💝പ്രണയം 💝: ഭാഗം 74

pranayam ajwa

രചന: AJWA

സാരിയും താഴ്ത്തി കയ്യിൽ തട്ടിയ പൊടിയും തട്ടി നടക്കുമ്പോൾ മുന്നിൽ നിക്കുന്ന ആളെ കണ്ട് അവിടെ സ്റ്റെക്ക് ആയി... !! കണ്ണൻ കയ്യും കെട്ടി നിൽക്കുന്നു... 😰😰!! 🤔🤔ഇതിപ്പോ എന്തിനാ ഇങ്ങനെ ഒരു സീൻ... കാണാൻ വയ്യാത്ത കൊണ്ടല്ലേ കണ്ണാ ഇറങ്ങി വന്നേ... !! അടുത്തേക്ക് വരും തോറും പിറകിലെക്ക് വന്നു... മതിലും ചാരി നിന്നു... !! 😓😓അഞ്ചു ആശു നിങ്ങൾ അറിഞ്ഞോ ഞാൻ പെട്ടു... !! 🤔അല്ലേൽ ഞാൻ എന്തിനാ ഇപ്പൊ ഇങ്ങേരെ പേടിക്കുന്നെ... എന്റെ ആരാ ഈ കണ്ണൻ... വേറെ കെട്ടിയോൾ ഒക്കെ ഉള്ള ഈ കണ്ണൻ എന്തിനാ എന്റെ പിന്നാലെ വന്നേ... !! അവിടെ ചാരി നിന്നു ചിന്തയിൽ നിൽക്കെ കണ്ണൻ അടുത്ത് എത്തി... രണ്ട് കയ്യും സൈഡിൽ കുത്തി എന്നെ തന്നെ നോക്കി നിന്നു... !! 😲😲ആ മുഖം നോക്കിയാൽ എന്നെ തന്നെ മറന്നു പോകും... അത് കൊണ്ട് താഴെ നോക്കി നിന്നു... !! താടിയിൽ പിടിച്ചു മുഖം ഉയർത്തി നോക്കി...ദേഷ്യം വന്നു എങ്കിലും ആ മുഖത്തു നോക്കിയില്ല... !! "സോറി പൊന്നു നിന്നെ രക്ഷിക്കാൻ എനിക്ക് ആയില്ല... " അത് കേട്ട് ആ മുഖത്തു നോക്കിപ്പോയി... !!

എന്നെ കെട്ടാൻ കഴിയാത്തത് ആവും ഉദ്ദേശിച്ചത്... എങ്കിലും എനിക്ക് ദേഷ്യം ഉണ്ട്... അന്ന് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞു എന്ന് കരുതി വന്നപ്പോ തന്നെ കെട്ടണോ 😏😏... !! "അതൊന്നും സാരല്ല... എനിക്ക് പോണം... " പക്ഷെ കയ് മാറ്റിയില്ല... ആ മുഖത്തു കലിപ്പ് കൂട്ടി തന്നെ നോക്കി... !! 😩😩ആ പുഞ്ചിരി കണ്ട് മയങ്ങാൻ ആഗ്രഹം ഇല്ലാത്ത കൊണ്ട് അപ്പോ തന്നെ മുഖം തിരിച്ചു... !! "കയ് മാറ്റ് എനിക്ക് പോണം... "😩 "നിനക്ക് പോണോ...? " "ആ പോണം കയ് എടുത്തേ... " "കയ് ഒക്കെ അവിടെ നിന്നോട്ടെ നീ പൊയ്ക്കോ പൊന്നു... "😜 അങ്ങേരെ തറപ്പിച്ചു നോക്കി കയ് മാറ്റാൻ നോക്കി... പക്ഷെ അത് മാറ്റാൻ പറ്റില്ല എന്ന് ഉറപ്പായി... 😓😓!! "എന്റെ പൊന്നു നീ ഇങ്ങനെ നോക്കല്ലേ... എന്റെ കണ്ട്രോൾ ഒക്കെ പോവും കേട്ടോ... " 😱😱ഇങ്ങേര് ഇത്രയും വൃത്തികെട്ടവനാണോ... കെട്ടിയോൾ ഉണ്ടായിട്ടും എന്നെ കാണുമ്പോൾ കണ്ട്രോൾ പോകുന്നു പോലും... !! "അതൊക്കെ കെട്ടിയോളെ കാണുമ്പോൾ മതി എന്നെ കാണുമ്പോൾ വേണ്ട... ഞാൻ പഴയ പൊന്നു അല്ല... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കാതെ മാറിയെ... "😬😬 ഒരു ചിരിയും ചിരിച്ചു ആ മുഖം അടുത്തേക്ക് വന്നു... !! "കാണട്ടെ നിന്റെ ആ ദേഷ്യം... " 😠😠

ഇതിനെ അങ്ങ് കൊന്നാലോ... !! "ദേ കണ്ണേട്ടാ മാറിക്കേ... അല്ലേ ഞാൻ ഒച്ച വെക്കും... കേട്ടല്ലോ കെട്ടിയോളെ മുന്നിൽ നാറും പറഞ്ഞില്ല എന്ന് വേണ്ട... " അപ്പോഴേക്കും അടുത്തേക്ക് മുഖം കൊണ്ട് വന്നു അധരങ്ങൾ കീഴ്പെടുത്തി... !! 😍😍അതിൽ ലയിച്ചു നിൽക്കെ പെട്ടെന്ന് തന്നെ എല്ലാം ഓർത്തു കണ്ണനെ പിടിച്ചു തള്ളി... !! കണ്ണൻ പിന്നോട്ട് പോയെങ്കിലും ലിപ് ഒക്കെ പല്ല് തട്ടി മുറിഞ്ഞു... എരിവ് വലിച്ചു കലിപ്പ് കൂടി അങ്ങേരെ നോക്കി... !! "ചീ... സ്വന്തം ആയി ഒരു ഭാര്യ ഉണ്ടായിട്ടും എന്നെ കാണുമ്പോൾ എന്താ നിങ്ങൾക്ക്... എനിക്ക് ഇതിന് തരാൻ അറിയാത്ത കൊണ്ടല്ല... എനിക്ക് ഇപ്പൊ അതിന് ടൈം ഇല്ല... " അങ്ങേരെയും പുച്ഛിച്ചു കൊണ്ട് നടക്കുമ്പോൾ കയ്യിൽ പിടി വീണു... !! "😠😠ദേ കണ്ണേട്ടാ കയ് വിട്ടേ... ഇയാൾക്ക് എന്താ വേണ്ടേ... " "എനിക്ക് നിന്നെ വേണം... " 😲😲അത് കേട്ട് ആ തലമണ്ട അടിച്ചു പൊട്ടിക്കാൻ ആണ് തോന്നിയത്... !! "എന്നാലേ ആ പൂതി നടക്കാൻ പോണില്ല... അതൊക്കെ കെട്ടുമ്പോൾ ആലോചിക്കണം ആയിരുന്നു...

എന്നിട്ട് ഇപ്പൊ എന്നെ വേണം പോലും... "😬😬 "നീ എന്താടി പിറു പിറുക്കുന്നെ... " "കുന്തം... "😠 "എന്റെ പൊന്നു നീ ഇങ്ങനെ കലിപ്പ് ആവല്ലേ... നിന്നെ ഞാൻ എങ്ങോട്ടും വിടാനും പോണില്ല നീ എങ്ങോട്ടും പോവാനും പോണില്ല... " "അത് ഇയാൾ അല്ല തീരുമാനിക്കേണ്ടത്... എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം കേട്ടല്ലോ... എന്റെ കാര്യം ഇയാൾ നോക്കണ്ട കേട്ടല്ലോ... " "എന്റെ പൊന്നുന്റെ കാര്യം ഞാൻ അല്ലാതെ വേറെ ആരാ നോക്കുക... ഇത്രയും കാലം നീ നോക്കിയില്ലേ അതിന്റെ ഫലം ആയി കുറെ കാലം അകത്തും കിടന്നു... ഇത്രയൊക്കെ കിട്ടിയിട്ടും നീ എന്താ പഠിക്കാതെ... " അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... ശരിയാ എനിക്ക് ഞാൻ അന്ന് പറഞ്ഞതിനും പോലെ കിട്ടി എന്റെ കണ്ണനെ പോലും നഷ്ടമായി... 😩😩!! അടുത്തേക്ക് വന്നു കണ്ണ് തുടച്ചു... !! "എന്റെ പൊന്നുന്റെ കണ്ണ് ഒരിക്കലും നിറയാൻ പാടില്ല കേട്ടല്ലോ... അതിന് ഇനി ഞാൻ ഒരിക്കലും സമ്മതിക്കില്ല... " അത് കേട്ട് പ്രതീക്ഷയോടെ ആ മുഖത്തു നോക്കി... !!

"കണ്ണേട്ടാ എനിക്ക് വയ്യ... കണ്ണേട്ടന്റെ മുഖത്തു നോക്കാൻ പോലും ഉള്ള യോഗ്യത എനിക്കില്ല... അന്ന് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് കേട്ട് കണ്ണേട്ടൻ എന്നെ എന്നന്നേക്കും ആയി ഉപേക്ഷിച്ചു... പക്ഷെ എനിക്ക് കണ്ണേട്ടൻ മറ്റൊരാളുടെ ആയി കാണാൻ പറ്റില്ല... അത് കൊണ്ടാ ഞാൻ പോണെ... "😭😭 എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ചു... !! "നിനക്ക് തോന്നുന്നുണ്ടോ ഈ കണ്ണന് നിന്നെ വിട്ടു പോകാൻ പറ്റും എന്ന്... നീ അങ്ങനെ ആണോ എന്നെ മനസിൽ ആക്കിയത്... അഞ്ച് അല്ല പത്തു വർഷം ആയാലും നിന്നെ മറക്കാൻ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ പൊന്നു... " 😰😰അത് കേട്ട് ആ മുഖത്തെക്ക് നോക്കി... !! "അതേ ഇത് വരെ തീർന്നില്ലേ... " അത് കേട്ട് ഞങ്ങൾ രണ്ടാളും അങ്ങോട്ട്‌ നോക്കി... !! എല്ലാരും കൂടി വന്നു... ഒന്നും മനസ്സിൽ ആവാതെ അങ്ങനെ തന്നെ നിന്നു... !! അഞ്ചുവും ആശുവും അടുത്തേക്ക് വന്നു... !! "നീ ഞങ്ങൾ കാണാതെ പോവും അല്ലേ... " "അത് ഞാൻ കണ്ണൻ വേറെ ഒരു പെണ്ണിന്റെ കൂടെ കണ്ടാൽ പിന്നെ എന്ത് ചെയ്യണം... " ഒരു കൂട്ടചിരിയായിരുന്നു... കണ്ണനും കൂടിയിട്ടുണ്ട്... എല്ലാരേയും പുച്ഛിച്ചു നിന്നു... !! "എന്റെ പൊന്നു നീ ഇത്രക്ക് മണ്ടിയാണോ... കണ്ണേട്ടൻ നിന്നെ മറന്നു വേറെ ഒരുത്തിയെ കെട്ടും എന്ന് തോന്നുന്നുണ്ടോ... "(അഞ്ചു )

"🤔🤔അപ്പോ കണ്ണേട്ടൻ കൂടെ കൊണ്ട് വന്ന പെണ്ണ് എങ്ങനെ പ്രെഗ്നന്റ് ആയി... " "പ്രെഗ്നന്റ് ഒക്കെ എല്ലാർക്കും പറ്റുന്നത് പോലെ തന്നെ പറ്റിയതാ... പക്ഷെ അതിന്റെ അവകാശി കണ്ണൻ അല്ല... അത് ഒക്കെ കണ്ണൻ നിന്നിൽ ടെസ്റ്റ്‌ ചെയ്തോളും... ഇത് എന്റെ അളിയന്റെയാ മോളെ... "(പ്രവി ) "എന്താന്ന് വെച്ച തെളിച്ചു പറ പ്രവീണേട്ടാ... അല്ലേ തന്നെ ഇവിടെ ഭ്രാന്ത് പിടിച്ചു നില്ക്കാ... "😠😠 "എടീ അത് എന്റെ പെങ്ങളാ... ഡെലിവറിക്ക് വന്നതാ... അളിയന് ലീവ് ഇല്ലാത്ത കൊണ്ട് ഇവന്റെ കൂടെ വിട്ടു എന്നെ ഉള്ളൂ... "(പ്രവി ) 😰😰അത് കേട്ട് അഞ്ചുനെ നോക്കി... അവൾ ഒന്ന് ഇളിച്ചു തന്നു... !! "തെണ്ടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... " അവൾ ഒരു ഓട്ടം ആയിരുന്നു... പിന്നാലെ ഞാനും... അകത്തു കയറി അവളെ പിടിച്ചു രണ്ട് കൊടുത്തപ്പോ ആണ് സമാദാനം ആയത്... !! എങ്കിലും എന്റെ കണ്ണനെ തെറ്റിധരിച്ചതിൽ ആയിരുന്നു പിന്നെ ഉണ്ടായ വിഷമം... 😭😭പാവം കണ്ണൻ... !! കണ്ണനെയും തിരക്കി ഇറങ്ങി... അങ്ങേരെ മുറിയിൽ തലയിട്ട് നോക്കിയത് മാത്രേ ഓർമയുള്ളൂ... അകത്തേക്ക് ഒരു വലിയായിരുന്നു... !! തിരിഞ്ഞു നോക്കുമ്പോൾ കണ്ണൻ ദേ ഡോർ ചാരി നിൽക്കുന്നു... ഒന്ന് ഇളിച്ചു കൊടുത്തു ഓടാൻ ഒരുങ്ങി...

പക്ഷെ ഒന്നും ചിലവായില്ല... അങ്ങേര് കയ്യോടെ പിടിച്ചു വെച്ചു... !! "കണ്ണേട്ടാ വിട്... " "എന്തിനാ ഇപ്പൊ മോൾ വന്നത്... " "അത് സോറി പറയാൻ... " "എന്നിട്ട് പറയാതെ പോവാൻ ആണോ പ്ലാൻ... വന്ന സ്ഥിതിക്ക് അതും കൂടി പറഞ്ഞു കഴിഞ്ഞു പോയാൽ മതി... " 😲😲ഇതിപ്പോ എങ്ങനെ പറയും... അങ്ങേരെ നോക്കി എല്ലാം മറന്നു... !! "എന്താ പറയുന്നില്ലേ... " "സോറി... " മുഖത്തു നോക്കാതെ പറഞ്ഞു... കയ് വിട്ടു കിട്ടിയാൽ ഒന്ന് രക്ഷപെടാം ആയിരുന്നു... !! "കഴിഞ്ഞോ... എങ്കിൽ ഇനി എനിക്ക് നിന്നോട് പറയാൻ ഉള്ളത് പറയട്ടെ... " 😊😊അങ്ങേരെ നോക്കി ആ എന്ന് പറഞ്ഞു... !! "എനിക്ക് പറയാൻ അല്ല പ്രവർത്തിക്കാൻ ആണ് ഉള്ളത്... " 😱😱അത് കേട്ട് അങ്ങേരെ എന്താന്നുള്ള ബാവത്തിൽ നോക്കി... !! അടുത്തേക്ക് വരുമ്പോൾ തന്നെ പിടിച്ചു തള്ളി ഒരു ഓട്ടം ആയിരുന്നു... !! പുറത്തേക്ക് വന്നപ്പോ വീണ്ടും പരീക്ഷണം... എല്ലാരും എന്നെയും നോക്കി നിക്കുന്നു... ഒന്ന് ഇളിച്ചു കൊടുത്തു മുങ്ങാൻ നോക്കുമ്പോൾ ആണ് അഞ്ചു അടുത്തേക്ക് വന്നത്... !! "ഇന്ന് ഒരു രാത്രി കൂടി ക്ഷമിക്ക് പൊന്നു... നാളെ മുതൽ നീ ഏട്ടന്റെ കൂടെ തന്നെയല്ലേ... " "എന്താ... " "അതോ അത് വലിയ ഒരു കഥയാണ്...

ആ കഥ ഞങ്ങൾ പറഞ്ഞു തരുന്നതിനെക്കാൾ നല്ലത് കണ്ണൻ തന്നെ പറഞ്ഞു തരുന്നത് ആണ്... "(പ്രവി ) തിരിഞ്ഞു നോക്കുമ്പോൾ കണ്ണൻ പിന്നിൽ തന്നെ ഉണ്ട്... !! അടുത്തേക്ക് വന്നു തോളിൽ കയ്യിട്ടു എന്നെയും കൊണ്ട് നടന്നു... !! "എന്താ കണ്ണേട്ടാ പറയാൻ ഉള്ളത്... " "അതോ അവൻ പറഞ്ഞത് പോലെ വലിയ കഥയൊന്നും ഇല്ല... നാളെ നീ എന്റെ മാത്രം ആവാൻ പോവാ... " 😱😱ഞെട്ടി കൊണ്ട് കണ്ണനെ നോക്കി... !! "എന്താ നിനക്ക് എന്റെത് മാത്രം ആവണം എന്നില്ലേ... എന്റെ കൂടെ വേറെ ഒരു പെണ്ണിനെ കണ്ട് നിക്കാൻ പറ്റാത്ത നീ തന്നെ എന്നെ ഇനിയും വേണ്ടെന്ന് പറഞ്ഞു പോവാൻ ആണോ പ്ലാൻ... പൊന്നു ഇനിയും എനിക്ക് വയ്യ നിന്നെ ഇങ്ങനെ വിട്ടു കളയാൻ... നിന്നെ എനിക്ക് വേണം... നിന്നോട് ചോദിക്കാൻ പോലും നിക്കാതെ നാളെ ഇങ്ങനെ ഒന്ന് പ്ലാൻ ചെയ്തത് നീ ഓരോ കാരണം പറഞ്ഞു തിരിച്ചു പോവും എന്നുള്ളത് കൊണ്ട് തന്നെയാ... " "കണ്ണേട്ടാ ഞാൻ... എനിക്ക്... "

"വേണ്ട പൊന്നു എനിക്ക് ഇനിയും നിന്റെ ഓരോ ഒഴിഞ്ഞു മാറ്റം കേൾക്കണ്ട... നിനക്ക് സമ്മതം ആണോ എന്ന് മാത്രം പറഞ്ഞാൽ മതി... " "അപ്പോ ഈ അറേഞ്ച്മെന്റ് ഒക്കെ അതിന് വേണ്ടി ഉള്ളതാണോ... " "പിന്നല്ലാതെ ഒരു ബർത്ത്ഡേക്ക് ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് കരുതിയോ നീ... ഇതൊക്കെ നിന്നെ നാളെ ഞാൻ എന്റെ സ്വന്തം ആക്കാൻ പോവുന്നതിന്നു വേണ്ടി ഉള്ളതാ... ഇനി പറ... നമുക്ക് നാളെ ഒന്നായാലോ... "😍😍 "ഞാൻ ഒന്ന് ആലോചിക്കട്ടെ... " "ഇനിയും ആലോചിക്കാൻ മാത്രം നിനക്ക് എന്നെ അത്രക്ക് പേടിയാണോ...? " "ഒരു കാര്യം ഓർത്തിട്ട എന്റെ പേടി... ഇനിയുള്ള കാലം മുഴുവനും ഈ കണ്ണനെ സഹിക്കേണ്ടി വരുമല്ലോ... "😊😊 കാര്യം കയ് വിട്ടു പോയി എന്ന് കണ്ടപ്പോൾ അങ്ങേരെയും തള്ളി ഓടി... പിന്നാലെ കണ്ണനും... !! ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story