പ്രണയം: ഭാഗം 14

pranayam archana

രചന: അർച്ചന

പ്രാന്തി എന്ത് വിഷം ആണോ എനിയ്ക്ക് തന്നത്... ഗ്വാ.....എന്നും പറഞ്ഞു ഹരൻ കഴിച്ചത് മൊത്തം ശര്ദിച്ചു.... വായാണെങ്കി ഒടുക്കത്തെ കയ്പ്പ്....എന്നും പറഞ്ഞു വായും കഴുകി..ഹരൻ ബെഡിൽ ഇരുന്നു...പയ്യെ പിറകോട്ട് മറിഞ്ഞു മലർന്നു കിടന്നു... കാലത്തിയെ എന്റെ കയ്യിൽ കിട്ടട്ടെ മാരണം...എന്നും പറഞ്ഞു..ഹരൻ വയറിൽ കയ്യും വെച്ചു കിടന്നു.... ആഹാ...എന്താ ടെസ്റ്റ്.....ഈ ചുവന്ന അലുവ.... ആഹാ...എന്നും പറഞ്ഞു അലുവ നക്കി നക്കി അമ്മു അങ്ങോട്ടു ചെന്നു... ഹരൻ നോക്കുമ്പോ ഒരുത്തി അലുവയും തിന്നു തിന്നു വരുന്നു.. നി എന്ത് വിഷം ആടി കലക്കി തന്നത്.....(ഹരൻ അയ്യോട വാവേ...വാവയ്ക്ക് കയ്ക്കുന്നുണ്ടോ... ഞാനെ വിഷം ഒന്നും കലക്കിയില്ല ..ഏറ്റവും ഗുണം ഉള്ള സദാനങ്ങളാ അരച്ചു കലക്കി കുറുക്കി അങ്ങോട്ടു തന്നത്...പാവയ്ക്കയും വേപ്പും ചേർന്ന അടിപൊളി മിശ്രിതം..എന്നും പറഞ്ഞു...

അമ്മു മേശയുടെ മുകളിൽ കയറി ചമ്രം പടിഞ്ഞു ഇരുന്നു പണ്ടാര കാലത്തി...ഹരൻ അവള് പറയുന്ന കേട്ട് മനസിൽ പറഞ്ഞു... മോന് വേണോ....കയ്പ്പ് മാറാൻ നല്ലതാ..എന്നും പറഞ്ഞു അമ്മു അലുവ കഷ്ണം ഹരന് നേരെ നീട്ടി... നിന്റെ അമ്മൂമ്മയ്ക്ക് കൊണ്ട് കൊടുക്കേടി....(ഹരൻ അയ്യോ..അവര്...കുഴീപ്പോയി..ഇനി ഭയങ്കര പാടാ.. ആ..അല്ലേൽ താൻ തിന്നണ്ട ചിലപ്പോ ഇതുവരെ കൈപ്പാവും....(അമ്മു നി..എനിയ്ക്ക് മനപ്പൂർവ്വം പണി തന്നത് ആണല്ലേടി..ഹരൻ എണീറ്റിരുന്നു കൊണ്ട് ചോദിച്ചു.. അയ്യോ..ഇത്രയും ആയിട്ടും തനിയ്ക്ക് മനസിലായില്ലേ..അയ്യോ പാവം...(അമ്മു ടി..നിനക്ക് എന്നെ ശെരിയ്ക്ക് അറിയില്ല.... അറിഞ്ഞിടത്തോളം മതി...താൻ എന്തുവാ പറഞ്ഞേ...ഞാൻ ഒരുപാട് കഴിയ്ക്കാൻ പടില്ലെന്നോ... ഇപ്പൊ താൻ കഴിച്ചതും വെള്ളത്തിൽ ആയില്ലേ...ഇത്രേ യുള്ളൂ...അപ്പൊ. പോട്ടെ സേട്ട...

ഇനിയും പണി തരുമ്പോൾ ഇതു ഓർത്താൽ മതി..എന്നും പറഞ്ഞു...മേശയിൽ നിന്നും ഇറങ്ങി...ഹരനെ നോക്കി പുച്ഛിച്ചു കൊണ്ട് ബാക്കി ഇരുന്ന അലുവ കൂടി വായിൽ ഇട്ടു...ചവച്ചു കൊണ്ട് പുറത്തേയ്ക്ക് പോകാൻ ഭവിച്ചതും..ഹരൻ...പെട്ടന്ന് ചെന്നു അമ്മുവിന്റെ കയ്യിൽ പിടിച്ചു...അരക്കെട്ടിൽ ചുറ്റി അവനോട്ചേർത്ത് അവളുടെ വായും ആയി അവന്റെ വാ ചേർത്തു... പെട്ടന്നുള്ള അറ്റാക്ക് ആയോണ്ട് അമ്മുവിനാണെങ്കി ഒന്നും കത്തിയില്ല..പെട്ടന്ന് വന്ന ബോധത്തിൽ അമ്മു അവനെ തള്ളി മാറ്റാൻ നോക്കുന്നുണ്ട്...എവടെ...ഹരൻ...അവളെ കൂടുതൽ തന്നോട് ചേർത്ത്.. അവളുടെ വായിലെ മധുരം തന്നിലേക്ക് പകർത്തുന്ന തിരക്കിൽ ആയിരുന്നു...പാവം കയ്ച്ചിട്ടെ... ഹരന്റെയും അവളുടെയും ഉമിനീര് കൂടി കലരുന്നതും... അവന്റെ നാവ്..അവളുടെ നാവിനെ ഉഴിയുന്നതും അവൾക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു.. അമ്മു...പെട്ടന്ന് കാൽ വിരലിൽ ഉയർന്നു പൊങ്ങി....അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു... ഹരനും അവളുടെ ആ പ്രവൃത്തിയിൽ..പ്രതികാരം വിട്ടു...അവളെ തന്നോട്..കൂടുതൽ ചേർത്തു പിടിച്ചു കൊണ്ട് ചുംബിയ്ക്കാൻ തുടങ്ങി.... **

അങ് താഴെ... ഭഗവാനെ രണ്ടും മുകളിൽ പോയിട്ടു കുറച്ചു നേരം ആയല്ലോ... അമ്മു ഇനി ഹരനെ കൊന്നോ..അതോ അളിയൻ അവളെ കെട്ടി തൂക്കിയോ എന്നു അറിയാൻ വയ്യല്ലോ....അക്കു മുകളിലേയ്ക്ക് നോക്കി നഗം കടിച്ചു കൊണ്ട് പറഞ്ഞു... നിങ്ങളെന്താ മനുഷ്യ മുകളിലേയ്ക്ക് നോക്കി പിറുപിറുക്കുന്നെ...നിള മിച്ചറും കൊറിച്ചു കൊണ്ട് വന്നു ചോദിച്ചു... അല്ലെടി...അവര് രണ്ടെണ്ണം മുകളിൽ... രണ്ടും പണിയാൻ മാത്രം നടക്കുന്നവരാ..അതാ...പേടി...നി..ഇവിടെ ഇരി.ഞാൻ പോയി എന്താ സംഭവം എന്നു അറിഞ്ഞിട്ടു വരാം..എന്നും പറഞ്ഞു അക്കു..മുകളിലേയ്ക്ക് കയറി...ശബ്ദം ഉണ്ടാക്കാതെ...വാതിലിന്റെ അവിടെ ചെന്ന് അകത്തേയ്ക്ക് പയ്യെ. തല എത്തിച്ചു ഒന്നു നോക്കിയതും... അക്കു ഞെട്ടി...പിറകോട്ട് മാറിയതും ഒത്തായിരുന്നു... അവിടെ ഞാ....എന്താ സംഭവം... അപ്പൊ നേരത്തെ......അടി....അക്കു ആണെങ്കി കിളി പോയി നിന്നു...പയ്യെ ആ എസ്പ്രെഷനിൽ താഴേയ്ക്ക് ഇറങ്ങി ചെന്നു.. നിള ആണെങ്കി അവന്റെ വരവ് കണ്ട്. അവനെ അടിമുടി ഒന്നു നോക്കി....

നി എന്താടാ പന്തം കണ്ട പെരുച്ചാഴിയെ പോലെ വരുന്നത്...ഇതെന്താ ആകെ വിയർത്ത് കുളിച്ചു...എന്നും പറഞ്ഞു നിള നെറ്റിയിലെ വിയർപ്പ് തുടയ്ക്കാൻ ഭാവിച്ചതും.. വേണ്ട...തൊടരുത്...അക്കു ങേ.നിനക്കെന്താടാ....(നിള നിനക്ക് എന്താടി....(അക്കു ഓഹ...ദേ...ചെക്ക ഓടക്കാൻ ആണ് ഭാവം എങ്കി...അടിയ്ക്കാനാണ് തീരുമാനം...മര്യാദിയ്ക്ക് ഇരുന്നോ..എന്നും പറഞ്ഞു നിള.. മിച്ചറിലെ കപ്പലണ്ടി പറക്കാൻ തുടങ്ങി... ദൈവമേ..നിത്യ കന്യകൻ ആയ..ഞാൻ.. പ്രേമിച്ചു നടക്കുന്ന ഞാൻ..ഒരു ഉമ്മയിൽ പോലും എത്തിയില്ല...അടികൂടി പണി കൊടുക്കുന്ന രണ്ടെണ്ണം ലിപ് ലോക്ക്...എനിയ്ക്ക് എന്തിന്റ് കേട് ആയിരുന്നു....കോപ്..എന്നും പറഞ്ഞു...അക്കു നിളയെ നോക്കിയതും അവിടെ ഒരുത്തി മിച്ചറിലെ കപ്പലണ്ടി ചികഞ്ഞു പറക്കുന്നു... ആരെ കാണിയ്ക്കാൻ ആരോട് പണയാൻ.... ഞാനും ഉണ്ട്...എന്നും പറഞ്ഞു അക്കു കുറച്ചു നേരം നിളയെ തന്നെ നോക്കിയിരുന്നു... അവളുടെ പിരികവും..മൂക്കും ആ ചുണ്ടും...ഭഗവാനെ ആ സീനിന്റെ അഫ്റ്റർ എഫക്ട് ആകുമോ..ഇത്...

ഏയ്‌... എന്നാലും...ഞാൻ ഒരു ഉമ്മ കൊടുത്താലോ.. അവള് തല്ലോ...ഏയ്‌..അവളുടെ അക്കു ചേട്ടൻ അല്ലെ...എന്നും പറഞ്ഞു അക്കു...മൊത്തത്തിൽ എല്ലായിടത്തും ഒന്നു നോക്കി...ആരും ഇല്ല...കൊടുത്തേയ്ക്കാം...എന്നും പറഞ്ഞു അക്കു നിളയെ ഒന്നു തോണ്ടി വിളിച്ചു.. ഉം..എന്താ..(നിള.. ഞാൻ ഒരു ഉമ്മ തരുന്നതിൽ നിനക്കു എന്താ..അഭിപ്രായം..(അക്കു ആ..തന്നോ...(മിച്ചറിലെ കടലയും കപ്പലണ്ടിയും നുള്ളി പെറുക്കണ നിള...ചോദ്യം ശെരിയ്ക്ക് കേട്ട പോലും ഇല്ല... അക്കു ആണെങ്കി ഇതു കേൾക്കേണ്ട താമസം..നിളയെ..പിടിച്ചു വലിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു... അമ്മേ....എന്നൊരു വിളി മാത്രമേ പിന്നെ കെട്ടുള്ളൂ.. നോക്കുമ്പോ മിച്ചർ അക്കുവിനെ തലയിൽ ഇരിയ്ക്കുന്നു പാത്രം നിലത്തും...നിള ആണെങ്കി കട്ട കലിപ്പിലും... എന്താടാ അവിടെ ഒരു ശബ്ദം.....(കല്യാണി ഒരു പാത്രം തറയിൽ പോയതാ........(അക്കു പാത്രത്തിനു എപ്പോഴട നിന്റെ ഒച്ച കിട്ടിയത്......(വൈദേഹി... അത് അതിൽ കുറച്ചു മിച്ചറും കൂടി ഉണ്ടായിരുന്നു ആന്റി..(നിള.. ഉം...ഉം..(കല്യാണി നി.എന്തിനാടി...എന്നെ തല്ലിയത്..അക്കു തലയും തടവി കൊണ്ട് ചോദിച്ചു...

അത്...മോന് മനസിലായില്ല.....(നിള കലിപ്പിൽ പറഞ്ഞതും...അക്കു നിഷ്‌കു ഭാവത്തിൽ തല ആട്ടി...കാരണം വെളിവില്ലാത്ത മുതലാ...അതാ.. ആ..നി പോയി..ഈ മിച്ചറിന് പകരം വേറെ എടുത്തോണ്ട്. താ.....(നിള ഓ..പിന്നെ...എന്റെ പട്ടി പോകും....(അക്കു ആന്.....നിള വിളിയ്ക്കാൻ ഭാവിച്ചതും... അക്കു പാത്രവും എടുത്തു അടുക്കളയിലേക്ക് വിട്ടതും ഒത്തായിരുന്നു...നിള അവന്റെ പോക്ക് കണ്ട് ചിരിച്ചു.. *** ഹരൻ കുറച്ചു കഴിഞ്ഞതും....അവളിൽ നിന്നും ചുണ്ടുകൾ അടർത്തി മാറ്റി... ഇടയ്ക്ക് ചെക്കന്റെ കയ്യിൽ നിന്നും പോയിരുന്നു...അതിന്റെ ഒരു ചമ്മൽ ഹരന്റെ മുഖത്തുണ്ടായിരുന്നു.... ഹരൻ നോക്കുമ്പോൾ ഒരുത്തി കണ്ണും മുറുക്കി അടച്ചു നിൽക്കുന്നു... ഹരൻ..അവളുടെ ചുണ്ടിൽ പയ്യെ ഒന്നു തടവിയതും...അവൻ എരിവ്വലിച്ചു കൊണ്ട് കണ്ണൂ തുറന്നു... ദേ..ഇത്രേ ഉള്ളു..നിയും നിന്റെ പണിയും.അവൾ കണ്ണു തുറന്നതും ഹരൻ കലിപ്പായി...

നി..എന്താ പറഞ്ഞേ...നി പണിയും എന്നോ... എനിയ്ക്കിട്ടു പണിയുമ്പോഴേ മോള് ഇത് ഓർത്താൽ നന്ന്...കേട്ടോ..ചക്കരെ..എന്നും പറഞ്ഞു..ഹരൻ പുറത്തേയ്ക്ക് പോകാനായി ഭാവിച്ചതും.. അതേ...പ്രതികാരം നല്ല മധുരം ഉള്ളത് ആയിരുന്നു കേട്ടോ..ഇങ്ങനെ ആണ് പ്രതികാരം നടപ്പിലാക്കാൻ പോകുന്നത് എങ്കിൽ ഞാൻ റേഡിയാട്ടോ...എന്നും പറഞ്ഞു ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചു...അമ്മു ചൂളം അടിചോൻഡ്...താഴേയ്ക്ക് പോയി... പ്രതികാര മോഹി..ഫീസ് അടിച്ചു പോയി..അവിടെ നിന്നു.... ദൈവമേ...അപ്പൊ വന്ന തോന്നലിൽ കേറി ഉമ്മ കൊടുത്തതൊക്കെ ശെരി തന്നെ...ഇടയ്ക്ക് സംഗതി കയ്യിൽ നിന്നും പോയി...അതിന്റെ chalippu കൂടി മാറ്റാന ഇമ്മാതിരി ഡയലോഗ് ഒക്കെ അടിച്ചത്...എന്നിട്ടിപ്പൊ..എന്തായി അവൾക്ക് ലോട്ടറി അടിച്ച സന്തോഷം...പുല്ല്.... അമ്മു ആണെങ്കി ആദ്യ ചുംബനം..കിട്ടിയ...സന്തോഷത്തിലും... എങ്ങനെ ആണേലും ഉമ്മ കിട്ടിയില്ലേ... ഇതിൽ പിടിച്ചു ഞാൻ കയറും എന്റെ ഹരു കുട്ടാ... ഭഗവാനെ...പറ്റണെ അമ്മു മുകളിലേയ്ക്ക് നോക്കി പ്രാർധിച്ചു.......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story