💝പ്രണയം 💝: ഭാഗം 76

pranayam ajwa

രചന: AJWA

"മാമൻ... " അറിയാതെ വിളിച്ചു പോയി... അടുത്തേക്ക് ചെല്ലുമ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു... !! "മോൾക്ക് എന്നോട് ദേഷ്യം ഉണ്ടോ...? " ഇല്ലെന്ന് പറഞ്ഞു നോക്കുമ്പോൾ ഫക്രു മാമനും മാമിയും ഒക്കെ നിൽപ്പുണ്ട്... 🤔ഇതെന്തു മറിമായം ഇവർക്ക് ഒക്കെ എന്ത് പറ്റി... ഇവർ എങ്ങനെ അറിഞ്ഞു... !! ചിന്തിച്ചു നിൽക്കെ ആരോ പിടിച്ചു തട്ടിയപ്പോൾ ആണ് ബോധം വന്നത്... നോക്കുമ്പോൾ ഇത്ത... എല്ലാരേയും നോക്കി ഇതൊക്കെ എങ്ങനെ എന്ന മട്ടിൽ നിന്നു... !! "എന്റെ പൊന്നു നീ ഇങ്ങനെ ഷോക്ക് ആവാതെ... ഞങ്ങളെ ഒക്കെ വരുത്തിയത് നിന്റെ കണ്ണൻ തന്നെയാ... " 😰അത് കേട്ട് കണ്ണനെ തിരഞ്ഞു... എന്നെയും നോക്കി നിക്കുന്ന കണ്ണനെ കണ്ട് ഒന്ന് പുഞ്ചിരിച്ചു... !! ആശുവും അഞ്ചുവും അടുത്തേക്ക് വന്നു... !! "നിന്നോട് പറയാതെ ആണെങ്കിലും ഇവരൊക്കെ വേണം എന്ന് ഏട്ടന് നിർബന്ധം ഉണ്ടായിരുന്നു... അതാ ഇവരെ ഒക്കെ ഏട്ടൻ തന്നെ കൊണ്ട് വന്നത്... "(അഞ്ചു ) "ഞാൻ ആയിട്ടാ മോളെ എല്ലാരിലും നിന്ന് അകറ്റി നിർത്തിയെ... അത് കൊണ്ട് നിന്റെ ജീവിതം ഇരുട്ടിൽ ആയെന്ന് ഓർത്തു കഴിഞ്ഞ അഞ്ച് വർഷം ഞാൻ നീറി കഴിയുക ആയിരുന്നു... പക്ഷെ ഇപ്പൊ അതെല്ലാം നല്ലതിന് വേണ്ടിയാണെന്ന് തോന്നുന്നു...

ഞാൻ ചെയ്ത തെറ്റിന് എന്റെ മക്കളെ വെച്ചായിരുന്നു പടച്ചവൻ പരീക്ഷിച്ചു കൊണ്ടിരുന്നത്... പക്ഷെ നീ തന്നെ എന്റെ മോളെ കയ് പിടിച്ചു അതിൽ നിന്നും രക്ഷിച്ചു... " 😊ഇത്തയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് തന്നെ ഒരു ആത്മവിശ്വാസം കൂടിയത് പോലെ... മാമന്റെ അടുത്ത് ചെന്നു ആ നെഞ്ചിൽ വീണു... !! "സോറി മാമ... ഞാൻ കാരണം ഒരുപാട് വിഷമിച്ചു അല്ലേ... " "ഇപ്പൊ എനിക്ക് അതിന്റെ ഇരട്ടി സന്തോഷം ഉണ്ട് മോളെ... നീ നല്ലൊരു ജീവിതത്തിലെക്ക് കടക്കുന്നത് കാണാൻ എനിക്ക് ഈ ജന്മം ആയല്ലോ എനിക്ക് അത് മതി... " 😖😖മാമനെ ഇങ്ങനെ മാറ്റി എടുക്കാൻ ഈ കണ്ണൻ എന്താ ചെയ്തേ ആവോ... !! "സാബി എവിടെ..." "അവനും വൈഫും മുംബയിൽ ആണ്... നിന്റെ കല്യാണകാര്യം പറഞ്ഞു എങ്കിലും വൈഫ് പ്രെഗ്നന്റ് ആയോണ്ട് വന്നില്ല... " 🤔🤔എല്ലാരും ഗോളടിച്ചു പോവാണോ... !! "വന്നില്ല എങ്കിലും കുഴപ്പം ഇല്ല... പെണ്ണൊക്കെ കെട്ടിയ സ്ഥിതിക്ക് നന്നായി എന്ന് വിശ്വസിക്കാം അല്ലേ പൊന്നു... "(അഞ്ചു ) 😓😓

അവളെ നോക്കി വേണ്ട എന്ന് കാണിച്ചു... അല്ലേ ഇവൾ തന്നെ അവരെ ഒക്കെ മനസ് മാറ്റിയെനെ... !! കണ്ണൻ അടുത്തേക്ക് വന്നു... !! "എന്താ പൊന്നു ഇവരും ആയുള്ള പിണക്കം ഒന്നും ഇത് വരെ തീർന്നില്ലേ... " "അതൊക്ക തീർന്നു... അല്ലേലും എനിക്ക് ഇവരോട് ഒരു പിണക്കവും ഇല്ല... " മാമൻ അതേ എന്ന് പറഞ്ഞു എന്നെ ചേർത്ത് പിടിച്ചു... ഇതിനൊക്കെ കണ്ണനോട് ഒരു ആയിരം വട്ടം താങ്ക്സ് പറയണം എന്നുണ്ട്... !!😍 അവരെ ഒക്കെ ആശിക്ക അകത്തേക്ക് കൊണ്ട് പോയി... അഞ്ചുവും ആശുവും കൂടി എന്നെയും വലിച്ചു മുറിയിലെക്കും... !! "അഞ്ചു എനിക്ക് കണ്ണേട്ടനെ കാണണം... " "എന്റെ പൊന്നു നിനക്ക് ആണോ ഇപ്പൊ ആക്രാന്തം... കെട്ട് ഇപ്പൊ നടക്കും നീ ഒരു ഫൈവ് മിനിറ്റ് കൂടി വെയിറ്റ് ചെയ്യുന്നേ... "(അഞ്ചു ) "😬😬ഓഹ് അതിനല്ല... എന്നാലും അവരെ ഒക്കെ പിണക്കം മാറ്റി കൊണ്ട് വന്നില്ലേ അതിന് ഒരു താങ്ക്സ് എങ്കിലും പറയണ്ടേ... " "അതാണോ അത് ഒക്കെ കെട്ട് ഒക്കെ കഴിഞ്ഞു വിശദമായി പറയാം... " അവരെ റെഡി ആവൽ കണ്ടാൽ തോന്നും അവരെ കെട്ട് ആണെന്ന്... മെല്ലെ അവിടെ നിന്നുംമുങ്ങി കണ്ണന്റെ അടുത്തേക്ക് ചെന്നു... !! കണ്ണനെ അകത്തേക്ക് വിളിച്ചു... !! ആ തോളിൽ രണ്ടും കയ്യും ചുറ്റി മുഖത്തെക്ക് തന്നെ നോക്കി... !! "എന്താടി നിന്റെ പിരി ഇളകിയോ...? "🤔 "അതൊക്കെ ഈ കണ്ണനെ കണ്ടപ്പോൾ തന്നെ ഇളകി മോനെ...

എന്നാലും എന്റെ കണ്ണാ എങ്ങനെ അവരെ ഒക്കെ ഇവിടെ എത്തിച്ചു... " "അതാണോ അവരൊക്കെ നിന്റെ കല്യാണം എന്ന് കേട്ടപ്പോൾ തന്നെ പറന്നു വന്നു പോരെ... ഞാൻ ക്ഷണിച്ചു അവർ വന്നു അത്ര തന്നെ... നിനക്ക് ആരുമില്ല എന്ന് നിനക്ക് തോന്നരുത് അല്ലോ... ഇപ്പൊ നീ ഹാപ്പി അല്ലേ എനിക്ക് അത് മതി... " "ഇപ്പൊ ഞാൻ ഹാപ്പിയാ... ഇനി ഈ കണ്ണന്റെ ആവുന്നതോടെ അത് കുറച്ച് കൂടി ഉയരും... പക്ഷെ ആദി അവനെ കാണാതെ ഒരു വിഷമം... എനിക്ക് അവനോട് സത്യം പറയണം എന്നുണ്ട്... "😖😖 "എന്റെ പൊന്നു അവൻ ഇപ്പൊ ഇത്രയും കാലം നീ എവിടെ ആയിരുന്നോ അവിടെയാ... അവൻ അവിടന്നു ഇറങ്ങുമ്പോൾ അവന് എല്ലാം മനസിൽ ആയിട്ടുണ്ടാവും... അവൻ ആദ്യം തേടി വരിക നിന്നെ ആവും... ഇത്രയൊക്കെയെ എന്നെ കൊണ്ട് ചെയ്യാൻ പറ്റൂ... " തോളിൽ ഉള്ള കയ് പിൻവലിച്ചു... !! "അപ്പോ കണ്ണേട്ടൻ ആണോ അവൻ അറസ്റ് ആവാൻ കാരണം... " "അല്ല മോളെ... അവന്റെ കയ്യിലിരിപ്പ് തന്നെയാ... നിന്നെ വേദനിപ്പിച്ച അവന് കൊടുക്കാൻ തന്നെയാ അവനെ തേടി പോയത്... പക്ഷെ അവൻ അതിന്റെ ഫലം കിട്ടി... കഞ്ചാവ് ആണ് അവൻ ഏതു ടൈം നോക്കിയാലും... അവനെ കയ്യോടെ അവർ പൊക്കി അത്ര തന്നെ... "

"അപ്പോ കണ്ണേട്ടന് അതിൽ ഒരു റോളും ഇല്ല... " "ഇല്ലന്നെ... റോൾ ഉണ്ടാവണം എങ്കിൽ പറ... അവനെ അങ്ങ് തീർത്താൽ മതിയോ..? " "😠ദേ അവന് എങ്ങാനും എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ എന്റെ തനി സ്വഭാവം കാണും... " "അത് എനിക്ക് ഇപ്പൊ കാണണം... " "😱പോടാ... " "ഡീ ഇപ്പൊ തന്നെ എന്റെ തലയിൽ കേറി തുടങ്ങി അല്ലേ... " കവിളിൽ പിടിച്ചു കടിച്ചു കൊണ്ട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു... !! "അതെ കണ്ണന്റെ തലയിൽ അല്ല ഇവിടെ ഈ നെഞ്ചിൽ ആണ് എനിക്ക് കയറേണ്ടത്... " "അവിടെ എന്റെ ഈ പൊന്നു മാത്രേ ഉള്ളൂ... അത് ഇനി ആര് വിചാരിച്ചാലും എടുത്തു മാറ്റാൻ പറ്റില്ല പോരെ... " 😘😘അങ്ങേരെ കണ്ണിൽ നോക്കി നിൽക്കെ ഒരു കൂട്ടചിരി കേട്ടാ നോട്ടം മാറ്റിയത്... !! "ഇങ്ങനെ പോയാൽ കെട്ട് ഒന്നും വേണ്ടി വരില്ലല്ലോ കണ്ണാ... ഇതെന്തു റൊമാൻസ് ആണ്... കെട്ട് നടത്തേണ്ട ടൈം അതിനൊന്നും നിക്കാതെ കെട്ടേണ്ട പെണ്ണും ആയി റൊമാൻസ് കളിക്കാ... ടാ കണ്ണാ നീ ഇങ്ങ് വന്നേ ബാക്കി ഒക്കെ നൈറ്റ്‌ മതി... "(പ്രവി )😊

കണ്ണനെയും വലിച്ചു അവർ പോയപ്പോ ആശുവും അഞ്ചുവും രണ്ട് ഇത്തമാരും കൂടി വന്നു... !! കണ്ണുകൾ എന്തിനോ അപ്പോഴേക്കും നിറഞ്ഞു വന്ന പോലെ... അതും തുടച്ചു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു... !! "എന്നാലും എന്റെ പൊന്നു നീ എങ്ങനെയാ ഏട്ടനെ കാണാതെ അഞ്ച് വർഷം അതിനകത്തു കഴിച്ചു കൂട്ടിയത്... "(അഞ്ചു ) "ശരിയാ ഇപ്പൊ ഒരു ഫൈവ് മിനിറ്റ് പോലും രണ്ടാൾക്കും കാണാതിരിക്കാൻ പറ്റുന്നില്ലല്ലോ... "(ആശു ) "എനിക്ക് ഓർക്കാൻ കണ്ണൻ കുറെ നല്ല നിമിഷങ്ങൾ തന്നിട്ടുണ്ട് എനിക്ക് അന്ന് അതൊക്കെ മതിയായിരുന്നു... പക്ഷെ ഇപ്പൊ എല്ലാരേയും പോലെ എന്റെ കണ്ണന്റെ മാത്രം ആയി ജീവിക്കണം... എന്റെ കണ്ണേട്ടന്റെ കുട്ടികളെ ഒക്കെ പ്രസവിച്ചു അവരെ കൂടെ കഴിയണം... " "അയ്യട കെട്ട് പോലും കഴിഞ്ഞില്ല അവൾക് പ്രസവിക്കാൻ ആണ് തിടുക്കം... " "പോടാ അത് അങ്ങനെ വളച്ചൊടിച്ചു പിടിക്കേണ്ട... നിങ്ങൾ ഒക്കെ ഇങ്ങനെ നടക്കുമ്പോൾ എനിക്കും ഒരു ആഗ്രഹം ഒക്കെ ഉണ്ട്... "😜 അവള്മാര് കളിയാക്കൽ ഒക്കെ നിർത്തി എന്നെയും കൊണ്ട് താഴേക്ക് ചെന്നു... കണ്ണന്റെ അടുത്ത് നിർത്തി... കണ്ണനെ നോക്കി ഒന്ന് ചിരിച്ചു... !! അങ്ങേര് ആണെങ്കിൽ എന്നെയും നോക്കി നില്ക്കാ...

വെറുതെ ഇവറ്റകളെ കൊണ്ട് പറയിപ്പിക്കാൻ... !!😖 എല്ലാരേയും നോക്കി നിൽക്കെ കഴുത്തിൽ എന്തോ വന്നു...കണ്ണന്റെ കയ്യിൽ പിടിച്ചു അങ്ങേരെ ഭാര്യ എന്ന പതവിയിൽ എത്തുംമ്പോൾ ആ മുഖത്തു പോലും നോക്കാൻ ആയില്ല... !! "പൊന്നു നിനക്ക് ഇത് മഹർ ആയോ താലിയായോ കാണാം... പക്ഷെ നിങ്ങളെ പ്രണയം അതിലൊന്നും അല്ല എന്ന് എല്ലാർക്കും അറിയാം... മനസ് കൊണ്ട് നിങ്ങൾ എപ്പോഴും ഒന്നാണെന്നു അറിയാം... എന്നാലും ആ ജീവിതം ഒന്നാണ് എന്ന് ബോധിപ്പിക്കാൻ ഇങ്ങനെ ഒന്ന് കൂടിയേ തീരൂ... നിന്റെ ഭാഷയിൽ പറഞ്ഞാൽ ഒന്നാവാൻ ഉള്ള ലൈസൻസ്... ഇനി നീയും നിന്റെ ഈ കണ്ണനും ആയി എന്താന്ന് വെച്ചാൽ ആയിക്കോ... ഞങ്ങൾ ഇനി ഒന്നിനും ഇല്ലേ... "(ആശിക്ക ) "ടാ ആഷി ഓവർ ആക്കണ്ട... കേട്ടാൽ തോന്നും നീയാണ് ഞങ്ങളെ പേരെന്റ്സ് എന്ന്... " "പക്ഷെ അനുഭവം ഉള്ളവർ പറഞ്ഞാൽ അത് കേൾക്കണം... ഇത് ഇപ്പൊ മധുരിക്കും എങ്കിലും ഒരു അഞ്ച് വർഷം ഒക്കെ കഴിയുമ്പോ കയ്പ്പ് തുടങ്ങും...

അപ്പോ നിങ്ങളെ ഈ സ്നേഹം അന്നും കാണണം... "(പ്രവി ) 😲😲അഞ്ചു രണ്ട് കൊടുത്തപ്പോൾ അങ്ങേര് ഓകെയായി... !! പിന്നെ ഒന്നൊന്നര ഫോട്ടോഎടുക്കൽ ആയിരുന്നു പണി... പോസ്സ് ചെയ്തു കുഴഞ്ഞു എന്ന അവസ്ഥയിൽ ആയി... !! നൈറ്റ്‌ ഫങ്ക്ഷൻ ഉണ്ടായോണ്ട് തന്നെ അവറ്റകൾ എന്നെ നല്ലോണം ഒരുക്കി... !! "അയ്യേ ഇതാണോ എന്റെ വേഷം... എന്റെ അഞ്ചു എനിക്ക് ഇതൊന്നും ശരിയാവില്ല... സെറ്റ് സാരി പോലെ അല്ല ഇതൊക്കെ എപ്പോഴാ താഴെ പോകുന്നെ എന്ന് പറയാൻ പറ്റില്ല... വേറെ എന്തെങ്കിലും മതി പ്ലീസ് അഞ്ചു... " "എന്റെ പൊന്നു ഇതൊക്കെ ഏട്ടന്റെ സെലെക്ഷൻ ആണ്... ഇത് ഇട്ടു കാണാൻ ആവും ഏട്ടന് താല്പര്യം... പിന്നെ ഇതിൽ കാണുമ്പോൾ നീ ഒടുക്കത്തെ ഗ്ലാമർ ആണ്... ഞങ്ങൾക്ക് തന്നെ അസൂയ തോന്നുന്നു... "(അഞ്ചു ) "ഇനി കണ്ണേട്ടന്റെ മുന്നിൽ ചെല്ലുമ്പോൾ കണ്ട്രോൾ പോവുമോ ആവോ..."(ആശു ) "ഇത് കണ്ണേട്ടൻ ആണ്... അല്ലാതെ നിന്റെ കെട്ടിയോൻ അല്ല... കണ്ട്രോൾ ഒക്കെ പെട്ടെന്ന് പോവാൻ... " 😰😰

എനിക്കാണെങ്കിൽ ഈ വായും നോക്കി നിന്നു മടുത്തു... ഇത് ജീവിതത്തിൽ ആദ്യ പരീക്ഷണം ആണ്... മുങ്ങാൻ നോക്കി എങ്കിലും കണ്ണൻ കയ്യും പിടിച്ചു വെച്ചു എല്ലാർക്കും ഇളിച്ചു കൊടുക്കുന്നുണ്ട്... !! അഞ്ചുനെ നോക്കി ഈ നിൽപ്പ് മടുത്തു എന്ന് കാണിച്ചു... അവൾ അനുഗ്രഹിച്ചു കൊണ്ടുള്ള ആക്ഷൻ കാണിച്ചു പോയി... 😠!! "കണ്ണേട്ടാ എനിക്ക് ഇങ്ങനെ നിൽക്കാൻ ഒന്നും വയ്യ... കാല് കഴച്ചു നിക്കാൻ പറ്റുന്നില്ല... ഇത് ഒരുമാതിരി ചടങ്ങ് ആണ് കേട്ടോ...? "😏 "ഡീ അടങ്ങി നിന്നെ... ഇതൊക്കെ എല്ലാരും ചെയ്യുന്നത് അല്ലേ നിനക്ക് അല്ലേ ഈ കാല് കഴപ്പുള്ളൂ... " 😕ഇങ്ങേർക്ക് ഈ ക്ഷീണം ഒന്നും ഉണ്ടാവില്ല... എനിക്ക് ആണെങ്കിൽ വയ്യ... !! രക്ഷപ്പെടാൻ ഉള്ള പഴുത് നോക്കുമ്പോൾ ആണ് അടുത്തേക്ക് വരുന്ന ആളെ കണ്ട് കണ്ണന്റെ കയ്യിൽ ഇറുക്കി പിടിച്ചത്... !! "ഷാൻ... " എന്നെ നോക്കി ഒന്ന് ചിരിച്ചു ഷാന്റെ അടുത്തേക്ക് ചെന്നു കയ് ഒക്കെ കൊടുത്തു സ്വീകരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു... !! "എന്താ പൊന്നു എന്നെ ഇത്ര പെട്ടെന്ന് മറന്നോ...? "

അത് കേട്ട് കണ്ണനെ നോക്കി... !! "പൊന്നു പേടിക്കേണ്ട ഞാൻ വന്നത് ഈ കണ്ണൻ ക്ഷണിച്ചത് കൊണ്ടാ... " ഒന്ന് ഇളിച്ചു കൊടുത്തു... അന്ന് ചെയ്തു വെച്ചത് ഒക്കെ ഓർത്ത് വീണ്ടും ചിരിച്ചു... !! 😊വൈഫിനെയും മോളെയും പരിചയപ്പെടുത്തി പ്രവിയുടെ കൂടെ ചെന്നു... അഞ്ചു എന്നെ നോക്കി എന്താ സംഭവം എന്ന് കാണിച്ചു... അവൻ നേരെ ആയെന്ന് കാണിച്ചു പുച്ഛിച്ചു... !! "എന്റെ കണ്ണേട്ടാ എനിക്ക് ഇനിയും എന്തെങ്കിലും സർപ്രൈസ് ഇന്ടെങ്കിൽ ഇപ്പൊ പറയണം എല്ലാം കൂടി താങ്ങാൻ പറ്റി എന്ന് വരില്ല... "😪 "ഏയ് ഇനി ഒന്നുമില്ല... " "അല്ല കണ്ണേട്ടാ ഇതൊക്കെ എപ്പോ ഒപ്പിച്ചു... "🤔 "അതോ അന്ന് നിന്നെ ഹോസ്പിറ്റലിൽ ഓപ്പറേഷൻ ഒക്കെ ചെയ്തു നീ ഓകെ ആയെന്ന് കണ്ടപ്പോൾ ഞാൻ നിന്റെ അടുത്ത് നിന്നും പോയത് നിന്നെ ഇനി ആർക്കും വിട്ടു കൊടുക്കില്ല എന്ന തീരുമാനം എടുത്തു കൊണ്ടായിരുന്നു... പിന്നെ എല്ലാം പ്ലാൻ ചെയ്തു... വിവാഹത്തിന് ഉള്ള ഏർപ്പാട് എല്ലാം നടത്തി... എന്റെ കൂടെ ഇവറ്റകൾ ഉള്ളപ്പോൾ പിന്നെ എല്ലാം എളുപ്പം ആയി... "

"അപ്പോ എന്നെ അഞ്ചു അല്ലേ ട്രീറ്റ്മെന്റ് ചെയ്തേ... " "എങ്കിൽ ഇപ്പൊ കുഴിയിൽ കിടന്നേനെ... " 😩😩അവളെ അതിന് ശേഷം ഒരു നിലയും വിലയും കൊടുത്തതാ എനിക്ക് പറ്റിയ തെറ്റ്... !! "അപ്പോ കണ്ണേട്ടൻ ആണോ... " "അതല്ലേ ഇത്രയും ടൈം പറഞ്ഞത്... "😬 "അങ്ങനെ ആണെങ്കിൽ കണ്ണേട്ടൻ എന്തിനാ എന്നെ അവിടെ ഇട്ടേച്ചു പോയത്... ദുഷ്ടൻ എന്റെ കൂടെ നിക്കാതെ പോയല്ലേ... "😲😲 "എടീ മൂന്ന് ദിവസം ഒന്ന് കണ്ണടക്കാതെ ഞാൻ നിന്റെ അടുത്ത് ഉണ്ടായിരുന്നു... നിന്റെ അടുത്ത് ഇരുന്നാൽ എന്റെ കണ്ട്രോൾ ഒക്കെ പോയി നിന്റെ അവസ്ഥ പോലും നോക്കാതെ ഞാൻ എന്തെങ്കിലും ചെയ്യും എന്ന് ഒക്കെ തോന്നി ഞാൻ ഒഴിഞ്ഞു മാറിയത് അല്ലേ... "😍😍 "ഓഹ് കണ്ട്രോൾ പോയാൽ എന്ത് ചെയ്യണം എന്നൊക്കെ എനിക്കും അറിയാം... " "അത് കൊണ്ട് തന്നെയാ മോളെ... "🙏🙏 പുച്ഛിച്ചു കൊണ്ട് അഞ്ചുനെ നോക്കി... അവൾ ആണെങ്കിൽ ചെത്ത്‌ ചെക്കന്മാരെ ഒക്കെ കാണിച്ചു കൊള്ളാം എന്ന് കാണിച്ചു... !! കണ്ണൻ ആരോടോ ഒലിപ്പിച്ചു നിക്കുമ്പോ മുങ്ങി അഞ്ചുന്റെ അടുത്തേക്ക് ചെന്നു... !!

"ഞാൻ അവിടെ പോസ്റ്റ്‌ ആയി നിക്കുമ്പോൾ നിന്റെ ഒരു വായി നോട്ടം... " "പോസ്റ്റ്‌ ആണെന്ന് ആര് പറഞ്ഞു... ഏട്ടൻ ഇല്ലേ നിന്റെ കൂടെ... എന്താണ് മോളെ നിനക്ക് ഇത്രക്ക് പറയാൻ... "(അഞ്ചു ) "പറഞ്ഞത് മൊത്തം നിന്നെ കുറിച്ചാണ്..." ഫുഡ്‌ ഒക്കെ തട്ടി എല്ലാരും പോയി തുടങ്ങി... എനിക്ക് ആണെങ്കിൽ ഇത്തിരി പേടിയും തുടങ്ങി... !! അഞ്ചുവും ആശുവും കൂടി എന്റെ അടുത്തേക്ക് വന്നു... !! "ഏട്ടൻ കാത്തിരുന്നു മുഷിഞ്ഞു കാണും എന്തെ മോൾ പോണില്ലേ... " "നിങ്ങള് കൂടി വാ... എനിക്ക് ഇത്തിരി പേടിയുണ്ട് പ്ലീസ് ടാ... " "ഇതൊക്കെ എപ്പോ തുടങ്ങി... ഈ കെട്ട് ഒക്കെ നടക്കുന്നതിന് മുന്നേ എത്ര തവണ നീ ഏട്ടന്റെ മുറിയിൽ പോയിട്ടുണ്ട്... "(അഞ്ചു ) "അത് പോലെ ആണോ ഇത്... ഞാൻ പോവൂല... " 😱😱പ്രവിയും ആശിക്കയും സാലിയും ഒക്കെ വന്നു എന്നെ ഒരുമാതിരി ആക്കി... അവരെ ഒക്കെ കിട്ടിയത് എടുത്തു കൊണ്ട് ഇരിക്കുമ്പോൾ ആണ് കണ്ണൻ താഴേക്ക് വന്നത്... !! 😲😲എല്ലാരും കണ്ണനെ പേടിച്ചോ... ഡീസന്റ് ആയി നിന്നു... ഞാനും... !! എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തു കണ്ണനെ നോക്കി... !! 😟കലിപ്പ് ആണല്ലോ... ഇതിപ്പോ എന്തിനാ... !!.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story