പ്രണയം: ഭാഗം 16

pranayam archana

രചന: അർച്ചന

ഇവളിത് എവിടെ പോയി.... നാശം...ഇതിനെയും കൊണ്ട് എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ അതോടെ തീർന്നു കിട്ടും... ചിലപ്പോ ഏതവന്റെ എങ്കിലും വായയിൽ നോക്കി നിപ്പുണ്ടാവും...ലൂസ്....എന്നും പറഞ്ഞു കലിപ്പിൽ ചെയറും പിറകിലേക്ക് നീക്കി...ഹരൻ ചാടി എണീയത്തും..അമ്മു ക്യാബിനിന്റെ വാതിലും തള്ളി തുറന്നു അകത്തേയ്ക്ക് തല ഇട്ടു നോക്കിയതും ഒത്തായിരുന്നു... ഹോ...ഇവിടെ ഉണ്ടാരുന്നോ.... എന്തായാലും കമ്പനി സൂപ്പർ...അമ്മു പറഞ്ഞതും... come ഫാസ്റ്റ് എന്നും പറഞ്ഞു ഹരൻ...പുറത്തേയ്ക്ക് കാറ്റ് പോലെ പോയതും ഒത്തായിരുന്നു.... ങേ.... എന്താ...(അമ്മു എനിയ്ക്ക് നിന്റെ പുറകെ നടക്കൽ അല്ല പണി... പെട്ടന്ന് വാ...എന്നും പറഞ്ഞു..ഹരൻ മുന്നേ നടന്നു... പെട്ടന്ന് ഹരൻ...നെറ്റിയിൽ പടർന്നു കിടന്ന സിന്ദൂരത്തിന്റെ ചുവപ്പ്...കയ്യിൽ ഇരുന്ന കർച്ചീഫ് കൊണ്ട്. തുടച്ചു...മുടി കുറച്ചു അഡ്ജസ്റ്റ് ചെയ്തു വെച്ചു ..ഇങ്ങേരു ഇത് എന്താ ഈ കാണിയ്ക്കുന്നെ...എന്നും പറഞ്ഞു നെറ്റിയിൽ തൊടാനായി പോയതും.... dont touch....എന്നും പറഞ്ഞു ഹരൻ പോയി...

അമ്മു കാര്യം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ പിറകെയും...വല്ലോം മിണ്ടി പോയാൽ ഇട്ടേച്ചു പോകും ചെറുക്കൻ അതാ..മുതൽ... ദൈവമേ...താഴെന്ന് കയറി ഇങ്ങു വന്നപ്പോ ദേ..പോണ് വേറെ എങ്ങോട്ടോ....ഇതിനു കാൽ നിലത്ത് ഉറയ്ക്കില്ലേ...ഹരനെയും പ്രാവി..അമ്മു പിറകെ നടന്നു... കുറച്ചു കഴിഞ്ഞതും...അമ്മുവിനെയും വലിച്ചു...ഹരൻ ഒരു റൂമിന്റെ മുന്നിൽ ചെന്നു നിന്നു... ടി..ഇനി അങ്ങോട്ട് നി ആയിട്ടു ഒന്നും മിണ്ടരുത്.... ഞാൻ പറയും നി അനുസരിയ്ക്കും....ഹരൻ അങ്ങനെ പറഞ്ഞതും... ഞാ......... പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി... അച്ഛന് കമ്പനി കാര്യത്തിൽ വീഴ്ച വരുത്തുന്നത് ഇഷ്ടം അല്ല... പറഞ്ഞത് മനസിലായോ..എന്ന...വാ..എന്നും പറഞ്ഞു ഹരൻ മുന്നേ കയറി.... സംഭവം ഒന്നും കത്തിയില്ലെങ്കിലും ദേവ അച്ഛന് വേണ്ടി അമ്മുവും കൂടെ കയറി...

അകത്തേയ്ക്ക് കയറിയതും..അമ്മുവിനു തല ചുറ്റുന്ന പോലെ തോന്നി... വലിയ ഒരു ഹാൾ...അതിനു നടുക്ക് ഒരു വലിയ ടേബിൾ....വട്ട മേശ സമ്മേളനം പോലെ കുറെ ആൾക്കാർ.... ദൈവമേ...വെടിക്കെട്ട് പുരയ്ക്ക് ആണോ..ഞാൻ തീ കൊളുത്തിയത്....കണ്ടിട്ട്.. തന്നെ... ഇനി ഇവിടെ നിന്നാൽ പണി..ആണ് അമ്മു...വലിഞ്ഞോ...എന്നും പറഞ്ഞു തിരിയാൻ തുടങ്ങിയതും... മിസ് അനാമിക......... മിസ്സോ.......ഞാനോ...ഏത് കോപ്പാടാ...ഞാൻ മിസ് ആണെന്ന് പറഞ്ഞത്...എന്നും ചിന്തിച്ചു തിരിഞ്ഞതും...സ്വന്തം...പ്രോപ്പർട്ടി ഇങ്ങേരിത് എന്നെ എന്തിനാ..മിസ് ആക്കിയത്... അവിടെ ഇരുന്ന ഒന്നു രണ്ടെന്നതിന്റെ മുഗം ഞെട്ടിയ പോലെ ആയിട്ടുണ്ട്..അന്തം വിട്ടു ഹരനെയും നോക്കുന്നുണ്ട്...പക്ഷെ വല്ലതും ചോദിയ്ക്കാൻ പറ്റോ.... സീ..... is my PA അനാമിക......ഹരൻ അങ്ങനെ പറഞ്ഞു അമ്മുവിനെ അവിടേയ്ക്ക് വരാൻ കണ്ണു കൊണ്ട് കാണിച്ചു... പന്നി...പണി തന്നതല്ലേ....കാലൻ..മനസിൽ പ്രാകി കൊണ്ട് ഒരു ചിരിയും ഫിറ്റ് ചെയ്ത് ഹരന്റെ അടുത്തേയ്ക്ക് ചെന്നു...

അമ്മു അങ്ങോട്ടു ചെന്ന് നിന്നതും...എന്തൊക്കെയോ സായിപ്പിന്റെ ഫാഷയിൽ കുറെ എന്തൊക്കെയോ ചുറ്റും ഇരിയ്ക്കുന്നവരോട് പറഞ്ഞു.... അമ്മുവിനാണെങ്കി ഒരു പിണ്ണാക്കും മനസിലായില്ല.. അമ്മു നോക്കുമ്പോ നേരത്തെ അമ്മുവിനെ തട്ടി വീണ മുതലും ആ കൂട്ടത്തിൽ ഉണ്ട്...അമ്മു നോക്കുമ്പോൾ കൊട്ട കണക്കിന് പുച്ഛം ആ മുഗത്തു ലോഡ് ആക്കി വെച്ചിട്ടുണ്ട്... എനിയ്ക്കും അറിയാടി പുച്ചിയ്ക്കാൻ...പക്ഷെ ഇപ്പൊ ശെരി ആവില്ല...(അമ്മു ആത്മ... ok... അപ്പൊ ഈ പ്രൊജെക്റ്റും ആയി നമുക്ക് മുന്നോട്ട് പോകാം...ഇനി എന്ത് കാര്യം എന്നെ അറിയിക്കണം എങ്കിലും എന്റെ P A യും ആയി കോണ്ടാക്ട് ചെയ്താൽ മതി..എന്നും പറഞ്ഞു ഹരൻ മീറ്റിങ് പിരിച്ചു വിട്ടു...എല്ലാരും ആ മുറി വിട്ടു പോയതും... ഡോ..താൻ ആരാന്നാ തന്റെ വിചാരം....ഹേ... തനിയ്ക്ക് തോന്നുമ്പോൾ എന്തും ചെയ്യാനുള്ള പ്രോപ്പർട്ടി ആണോ..ഞാൻ ..എന്നോട് ഒരു വാക്ക് ചോദിയ്ക്കാതെ....(അമ്മു ഹലോ..നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല.. മോൾക്കിട്ടൊരു പണി..അതിന്റെ സാമ്പിൾ ഡോസാ...

ഇങ്ങനെ പണിതാൽ നി ഒന്നും ചെയ്യില്ല എന്നു എനിയ്ക്ക് നന്നയിട് അറിയാം..കാരണം..നി വല്ല മണ്ടത്തരവും കാണിച്ചു വെച്ചാൽ അത് കമ്പനിയെ കൂടി ബാധിയ്ക്കും...അതാ..പണി തന്നപ്പോൾ ഒട്ടും കുറയാത്ത പണി തന്നത്....ഇതോടെ മോള് നന്നാവും....ഹരൻ ചിരിച്ചോണ്ട് പറഞ്ഞു പരട്ട....ഈശ്വര..ഞാൻ ഈ പോസ്റ്റിൽ ഇരുന്നിട്ട് എന്തോ കാട്ടാന...M B A പോലും അല്ല.... വെറും.. B A യാ...അതും ഹിസ്റ്ററി...ഞാൻ എന്തോന്നെടുത്തിട്ടു കാട്ടും... അമ്മു കുഴങ്ങി.. നി..ഇപ്പൊ...വിചാരിയ്ക്കുന്നത്...എനിയ്ക്ക് മനസിലാവും...പിന്നെ..എന്തൊക്കെയായാലും നിയും കൂടി ഇതിന്റെ ഒരു കിടപ്പവശം അറിഞ്ഞിരിയ്ക്കുന്നത് നല്ലതാ...പിന്നെ അച്ഛനോട് പറഞ്ഞു പാര പണിയാൻ നിൽക്കണ്ട...നിനക്കും കൂടി ഉത്തരവാദിത്വം ഉള്ളത...ഇനി..ഇതൊന്നും നിന്നെ ബാദിയ്ക്കില്ല..കമ്പനി എങ്ങനെ വേണൊ പോട്ടെ എന്നന്നെങ്കി നിന്റെ ഇഷ്ടം...എന്നും പറഞ്ഞു ഹരൻ...പോയി... ഇങ്ങേരു ഇത് ഒന്നരാണ്ടം പണിയായി..പോയി തന്നത്....ഈശോയെ ഈ കുരുക്കിൽ നിന്നും കര കയറാൻ ഉള്ള വഴി നി തന്നെ കാട്ടി തരണേ..

എന്നും പറഞ്ഞു അമ്മുവും പിറകെ പോയി... ** റൂമിൽ...ഹരൻ അയ്യോ..ഇപ്പോഴാ ഒന്നു സമദാനം ആയത്...എന്തൊക്കെ ആയിരുന്നു..അവളുടെ ഒരു ജാഡ.. ഇപ്പൊ നോക്കിയേ...ഹോ..എന്നും പറഞ്ഞു ഹരൻ നല്ല ഒരു പണി കൊടുത്ത നിർവൃതിയിൽ...ഇരുന്നു... sir മേ i......(കിരൺ യെസ്... sir.... പ്രോജക്ടിന്റെ ഡീറ്റയിൽസ്...... ഉം... ok.. ഗോ.....(ഹരൻ കിരൺ....(ഹരൻ എന്റെ കല്യാണം കഴിഞ്ഞ കാര്യം എല്ലാർക്കും അറിയാം എങ്കിലും wife ആരാണെന്നു ആർക്കും അറിയില്ല..ഇവിടെ ചിലർ ഒഴികെ...സോ..അത് ഞാൻ പറയുന്ന വരെ പുറത്തു അറിയരുത്...അത് സ്രെദ്ധ ഉണ്ടാവണം...ok.... ok... sir...(കിരൺ then ഗോ....ഹരൻ പറഞ്ഞതും കിരൺ അവിടന്ന് പോയി... കിരൺ പോയി കഴിഞ്ഞതും അമ്മു കയറി വന്നു... താൻ എന്നെ mis ആക്കിയത്...എന്തിനാ...(അമ്മു അതൊന്നും നിന്നെ ബോഡിപിയ്ക്കേണ്ട കാര്യം ഇല്ല..എന്നും പറഞ്ഞു ഹരൻ ഫയലിൽ മുഗം പൂഴ്ത്തി... പിന്നെ..എന്നെ ഇവിടെ എല്ലാരും എന്താണോ..വിളിക്കുന്നത് അത് തന്നെ നിയും വിളിയ്ക്കണം.... ഓഹ്...പിന്നെ...

.(അമ്മു നി..ഇങ്ങനെ മാനേർഴ്‌സ് ഇല്ലാതെ വായിൽ തോന്നിയത് പറഞ്ഞാൽ...ഈ കമ്പനിയുടെ നിലനിൽപ്പിനെയും അത് ബാധിയ്ക്കും...സോ... ഹ്...ഞാൻ വിളിയ്ക്കാം..അതും ഈ റൂമിനു പുറത്ത്...അതും ഞാൻ തന്റെ കെട്ടിയവൾ അല്ല എന്നു വിചാരിയ്ക്കുന്നവരുടെ അടുത്ത് മാത്രം...അതിനു സമ്മതം ആണോ...ഇല്ലേൽ...ഞാൻ എന്റെ പാട് നോക്കി പോകും....(അമ്മു ok....(ഇല്ലേൽ ഇതിനു കൊടുക്കാൻ ഉള്ള പണി ഒന്നും നടക്കില്ല..) അപ്പൊ ഞാനും ok.. അല്ല ഇവിടെ ശെരിയ്ക്കും എന്താ എനിയ്ക്ക് പണി...(അമ്മു അത് വഴിയേ മനസിലാവും....പിന്നെ ഇന്നു താൻ ലീവ്...അടുത്ത ദിവസം മുതൽ...താൻ ജോലിയ്ക്ക് കയറണം....അതും എന്നെക്കാൾ മുന്നേ..sharp.. ടൈം ആയിരിയ്ക്കണം...(ഹരൻ അപ്പൊ..നമ്മൾ ഒരുമിച്ചു അല്ലെ.....ഇറങ്ങുന്നത്...(അമ്മു അല്ല.... അപ്പൊ കൂടുതൽ ചോദ്യം ഒന്നും വേണ്ട.... പിന്നെ നിനക്കുള്ള റൂമും ഇവിടെ തന്നെയാണ്...ദേ അവിടെ എന്നും പറഞ്ഞു...ഹരന്റെ അടുത്തു തന്നെ...അതിന്റെ set up ഒക്കെ റെഡിയാക്കി..വെച്ചിട്ടുണ്ട്..... അപ്പൊ ശെരി...എന്നും പറഞ്ഞു ഹരൻ പോയി... അമ്മു ആണെങ്കി എന്തോ പോയ അണ്ണാനെ കണക്കും നിന്നു......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story