പ്രണയം: ഭാഗം 19

pranayam archana

രചന: അർച്ചന

പിറ്റേന്ന് മുതൽ പുതിയൊരു ദിവസത്തിന്റെ തുടക്കം ആയിരുന്നു...അമ്മുവിന്റെ ജോലി തുടങ്ങുന്ന ദിവസം... കാലൻ... കോളേജിൽ supply ഉണ്ടല്ലോ എന്ന ഒരേ ഒരു കാരണത്തിൽ പഠിച്ച എന്നോടാ..അങ്ങേരു ഈ എടുത്താൽ പൊങ്ങാത്ത ഒന്നെടുത്തു തലയിൽ വെച്ചു തന്നത്..സാദനം..എന്നും പറഞ്ഞു പിറുപിറുത്തു കൊണ്ട് അമ്മു ഫുഡ് കഴിയ്ക്കാൻ തുടങ്ങി... ദേവനും ജനനിയും അമ്മുവിനെ നോക്കി ഇരുന്നു... മോളും എല്ലാം അറിഞ്ഞിരിയ്ക്കേണ്ടത് അല്ലെ...പിന്നെന്താ...(ദേവൻ എന്നാലും അച്ഛാ....ഇതൊക്കെ എന്നെ കൊണ്ട് പറ്റോ...(അമ്മു മോള് ഒന്ന് ശ്രെമിച്ചു നോക്ക് പറ്റിയില്ലേൽ നമുക്ക് മാറാം....അല്ലെ ദേവേട്ട...(ജനനി... ഉം.... അപ്പൊ നോക്കാം അല്ലെ... അവസാനം വാക്ക് മാറരുത്....പറ്റിയില്ലേൽ ഞാൻ മാറും....അമ്മു കുരുമ്പോടെ പറഞ്ഞു.. ഓ...ആയിക്കോട്ടെ.... പെട്ടന്ന് പോ...ഇന്ന് ആദ്യത്തെ ദിവസമാ.... നേരത്തെ ചെല്ലണം എന്നല്ലേ ഓർഡർ.....(ജനനി വണ്ടി...എടുത്തോ...(ദേവൻ വേണ്ട അച്ഛാ...ഞാൻ ഒരു ഓട്ടോയിൽ പൊയ്ക്കോളാം..ടാറ്റ..എന്നും പറഞ്ഞു...അമ്മു ഇറങ്ങി...

എങ്ങനെയോ ഓട്ടോയും പിടിച്ചു സമയത്തു തന്നെ ഓഫീസിൽ എത്തി... ഹോ....സമദാനം ആയി...സമയത്ത് തന്നെ വന്നു... എന്നും പറഞ്ഞു അകത്തേയ്ക്ക് കയറാൻ ഭാവിച്ചതും ഫ്രണ്ടിൽ തന്നെ കിരൺ നിൽപ്പുണ്ടായിരുന്നു......കൂടെ പിറകോട്ടും നോക്കുന്നുണ്ടായിരുന്നു... നോക്കണ്ട..വന്നിട്ടില്ല. ഒരേ വീട്ടിൽ ആണേലും...ഒരു പുതിയ പോസ്റ്റ് അടിച്ചു തന്നോണ്ട് നേരത്തും കാലത്തും ഓഫീസിൽ ഹാജർ ആകണം എന്ന കിച്ചന്റെ സാറിന്റെ ഓർഡർ..അതുകൊണ്ട് രാവിലെ തന്നെ ഞാൻ ഇങ്ങു പോന്നു...എന്നും പറഞ്ഞു അമ്മു അടുത്തേയ്ക്ക് ചെന്നു.... ആഹാ... എന്തായാലും എല്ലാ ആശംസകളും...ആദ്യത്തെ ദിവസം അല്ലെ...എന്നും പറഞ്ഞു കിരൺ അമ്മുവിനു കൈ കൊടുത്തു...അമ്മു തിരിച്ചും... അതേ..കിച്ച..എനിയ്ക്ക് ഇതിന്റെ കിടപ്പ് വശം ഒന്നും പിടിയില്ല...അമ്മു നിഷ്‌കു ആയി പറഞ്ഞു..

അതൊക്കെ ഞാൻ പറഞ്ഞു തരാം...എന്നും പറഞ്ഞു... ഏറെ കുറെ കാര്യങ്ങൾ കിരൺ പറഞ്ഞു കൊടുത്തു... ബാക്കി എല്ലാം തന്റെ മിടുക്ക് പോലെ ഇരിയ്ക്കും.. ദേഷ്യവും വാശിയും ഒക്കെ ശെരി തന്നെ..പക്ഷെ ജോലിയുടെ കാര്യത്തിൽ വിട്ടുവീഴ്ച സർ ചെയ്യില്ല.. അപ്പൊ തന്റെ വർക്ക് തുടങ്ങട്ടെ...എന്നും പറഞ്ഞു ഒരു all the ബെസ്റ്റും പറഞ്ഞു കിരൺ പോയി... അമ്മു...നേരെ തന്റെ ക്യാബിനിലേയ്ക്കും... ഹരൻ വരുന്നത് വരെ...അവൾ അവന്റെ കസേരയിൽ ഇരുന്നു കറങ്ങി കളിച്ചു...കൂടെ ഫോണിലും... ഇങ്ങേരു എന്താ വരത്തെ...എന്നും പറഞ്ഞു...വാതിലിലെയ്ക്കും നോക്കി കസേരയിൽ ഇരുന്നു കറങ്ങാൻ തുടങ്ങി.. ഹരൻ...ഫോണിലും സംസാരിച്ചു വന്നു കയറുമ്പോൾ ഒരുത്തി കസേരയിൽ ഇരുന്നു കറങ്ങി കളിക്കുന്നു..അതും തന്റെ സീറ്റിൽ.. ടി..........(ഹരൻ ഹരൻ പെട്ടന്ന് വിളിച്ചതും അമ്മു വെപ്രാളത്തിൽ കസേര ഉൾപ്പെടെ താഴെ പ്പോയി... അയ്യോ....അമ്മേ. എന്റെ നടു...... എന്നും പറഞ്ഞു എങ്ങനെയൊക്കെയോ അമ്മു എണീറ്റു വന്നു...

നി..ആരോട് ചോദിച്ചിട്ടാടി എന്റെ കസേരയിൽ കയറി ഇരുന്നത്...ഹേ....ഹരൻ അവളുടെ അടുത്തേയ്ക്ക് വന്നു കൊണ്ട് ചോദിച്ചു ആരോട് ചോദിയ്ക്കണം..ഇതേ എന്റെ കെട്ടിയൊന്റെ കസേരയാ...അതിൽ ഞാൻ ഇനിയും കയറി ഇരിയ്ക്കും...താൻ പോയി കേസ് കൊടുക്ക്...അമ്മുവും വിട്ടു കൊടുത്തില്ല.. ടി...ഇപ്പൊ ഇവിടെ നി എന്റെ P A യാ..അതുമറക്കണ്ട....അപ്പൊ ഇത് നിന്റെ സർ ആയ എന്റെ കസേരയും...(ഹരൻ അതിനു...പുറത്തുന്നു നമ്മൾ തമ്മിൽ ഉള്ള ബന്ധം അറിയാത്തവർ വരുമ്പോൾ മാറിയാൽ പോരെ...അതുവരെ ഞാനും ഇരിയ്ക്കും...എന്നും പറഞ്ഞു അമ്മു വീണ്ടും കസേരയിൽ കയറി ഇരുന്നു.കറങ്ങാൻ തുടങ്ങി... ഇവളെ ഇന്ന്...എന്നും പറഞ്ഞു ഹരൻ മുന്നോട്ട് ആഞ്ഞതും...ആരോ വാതിലിൽ മുട്ടിയതും ഒത്തായിരുന്നു... എണീറ്റു മാറടി.... ഹരൻ പറഞ്ഞതും അമ്മു പുഛിച്ചു കൊണ്ട്...എണീറ്റു മാറി അവളുടെ സീറ്റിൽ പോയി ഇരുന്നു..... യെസ് കമിൻ....ഹരൻ..പറഞ്ഞു.. നോക്കുമ്പോൾ...കിരണും... പിറകെ മയൂരിയും... അഹ്..കിരൺ...ഞാൻ പറഞ്ഞത് കൊണ്ട് വന്നോ...

മയൂരി ഇരിയ്ക്കു.... യെസ്...സർ..(കിരൺ എങ്കിൽ അത് അനാമികയെ ഏല്പിച്ചിട്ട്. താൻ പൊയ്ക്കോളൂ... ഹരൻ പറഞ്ഞതും...കിരൺ ഫയലിലേയ്ക്കും അമ്മുവിനെയും ഒന്നു നോക്കി...ആ ഫയൽ അനാമികയെ ഏൽപ്പിച്ചു...കിരൺ പുറത്തേയ്ക്ക് പോയി.. അമ്മു ആ ഫയലുകളിലേയ്ക്കും ഹരനെയും നോക്കി... എനിയ്ക്ക് മനപൂർവം പണി തന്നതാ...അമ്മു മനസിൽ പറഞ്ഞു... അനാമിക....താൻ ആ ഫയലുകൾ എല്ലാം ക്ലീയർ ആക്കി...ഉച്ചയ്ക്ക് അകം എന്നെ കാണിയ്ക്കണം....എന്നും പറഞ്ഞു ഹരൻ മയൂരിയ്ക്ക് നേരെ തിരിഞ്ഞു... ഇനി മിസ് മയൂരി വന്ന കാര്യം പറയൂ.....ഹരൻ..എന്തോ..ഫയൽ നോക്കിക്കൊണ്ട് പറഞ്ഞു... ഹരൻ..ഞാൻ വന്നത്...തന്നോട് ഒരു കാര്യം പറയാനാണ്...മയൂരി അമ്മുവിനെ നോക്കിക്കൊണ്ട് ചോദിച്ചു... വളച്ചു കേട്ടാതെ കാര്യം പറയു.....(ഹരൻ താൻ തന്റെ കമ്പനിയിലെ സ്റ്റാഫുകൾക്ക് മാനേഴ്‌സ് എന്താണെന്ന് പറഞ്ഞു കൊടുത്തിട്ടിലല്ലേ....(മയൂരി ഈ പറയുന്ന ആൾക്ക് ഇതെല്ലാം ഉണ്ടാലോ...ഹും..(അമ്മു ആത്മ എന്റെ സ്റ്റാഫുകൾക്ക് ആവശ്യത്തിനുള്ള..മാനേഴ്‌സ് ഉണ്ട്..എന്നാണ് എന്റെ ഒരിത് ..അക്കാര്യം മറ്റാരെയും എനിയ്ക്ക് ബോദിപിയ്ക്കേണ്ട ആവശ്യം എനിയ്ക്കില്ല...

.(ഹരൻ ഫയൽ മറിച്ചു കൊണ്ട് പറഞ്ഞു ഇവിടുത്തെ സ്റ്റാഫ് എന്നോട് അപമര്യാദ ആയാണ് ഇന്നലെ പെരുമാറിയത്....ഒരു കാരണവും ഇല്ലാതെ എന്റെ ദേഹത്ത് കൈ വെച്ചു.....ബ്ലഡി....(മയൂരി കൈവെച്ചെങ്കി കാര്യം ആയിപ്പോയി..രണ്ടും കൂടെ കൊടുക്കേണ്ടത് ആയിരുന്നു...ചെ മിസ് ആയി...(അമ്മു ആത്മ എന്തു കാര്യത്തിനാ..ഇന്നലെ എന്റെ സ്റ്റാഫ് മയൂരിയെ തല്ലിയത്...ഹരൻ കൂൾ ആയി ചോദിച്ചു... അത്...പിന്നെ....(മയൂരി പറയടി...പറഞ്ഞു കൊടുക്ക്..best മുതലിനോടാ പരാതി പെടാൻ പോകുന്നത്...(അമ്മു ഊറി ചിരിച്ചോണ്ട് മനസിൽ പറഞ്ഞു.. മിസ്..മയൂരി ഒന്നും പറഞ്ഞില്ല...(ഹരൻ ഇന്നലെ..ഇവിടുത്തെ സ്റ്റാഫ് എന്നെ മനപൂർവം ഇങ്ങോട്ടു വന്നു തട്ടി....എന്റെ ദേഹത്ത് മനപൂർവം ഒരാൾ വന്നു തട്ടിയത് കൊണ്ട് ഞാൻ അയാളെ തല്ലി.. അതിനു...പകരം ദേ തന്റെ P A എന്നെ തല്ലി.....അയാളെ തല്ലി എങ്കിൽ അയാൾ വേണ്ടേ.പ്രതികരിയ്ക്കാൻ...അല്ലാതെ...ഇവളെ പോലെ ഉള്ള തേർഡ് ക്ലസ്...ബിച്..... ഇനഫ്.......ഹരൻ ദേഷ്യത്തിൽ പറഞ്ഞതും...മയൂരി അടക്കം...ഞെട്ടി... അനാമിക....come ഹിയർ....ഹരൻ ദേഷ്യത്തിൽ വിളിച്ചതും അമ്മു അവനു അടുത്തേയ്ക്ക് ചെന്നു.. ഇവർ പറഞ്ഞത് ഉള്ളത് ആണോ...ഹരൻ ചോദിച്ചതും അതേ..ഞാൻ മയൂരിയെ തല്ലി..

അതിനു വ്യക്തം ആയ കാരണങ്ങളും ഉണ്ട്....സർ..അമ്മു ഹരന്റെ മുഗത്തു നോക്കി പറഞ്ഞു.. എന്ത് കാരണം...(ഹരൻ അമ്മുവിനോട് ചോദിച്ചു.. അവളോട് എന്തിനാ ചോദിയ്ക്കുന്നത്...കാരണം ഞാൻ പറഞ്ഞല്ലോ...അതിൽ കൂടുതൽ ഒന്നും ഇല്ല...ഹരൻ. എത്രയും പെട്ടന്ന് ഇവളുടെ അഹങ്കാരത്തിനുള്ള പണിഷ്മെന്റ് കൊടുക്കണം..അമ്മുവിനെ പുച്ഛതോടെ നോക്കി മയൂരി പറഞ്ഞതും.. എന്റെ സ്റ്റാഫിന് എന്ത് ശിക്ഷ നൽകണം എന്നത് എന്റെ തീരുമാനം..ആണ്...അതിൽ വേറെ ഒരാളുടെ അഭിപ്രായം എനിയ്ക്ക് വേണ്ട... ഉം..ഇനി അനാമിക പറയു...എന്താ നടന്നത്...(ഹരൻ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു. അമ്മു കാര്യങ്ങൾ എല്ലാം വ്യക്തം ആയിത്തന്നെ പറഞ്ഞു.... ഇവള് കള്ളം പറയുവാണ്... അവൻ ആണ് ഇങ്ങോട്ടു മനപൂർവം..(മയൂരി സർന് ഞാൻ പറയുന്നതിൽ വല്ല സംശയവും ഉണ്ടെങ്കിൽ ഇവിടെ ഉള്ള ക്യാമറാസ് പരിശോദിയ്ക്കാവുന്നത് ആണ്..അമ്മു ദേഷ്യം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു... ok.. ഇയാൾ ഇയാളുടെ വർക്ക് തുടങ്ങിക്കോളൂ....

എന്നും പറഞ്ഞു ഹരൻ മയൂരിയ്ക്ക് നേരെ തിരിഞ്ഞു... തനിയ്ക്ക് ഇപ്പോൾ എന്തെങ്കിലും പറയാൻ ഉണ്ടോ..മിസ് മയൂരി വിശ്വ നാഥൻ...എന്നും പറഞ്ഞു അവളുടെ മുഖത്തേയ്ക്ക് ശെരിയ്ക്കും നോക്കിയപ്പോൾ മനസിലായി പെണ്ണിന്റെന്നു നന്നയി കിട്ടി എന്ന്..എല്ലാം മേക്കപ്പ് കൊണ്ട് പൊതിഞ്ഞു വെച്ചേക്കുവാണ്... അതിനു മറ ആയി കുറച്ചു മുടിയും... ഹരൻ...എന്റെ ദേഹത്ത് ഒരാണ്..തട്ടിയത് കൊണ്ട്..(മയൂരി.. ഹരൻ അപ്പോൾ തന്നെ കിരണിനെയും വിളിച്ചു വരുത്തി കാര്യം ചോദിച്ചു..ആദ്യം ഒന്നു മടിച്ചു എങ്കിലും കിരൺ വ്യക്തമായി നടന്ന സംഭവം വിവരിച്ചു കൊടുത്തു... ഉം..താൻ പൊയ്ക്കോ... മിസ് മയൂരി...ഞാൻ മുൻപേ ഇയാളോട് പറഞ്ഞിരുന്നു..യാതൊരു കാരണവും ഇല്ലാതെ..എന്റെ സ്റ്റാഫ് ആരുടെ മേലും കൈവെയ്ക്കറില്ല...പ്രത്യേകിച്ചു അനാമിക....ഹരൻ..പറഞ്ഞു കൊണ്ട് അവളെ ഒളികണ്ണിട്ടു നോക്കി...പിന്നെ താൻ കിരണിനെ തല്ലിയത്തിനു അവൻ തിരിച്ചു തല്ലാതിരുന്നത് ഞങ്ങളുടെ കമ്പനിയും ആയി നിങ്ങൾ പ്രോജക്ട് സൈൻ ചെയ്തു എന്നത് കൊണ്ടും താൻ ഒരു പെണ്ണ് ആണ് എന്ന കാരണം കൊണ്ടും ആണ്...

അവനു തരാൻ പറ്റാത്തത് മിസ് അനാമിക ചെയ്തു... പിന്നെ താൻ ഇനിയും ഓവർ സ്മാർട്ട് കളിയ്ക്കാൻ ആണ് നിൽക്കുന്നത് എങ്കിൽ എനിയ്ക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും..ഞാൻ ഈ പ്രോജെക്ടിൽ നിന്നും പിന്മാരും... ഞങ്ങളുടെ കമ്പനി ഇതിൽ നിന്നും പിന്മാറിയാൽ നിങ്ങൾക്ക് തന്നെയാണ് വലിയ ലോസ് സംമ്പവിയ്ക്കുന്നത്..സോ....ഇനി..താൻ ഇത് ആവർത്തിയ്ക്കരുത്..എനിയ്ക്ക് അധികം വാർനിഗ് കൊടുത്തു ശീലം ഇല്ല...ഇനിയും ഇങ്ങനെ വല്ലതും ചെയ്യാനാണ് പരിപാടി എങ്കിൽ... മിസ് മയൂരിയ്ക്ക് പോകാം.... ഹരൻ അങ്ങനെ പറഞ്ഞതും..മയൂരി അമ്മുവിനെ ഒന്നു കടുപ്പിച്ചു നോക്കി... അമ്മു ആണെങ്കിൽ ഇപ്പൊ എങ്ങനെ ഉണ്ട് എന്ന മട്ടിലും... മയൂരി പോയി കഴിഞ്ഞതും.. ഇങ്ങു..വന്നേ നി....ഹരൻ കലിപ്പിൽ അമ്മുവിനെ വിളിച്ചു.. എന്നെ കൊണ്ട് വയ്യ താൻ ഇങ്ങോട്ടു വാ....(അമ്മു പറഞ്ഞിട്ടു കാര്യം ഇല്ലെന്ന് മനസിലായതും..ഹരൻ അങ്ങോട്ടു ചെന്നു.. ടി..നിന്റെ ഉദ്ദേശം എന്താ....ഹരൻ ഗൗരവത്തിൽ ചോദിച്ചു... എന്ത് ഉദ്ദേശം....അമ്മുവും അതേപോലെ തിരിച്ചു ചോദിച്ചു..

അല്ല.. ഇവിടെ കുളം തോണ്ടാൻ തന്നെ ആണോ..തീരുമാനം....(ഹരൻ ആണെങ്കി...അമ്മു കളിയായി പറഞ്ഞതും ആണെങ്കി പന്നി നിന്നെ ഞാൻ കൊല്ലും....എന്നും പറഞ്ഞു ഹരൻ അവളുടെ കഴുത്തിൽ കയറി പിടിച്ചതും..അവളുടെയും...ഹരന്റെയും കണ്ണുകൾ തമ്മിൽ ഉടക്കിയതും ഒത്തായിരുന്നു... രണ്ടുപേരും കുറച്ചു നേരം അവരുടേതായ ലോകത്ത് ആയിരുന്നു.. ഹരൻ കഴുത്തിൽ പിടിച്ച കൈ പയ്യെ അവളുടെ കഴുത്തിനു പിറകിലേക്ക് കൊണ്ട് പോയി...പയ്യെ മറു കൈ അവളുടെ അരയിലും ചുറ്റി പിടിച്ചു...അമ്മു ആണെങ്കിൽ അവന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ ഒന്നു ഞെട്ടി... ഹരൻ പയ്യെ അവളോട് ചേർന്നു ചെന്നു.... അവളുടെ ചുണ്ടിൽ എന്തോ ഉൾപ്രേണയാൽ ചുംബിയ്ക്കാൻ തുടങ്ങിയതും ഒത്തായിരുന്നു അവന്റെ അധരങ്ങൾ അവയുടെ ഇണയുമായി ചേരാൻ തുടങ്ങിയതും...അവളുടെ മിഴികൾ അവയെ സ്വീകരിയ്ക്കാൻ എന്നോണം..കുമ്പി അടഞ്ഞു... പെട്ടന്നാണ്...ഹരന്റെ ഫോൺ ബെല്ലടിച്ചത്.. ഫോൺ ബെൽ സൗണ്ട് കേട്ടതും രണ്ടും ഞെട്ടി പിടഞ്ഞു മാറി...

ഹരനാണെങ്കി അമ്മുവിന്റെ മുഗത്തു നോക്കാൻ പോലും സാധിച്ചില്ല... ആകെ ചളിച്ച അവസ്ഥ ....പെട്ടന്ന് തന്നെ ആ ചളിപ്പ് മാറ്റാൻ ഹരൻ ഫോണും കൊണ്ട് പുറത്തേയ്ക്ക് പോയി... അമ്മു ആണെങ്കി...കലിപ്പന് എന്താ പറ്റിയെ എന്ന ആലോചനയിലും... ദൈവമേ മഞ്ഞു ഉരുകി തുടങ്ങിയ... ചെ...ഒരു ഫോണിന് വരാൻ കണ്ട നേരം..ഒരു ഉമ്മ മിസ് ആയി.....അമ്മു താണ്ടിയ്ക്ക് കയ്യും കൊടുത്ത് പറഞ്ഞു... പുറത്ത്...ഹരൻ ആ ഫോൺ വന്നില്ലെരുന്നെങ്കിൽ എന്റെ അവസ്‌ഥ...എങ്കി ഞാൻ ആ മുതലിന്റെ മുഗത്തു എങ്ങനെ നോക്കും... ഒന്നു അടുത്തു ചെന്നു കണ്ണിൽ നോക്കിയപ്പോ ഇങ്ങനെ ആണെങ്കി... വേണ്ട ഹര..നി കുറച്ചു കലിപ്പ് കൂട്ടുന്നതാ നല്ലത് അല്ലാതെ ഇത് ഒരു നടയ്ക്ക് പോകില്ല...ഹരൻ സ്വയം പറഞ്ഞു.. ഇങ്ങനെ പോകേണെങ്കി...പെണ്ണ് എന്നെയും കൊണ്ടേ പോകു....ഹരൻ ചിരിച്ചു കൊണ്ട് പറഞ്ഞു....

ആ സംഭവത്തിനു ശേഷം ഹരൻ അധികം അവളുടെ മുന്നിൽ ചെന്നു പെട്ട്തെ ഇല്ല... ഉച്ചകഴിഞ്ഞതും ഹരൻ അവൾക്ക് കൊടുത്ത ജോലി എന്തായി എന്നു അറിയാൻ റൂമിലേയ്ക്ക് ചെന്നു..നോക്കുമ്പോൾ ഒരുത്തി താണ്ടിയ്ക്ക് കയ്യും കൊടുത് ഫയലും നോക്കി ഇരുന്നു എന്തൊക്കെയോ ചെയ്യുന്നു... ഹരൻ..പയ്യെ അങ്ങോട്ടു ചെന്നു ശബ്ദം ഉണ്ടാക്കാതെ അവള് എന്താ ചെയ്യുന്നേ എന്നു നോക്കി.... പട്ടി.. തെണ്ടി....ഒന്നും ഇല്ലേലും ഞാൻ അങ്ങേരുടെ ഒരേ ഒരു ഭാര്യഅല്ലെ..അതിന്റെ മനുഷ്യ പറ്റേങ്കിലും ആ ചെകുത്താൻ കാണിയ്ക്കണ്ടെ.... ഹരൻ നോക്കുമ്പോൾ അവനെയും ചീത്ത പറഞ്ഞു അമ്മു എന്തൊക്കെയോ എഴുതി കൂട്ടുന്നുണ്ട്... എന്തായി...തീർന്നോ....ഹരൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു... ഓ..എവിടന്നു..ഇതു തീരുമ്പോൾ ഞാൻ വടി ആകും... ആ കാലൻ എനിയ്ക്കു പണി തന്നതാന്നെ....അമ്മു ടി......

ഹരൻ കലിപ്പിൽ വിളിച്ചതും അമ്മു തല പൊക്കി നോക്കി...നോക്കുമ്പോൾ ഒരുത്തൻ കട്ട ഗൗരവത്തിൽ നിൽക്കുന്നു... ഓ...നിങ്ങൾ ആയിരുന്നോ....(അമ്മു ഞാൻ പറഞ്ഞത് എന്തായി...(ഹരൻ ഓ..അത്... ദാ.... എന്നും പറഞ്ഞു തയാറാക്കിയത്..ഹരന്റെൽ കൊടുത്തു.. ഹരൻ ഒന്നേ നോക്കിയുള്ളു..... എന്തുവാടി നി ഈ എഴുതി വെച്ചേക്കുന്നത്...ഹരൻ ആ പേപ്പർ കാണിച്ചിട്ടു ചോദിച്ചു... ആ...എനിയ്ക്കും വലിയ പിടി..ഇല്ല... ഞാൻ ഈ ഫയൽ ഒക്കെ നോക്കിയിട്ട് എനിയ്ക്ക് മനസിലായത് എനിയ്ക്ക് മനസിലായ രീതിയിൽ എഴുതി പിടിപ്പിച്ചിട്ടുണ്ട്...(അമ്മു എന്നിട്ട് ഇതിൽ നിന്നും എനിയ്ക്ക് ഒന്നും മനസിലായില്ലല്ലോ....ഹരൻ ആ പേപ്പറിനെയും അവളെയും മാറി മാറി നോക്കി ചോദിച്ചു.. ആ..അത് പണ..നിങ്ങൾക്ക് എഴുതാനും വായിക്കാനും ഒന്നും അറിയില്ല..അല്ലെ..പൂവർ മാൻ...അമ്മു കളിയായി പറഞ്ഞതും.. ടി..കോപ്പേ...ഞാൻ പറഞ്ഞാൽ കൂടിപ്പോവും... കാക്ക അളിച്ച പോലെ ഉള്ള എഴുത്തും..അവൾക്ക് പോലും മനസ്സിലാവാത്ത ഇംഗ്ലീഷും..നിയൊക്കെ ഡിഗ്രി വരെ എങ്ങനെയാടി എത്തിയെ...

(ഹരൻ.. ഡോ.ഞാൻ അപ്പഴേ പറഞ്ഞത് അല്ലെ..ഞാൻ ഈ പണിയ്ക്ക് ഇല്ല..ഇല്ല..എന്നിട്ടു താൻ കേട്ടോ... ഇതൊക്കെ സിനിമയിൽ ഒക്കെയെ നടക്കു...നായിക വരുന്നു...P A ആവുന്നു.. അവൾ എല്ലാത്തിലും hussine ഹെല്പ് ചെയ്ത് വിജയിപ്പിയ്ക്കുന്നു.. നമ്മളൊക്കെ ലൈഫിൽ ജീവിയ്ക്കുന്നവരാടെ...അവരെ കൊണ്ട് ഇത്രയൊക്കെയെ പറ്റു....അതും ഇങ്ങനെ എങ്കിലും എഴുതി പിടിപ്പിയ്ക്കാൻ ഞാൻ പെട്ട പാട്....അമ്മു ദീർഘ നിശ്വാസം എടുത്തുകൊണ്ട് പറഞ്ഞു... #✍ തുടർക്കഥ ഏത് നേരത്ത് ആണാവോ..ഇതിനെയൊക്കെ ഇത് ഏല്പിയക്കാൻ തോന്നിയത്...ഹരൻ മനസിൽ പറഞ്ഞു.. വേറെ എന്തെങ്കിലും ഹെല്പ് വേണോ ചേട്ട.....അമ്മു നിഷ്‌കു ആയി ചോദിച്ചതും... വേണ്ട എന്ന രീതിയിൽ ഹരൻ തലയാട്ടി... പിന്നെ കിരണിനെ വിളിച്ചു വേറെ വല്ല അത്യാവശ്യവും ഉണ്ടോ എന്ന് തിരക്കി.....ഉള്ളത് എല്ലാം മാറ്റി വെയ്ക്കാനും പറഞ്ഞു..ഹരൻ ഒരു ചെയറും പിടിച്ചു അമ്മുവിനു അടുത്തായി ഇരുന്നു... അമ്മു ആണെങ്കി ഇതെന്താ എന്ന ഭാവത്തിലും... എന്താടി നോക്കുന്നത്...

അമ്മുവിന്റെ നോട്ടം കണ്ട് ഹരൻ ചോദിച്ചു.. അല്ല.. താൻ എന്തു ചെയ്യാൻ പോകുവാ....(അമ്മു നിന്നെ ഒന്നു പടിപ്പിയ്ക്കാൻ തീരുമാനിച്ചു..എന്നും പറഞ്ഞു..ഫയൽ എടുത്തു പിടിച്ചു കൊണ്ട്...അമ്മുവിനോട്. താൻ പറയുന്നത് എഴുതി എടുക്കാൻ പറഞ്ഞു... ഇവിടെയും പടിത്തമോ....(അമ്മു ആത്മ എന്താടി...(ഹരൻ അല്ല ശരിയ്ക്കും താൻ എന്നെ പടിപ്പിയ്ക്കാൻ പോവേണ....(അമ്മു പിന്നെ...ഇതിന്റെ എന്തെങ്കിലും ഒക്കെ അറിയണം എങ്കിൽ ഇതേ വഴി ഉള്ളു....ഞാൻ പറഞ്ഞു തരാം നി നോട്ട് ചെയ്തോ...എന്നും പറഞ്ഞു..ഹരൻ ഫയൽ എടുത്തു...നോക്കിയത്തിനു ശേഷം പറഞ്ഞു തുടങ്ങി....അമ്മു ആണെങ്കി ഞെട്ടി പിടിച്ചു എഴുതാനും.... ഹരൻ നല്ല സ്പീഡിൽ പറഞ്ഞു പോകുന്നുണ്ട്...അമ്മു ആണെങ്കി എങ്ങും എത്താതെ എഴുത്തും... ഇങ്ങേരു വല്ല പത്രവും അച്ചടിയ്ക്കുവാണോ...നോൺ സ്റ്റോപ് ആയി..ഇങ്ങനെ വന്നോൻഡ് ഇരിയ്ക്കാൻ കയ്യും കഴച്ചിട്ടു വയ്യ...അമ്മു മനസിൽ പറഞ്ഞു.. കുറച്ചു കഴിഞ്ഞതും ഹരൻ പറയുന്നത് നിർത്തി.. എഴുതി കഴിഞ്ഞോ...എന്നും ചോദിച്ചു തിരിഞ്ഞതും ഒരുത്തി എഴുതിയതിന്റെ മുകളിൽ കൂടി തലവെച്ചു സുഗം ആയി ഉറങ്ങുന്നു...

ആരോടാ...ഞാൻ പറയുന്നേ...ഇവളെയൊക്കെ... ഇത് ഇനി ഈ സാദനം എന്നു പഠിച്ചു എടുക്കാനാ.. ഇതിപ്പോ വല്ലതും പറയാൻ പറ്റുമോ കെട്ടി പോയില്ലേ... കിടക്കുന്ന കിടപ്പ് കണ്ടാ.. എന്നും പറഞ്ഞു ഹരൻ അവളുടെ അടുത്തു ചെന്നു അവളുടെ അടുത്ത് കിടന്ന കസേരയിൽ ഇരുന്നു...അവളുടെ മുഖത്തിന് നേരെ തല വെച്ചു കിടന്നു...പയ്യെ അവളുടെ കൻപീലികളിൽ കൂടി വിരൽ ഓടിച്ചു... ഉറങ്ങുന്ന കാണാൻ എന്താ ഭംഗി...പക്ഷെ..ഉറക്കം തെളിയണം...അപ്പൊ കാണാം... എന്നും പറഞ്ഞു..അവളെ നോക്കി ചിരിച്ചു... പിന്നെ അവിടന്ന് എണീറ്റു..പയ്യെ അവളെ ഇരു കൈകളും കോരി എടുത്തു അടുത്തു കിടന്ന സോഫയിൽ കൊണ്ട് കിടത്തി...തിരിഞ്ഞതും...കിരൺ റൂമും തുറന്നു വന്നതും ഒത്തായിരുന്നു... ഹരനെയും അമ്മുവിനെയും നോക്കി...ഒരു സോറിയും പറഞ്ഞു...... ദേവൻ വന്ന കാര്യവും പറഞ്ഞു കിരൺ ചിരിച്ചോണ്ട് ഇറങ്ങി പോയി.... ഹരൻ ചിരിച്ചു കൊണ്ട്..അമ്മുവിനെയും നോക്കി...റൂമിൽ നിന്നും ഇറങ്ങി... പുറത്തിറങ്ങിയതും...

.അകത്തേയ്ക്ക് അനുവാദം കൂടാതെ ആരെയും കയറ്റരുത് എന്നു കിരണിനോട് ഏൽപ്പിച്ചു ഹരൻ ദേവന്റെ റൂമിലേയ്ക്ക് പോയി... ഹരൻ ദേവന്റെ റൂമിലേയ്ക് പോയതും..വർഷ എന്തൊക്കെയോ..ഫയൽസും കൊണ്ട് വന്നതും ഒത്തായിരുന്നു... നിയിത് എങ്ങോട്ടാ..കിരൺ വാതിലിനു തടസം ആയി..നിന്നു... ഞാൻ ഇത് അകത്തു വെയ്ക്കാൻ....(വർഷ അതിനു സർ ഇവിടെ ഇല്ല..ദേവൻ സർന്റെ മുറിയിലാണ്....ഫയൽ ഇങ്ങു തന്നെര്... എന്നു കിരൺ പറഞ്ഞതും...വർഷ ഫയൽ കിരണിനെ ഏൽപ്പിച്ചു...പോയി... ** കുറച്ചു കഴിഞ്ഞപ്പോൾ ആരോ..എന്തോ..ദേഷ്യപ്പെട്ട് സംസാരിയ്ക്കുന്ന കേട്ടാണ് അമ്മു കണ്ണു തുറന്നത്... ഒരു കോട്ടുവായും ഇട്ടു മൂരി നിവർന്നു നോക്കുമ്പോൾ സ്വന്തം കെട്ടിയൊന് ആരെയോ ഫോണിൽ കൂടി ആരെയോ വറുത്തു കൊരുന്നുണ്ട്... നല്ല കണി..എന്നും പറഞ്ഞു എണീയക്കാൻ ഭാവിച്ചപ്പോഴാണ്‌...താൻ കിടക്കുന്ന സ്ഥലം അമ്മു ശ്രെദ്ധിയ്ക്കുന്നത്..സോഫയോ..ഇത് എപ്പോ.. ചിലപ്പോ കാലൻ എടുത്തു കിടത്തിയത് ആവും .. അത്രയ്ക്ക് സ്നേഹം ഉണ്ടോ...ആവോ...ആ...എന്നും പറഞ്ഞു.എണീറ്റതും...

ക്യൂക്ക്..ഫാസ്റ്റ്....എന്നും പറഞ്ഞു..അമ്മുവിനെയും പിടിച്ചു വലിച്ചു ഹരൻ ക്യാബിനിൽ നിന്നും പുറത്തേക്ക് ഇറങ്ങി...ഉറക്ക പ്രാന്തിൽ ആയോണ്ട് എന്താണെന്ന് പോലും മനസിലായില്ല... അല്ല നമ്മൾ എങ്ങോട്ടാ പോണേ....അമ്മു തലയും ചൊറിഞ്ഞു കൊണ്ട് ചോദിച്ചു... ഹരൻ ആണെങ്കി ഒന്നും മിണ്ടാതെ അമ്മുവിനെയും വലിച്ചു കൊണ്ട് കാറിലിട്ടു കാർ എടുത്തു... അതേ...എവിടേയ്ക്കാ പോണേഎന്നു... അമ്മു ഒരു ഏരിയ വരെ..കമ്പനിയുടെ പ്രോജക്ടിന്റെ സ്ഥലത്തു ചെറിയ ഒരു പ്രശ്നം...അത് ഒന്നു തീർക്കണം...എന്നും പറഞ്ഞു ഹരൻ വണ്ടിയുടെ സ്പീഡ് കൂട്ടി.... അല്ല അതിനു ഞാൻ എന്തിനാ....(അമ്മു നി ഇപ്പൊ എന്റെ P A ആണ്..സോ.. ഞാൻ പോകുന്ന സ്ഥലത്തു എല്ലാം ഉണ്ടായിരിയ്ക്കണം.. പിന്നെ നി..നേരം കണ്ടല്ലോ.ഞാൻ പോയിട്ടു വരുമ്പോൾ ചിലപ്പോൾ സമയം ഒരുപാട് ആവും ..അതാ നിന്നെയും കൂട്ടിയത്... പിന്നെ അവിടെ എത്തിയിട്ട്...എന്റെ പിന്നാലെ ചാടി തുള്ളി വരാൻ ഒന്ന് നിൽക്കണ്ട...ഇതിൽ ഇരുന്നോണം....മനസിലായോ.. അമ്മു ആണെങ്കി....പിന്നെ ഒന്നും ചോദിയ്ക്കാതെ വണ്ടിയുടെ സീറ്റിൽ ചാരി കിടന്നു..ഒരു കോട്ടുവായും ഇട്ടു കണ്ണടച്ചു കിടന്നു... ഹരൻ..വണ്ടി നേരെ പ്ലോട്ടിലേയ്ക്കും വിട്ടു........ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story