പ്രണയം: ഭാഗം 12

pranayam archana

രചന: അർച്ചന

അവരുടെ കാർ ശ്രീ മംഗലത്ത് എത്തിയതും ഹരൻ ആദ്യം തന്നെ ഇറങ്ങി...പിറകെ അമ്മുവും... അമ്മു നോക്കുമ്പോ..വലിയ വീട്...പകുതിയും തടികളിൽ നിർമിച്ചത്...... ആഹാ..ആശാൻ കാണുന്ന പോലെ അല്ലല്ലേ...എന്തായാലും വീട് സൂപ്പർ..എന്നൊക്കെ ചുറ്റും നോക്കി അമ്മു മുൻപോട്ട് നടന്നു.. ജനനി നിലവിളക്ക് അമ്മുവിന്റെ കയ്യിൽ കൊടുത്തു...അവളെ അകത്തേയ്ക്ക് കയറ്റി.. അമ്മു വിളക്കും കൊണ്ട് വലതു കാൽ വെച്ചു അകത്തേയ്ക്ക് കയറി....ജനനി പറഞ്ഞത് അനുസരിച്ചു അമ്മു വിളക്ക് പൂജാ മുറിയിൽ കൊണ്ട് വെച്ചു.... അതിന് ശേഷം വീടിനക വശവും അവൾ വീക്ഷിച്ചു അകത്തും തടിയിലും മറ്റും തീർത്ത ചുവരും തൂണുകളും ഉണ്ടായിരുന്നു... മോള്..ഈ വേഷം ഒക്കെ മാറി വാ....എന്നും പറഞ്ഞു ജനനി അവളെയും കൊണ്ട് ഹരന്റെ മുറിയിലേയ്ക്ക് പോയി... ദാ ഇതാണ് അവന്റെ മുറി... ഓഹ്..കാലന്റെ സാമ്രാജ്യം....അമ്മു പറഞ്ഞതും..അവൻ കേൾക്കണ്ട ജനനി അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു..

അത് ശെരിയ അച്ഛനും അമ്മയും കൂടി മറുമോൾക്ക് മോനെ മെരുക്കാൻ കൊട്ടേഷൻ കൊടുത്ത കാര്യവും അങ്ങേര് അറിയണ്ട...അമ്മു ഇളിച്ചോണ്ട് പറഞ്ഞു പൊന്നു മോളെ പറഞ്ഞേക്കല്ലേ....മോള് പെട്ടന്ന് റെഡി ആയി താഴേയ്ക്ക് വാ....എന്നും പറഞ്ഞു ജനനി തിരിഞ്ഞതും ഞാൻ ഒറ്റയ്ക്കോ...ഈ സാഗമ ജന്ഗ്മ വസ്തുക്കളിൽ നിന്നും എങ്ങനെ എങ്കിലും അമ്മ എന്നെ ഒന്ന് പുറത്ത് എത്തിയ്ക്കണം അമ്മു നിഷ്‌കു ആയി...പറഞ്ഞതും ജനനി ചിരിച്ചോണ്ട്..അവളെ സഹായിക്കാൻ തുടങ്ങി... അവസാനംകുറച്ചു നേരത്തെ പിടി വലികൾക്ക്കൊടുവിൽ അവളെ...ഒരു വിധം ജനനി ഫ്രീ ആക്കി... ഹോ..മനുഷ്യന്റെ ഊപ്പാട് വന്നു..അമ്മു ശ്വാസം വലിച്ചു വിട്ടൊണ്ട് പറഞ്ഞു... അതേ...പെട്ടന്ന് റെഡി ആയി താഴേയ്ക്ക് വരണേ..എല്ലാം ആ കബോർഡിൽ ഉണ്ട്....എന്നും പറഞ്ഞു കവിളിൽ തട്ടി ജനനി പുറത്തേയ്ക്ക് പോയി... അമ്മു...സാരി...അഴിച്ചു ബെഡിൽ വെച്ചു...എന്നിട്ട് ആ മുറി മൊത്തത്തിൽ ഒന്നു നോക്കി... നല്ല വൃത്തിയുള്ള മുറി...ഞാൻ കരുതിയത് അങ്ങേരുടെ സ്വാഭാവം പോലെ..മുറിയും ഒരു കോലം ആയിരിയ്ക്കും

എന്നാ...ഇതിപ്പോ..എന്റെ മുറിയേക്കാൾ വൃത്തി... അമ്മു ആ മുറി ആക മാനം ഒന്നു നോക്കി.നല്ല വലിപ്പം ഉള്ളമുറി....ഒരു ഗ്രൗണ്ട് പോലെ ഉണ്ട് മുറി.. ഇങ്ങേർക്ക് ഇത്രയുംവലിപ്പം ഉള്ള മുറി എന്തിനാ..ഓടി കളിയ്ക്കാനാ... എന്നും പറഞ്ഞു അമ്മുവിന്റെ കണ്ണുകൾ ബാൽക്കണിയിൽ ചെന്നു നിന്നു... ആഹാ...കൊള്ളാലോ...എന്നും പറഞ്ഞു അമ്മു അങ്ങോട്ടു ചെന്നു.. നോക്കുമ്പോ...കുറച്ചു വലിയ ബാൽക്കണി ആണ്...അവിടെ തന്നെ തടിയിലെ ഒരു ചാരു കട്ടിൽ പോലെ ഒന്നു കിടപ്പൊൻഡ്...താഴെ ആയി...മുറിയോട് ചേർന്ന് ഒരു പൂൾ.. അതും ബാൽക്കണിയിൽ നിന്നും 3..4 സ്റ്റെപ്പ് ഇറങ്ങിയ രീതിയിൽ.. അല്ല വീട്ടിന്റെ മണ്ടയിലും കൊണ്ട് പൂള് ഉണ്ടാക്കി വെച്ചാൽ അത് ആരുടെ എങ്കിലും മണ്ടയ്ക്ക് ചെന്നു വീഴില്ലെ... ആ..എന്തെങ്കിലും ആവട്ടു...എന്നും പറഞ്ഞു അമ്മു അകത്തു കയറിയതും ദേ ഇരിയ്ക്കുന്നു രണ്ടെണ്ണം... എപ്പോ എത്തി....(അമ്മു ദേ വന്നു കയറിയതെ...ഉള്ളു..അപ്പൊ ആന്റിയ പറഞ്ഞേ മുറിയിൽ ഉണ്ട് എന്ന്...(വൃന്ദ.. അല്ല.. നി കുളിയ്ക്കുന്നെന്നും ഇല്ലേ...(നിള അതിന്റെ കാര്യം മറന്നു..

നിങ്ങളിവിടെ ഇരിയ്ക്കണെ... ഞാൻ ദേ എത്തി..എന്നും പറഞ്ഞു അമ്മു കുളിയ്ക്കാൻ കയറി.. ** വന്നു കയറിയപ്പോ തന്നെ ഇതുവരെ വീടൊന്നും കണ്ടിട്ടില്ലാത്ത കണക്ക് നോക്കുന്ന കണ്ടു... എന്തായാലും എന്റെ കയ്യിൽ കിട്ടിയില്ലേ അതുമതി...(ഹരൻ മനസിൽ പറഞ്ഞു.. കുറച്ചു കഴിഞ്ഞതും അവളുടെ വീട്ടുകാർ വരുന്നത് കണ്ടു...അവളെ പോലെ ഒന്നും അല്ല..നല്ല മര്യാദ ഉള്ള ആൾക്കാർ.. അവരെ കണ്ടതും ഹരൻ അവരോട്..നല്ലരീതിയിൽ തന്നെ പെരുമാറി...അക്കുവും ജിത്തുവും ആയി ഹരൻ പെട്ടന്ന് തന്നെ കമ്പനി ആയി... ഹരന്റെ പെരുമാറ്റം കണ്ടപ്പോ അമ്മു...പറഞ്ഞ അത്ര കുഴപ്പക്കാരനല്ല എന്നു അക്കുവിന്‌ തോന്നി.. കുറച്ചു കഴിഞ്ഞതും ഹരനെയും റേഡിയാവാൻ പറഞ്ഞു വിട്ടു.... കുറച്ചു സമയം കഴിഞ്ഞു രണ്ടിനെയും ഒരുക്കി ഇറക്കി... വീടിനോട് ചേർന്നു തന്നെ ഫങ്ഷനുള്ള ഏർപ്പാട് എല്ലാം ചെയ്തിരുന്നു...അവസാനം എല്ലാരും കൂടി രണ്ടിനെയും സ്റ്റേജിൽ നടുക്കായി കൊണ്ട് നിർത്തി.. അമ്മു നോക്കുമ്പോൾ കൊറേ പേരുണ്ട്....ആരാണെന്നു ഒരു പിടിയും ഇല്ല..

ഓ..ചിലപ്പോ ഇയാളുടെ ഫ്രണ്ടസ് ആയിരിയ്ക്കും... പിന്നെ കൊറേ നേരം അവിടെ നിൽപ്പ് തന്നെ ആയിരുന്നു...ശരണം... ആരൊക്കെയോ വന്നു എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കയ്യും തന്നു ഗിഫ്റ്റും തന്നു പോകുന്നു... അതിനിടയിൽ അവിടെയും ഉണ്ടായിരുന്നു ഫോട്ടോ ഷൂട്ട്...ഇട്ടിരിയ്ക്കുന്ന പാവാട കാലു വഴി കിടക്കുന്നു..ഒന്നു നേരെ ചൊവ്വേ നിൽക്കാൻ പോലും പറ്റുന്നില്ല..അതിന്റെ കൂടെ ഇങ്ങനെ പോസ് ചെയ്യൂ അങ്ങനെ നിൽക്കൂ..എന്നുള്ള പറച്ചിലും... ഒരുവിധത്തിൽ നിന്നും നടന്നും ആ function അങ് കഴിഞ്ഞു...തളർന്നു അവിടെ എവിടെയോ ചാരി ഇരുന്നു...വയറ്റിൽ നിന്നും എന്തൊക്കെയോ കരിഞ്ഞു നാറുന്ന മണം വന്നതും...കെട്ടിയത്തിനെ പോലും നോക്കാതെ...അക്കുവിനെയും നിളയെയും ഏട്ടത്തിയെയും കൊണ്ട് ഫുഡാൻ വലിഞ്ഞു... എല്ലാരും അമ്മുവിന്റെ കാട്ടി കൂട്ടൽ കണ്ടു എങ്കിലും അമ്മു അത് മൈൻഡ് ആക്കിയില്ല.. അവസാനം.ഫുഡും കഴിച്ചു....വീട്ടുകാരോട് കത്തിയും അടിച്ചു ഇരുന്നു...കുറച്ചു കഴിഞ്ഞതും എല്ലാരും പോവാനായി..ഇറങ്ങി....

ടി..അളിയനെ ഒന്നും ചെയ്‌തേക്കല്ലേ..നി പറഞ്ഞ പോലെ ഒന്നും ഇല്ലെടി..അളിയൻ...അക്കു അവള് കേൾക്കാൻ പാകത്തിന് പറഞ്ഞു... ടാ.. നാറി..സമയം ആയപ്പോ കാലു മറുന്നോ..അമ്മു ചോദിച്ചതും..അക്കു വളിച്ച ഇളിയോടെ ഒരു കൈഅകലം പാലിച്ചു നിന്നു...ചിലപ്പോ...സ്ഥലം പോലും പെണ്ണ് നോക്കില്ല അതുതന്നെ... അവസാനം..യാത്രയും പറഞ്ഞു അമ്മുവിന്റെ വീട്ടുകാർ പോയി...ഏറ്റവും സങ്കടം..അക്കുവിനും നിളയ്ക്കും ആയിരുന്നു...കാരണം ക്രൈം പാർട്ണർ പോയില്ലേ..അതുതന്നെ...അമ്മുവിനും ഭയങ്കര വിഷമം ആയിരുന്നു..... അവസാനം അവരെ യാത്ര യാക്കി അമ്മു അകത്തേയ്ക്ക് ചെന്നു... മോള്..പോയി..ഫ്രഷ് ആയി..വാ..ഇത്രയും നേരം അവിടെ വിയർത്തു കുളിച്ചു നിന്നത് അല്ലെ...(ജനനി ഇനിയും കുളിയ്ക്കാനോ.. എന്ന ഭാവം ആയിരുന്നു അമ്മുവിന് അപ്പോൾ.. പാവം കാക്ക കുളി യും കുളിച്ചു സ്‌പ്രേയും അടിച്ചു നടക്കുന്ന ആൾ ആയിരുന്നു.. അവസാനം..ജനനിയുടെ നിർബന്ധം കാരണം കുളിയ്ക്കാം എന്നു തീരുമാനിച്ചു...

അവസാനം..കുളിച്ചു ഒരു ലെഗിൻഉം ടോപ്പും എടുത്തിട്ടു താഴേയ്ക്ക് ചെന്നു... ആഹാ..മോള് വാ..ഇവിടെ ഇരിയ്ക്ക്..ദേവൻ സ്നേഹത്തോടെ അടുത്തു പിടിച്ചു ഇരുത്തി... മോൾക്ക്..ഞങ്ങളോട് ദേഷ്യം എന്തെലും ഉണ്ടോ...(ദേവൻ എന്തിനാ..അച്ഛാ... അല്ല.. ഞങ്ങളുടെ നല്ലതിന് വേണ്ടി..ഈ കല്യാണം നടത്തി എന്നു മോൾക്ക് തോന്നുന്നുണ്ടോ...(ദേവൻ ഏയ്‌..അങ്ങനെ ഒന്നും ഇല്ല...എന്തായാലും കെട്ടണം...ഇതാകുമ്പോ..കട്ടയ്ക്ക് നിൽക്കാം..പിന്നെ അച്ഛനും അമ്മയും കൂടി ഉള്ളോൻഡ് എനിയ്ക്ക് കുഴപ്പം..ഇല്ല..അമ്മു ചിരിച്ചോണ്ട് പറഞ്ഞതും ദേവൻ അമ്മുവിന്റെ തലയിൽ തലോടി... പിന്നെ കുറേനേരം...ദേവനും ആയി കത്തി വെച്ചോണ്ട് ഇരുന്നു.. കുറച്ചു കഴിഞ്ഞതും ജനനി വന്നു അമ്മുവിനോട് മുറിയിലേയ്ക്ക് പൊയ്ക്കോളാൻ പറഞ്ഞു... പോകാനായി.അമ്മു എണീറ്റത്തും...

അല്ല.. അമ്മേ പാൽ ഒന്നും ഇല്ലേ.....(അമ്മു .....മോള് രാത്രിയിൽ പാല് കുടിയ്ക്കോ...(ജനനി ഏയ്‌ അല്ല.. ആദ്യരാത്രിയല്ലേ...അപ്പൊ പാലൊക്കെ വേണ്ടേ....അമ്മു ഇളിച്ചോണ്ട് പറഞ്ഞു.. ആ..ഇനി അതായിട്ട് ഒരു കുരവ് വേണ്ട അല്ലെ ദേവേട്ട...എന്നും പറഞ്ഞു ജനനി പാൽ എടുത്തുകൊണ്ട് വന്നു അമ്മുവിന്റെ കയ്യിൽ കൊടുത്തു... അപ്പോശേരി...ടാറ്റ...എന്നും പറഞ്ഞു ആടി പാടി അകത്തേയ്ക്ക് നടന്നു... ഹരു കുട്ടാ..iam coming.....(അമ്മു ചേട്ട ഹരൻ വല്ലതും...(ജനനി അവളുടെ പോക്ക് വെച് അവള് ഒന്നും അവനെ ചെയ്യാതിരുന്നാൽ ഭാഗ്യം...നി..വാ..ഭാര്യേ...എന്താ എന്തോ..ഇന്ന് ഭയങ്കര ക്ഷീണം എന്നും ഒരു കള്ള ചിരിയും ചിരിച്ചു ദേവൻ ജനനിയെയും കൂട്ടി മുറിയിലേയ്ക്ക് പോയി... ** നിനക്കുള്ള പണി ഇന്ന് മുതൽ തന്നെ ഞാൻ തരുമെഡി..മിസ്സിസ് ഹരൻ...ഹരൻ കലിപ്പിൽ പറഞ്ഞു കൊണ്ട് കണ്ണാടിയിൽ നോക്കി മുടി ശെരി ആക്കി...

കുറച്ചു കഴിഞ്ഞതും അമ്മു മുറിയിലേയ്ക്ക് വന്നു....നോക്കുമ്പോൾ നായകൻ കസേരയിൽ കാലിന് മേൽ കാലും കയറ്റി അവളുടെ വരവും നോക്കി ഇരിയ്ക്കുന്നു.. ആഹാ..പ്രതീക്ഷിച്ച പോലെ തന്നെ ഇരിപ്പുണ്ടല്ലോ...(അമ്മു ആത്മ ആഹാ..മോള് പാലും കൊണ്ട് first night ആഘോഷിയ്ക്കാൻ എഴുന്നള്ളിയത് ആണോ....ഹരൻ പുച്ഛത്തോടെ ചോദിച്ചു... അമ്മു ഒന്നു ചിരിച്ചു കൊണ്ട് പാൽ മേശ പുറത്ത് വെച്ചു കതകു അടച്ചു...ഹരന് നേരെ തിരിഞ്ഞു... എന്താടി...നി.എന്താ വിചാരിച്ചേ.. ഈ ഹരനിട്ടു പണിതിട്ട് അങ് പോകാമെന്നോ...അന്ന് നി എല്ലാരുടെയും മുന്നിൽ എന്നെ അപമാനിച്ചിട്ടു മോളെ അങ്ങനെ അങ് പോകാൻ ഞാൻ അനുവദിച്ചു എന്നുണ്ടെങ്കിൽ ദേ..നിന്നെ ഇതു പോലെ എന്റെ കയ്യിൽ കിട്ടാൽ വേണ്ടിയാടി...പന്ന...മോളെ..എന്നും പറഞ്ഞു..ഹരൻ..കലിപ്പിൽ കസേരയിൽ നിന്നും എണീറ്റു വന്നു മേശ പുറത്തു ശക്തിയായി..അടിച്ചുകൊണ്ട് പറഞ്ഞു.. അമ്മു ഹരന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ ഭയന്നു പിറകിലോട്ട് മാറി...വാതിലിനോട് ചേർന്നു നിന്നു... അമ്മുവിന്റെ മുഗത്തു കണ്ട ഭയം ഹരനെ കൂടുതൽ ആവേശത്തിൽ ആക്കി...

ദേ.. നിന്റെ മുഗത്തു കാണുന്ന ഈ പേടി ഉണ്ടല്ലോ..അതു കാണണം എനിയ്ക്ക് അതിനു വേണ്ടി തന്നെ ആടി..ഞാൻ ദേ ഈ കോപ്രായത്തിനു ഒക്കെ കൂട്ട് നിന്നത്..അമ്മുവിന്റെ കഴുത്തിലെ താലിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു... വേ...വേണ്ട...പൊട്ടിയ്ക്കരുത്...അമ്മു കണ്ണു നിറച്ചു കൊണ്ട് പറഞ്ഞു... അയ്യോ..മോൾക്ക് കണ്ണു നിറയുന്നുണ്ടോ... ഏയ്‌ഇല്ല ചേട്ടൻ ഇത് പൊട്ടിയ്ക്കില്ല..പൊട്ടിച്ചാൽ..നിന്നെ ഇങ്ങനെ ഇവിടെ എനിയ്ക്ക് കാണാൻ പറ്റില്ലല്ലോ...മോളെ എന്നും പറഞ്ഞു...പുച്ഛിച്ചു ചിരിച്ചു കൊണ്ട്...ഹരൻ അമ്മുവിനെ വിട്ടു മാറി...തിരിഞ്ഞു നിന്നു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.... ഡോ............ സൗണ്ട് കേട്ട് ഹരൻ...തിരിഞ്ഞു നോക്കുമ്പോൾ..ഒരുത്തി...നേരത്തെ കണ്ട മുഗഭാവത്തിൽ നിന്നും മാറി..ചിരിച്ചോണ്ട് നിൽക്കുന്നു... ഹരനാണെങ്കി അവളുടെ മുഗം കണ്ടതും ദേഷ്യം വീണ്ടും കൂടി... അല്ല.. എനിയ്ക്ക് അറിയാൻ മേലാഞ്ഞിട്ടു ചോദിയ്ക്കുവാ..തനിയ്ക്കൊക്കെ ഈ ഡയലോഗ് അടി നിർത്താറായില്ലേ.... എല്ലാ...കലിപ്പ് ചെക്കൻ മാറും മിയ്ക്ക കഥകളിലും..ഇമ്മാതിരി ഡയലോഗും കൊണ്ടാണല്ലോ.

.നടപ്പ്... അതുകൊണ്ട് ചോദിച്ചതാ... ടി.....നിനക്ക് ഈ എന്നെ ശെരിയ്ക്ക് അറിയില്ല... ഇത്ര പെട്ടെന്ന് നിനക്ക് എന്നോടുള്ള പേടി പോയോ...(ഹരൻ പേടിയോ..തന്നെയോ... അതെല്ലാം..അക്കാവുടെ ആക്റ്റിങ്....കോളേജിൽ മോണോ ആക്റ്റിനൊക്കെ ഉണ്ടായിരുന്നു എന്റെ മനുഷ്യ...അതു കൊണ്ട് ഇപ്പൊ ഒരു ഉപകാരം ആയി...silly മാൻ..വെറുതെ മോഹിച്ചു... അമ്മു കളിയായി..പറഞ്ഞു കൊണ്ട് കൊണ്ട് വന്ന പാൽ ഒറ്റ വലിയ്ക്ക് കുടിച്ചു...ഗ്ലാസ് മേശ പുറത്തു വെച്ചു... ഹരന് അവളുടെ പ്രവൃത്തിയും സംസാരവും ഒരേ പോലെ..ഇറിട്ടേഷൻ ഉണ്ടാക്കുന്നുണ്ടായിരുന്നു... നി..ഒരുപാട് കിടന്നു എന്റെ മുന്നിൽ നിന്നു വിളയണ്ട.... നിന്റെ കഴുത്തിൽ കിടക്കുന്ന ആ നൂലിനോളം ബന്ധമേ നമ്മൾ തമ്മിൽ ഉള്ളു അതു പൊട്ടിച്ചെറിഞ്ഞാൽ തീരും നമ്മൾ തമ്മിൽ ഉള്ള ബന്ധം...കാണണോ..നിനക്ക്...(ഹരൻ എങ്ങനെ പൊട്ടിയ്ക്കും...വലിച്ചു പൊട്ടിയ്ക്കോ..അതോ ഡിവോർസോ... എങ്ങനെ ആയാലും ഈ താലി എന്റെ കഴുത്തിൽ നിന്നും പൊട്ടിച്ചു എറിയണം എങ്കിൽ...മോനെ പട്ടടയിൽ വെയ്ക്കണം..അല്ലാതെ ഈ ചരടിൽ കൈ വെച്ചാൽ...

ഞാൻ നോക്കി നിൽക്കില്ല....അമ്മുവും കലിപ്പിൽ ആയി... ആഹാ..എങ്കിൽ അത് എനിയ്ക്ക് ഒന്നു കാണണം അല്ലോ...എന്തായാലും എന്റെ പട്ടടയ്ക്ക് മുന്നേ ആ താലി പൊട്ടിയ്ക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ...എന്നും പറഞ്ഞു ഹരൻ മുന്നോട്ട് ആഞ്ഞതും.... നീട്ടിയ കൈയ്യും പിടിച്ചു കൊണ്ട് ഹരൻ നിലത്തേക്ക് ഇരുന്നതും ഒത്തായിരുന്നു... ഞാൻ പറഞ്ഞത് അല്ലെ വേണ്ട വേണ്ട എന്നു....(അമ്മു നിയെന്താടി ചെയ്തത്..വെളിവില്ലാത്തതെ....ഹരൻ..ദ മർമാണി.. പോലെ ഒന്നു ട്രൈ ചെയ്തതാ.... കുഴപ്പം ഇല്ല...കുറച്ചു നേരത്തേയ്ക്കെ വേദന കാണു..ഇനി എന്റെ താലിയ്ക്ക് നേരെ കൈ ഒങ്ങാതെ ഇരുന്നാൽ മതി...മോനെ.... അല്ല.. തന്നെ..ഞാൻ എന്താ വിളിയ്ക്കുക....അമ്മു ചിന്തയോടെ ചോദിച്ചു നി..എന്നെ ഒരു കോപ്പെന്നും വിളിയ്ക്കണ്ട...call me സർ.....ഹരൻ കൈ കുടഞ്ഞു കൊണ്ട് കലിപ്പിൽ പറഞ്ഞു.. ഓ..പിന്നെ ചാറ്.. ഒഞ്ഞു പോടാപ്പാ...

തന്നെ ഞാൻ ഇനി ഹരൂട്ടാ എന്നെ വിളിയ്ക്കു... എന്റെ പട്ടി വിളി കേൾക്കും...(ഹരൻ ഞാൻ വിളിയ്ക്കുമ്പോ താൻ വിളികേട്ട മതി... എന്തായാലും..എന്റെ കുത്ത് ഒന്നും തന്റെ ബോഡിയിൽ ഏശി കാണില്ല എന്നു എനിയ്ക്ക് നന്നായി അറിയാം...തന്നെ കുത്തി എന്റെ വിരലാ പോയത്...എന്നും പറഞ്ഞു അമ്മു വിരല് തടവി... അല്ല.. ഇങ്ങനെ നിൽക്കാനാണോ..പ്ലാൻ..ഹരൂട്ടാ..കിടക്കണ്ടേ.. എന്നും പറഞ്ഞു അമ്മു ബെഡിൽ കിടക്കാൻ പോയതും... അങ്ങോട്ടു മറടി... കിടക്കാൻ വന്നിരിയ്ക്കുന്നു...എന്നും പറഞ്ഞു..ഹരൻ അമ്മുവിനെ വലിച്ചു മാറ്റി നിന്റെ ഒക്കെ സ്ഥാനം..ദേ..അവിടെയാ...പോടി..എന്നും പറഞ്ഞു ഹരൻ അവിടെ കിടന്ന സോഫ ചൂണ്ടി പറഞ്ഞു... എന്റെ സ്ഥാനം അത്.താൻ നിച്ചയിക്കണ്ട.. എനിയ്ക്ക് അറിയാം എവിടെ കിടക്കണം എന്ന്... എന്നും പറഞ്ഞു...അമ്മു ബെഡിലേയ്ക്ക് തന്നെ കിടന്നു... എന്നെ ദേഷ്യം പിടിപ്പിക്കാതെ എണീറ്റു മാറടി.... അതാ..നിനക്ക് നല്ലത്... ഓഹ്..പിന്നെ..എന്റെ നല്ലത് എനിക്ക് അറിയാം...താൻ പടിപ്പിയ്ക്കണ്ട..

.(അമ്മു... വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിയ്ക്കരുത്....(ഹര ആര് പിടിപ്പിച്ചു തനിയ്ക്ക് aalredy ഉണ്ടല്ലോ....അതാണല്ലോ..ഇങ്ങനെ(അമ്മു നി..മാറില്ല എന്നു തന്നെ ഉറപ്പിച്ചോ... ഹാ....(അമ്മു എങ്കി..നി തന്നെ ഇവിടെനിന്നും ഇറങ്ങി ഓടും..അതിനുള്ള വഴിയൊക്കെ ഈ ഹരന് അറിയമേടി...എന്നു മനസിൽ പറഞ്ഞു..ഹരൻ..അവളുടെ മുന്നിൽ നിന്ന് ഇട്ടിരുന്ന ടി ഷർട്ട് ഊരി മാറ്റി... ഹരന്റെ രോമാവൃതമായ നെഞ്ചും ഉറച്ച ശരീരവും കണ്ട് അമ്മുവിന്റെ ഉള്ളിലെ പിടക്കോഴി..ഉണർന്നു... #✍ തുടർക്കഥ ഭഗവാനെ ഈ ചെറുക്കൻ എന്നെ ചീത്ത ആക്കും... സ്വന്തം ഭർത്താവ് ഒക്കെ തന്നെയാ...പക്ഷെ..ഹാ..വായി നോക്കി ഇരിയ്ക്കാനാ നമ്മടെ വിധി... പിന്നെ ഹരൻ മോനെ ഇതൊക്കെ നമ്മൾ മുൻകൂട്ടി കണ്ടതാ..കേട്ടോ... ഉം..ചെക്കൻ കാണുന്ന കണക്കൊന്നും അല്ല.. ഉരുട്ടി കയറ്റിയ ബോഡിയ...

ആ ഇതൊക്കെ കാണുമ്പോഴാ ഒരാശ്വാസം..സ്വന്തം പ്രോപ്പർട്ടി അല്ലെ...അമ്മു ഹരനെ നോക്കി മനസിൽ പറഞ്ഞു.. ഹരൻ ആണെങ്കി അവളെ ഓടിയ്ക്കാൻ ഉള്ള തത്ര പാടിൽ അങ്ങനെ നിൽക്കുന്നു... പാവം അറിയുന്നില്ലല്ലോ...അവനായിട്ടു തുടങ്ങി വെച്ചാൽ ബാക്കി അവള് നോക്കിക്കോളും എന്ന കാര്യം.. ടി...നിനക്ക് last ആയി അവസരം തരുവ...മാറ്...(ഹരൻ താൻ പോടോ...എന്നും പറഞ്ഞു അമ്മു കണ്ണടച്ചു കിടന്നു... പെട്ടന്ന് ദേഹത്ത് എന്തോ..ഭാരം പോലെ തോന്നി കണ്ണു തുറന്നു നോക്കുമ്പോൾ സിമന്റ് ചാക്ക് ദേഹത്തു കിടക്കുന്നു.... നിയായിട്ടു മാറാൻ ഞാൻ പറഞ്ഞത് അല്ലെ..അപ്പൊ..കേൾക്കാൻ വയ്യ..എന്തായാലും എന്റെ ബെഡിൽ കിടന്നത് അല്ലെ....അപ്പൊ നമുക്ക് ഒരുമിച്ചു കിടക്കാം എന്തേ...ഹരൻ വിജയ് ഭാവത്തിൽ അമ്മുവിനെ നോക്കി കിടന്നു......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story