💝പ്രണയം 💝: ഭാഗം 73

pranayam ajwa

രചന: AJWA

 അഞ്ചുവിന്റെ അടുത്തേക്ക് ചെന്നു... എല്ലാരും ഓരോ ജോലി തിരക്കിൽ ആണ്... !! "അഞ്ചു എനിക്ക് പോണം... " അത് കേട്ട് എല്ലാവരും എന്നിലേക്ക് ആയി നോട്ടം... !! "പോവാനോ...? എങ്ങോട്ട്...? " "അതൊക്കെ എന്തിനാ അറിയുന്നത്... എനിക്ക് ഇപ്പൊ ഇവിടന്ന് പോണം നാളെ ഞാൻ ഇത്തയുടെ അടുത്തേക്ക് പോവും... ഞാൻ ടിക്കറ്റ്‌ ബുക്ക് ചെയ്തു... "😖😖 എല്ലാരും അടുത്തേക്ക് വന്നു... !! "ഇത് വരെ നിന്നിട്ടു നിനക്കെന്താ ഇന്ന് പോകണം എന്ന ഒരു ആഗ്രഹം... "(ആശിക്ക ) "എന്താ പൊന്നു ഇത്രയും അറേഞ്ച്മെന്റ്സ് ഒക്കെ നടത്തിയിട്ട് ഇപ്പൊ പോവാൻ... എന്താ കാരണം അത് പറ നമുക്ക് പരിഹാരം ഉണ്ടാക്കാം... "(പ്രവി ) 😖😖ഇനി ഒരു പരിഹാരം ഉണ്ടാക്കാൻ പറ്റില്ല പ്രവീണേട്ടാ... !! "പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ എനിക്ക് അറിയാം... എനിക്ക് പോണം എന്നല്ലേ പറഞ്ഞുള്ളൂ... " എല്ലാരേയും കലിപ്പ് ഓൺ ആയി... ആശു അടുത്തേക്ക് വന്നു എന്റെ കവിളിൽ പിടിച്ചു... !! "നിനക്ക് പോണോ...? എങ്കിൽ പൊയ്ക്കോ... പക്ഷെ നിന്നെ എവിടെ എങ്കിലും വെച്ച് കണ്ടാൽ ഒന്ന് തിരിഞ്ഞു പോലും നോക്കില്ല ഞാൻ... എല്ലാം നിനക്കും കൂടി വാങ്ങുമ്പോൾ പറയണം ആയിരുന്നു... "(ആശു )

"നിനക്ക് തോന്നുമ്പോൾ എല്ലാം വേണ്ടെന്ന് വെക്കാൻ പറ്റും പക്ഷെ ഞങ്ങൾക്ക് പറ്റില്ല... നീ എങ്ങാനും ഇന്ന് പോയാൽ പിന്നെ ഈ അഞ്ചുനെയും ആശുനെയും എന്നന്നേക്കും ആയി മറന്നേക്ക്... ഇവൾ പറഞ്ഞത് പോലെ എവിടെ എങ്കിലും വെച്ചു കണ്ടാൽ പോലും നോക്കി എന്ന് വരില്ല... "(അഞ്ചു ) 😰😰അതും പറഞ്ഞു രണ്ടും മുകളിലെക്ക് പോയി... !! 😭😭മൂന്ന് ഹസ്ബൻഡ്സ് എന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്... !! "ആശിക്ക എനിക്ക്... " "പോണം എന്നാണ് എങ്കിൽ നീ വാ... എവിടെ ആണെന്ന് വെച്ചാൽ ഞാൻ കൊണ്ട് വിടാം... പക്ഷെ അതോടെ ആശിക്ക എന്ന വിളി കൂടി നിർത്തിയെക്ക്... " "നിനക്ക് ആരൊക്കെ ഉണ്ടെങ്കിലും ഒരു ആവശ്യം വന്നപ്പോൾ നിനക്ക് ഞങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂ... അത് നീ മറക്കണ്ട... എല്ലാം വേണ്ടെന്ന് വെച്ച് പോയപ്പോൾ നിന്നെ മനസിൽ നിന്നു ഒഴിവാക്കാൻ പറ്റിയില്ല... കണ്ടപ്പോൾ എല്ലാം മറന്നു നിന്നെ മുമ്പത്തെ പോലെ സ്നേഹിച്ചു... പഴയ കാര്യങ്ങൾ നിനക്ക് വേദന ഉണ്ടാക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അത് പോലും ചോദിക്കാതെ നിന്നു...

നിനക്ക് ഞങ്ങളെ ഒക്കെ വേണ്ടെന്ന് വെച്ച് പോകണം എങ്കിൽ പോകാം... "(പ്രവി ) "വളരെ കുറച്ച് ദിവസത്തെ പരിചയം മാത്രേ നീയുമായി ഉള്ളൂ എങ്കിലും നിന്നെ എനിക്ക് നന്നായി അറിയാം... കാരണം അവൾ ആരെക്കാളും കൂടുതൽ പറഞ്ഞത് നിന്നെ കുറിച്ചാണ്... അവൾ പറഞ്ഞു തന്ന പൊന്നു ഇങ്ങനെ ഉള്ളവൾ അല്ല... എല്ലാരേയും മനസ്സിൽ ആക്കാനുള്ള കഴിവ് അവൾക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം... "(സാലി ) 🤔🤔എന്റെ ഫീലിംഗ് മനസ്സിൽ ആക്കാൻ ആരുമില്ല എന്ന് വാസ്തവം... !! എല്ലാരും എന്നെ പുച്ഛിച്ചു കൊണ്ട് പോയി... !! 😲😲കണ്ണൻ കാരണം ആണ് ഞാൻ പോകുന്നത് എന്ന് എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും... !! കണ്ണൻ വന്നാൽ ഫേസ് ചെയ്യാൻ പറ്റില്ല... എങ്കിലും പിടിച്ചു നിന്നെ പറ്റൂ... ഇവരെ വിട്ടു പോകാൻ എനിക്ക് ഒരിക്കലും ആവില്ല... !! അഞ്ചുവും ആശുവും ഇരിക്കുന്നതിന്റെ ഇടയിൽ കയറി ഇരുന്നു... അവർ ആണെങ്കിൽ നോക്കുന്നു പോലും ഇല്ല... !! 😝ഇപ്പൊ ശരിയാകും... രണ്ടിനെയും പിടിച്ചു ഇക്കിളി ആക്കി ചിരിപ്പിച്ചു കൊന്നു...

പിണക്കം ഒക്കെ മാറ്റി... !! നേരം ഇരുട്ടി തുടങ്ങും തോറും മനസ്സിൽ വല്ലാത്ത ഭാരം കൂടി വരുന്നത് പോലെ... കണ്ണൻ ഏതു നിമിഷവും എത്തും... !! എല്ലാം റെഡി ആക്കി എല്ലാരും മുറിയിലെക്ക് പോയി... അഞ്ചുവും ആശുവും സെറ്റ്മുണ്ട് ഒക്കെ എടുത്തു മുന്നിൽ വന്നു നിന്നു... !! "വൗ സൂപ്പർ... നിങ്ങൾക്ക് ഇത്രയും ഗ്ലാമർ ഒക്കെ ഉണ്ടല്ലേ ഇന്നാ ഞാൻ മനസ്സിൽ ആക്കിയത്... കലക്കി കേട്ടോ... "😁😁 രണ്ടും പരസ്പരം നോക്കി... പിന്നെ എന്നെ നോക്കി ഒരു പൊട്ടിചിരി ആയിരുന്നു... !! 🤔🤔വട്ടായോ എന്ന മട്ടിൽ ഞാനും... !! "ഞങ്ങൾക്ക് മാത്രം അല്ല നിനക്കും ഗ്ലാമർ ഉണ്ടോ എന്ന് നമുക്ക് നോക്കാം നീ ഇങ്ങ് വന്നേ... " വലിച്ചു കൊണ്ട് മുറിയിൽ ചെന്നു കണ്ണും കെട്ടി നിർത്തി... !! എന്തൊക്കെയോ ഒപ്പിച്ചു വെക്കുന്ന കണ്ട് നാലു തെറി കൂടി പറഞ്ഞു... അതോടെ വായും അടപ്പിച്ചു വെച്ചു... !! കെട്ട് ഒക്കെ അഴിച്ചു കണ്ണാടിക്ക് മുന്നിൽ നിർത്തി... എന്നെ തന്നെ കണ്ട് ഞാൻ ആകെ ഷോക്ക് ആയി നിന്നു... !! 😱😱ഞാൻ ഇത്രയും ഗ്ലാമർ ഒക്കെ ഉണ്ടോ എന്ന മട്ടിൽ എന്നെ വീണ്ടും വീണ്ടും അതിൽ നോക്കി... !! "എന്താ പൊന്നു വിശ്വസിക്കാൻ പറ്റുന്നില്ലേ ഇത്രയും ഗ്ലാമർ ഉണ്ടെന്ന്... "

"ഇല്ലടാ ഞാൻ തന്നെയാണോ ഇത്... അതോ കണ്ണ് കെട്ടി എന്നെ മാറി എടുത്തോ...? "🤔 "എന്റെ പൊന്നു ഇത് നീ തന്നെയാ... നിന്റെ ഗ്ലാമർ ഒക്കെ മുമ്പത്തെക്കാളും കൂടിയിട്ടുണ്ട്... ഇങ്ങനെ ആണെങ്കിൽ ഒരു അഞ്ച് വർഷം എനിക്കും അങ്ങോട്ട്‌ പോകണം... "(ആശു ) 🙄🙄അവളെ പറച്ചിൽ കേട്ട് ഒരു ഇടി കൊടുത്തു... !! 😪വയറ്റിൽ ഉള്ളോണ്ട് മാത്രം വെറുതെ വിട്ടു... !! "എടാ ആശു ഇവളെ കണ്ടാൽ ഞങ്ങളെ കെട്ടിയോൻമാര് വായും നോക്കി നിൽക്കും എനിക്ക് ഉറപ്പാ... "(അഞ്ചു ) "ഞങ്ങളെ അല്ല നിന്റെ എന്ന് പറ... എന്റെ സാലിക്ക എന്നെ അല്ലാതെ വേറെ ആരെയും നോക്കില്ല... "😏(ആശു ) "പ്രവീണേട്ടനെ അല്ല എനിക്ക് പേടി ആശിക്കയെ ആണ്... മുമ്പത്തെ കോഴിമെഡൽ വാങ്ങിയ ആളാ ആ നിൽക്കുന്നത്... "(അഞ്ചു ) "അതൊന്നും നിങ്ങൾ പേടിക്കേണ്ട മക്കളെ... അതൊക്കെ ഞാൻ ഏറ്റു... "😊😊 രണ്ടും തലയും ആട്ടി എന്നെ നോക്കി... !! "നീയോ... എങ്കിൽ എല്ലാം ശരിയാകും... നിനക്ക് ഉള്ള അവാർഡ് പോലെ വേറെ ആർക്കാ കിട്ടിയിട്ട് ഉള്ളത്... കോഴി പണിക്ക് എന്തോരം അവാർഡ് കിട്ടിയ മുതൽ ആണെന്ന് അറിയോ... "(അഞ്ചു ) 😁😁അവർ ഇതൊന്നും മറന്നില്ല അല്ലേ... ഒന്ന് ഇളിച്ചു കൊടുത്തു എല്ലാർക്കും മുഖം കാണിക്കാൻ പോയി... !!

🙄മൂന്നും വായും തുറന്ന് എന്നെ തന്നെ നോക്കി... കോഴി ഒക്കെ ഉറങ്ങിയഥാ എന്റെ വീണ്ടും ഉണർത്താൻ നിക്കാതെ ചിൽഡ്രൻസ് ഏരിയയിൽ പോയി അവരോടൊപ്പം കച്ചറ കൂടി... !! നൈറ്റ്‌ തന്നെ കേക്ക് കട്ടിംഗ് ഉള്ളത് കൊണ്ട് എല്ലാരും അതിന്റെ പിന്നാലെ ആയി... ഫുഡ്‌ ഒന്നും എനിക്ക് വശം ഇല്ലാത്തോണ്ട് ആ വഴിക്ക് ഒന്നും പോവാതെ മുറിയിലെക്ക് തന്നെ പോയി... !! ഹരിക്കുട്ടന് ഉള്ള ഗിഫ്റ്റ് ഒക്കെ എടുത്തു പാക്ക് ചെയ്യുമ്പോൾ ആണ് വണ്ടിയുടെ സൗണ്ട് കേട്ടത്... !! 😰😰ഏതോ ഒരു നിമിഷം ഒന്നും ചിന്തിക്കാതെ ഒരു ഓട്ടം ആയിരുന്നു പുറത്തേക്ക്... !! കണ്ണൻ അതിൽ നിന്നും ഇറങ്ങുന്ന കണ്ട് ഓടി പോയി കെട്ടിപ്പിടിക്കാൻ തോന്നി എങ്കിലും പിറകിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് കണ്ണുകൾ വീണ്ടും നിറഞ്ഞു... !! നിറവയറും ആയി ഇറങ്ങിയ അവരെ അകത്തേക്ക് ക്ഷണിച്ചു എല്ലാരും അകത്തേക്ക് കയറുമ്പോൾ അതും നോക്കി കണ്ണ് നിറച്ചു കൊണ്ട് മുകളിൽ തന്നെ നിന്നു... !! 😭😭അപ്പോ അഞ്ചു പറഞ്ഞത് സത്യം തന്നെയാണ്...

കണ്ണന്റെ വൈഫ് തന്നെയാ അവര്... ഇപ്പൊ പ്രെഗ്നന്റ് ആണ്... എന്ന് വെച്ചാൽ കണ്ണൻ എന്നെ പൂർണമായും മറന്നു എന്നല്ലേ... !! വീണ്ടും എന്നെ കാണുമ്പോൾ എന്താവും പ്രതികരണം... ഞാൻ വന്നത് അറിഞ്ഞു കാണുമോ...? !! പലതും ചിന്തിച്ചു കൊണ്ട് മുറിയിൽ തന്നെ കയറി എല്ലാം മറക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു... !! 😖എനിക്ക് ആവില്ല എന്റെ കണ്ണനെ മറക്കാൻ... എന്നാലും എങ്ങനെ തോന്നി കണ്ണന് അവളെ കെട്ടാൻ... !! 😩😩അന്നത്തെ എന്റെ അവസ്ഥയിൽ പറഞ്ഞത് ആണെന്ന് കണ്ണന് മനസ്സിൽ ആക്കിക്കൂടെ... എന്തിനാ കണ്ണാ നീ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്... !! എത്ര വർഷം കഴിഞ്ഞ് പോയാലും എനിക്ക് നിന്നോട് ഉള്ള പ്രണയം നിലക്കില്ല കണ്ണാ... എനിക്ക് ആവില്ല ആ മുഖത്തു നോക്കാൻ... ഞാൻ ഞാൻ അല്ലാതെ ആയി പോകും... !! പോവേണ്ട എന്ന് തീരുമാനിച്ച ആ നിമിഷത്തെ പഴിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു കരഞ്ഞു... ആർക്കും എന്നെ മനസിൽ ആക്കാൻ പറ്റിയില്ലല്ലോ... !! 😩😩എന്റെ അഞ്ചുവും ആശുവും പോലും എന്താ എന്റെ ഈ അവസ്ഥ അറിയാതെ പോയത്... !! എങ്ങനെ എങ്കിലും ഇവിടന്ന് പോണം... കണ്ണന്റെ മുന്നിൽ നിൽക്കാൻ എനിക്ക് ആവില്ല... !!

അവരൊക്കെ മുകളിൽ വരുന്നതിന് മുമ്പ് തന്നെ ഇറങ്ങണം... എന്നെ കണ്ണൻ കാണരുത്...!! ഇറങ്ങാൻ തന്നെ തീരുമാനിച്ചു കൊണ്ട് ഡോർ തുറക്കാൻ നിന്നതും ആരോ ഡോർ മുട്ടി തുടങ്ങി... !! ആരാവും എന്ന് ചിന്തിച്ചു നിൽക്കെ അഞ്ചു വിളിച്ചു കൂവി... !! "പൊന്നു ഡോർ തുറക്ക്... എല്ലാരും നിന്നെയും വെയിറ്റ് ചെയ്താ നിൽക്കുന്നത്... നീ വാ പൊന്നു... കേക്ക് കട്ട്‌ ചെയ്യാൻ ടൈം ആയി... " അപ്പോ കണ്ണൻ കാണില്ലേ... വീണ്ടും ചിന്തിച്ചു നിൽക്കെ അവൾ വിളിച്ചു കൊണ്ടിരുന്നു... !! രണ്ടും കല്പ്പിച്ചു ഡോർ തുറന്നു... !! "എത്ര നേരം ആയി വിളിക്കുന്നു... നീ എന്താ തുറക്കാൻ ഇത്രയും താമസം... " "അത്... അത് എനിക്ക് ചെറിയ തലവേദന... അപ്പോ ഞാൻ കിടക്കാം എന്ന് കരുതി... " "അതൊക്കെ കേക്ക് കട്ട്‌ ചെയ്തിട്ട് മതി... നിന്നെ വെയിറ്റ് ചെയ്താ നിൽക്കുന്നെ... " അവൾ എന്നെയും വലിച്ചു താഴേക്ക് നടന്നു... !! "അഞ്ചു ഞാൻ... എനിക്ക് തല... തീരെ വയ്യ അഞ്ചു... " "അതൊക്കെ ഞാൻ മാറ്റി തരാം... ഇപ്പൊ നീ വാ..." 😬😬

അവളെ കൊല്ലാൻ തോന്നി എങ്കിലും അഞ്ചു ആയോണ്ട് വെറുതെ വിട്ടു... !! താഴേക്ക് ചെല്ലുംതോറും ഹൃദയമിടിപ്പ് കൂടി കൂടി വന്നു... !! അവരെ അടുത്ത് എത്തിയത് അറിഞ്ഞു എങ്കിലും നോട്ടം കണ്ണൻ ഉള്ള ഭാഗത്ത്‌ പോയില്ല... !! കേക്ക് കട്ട്‌ ചെയ്യുമ്പോൾ കണ്ണൻ മുന്നിൽ വന്നു നിന്നു ഹരിക്കുട്ടന്റെ കയ്യിൽ പിടിച്ചു എല്ലാറ്റിനും കൂടെ നിന്നു... അതോടെ ആ ഭാഗത്ത്‌ നോക്കാതെ വൈഫ്‌ എന്നും പറഞ്ഞു വയറും നിറച്ചു നിൽക്കുന്ന അവളിൽ ആയി എന്റെ നോട്ടം... !! വലിയ ഗ്ലാമർ ഒന്നും ഇല്ല... ഇതിനെ ആണോ കണ്ണാ കിട്ടിയത് കെട്ടാൻ... അവളെ നോക്കി നിൽക്കുമ്പോ ആണ് ആ തെണ്ടി വാ തുറന്നത്... !! "പൊന്നു അല്ലേ... " "മ്മ് അതേ... "😏😏 "അഞ്ചുവും പ്രവിയും പറഞ്ഞു എനിക്ക് നിന്നെ നന്നായി അറിയാം... ഇപ്പോഴാ ഒന്ന് നേരിൽ കാണാൻ പറ്റിയത്... ഞാൻ വിജയലക്ഷ്മി... വിജി എന്ന് വിളിക്കും... " 😏😏അതിന് ഇപ്പൊ ആര് വിളിക്കുന്നു... !! 😰😰അഞ്ചുവും പ്രവിയും പറഞ്ഞു എന്ന്... അപ്പോ കണ്ണൻ എന്നെ പറ്റി പറഞ്ഞില്ലേ... !! ഒന്ന് നോക്കി...

അപ്പോ നോട്ടം തിരിഞ്ഞു വന്നെങ്കിലും മുഖം തിരിച്ചു എന്റെ പൊന്നൂസിനെ നോക്കി... അവൾക്ക് എന്നെ വലിയ ഇഷ്ടം ആണ്... സെയിം നെയിം ആയത് കൊണ്ടാവും... !! അപ്പോ അവൻ കേക്ക് എടുത്തു വന്നു എനിക്ക് നേരെ നീട്ടി... അതും കഴിച്ചു ഗിഫ്റ്റ് എടുക്കാൻ മുറിയിൽ വന്നു... !! എടുത്തതും പൊന്നു അതും തട്ടി പറിച്ചു ഒരു ഓട്ടം... അത് താഴെ എത്തിയത് മാത്രേ കണ്ടുള്ളൂ താഴെ വീണു ചിന്നിചിതറി... !!😭😭 എല്ലാരും കൂടി കൂട്ടചിരി ആയിരുന്നു... 😬😬ആശു അതിന് പൊന്നു എന്ന് പേര് ഇട്ട നിന്നെ വേണം പറയാൻ... എന്നെ പറയിക്കാൻ... !! എല്ലാരെ ഗിഫ്റ്റ് കൊടുക്കലും തുടങ്ങി എന്ന് കണ്ടപ്പോൾ മെല്ലെ അകത്തേക്ക് തന്നെ വലിഞ്ഞു...

മുറിയിൽ തന്നെ ഇരുന്നു കണ്ണനെ എന്നിൽ നിന്ന് തട്ടി എടുത്ത അവളെ കുറെ തെറി വിളിച്ചു... ഗർഭിണി ആണെന്നുള്ള പരിഗണന വെച്ച് അതും നിർത്തി... !! ബാക്കി ഉള്ള എന്റെ മൂരാച്ചികളെ കൂടി പ്രാകി മുറിയിൽ തന്നെ ഇരുന്നു... എല്ലാം എന്റെ തെറ്റാണ്... ആ കണ്ണൻ എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല... ഇനിയും പിടിച്ചു നിന്നാൽ വീണ്ടും ആരെയെങ്കിലും കൊന്നു പോകും... !! 😓😓എല്ലാരും ഒന്ന് അടങ്ങി എന്ന് കണ്ടപ്പോൾ തന്നെ ഇവിടെ നിന്നും പോകാൻ വേണ്ടി പതിയെ ഡോർ തുറന്ന് പുറത്തേക്ക് പോയി... !! ടെറസിൽ കൂടി താഴെക്കു ചെന്നു... ഈ ഡ്രസ്സ്‌ ഒന്നും വെച്ച് മതില് ചാടാൻ ആവില്ല എങ്കിലും ഒരു വിധം എല്ലാം ഒതുക്കി വെച്ച് ആ വീട് ഒന്ന് കൂടി നോക്കി ആ മതില് ചാടി... !! 😭😭അഞ്ചുആശു സോറി ഞാൻ പോവാ... !!.തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story