പ്രണയം: ഭാഗം 13

pranayam archana

രചന: അർച്ചന

ഹരൻ വിജയി ഭാവത്തിൽ അങ്ങനെ പറഞ്ഞതും... സത്യം. പരമാർദ്ദം...എന്ന എസ്പ്രെഷനിൽ കിടക്കുവാരുന്നു...അമ്മു... മോനെ..വെടിക്കെട്ട് കാരന്റെ ആനയെ ഉടുക് കൊട്ടി പേടിപ്പിയ്ക്കല്ലേ...അമ്മു ആത്മ.. പെട്ടന്ന് അമ്മു കാലു കൊണ്ട് ഹരനെ അങ് ലോക്ക് ചെയ്തു....പ്രതീക്ഷിയ്ക്കാത്ത..അറ്റാക്ക് ആയോണ്ട് ഹരൻ ചെറുക്കി അമ്മുവിന്റെ മെത്തേയ്ക്ക് കൂടുതൽ അടുത്തു... അമ്മു അതൊന്നും കാര്യം ആക്കിയില്ല.... പയ്യെ അമ്മു രണ്ടു കയ്യും ഹരന്റെ കഴുത്തിൽ കൂടി അങ് ചുറ്റി പിടിച്ചു..ഇപ്പൊ പൊതുവായി പറഞ്ഞാൽ...ഈ തള്ള കുരങ്ങു കുട്ടികുരങ്ങനെ തൂക്കി ഇട്ടു നടക്കില്ലെ അതുപോലെ ആണ് ഹാരന്റെ അവസ്ഥ... ഹരൻ ആണെങ്കി ആകെ ഞെട്ടിയ അവസ്ഥയിലും... ടി..വിടെഡി..എന്നെ...ഹരൻ കലിപ്പായി... ഹാ.. ഒന്നു അടങ്ങു എന്റെ ഫർത്തുവെ.. സ്വന്തം ഭാര്യ ഇങ്ങനെ റൊമാന്റിക് ആയി...ഇങ്ങനെ കട്ടിലേൽ കിടക്കുമ്പോൾ എങ്ങനെയാ മനുഷ്യ നിങ്ങൾക്ക് എണീറ്റു പോകാൻ തോന്നുന്നത്....ഹരന്റെ നെഞ്ചിൽ തല ചേർത്തു വെച്ചു കൊണ്ട് അമ്മു ചോദിച്ചു..

അമ്മു ആണെങ്കി ആ സമയത്ത് ഹരന്റെ ഹൃദയ താളം കേട്ട് കൊണ്ട് ഇരുന്നു...ഇപ്പൊ പൊട്ടും എന്ന രീതിയിൽ ആയിരുന്നു..അതിന്റെ അവസ്ഥ... ദൈവമേ..ഇങ്ങനെയും കുരിശോ.... ഇതിപ്പോ ഇവള് ആക്രാന്തം മൂത്ത് എന്നെ കയറി വല്ലതും ചെയ്താലും പുറത്ത് പറയാൻ പറ്റാത്ത സ്ഥിതി ആകുമല്ലോ...ചുമ്മ..പ്രതികാരത്തിന് പോയി..വല്ലവന്റെയും തലയിൽ ആകാനുള്ളതിനെ എടുത്തു തലയിൽ വെച്ച പോലെ ആയി....(ഹരൻ ടി...മാറടി....എന്നും പറഞ്ഞു ഹരൻ ബലം പ്രയോഗിച്ചു...അമ്മുവിനെ മാറ്റാൻ നോക്കി...എവടെ..ഉടുമ്പു പിടിച്ച പോലെ പറ്റി പിടിച്ചു കിടക്കുവാ...സാദനം. അവസാനം...എങ്ങനെയൊക്കെയോ...അമ്മുവിനെ ഹരൻ..വലിച്ചു പറിച്ചു എടുത്തു മാറ്റി.... ടി..എന്റെ ദേഹത്ത് അനുവാദം കൂടാതെ തൊട്ടാൽ ഉണ്ടല്ലോ....ഹരൻ കലിപ്പിൽ പറഞ്ഞു..അവിടെ നിന്നും എണീറ്റു.. ഷർട്ട് എടുത്തിട്ടു പുറത്തേയ്ക്ക് പോകാനായി..പോയി... അതേ...പൊന്നുമൊൻ ഒന്നു നിന്നെ...അമ്മു വിളിച്ചതും ഹരൻ തിരിഞ്ഞു നോക്കി... മോനെ തൊടാൻ എനിയ്ക്ക് മുട്ടി നിന്നിട്ടൊന്നും അല്ല...

പിന്നെ ചേട്ടൻ ആയിട്ടു വന്നു...പിന്നെ ഞാൻ ആയിട്ട് എന്നാതിനാ കുറയ്ക്കുന്നെ... പിന്നെ ദേഹത്ത് തൊടരുത് എന്നൊക്കെ പറഞ്ഞത് കൊണ്ട് പറയുവ....ഞാൻ അല്ലാതെ വേറെ ആർക്കും അത്രയും അധികാരത്തിൽ മോനെ തൊടാൻ അവകാശം ഒന്നും ഇല്ല..ഇനിയും തൊടും... മോൻ എന്തോ ചെയ്യും..ഞാനെ തന്റെഭാര്യയാ....അത് മറക്കണ്ട...അമ്മു വെല്ലുവിളി പോലെ പറഞ്ഞതും...ഹരന്റെ കണ്ണു ദേഷ്യം കൊണ്ട് ചുവന്നതും ഒത്തായിരുന്നു... ഈശോയെ...കളി കാര്യം ആയോ.. പാതറരുത്....അമ്മു മനസിൽ പറഞ്ഞതും.. ഹരൻ ദേഷ്യത്തിൽ വന്നു അമ്മുവിന്റെ കഴുത്തിൽ കുത്തി പിടിച്ചതും ഒത്തായിരുന്നു... പന്ന...മോളെ..വെറുതെ എന്നോട് ചൊറിഞ്ഞു പണി വെടിയ്ക്കാൻ നിൽക്കരുത്.. പിന്നെ ഭാര്യ എന്ന അധികാരത്തിലും എന്നോട് ഒട്ടാൻ വരരുത്.പറഞ്ഞ കേട്ടല്ലോ...എന്നും പറഞ്ഞു...ഹരൻ കഴുത്തിൽ നിന്നും പിടി വിട്ടു.. പിടി വിട്ടതും അമ്മു പിടഞ്ഞെണീറ്റു ശ്വാസം മുട്ടി ചുമയ്ക്കാൻ തുടങ്ങി..കണ്ണിൽ നിന്നാണെങ്കി വെള്ളവും വരുന്നു...

കാലൻ എന്നാ പിടിയാ പിടിച്ചത്..ചെകുത്താൻ..എന്റെ കഴുത്ത്...അമ്മു കഴുത്തിനു പിടിച്ചു കൊണ്ട് പിറുപിറുക്കാൻ തുടങ്ങി...അങ്ങനെ അങ് വിട്ടാലും പറ്റില്ലല്ലോ.... അമ്മു വിരല് കൊണ്ട് ഞൊടുക്ക് എടുത്തു ഹരനെ വിളിച്ചു..പാവം സൗണ്ട് എടുക്കാൻ വയ്യ...അത് തന്നെ... താൻ..എന്താടോ വിചാരിച്ചേ.. കഴുത്തിനു കുത്തിപ്പിടിച്ചാൽ ഞാൻ അങ് പേടിയ്ക്കും എന്നോ..താൻ..എന്തൊക്കെ പറഞ്ഞാലും തന്റെ ഭാര്യ എന്ന എന്റെ ലേബൽ ഇനി മാറില്ല...അതിന്റെ തെളിവാ..ദേ..ഈ കിടക്കുന്നത്..എന്നും പറഞ്ഞു..അമ്മു താലി പൊക്കി കാണിച്ചു... ഇത്..നിന്റെ കഴുത്തിൽ. ഉണ്ടെങ്കിൽ അല്ലെ...എന്നും പറഞ്ഞു ഹരൻ വീണ്ടും അടുത്തതും...അമ്മു ഹരനെ ചുറ്റി പിടിച്ചു കഴുത്തിൽ കടിച്ചതും ഒത്തായിരുന്നു..... ആ........ വിടെഡി...എന്റെ കഴുത്ത് എന്നും പറഞ്ഞു..ഹരൻ അമ്മുവിനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും നോ രക്ഷ....അപ്പോഴേയ്ക്കും അമ്മു പല്ല് നല്ല രീതിയിൽ തന്നെ ഹരന്റെ കഴുത്തിൽ താഴ്ത്തിയിരുന്നു.... അമ്മു വിട്ടുമാറിയതും ഹരൻ അവളെ മാറ്റി..കണ്ണാടിയുടെ മുന്നിലേയ്ക്ക് കഴുത്തും പൊത്തി ഓടി....

നോക്കുമ്പോൾ..അവളുടെ പല്ല് നല്ല രീതിയിൽ അവിടെ പതിഞ്ഞു കിടപ്പൊൻഡ്...കൂടെ ചോര പാടും.. ടി.......(ഹരൻ കൂടുതൽ വിളിച്ചു കൂവണ്ട....ഇനിയും ഇതുപോലെ വല്ലതും ചെയ്യാനാണ് ഭാവം എങ്കിൽ...തന്റെ തല മണ്ട ഞാൻ അടിച്ചു പൊട്ടിയ്ക്കും...ഞാൻ പറഞ്ഞത് പറഞ്ഞതാ....അമ്മു കഴുത്തിലും തടവി താലിയിലും പിടിച്ചുകൊണ്ട് പറഞ്ഞു... ഹരൻ..ആണെങ്കി അവളുടെ സ്വഭാവം ഇതിനോടകം മനസിലാക്കിയത് കൊണ്ട്...പറഞ്ഞാൽ പറഞ്ഞ കണക്ക് ചെയ്യും എന്നു ബോദ്യം ആയി... എന്തയാലും..ആദ്യ രാത്രി നടക്കില്ല....എന്നു ഉറപ്പായി..അപ്പൊ ഉറക്കം എങ്കിലും കളയണ്ട ..എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അമ്മു കട്ടിലിൽ കയറി ഒരു അറ്റത്തു കിടന്നു... ഹരൻ ആണെങ്കി ഒന്നും ചെയ്യാനും പറ്റുന്നില്ലല്ലോ എന്ന അവസ്ഥയിലും.. അതേ..എന്ത് നോക്കി നിൽക്കുവാ..കിടക്കുന്നില്ലേ.. (അമ്മു ഇല്ലെടി...ഹരൻ പല്ലു ഞെരിച്ചു പറഞ്ഞു... എങ്കി ശെരി...എന്നും പറഞ്ഞു അമ്മു light ഓഫ് ആക്കി.. ആ..പിന്നെ light ഇടാൻ ആണ് ഭാവം എങ്കി ബൾബ് പീസ് പീസ് ആവും...എന്നും പറഞ്ഞു അമ്മു കണ്ണും അടച്ചു കിടന്നു...

അമ്മു ഉറങ്ങി എന്നു ഉറപ്പായതും...ഹരൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.... ഉറങ്ങിയാ...ചെകുത്താൻ... ഹ്.ഇതിനെ ഒക്കെ ചവിട്ടി കൂട്ടാനാ തോന്നുന്നത്...ഈ കിടപ്പിൽ ഇതിനെ ചവിട്ടി അങ് താഴെ ഇട്ടാലോ... പന്നി..എന്തൊരു കടിയാ കടിച്ചത്...ഇവളരു യക്ഷിടെ ജന്മം വല്ലതും ആണോ..പട്ടി.. നീറിയിട്ടു പാടില്ല...നി.ഉറങ്ങടി..ഉറങ് ഇതിനുള്ള പണി ഞാൻ തരും...ഇനിയും ദിവസം കിടക്കുവല്ലേ....എന്നും പറഞ്ഞു ഹരനും ബെഡിൽ കിടന്നു..... *** സൂര്യ രശ്മികൾ അകത്തേയ്ക്ക് വന്നതും അമ്മു കണ്ണു തുറന്നു..... സമയം എന്തായോ എന്തോ...എന്നും പറഞ്ഞു...കണ്ണും തിരുമി ഫോൺ എങ്ങനെയോ തപ്പി പിടിച്ചു എടുക്കാൻ പൊങ്ങിയതും .....അമ്മു അതേ പോലെ കട്ടിലിൽ വീണു.. ഇതെന്താ..എന്റെ ദേഹത്ത് ..ഇന്നലെ കിടന്നപ്പോഴും ഒന്നും ഇല്ലായിരുന്നു അല്ലോ.ദേഹത്ത്. ..എന്നും പറഞ്ഞു..നോക്കുമ്പോ ഒരു മുതല് അതിന്റെ ഒരു കയ്യും ഒരു കാലും അമ്മുവിന്റെ മെത്തു വെച്ചു കിടക്കുന്നു... ഇങ്ങേർക്ക് ഒരു ബെഡ് മുഴുവൻ വേണം എങ്കിൽ അടുത്തു കിടക്കുന്നവരെയും..ബെഡ് ആക്കുമോ.. ഡോ...എണീയക്കേടോ....എന്നുംപറഞ്ഞു

അമ്മു ഹരനെ കുലുക്കി വിളിയ്ക്കാൻ തുടങ്ങി..... എവടെ...അവസാനം ഗത്തികേട്ട് അമ്മു...ഹരന്റെ കയ്യും കാലും മാറ്റി എണീയക്കാൻ നോക്കിയതും ഹരൻ on the സ്പോട്ടിൽ അമ്മുനെ തന്നോട് ചേർത്തു പിടിച്ചു... അമ്മു ആണെങ്കി 2 കണ് ഡ്രീസിലെ സുരാജിന്റെ അവസ്ഥയിലും... എണീയക്കേടോ...എണീയ്ക്കൻ..എന്റെ എല്ലൊടിയും ഇങ്ങനെ പിടിച്ചാൽ...എന്നും പറഞ്ഞു അമ്മു ഹരനെ കുലുക്കി വിളിയ്ക്കാൻ തുടങ്ങി... ഹരൻ ഉറക്കം പോയ ദേഷ്യത്തിൽ പയ്യെ കണ്ണു തുറന്നതും...ഒരുത്തി തന്നോട് ചേർന്നു കിടക്കുന്നു... നി..എന്താടി എന്റോടെ ചേർന്ന് കിടക്കുന്നത്....ഹരൻ ചൂടായി.. ആര് കിടക്കുന്നു...തനാടോ..പെണ്ണ് പിടിയാ എന്നെ ചേർത്ത് ഞെരിച്ചോണ്ട് ഇരിയ്ക്കുന്നത്.മര്യാദിയ്ക്ക് വിടെഡോ...(അമ്മു ആരാടി..പെണ്ണുപിടിയൻ...ഹേ.. നി കണ്ടിട്ടുണ്ടോ...ഞാൻ അങ്ങനെ പോണത്...(ഹരൻ അതെങ്ങനെ എനിയ്ക്ക് അറിയാം...ഇപ്പൊ താൻ ചെയ്യുന്നത് എന്താ..എന്നെ പിടിച്ചു വെച്ചേക്കുവല്ലേ....അമ്മു അങ്ങനെ പറഞ്ഞതും ഹരൻ ഒരു ചളിപ്പോടെ അവളെ അങ് വിട്ടു...

വോ..ഒരു പെണ്ണ്...അതിൽ എനിയ്ക്ക് നല്ല സംശയം ഉണ്ട്.. സത്യം പറയടി നി ഒരാണ് അല്ലെ....(ഹരൻ ആഹാ...തനിയ്ക്ക് അത്രയ്ക്ക് സംശയംആണോ..എങ്കി അത് തീർത്തിട്ടു തന്നെ മേക്കാര്യം എന്നും പറഞ്ഞു അമ്മു കട്ടിലിൽ നിന്നും ചാടി എണീറ്റു...അവളുടെ ടോപ്പിൽ പിടിച്ചതും... ഹരൻ..ഒന്നു ഞെട്ടി... ആ സമയം കതകിൽ ആരോ വന്നു മുട്ടി.... അമ്മു അത് ആരാണെന്നു അറിയാനായി...പോയി ഭാഗ്യം....വെളിവില്ലാത്ത മുതലാ...വന്ന ആളിന് സ്തുതി (ഹരൻ കതകു തുറന്നതും. ആ..അമ്മേ.... മോള് എണീറ്റോ....ദാ.. മോളെ..ചായ..(ജനനി.. അയ്യോ അമ്മേ ഞാൻ അങ്ങോട്ടു വരുമായിരുന്നു അല്ലോ... ഏയ്‌..അത് കുഴപ്പം ഇല്ല... അല്ല.ഹരൻ എണീറ്റില്ലേ...മോളെ... എണീറ്റു ..അല്ല അമ്മേ ഹരൂന് ചായ ഇല്ലേ..... അവൻ അങ്ങനെ കുടിയ്ക്കറില്ല...തോന്നുമ്പോൾ പറയും അതാ ശീലം.... നിങ്ങള് രണ്ടാളും പെട്ടന്ന് റെഡി ആയി താഴേയ്ക്ക് വരണേ..മോളുടെ വീട്ടിൽ പോണം..ഹരനെ നോക്കി പറഞ്ഞു കൊണ്ട് ജനനി താഴേയ്ക്ക് പോയി... ഓഹ്..നാശം ഇനി അവളുടെ അങ്ങോട്ട് പോണം ....

ഈ കഴുത്തിലെ പാട് ആരേലും കണ്ടാൽ എന്ത് പറയും...(ഹരൻ അല്ല.. ഹരൂട്ടാ...ഫ്രഷ് ആവുന്നില്ലേ...എന്റെ വീട്ടിലേയ്ക്ക് പോണ്ടേ..അമ്മു ചായയും കുടിച്ചു കൊണ്ട് പറഞ്ഞു..... ഇപ്പൊ വന്നത് തന്നെ....ഹരൻ പുച്ഛത്തോടെ പറഞ്ഞു.... തന്റെ ബിൾഡെപ്പ് മൊത്തം പോണ്ട എന്നുണ്ടെങ്കി വന്നോ.അല്ലേൽ തന്റെ ഇഷ്ടം....അമ്മു പറഞ്ഞതും ഹരൻ കലിപ്പിൽ ടവലും എടുത്തു ഫ്രഷ് ആവാൻ ആയി പോയി.. അപ്പൊ ആശാന്...അതിൽ പേടി ഉണ്ട് എന്നും പറഞ്ഞു ബാക്കി ഇരുന്ന ചായ കുടിച്ചു... കുറച്ചു കഴിഞ്ഞതും ആശാൻ കുളി കഴിഞ്ഞു ടവലും ഉടുത്തു പുറത്തേയ്ക്ക് വന്നു... അമ്മു ആണെങ്കി ആകെ ഞെട്ടി തരിച്ചു നിൽക്കുന്നു..കൊച്ചിനെ പറഞ്ഞിട്ടും കാര്യം ഇല്ല.. കണ്ട ഹിന്ദി സിനിമയിലും കൊറിയൻ പാട്ടിലും ഓക്ക് മാത്രം കണ്ട കോലങ്ങൾ...കണ്മുന്നിൽ കണ്ടാൽ ആരും ഒന്നും നോക്കി പോകും.. കണ്ട്രോള് അമ്മു....plz...... അമ്മു സ്വയം പറഞ്ഞു... എന്തടി വായി നോക്കി നിൽക്കുന്നത്...ഇതുവരെയും ആണുങ്ങളെ കണ്ടിട്ടില്ലേ...(ഹരൻ ഇതു പോലെ കണ്ടിട്ടില്ല... എന്തായാലും നി ഒടുക്കത്തെ ഗ്ലാമർ ആടാ..

പന്നി..എന്നും പറഞ്ഞു സൈറ്റും അടിച്ചുകൊണ്ട്. ടവലും ഡ്രെസ്സും എടുത്തു അമ്മു കുളിയ്ക്കാൻ കയറി... ഹരൻ ആണെങ്കി ഇതൊക്കെ എവിടന്നു വരുന്നു എന്ന ഭാവത്തിലും... അവസാനം..രണ്ടും. ഒരുങ്ങി..ഇറങ്ങി.. ഫുഡ് കഴിയ്ക്കാൻ ആയി...വന്നു... രണ്ടു ദിവസം അവിടെ നിന്നിട്ട് പൊന്നാൽ മതി....കേട്ടോ...(ദേവൻ അച്ഛാ..അപ്പൊ കമ്പനി... അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം...നിങ്ങൾ സമയം കളയാതെ ഇറങ്ങാൻ നോക്ക്...ദേവൻ രണ്ടു പേരും ഫുഡ് കഴിച്ചിട്ട്..പെട്ടന്ന് ഇറങ്ങാൻ നോക്ക്...(ജനനി സ്നേഹത്തോടെ പറഞ്ഞു.. അവസാനം ആഹരമൊക്കെ കഴിച്ചു രണ്ടുപേരും യാത്രയും പറഞ്ഞു ഇറങ്ങി...പോകുന്ന വഴിയിൽ കടയിൽ കയറി..കുറെ ഷോപ്പിങ്ങും... അമ്മുവിന്റെ വീട്ടിൽ എത്തിയതും അമ്മു ഡോറും തുറന്നു ചാടി ഇറങ്ങി... കാറിന്റെ സൗണ്ട് കേട്ട് അപ്പോഴേയ്ക്കും എല്ലാരും പുറത്തേയ്ക്ക് വന്നിരുന്നു.. അമ്മു ആണെങ്കിആദ്യമേ ഓടി ചെന്നു....അക്കു എന്നും പറഞ്ഞു അക്കുവിനെ ചാടി ചെന്നു കെട്ടിപിടിച്ചതും അക്കു ബാലൻസ് കിട്ടാതെ താഴേയ്ക്ക് വീണു... നിനക്ക്.സുഗം തന്നെട.....

(അമ്മു ഇന്നലെ അങ്ങോട്ടു പോയത് അല്ലേയുള്ളൂ... അപ്പോഴേയ്ക്കും എനിയ്ക്ക് എന്ത് കുന്തം വരാനാ.. നി കാലത്തെ ഇങ്ങോട്ട് വന്നത് എന്നെ തള്ളിയിട്ട് കൊല്ലാനാണോ....മാറ് അങ്ങോട്ട് ഞാൻ എന്റെ അളിയനെ കാണട്ടെ... എന്നും പറഞ്ഞു അക്കു അമ്മുവിനെ തള്ളി മാറ്റി എണീറ്റു... നി..പോയി കാണടാ കോപ്പേ. എന്റെ ചേട്ടന് മാത്രമേ എന്നോട് സ്നേഹം ഉള്ളു...അമ്മു പറഞ്ഞതും അക്കു മുൻപോട്ട് കണ്ണു കാട്ടി...അമ്മു നോക്കുമ്പോൾ എല്ലാരും മറുമോനെ സ്വീകരിയ്ക്കാൻ നിൽക്കുന്നു...നിളയും ഉണ്ട് കൂട്ടത്തിൽ.. എല്ലാരും എന്റെ അടുത്ത് തന്നെ വരും...നോക്കിയ്ക്കോ എന്നും പറഞ്ഞു..അമ്മു ചാടി തുള്ളി അകത്തേയ്ക്ക് പോയി.. മോന്.. സുഗാണോ...(ഭാമ യാത്ര എങ്ങനെ...(വൈദേഹി അവള് കുരുത്ത ക്കെട് വല്ലതും ഉണ്ടോ....കല്യാണി അത് ചോദിച്ചതും...ഹരൻ ചിരിയോടെ പയ്യെ കഴുത്തിൽ തൊട്ടു... നിങ്ങള്..ഇങ്ങനെ വട്ടം കൂടി..ഓരോന്ന് ചോദിയ്ക്കാതെ...മോൻ അകത്തേയ്ക്ക് കയാറട്ടെ...(പട്ടാളം അതു മറന്നു...മോൻ വാ..എന്നും പറഞ്ഞു വൈദേഹി ഹരനെ അകത്തേയ്ക്ക് ക്ഷണിച്ചു...

ബാക്കി യുള്ളവർ പിറകെയും... ഹരൻ കൊണ്ടു വന്നത്....അവിടെ വെച്ചു ഹരൻ...നോക്കുമ്പോൾ...കൂടെ വന്ന അവതാരത്തിനെ അവിടെ എങ്ങും കാണാൻ ഇല്ല... നോക്കുമ്പോ എന്തോ കൈയില് എടുത്തു തിന്നും കൊണ്ട് ജ്യൂസും കുടിച്ചു വരുന്നു.... വൈദേഹി...അവളുടെ പ്രവൃത്തി കണ്ട് കലിപ്പിച്ചു ഒന്നു നോക്കി... മോന് കൊടുക്കാതെ കുടിയ്ക്കുന്നോ...(കല്യാണി ഹരൂട്ടൻ കുടിയ്ക്കില്ല..അമ്മെ... ജ്യൂസ്...അമ്മു ഹരനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.... അയ്യോ...എങ്കി ചായ എടുക്കാം മോനെ...(ഭാമ അയ്യോ..അന്റി ചായ...ഹരൂട്ടൻ...കുടിയ്ക്കില്ല.. ഈസമയം വേറെ ജ്യൂസാ കുടിയ്ക്കുന്നെ...ബോഡി ബിൽഡിങ് ഉള്ളോൻഡ്..ഫുഡിലൊക്കെ..കണ്ട്രോള് ആണ്...അമ്മു അമ്മു പറയുന്ന കേട്ട് ഹരൻ അന്തം വിട്ടു നിന്നു ..വല്ലോം തിരുത്തി പറഞ്ഞാൽ...എല്ലാം പോളിയും.... വീട്ടുകാർ എല്ലാരും..മരുമോനെ അഭിമാനത്തോടെ നോക്കുന്നു... അവിടെ ഉള്ള...പിള്ളേരിൽ എല്ലാം..എവിടെയോ എന്തോ പണി മണക്കുന്നില്ലേ...എന്ന ചിന്തയും... അയ്യോ...അപ്പൊ ഞങ്ങൾ ഉണ്ടാക്കിയത് ഒകെ...

(കല്യാണി.. അത് അമ്മയി..ഞാ......അമ്മു അത് ആന്റി..എല്ലാർക്കും ഇത്രയും വിഷമം ആയ സ്ഥിതിയ്ക്ക് ഞാൻ കഴിച്ചോളാം ആന്റി കുഴപ്പം ഒന്നും വരില്ല...എന്തായാലും അമ്മമാർ എല്ലാരും സ്നേഹത്തോടെ ഉണ്ടാക്കിയത് അല്ലെ.....ഹരൻ അമ്മുവിനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു... അമ്മു...ഒരു പുച്ഛതിനു പകരം..ഒരു ലോഡ്...പുച്ഛം ഇറക്കി..അല്ല പിന്നെ.. പിന്നെ..എല്ലാരും എന്തൊക്കെയോ ഹരനോട് ചോദിയ്ക്കുന്ന കേട്ടു..ഹരൻ അതിനു മറുപടിയും... അമ്മു ആണെങ്കിൽ ഇതൊക്കെ എന്ത് എന്ന രീതിയിലും...പാവം കൊച്ചിനെ ആരും മൈൻഡ് ചെയ്യുന്നില്ലേ...അതിന്റെ എല്ലാ ബേഷമവും മുഗത്തുണ്ട്...അതുകൊണ്ട് വേഷമം എല്ലാം...കയ്യിൽ കിട്ടിയത് തിന്നു തീർത്തു...അല്ല പിന്നെ.... അവസാനം...ഹരനെ...എല്ലാരും കൂടി എന്തൊക്കെയോ..ഊട്ടുന്ന കണ്ടു.. അമ്മു വിളമ്പി കഴിയ്ക്കാൻ തുടങ്ങിയതും... അയ്യോ..അമ്മു എന്താ ചെയ്യുന്നേ... ഞാൻ ഇന്നലെ പറഞ്ഞത് അല്ലെ...കുറച്ചു ദിവസത്തേയ്ക്ക് ഇങ്ങനെ ഉള്ളത് ഒന്നും കഴിയ്ക്കരുത് എന്ന്...(ഹരൻ അതെന്താ..മോനെ...(സത്യൻ അമ്മു ആണെങ്കി എന്താ എന്ന രീതിയിലും..

അത് അങ്കിൾ....വിരുന്നൊക്കെ ഉള്ളത് കൊണ്ട് എല്ലാം കോണ്ട്രോളിൽ നിർത്താനാ അമ്മുന്റെ തീരുമാനം...ഞാൻ ഡെയ്‌ലി...ഇതു മെയിന്റയിൻ ചെയ്യുന്നത് കൊണ്ട്. എനിയ്ക്ക് പ്രശ്നം ഒന്നും വരില്ല...പക്ഷെ അമ്മു...ഇപ്പോഴേ കണ്ട്രോള് ചെയ്താൽ..പിന്നെ കുഴപ്പം ഇല്ല..അതുകൊണ്ട്. തുടക്കം തന്നെ...ചപ്പാത്തിയും തൈരും മാത്രം മതി എന്നാ തീരുമാനം..അല്ലെടി..ഹരൻ ചിരിയോടെ ചോദിച്ചതും... ഞാനോ...... എപ്പ.എന്ന ഭാവത്തിൽ അമ്മു... അവസാനം...മറുമോന്റെ നിഷ്കളങ്കമായ ആവശ്യം എല്ലാരും അംഗീകരിച്ചു... അമ്മു ചപ്പാത്തിയിലും തൈരിലും തൃപ്തി അടങ്ങേണ്ടി വന്നു...ഹരൻ ആണെങ്കി അവളെ കണിയ്ക്കാൻ...ബീഫും ചിക്കനും എല്ലാം എടുത്തു അവളെ കാണിയ്ക്കാൻ ആയി ആസ്വദിച്ചു തിന്നുന്നുണ്ട്.... ഇന്നലെ നി എന്നെ ഇട്ടു പെടാ പാട് പെടുത്തിയത്തിന്...ഇത്ര എങ്കിലും ചെയ്യണ്ടേടി...(ഹരൻ ആത്മ ഇതു കൊണ്ടൊന്നും ഞാൻ തോൾക്കില്ലെടോ...കാലാ...എന്നെ ഇങ്ങനെ പെടാ പാട് പെടുത്തിയത്തിന് നിനക്കിട്ടു അധികം താമസിയാതെ പണി തരുമെഡോ...അമ്മുവും ഹരനെ നോക്കി മൈൻഡ് വോയിസിൽ പറഞ്ഞു...

ഇങ്ങനെ നോക്കാതെ പെണ്ണേ...അവൻ എവിടെയും പോവില്ല..(വൈദേഹി പറഞ്ഞതും എല്ലാരും അമ്മുവിനെ നോക്കി ആക്കി ചിരിച്ചു... മോൻ കഴിയ്ക്ക്....എന്നും പറഞ്ഞു വൈദേഹി ഹരന് വിളമ്പി..കൊടുത്തു... ആഹാരം എല്ലാം കഴിഞ്ഞു..എല്ലാരും എണീറ്റു.. ഹോ..എന്നാ ടെസ്റ്റാ...ആ ബീഫ് അതാ സൂപ്പർ....ഹരൻ അമ്മുവിനെ കേൾപ്പിയ്ക്കാൻ വേണ്ടി മാത്രം പറഞ്ഞു... നല്ല ടെസ്റ്റ് അല്ലെ....അതു ഞാൻ ഷെരിയാക്കി തരം...ഞാൻ..മോൻ wait ചെയ്യ് കേട്ടോ..എന്നു മനസിൽപറഞ്ഞു അമ്മു അടുക്കളയിലോട്ട് വിട്ടു... അടുക്കളയിൽ കയറി ചുറ്റും ഒന്നു നോക്കി..എന്ത് ചെയ്യും..... നി..എന്താ..ഈ നോക്കുന്നനെ...(വൃന്ദ അത് ചേച്ചി..ഇവിടെ പാവയ്ക്ക ഇരിപ്പുണ്ടോ....(അമ്മു ആ ഫ്രിഡ്ജിൽ കാണും ..നി നോക്ക്.. അല്ല ഇപ്പൊ എന്തിനാ.... ഹരൂട്ടന് വേണ്ടിയാ...ദഹനത്തിന് നല്ലതാ..എന്ന് പറഞ്ഞു...അമ്മു ഫ്രിഡ്ജിൽ നിന്നും പാവയ്ക്ക എടുത്തു... വൃന്ത ആണെങ്കിൽ..സംശയത്തിൽ അമ്മുവിനെ നോക്കി... സത്യം ചേച്ചി... ചില സമയം കുക്കുമ്പറും എന്തൊക്കെയോ ഇലയും ഒക്കെ. കഴിയ്ക്കും എന്ന പറഞ്ഞേ...അമ്മു...ചിരി ഉള്ളിലടക്കി പറഞ്ഞു...

പെട്ടന്നാണ് അമ്മുവിനു മുറ്റത്തുള്ള വെപ്പ് ഓര്മവന്നത്... ചേച്ചി..ഇതൊന്നു അരിഞ്ഞു വൃത്തി ആക്കി വയ്ക്കോ...ഞാൻ ഇപ്പം വരാം....എന്നും പറഞ്ഞു അമ്മു പുറത്തേയ്ക്ക് ഓടി... വൃന്ദ ആദ്യം ഒന്നു സംശയിച്ചു എങ്കിലും പിന്നെ വൃത്തി ആക്കി അരിഞ്ഞു വെച്ചു... അമ്മു വെപ്പില പറിച്ചോണ്ട് വന്നു വൃന്ദ കാണാതെ വെച്ചു... ആദ്യം അമ്മു...വെള്ളം കൂട്ടി പാവയ്ക്ക കുരച്ചു അര ഗ്ലാസ് പരുവത്തിൽ അവൾക്ക് അടിച്ചു മാറ്റി വെച്ചു... അടുത്ത സെറ്റിൽ പവയ്ക്കയും കൊണ്ട് വന്ന വെപ്പും എടുത്തിട്ടു..നല്ല രീതിയിൽ.ജ്യൂസ് ആക്കി...റെഡി ആക്കി വെച്ചു.. പകുതി ഉള്ള ഗ്ലാസ് എടുത്തു. അമ്മു ക്കുറച്ചു ചരിച്ചു കുടിച്ചിട് വെച്ച പോലെ ആക്കി ..കുറച്ചെടുത്തു..ചുണ്ടിനു മുകളിൽ തേച്ചു.... ഇനി നിനക്കുള്ളത് മോനെ..എന്നും പറഞ്ഞു..അമ്മുമാറ്റേ ഗ്ളാസ് കുടിയ്ക്കുന്ന പോലെ കാണിച്ചു കൊണ്ട് ജ്യൂസും കൊണ്ട് ഹരന് അടുത്തേയ്ക്ക് പോയി....

ഹരൂട്ടാ ദാ..... എന്നും പറഞ്ഞു..അമ്മു ചിരിച്ചോണ്ട് ജ്യൂസ്‌കോണ്ട് ഹരന് നേരെ നീട്ടി.. അക്കു ഹരനോട് എന്തൊക്കെയോ ചോദിച്ചു കൊണ്ട് ഇരിയ്ക്കുകയായിരുന്നു...ആ സമയം.. ഹരൻ സംശയ ഭാവത്തിൽ...അവളെയും ജ്യൂസിനെയും മാറി മാറി നോക്കി.... എന്താ..ഇത്..(ഹരൻ ഹരൂട്ടന്... പാവയ്ക്ക ജ്യൂസാ... ചേട്ടൻ അല്ലെ..പറഞ്ഞത് എന്നും ആഹാര ശേഷം ഇതു കഴിയ്ക്കുമെന്ന്...(അമ്മു പാവയ്ക്ക ജ്യൂസ് ആണോ..നല്ലതാ... അപ്പൊ മോൻ ഇതൊക്കെ കുടിയ്ക്കാറുണ്ട് അല്ലെ...ഇതുകേട്ടൊണ്ട് വന്ന പട്ടാളം അഭിമാനത്തോടെ നിന്നു... ഹരൻ ആണെങ്കി ആകെ പെട്ട അവസ്ഥയിലും... നി.എനിക്കിട്ടു പണിയുവാണ് അല്ലെടി...(ഹരൻ ആത്മ എക്‌സ്ആട്ടലി.....(അമ്മു ആത്മ... വാങ് മോനെ...കുടിച്ചോ...മോന്റെ ഇഷ്ടം നടക്കട്ടെ.....(നന്ദൻ... അത്..അങ്കിൾ..അമ്മു..കുടിയ്ക്കാം..എന്ന്...(ഹരൻ ദേ.. ഞാൻ എടുത്തു ഹരേട്ടാ...നോക്കിയേ എന്നും പറഞ്ഞു പകുതി കുടിച്ച ഗ്ലാസ് കാണിച്ചു... അക്കു..ഞെട്ടി... അമ്മു നി..... അമ്മു വൃത്തി ആയി ഒന്നു ഇളിചുകണിച്ചി... ദൈവമേ..അളിയൻ....അക്കു നിഷ്‌കു ഭാവത്തിൽ aliyaneyum ഗ്ലാസ്സിനെയും മാറി മാറി നോക്കി..

ഹരൻ എല്ലാരേയും ഒന്നു നോക്കി...ആ ഗ്ലാസ് വാങ്ങി.... കുടിയ്ക്ക് ചേട്ട....(അമ്മു... ഹരൻ...ഒരു കവിള് വായിൽ ആക്കിയതെ ഓർമ ഉള്ളു...കൈപ്പിന്റെ ലോകം മൊത്തം കണ്ടു... പവാക്കായിൽ നിൽക്കില്ല അതാ...മുറ്റിയ മൂന്നു നാലു...തണ്ട് വേപ്പില ചേർത്തത്...അമ്മു മനസിൽ പറഞ്ഞു... ഹരൻ..ആ കവിള് എങ്ങനെ ഒക്കെയോ വിഴുങ്ങി ഇറക്കി...ബാക്കി പകുതി.എങ്ങനെയോ വായിൽ ആക്കിയതും..അക്കു പയ്യെ ഹരനോട് പറഞ്ഞു... അളിയാ.. മുകളിൽ വലതു സൈഡിൽ രണ്ടാമത്തെ ആണ് മുറി..... ഇത് കേട്ടതും ഹരൻ..അക്കുവിനെ വലിയ കാര്യത്തിൽ നോക്കി...അച്ഛന്മാരെ നോക്കി...ഒന്നു കണ്ണും കാണിച്ചു...പയ്യെ മുറിയിലേയ്ക്ക് വിട്ടു..... ഹരന്റെ പോക്ക് കണ്ട്.... അക്കു സംശയത്തോടെ...അത് ഒന്നു ടെസ്റ്റ് ചെയ്യാൻ വായിൽ വെച്ചതും... സമദ്രോഹി....ഇതാണോ അളിയന് കൊടുത്തത്...എന്ന ഭാവത്തിൽ..അക്കു അമ്മുവിനെ നോക്കി...അമ്മു ഇതൊക്കെ എന്ത് എന്ന ഭാവത്തിലും........... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story