പ്രണയം: ഭാഗം 15

pranayam archana

രചന: അർച്ചന

രാത്രിയിൽ ആഹാരം കഴിയ്ക്കാൻ ഇരുന്നപ്പോൾ ഹരൻ ഇട പെട്തെ ഇല്ല... ഇടപെട്ടാൽ ചിലപ്പോ വേറെ വല്ലതും കലക്കി തന്നാലോ....അതു തന്നെ കാര്യം... രാത്രി...ആരും വിലക്കാത്തത് കൊണ്ട് ഉച്ചക്കലത്തേത് കൂടി താങ്ങി.... ഹരൻ ആണെങ്കി അവളുടെ തീറ്റ കണ്ട് അവളെ തന്നെ നോക്കി...ഹരന്റെ നോട്ടം കണ്ട് അമ്മു ബീഫ് എടുത്തു കഴിച്ചു കൊണ്ട് ഒരു ലോഡ് പുച്ഛം ഇറക്കി... നി..ഇപ്പൊ തിന്നു മോളെ...മോൾക്കുള്ള പണി...വേറെ തരാം...എന്നും പറഞ്ഞു ഹരൻ അമ്മുവിനെ നോക്കി ചിരിച്ചു കൊണ്ട് കഴിയ്ക്കാൻ ആരംഭിച്ചു.. അമ്മു നോക്കുമ്പോ ഒരാള് തന്നെ നോക്കി ഇരുന്നു കിണിയ്ക്കുന്നു... ഇങ്ങേർക്ക് പ്രാന്ത് ആയ... എന്തയാലും ചിരിച്ചത് അല്ലെ നമ്മൾ ആയിട്ട് കുറയ്‌ക്കേണ്ട..എന്നും പറഞ്ഞു അമ്മു നന്നായിട്ട് ഒന്നു...പല്ലു കാണിച്ചു... അവസാനം എല്ലാരും ഭക്ഷണം എല്ലാം കഴിച്ചു ...... നിളയും ഫാമിലിയും അപ്പൊ തന്നെ ഇറങ്ങി... അന്ന് അവിടെ നിൽക്കാം എന്നു പറഞ്ഞിട്ടും....സ്നേഹത്തോടെ തന്നെ അത് നിരസിച്ചു... അവരെ യാത്രയാക്കി...എല്ലാരും...അവരവരുടെ റൂമിലേയ്ക്ക്പോയി...

അമ്മു വന്നു നോക്കുമ്പോ ഒരു മുതൽ ബെഡിൽ തെക്കു വടക്കനാ..നീണ്ടു നിവർന്ന് ബെഡ് മൊത്തത്തിൽ കയ്യടക്കി കിടക്കുന്നു... ആഹാ..എന്റെ ബെഡ്...താൻ കിടക്കും...തന്നെ ഞാൻ വെടക്കും... എന്നും പറഞ്ഞു അമ്മു വാതിലും അടച്ചു അങ്ങോട്ടു ചെന്നു... ഡോ...അങ്ങോട്ടു മാറി കിടന്നെ......(അമ്മു ....... തന്നോടാ...മാറാൻ..ഇത് എന്റെ കട്ടിലാ ആണോ....ഇത് എന്റെ ഭാര്യ വീട്... ഇത് എന്റെ ഭാര്യ കിടക്കുന്ന കട്ടില് ഞാൻ എങ്ങനെ വേണോ കിടക്കും...(ഹരൻ എങ്കിലേ ആ ഭാര്യയ്ക്ക് കിടക്കാനാ അങ്ങോട്ട് മാറി കിടക്ക് മനുഷ്യ...എന്നും പറഞ്ഞു അമ്മു ഹരനെ തള്ളി മാറ്റാൻ നോക്കി... നി.തള്ളിയിട്ടൊന്നും കാര്യം ഇല്ല...നിനക്ക് വേണം എങ്കിൽ നി..ഈ റൂമിൽ വേറെ എവിടെ എങ്കിലും കിടന്നോ...എന്നും പറഞ്ഞു ഹരൻ കമിഴ്ന്നടിച്ചു..കണ്ണടച്ചു കിടന്നു.. ആഹാ .അത്രയ്ക്ക് ആയോ....എങ്കി താൻ കിടക്കുന്ന എനിയ്ക്ക് ഒന്നു കാണണം..അമ്മു മനസിൽ പറഞ്ഞു.. പോയോ..മുതല്...ഹരൻ ചിന്തിച്ചതും...തന്റെ മേത്ത് എന്തോ ഭാരം വീഴുന്ന പോലെ തോന്നി നോക്കിയതും...

ഒരുത്തി വിസ്തരിച്ചു ദേഹത്തു കേറി കിടക്കുന്നു... ഇറങ്ങി. പോടി എന്റെ ദേഹത്തൂന്നു.... മെത്ത ആണെന്ന വിചാരം... കാണുന്ന പോലെ ഒന്നും അല്ല...ഒന്നൊന്നര വെയിറ്റാ..അമ്മാതിരി തീറ്റയാ സാദനം...(ഹരൻ ആത്മ.. ഞാൻ മറില്ലെടാ...ഇത് എന്റെ കെട്ടിയൊന്...എന്റെ കെട്ടിയൊന്റെ മുതുക്...ഞാൻ കേറി കിടക്കും...ചിലപ്പോ കേറി കടിയ്ക്കും ദേ..ഇങ്ങനെ എന്നും പറഞ്ഞു..അമ്മു ഹരന്റെ മുതുകിൽ തന്നെ കടിച്ചു... ആ.....എന്നും പറഞ്ഞു ഹരൻ ഒരു തിരിയൽ... ടി...നി.എന്താടി..പട്ടിയാണോ..ഹരൻ മുതുകിൽ അവൾ കടിച്ച ഭാഗം തൊട്ടു കൊണ്ട് പറഞ്ഞു... ആ ഒരു പട്ടിയുടെ ഭാര്യ ആയതിൽ പിന്നെ..ഞാൻ ഇങ്ങനെയാ...തനിയ്ക്ക് ദേഹം മൊത്തം ഇങ്ങനെ ഉരുട്ടി കയറ്റി വെയ്ക്കുന്നത് എന്തിനാ..മനുഷ്യന്റെ വായ പോയി..എന്നും പറഞ്ഞു അമ്മു കവിളിൽ പിടിച്ചു... പോയെങ്കി കണക്കാക്കി പോയി... കടി പട്ടി... മാറ് അങ്ങോട്ട്..എന്നും പറഞ്ഞു...ഹരൻ കട്ടിലിന്റെ ഒരു സൈഡിൽ കിടന്നു... ഓഹ്...വലിയ മസിൽ മാൻ ആയത്തിന്റെയ.. താൻ കൊണ്ട് പുഴുങ്ങി തിന്നടോ ജാട കാരാ...ഞഞ്ഞ...ഞഞ്ഞ...

എന്നും പറഞ്ഞു അമ്മു അപ്പുറത്തെ സൈഡിലേയ്ക്ക് തിരിഞ്ഞു കിടന്നു ഉറങ്ങി... ഈ പെണ്ണിനെ ഒരു വിധത്തിലും...കളിയാക്കാനും.. പണി കൊടുക്കാനും പറ്റുന്നില്ലല്ലോ..എന്ത് ചെയ്താലും..അത് എട്ടായി തിരിച്ചു കിട്ടുന്നു... ഉം..അധികം താമസിയാതെ ഇവളുടെ എല്ലു ഓടിച്ചില്ലേൽ..ശെരി ആവില്ല..എന്നും പറഞ്ഞു ഹരനും ഉറക്കം ആയി... പിറ്റെന്നു രാവിലെ തന്നെ രണ്ടു പേരും യാത്ര ആയി... കാരണം..ഒരു ദിവസം കൂടി അവിടെ നിൽക്കേണെങ്കി...അവള്..തൂത്ത് വാരും...അതുകൊണ്ട് ഹരൻ രാവിലെ തന്നെ അവളെയും കൊണ്ട് ഇറങ്ങി... ഇറങ്ങാൻ നേരം എല്ലാർക്കും ഭയങ്കര സങ്കടം ആയി...അക്കുവും നിളയും അമ്മുവും വൃന്ദയും ഒക്കെ കെട്ടിപ്പിച്ചു കരഞ്ഞു... അവസാനം ഹരനും അമ്മുവും അവിടെ നിന്നും ഇറങ്ങി.... കുറച്ചു നേരം പുറത്തോട്ട് നോക്കി ഇരുന്നപ്പോഴ മനസിലായത് വീട്ടിലേയ്ക്കുള്ള വഴിയേ അല്ല.. ഹരൻ പോകുന്നത്... ദൈവമേ ഇങ്ങേരിത് എങ്ങോട്ടാ പോകുന്നേ.... ഡോ..താൻ ഇത് എങ്ങോട്ടാ....(അമ്മു കമ്പനിയിലേക്ക്...(ഹരൻ അതിനു ഞൻ എന്തിനാ..എന്നെ വീട്ടിൽ ആക്കിയിട്ട്. തനിയ്ക്ക് പോയ പോരെരുന്നോ...അമ്മു കലിപ്പായി.. ഓ..എന്റെ ഭാര്യ എന്റെ കാര്യവും അറിഞ്ഞിരിയ്ക്കണ്ടേ..അതിനാ കൊണ്ട് പോണേ...(ഹരൻ ങേ...ഇങ്ങേർക്ക് എന്നോട് ഇത്ര സ്നേഹമോ...

എവിടെയോ എന്തോ പണി മണക്കുന്നില്ലേ എന്നൊരു സംശയം...(അമ്മു ആത്മ കുറച്ചു കഴിഞ്ഞതും ഹരന്റെ വണ്ടി വലിയൊരു കെട്ടിടത്തിന് മുന്നിൽ വന്നു നിന്നു.. വണ്ടി നിർത്തിയതും ഹരൻ വണ്ടിയിൽ നിന്നും അങ് ഇറങ്ങി..... പിറകെ അമ്മുവും.... ഹരൻ..മുന്നിലെ നടന്നു....അമ്മു കുറച്ചു നേരം അവിടെ വായി നോക്കി നിന്നു..... ടി.അവിടെ ആരെ വായി നോക്കി നിക്കാ.....കേറി വാടി.. എന്തെലും കണ്ട അപ്പൊ...വായും പോളന്നു നിന്നോണം....എന്നും പറഞ്ഞു ഹരൻ മുന്നോട്ട് നടന്നു.. അങ്ങേരുടെ.... വാചകം അടി..കാണിച്ചു തരാം... കീപ് മാനേഴ്‌സ് അമ്മു..ഇവിടുളവർ വിചാരിച്ചോട്ടെ എനിയ്ക്ക് കുറച്ചു മാനേഴ്‌സ് കൂടുതൽ ആണെന്ന് ..എന്നും പറഞ്ഞു അമ്മു മുന്നോട്ട് നടന്നു.. ചുറ്റും...നോക്കി..നോക്കി..അമ്മു മുന്നോട്ട് നടന്നതും...ഏതോ..ഒന്നിൽ തട്ടി താഴെ വീണതും ഒത്തായിരുന്നു.... വന്നു കയറിയപ്പോഴേ വീഴക്കം ആണല്ലോ..ഈശോയെ..എന്നും പറഞ്ഞു തല പൊക്കി നോക്കിയതും...ഒരുത്തി കലിപ്പിൽ നിൽക്കുന്നു... എവിടെ നോക്കിയ കൊച്ചേ. നടക്കുന്നെ..

.(അവൾ... കൊചോ....എവിടെ... എന്നും പറഞ്ഞു...അമ്മു ചുറ്റും നോക്കി... നിയെന്താടി ചുറ്റും നോക്കുന്നെ..നിനക്ക് കണ്ണില്ലേ... ജോലി ചെയ്യുന്നെങ്കിലും..കൊമ്പത്തെ ആള് പോലെ ചുറ്റും നോക്കിയ നടപ്പ്...ഇടിയറ്റ്...(അവൾ ഇടിയറ്റോ... നിയാടി..ഇടിയറ്റ്...നിന്റെ വീട്ടുകാരാടി ഇടിയറ്റ്....ത്ഫൂ.....എന്നും പറഞ്ഞു അമ്മു മനസിൽ അവളെ ചീത്ത വിളിച്ചു.. ദേവനച്ഛനെ ഓർത്ത് ഞാൻ ഒന്നും പറയുന്നില്ല...നാറി... sorry എന്നും പറഞ്ഞു അമ്മു നിലത്തു നിന്നും എണീറ്റു... sorry..... ഹും...എന്നും ചോദിച്ചു ആ പെണ്ണ് പുച്ഛിച്ചു കൊണ്ട് പുറത്തേയ്ക്ക് പോയി... ഏതാവളെടാ... ഇത്.. കുറച്ചു അഹങ്കാരം കൂടുതലാ...സദനത്തിന്‌ തീർത്ത് കൊടുക്കാം...സമയം ഉണ്ടല്ലോ..എന്നും പറഞ്ഞു അമ്മു ഹരനെ തപ്പി പോയി...ഇങ്ങേരു ഇത് എവിടെ പോയി....ആ ആരോടെങ്കിലും ചോദിയ്ക്കാം...എന്നും പറഞ്ഞു..മുന്നോട്ട് നടന്നതും... അയ്യോ..മാഡം എന്താ ഇവിടെ നിൽക്കുന്നെ... മാഡം.. ഞാനോ...എന്നും പറഞ്ഞു നോക്കുമ്പോൾ ഒരുത്തൻ വിനയ കുലനായി നിൽക്കുന്നു.... മാഡം...ഞാൻ ഇവിടത്തെ മാനേജർ കിരൺ...

സർ...മുകളിലത്തെ നിലയിൽ ആണ്..വരു..എന്നും പറഞ്ഞു കിരൺ മുൻപേ നടന്നു.... അമ്മു പിറകെയും.. മാഡം... അതൊരു രസം ഇല്ല... അതേ...ഇയാൾ എന്നെ മാഡം എന്നു വിളിയ്ക്കണ്ട...എന്നെ പേര് വിളിച്ചാൽ മതി...അമ്മു പറഞ്ഞ തും...അയാൾ..ഒന്നു ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. ഇയാളെന്താ ചിരിയ്ക്കുന്നെ..അനാമിക എന്ന എന്റെ പേര് അത്രയ്ക്ക് മോശം ആണോ...ഇനി ഇയാൾക്ക് എന്റെ പേര് അറിയില്ലേ...എന്തോ... അതേ..ഞാൻ..എന്റെ പേര്.... അറിയാം മാഡം....ഹരൻ സർ ന്റെ wife... അനാമിക..അല്ലെ...ഞാനും #✍ തുടർക്കഥ വന്നായിരുന്നു...വിവാഹത്തിന്(കിരൺ അപ്പൊ ഇവിടെത്തെ എല്ലാരും ഉണ്ടായിരുന്നോ....(അമ്മു എല്ലാരും ഉണ്ടായിരുന്നില്ല...ചിലർ....മാത്രം... പിന്നെ മാഡം...ഞാൻ പേര് വിളിക്കാഞ്ഞത് ഹരൻ സർ കേട്ടാൽ......(കിരൺ ഓഹോ... എങ്കി കുഴപ്പം ഇല്ല....എങ്കി ശെരി കിരൺ... എന്നും പറഞ്ഞു ഹരന്റെ റൂം കിരnil നിന്നും ചോദിച്ചു കൊണ്ട് അമ്മു ഹരന്റെ മുറിയിലേയ്ക്ക് പോയി... ഉം...ഇവിടെത്തെ നിയമം ഭയങ്കര ബോർ ആണല്ലോ...ഈശ്വര...എന്റെ ഭർത്താവ് അങ്ങേരുടെ യദാർത്ഥ സ്വഭാവം തന്നെ ഇവിടെയും കാണിയ്ക്കുന്നത് അല്ലെ....ഇവിടെ ഞാനൊരു കലക്ക് കലക്കും എന്റെ കറവേട്ട...... എന്നും പറഞ്ഞു അമ്മു ഹരന്റെ റൂമിലേയ്ക്ക് വിട്ടു..... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story