പ്രണയം: ഭാഗം 18

pranayam archana

രചന: അർച്ചന

അന്ന് പിന്നെ വേറെ ഒരു പണിയും അമ്മുവിനു കിട്ടിയില്ല...അതുകൊണ്ട് സമയം പോകാൻ അമ്മു കമ്പനി മുഴുവൻ വാറ്റി നടന്നു...ഒരുവിധം ആൾക്കാരെ ഒക്കെ കയറി അങ് പരിചയപ്പെട്ടു... അങ്ങനെ പരിചയപെടലും വാറ്റി നടക്കലും ഒക്കെ കഴിഞ്ഞപ്പോ ഒരു നേരം ആയി...ഹരൻ ജോലിയൊക്കെ തീർത്തു ഇറങ്ങിയപ്പോ സമയം..രാത്രി ആയി... അവസാനം..അമ്മുവിനെയും കൊണ്ട് നേരെ വിട്ടു.... ദേ.. എനിയ്ക്ക് വിശക്കുന്നു.....(അമ്മു അതിനു...(ഹരൻ അതിനു എന്തന്നോ... മനുഷ്യന് വല്ലതും വാങ്ങി താ.....അമ്മു ഹരന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.... ഇത് ശല്യം ആയല്ലോ... ആ. വാങ്ങി തരാം....എന്നും പറഞ്ഞു ഹരൻ അടുത്തുള്ള..ഒരു ഹോട്ടലിനു മുന്നിൽ കാർ നിർത്തി... അമ്മു നോക്കുമ്പോൾ...ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ...അമ്മു ആണെങ്കിൽ അതിനെ തന്നെ നോക്കി ഇരുന്നു... ഇറങ്ങുന്നില്ലേ...വിശക്കുന്നു എന്നും പറഞ്ഞു തൊള്ള പൊട്ടിച്ചിട്ടു...ഇറങ്ങേടി...എന്നും പറഞ്ഞു ഹരൻ മുന്നിൽ നടന്നു.....

അമ്മു...പിറകെയും... പൊന്നു മോളെ..അന്ന് എന്നെ നി പാവയ്ക്ക വെള്ളം കുടിപ്പിച്ചു എന്നെ പട്ടിണി ആക്കിയില്ലേ...ഇന്ന് ദൈവമായിട്ടു ഒരവസരം തന്നിരിയ്ക്കുവാ...ചേട്ടൻ ഇത് പൊളിച്ചടുക്കും...ഹരൻ പിറകെ നടക്കുന്ന അമ്മുവിനെ ഒന്നു പാളി നോക്കി ഊറി ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് പോയി... അമ്മു ആണെങ്കി ഹോട്ടലിന്റെ ഭംഗി ഒക്കെ നോക്കി...പിറകെയും... ഹോ..ഇവിടെ യൊക്കെ ഒരു ചായക്ക് വരെ ഒരു ബിരിയാണിയുടെ പൈസയ...ഹും.ഇങ്ങേർക്കിത് വല്ല ആവശ്യവും ഉണ്ടായിരുന്നോ...വൻ സെറ്റ് up ഒക്കെ തന്നെയാ...പര എച്ചികള.... ഇതിന്റെ ഒക്കെ മുതളിമാർ... എന്നും പറഞ്ഞു അമ്മു അകത്തേയ്ക്ക് ചെന്നു..നോക്കുമ്പോൾ ഹരൻ..ഒരു ടേബിളിൽ ഇരിയ്ക്കുന്നു...കൂടെ അടുത്തുള്ള ആളുടെ അടുത്തു എന്തൊക്കെയോ കാർഡ് നോക്കി പറയുന്നും ഉണ്ട്.. അമ്മു അപ്പൊ തന്നെ ഹരന്റെ ഓപ്പോസിറ്റ് കിടന്ന ചെയറിൽ ചെന്നു ഇരുന്നു...ചുറ്റും ഉള്ള ആൾക്കാരെ ഒന്നു വീക്ഷിച്ചു... എല്ലാം...വൻ സെറ്റപ്പാ.... എന്നും പറഞ്ഞു ചുറ്റും നോക്കി ഇരുന്നപ്പോ തന്നെ ആരൊക്കെയോ എന്തൊക്കെയോ ഫുഡും കൊണ്ട് ടേബിൾ നിറച്ചു...

അമ്മു ആണെങ്കി എല്ലാം കണ്ട് അന്തം വിട്ടു നോക്കുന്നുണ്ട്....കൂടെ ഹരനെയും.. ഹരൻ ആണെങ്കി അവളെ മൈൻഡ് ചെയ്യാതെ..കൊണ്ട് വന്ന ഭക്ഷണം കഴിയ്ക്കുന്നുണ്ട്..അതും എന്തൊക്കെയോ സദാനങ്ങൾ വെച്... കോപ് ...ഇങ്ങേരിതു മനപൂർവം ചെയ്തതാ... ഡോ....അമ്മു ഹരനെ പയ്യെ വിളിച്ചു..... ഉം....(ഹരൻ ദേ മര്യാദിയ്ക്ക് ഈ ഫുഡ് മാറ്റി എനിയ്ക്ക് വേറെ പറയണം...ഈ ഈർക്കിലും കോലും ഒന്നും വെച്ചു തിന്നാൽ എനിയ്ക്ക് അറിയില്ല....(അമ്മു അറിയില്ല എങ്കി തിന്നണ്ട.. നി എനിയ്ക്ക് തന്ന പണി ഞാൻ മറന്നിട്ടില്ല...അന്ന് ഞാൻ കഴിച്ചത് മൊത്തം നി പുറത്തു കളയിപ്പിച്ചില്ലേ...അതിനുള്ള ചെറിയ റിവഞ്ചു...വേണൊങ്കി കഴിയ്ക്കടി...എന്നും പറഞ്ഞു ഹരൻ ഭക്ഷണം കഴിയ്ക്കാൻ തുടങ്ങി.. കാലാ....താൻ എനിയ്ക്കിട്. തന്നെ.... ഈശ്വര..ആകെ അറിയാവുന്നത് ഫോർക് കൊണ്ട് കുത്തി പഴവും ന്യൂഡില്സും കഴിയ്ക്കാനാണ്...അല്ലാതെ ഇതൊക്കെ ....അമ്മു ദയനീയം ആയി..ചുറ്റും നോക്കി... ചുറ്റും വലിയ ആൾക്കാർ..... ദേ.. ഞാൻ അവസാനം ആയിട്ടു ചോദിയ്ക്കുവാ....

തനിയ്ക്ക് വേറെ ഓർഡർ ചെയ്യാൻ പറ്റുമോ..ഇല്ലയോ.... അമ്മു അങ്ങനെ ചോദിച്ചതും ഹരൻ പുച്ഛത്തോടെ വീണ്ടും കഴിയ്ക്കാൻ തുടങ്ങി.. ആഹാ..അത്രയ്ക്ക് ആയോ...ശെരിയ്ക്കും തനിയ്ക്ക് പെണ്പിള്ളേരെ അറിയില്ല.. ടിപ്പ് ടോപ്പ് ഒക്കെ തന്നെയാ..പക്ഷെ വിശപ്പ് കയറിയാൽ പ്രാന്ത പ്രാന്ത്..ഇനി താൻ എന്നെ ഇമ്മാതിരി സ്ഥലത്ത് കൂട്ടികൊണ്ട് വന്നിട്ടു ഇമ്മാതിരി പണി എനിയ്ക്ക് തരുന്നത് എനിയ്ക്കൊന്നു കാണണം എന്നും മനസിൽ പറഞ്ഞു... അമ്മു പ്ലേറ്റ് എടുത്തു എല്ലാത്തിൽ നിന്നും കുറേച്ച വാരി പ്ലേറ്റിൽ വെച്ചു കൈകൊണ്ട് കഴിപ്പു തുടങ്ങി.... ഹരൻ ആണെങ്കി ഒരു നിമിഷം അന്തിച്ചു ഇരുന്നു പോയി...വായിൽ വെച്ച ആഹാരം പോലും താഴേയ്ക്ക് ഇറങ്ങുന്നില്ല.. അമ്മു ആണെങ്കി നല്ല പോളിംഗും.. വേണ്ടായിരുന്നു...ഇതിപ്പോ..ഞാൻ നാറിയ പരിപാടി ആയിപ്പോയി...എന്നും പറഞ്ഞു ചുറ്റും നോക്കുമ്പോൾ ഹോട്ടലിലെ സ്റ്റാഫ് ഉൾപ്പെടെ ഉള്ള ആൾക്കാർ അമ്മുവിനെയും അവളുടെ തീറ്റിയെയും കൂടെ തന്നെയും നോക്കുന്ന കണ്ട് ഹരൻ..ആകെ...ചളിച്ചു ഇരുന്നു...

ടി...എന്താ നി ഈ കാണിയ്ക്കുന്നത്....ഹരൻ അമ്മു കേൾക്കാൻ വേണ്ടി ചോദിച്ചു...എവടെ...അവള് വീണ്ടും കഴിപ്പു തുടർന്നു ..ഏകദേശം ടേബിളിലെ ഫുഡ് തീരാറായതും..അതേ.ചേട്ടോയ്...w പോലത്തെ കൊഞ്ച് റോസ്റ്റ് ഉണ്ടോ....അമ്മു അവിടെ നിന്ന...സ്റ്റാഫിനോടായി ചോദിച്ചു... ഹരൻ ആണെങ്കി...ആകെ. കലിപ്പിൽ അവളെ നോക്കി.. എന്താ...മാഡം പറഞ്ഞേ..w പോലത്തെയോ....അയാൾ നിന്നു പരുങ്ങുന്നത് കണ്ടതും.. ചേട്ടൻ പോയി രണ്ടു കൊഞ്ച് എടുത്തു w പോലെ ആക്കി റോസ്റ്റ് ചെയ്തു കൊണ്ട് വാ....അതും കൂടി കഴിയിച്ചിട്ടെ ഞാൻ പൊന്നുള്ളൂ....എന്നും പറഞ്ഞു അമ്മു ബാക്കി ഇരുന്ന ഫുഡുകൂടി കഴിയ്ക്കാൻ തുടങ്ങി... അങ്ങേരു അപ്പൊ തന്നെ കൊഞ്ച് റോസ്റ്റും കൊണ്ട് വന്നു.....ചൂടോടെ തന്നെ അമ്മു അതും അകത്താക്കി...വിരലും നുണഞ്ഞു ഒരു ഏമ്പക്കവും വിട്ടു... പൂർത്തി ആയി...(ഹരൻ മനസിൽ പറഞ്ഞു അപ്പോഴേയ്ക്കും ബില്ലും വന്നു അമ്മു എണീയക്കാൻ ഭാവിച്ചതും...ഹരൻ ബില്ലും കൊടുത്തു അപ്പൊ തന്നെ അമ്മുവിനെയും പിടിച്ചു വലിച്ചു...

പുറത്തേയ്ക്ക് നടന്നു..... അയ്യോ..കൈ കഴുകിയില്ല...(അമ്മു അതൊക്കെ വീട്ടിൽ ചെന്നിട്ടു..ഇന്ന് ആ കൈ ഞാൻ തല്ലി ഒടിയ്ക്കും...ഇങ്ങോട്ടു വാടി...എന്നും പറഞ്ഞു ഹരൻ അമ്മുവിനെ പിടിച്ചു വലിച്ചു കാറിൽ ഇട്ടു വണ്ടി എടുത്തു.. ശോ.. നിങ്ങൾ. എന്തു പണിയ കാണിച്ചത്...ഒരു ice ക്രീം കൂടി കഴിച്ചിട്ട് വരാരുന്നു...അമ്മു വിരലും നുണഞ്ഞു കൊണ്ട് പറഞ്ഞതും.... ഹരൻ അപ്പൊ തന്നെ കാർ നിർത്തി കാറിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു...കൈ കഴുകിയിട്ടെ വണ്ടി ഇനി പോകു..ഹരൻ കലിപ്പിൽ പറഞ്ഞതും... കൈ കഴുകിയില്ല എന്നല്ലേ..ഞാനും ആദ്യം പറഞ്ഞത് അപ്പൊ തനിയ്ക്ക് അല്ലായിരുന്നോ അഹങ്കാരം എന്നും പറഞ്ഞു അമ്മു കൈയും വായും കഴുകി..കുപ്പി തിരിച്ചു വെച്ചതും ഹരൻ വണ്ടി എടുത്തു... ഏത് നേരത്ത് ആണാവോ... ഇമ്മാതിരി ഒരു മുതലിനെ എടുത്തു തലയിൽ വെയ്ക്കാൻ തോന്നിയത്...ഒരു ഉളുപ്പും ഇല്ല....അപാര തൊലികട്ടിയും... എന്നെ പറഞ്ഞാൽ മതി...കെട്ടി പ്രതികാരം തീർക്കാൻ നോക്കിയിട്ട് ഞാൻ പണി വാങ്ങുന്നത് തന്നെ മെച്ചം...എന്നും പിറുപിറുത്തു കൊണ്ട് ഹരൻ വണ്ടി ഓടിച്ചതും...

ഏതോ ഒരുത്തൻ വണ്ടി കുറുകെ എടുത്തോണ്ട് പോയതും ഒത്തായിരുന്നു.... ഏത്...$$@#$%^&മോനാനേടാ ....വയുഗുളിക വാങ്ങാൻ പോണത്....ഹരൻ വന്ന ദേഷ്യത്തിൽ ആ പോയവനെ ചീത്ത വിളിച്ചു... ഹും..അങ്ങാടിയിൽ തോറ്റതിന് അമ്മയോട്...അങ്ങേര് പോയിട്ടു മണിയ്ക്കൂർ ഒന്നായി..അപ്പോഴാ...അമ്മു ഇരുന്നു പിറുപിറുത്തു... കുറച്ചു കഴിഞ്ഞതും...അമ്മുവും ഹരനും ശ്രീ മംഗലത്ത് എത്തി.കാറിന്റെ സൗണ്ട് കേട്ടതും ദേവനും ജനനിയും പുറത്തേയ്ക്ക് വന്നു...കാർ.നിർത്തിയതും കാറിൽ നിന്നും കാറ്റു പോലെ ഹരൻ അകത്തേയ്ക്ക് പോയി....ദേവനും ജനനിയും ഇതെന്താ സംഭവം എന്നു വിചാരിച്ചു ഹരനെയും പിന്നെ അമ്മുവിനെയും നോക്കി... അമ്മുവിന്റെ മുഖത്തെ ചിരി കണ്ടതും അവള് എന്തോ ഒപ്പിച്ചു എന്നു രണ്ടു പേർക്കും മനസിലായി... എന്താടി.. കള്ളി നി ഒപ്പിച്ചത്..ദേവൻ കുസൃതി ഓടെ ചോദിച്ചു... അതൊക്കെ ഉണ്ട്..ബാ...എന്നും പറഞ്ഞു അമ്മു രണ്ടിനെയും വിളിച്ചു അകത്തേയ്ക്ക് പോയി... അവിടെ ചെന്നതും ....അമ്മു രണ്ടിനെയും പിടിച്ചു ഇരുത്തി നടന്ന സംഭവങ്ങൾ ചുരുക്കി പറഞ്ഞു....

അപ്പൊ കമ്പനിയിലെ P A ആയി...ചിലവുണ്ട് കേട്ടോ..(ദേവൻ ഉം കളിയാക്കണ്ട...അച്ഛൻ അറിഞ്ഞു കാണും...എനിയ്ക്ക് അറിയാം....(അമ്മു ഏയ്‌... എന്തായാലും ഞങ്ങൾക്ക് സന്തോഷം ആയി....ദേവൻ ജനനിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.. പക്ഷെ..അച്ഛാ..എനിയ്ക്ക് അത്ര പോര... ഹരു എനിയ്ക്കിട്ട് പണിയാൻ ആണ്...ഇ പോസ്റ്റിൽ എന്നെ ആക്കിയത്...എനിയ്ക്ക് ഈ പോസ്റ്റ് വേണ്ട അച്ഛാ.അമ്മു നിഷ്‌കു ആയിപറഞ്ഞു.. ഏയ്‌..അത് അവന്റെ തീരുമാനം അല്ലെ...അവന്റെ ഭാര്യയെ അവൻ ഏറ്റവും അടുത്ത ഒരു പോസ്റ്റ് കൊടുത്തു അവനോട് ചേർത്തു... പിന്നെ പണി...അതൊക്കെ എന്റെ മോള് നിസാരം തീർക്കും എന്നു എനിയ്ക്ക് അറിയാം....ദേവൻ അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു... എന്നാലും....(അമ്മു ഒരു എന്നാലും ഇല്ല... അവനെ നന്നാക്കാൻ ഇതിനേക്കാൾ നല്ല ഒരു ചാൻസ് മോൾക്ക് ഇനി കിട്ടില്ല..(ജനനി.. ഉം..എങ്കി ശെരി.... അല്ല.. മോളെ...അവൻ കലിപ്പിൽ കയറി പോയത്....(ജനനി അതോ..ആശാൻ എനിയ്ക്കിട്ട് ഒന്നു വെയ്ക്കാൻ നോക്കിയതാ...

പാവം...തിരിച്ചിട്ടു കൊണ്ടു..അതിന്റെ ദേഷ്യ....എന്നും പറഞ്ഞു അമ്മു നടന്ന കാര്യം പറഞ്ഞു... ഇതുകേട്ട് ദേവനും ജനനിയ്ക്കും ചിരിയ്ക്കയോ കരയണോ എന്നു അറിയാൻ വയ്യ...അതുപോലെ ആയിരുന്നു അവസ്‌ഥ... അതേ...രണ്ടു പേർക്കും സന്തോഷം ഉള്ള ഒരു കാര്യം ഞാൻ പറയാൻ പോകുവാണെ.....(അമ്മു എന്താ....(ജനനി.. ഞാൻ ഇന്ന് അമ്മേടെ കൂടെയ.... അമ്മു അത് പറഞ്ഞതും ദേവൻ ഞെട്ടിയതും ഒത്തായിരുന്നു.. അ... അപ്പൊ..ഞാ.....(ദേവൻ അച്ഛൻ ഹരൂന്റെ കൂടെ കിടന്നോ... ഞാൻ പോയി ഫ്രഷ് ആയിട്ടു ശക്കടെന്നു വരാം..ok... രണ്ടാളും കേറി കതക് അടച്ചേക്കല്ലേ..എന്നും പറഞ്ഞു അമ്മു റൂമിലേയ്ക്ക് ഓടി... ഞാൻ എനിയ്ക്കായിട്ടുള്ള കുഴി ആണോ തൊണ്ടിയത്...എന്നും പറഞ്ഞു ദേവൻ നിഷ്‌കു ആയി...ജനനിയെ നോക്കി.. ജനനി ആണെങ്കി ചിരി അടക്കാൻ പാട് പെടുക ആയിരുന്നു.... ടി..നി അധികം ചിരിയ്ക്കണ്ട... പെട്ടന്നു എണീറ്റു വാ....അല്ലേൽ അത് ഇപ്പോ വരും..എന്നും പറഞ്ഞു ദേവൻ ജനനിയെയും പിടിച്ചു മുറിയ്ക്ക് അകത്തു കയറി കതകു അടച്ചു...അല്ല...പിന്നെ... ** അമ്മു ആടി പാടി റൂമിൽഎത്തുമ്പോൾ ഹരൻ റൂമിൽ ഇല്ലായിരുന്നു...ഇങ്ങേരു ഇത് എവിടെ പോയി... ആ......എന്നുംപറഞ്ഞു ടവലും എടുത്തു അമ്മു കുളിയ്ക്കാൻ പോയി.....

കുളിയൊക്കെ കഴിഞ്ഞു ഇറങ്ങിയതും ആശാൻ ബെഡിൽ ഇരിപ്പുണ്ട്..മുഗം ഒക്കെ. കൊട്ട കണക്കിന് ഉണ്ട്...അമ്മു ആണെങ്കി ഒന്നു പുച്ഛിച്ചിട്ടു പുറത്തേയ്ക്ക് പോകാനായി ഭാവിച്ചതും. ഹരൻ അവളെ പിടിച്ചു വലിച്ചു കട്ടിലേയ്ക്ക് ഇട്ടു വാതിലും അടച്ചു അമ്മുവിനു നേരെ തിരിഞ്ഞു... തനിയ്ക്ക് എന്താടോ..പ്രാന്ത് ആണോ...എന്നും പറഞ്ഞു ബെഡിൽ കയ് കുത്തി എണീയക്കാൻ ഭാവിച്ചതും....ഹരൻ അവളുടെ കൈ രണ്ടും പിടിച്ചു മുകളിലേയ്ക്ക് വെച്ചു... നിന്റെ കൈ പിടിച്ചു വെച്ചില്ലെങ്കി എനിയക്കാ പ്രശ്നം..(ഹരൻ ഹാ.. നിങ്ങള് കയ്യിന്നു വിട് മനുഷ്യ..എന്നും പറഞ്ഞു അമ്മു കിടന്നു കുതറാൻ തുടങ്ങി... അടങ്ങി..കിടക്കേടി അവിടെ......(ഹരൻ ഉം.... നിന്റെ ഉദ്ദേശം എന്താ ശെരിയ്ക്കും...എന്നെ നാണം കെടുത്താൻ തന്നെ യാണോ....ഹരൻ ഞാനാണോ നാണം കെടുത്തുന്നത്...തനായിട്ടു വാങ്ങിച്ചു കൂട്ടുന്നത് അല്ലെ....എന്നിട്ട് കുറ്റം എനിയ്ക്കയോ....(അമ്മു ടി..നിനക്ക് കുറച്ചു ഉളുപ്പ് ഉണ്ടോ..ഇന്ന് തന്നെ അത്രയും ക്ലാസ് ആയ ഹോട്ടലിൽ ......(ഹരൻ അതിനു ഇത്ര നാണിയ്ക്കാൻ എന്തിരിയ്ക്കുന്നു... താൻ എനിക്ക് പണി തരാൻ നോക്കിയിട്ട് അല്ലെ...അല്ലാതെ ഞാൻ ആയിട്ട് ഒന്നും ചെയ്തത് അല്ലല്ലോ..അമ്മുവും വിട്ടു കൊടുത്തില്ല... നിനക്കു ഞാൻ പണി തന്നു എന്നു കരുതി അങ്ങനെ ആണോ...

അതും എത്ര ആൾക്കാർ കഴിയ്ക്കാൻ വരുന്ന സ്ഥലമാ....അതെങ്കിലും നിനക്ക് ഓർത്തൂടരുന്നോ.....(ഹരൻ ഓ..പിന്നെ കഴിയ്ക്കാൻ വന്നാൽ കഴിച്ചിട്ട് പോണം..അല്ലതെ നാട്ടുകാരുടെ വായിലും നോക്കി ഇരുന്നൽ അവിടെ ഇരിയ്ക്കത്തെ ഉള്ളു... പിന്നെ എങ്ങനെ കഴിയ്ക്കണം എന്നത് ഒരാളുടെ ഇഷ്ടമാ...അത്..ചോദ്യം ചെയ്യുന്നത് എനിയ്ക്ക് ഇഷ്ടം അല്ല...(അമ്മു അല്ലേലും നിന്നോടൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല...പഠിച്ചതെ പാടൂ....എന്നും പറഞ്ഞു ഹരൻ എണീറ്റു മാറി.. ആ..ഞാൻ പഠിച്ചതെ പാടൂ...പടിയ്ക്കാത്തത് എന്റെ പട്ടി പാടും...എന്നും പറഞുഎനീട്ടു പോയി കതക് തുറക്കാൻ ആഞ്ഞതും.... നി..ഇത് എങ്ങോട്ടാ....(ഹരൻ അമ്മേടെ അടുത്തു...(അമ്മു ഓ..ഇനി അവിടെ ചെവിതല കേൾപ്പിയ്ക്കാതിരിയ്ക്കാൻ...ഇവിടെ കിടന്നാൽ മതി തുള്ളിക്കൊണ്ട് അങ്ങോട്ടു പോണ്....പോയി കിടക്കേടി....ഹരൻ കലിപ്പായി.. ആഹാ..അപ്പൊ ആശാനും ഞാൻ ഇവിടെ കിടക്കുന്നതിനു ഇഷ്ടം ആണല്ലേ... ശോ ഇത് തുറന്നു പറഞ്ഞുടരുന്നോ...ചക്കരെ...

(അമ്മു. നി.എന്റെ കയ്യിൽ നിന്നും വാങ്ങിയക്കും...വേണൊങ്കി പോടി...പോയി കിടന്നു ഉറങ്...അവള് കൊഞ്ചാൻ വന്നേക്കുന്നു..വട്ട് എന്നും പറഞ്ഞു ഹരൻ ഫ്രഷ് ആവാൻ പോയി... വട്ട്. തന്റെ കെട്ടിയൊളുടെ കെട്ടിയൊന് ആഡോ...മൂപ്പിന്നെ.... ഇനി താഴേയ്ക്ക് പോണോ...അല്ലേൽ വേണ്ട...ഞാൻ പറഞ്ഞത് കേട്ടപ്പോഴേ അച്ഛൻ അമ്മയെയും കൊണ്ട് പോയിക്കാണും.. ഹോ...ഇനി ഇങ്ങേരു എന്നാ നന്നവുന്നെ..ഞാൻ ഇങ്ങനെ നിന്നു മുരടിച്ചു പോവത്തെ ഉള്ളു... അവസാനം ഇങ്ങേരു വളയുന്നില്ല എന്നു കണ്ടാൽ ഞാൻതന്നെ വല്ലതും കലക്കി കൊടുത്തു ഇങ്ങേരെ കേറി വല്ലതും ചെയ്ത.....എന്റെ കൊച്ചിന്റെ തന്ത ഇങ്ങേരാണെന്നു പറയും..നോക്കിയ്ക്കോ...എന്നും പറഞ്ഞു അമ്മു നെടുവീർപ്പിട്ടു കൊണ്ട് കട്ടിലിൽ കയറി..കിടന്നു... തിന്ന ക്ഷീണോണാ... അതാ..കിടന്ന ക്ഷീണോണ അമ്മു അപ്പോഴേ ഉറങ്ങി...

കുറച്ചു കഴിഞ്ഞതും ഹരനും വന്നു കിടന്നു... ഈ പെണ്ണിനോട് അധികം ദേഷ്യം കാണിച്ചാലും എന്തെലും ഒക്കെ കാട്ടി അവള് തന്നെ അത് തീരുമാനം ആക്കും...എന്ത് പണി പണിഞ്ഞാലും...അത് എനിയ്ക്കിട്ട്. തന്നെ കൊള്ളും അമ്മാതിരി ഒരു വെടക്കു സാദനം... ഇതിനെ എനിയക്കയി എവിടെ വെച്ചിരുന്നോ ആവോ....ഹരൻ അമ്മുവിനെ നോക്കി പിറുപിറുത്തു.. ഉം..കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട്...വായിന്നു വരുന്നത് കേൾക്കുമ്പോഴ...ചവിട്ടി കൂട്ടാൻ തോന്നുന്നത്...ആരെയും കൂസാത്ത സ്വഭാവം...എന്നും പറഞ്ഞു ഹരൻ അമ്മുവിനെ നോക്കി ഒന്നു ചിരിച്ചു... കിടക്കുന്ന കിടപ്പ് കണ്ടാൽ...ഭഗവാനെ കയ്യിന്നു പോവല്ലേ...കെട്ടി കയറി വന്ന രണ്ടിന്റെ അന്ന് തന്നെ ഇങ്ങനെ ആണ് പോക്ക് എങ്കി എന്റെ പ്രതികാരം...കാത്തൊണെ.. എന്നും പറഞ്ഞു അവളുടെ മേലെ പുതപ്പും വലിച്ചിട്ടു..ഹരൻ തിരിഞ്ഞങ് കിടന്നു....പാവം..എത്ര എന്നു കരുതിയ..... പയ്യെ ഹരനും ഉറക്കത്തിയയ്ക്ക് വീണു.......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story