പ്രണയം: ഭാഗം 2

pranayam archana

രചന: അർച്ചന

ചേട്ടായി....ചേട്ടന്റെ ക്യമുകി നിള എന്താ വരാതിരുന്നത്...അനാമിക ആക്കി ചോദിച്ചു.. നി ഒന്നും മിണ്ടരുതേടി കോപ്പേ...നി ഒറ്റ ഒരുത്തി കാരണമാ... അവളെങ്ങാനും എന്നെ ഇട്ടേച്ചു പോയാൽ.....(അക്കു കൂൾ..മാൻ... അവളോട് മേക്കപ്പ് ഇടേണ്ട എന്നു പറഞ്ഞാൽ മതി..അതാ എനിയ്ക്ക് പിടിയ്ക്കാത്തത് ...(അമ്മു നിന്നോടൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല... നാശം പിടിയ്ക്കാൻ ...ഈ ബ്ലോക്ക്...എന്നും പറഞ്ഞു അക്കു വണ്ടിയുടെ ഹോണ് നീട്ടി അടിച്ചു... ദേഷ്യായോ...my സഹോ... ആയെങ്കിൽ(അക്കു ആയെങ്കി നിയങ് സഹിച്ചോ...അല്ല പിന്നെ... എന്നും പറഞ്ഞു അമ്മു അവന്റെ പുറത്തു ചാരി കിടന്നു... ടാ... ഇന്ന് സമയത്തു സിനിമയ്ക്ക് പോകാൻ പറ്റും എന്നു എനിയ്ക്ക് തോന്നുന്നില്ല...(മഹി.. ശെരിയ...ഈ ബ്ലോക്ക്....(ഗൗരി.. ഇതിനൊരു തീരുമാനം ആകില്ലേ...ഈശ്വര..(മീര എല്ലാരും ബ്ലോക്ക് എപ്പോ തീരും എന്നു നോക്കി ആ കുരുക്കിൽ പെട്ടു കിടന്നു... *** നാശം ഏതു നേരത്താണോ.. ആവോ...പുല്ല്... ഹരൻ പല്ലു ഞെരിച്ചു ബ്ലോക്ക് എപ്പോ തീരും എന്നു നോക്കി വണ്ടിയിൽ ഇരുന്നു...

ആ സമയം..ഏതോ ഒരുത്തൻ ബൈക്ക് മുന്നോട്ട് എടുക്കാൻ ശ്രെമിച്ചു...അവന്റെ കാലക്കേടിനു ആ വണ്ടി കറക്റ്റ് ആയി...ഹാരന്റെ വണ്ടിയിൽ കയറി just ഒന്നു ഉരഞ്ഞു... പോരെ..പൂരം... നി...ആരുടെ...#$%%..പോകുവാടാ...എന്നും ചോദിച്ചു കൊണ്ട് ഹരൻ തന്റെ വണ്ടിയിൽ നിന്നും ഇറങ്ങി....ആ ബൈക്ക് കാരനെ ബൈക്കുൾപ്പെടെ ഒരു ചവിട്ടിനു മറിച്ചു റോഡിൽ ഇട്ടു.... അതിനു താൻ എന്നെ ചവിട്ടുന്നത് എന്തിനാണോ..തന്റെ മണ്ടേക്കൂടി അല്ലല്ലോ പോണത്....ആ ബൈക്ക് കാരനും വിട്ടു കൊടുത്തില്ല... ഹരനാണെങ്കി...പൊതുവെ തന്നെ എതിർത്തു സംസാരിയ്ക്കുന്നവരെ കണ്ണിനു നേരെ കണ്ടു കൂട.അവൻ തന്റെ വണ്ടിയിലേക്ക് നോക്കുമ്പോ ബൈക്ക് തട്ടി തന്റെ വണ്ടിയുടെ പെയിന്റ് നല്ലതു പോലെ പോയി...അതിനടിയിൽ...ഇതുംകൂടി... ഹരന് അവന്റെ കലിപ്പും വന്നു ..നടു റോഡ് ആണെന്ന് പോലും നോക്കാതെ അവൻ ആ ബൈക്ക് കാരനെ എടുത്തു പഞ്ഞിയ്ക്കിട്ടു... ആകെ മൊത്തം അടി മയം... എന്താ....അവിടെ പ്രശ്നം...പിറകിലേക്ക് നോക്കി..അമ്മു ചോദിച്ചു..

ആ... ചിലപ്പോ ഏതവനെങ്കിലും ഇടയ്ക്ക് വണ്ടിയും കൊണ്ട് കയറി..കാണും...ആരെങ്കിലും അതിനു കൈതരിപ്പ് തീർത്തു കാണും...(അഖിൽ.. അപ്പോഴേയ്ക്കും സിഗ്നൽ വീണു... അഖിൽ വണ്ടി മുന്നോട്ട് എടുത്തു... എന്നാലും എന്തായിരിയ്ക്കും പ്രശ്നം.. ചെ...നല്ല ഒരു അടി സീൻ മിസ് ആയി... അമ്മു വിഷമത്തോടെ..പിറകിലേക്ക് നോക്കി നെടുവീർപ്പിട്ടു... അവസാനം.. എല്ലാം കൂടി സിനിമയ്ക്ക് കയറി ഹോ...എന്തൊരു ബോർ...(അമ്മു എനിയ്ക്ക് തോന്നുന്നില്ല...(അക്കു നേരെ ചൊവ്വേ ഒരു റൊമാൻസ്. സീൻ പോലും ഇല്ല... നി വേണൊങ്കി ഇതൊക്കെ കണ്ടാൽ മതി... ഹും പ്രേമിയ്ക്കുന്ന എനിയ്ക്കില്ലാത്ത വിഷമമാ...ഇവൾക്ക്....(അക്കു ഹും..പുറത്തോട്ട് ഇറങ്ങട്ടെടാ...കാണിച്ചു തരാം...എന്നും പറഞ്ഞു..അമ്മുവും അവസാനം അവരോടിരുന്നു സിനിമ കണ്ടു... അവസാനം സിനിമയൊക്കെ കണ്ടു എല്ലാരും പുറത്തിറങ്ങി...അപ്പൊ തന്നെ നേരം വൈകിട്ടായി..അവസാനം എല്ലാരും ഫുഡും കഴിച്ചു നേരെവീട്ടിലേയ്ക്ക് വിട്ടു.. ടാ.. നോക്കിയേ..തട്ടുകട..വാ..അവിടന്ന് വല്ലോം കഴിയ്ക്കാം...

നി...അപ്പൊ നേരത്തെ കഴിച്ചതോ...അക്കു അന്തം വിട്ടു ചോദിച്ചു... അതേനിയ്ക്ക് ഒന്നും ആയില്ല...അതാ... എനിയ്ക്ക് വിശക്കുന്നു...വണ്ടി നിർത്ത്...വണ്ടി നിർത്ത്..അമ്മു കിടന്നു ബഹളം വെയ്ക്കാൻ തുടങ്ങി... അടങ്ങി ഇരിയെടി...കയ്യിന്നു പോകും..എന്നും പറഞ്ഞു അക്കു വണ്ടി സൈഡിൽ നിർത്തി... നി..ഇവിടെ ഇരുന്നോണം...ഞാൻ പോയി വാങ്ങി വരാം..എന്നും പറഞ്ഞു...അഖിൽ..റോഡ് കടന്നു പോയി... അവൻ വരുന്ന വരെ എന്തു ചെയ്യും..ആ..ഫോണിൽ കളിയ്ക്കാം എന്നും പറഞ്ഞു..അമ്മു നേരെ ഫോൺ എടുത്തു കുത്തി... കുറച്ചു നേരം കഴിഞ്ഞിട്ടും..അക്കു വന്നില്ല.. ഈ നാറിയെ ഞാൻ..എന്തുചെയ്യണം...മനുഷ്യൻ ഇവിടെ വയറു കാഞ്ഞു നിൽക്കുവാ.... അക്കു........... ദാ.. വരുന്നു...wait.. ഇത് ഇന്ന് വല്ലോം നടക്കോ...എന്നും പറഞ്ഞു തിരിഞ്ഞതും..ഒരു കാർ അമ്മുവിനെ തട്ടി തട്ടിയില്ല എന്ന രീതിയിൽ അവളെ കടന്നു പോയി.. ആർക്ക് വായു ഗുളിക വാങ്ങിയക്കാൻ പോകുവാടാ.നാറി.....അമ്മു ആ വണ്ടികാരൻ കേൾക്കാൻ പാകത്തിന് വിളിച്ചു കൂവി...

അവള് പറയുന്ന കേട്ടതും..ഹരൻ അപ്പൊ തന്നെ വണ്ടി..നിർത്തി...കാർ റിവേഴ്‌സ് എടുത്തു...അവളുടെ അടുക്കേ കൊണ്ട് നിർത്തി... നിന്റെ തന്തയ്ക്ക് വാങ്ങിയക്കാൻ പോകുവാ..എന്നും പറഞ്ഞു ഒന്നു പുച്ഛിച്ചു കൊണ്ട് വണ്ടി...എടുത്തതും....അമ്മു..അച്ഛന് പറഞ്ഞ ദേഷ്യത്തിൽ അവിടെ കിടന്ന കല്ലെടുത്ത് കാറിനു നേരെ എറിഞ്ഞതും ഒത്തായിരുന്നു.... ചിലും....എറിയുടെ സ്‌ട്രോങ് കൂടിയിട്ടാണോ..എന്തോ...കാറിന്റെ ബാക്ക് ഗ്ലാസ്സിൽ ചിലന്തി വല പോലെ...പൊട്ടിയ അടയാളം..വീണു... യൂ..ബ്ലഡി....എന്നും പറഞ്ഞു...ഹരൻ വണ്ടി റിവേഴ്‌സ് എടുക്കാൻ തുനിഞ്ഞതും...ബഹളം കേട്ട് ആള് കൂടിയതും..ഒത്തായിരുന്നു... ആ സമയം അവിടെ ഒരു സീൻ ക്രീയേറ്റ് ചെയ്താൽ ശെരി ആവില്ല എന്നു തോന്നിയതും... ഹരൻ...അവളെ ഒന്നു തറപ്പിച്ചു നോക്കി വണ്ടിയെടുത്തു .... എന്താ...എന്താടി..പ്രശ്നം...(അക്കു ദേ ആ കാറിൽ പോയ അങ്ങേര പ്രശ്നം.... വണ്ടി...ലക്കും ലഗാനും ഇല്ലാതെ ഓടിച്ചു കൊണ്ട് വന്നു...ഇപ്പൊ ഇടിച്ചേനെ... അങ്ങേരു ഫുൾ വെള്ളം ആണെന്ന തോന്നുന്നത്...അമ്മു കലിപ്പിൽ പറഞ്ഞു...

എന്റെ പൊന്നു അമ്മു..നിനക്ക് എവിടെ പോയാലും ഇതു തന്നെ പ്രശ്നം..ആരോടെങ്കിലും അടി യുണ്ടാക്കിയില്ലെങ്കി നിനക്ക് ഉറക്കം വരില്ലേ..(അക്കു ചൂടായി... നി..എന്തിനാ..ഇങ്ങനെ ചൂട് ആവുന്നെ...അങ്ങേര...പ്രശ്നം ഉണ്ടാക്കിയത്.. ചിലതുണ്ട്...റോഡ് അവന്റെയൊക്കെ ആണെന്ന അഹങ്കാരത്തിൽ വണ്ടി ഓടിയ്ക്കുന്നവർ..കൂടി നിന്നവരിൽ ആരൊക്കെയോ..പറഞ്ഞു... അവസാനം ചർച്ച മതിയാക്കി എല്ലാരും പിരിഞ്ഞു..പോയി.. ഇപ്പൊ..എങ്ങനെ ഉണ്ട്...ആൾക്കാരുടെ അഭിപ്രായം തന്റെ സൈഡ് ആയതും അമ്മു ചോദിച്ചു.. നിന്നെയൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല....(അക്കു ആന്നെ... അപ്പൊ..എനിയ്ക്ക് വല്ലതും തിന്നാൻ വാങ്ങിച്ചു താ...അമ്മു ഇളിച്ചോണ്ട് പറഞ്ഞതും..അവളുടെ തലയിൽ ഒരു കൊട്ട് കൊടുത് അക്കു ഫുഡ് വാങ്ങിയക്കാൻ പോയി... *** ആ...പന്ന...പുന്നാര മോളെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ...ഹര ആരോടെന്നില്ലതെ പിറുപിറുത്തു കൊണ്ട് വണ്ടി ഓടിച്ചു... ഇന്ന് രാവിലെ എരണക്കെട് ആയിരുന്നു... ഇപ്പൊ ദേ..ഇതും... ആള് കൂടിയതും അവളൊരു പെണ്ണായതും അവളുടെ ഭാഗ്യം...ഇല്ലേൽ.

ഞാൻ കാണിച്ചു കൊടുത്തേനെ.... ആ..സദനത്തിനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ...അരച്ചു കലക്കി..ഞാൻ...എന്നും പറഞ്ഞു ദേഷ്യത്തിൽ ഹരൻ തന്റെ കാറിന്റെ വേഗത കൂട്ടി... നിമിഷങ്ങൾക്കകം...അവന്റെ കാർ ശ്രീ മംഗലത്ത് മുറ്റത്തു വന്നു നിന്നു... ഹരൻ കാറിൽ നിന്നും ചാടി ഇറങ്ങി...ഡോർ വലിച്ചടച്ചു...കാറിന്റെ കണ്ണാടിയിൽ നോക്കുംതോറും ഹരന് അവന്റെ ദേഷ്യം കൂടി വന്നു..ആദ്യമായി...തോറ്റു പോയപ്പോലെ തോന്നിയതും...ഹരൻ കാർ പോർച്ചിൽ ഇരുന്ന ഇരുമ്പ് വടി കൊണ്ട് വന്നു കാറിന്റെ ബാക്ക് ഗ്ലാസ് #✍ തുടർക്കഥ തല്ലി തകർത്തു... സൗണ്ട് കേട്ട്...വീട്ടിലുള്ളവർ പുറത്തേയ്ക്ക്..വന്നു.. എന്താ..ഹര നി..ഈ കാണിയ്ക്കുന്നത്....(ജനനി.. കണ്ടിട്ട് എന്ത് തോന്നുന്നു... എന്നും പറഞ്ഞു..ബാക്കി ഉള്ള..ഗ്ലാസ്സും കൂടി അടിച്ചു തകർത്തു..ആരെയും വക വെയ്ക്കാതെ ഹരൻ റൂമിലേയ്ക്ക് കയറി പോയി.. ജനനി അവൻ പോയ വഴിയേ ദയനീയം ആയി നോക്കി...ബാക്കി ഉള്ളവരെയും ഒന്നു നോക്കി...അപ്പോതന്നെ അവര് അവരുടെ പണിയിലേയ്ക്ക് തിരിഞ്ഞു... ഈശ്വര അവന്റെ ഈ ദേഷ്യം എന്നാ ഒന്നു കുറഞ്ഞു കിട്ടുന്നത്..ജനനി...നെടുവീർപ്പിട്ടു കൊണ്ട് അവരുടെ മുറിയിലേയ്ക്ക്.പോയി... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story