💝പ്രണയം 💝: ഭാഗം 77 || അവസാനിച്ചു

pranayam ajwa

രചന: AJWA

ഓരോരുത്തർ ആയി മുങ്ങാൻ തുടങ്ങി... ഞാൻ ആണെങ്കിൽ അങ്ങനെ തന്നെ നിന്നു... അഞ്ചുനെയും പിടിച്ചു വെച്ചു... !! കണ്ണൻ അടുത്തേക്ക് വരും തോറും അഞ്ചുന്റെ കയ്യിലെ പിടി മുറുക്കി... !! "ഞാൻ അവിടെ നിന്നെയും വെയിറ്റ് ചെയ്തു നിക്കുമ്പോ നീ ഇവിടെ ഗുസ്തി പിടിക്കാ... നിനക്ക് ഏതു നേരം നോക്കിയാലും ഇവരെ കൂടെ ഇത് തന്നെയാണോ പണി...? "😏 കണ്ണന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അഞ്ചു ഒരു ഓട്ടം ആയിരുന്നു... !! അടുത്തേക്ക് വന്നു എന്നെയും പൊക്കി എടുത്തു ഒരു പോക്ക് ആയിരുന്നു... അഞ്ചു ആഷീർവധിക്കും പോലെ കാണിച്ചു വീണ്ടും പോയി... !! "കണ്ണേട്ടാ എന്താ ഈ കാണിക്കുന്നേ...എന്നെ താഴെ ഇറക്കു പ്ലീസ് കണ്ണേട്ടാ അവരൊക്കെ കാണും... " അതൊന്നും മൈൻഡ് ചെയ്യാതെ കണ്ണന്റെ മുറിയിൽ എത്തിയതും ബെഡിൽ ഇട്ടു കയ്യൊക്കെ കുടഞ്ഞു... !! 😩ഇത്രയും വെയിറ്റ് ഉണ്ടോ ഞാൻ... നടു ഒക്കെ നിവർത്തി ഒരുമാതിരി ആക്ഷൻ ഒക്കെ കാണിക്കുന്നുണ്ട്... !! രണ്ട് സൈഡിലും കയ്യും കുത്തി എന്നെ തന്നെ നോക്കി നിക്കുന്ന കണ്ണിലേക്കു തന്നെ ഞാനും നോക്കി കിടന്നു... ആ കണ്ണിൽ എന്നോടുള്ള പ്രണയം മാത്രമായിരുന്നു അപ്പോൾ ഞാൻ കണ്ടത്... 😍!!

കണ്ണും കണ്ണും നോക്കി ആ നിൽപ്പ് എത്ര നേരം തുടർന്നു എന്ന് അറിയില്ല... കണ്ണന്റെ ഫോൺ റിങ്ങ് ചെയ്തപ്പോ ആണ് രണ്ടാളും ഞെട്ടിയത്... !! പ്രവി എന്ന് കണ്ടപ്പോൾ തന്നെ കണ്ണൻ ഓൺ ആക്കി... !! "ടാ തെണ്ടി ഇപ്പൊ എന്തിനാ വിളിച്ചത്... വെച്ചിട്ട് പോടാ... " ഫോണും ഓഫ് ചെയ്തു വീണ്ടും എന്നെ നോക്കി... !! "എന്റെ കണ്ണേട്ടാ ഇങ്ങനെ നോക്കി നിക്കാൻ ആണോ എന്നെ കെട്ടിയത്... "😒 "മ്മ് എനിക്ക് നിന്നെ ഇങ്ങനെ നോക്കി നിക്കണം... നിന്നെയും നോക്കി ഇങ്ങനെ നിന്നാൽ ടൈം പോകുന്നതേ അറീല... " 🙄🙄ബെസ്റ്റ്... ഇങ്ങേർ ഞാൻ ഉദ്ദേശിച്ച ആൾ അല്ലേ... പക്ഷെ കണ്ണൻ അന്നൊക്കെ ഓവർ ആണല്ലോ... ഇപ്പൊ എല്ലാറ്റിനും ലൈസൻസ് കിട്ടിയപ്പോ നോക്കി നിക്കണം പോലും... !! "ഡീ നീ എന്താ ചിന്തിക്കുന്നെ... ഞാൻ ഒരു ആണാണോ എന്നല്ലേ... " 😭എല്ലാം കയ്യിൽ നിന്ന് പോയി... ആണെന്നും അല്ലെന്നും തലയാട്ടി... !! "നിന്നെ എനിക്ക് അറിയില്ലേ എന്റെ പൊന്നു... " "പോയെ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചില്ല കേട്ടോ... " 😟മുഖം തിരിച്ചു നിന്നു...

അല്ലേൽ വീണ്ടും പലതും വിളിച്ചു പറയും... !! ഇടുപ്പിൽ കയ്കൾ വന്നു വീണപ്പോൾ ഞെട്ടി കൊണ്ട് കണ്ണനെ നോക്കി... !! 😩വേണ്ടായിരുന്നു ചോദിച്ചു വാങ്ങിയ പോലെ ആയല്ലോ... !! ആ കയ്കൾ പതിയെ ഷോൾഡർ വരെ എത്തി...പിടിച്ചു നെഞ്ചോട് ചേർത്ത് വെച്ചു... മുഖം ആകെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു... ഒന്നല്ല ഒരായിരം വട്ടം... വാങ്ങി വാങ്ങി മടുത്തു... !! "അന്ന് നീ എന്താ പറഞ്ഞത്... എന്റെ എനർജി മൊത്തം ഞാൻ ഓടിയിട്ട് കളഞ്ഞു എന്ന് അല്ലേ... " 😕ഒന്ന് ഇളിച്ചു കൊടുത്തു... പ്രതികാരം ആണോ ഉദ്ദേശം... !! "പിന്നെ നീ എന്താ പറഞ്ഞത് എനിക്ക് പെണ്ണ് കിട്ടാതെ മൂക്കിൽ പല്ല് മുളച്ചു നിക്കും എന്നല്ലേ... പിന്നെ പിന്നെ എന്താ പറഞ്ഞത്... " "ഒന്നും പറഞ്ഞില്ല... "🙏 "പറഞ്ഞു പൊന്നു... നിനക്ക് എന്നെ വേണ്ട എന്ന് പറഞ്ഞത് മറന്നോ... " "ഞാൻ അത് വെറുതെ അപ്പോഴത്തെ സാഹചര്യം കൊണ്ട്... " വിക്കി വിക്കി പറഞ്ഞു... !! "ഇതിനൊക്കെ ഞാൻ എന്തെങ്കിലു നിനക്ക് തരണ്ടേ... " "വേണ്ട കണ്ണേട്ടാ പ്ലീസ്... എനിക്ക് പേടിയാ... എനിക്ക് ഒന്നും വേണ്ട ഞാൻ ഇനി അങ്ങനെ ഒന്നും പറയില്ല... "😩😩 🙄അഞ്ചുവും ആശുവും കരുതുന്നത് ഫസ്റ്റ് നൈറ്റ്‌ ആണെന്നാ...

പക്ഷെ ഇവിടെ ഒരു പ്രതികാരം ആണ് മക്കളെ... ഞാൻ വീണ്ടും വീണ്ടും പെട്ടു കൊണ്ട് ഇരിക്കാ... !! "വേണം... നിനക്ക് ഒരിക്കലും മറക്കാത്ത എന്തെങ്കിലും ഞാൻ തരും... " 😲അന്ന് ഞാൻ ഓർക്കാൻ ഇങ്ങേർക്ക് ചിലത് ചെയ്തു വെച്ചിരുന്നു... അതൊക്കെ ഓർത്ത് ആ മുഖത്തെക്ക് നോക്കി... !! "വേണ്ട കണ്ണേട്ടാ... "😓😓 പേടിച്ചു പിന്നോട്ട് നടക്കും തോറും കണ്ണനും വന്നു... ചെന്നു വീണത് ബെഡിൽ... !! "ആഹാ നീ വാങ്ങാൻ തന്നെ റെഡി ആയി നിക്കാല്ലേ... " അടുത്തേക്ക് വരും തോറും ആ നെഞ്ചിൽ കയ് വെച്ചു തള്ളി മാറ്റാൻ നോക്കി... !! ഇത് ഞാൻ തള്ളിയാൽ ഒന്നും പോവില്ല... കയ് രണ്ടും പിടിച്ചു സൈഡിലെക്ക് മാറ്റി വെച്ചു... !! "എന്റെ പൊന്നു നീ എന്താ കരുതിയെ... നിന്നെ ഞാൻ അങ്ങനെ വേദനിപ്പിക്കുമോ... ഞാൻ പറഞ്ഞത് ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ അതാ... " 😲😲അതാണോ ഞാൻ പേടിച്ചു... നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... !! കണ്ണിൽ തന്നെ നോക്കി ആ മുഖം അടുത്തേക്ക് വന്നു... അധരങ്ങൾ തമ്മിൽ ചേരുമ്പോൾ കണ്ണനെ ഇറുക്കി പിടിച്ചു... !! എല്ലാം മറന്നു ഒന്നാവാൻ വേണ്ടി എത്രയോ കാലം കാത്ത് വെച്ചത് ഒക്കെയും മനസ് തുറന്നു പരസ്പരം പങ്ക് വെച്ചു... 😘😘!!

ശരീരം കൊണ്ടും മനസ് കൊണ്ടും ഒന്നാവുംബോൾ ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതിയാണ് ഞാൻ എന്ന് വരെ കരുതി... വീണ്ടും കണ്ണനെയും ചുറ്റിപിടിച്ചു എന്നിലേക്ക് അടുപ്പിച്ചു... 😍😍 _______________ "പൊന്നു... എണീക്ക് പൊന്നു... " അവൾ വീണ്ടും തിരിഞ്ഞു കിടന്നു... ആ ഉറക്കം കണ്ടാൽ വിളിക്കാൻ തോന്നില്ല എങ്കിലും ഈ പെണ്ണിന്റെ കലിപ്പ് കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ വീണ്ടും വിളിച്ചു... !! "കണ്ണേട്ടാ എനിക്ക് വയ്യ ഓടാൻ ഒന്നും... വേണേൽ തനിയെ പൊയ്ക്കോ... അല്ലേ അവറ്റകൾ ഉണ്ടല്ലോ അവരെ കൂട്ടിക്കോ... " 🙄പെണ്ണിന്റെ വിചാരം ടൈം അഞ്ച് ആണെന്നാ... ഇവൾ എന്നെ കൂടി പറയിപ്പിക്കും... !! "എന്റെ പൊന്നു ഞാൻ നിന്നെ ജോഗിങ്ങിന് വിളിച്ചത് അല്ല... ടൈം എത്രയായി എന്നാ മോളെ വിചാരം എണീറ്റെ... " അവൾ തിരിഞ്ഞു എന്നെ നോക്കി... !! "അപ്പോ കണ്ണേട്ടൻ ജോഗിങ്ങിന് പോയില്ലേ...? " "ഇല്ലന്നെ... നീ പറഞ്ഞത് പോലെ എനർജി ഒക്കെ ആവശ്യം ഉള്ളത് കൊണ്ട് അതൊക്കെ ഞാൻ നിർത്തി... " 😎

അത് കേട്ടതും തലയിണ എടുത്തു ഒരു ഏറും തന്നു അവൾ തിരിഞ്ഞു കിടന്നു... !! 🙄ഇനി വിളിച്ചിട്ട് കാര്യം ഇല്ല... അവളെയും എടുത്തു ബാത്റൂമിൽ ചെന്നു ട്ടബിലേക്ക് ഇട്ടു... അവൾ കണ്ണും മിഴിച്ചു എന്നെയും നോക്കി ഒന്ന് ഇളിച്ചു... !! ടാപ്പ് ഓൺ ചെയ്തു പോകുമ്പോ അവൾ എന്നെയും വലിച്ചു അതിലേക്കു ഇട്ടു... 😍😍ഇതിപ്പോ ഞാൻ ചിന്തിച്ചത് ആണെങ്കിലും ഇവളെ പേടിച്ചു മാറ്റി വെച്ചതാ... അവളെയും ചേർത്ത് പിടിച്ചു ആ തണുപ്പ് മാറ്റി... !! ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു താഴേക്ക് വരുമ്പോൾ എല്ലാരും മുന്നിൽ റെഡി ആയി നിക്കുന്നു... ഞങ്ങളെ കയ്യും പിടിച്ചുള്ള വരവ് കണ്ട് അവരൊക്കെ ഒരുമാതിരി നോട്ടം ആണ്... പൊന്നു കയ് വിടാൻ നോക്കി എങ്കിലും അതിൽ മുറുകെ പിടിച്ചു... !! എല്ലാരും യാത്രയും പറഞ്ഞു അവരെ വഴിക്ക് പോയപ്പോ ഞാൻ ബുള്ളെറ്റ് എടുത്തു അവളെയും കൊണ്ട് ഞങ്ങളെ 💝പ്രണയം 💝ആകുന്ന ലോകത്തേക്ക് ഒരു യാത്ര പോയി... അവളെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞുള്ള ഒരു യാത്ര... !! തികച്ചും അവൾ തന്നെ അത്ഭുതപ്പെട്ടു പോയി... ഞങ്ങൾ മാത്രം ഉള്ള ലോകത്ത് പ്രണയം മാത്രം നിറഞ്ഞു നിന്ന കുറെ ഏറെ നല്ല നിമിഷങ്ങൾ... !!😍😍😍😘😘😘 _______________

"അച്ഛാ... അവർ എപ്പോ എത്തും...? " പ്രവിയും അഞ്ചുവും അവനെ അടി മുടി നോക്കി... !! "😱😱എന്താടാ നിനക്ക് ഒരു മാറ്റം... ഇത്രക്ക് ഒരുങ്ങാൻ നീ എങ്ങോട്ടെങ്കിലും പൊന്നുണ്ടോ...? "(അഞ്ചു ) "അത് അമ്മേ... ഞാൻ ഒരു കാര്യം പറഞ്ഞാൽ അമ്മ കേൾക്കുമോ...? " അത് കേട്ട് അഞ്ചുവും പ്രവിയും പരസ്പരം നോക്കി... !! "എന്താ നീ പറ... " "അത് അവർ വന്നാൽ പൊന്നു മാമിയോട് ചോദിക്കുമോ ഐഷുനെ എനിക്ക് കെട്ടിച്ചു കൊടുക്കണം എന്ന്... " "😵😵എന്താ... "(അഞ്ചു ) "എടീ നിനക്ക് മനസ്സിൽ ആയില്ലേ... ഇവന് അവളോട്‌ ലവ് ആണെന്ന്... ടാ അതിന് മൂന്ന് വയസ് അല്ലേ ആയുള്ളൂ... ഇപ്പൊ തന്നെ ഈ ആലോചന ഒക്കെ വേണോ...? "(പ്രവി ) "വേണം അച്ഛാ... ആ കണ്ണൻ മാമൻ ആള് ശരിയല്ല... അവളെ എനിക്ക് കെട്ടിച്ചു തരില്ല... അമ്മ മാമിയോട് പറഞ്ഞാൽ കേൾക്കും... " "ഹ ബെസ്റ്റ്... അച്ഛന്റെ അല്ലേ മോൻ... " "പക്ഷെ സ്വഭാവം നിന്നെ ഏട്ടന്റെ ആണെന്ന് മാത്രം... "(പ്രവി ) മുറ്റത്ത്‌ വണ്ടി വന്നതും ഹരിക്കുട്ടൻ ഒരു ഓട്ടം ആയിരുന്നു... അത് കണ്ട് അഞ്ചുവും പ്രവിയും ഒരു പോലെ ഞെട്ടി... !! കണ്ണന് പിന്നാലെ പൊന്നുവും അവരെ കൂടെ ഉള്ള ഐഷുനെയും കണ്ടപ്പോൾ വായും പൊളിച്ചു നിന്നു അഞ്ചു... !! 🤔🤔

ഈ മൊട്ടയിൽ നിന്ന് വിരിയാത്ത ഇതിനെ ആണോ ഞാൻ പെണ്ണ് ചോദിക്കേണ്ടത്... !! "ഡീ അഞ്ചു നീ എന്താ സ്വപ്നം കാണുന്നെ... നിനക്ക് ഇത് എന്ത് പറ്റി... " "അതോ മോൻ രാവിലെ തന്നെ അവളെ നെഞ്ചിൽ ഇട്ടു ഒരു ബോംബ് പൊട്ടിച്ചു അതാ... "(പ്രവി ) 😏ഇവറ്റകൾ ചോദിക്കില്ല എന്ന് കണ്ട ഹരിക്കുട്ടന്റെ ക്ഷമ നശിച്ചു... !! കണ്ണനും പ്രവിയും കൊണ്ട് പിടിച്ച ചർച്ചയിൽ ആണ്... ഹരി ഐഷുനെ നോക്കി... !!😍😍 "മാമി... മാമി എനിക്ക് ഈ ഐഷുനെ കെട്ടിച്ചു തരുമോ... അമ്മ പറഞ്ഞു നീ തന്നെ നേരിട്ട് ചോദിക്ക് എന്ന്... " 😱😱അത് കേട്ട് എല്ലാരും ഞെട്ടി... !! കണ്ണന്റെയും പ്രവിയുടെയും ചിരി കണ്ട് പൊന്നു കലിപ്പ് ആയി... !! "ഡീ അഞ്ചു... " അഞ്ചു ഒരു ഓട്ടം ആയിരുന്നു അകത്തേക്ക്... പിന്നാലെ പൊന്നുവും... !! "ടാ ചെക്കാ... അതൊക്കെ ഞങ്ങൾ അല്ല ഐഷു തീരുമാനിക്കും ആരെ കെട്ടണം എന്നൊക്കെ കേട്ടല്ലോ... " കണ്ണന്റെ വാക്ക് കേട്ട് പ്രവി അവനെയും വിളിച്ചു അകത്തേക്ക് പോയി... !! പിറകെ പോകുന്ന ഐഷുനെ നോക്കി വീണ്ടും ഒരു പ്രണയത്തിന് തുടക്കം കുറിച്ച് കൊണ്ട് ഹരിക്കുട്ടനും... !! ______________

വർഷങ്ങൾക്ക് ശേഷം... "ടാ ഹരി അവൾ വരുന്നുണ്ട്... ഇന്നെങ്കിലും അവളെ കൊണ്ട് യെസ് പറയിപ്പിക്കാൻ നോക്ക്... " "അവൾ ഇന്ന് എന്നെ ഇഷ്ടം ആണെന്ന് പറയും നോക്കിക്കോ... " ഐഷു വരുന്നതും നോക്കി പുഞ്ചിരിച്ചു കൊണ്ട് ഹരി അടുത്തേക്ക് നടന്നു... !! അവന്റെ കയ്യിലുള്ള റോസ് എടുത്തു തറയിൽ മുട്ട് കുത്തി നിന്ന് അവൾക്ക് നേരെ നീട്ടി... !! "അതേ... ഈ പഴഞ്ചൻ ഏർപ്പാട് മാറ്റി പുതിയ വല്ലതും നോക്ക്... ഇത് കണ്ട് മടുത്തു... " എല്ലാം കയ്യിൽ നിന്നും പോയ ഹരി അവിടെ തന്നെ ഇരുന്നു... !! തിരിഞ്ഞു നോക്കി ഐഷു ഒന്ന് പുഞ്ചിരിച്ചു... !! വീണ്ടും അടുത്തേക്ക് ചെന്നു... !! ആ റോസ് കയ്യിൽ വാങ്ങി... ഹരി അവളെ നോക്കി... !! "എനിക്ക് വേണ്ടത് ഈ റോസ് അല്ല... ഇയാളുടെ ഹൃദയം ആണ്... പ്രണയം നിറഞ്ഞു തുളുമ്പുന്ന മനസ് ആണ്... ഏതു പ്രതിസന്ധിയിലും കൂടെ നിക്കുന്ന എത്ര വർഷം കാണാതെ ഇരുന്നാലും നെഞ്ചിൽ എന്നും തെളിഞ്ഞു നിക്കുന്ന പ്രണയം എന്നും ഉള്ള ഒരു മനസ് ആണ്... അത് ഉണ്ടാവുന്ന കാലത്തോളം ഞാൻ എന്നും ഈ ഹരിയെ പ്രണയിക്കും... "😝😝 ഹരി ഫ്രണ്ട്സിനെ നോക്കി തംപ്സപ്പ് കാണിച്ചു... !! ഹരിയുടെയും ഐഷുന്റെയും പ്രണയം വിരിഞ്ഞു... !!💝 അവരെയും കാത്തു നിക്കുന്ന മറ്റൊരു ദുരന്തം അറിയാതെ ഒന്നാവാൻ കൊതിക്കുന്ന മനസോടെ....... അവസാനിച്ചു.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story