പ്രണയം: ഭാഗം 1

pranayam archana

രചന: അർച്ചന

അയ്യോ....ആരേലും ഓടി വരണേ...ഈ ചെകുത്താൻ എന്നെ കൊല്ലുന്നേ...... ടി..നിക്കടി അവിടെ.... അമ്മു നി അവിടെ നിക്കുന്നോ..അതോ.... നി പോടാ...ഞാൻ നിക്കില്ലെടാ..എന്നും പറഞ്ഞു അനാമിക ഓടി കോളേജിലെ വെയ്റ്റിങ് ഷെഡിൽ കയറി.... പിറകെ ഓടി വന്ന അഖിൽ അവിടെ നിന്നു.... ടി മര്യാദിയ്ക്ക് നി...ഇങ്ങോട്ടു വരുന്നോ..അതോ....അഖിൽ വഴിയിൽ നിന്നും വിളിച്ചു കൂവി... ഓ...പിന്നെ ഞാൻ വന്നിട്ടു...നി..പിടിച്ചത് തന്നെ... നിനക്ക് അത്ര ധൈര്യം ഉണ്ടേൽ...ഇങ്ങോട്ടു കയറി വാടാ....അനാമിക വെല്ലുവിളിച്ചു... കോപ്പ്...പെണ്ണുങ്ങളുടെ വെയ്റ്റിങ് ഷെഡ് ആയിപ്പോയി... ടി...ഇവിടെ ഞങ്ങൾ കയറില്ല എന്ന ധൈര്യം അല്ലെടി...നിനക്ക്..നി ഈ കോട്ടയിൽ നിന്നും പുറത്തേക്ക് ഇറങ്ങുവല്ലോ അപ്പൊ കാണിച്ചു താരം...കാലത്തി..എന്നും പറഞ്ഞു മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് അഖിൽ പോയി... ഹോ..രക്ഷ പെട്ടു... അവന്റെ ഒരു പ്ണെമം...അതും ആ പുട്ടിയെ... അല്ല...പിള്ളേരെ നിങ്ങൾക്ക് വല്ലതും മനസിലായോ..എന്തോ... ഇല്ലല്ലേ... ഞാൻ പറഞ്ഞു തരാം...

എന്റെ പേര് അനാമിക എന്ന അമ്മു....ദേ ഇപ്പൊ പോയില്ലേ അതിന്റെയും....അതിന്റെ ചേട്ടന്റെയും ഒരേ ഒരു മുറപ്പെണ്ണാ...അതിന്റെ അഹങ്കാരം ഒന്നും അവർക്കില്ലട്ടോ..എന്നെ സ്വന്തം പെങ്ങളെ പോലെയാ അവർക്ക്.. എന്റെ അച്ഛനും അമ്മയ്ക്കും ഒരേ ഒരു സന്തതി...അതും ഈ ഞാൻ... അച്ഛൻ...റിട്ടേഡ് കേണൽ...കൃഷ്ണൻ കുട്ടി... അമ്മ...വൈദേഹി..ടീച്ചർ ആയിരുന്നു...ഇപ്പൊ..വീട്ടിൽ ട്യൂഷൻ ഉണ്ട്... നേരത്തെ എന്നെ ഓടിച്ചുകൊണ്ട് വന്നത് അഖിൽ...എന്ന അക്കൂട്ടൻ...പിന്നെ അവന്റെ ചേട്ടൻ...അഭിജിത്ത്... ഈ കോളേജിൽ തന്നെ...സർ ആയി ജോലി ചെയ്യുന്നു..ജിത്തു ചേട്ടന്റെ ഭാര്യ...വൃന്ദ ഈ കോളേജിൽ തന്നെ pg ചെയ്യുന്നു...ഒടുക്കത്തെ പ്രേമം ആയിരുന്നു..അവസാനം പിടിച്ചങ് കെട്ടിച്ചു.. പിന്നെ ഇവരുടെ...'അമ്മ...my സ്വീറ്റ് അമ്മായി.. കല്യാണി..ഡാൻസ് ടീച്ചർ ആണ്...അമ്മാവൻ...സത്യൻ...പാവം ഒരു സ്കൂൾ മാഷ്...ഇപ്പൊ റിട്ടേഡ് ആയി.. ഇപ്പൊ സംഭവം എന്താച്ചാൽ....എന്നെ ഓടിച്ച ആ നാറി..ഉണ്ടല്ലോ...ഒരു പരട്ട പെണ്ണിനെ കുറേനാൾ ആയി പ്രേമിയ്ക്കുന്നു....

ആ പെണ്ണിന്റെ പിറകെ നടന്നിട്ട് ഒരു റെസ്പോണ്ടും ഇല്ലായിരുന്നു ..അവളാണെങ്കി ഭൂലോക പുട്ടിയും എനിയ്ക്കാണെങ്കി ആ ജന്തുനേ കണ്ണെടുത്താൽ കണ്ടുട...ഒരു മാതിരി കുറെ പൗഡറും പൂശി..ലിപ്സ്റ്റിക്കും തേച്ചു...ഹോ... ഇന്ന് ആ പെണ്ണ് ഏകദേശം വളഞ്ഞു വന്നതായിരുന്നു..അതിന്റെ ഒരു ഗ്രീൻ സിഗ്നൽ കിട്ടി വന്നതും...ഞാൻ ആ സിഗ്‌നൽ വേരോടെ പിഴുത് അങ് മാറ്റി... ഞാൻ ഒരു കുപ്പി വെള്ളം കൊണ്ട് വന്നുഅവളുടെ മോന്ത മേലെ എടുത്ത് ഒഴിച്ചു...കൈ വെച്ചു രണ്ടു ഉഴിയൽ..മുഗത്തു... ആ ഉഴിയലിൽ അവളുടെ മുഖത്തെ പെയിന്റ് മൊത്തം അവളുടെ പേര് പോലെ ഒഴുകി ഇങ്ങു വന്നു...നിള പോലെ...ഭയങ്കര ഒഴുക്കായിരുന്നു.. അതോടെ അവളുടെ സിഗ്നൽ ആവിയായി... ഈ നിസാര കാര്യത്തിനാ..ആ മരയൊന്ത് എന്നെ ഓടിച്ചത്...ഹോ..മനുഷ്യന്റെ ഊപ്പാട് വന്നു... ** ടാ... എന്തായി...പിറകെ ഓടിയിട്ടു കിട്ടിയോ...(സുധി ഓ...എവിടന്നു..അഖിൽ ആയ്ച്ചോണ്ട് പറഞ്ഞു.. ഞാൻ അപ്പോഴേ പറഞ്ഞത് അല്ലെ...പിറകെ ഓടി സ്റ്റാമിന കളയണ്ട എന്നു...നിനക്കല്ലേറുന്നോ...പിടിചെ അടങ്ങു എന്നു വാശി...(ഫൈസൽ.. ഓടി...പിടിച്ചാലും...രക്ഷ കാണില്ലെടാ...ആ സാദനം രക്ഷ പെടാൻ വേണ്ടി..കടിച്ചു പറിയ്ക്കും..

അഖിൽ കയ്യിലെ പ്പാടിൽ തടവി കൊണ്ട് പറഞ്ഞു... അത്രയ്ക്ക് ഭീകരി ആണൊടെ... നിന്റെ അനിയത്തി..(മഹി ആണൊന്നോ... വേണൊങ്കി ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിയ്ക്കോ...പിന്നെ കഴുത്തിൽ കടി കിട്ടാതെ നോക്കിയ്ക്കോ...(അഖിൽ കടി..മാത്രമേ ഉള്ളോ....(സുധി അതാണെങ്കിലും കുഴപ്പം ഇല്ല...ഫുൾ ഉടയിപ്പാ.. കയ്യിലിരുപ്പനെങ്കി പറയുകേം വേണ്ട... നിങ്ങൾക്ക് അറിയോ..നമ്മടെ അവിടെ ഒരു റബ്ബർ തോട്ടം ഉണ്ട്...അവളോട്...അതിന്റെ ഓണർ രമേശൻ ചേട്ടൻ എന്തോ പറഞ്ഞു എന്നും പറഞ്ഞു...ആ റബ്ബറിന്റെ മൂട്ടിൽ 5 എന്നതിന്റെ മൂട്ടിൽ അവള് മണ്ണെണ്ണയോ മറ്റോ കൊണ്ട് ഒഴിച്ചു... പിന്നെ പറയണോ..അതിന്റെ കാര്യത്തിൽ തീരുമാനം ആയി... അന്ന് അമ്മാവൻ അവളെ എടുത്തിട്ടു..അടിച്ചു പിരുത്തു... അഖിൽ താണ്ടിയ്ക്ക് കയ്യും കൊടുത്ത് പറഞ്ഞു.. എന്നിട്ട്..(all പിന്നെ എന്താവൻ...ആ അടിയോടെ അവള് നന്നാവും എന്നു പ്രതീക്ഷിച്ച ഞങ്ങളെ തേടി എത്തിയത്...അവൾക്ക് അടി കിട്ടാൻ കാരണം ആയ രമേശൻ ചേട്ടനെ..എന്തോ അലർജി ആയി...ആശുപത്രിയിൽ ആക്കി..എന്ന വാർത്ത ആണ്..അതും അവൾക്ക് അടി കിട്ടിയ അന്ന്... അതിനു തെളിവില്ലാത്തത് കൊണ്ട് അവളാണെന്നു ഒറപ്പിയ്ക്കാൻ വയ്യ...

പക്ഷെ അങ്ങേരു പറഞ്ഞത്...അയാളുടെ മുറിയിൽ ചുവന്ന ഒരു..സാദനം നിൽപ്പുണ്ടായിരുന്നു എന്നാ....(അഖിൽ ഇങ്ങനെയൊക്കെ സംഭവിയ്ക്കോ...അതും ഒരു പെണ്ണ്.....(സുധി അന്തം വിട്ടു ചോദിച്ചു.. കണ്ണുകൊണ്ട് കാണുന്നത് കൊണ്ട് ആ വിത്തിന്റെ കയ്യിലിരുപ് അറിയുന്നത് കൊണ്ടും ഇതൊക്കെ നടക്കും എന്നു എനിയ്ക്ക് നല്ല ഉറപ്പാ..(അഖിൽ.. പറഞ്ഞു തീർന്നില്ല...ദേ..വരുന്നേട.. നിന്റെ..അനിയത്തി...(ഫൈസൽ.. ഹായ്.ചേട്ടൻ മാരേ...നമ്മടെ ചേട്ടയിടെ കലിപ്പ് മാറിയോ...അമ്മു ഇളിച്ചോണ്ട് ചോദിച്ചതും അഖിൽ അപ്പൊ തന്നെ അവളുടെ ചെവി പിടിച്ചു തിരിച്ചു... അയ്യോ...വിടെട...പട്ടി.. എന്റെ ചെവി...അനാമിക വേദന കാരണം നിന്നു താളം ചവിട്ടി... ടി..നിനക്ക്. കുറച്ചു കൂടുന്നുണ്ട്...ഞാൻ എത്ര കഷ്ടപ്പെട്ടു വളച്ചതാ...ആ മുതലിനെ എന്നു അറിയുമോ...അഖിൽ വീണ്ടും അവളുടെ ചെവി പിടിച്ചു തിരിച്ചു... വിടെട...പട്ടി.. എന്നും പറഞ്ഞു അനാമിക അവന്റെ വയറിനിട്ടു ഒന്നു കൊടുത്തു... അയ്യോ....എന്നും പറഞ്ഞു അഖിൽ വയറും പൊത്തി പിടിച്ചു അവിടെ അങ് ഇരുന്നു... കൂടെ ഉണ്ടായിരുന്നതിനെ ഒക്കെ നോക്കിയപ്പോ.എല്ലാം സ്ഥലം കാലി ആക്കിയിരുന്നു....അവനു വയറിനു കിട്ടിയപ്പോഴേ 3ഉം സ്ഥലം വിട്ടിരുന്നു...

എനിയ്ക്ക് പുട്ടികളെ ഇഷ്ടം..അല്ല.. എന്താ ആ സാധനത്തിന്റെ മേക്കപ്പ്...ഞാൻ മുന്നേ പറഞ്ഞില്ലേ...നാടൻ പെണ്ണാണെങ്കി...ചേട്ടൻ അവളെ കെട്ടിയ്ക്കോ..എന്നു..വേണൊങ്കി അവളുടെ മേക്കപ്പ് കഴുകി കളഞ്ഞിട്ടു കൂടെ കൂട്ടിയ്ക്കോ..അല്ലാതെ..പറ്റില്ല മോനെ...ഞാൻ ഇനിയും വെള്ളം ഒഴിയ്ക്കും...(അമ്മു നി നോക്കിയക്കോടി...നി...മുടിഞ്ഞു പോകും.. ഒരുത്തനെയും പ്രേമിയ്ക്കാൻ പറ്റാതെ...നി.ഇങ്ങനെ മൂത്തു നരച്ചു നിക്കുന്നത് ഞാൻ ഇങ്ങനെ കാണും...with in my two ഐസ്.... എങ്കി എനിയ്ക്ക് അത് കാണണമെടാ കാലാ..എന്നും പറഞ്ഞു..അമ്മു അക്കൂന്റെ കണ്ണിൽ വച്ചൊരു കുത്ത്... അയ്യോ...എന്റെ കണ്ണു....ടി...എന്നും പറഞ്ഞു..അഖിൽ അവിടെ നിന്നും അങ് എണീറ്റു... പാവം..അമ്മു ഓടാൻ പോലും അവസരം കിട്ടിയില്ല...അതിനു മുന്നേ അഖിൽ അവളെ പിടിച്ചു.. പിന്നെ ഒന്നും പറയണ്ട...അവിടെ കിടന്നു രണ്ടും കൂടി പൊരിഞ്ഞ അടി ആയിരുന്നു അവന്റെ കൂടെ ഉണ്ടായിരുന്ന ഫ്രണ്ടസ്...അതിനിടയിൽ..കയറാതെ..ആദ്യമേ..ഓടി..അവരുടെ ജിത്തു ചേട്ടന്റെ അടുത്തേയ്ക്ക്.. ബാക്കിപിള്ളേരു യുദ്ധം കാണാൻ ചുറ്റും കൂടി..നിന്നു അത്ര തന്നെ... സാറേ.....ഓടിവരണെ..

അവിടെ പൊരിഞ്ഞ അടി...(മഹി..ഓടി ചെന്നു പറഞ്ഞു...പിറകെ ബാക്കിയുള്ളതും.. ഈ പിള്ളേരെ ഇന്ന് ഞാൻ...എന്തെലും നിസാര പ്രശ്നത്തിന്..ഇവന്മാരെ ഞാൻ...എന്നും പറഞ്ഞു അഭിജിത്ത് എണീറ്റത്തും .. സാറേ...അവരാരും അല്ല...അഖിലും അനാമികയും ആ അവിടെ കിടന്നു അടിപിടി കൂടുന്നത്...(ഫൈസൽ രണ്ടിനെയും ഇന്ന്..ഞാൻ...എന്നും പറഞ്ഞു അഭി...താഴേയ്ക്ക് ചെന്നു.... ടാ.. മര്യാദിയ്ക്ക് എന്റെ മുടിയിൽ നിന്നും കയ്യെടുത്തോ...(അനാമിക നി..ആദ്യം എന്റെ തല മുടിയിൽ നിന്നും കയ്യെടുക്കടി...എന്നും പറഞ്ഞു അഖിൽ അമ്മുവിന്റെ കൈ പിടിച്ചു മാറ്റാൻ നോക്കി.. എബടെ..അവള് ഉടുമ്പിനെ പോലെ പിടി മുറുക്കി വെച്ചേക്കുവാ..... കയ്യാങ്കളി കൂടിയതും...നോക്കി നിന്നവരിൽ ഒരുത്തൻ... ദേ...അഭിജിത്ത് സർ വരുന്നു..ആരേലും ഒന്നു നിർത്ത്... നി..ആദ്യം..നിർത്തേടി...(അഖിൽ കൊന്നാലും വിടില്ലെടാ...എന്നും പറഞ്ഞു അമ്മു അഖിലിന്റെ ചെവിയിൽ കടിച്ചു.. ആ...എന്റെ ചെവി...എടി കടിപ്പട്ടി....എന്നും പറഞ്ഞു അഖിൽ അവളെ തള്ളി മാറ്റാൻ നോക്കി... മാറ്... പിള്ളേരെ.. എന്നും പറഞ്ഞു...അഭി..അങ്ങോട്ടു ചെന്നു... നോക്കുമ്പോ രണ്ടെണ്ണം തറയിൽ കിടന്നു ഉരുണ്ട് അടികൂടുന്നു... നിർത്താൻ.........(അഭി അഭിയുടെ ഒച്ച കേട്ടതും അത്രയും നേരം അടി കൂടിയ മുതലുകൾ അപ്പൊ തന്നെ...പരസ്പരം വേർപിരിഞ്ഞു നിഷ്‌കു ഭാവത്തിൽ നിന്നു...

എല്ലാരും...എന്ത് കാണാൻ നിൽക്കുവാ....എല്ലാരും അവരവരുടെ ക്ലാസ്സിൽ പോ....അഭി അലറിയതും എല്ലാരും പല വഴിയ്ക്ക് വിട്ടു... അതിൽ കൂടെ അടിയുണ്ടാക്കിയ രണ്ടെണ്ണം വലിയാൻ നിന്നതും... അഖിൽ...അനാമിക..come to my office.. എന്നും പറഞ്ഞു ജിത്തു പോയി...പിറകെ...പരസ്പരം നോക്കി നിഷ്‌കു ആയി...അവരും... ** ഇതൊരു കോളേജ് ആണെന്ന ബോധം ഉണ്ടോ..രണ്ടിനും...ഏ.... റൂമിൽ എത്തിയതും..രണ്ടിനെയും നോക്കി അഭി ചൂട് ആയി... അവർക്ക്..അബദ്ധം പറ്റിയത്...ആയിരിയ്ക്കും ജിത്തു വേട്ട...കാര്യം അറിഞ്ഞു വന്ന വൃന്ദ പറഞ്ഞു.. നി..ഒന്നും മിണ്ടരുത്...നി..ക്ലാസ്സിൽ പോ... ഇതൊരു ഫാമിലിമാറ്റർ..അല്ല... നി.യും കൂടിയ ഇതിനൊക്കെ കൂട്ടു നിക്കുന്നത്.. ഇന്ന് ഇതുരണ്ടും കൂടി....ഇത് ഇപ്പൊ ഇന്നും ഇന്നലെയും ഒന്നും അല്ല...പല പ്രാവശ്യം..ആയി...അഭി രണ്ടിനെയും നിർത്തി പൊരിയ്ക്കുവാണ്.. എന്തുവാടെ...ഇത്...എന്ന ഭാവത്തിൽ വൃന്ദ രണ്ടെന്നതിനെയും നോക്കിയതും രണ്ടും നല്ലതു പോലെ ഒന്നു ഇളിച്ചു കാണിച്ചു കൊടുത്തു... ഇവരുടെ പ്രശ്നം തീർക്കാനെ എനിയ്ക്ക് നേരം ഉള്ളു... കഴിഞ്ഞ പ്രാവശ്യം പാർട്ടി ഓഫീസ് രണ്ടും കൂടി അടിച്ചു തകർത്തു...

രണ്ടും കൂടി അടികൂടി കൂടി അവിടെ ഇനി ബാക്കി വെയ്ക്കാൻ ഒന്നും ഇല്ല..അമ്മാതിരി കോലം ആക്കിയിട്ടല്ലേ അവിടന്ന് ഇറങ്ങിയത്...ആ പ്രശ്നം പറഞ്ഞു തീർക്കാൻ ഞാൻ പെട്ട പാട്...അഭി..രണ്ടിനെയും നോക്കി പറഞ്ഞു.. രണ്ടും അസ്ത്ര പ്രഗ്ഞർ ആയി...എല്ലാം കേട്ടൊണ്ട് നിന്നു... ചേട്ട..അത്..ഇന്ന്..ഇവള്..ഇവളാണ് പ്രശ്നം...അഖിൽ പറയാൻ തുടങ്ങിയതും.. എനിയ്ക്ക് വിശദീകരണം ഒന്നും കേൾക്കണ്ട... ഇനി...ഒരിയ്ക്കൽ കൂടി ഇങ്ങനെ ഉണ്ടായാൽ..അറിയാലോ...നിങ്ങളെ രണ്ടിനെയും രണ്ടിടത്ത് ആക്കും ഞാൻ... ഇപ്പൊ..പോ...അഭി പറഞ്ഞതും രണ്ടും ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് ഇറങ്ങി.. എന്തായി....കാര്യം അറിയാൻ...അവന്റെ..യും അവളുടെയും ഫ്രണ്ടസ് മുന്നിലേയ്ക്ക് വന്നു... എന്തയെടി...(ഗൗരി... സസ്‌പെൻഷൻ.ആയോ...(മീര ഏയ്‌..പേടിയ്ക്കാൻ ഒന്നും ഇല്ലെടി ഒന്നു വഴക്കു പറഞ്ഞു അത്രേ ഉള്ളു....(അനാമിക ഇളിച്ചോണ്ട് പറഞ്ഞു.. ഭാഗ്യം...(മീര എന്തായാലും പ്രശനം ഒക്കെ തീർന്ന സ്ഥിതിയ്ക്ക് നമ്മൾക്ക് ക്യന്റീനിൽ പോയി വലതു. തട്ടിയാലോ...

(ഗൗരി.. ok.. പോകാം.... അല്ല അക്കു ചേട്ടൻ വരുന്നോ....കുറെ അടിയൊക്കെ. കൊണ്ടത് അല്ലെ...പിന്നെ ചേട്ടന്റെ ക്യമുകിയെ വരുമെങ്കി അതിനെ കൂടി വിളിച്ചോ...പാവം പെയിന്റ് പോയതിന്റെ സങ്കടം കാണും.. എന്നും പറഞ്ഞു അനാമിക ഫ്രണ്ട്സിനെ കൂട്ടി പോകാൻ തുടങ്ങിയതും... പോകാൻ വരട്ടെ....ദാ... ഇതു പിടിച്ചോ...രണ്ടും..എന്നും പറഞ്ഞു..അഭി..രണ്ടു കവർ എടുത്തു കയ്യിൽ കൊടുത്തു... എന്താ ഇത്...(അക്കു..ആൻഡ് അമ്മു സസ്പെൻഷൻ.... പ്രിൻസി...സൗണ്ട് കേട്ട്...എല്ലാരും അങ്ങോട്ടു നോക്കി.. എന്നെ നോക്കണ്ട...രണ്ടിനെയും കുറച്ചു ദിവസം എങ്കിലും വീട്ടിലിരുത്താൻ നിങ്ങടെ ചേട്ടൻ തന്നെയ പറഞ്ഞേ.... സാർ..അത്...(രണ്ടും നിങ്ങടെ രണ്ടിന്റെയും അച്ഛൻ മാരേ കരുതിയ..ഒന്നും പറയാതെ ഇരുന്നെ...എന്റെ ഉറ്റ കൂട്ടുകാരുടെ മക്കൾ അല്ലെ..എന്ന പരിഗണയുടെ പുറത്താ..ഒന്നും മിണ്ടാതിരുന്നത്...പോരാതെ അഭിയെ കരുതിയും...ഇപ്പോൾ ഇങ്ങനെ ഒരു പണി തരാൻ പറഞ്ഞതും..നിങ്ങടെ ചേട്ടൻ തന്നെയ... ഇതിലെങ്കിലും നന്നാവോ എന്നു നോക്കാം...

എന്നും പറഞ്ഞു പ്രിൻസി പ്രിന്സിടെ വഴിയ്ക്ക് പോയി... ചേട്ടനെ നോക്കുമ്പോ..അഭിയും അവരെ ഒന്നു നോക്കി അവരുടെ വഴിയ്ക്കും... ഇനി..എന്തു ചെയ്യും...(വൃന്ദ.. എന്തു ചെയ്യാൻ..എന്തായാലും കിട്ടാനുള്ളത് കിട്ടി..ബോധിച്ചു.... ഇനി...എന്താ...(അഖിൽ അപ്പൊ നമുക്ക് കറങ്ങാൻ പോയാലോ...(അമ്മു ഞങ്ങൾ റെഡി...ബാക്കി യുള്ളതുങ്ങൾ... ഏട്ടത്തി വരുന്നോ...(അഖിൽ യോ..ഞാനില്ലേ...ഇനി അതും കൂടി മതി നിങ്ങടെ ചേട്ടൻ എന്നെ കുരിശിൽ തറയ്ക്കാൻ...ഞാനില്ലേ..നിങ്ങള് പോയിട്ടു വാ....എന്നും പറഞ്ഞു വൃന്ദ പോയി... സസ്‌പെൻഷൻ ആയ സന്തോഷത്തിൽ...ബാക്കി 7 എണ്ണവും കറങ്ങാനും.... *** ഇതേസമയം മറ്റൊരിടത്ത്.. നി...ഇത് എവിടേയ്ക്ക...ഹര....എങ്ങോട്ടോ..പോകാനായി ഇറങ്ങിയ ഹരനോട് ജനനി ചോദിച്ചു.. അത് പോകുമ്പോഴേ അറിയൂ....എന്നും പറഞ്ഞു..ഹരൻ പുറത്തേയ്ക്ക് ഇറങ്ങി.. ഇങ്ങനെ...എന്നും ഇറങ്ങി...പോയി ഇരിയ്ക്കാനാണോ നിന്റെ ഉദ്ദേശം... ഇന്നലെ വന്ന കോലം എന്താണെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ..ഹര... എനിയ്ക്ക് നല്ല ഓർമയുണ്ട്... ഓഹോ... കണ്ടെടത്തു പോയി അടിയും ഉണ്ടാക്കി...നി..എന്ന ഒന്നു നന്നാവുന്നത്....

എനിയ്ക്ക് പ്രായം ആയി വരുകയാണ്....നിന്റെ കല്യാണം കൂടി.. കൺ... ഒന്നു നിർത്തുന്നുണ്ടോ...എപ്പോ നോക്കിയാലും ഇതു തന്നെ പറച്ചിൽ... മനുഷ്യനെ സ്വസ്ഥം ആയി ഒന്നു ജീവിയ്ക്കാൻ സമ്മതിയ്ക്കില്ല..... ഞാൻ എന്ത് സ്വസ്ഥത കേടാടാ ഉണ്ടാക്കിയത്.. എനിയ്ക്കും കാണില്ലേ ആഗ്രഹങ്ങൾ.....ജനനി അമ്മയ്ക്ക് ആഗ്രഹം ഉണ്ട് എന്ന് കരുതി... എനിയ്ക്കും കൂടി തോന്നണ്ടേ...(ഹര നിനക്ക് എന്നാണ് ഇനി ഒന്നു തോന്നുന്നത്....ഹര എന്തായാലും ഇന്നെന്തായാലും തോന്നില്ല..പോരെ...എന്നും പറഞ്ഞു ഹര ദേഷ്യത്തിൽ അവിടന്ന് ഇറങ്ങിപ്പോയി... ഇവൻ ഇനി എന്നാണാവോ..ഇനി ഒന്നു നേരെ ആവുന്നത്....ഹരന്റെ പോക്ക് നോക്കി ജനനി നെടുവീർപ്പിട്ടു... അപ്പൊ എല്ലാർക്കും മനസിലായില്ലേ ഇതാണ് നമ്മുടെ നായകൻ... ശ്രീ മംഗലത്ത്...ദേവന്റെയും ജനനിയുടെയും സൽപുത്രൻ....ഒറ്റ മോൻ ആയതുകൊണ്ട്...കുറച്ചൊന്നും അല്ല അഹങ്കാരം.. സത്യം പറയാലോ...ഹരന്റെ അച്ഛന്റെ സൗമ്യ സ്വഭാവം ഒന്നും ഇതിനു കിട്ടിയിട്ടില്ല... പൊതുവിൽ പറഞ്ഞാൽ ഇഷ്ടമില്ലാത്തത് ആരേലും പറഞ്ഞാലോ..ചെയ്താലോ...ഉടനടി..നടപടി...അതാണ് പോളിസി... സ്വന്തം അച്ഛന്റെ പിടി പാടാണോ...അതോ...ഹരന്റെ കയ്യിലിരുപ്പ് ആണോ...ഒരുത്തനും നമ്മടെ നായകന്റെ എതിരെ വന്നിട്ടില്ല.... അപ്പൊ...പുതിയ കഥയുടെ ഒരു തുടക്കം എല്ലാവർക്കും പിടി കിട്ടി കാണും എന്നു കരുതുന്നു... അപ്പൊ..അടുത്ത ബെല്ലോടെ.".പ്രണയം" ആരംഭിയ്ക്കുന്നു.... #✍ തുടർക്കഥ

Share this story