെയും തട്ടി വിളിച്ചു... !! "അഞ്ചു ആശു എണീറ്റെ... ടാ എണീക്ക്... "😩 "എന്താ പൊന്നു... നേരം വെളുത്തോ...? " "പിന്നല്ലാതെ... എണീറ്റില്ലേൽ ഞാൻ വെള്ളം ഒഴിക്കും... വേഗം എണീറ്റെ... "😬😬 രണ്ടും എന്നെ നോക്കി ടൈം നോക്കി... !! 😱😱വീണ്ടും ആവർത്തിച്ചു... !! "എന്താടാ നിനക്ക് കണ്ണേട്ടൻ കൂടിയോ...? " 😊😊

അത് തന്നെയാ എനിക്കും വേണ്ടത്... ഞാൻ ചോദിക്കാതെ തന്നെ നിങ്ങളെ കൊണ്ട് പറയിക്കും... !! "നിനക്ക് എപ്പോ തുടങ്ങി ഈ ശീലം ഒക്കെ... " "ഞാൻ ഇത്രയും കാലം എവിടെ ആയിരുന്നോ അവിടന്നു...വേഗം ഫ്രഷ് ആയി വന്നേ ജോഗിങ്ങിന് പോവാൻ... " "😵😵എന്താ...? " "ഒന്ന് വാടാ... അല്ലേ ഞാൻ ഇങ്ങനെ ആയിരിക്കില്ല പറയുക കേട്ടല്ലോ... " വെയിറ്റ് ചെയ്തപ്പോ രണ്ടും റെഡി ആയി ഇറങ്ങി വന്നു... !! വഴികളിൽ മൊത്തം കണ്ണനെ തേടി... ഒന്ന് മനസ്സിൽ ആയി കണ്ണൻ ഇവിടെ ഇത്രയും കാലം ഉണ്ടായിരുന്നു... ഓടാൻ ആളുകൾ ഒക്കെ ഉണ്ട്... !! 😖😖ഇവർ കണ്ണനെ കുറിച്ച് മനഃപൂർവം പറയാതെ ആണോ എന്നൊരു ഡൌട്ട് ഇല്ലാതില്ല... ഇനി അങ്ങേര് ഞാൻ കരുതും പോലെ കെട്ടി കാണുമോ...? !! എല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ മൂന്ന് ആണുങ്ങളും അന്തം വിട്ടു നിക്കുന്നുണ്ട്... !! "എന്താ അഞ്ചു ഇതൊക്കെ...? നീ ഈ ടൈം എണീറ്റു എന്ന് കണ്ടപ്പോൾ എനിക്ക് തന്നെ വിശ്വാസം വരുന്നില്ല... "(പ്രവി ) "അതിനേക്കാൾ കഷ്ടം ആണ് ഇവൾ... ആ ഇവൾ ഇത് എങ്ങനെ... "? (സാലി ) "അതിനല്ലേ ഹസ്ബൻഡ്സ് വെള്ളം കണ്ട് പിടിച്ചത്... അതൊന്നും അറിയില്ലേ നിങ്ങൾക്ക്... അത് കുറച്ച് എടുക്കുക മുഖത്തു കൂടി ഒഴിക്കുക...

താനെ എണീറ്റോളും അല്ലേ മക്കളെ... "😊 "എന്നിട്ട് വേണം ഇവറ്റകൾ ഞങ്ങളെ വല്ല കടലിൽ എങ്ങാനും കൊണ്ട് പോയി താഴ്ത്തി കുളിപ്പിക്കാൻ... അത്രയും മുന്തിയ ഇനം ആണ്... "(സാലി ) "ഇത്രയും കാലം ഞാൻ കരുതിയത് ഈ പൊന്നു ആണ് ഇവളെ ഒക്കെ ചീത്ത ആക്കിയത് എന്നാ... ഇപ്പോഴല്ലേ എല്ലാം മനസിൽ ആയത് ഇവൾ കാലത്ത് എണീറ്റു ജോഗിങ് വരെ ചെയ്യുന്നുണ്ട്... "(പ്രവി ) 😊😊രണ്ടും എന്തോ പോയ ആരെയോ പോലെ എന്നെയും നോക്കി നിന്നു... !! കണ്ണ് ഇറുക്കി കാണിച്ചു അകത്തേക്ക് പോയി... !! രണ്ടും പിന്നാലെ വന്നു... !! "അതേ നമുക്ക് കുളി കുളത്തിൽ ആയാലോ...? " "അത് വേണ്ട... ഒന്നാമത് ഇവൾ പ്രെഗ്നന്റ്... പിന്നെ നിനക്ക് സ്റ്റിച്ച് ഒക്കെ എടുത്തു എങ്കിലും റിസ്ക് എടുക്കേണ്ട കേട്ടല്ലോ... "(അഞ്ചു ) ആ കടവിൽ പോയി എല്ലാം വീണ്ടും ഓർത്തു കുറെ ചിരിച്ചു... എപ്പോഴോ അത് കണ്ണീർ ആയി മാറി... !! രണ്ടും കൂടെ വന്നിരുന്നു എങ്കിലും കണ്ണനെ കുറിച്ച് മാത്രം പറയുന്നില്ല... ഇവറ്റകൾ മാത്രം അല്ല എല്ലാം എന്തോ മറക്കുന്നുണ്ട്... !!

"ഈ വെള്ളത്തിൽ ഇറങ്ങിയാൽ പിന്നെ ഒന്നും ഓർമ വരില്ല അല്ലേ... " "എനിക്ക് പലതും ഓർമ വരുന്നത് ഇവിടെ നിന്ന... ഞാൻ ഇങ്ങോട്ട് വരാറില്ല... അന്ന് നമ്മൾ ഇവിടെ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്... പനി പിടിച്ചു കിടപ്പിൽ ആയപ്പോ ഏട്ടൻ വഴക്ക് പറഞ്ഞത് ഒക്കെ ഇന്നലത്തെ പോലെ ഓർമയുണ്ട് അല്ലേ..."(അഞ്ചു ) "അന്ന് കണ്ണേട്ടൻ ചുക്ക് കാപ്പി കൊണ്ട് വന്നപ്പോ ഇവളെ റിയാക്ഷൻ നിനക്ക് ഓർമ ഉണ്ടോ അഞ്ചു ഇപ്പോഴും ചിരി വരും... "(ആശു ) "ഓഹ് പിന്നെ അതിൽ എന്താ ചിരിക്കാൻ... ഇവളെ ഏട്ടൻ ഒരു ടാബ്ലറ്റ് തരുന്നതിനു പകരം എന്തൊക്കെയാ കണ്ടു പിടിച്ചു കൊണ്ട് വന്നത്... " 😪😪അഞ്ചുവും ആശുവും പരസ്പരം നോക്കി... !! 🤔🤔സ്പെല്ലിങ് മിസ്റ്റേക് ആണല്ലോ... എന്തോ കുഴപ്പം ഉണ്ട്... !! 😵😵ഇനി എന്റെ കണ്ണന് എന്തെകിലും പറ്റി കാണുമോ...? !! രണ്ടും ടോപ്പിക്ക് മാറ്റി ലോക കാര്യം വരെ ചർച്ച ചെയ്തു... അകത്തേക്ക് ചെന്നു മൊത്തം സ്കാൻ ചെയ്തു... !! കണ്ണൻ എവിടെ ആണ് എന്ന് അറിയാതെ ഭ്രാന്ത് പിടിക്കുന്ന പോലെ ഒക്കെ തോന്നി... !!

ബർത്ത്ഡേ പ്രമാണിച്ചു വീട് ഒക്കെ അലങ്കാരം കൊണ്ട് നിറച്ചു...അവന് നല്ലൊരു ഗിഫ്റ്റ് ഒക്കെ വാങ്ങി ഞങ്ങൾ എല്ലാരും ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി... !! ബർത്ത്ഡേ വരും കാക്കും... കണ്ണനെ കണ്ടില്ല എങ്കിൽ ഇത്തയുടെ അടുത്ത് പോണം... എന്നൊക്കെ തീരുമാനിച്ചു വെച്ചു... !! എല്ലാം അവർ തന്നെ സെറ്റ് ചെയ്തു... അഞ്ചു ഫോണിൽ സംസാരിക്കുന്നത് കണ്ട് അടുത്തേക്ക് നടന്നു... !! 😖😖അവളെ ആ ഏട്ടാ എന്നുള്ള വിളിയിൽ കണ്ണൻ ആണെന്ന് മനസിൽ ആയി... അടുത്ത് ചെന്നു നിന്നു ഇളിച്ചു കൊടുത്തു... !! അവൾ എന്നെ കണ്ടതും ഒന്ന് പതറി... എങ്കിലും ചിരിച്ചു തന്നു കാൾ കട്ട്‌ ചെയ്തു എന്റെ അടുത്തേക്ക് വന്നു... !! "ആരാ അഞ്ചു വിളിച്ചത്...? "😓 "ഏട്ടൻ... ഏട്ടനും വൈഫും ഇന്ന് നൈറ്റ്‌ എത്തും... അത് പറയാൻ വേണ്ടി വിളിച്ചതാ... " അവളെ വാക്ക് കേട്ട് ഈ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്ന് വരെ ആഗ്രഹിച്ചു പോയി... !! അപ്പോ ഇതാണോ എല്ലാരും എന്നിൽ നിന്നും മറച്ചു വെച്ചത്... 😲!! കണ്ണുകൾ നിറഞ്ഞു വന്നെങ്കിലും കണ്ണൻ സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്ന് ഓർത്തപ്പോ ആശ്വാസം തോന്നി... !! ഒരു പാവ പോലെ മുറിയിൽ ചെന്നു അവിടെ ഇരുന്നു ഒരുപാട് കരഞ്ഞു.... പുതിയ തീരുമാനവും ആയി താഴേക്ക് ചെന്നു... !!..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story