പ്രണയം: ഭാഗം 10

pranayam archana

രചന: അർച്ചന

പിന്നീട് അങ്ങോട്ടു ആകെ...ബഹളം ആയിരുന്നു... എത്രയും പെട്ടന്ന് കല്യാണം..നടത്തണം എന്നു ഒരാൾക്ക് ഭയങ്കര നിർബന്ധം..അയാൾക്ക് ഭയങ്കര നിർബന്ധം ആയതു കൊണ്ട് അമ്മുവും പിന്നെ എതിരോന്നും പറഞ്ഞില്ല... ടി....കല്യാണം പെട്ടന്നായൽ...നിന്റെ പഠിത്തം(അക്കു ഓ....അത്...അത് തീരാൻ കൂടിപ്പോയാൽ...2ഓ..3ഓ..മാസം അല്ലെ....പിന്നെ പൊട്ടിയാൽ...അത്..പിന്നെയും എഴുതി എടുക്കാലോ...(അമ്മു ഹാ.. അതും ശെരിയ... പക്ഷെ നി പോകുമ്പോൾ ഭയങ്കര ബോർ ആയിരിയ്ക്കും എടി...കോളേജിലും വീട്ടിലും ഒക്കെ... ശെരിയാടാ.. ഞാനും നിന്നെ മിസ് ചെയ്യും....(അമ്മു ഓഹ്..പിന്നെ എന്നും രണ്ടിനെയും ഇങ്ങനെ ഇവിടെ നിർത്താം...(കല്യാണി എന്തായാലും രണ്ടിനെയും സമയം ആകുമ്പോൾ കെട്ടിച്ചു വിടും..(വൈദേഹി.. ഓഹ്..അല്ലേലും ഞങ്ങളെ രണ്ടിനെയും എങ്ങനെ പിരിയ്ക്കാം എന്ന് ഡിസ്കഷൻ നടത്തുന്ന പാർട്ടീസ് അല്ലെ...നിങ്ങൾ..എല്ലാം...(അമ്മു ഓ..നിങ്ങള് പിരിയണ്ട... നിയും കെട്ടികോട ആ കുടുംബത്തിൽ നിന്ന്.....

അല്ല പിന്നെ...(കല്യാണി അല്ല.. ഹരൻ അളിയന് പെങ്ങന്മാർ ഉണ്ടോ.....എങ്കി ഞാൻറെഡിയ....അക്കു ഇളിച്ചോണ്ട് പറഞ്ഞതും.. da... പട്ടി............ ആ ശബദം കേട്ടതും..എല്ലാരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയതും...കാറ്റ് പോലെ ഒരു സാദനം അകത്തോട്ട് കയറി പോകുന്ന കണ്ടു...കൂടെ ഒരു നിലവിളിയും... നോക്കുമ്പോ..ഒരുത്തി അക്കുവിന്റെ കഴുത്തിൽ കുത്തി പിടിച്ചേക്കുന്നു... ടി...പിടി വിടെഡി...ഞാൻ ശ്വാസം മുട്ടി ചത്തു പോകും... പോകട്ടെടാ പന്നി...നിനക്ക് വേറെ കെട്ടണം അല്ലെടാ നാറി...എന്നും പറഞ്ഞു നിള അവന്റെ ചെവിയിൽ കടിച്ചു... അയ്യോ...ആരേലും രക്ഷിക്കണേ.... ആരാ.. ഇവളെ ഇങ്ങോട്ടു വിളിച്ചത്... അത്..അകച്ചുവലി...ഞാൻ.... അമ്മു ഇളിച്ചോണ്ട്..പറഞ്ഞു.... ബാക്കി യുള്ളവർ കാര്യം അറിയാതെ...പരസ്പരം നോക്കുന്നുണ്ട്.. ഇത്..ആരാ.....കല്യാണി എന്തോ ചോദിയ്ക്കാൻ വന്നതും... ടി...കല്ലാണി...... എന്നൊരു വിളി... ഇതാരാപ്പാ...എന്നു പറഞ്ഞു... വൈദേഹിയും കല്യാണിയുംതിരിഞ്ഞു നോക്കിയപ്പോ...

ടി....ഭാമേ...... നി....നിയെന്താടി ഇവിടെ എന്നും ചോദിച്ചു കല്യാണി അങ്ങോട്ടു ഓടിപ്പോയി... വൈദേഹിയ്ക്ക് ആളെ മനസിലായില്ല.... ടി..നിയങ് തടിച്ചു പോയല്ലോ...അല്ല.. നിയെങ്ങനെ ഇവിടെ....എവിടരുന്നു ഇത്രയും ദിവസം...എത്ര നാളായി..കണ്ടിട്ട്...കല്യാണി ഭാമയെ കെട്ടി പിടിച്ചോണ്ട് ചോദിച്ചു... എന്റെ പൊന്ന് കല്ലു... നി..ഒന്നു അടങ്...ഏതേലും ഒന്നു ചോദിയ്ക്ക്..ഞാൻ പറയാം... ആരാ.. കല്യാണി ഇത്....(വൈദേഹി ഓഹ്..ഏട്ടത്തി..ഞാൻ പറയാൻ...മറന്നു..ഇത് എന്റെ കൂട്ടുകാരിയാ...സത്യ ഭാമ...എത്ര വർഷം ആയെന്നൊ...കണ്ടിട്ട്..അല്ല നിന്റെ വില്ലേജ് ഒഫീസർ എന്തിയെ....(കല്യാണി താഴെ..കത്തി വെയ്ക്കുവാ..(ഭാമ പിന്നെ മൂന്നുപേരും.അവരുടെ ലോകത്ത് ആയി... വൈദേഹിയും ആയും ഭാമ പെട്ടന്നു കമ്പനി ആയി.. അല്ല.. എങ്ങനെ ഇവിടെ എത്തി....(വൈദേഹി.. എന്റെ ചേട്ടന് ഇങ്ങോട്ടാടി സ്ഥലം മാറ്റം കിട്ടിയത്... അപ്പോഴാ...എന്റെ മോള് നിന്റെ മോളുടെ കാര്യം പറയുന്നത്...സംശയം തോന്നി ഫുൾ ഡീറ്റയിൽസ് ചോദിച്ചപ്പോഴാ...അത്..നിന്റെ കുടുംബം ആണെന് അറിയുന്നത്..

.ചേട്ടന് ഇടയ്ക്കിടെ സ്ഥലം മാറ്റം കിട്ടുന്നത് കൊണ്ട്..നിളയെ ചേട്ടന്റെ വീട്ടിൽ നിർത്തിയ പടിപ്പിയ്ക്കുന്നെ...(ഭാമ ഓഹോ..അപ്പൊ ഇതിനിടയിൽ ഇങ്ങനെയും ബന്ധങ്ങൾ ഉണ്ടാരുന്നോ...അമ്മു ചിന്തിച്ചു.. അയ്യോ..നിങ്ങളുടെ സംസാരവും കെട്ടി പിടുത്തവും കഴിഞ്ഞെങ്കിൽ എന്നെ രക്ഷിക്കണേ... എന്നെ ഈ പ്രാന്തി കടിച്ചു പറിച്ചെ.. ടി...എന്റെ മെത്തുന്നു മാറേഡി....അക്കു കിടന്നു നിലവിളിച്ചു... അവന്റെ വിളി കേട്ടതും എല്ലാരുടെയും സ്രെദ്ധ അവരുടെ നേരെ ആയി... എന്താ..ഇവിടെ ബഹളം....വിളി കേട്ട് എല്ലാരും ഓടി അങ്ങോട്ടയ്ക്ക് എത്തി... ടി..വിടെഡി...അവൻ..ചത്തു പോകും..(അമ്മു പൊട്ടടി...എന്നെ പ്രേമിച്ചിട്ടു വേറെ ഒരുത്തിയെയും ഈ നാറി കെട്ടണ്ട....നിള കാളിയായി... അയ്യോ..ചക്കരെ മുത്തേ ചേട്ടൻ നിന്നെയെ കെട്ടുള്ളൂ..ഒന്നൂല്ലേലും ഞാൻ നിന്റെ സീനിയർ അല്ലെ....പിടി വിടെഡി ...മുടിയിൽ നിന്നും..(അക്കു ഉം..ഇപ്രവശ്യത്തേയ്ക്ക് ഞാൻ ക്ഷമിച്ചു...എന്നും പറഞ്ഞു നിള അവന്റെ മേത്തൂന്ന് ഇറങ്ങി...

ഉം ഇപ്രവശ്യത്തേയ്ക്ക് ക്ഷേമിയ്ക്കാം അല്ലെടി.(നിള ഉം..ഒന്നും ഇല്ലേലും നിന്റെ ഭാവി കെട്ടിയൊന് അല്ലെടി....വിട്ടേക്ക്..എന്നും പറഞ്ഞു...അമ്മുവും..നിളയും കൂടി തിരിഞ്ഞതും.... നോക്കുമ്പോൾ കുടുംബം മൊത്തത്തിൽ...ആ റൂമിൽ നിൽക്കുന്നു... ഹോ...what a ബ്യൂട്ടിഫുൾ പീപ്പിൾ....(അമ്മു... എടി....പെട്ടു...(നിള... ആഹാ...എല്ലാരും ഉണ്ടല്ലോ...(അമ്മു അല്ല.. ഇവിടെ എന്താ...നടന്നെ..(കല്യാണി അടി....(നിള അതുമാത്രം അല്ലല്ലോ..വേറെ..എന്തോ..(വൈദേഹി.. ഓഹ്..അതോ..അത് ഞാൻ നിളയെ..കെട്ടാൻ... എന്നും പറഞ്ഞു..തലയും തടവി അക്കു കട്ടിലിൽ നിന്നും എണീറ്റതും... മുൻപിൽ നിൽക്കുന്ന ആൾക്കാരെ കണ്ടതും അതേപോലെ കട്ടിലിലേയ്ക്ക് വീണു... ദൈവമേ നിന്നനിപ്പിൽ ഇറങ്ങി ഓടാനും വഴിയില്ലല്ലോ...അക്കു ആത്മ... അതേ..എല്ലാരും ഒന്നു മാറി നിന്നോള്ട്ടോ....(ഭാമ അമ്മേ....നിള ദയനീയം ആയി വിളിച്ചു.. അപ്പൊ കാർന്നൊന് മാര് ഒന്നു പുറത്തോട്ട് നിന്നാട്ടെ...ജിത്തു...വൃന്ദ.. നിങ്ങളും എന്നും പറഞ്ഞു വൈദേഹി പോയി..കതകു അങ് അടച്ചു...

അച്ഛാ...അവരെ ബാക്കി കിട്ടോ...(അഭി... അറിയില്ലെടാ മോനെ...(സത്യൻ അമ്മാവാ വേറെ ഒരു കുട്ടി കൂടി...(വൃന്ദ... എന്തായാലും അടി ഉറപ്പാ....(പട്ടാളം ഇവിടെയും(നന്ദൻ അപ്പൊ...അവിടെയും.....പട്ടാളം...ചോദിച്ചതും നന്ദൻ അതേ എന്നു തലയാട്ടി... ഉം.. അപ്പൊ വാ അളിയാ...ഇതു നേരം പിടിയ്ക്കും...എന്നും പറഞ്ഞു.സത്യൻ..മുന്നോട്ട് നടന്നു പിറകെ ബാക്കി ഉള്ളവരും.... അകത്ത്... നി..എന്താടാ ഇപ്പോ പറഞ്ഞത്....(കല്യാണി ഞാൻ...ഞാനൊന്നും പറഞ്ഞില്ല....(അക്കു പിന്നെ ഞങ്ങൾ കെട്ടതാ...(വൈദേഹി... അത്..എക്കോയ.... അമ്മേ...(അമ്മു... നി...കോളേജിൽ പോണത്..എന്തിനാ...(ഭാമ supply എഴുതാൻ....(നിള.. അടിപൊളി...keep it up ഏ.... അക്കു thamb കാണിച്ചു... അകത്ത് നിന്ന് ബഹളം ഒന്നും കേൾക്കുന്നില്ലല്ലോ...(ജിത്തു അതു ശെരിയ.... എന്നും പറഞ്ഞു വൃന്ദ നാക്ക് വായിലേക്ക് ഇട്ടതും...അകത്തു നിന്നും..അയ്യോ...അമ്മാ തല്ലല്ലേ......വേണ്ട..എന്നൊക്കെ ഉള്ള രണ്ടെണ്ണത്തിന്റെ ഒച്ച കേട്ടു.... അല്ലെടി..അപ്പൊ മൂന്നാമൻ...ജിത്തു സംശയം പറഞ്ഞതും...

ആ.....വൃന്ദ... ഇതേസമയം അകത്ത്... നിയെന്താടാ വായിൽ തുണിയും തിരുകി നിന്നു അടികൊള്ളുന്നത്....(കല്യാണി ഉഹും...എന്നും പറഞ്ഞു തലയാട്ടി...അക്കു നിഷ്‌കു ആയി ബാക്കി രണ്ടെന്നതിനെ നോക്കി... ദൈവമേ അടി കൊണ്ട് കാറി കൂവി വിളിച്ചാൽ ഉള്ള ബിൾഡെപ്പ് അവളുടെ മുന്നിൽ പോവില്ലെ...വേണ്ട അക്കു വേണ്ട...എന്തു വന്നാലും കല്ലു പോലെ നിന്നു നേരിടണം...അഖിൽ ആത്മ... എന്നും മനസിൽ പറഞ്ഞു നിന്നു തല്ലു കൊണ്ടു.... കുറച്ചു നേരത്തെ കലാ പരിപാടിയ്ക്ക് ശേഷം പോരാളികൾ കതകു തുറന്നു.. മുന്നിൽ നില്കുന്നവരോടായി പറഞ്ഞു..മൂന്നിനെയും എടുത്ത് പുഴുങ്ങാനിട് ഞങ്ങൾക്ക് വല്ലാത്ത ക്ഷീണം...എന്നും പറഞ്ഞു പോരാളികൾ താഴേയ്ക്ക് പോയി... വൃന്ദയും ജിത്തുവും അകത്തേയ്ക്ക് കയറുമ്പോൾ മൂന്നും മൂന്നിടത്ത് ഇരുന്നു ഊതി ആറ്റുന്നു... സത്യത്തിൽ മൂന്നിന്റെയും അവസ്‌ഥ കണ്ട് രണ്ടുപേർക്കും ചിരിയും വന്നു കരച്ചിലും വന്നു...അവസാനം..ജിത്തു ചെന്നു അക്കുവിനെ എങ്ങനെ ഒക്കെയോ..പിടിച്ചു താങ്ങി എടുത്തു... ചേട്ട പോകുന്നെന് മുന്നേ ഒരു കാര്യം.. നി..ഈ മുതലിന്റെ കല്യാണത്തിന് അല്ലാതെ ഇങ്ങോട്ടു വരരുത്..plz.. അപേക്ഷ ആണ്...എന്നെ കൊണ്ട് വയ്യ ഇനിയും...

ആദ്യമായി..വീട്ടിൽ just ഒന്നു വന്നപ്പോ ഇങ്ങനെ. അപ്പൊ സ്ഥിരം ആയാൽ എന്റെ സ്ഥിതി...അക്കു ആരോടെന്നില്ലതെ പറഞ്ഞു ജിത്തുവിന്റെ കൂടെ അടുത്ത മുറിയിലേയ്ക്ക് പോയി.. ടി..നോക്കിയേ..തിണർത്തു..(നിള കൈ കാണിച്ചു പറഞ്ഞു.. നിനക്ക് കൈ..എനിയ്ക്ക്...അമ്മു നിഷ്‌കു ആയി പറഞ്ഞു.. നിങ്ങൾക്ക് വല്ല ആവശ്യവും ഉണ്ടാരുന്നോ...(വൃന്ദ ഞാനാണോ..ചേച്ചിയെ..തുടങ്ങിയത്..ദേ...ദിവൾ ദിവൾ ലൊറ്റ ഒരുത്തിയാ..ഇതിനൊക്കെകാരണം...(അമ്മു ഞാനോ... ആഹാ..എങ്കി തുടക്കം കുറിച്ചത് അങ്ങേരല്ലേ...അങ്ങേര് കെട്ടും വേറെ എന്നു പറഞ്ഞിട്ടല്ലേ ...(നിള ഇനി ഒന്നെന്നു തുടങ്ങിയക്കോ..രണ്ടും...ദേ..ശബ്ദം കേട്ട് ഇപ്പൊ കേറി വരും...(വൃന്ദ പൊന്നു ചേച്ചി..മിണ്ടല്ലേ..ഇനി തല്ല് കൊള്ളാൻ വയ്യ... ഞാൻ വിചാരിച്ചിരുന്നത് അമ്മയ്ക്കും അമ്മയിയ്ക്കും മാത്രമേ ഈ അസുഖം ഉള്ളു എന്നാ..ഇതിപ്പോ..എല്ലാരും കണക്ക... സത്യത്തിൽ ഞങ്ങൾ പിള്ളേരാ ചേച്ചി പാവം...

എപ്പോ വേണേലും എങ്ങനെ വേണേലും തല്ലി കൂട്ടാമല്ലോ...അതും ഞാനൊരു കല്യാണം ഉറപ്പിച്ച പെണ്ണ് അല്ലെ...അതുപോലും ഓർത്തില്ലല്ലോ...(അമ്മു ഹും..നിന്നെക്കാളും കഷ്ടം അല്ലെ എന്റെ കാര്യം...കൂട്ടുകാരിയുടെ വീട്ടിൽ വന്നതാണ് എന്നു പോലും നോക്കാതെ അല്ലെ അറഞ്ചം പുറഞ്ചം എന്നെ പഞ്ഞിയ്ക്ക് ഇട്ടത്.. അല്ലെടി ഇക്കൂട്ടത്തിൽ ചോദിക്കാൻ വിട്ടു... നിങ്ങൾ ഇവിടെ എവിടെയാ താമസിയ്ക്കുന്നത്...(അമ്മു നിങ്ങളുടെ വീടിന്റെ രണ്ട് വീട് അപ്പുറത്ത്...(നിള അടിപൊളി....മിയ്ക്ക വാറും... രണ്ടും ദിവസവും എണ്ണ തോണിയിൽ കിടന്ന മതി...(വൃന്ദ ഹാ.. പിന്നെ ഏക ആശ്വാസം..ഞാൻ ഇനി അടി കൊള്ളേണ്ടി വരില്ലല്ലോ... എനിയ്ക്ക് ഭയങ്കര ക്ഷീണം..ഞാൻ ഒന്ന് കിടക്കേണെ... എന്നും പറഞ്ഞു അമ്മു കട്ടിലിലേയ്ക്ക് മറിഞ്ഞു... അപ്പൊ ഞാനും..എന്നും പറഞ്ഞു നിളയും കൂടെ ചാരി....വൃന്ദ രണ്ടെന്നതിനെയും നോക്കി അവിടെ ഇരുന്നു... **

പിള്ളേരെ കൊന്നോ..മൂന്നും കൂടി....(അച്ഛൻ മാർ ഇല്ല അവിടെ ഇട്ടിട്ടുണ്ട്..(അമ്മമാർ.. എന്നാലും പാവം..പിള്ളേര്...(അച്ചന്മാർ.. അമ്മ.മാർ ഒന്നേ നോക്കിയുള്ളൂ...പിന്നെ അച്ഛൻ മാർ സൈലന്റ്.. ** യോ..ചേട്ട പതിയെ തടവ്...അയ്യോ...എന്നും പറഞ്ഞു അക്കു ഒരേ ബഹളം ജിത്തു അവന്റെ കാട്ടി കൂട്ടൽ കണ്ട്.. ചിരിച്ചോണ്ട് മരുന്ന് ഇട്ടു കൊടുത്തു.. ടാ.. എനിയ്ക്ക് ഒരു സംശയം..(ജിത്തു... ഉം... അല്ല...നിന്റെ ശബ്ദം ഒന്നും പുറത്തു കേട്ടില്ല അതാ... ഓ..ഇപ്പൊ അതാണോ..വലിയ കാര്യം.. എന്റെ പൊന്ന് ചേട്ട... നിള അകത്തു നിന്നതു കൊണ്ട് അവളുടെ മുന്നിൽ അളവാൻ ചെയ്തത് അല്ലെ...അബദ്ധത്തിൽ പോലും വാ തുറക്കാതെ ഇരിയ്ക്കാൻ ഞാൻ തന്നെ വായിൽ തുണി തിരുകി കയറ്റി...ഇപ്പോഴും വാ ഭയങ്കര കഴപ്പ്...എന്നും പറഞ്ഞു അക്കു കട്ടിലിൽ കമിഴ്ന്നു കിടന്നു... ചേട്ട കൈയൊക്കെ ഭയങ്കര വേദന ഒന്നു തിരുമി താ...അക്കു പറയുന്ന കേട്ട് ജിത്തു ചിരിച്ചു കൊണ്ട് തടവി കൊടുത്തു........ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story