പ്രണയം: ഭാഗം 17

pranayam archana

രചന: അർച്ചന

ചെ...ആകെ ഇടങ്ങേരു ആയി...പുല്ല്... അല്ലേലും അങ്ങേർക്ക് ഒരു കൊമ്പ് കൂടുതലാ...അതാണല്ലോ..എന്നോട് പോലും ചോദിയ്ക്കാതെ എനിയ്ക്കിട്ട് പണിഞ്ഞത്... താൻ നോക്കികൊടോ...3 ദിവസം തനായിട്ടു തന്നെ എന്നെ ഇവിടുന്നു മറ്റും.....അമ്മു ആരോടെന്നില്ലതെ പിറുപിറുത്തു കൊണ്ട് നിന്നു.. അല്ല P A ഇവിടെ നിൽക്കുവരുന്നോ.. ഞാൻ എവിടെ എല്ലാം തിരക്കി...ഹരൻ കളിയാക്കി ചോദിച്ചു കൊണ്ട് റൂമിലേയ്ക്ക് ചെന്നു എന്നാതിനാ...ഇനി അടുത്ത പണി തരാനാണോ... പിന്നെ താൻ അധികം നെഗളിയ്ക്കുക ഒന്നും വേണ്ട...ഞാൻ അച്ഛനോട് പറഞ്ഞു ഈ പോസ്റ്റിൽ നിന്നും മാറും...ഇല്ലേൽ താൻ ആയിട്ടു എടുത്തു കളയും താൻ നോക്കിയ്ക്കോ...(അമ്മു നി പോകുകയും ഇല്ല..ഞാനായിട്ടു എടുത്തു കളയുകയും ഇല്ല.....മോള് ഇവിടെ തന്നെ ജോലി ചെയ്യും..ഹരനും വാശി ആയി... ആ..നമുക്ക് കാണാം....(അമ്മു കാണാടി....(ഹരൻ കലിപ്പായി... പെട്ടന്നാണ് ആ ക്യാബിൻ തള്ളിത്തുറന്നു....ഒരുത്തി അങ്ങോട്ടു കയറി വന്നത്.... ഓഹ്..ഈ മുതലാണോ....

(അമ്മു ആത്മ അതു കണ്ടതും ഹരൻ വീണ്ടും കലിപ്പായി.... വാതിലിൽ മുട്ടാതെ ആണോ...കയറി വരുന്നത്... മിസ് മയൂരിയ്ക്ക് അത് അറിയില്ല എന്നുണ്ടോ...(ഹരൻ ഓഹ്...ഹരൻ...നമ്മൾ തമ്മിൽ ഇത്തരം ഒന്നിന്റെ ആവശ്യം ഉണ്ടോ..ഈ മുറിയിൽ എനിയ്ക്ക് എപ്പോൾ വേണം എങ്കിലും കയറിവരാമല്ലോ...നമ്മൾ തമ്മിൽ കോണ്ട്രാക്ട് ഉള്ളത് അല്ലെ...സോ...(മയുരി.. ആഹാ...അങ്ങനെ വരുന്നത് എനിയ്ക്ക് ഒന്നു കാണണം അല്ലോ....(അമ്മു ആത്മ അതിനു.... നമ്മൾ തമ്മിൽ just ഡീലിങ് മാത്രം ആണുള്ളത്..അതും മയുരിയും ആയുള്ളതല്ല...your ഫാദറും ആയി... ആ ഡീലിങിന് അച്ഛന് വരാൻ കഴിയാത്തത് കൊണ്ട് മകൾ വന്നു...അത്രേ ഉള്ളു... ഇനി ആരായാലും എന്റെ മുറിയിലേയ്ക്ക് കടന്നു വരണം എങ്കിൽ knock ചെയ്യണം.....മനസിലായോ...ഹരൻ കലിപ്പിൽ പറഞ്ഞതും..അത്രയും നേരം അഹങ്കാരത്തിൽ നിന്നവൾക്ക് കുറച്ചൊരു ജാള്യത തോന്നി... കൂടുതൽ ആയി തോന്നിയത്...ഒരു ജോലിക്കാരിയുടെ മുന്നിൽ വെച്ചു തന്നെ ഇൻസെൾറ്റ് ചെയ്തതിൽ ആണ്...

ടി...ഞങ്ങൾ തമ്മിൽ സംസാരിയ്ക്കുമ്പോൾ നി എന്തിനാ ഇവിടെ നിൽക്കുന്നത്...your just P A ...get ഔട്ട്.....(മയൂരി.. അവൾ..ഞാൻ പറയാതെ പോകില്ല.... പിന്നെ ഞങ്ങൾ നിങ്ങളുടെ കമ്പനിയുമായി contract സൈൻ ചെയ്തതൊക്കെ ശെരിയാണ്.. പക്ഷെ...എന്റെ എംപ്ലോയിയുടെ മുകളിൽ അധികാരം കാണിയ്ക്കാൻ മുതിരരുത്...മനസിലായോ....മനസിലായെങ്കിലും ഇപ്പോൾ ഈ മുറി വിട്ടു പോകാം...ബാക്കി ഡീലിങ് എല്ലാം തന്റെ അച്ഛനുമായി സംസാരിച്ചോളം... യൂ ലീവ്....എന്നു ഹരൻ തറപ്പിച്ചു പറഞ്ഞതും...മയൂരി..ദേഷ്യം അടക്കി അമ്മുവിനെ കലിപ്പിച്ചൊന്നു നോക്കി പുറത്തേയ്ക്ക് നടന്നു... അമ്മു ആണെങ്കി അഭിമാനത്തോടെ തന്റെ കെട്ടിയൊനെ..നോക്കി..ഉം..അത്ര തറ അല്ല ആശാൻ... ഹ...ഇനി എന്നെ ഇനി എന്നാണാവോ..മൈന്റ് ചെയ്യുന്നത്...അമ്മു ഹരന്റെ മുഗത്തു നോക്കി നെടുവീർപ്പിട്ടു... എന്താടി..നോക്കി ഊറ്റുന്നത്... അമ്മു ഹരനെ കുറിച്ചു അഭിമാനിച്ചു അങ്ങോട്ടു വെച്ചതും ഹരൻ തുടങ്ങി... അടിപൊളി...ഇതിനെ കുറച്ചു നേരം ഈ ബിൾഡിങ്ങിന്റെ മുകളിൽ എത്തിച്ചത് വെറുതെ ആയി....

ആ..ഞാൻ ഊറ്റും സ്വന്തം പ്രോപ്പർട്ടി അല്ലെ....അതിനു തനിയ്ക്കെന്താടോ...കെളവ....(അമ്മു കെളവനോ..ഞാനോ..നിന്നെ ഞാൻ ഇന്ന്....എന്നും പറഞ്ഞു ഹരൻ ഇരുന്നിടത്തു നിന്നും എണീറ്റത്തും...ഇങ്ങോട്ടു ആക്രമണം വരുന്നതിനു മുന്നേ അമ്മു അങ്ങോട്ടു കയറി ...പക്ഷെ...രണ്ടിന്റെയും സമയം നല്ലത് ആയത് കൊണ്ട്..രണ്ടും അവന്റെ ചെയറും വേറെ എന്തൊകെയോ സാധനങ്ങളും പേപ്പറുകളും ഒക്കെ ആയി...നേരെ താഴെ പ്പോയി... മേ...ഐ.. എന്നും പറഞ്ഞു അതേ സമയം കിരണും അകത്തേയ്ക്ക് വന്നു.... നോക്കുമ്പോൾ രണ്ടെണ്ണം താഴെ കിടക്കുന്നു... ഒപ്‌സ്...sorry sir ഞാൻ അറിയാതെ....എന്നും പറഞ്ഞു ഒരു ചിരിയും നൽകി..കിരൺ പോയി.... എണീയ്ക്കേടി...കാളി...കിരൺ എന്ത് വിചാരിച്ചു കാണും....ഹരൻ അവളെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു.. ആഹാ.താൻ അല്ലെടോ..തുടങ്ങി വെച്ചത്... അതുകൊണ്ടല്ലേ ...ഇത്രയും..അമ്മു അവന്റെ മുകളിൽ കിടന്നു കൊണ്ട് പറഞ്ഞു.. നിന്നോട് എന്റെ മെക്കിട്ടു കയറാൻ ഞാൻ പറഞ്ഞോ...ഞാൻ എന്തെലും ചെയ്യുന്നതിന് മുൻപ് എന്റെ മേല് ചാടി കയറിയിട്ട് എനിയ്ക്കായി കുറ്റം...

മാറടി അങ്ങോട്ട്...മുടിഞ്ഞ ഭാരം..സാദനം..(ഹരൻ ആഹാ...ഞാനെ hight നുള്ള വെയിറ്റെ ഉള്ളു..വെറും 65 കിലോ...(അമ്മു ഓഹ്..അതു കുറഞ്ഞു പോയി... തീറ്റി അല്ലെ അതാ..(ഹരൻ താൻ കളിയാക്കുവാണോ... താനും ഉരുട്ടി കയറ്റിയിട്ടുണ്ടല്ലോ... കൊറേ...ഹും ഒരു 65 കിലോ പോലും താങ്ങാൻ ഉള്ള ശേഷി ഇല്ല...പരട്ടയ്ക്ക്...എന്നും പറഞ്ഞു അമ്മു ഹരന്റെ മുകളിൽ നിന്നും എണീറ്റു മാറി... പാവം ചിലപ്പോ ഭാരം താങ്ങാൻ പറ്റാതെ പൊടിഞ്ഞു പോയാലോ... നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ടെടി..എനിയ്ക്കും വരും അവസരം...ഇറങ്ങി പോടി എന്റെ മുറിയിൽ നിന്ന്....(ഹരൻ ഒമ്ബ്രാ....എന്നും പറഞ്ഞു പുച്ഛിച്ചു അമ്മു #✍ തുടർക്കഥ പോയി..... ഹും..md ടെ അഹങ്കാരമാ തെണ്ടിയ്ക്ക്...എന്നും പറഞ്ഞു ഹരനെയും ചീത്ത പറഞ്ഞു അമ്മു പുറത്തേയ്ക്ക് ചെന്നതും...കിരൺ ആകെ എന്തോ പോലെ ഇരിയ്ക്കുന്നു... ഹലോ...എന്നാ പറ്റി....(അമ്മു നതിങ് മാഡം.... ഞാൻ..അറിയാതെ...മുറിയിൽ കയറി വന്നതാണ്.. sorry.... ഞാൻ..പോട്ടെ ..കുറച്ചു ജോലി ഉണ്ട്...എന്നും പറഞ്ഞു കിരൺ ഒഴിഞ്ഞു മാറി....

ഇതെന്തു പറ്റി....അമ്മു അന്തം വിട്ടു നിന്നതും... കമ്പനയിലെ വേറൊരു സ്റ്റാഫ് അവിടേയ്ക്ക് ചെന്നു... നേരത്തെ ഒരു മാഡം പുറത്തേയ്ക്ക് വന്നില്ലേ...അവര് കിരൺ സർ നെ തല്ലി... അബദത്തിൽ ദേഹത്ത് തട്ടി എന്നും പറഞ്ഞു...പക്ഷെ അവരുടെ കയ്യിൽ ആയിരുന്നു മിസ്റ്റെക്ക്... എന്നിട്ട് കിരൺ തിരിച്ചൊന്നും ചെയ്തില്ലേ...(അമ്മു അത്...വല്ലതും പറഞ്ഞാൽ..ജോലി പോകും..അതാ... ഉം.. അല്ല.. അവര് എങ്ങോട്ടാ പോയത്..(അമ്മു പാർക്കിങ് എരിയായിലേയ്ക്ക് ആണെന്ന് തോന്നുന്നു....(സ്റ്റാഫ് കിരണിന്റെ നമ്പർ കയ്യിൽ ഉണ്ടോ....എങ്കിൽ താ... എന്നുംപറഞ്ഞു അവരുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി..അവർക്ക് ഒരു താങ്സും പറഞ്ഞു അമ്മു നേരെ പാർക്കിങ്ങിങ് എരിയായിലേയ്ക്ക് വിട്ടു.. കൂടെ കിരണിന് കാൾ ചെയ്തു അവിടേയ്ക്ക് വരാൻ പറഞ്ഞു.... അമ്മു ചെല്ലുമ്പോൾ മയൂരി അവരുടെ കാറിനു അടുത്തു ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.... എസ്ക്യൂസ് മീ......(അമ്മു yes..... എന്നും പറഞ്ഞു അവർ തിരിഞ്ഞതും...മുഖമടച്ചു അടിവീണതും ഒത്തായിരുന്നു.....

മയൂരി നോക്കുമ്പോൾ അമ്മു കലിപ്പിൽ നിൽപ്പൊൻഡ് ...പിറകിൽ ആയി...കിരണും... സംഭവം എന്താണെന്ന് മനസ്സിലായില്ലെങ്കിലും അപ്പോൾ തന്നെ കിരൺ ഓടി വന്നു... ആഹാ...എത്തിയോ..കറക്റ്റ് ടൈം ആണല്ലോ... എല്ലാം വ്യക്തം ആയി കണ്ടല്ലോ.... അമ്മു കിരണിനോട് ചോദിച്ചു... കിരൺ യന്ത്രികം ആയി തലയാട്ടി.... അപ്പൊ ok... ഇനി..നിന്നോട് എന്നും പറഞ്ഞു അമ്മു മയൂരിയ്ക്ക് നേരെ തിരിഞ്ഞു... say sorry....... കിരണിനെ കാട്ടി അമ്മു പറഞ്ഞു... what.......sorry.. അതും ഞാൻ... you....bich.. എന്നെ അടിയ്ക്കാൻ മാത്രം ആയോ...(മയു... ഡയലോഗ് പിന്നെ ആദ്യം ഞാൻ ചോദിച്ചത്.. sorry..... പറ....(അമ്മു ഞാൻ പറയില്ല.....(മയു.. ട്ടെ........ അമ്മു വീണ്ടും അടിച്ചതും...കിരൺ ഇടയ്ക്ക് കയറി... വേണ്ട...മാഡ്..... അനാമിക...പ്രശ്നം വഷൾ ആവും.... say sorry... പറയാതെ മോള് പോവില്ല... ഇനിയും പറഞ്ഞില്ല എങ്കിൽ ഇനിയും കിട്ടും... ദേ ഇപ്പൊ തന്നെ ചോര പൊടിഞ്ഞു...അമ്മു..പറഞ്ഞതും മയൂരി അവിടെ തൊട്ടു നോക്കി...

അവൾ കലിപ്പിൽ കിരണിനെയും അമ്മുവിനെയും നോക്കി..യിട്ടു കടുപ്പത്തിൽ sorry പറഞ്ഞു.. ഇനി കിരൺ പൊയ്ക്കോ....അമ്മു പറഞ്ഞതും കിരൺ അപ്പൊ തന്നെ വിട്ടു മാറി... I will show you......(മയൂ.. ഓഹ്..കാണിച്ചോ..ഞാനും കൂടാം..ഷോ നടത്താൻ.. അല്ലേൽ തന്നെ ഇതിൽ കൂടുതൽ ഇനി എന്നാ കാട്ടാന...അവളുടെ കീറിയ നിക്കറും ഒരു ഒട്ടിയ ബനിയനും മുഗത്തു കുറെ പെയിന്റും...(അമ്മു ടി..നിനക്കു എന്നെ ശെരിയ്ക്ക് അറിയില്ല... നി വെറും ഒരു ജോലികാരിയാ അത് മറക്കണ്ട...(മയൂ... നിനക്ക് എന്നെയും ശെരിയ്ക്ക് അറിയില്ല... പിന്നെ ജോലികാരി ആണ്..ഈ കമ്പനിയിലെ...നിന്റെ അച്ഛൻ വിചാരിച്ചാൽ പറ്റില്ല..എന്റെ നേരെ ഒരു വിരൽ അനക്കാൻ...പിന്നെയാ നി...ഒന്നു പോടി... പിന്നെ...ഹരൻ sir എന്റെ മുന്നിൽ വെച്ചു നിന്നെ വഴക്കു പറഞ്ഞ ചോര്ക്ക് നിന്റെ ആൾക്കാരുടെ അടുത്തു വേണം കാണിയ്ക്കാൻ..അല്ലാതെ..ഇവിടെ ജോലി ചെയ്യുന്നവരെ വെച്ചു അല്ല.... ഇനിയും ഇതുപോലെ വല്ലതും കാണിയ്ക്കാനാണ് ഉദ്ദേശം എങ്കിൽ മോളുടെ മുഗത്തു ഈ അഞ്ചു വിരലും പതിഞ്ഞു കിടക്കും permenent ആയിട്ടു..മനസിലായോ...

ഇനി..പൊയ്ക്കോ...എന്നും പറഞ്ഞു..അമ്മു മുന്നിൽ നിന്നും മാറി നിന്നു... അമ്മു മാറിയതും മയൂരി കാറിൽ കയറി... നി ചെവിയിൽ നുള്ളിയ്ക്കോ...നിന്റെ ജോലി തെറിയ്ക്കും..അധികം വൈകാതെ തന്നെ.....(മയൂ.. ഓ..സന്തോഷം ചേച്ചി..ചെന്നാട്ടെ...അമ്മു പറഞ്ഞതും..അവൾ കാർ എടുത്തു.... കുറച്ചു കഴിഞ്ഞു അമ്മു അകത്തേയ്ക്ക് ചെല്ലുമ്പോൾ കിരൺ വഴിയിൽ തന്നെ ഉണ്ടായിരുന്നു... മാഡം എന്ത് പണിയ കാണിച്ചത്.. അവര്...ഇനി...(കിരൺ അതേ...നിങ്ങടെ ഹരൻ sir ആയിരുന്നെങ്കിലും ഇതേ ചെയ്യുള്ളു... കാരണം ഹരുവിനും അങ്ങേരു അല്ലാതെ വേറെ ആരും തന്റെ ആൾക്കാരുടെ മേൽ അധികാരം കാണിയ്ക്കുന്നത് ഇഷ്ടം അല്ല...ഇപ്പൊ എനിയ്ക്കും..നിങ്ങടെ sir കൊടുക്കാനുള്ളത് ഞാൻ കൊടുത്തു.. എന്തായാലും അതിന്റെ പേരിൽ എന്റെ ജോലി പോണെങ്കിൽ പോട്ടെ... അമ്മു ചിരിച്ചോണ്ട് പറഞ്ഞതും കിരണിലും ഒരു ചിരി വിരിഞ്ഞു.. ആഹാ..ചിരിച്ചല്ലോ..സമദാനം... അപ്പൊ ഫ്രണ്ടസ്....അമ്മു കൈ നീട്ടിയതും കിരൺ ഒന്നു ആലോചിച്ചു നിന്ന ശേഷം കൈ കൊടുത്തു... ആ പിന്നെ ഇക്കാര്യം ആരോടും പറയണ്ട...ok.. ഇനി എന്നെ മാഡം എന്നു വിളിയ്ക്കരുത്..അനു എന്നോ അനാമിക എന്നോ..അമ്മു എന്നോ വിളിയ്ക്കാം..അപ്പൊ ഞാൻ പോണേ എന്നും പറഞ്ഞു അമ്മു പോയി............ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story