പ്രണയം: ഭാഗം 20

pranayam archana

രചന: അർച്ചന

ഹരൻ സ്ഥലം എത്തിയതും...വണ്ടി പാർക് ചെയ്തു...അമ്മുവിനെ ഒന്നു നോക്കി...വണ്ടിയിൽ നിന്നും ഇറങ്ങി..വണ്ടി അങ് ലോക്ക് ആക്കി... അവളുടെ സൈഡിൽ പോയി നിന്നു..അവളെ ഗ്ലാസ്സിൽ തട്ടി വിളിച്ചു... ഉം...എന്നുംപറഞ്ഞുപാതി ഉറക്കത്തിൽ അമ്മു കണ്ണു തുറന്നു... അമ്മു കണ്ണു തുറന്നതും കുറച്ചു താഴ്ന്നു കിടക്കുന്ന കാറിന്റെ ഗ്ലാസ് വഴി ചാവി അവളുടെ കയ്യിൽ കൊടുത്തു... അമ്മു ഇതെന്തിനാ എന്ന ഭാവത്തിൽ ഹാരനെ നോക്കിയതും... അതിന്റെ അർദ്ദം മനസിലായ പോലെ ഹരൻ പറഞ്ഞു... ശ്വാസം കിട്ടാതെ ഇതിനുള്ളിൽ കിടന്നു തീരണ്ട എന്നു കരുതി തന്നതാ...പിന്നെ അവിടെ എന്താവും എന്നു അറിയില്ല...അവസാനം കാർ തുറക്കാൻ പറ്റിയില്ല എങ്കിലോ...അതിനാ...എന്നും പറഞ്ഞു ഹരൻ ബില്ഡിങ്ങിന് അകത്തേയ്ക്ക് കയറി പോയി... അമ്മു ഹരന്റെ പോക്കും നോക്കി ചുറ്റും ഒന്നു നോക്കി... പണി തീരാത്ത ഒരു ബിൾഡിങ്ങും...ചുറ്റും ഒരു ഈച്ച കുഞ്ഞു പോലും ഇല്ലാത്ത സ്ഥലം...അതും ഇരുട്ടി തുടങ്ങിയ സമയവും... ഇങ്ങേർക്ക് ഈ സമയത്ത് ഇങ്ങോട്ടു വരേണ്ട ആവശ്യം ഉണ്ടായിരുന്നോ..എല്ലാം നേരം വെളുത്തിട്ടു പോരാരുന്നോ..

അമ്മു ഹരൻ പോയ വഴിയേ നോക്കി പറഞ്ഞു... നേരം കടന്നു പോയി.... നേരം കുറെ ആയിട്ടും ഹരനെ കാണാത്തത് കൊണ്ട് അമ്മുവിന് ആകെ വെപ്രാളം ആയി.. സംസാരിയ്ക്കൻ ഇത്രയും സമയം വേണോ... ഒന്നു പോയി നോക്കിയാലോ.... അല്ലേൽ വേണ്ട...അങ്ങേരു പറഞ്ഞത് ഇതിനകത്ത് തന്നെ ഇരിയ്ക്കാൻ അല്ലെ...അപ്പൊ വെളിയിൽ ഇറങ്ങിയാൽ.... ഇറങ്ങി ഇനി ദേഷ്യത്തിൽ ഇവിടെ എങ്ങാനും ഇട്ടേച്ചു പോയാൽ...തീർന്നു...ഒന്നതെ സ്ഥലം പോലും പരിചയം ഇല്ല...എന്നും പറഞ്ഞു അമ്മു കാറിന്റെ ഗ്ലാസ് വഴി പുറത്തേയ്ക്ക് നോക്കിയിരുന്നു..പെട്ടന്ന് കാലാവസ്‌ഥ ആകെ മാറി..ആകാശം ഇരുണ്ടു കൂടി തുടങ്ങി...മിന്നൽ വെളിച്ചം പുറത്തേയ്ക്ക് പ്രവഹിച്ചു...അതോടൊപ്പം തന്നെ ഇടിയും പിറകെ...മഴയും... നാശം മഴയ്ക്ക് വരാൻ കണ്ട സമയം...എന്നും പറഞ്ഞു അമ്മു പുറത്തേയ്ക്ക് നോക്കുമ്പോൾ..ഒരാൾ നടന്നു വരുന്നു...പിറകെ വേറെ ഒരാൾ കൂടി ഉണ്ട്...അയാൾ മുൻപിൽ നടക്കുന്ന ആൾ പറയുന്ന കേട്ട്. തല ആട്ടുന്നും ഉണ്ട്... രണ്ടും മഴയും നനഞ്ഞു അമ്മു ഇരിയ്ക്കുന്ന കാറിന്റെ അടുത്തേയ്ക്ക് വന്നു...

അടുത്തു വന്നപ്പോഴാ അമ്മു അളെ ശ്ശേരിയ്ക്കും ഒന്നു കാണുന്നത്.. സ്വന്തം കാണവൻ ... കി.......(ഹരൻ എന്താ... വണ്ടിടെ ചാവി താടി...ഹരൻ അലറി... ഹും ഇത് പയ്യെ ചോദിച്ചാൽ എന്താ...എന്നും പിറുപിറുത്തു പുച്ഛിച്ചു കൊണ്ട് അമ്മു ചാവി കൊടുത്തു...ഹരൻ വണ്ടി ലോക്ക്. മാറ്റി അകത്തു കയറി.... ആ ശങ്കർ ഞാൻ പറഞ്ഞത് മനസ്സിലായല്ലോ... ഒരു ആംബുലസ് വിളിച്ചു പറഞ്ഞിട്ടു നി വിട്ടോ...ഇതിന്റെ പേരിൽ ഇനി എന്ത് പ്രശ്നം ഉണ്ടായാലും അപ്പൊ തന്നെ നി എന്നെ അറിയിക്കണം...ഹരൻ പുറത്ത് നിൽക്കുന്ന ആളോട് പറഞ്ഞിട്ടു വണ്ടി..തിരിച്ചു... അയാൾ അപ്പൊ തന്നെ സൈഡിൽ ഒതുക്കി ഇട്ടിരുന്ന അയാളുടെ വണ്ടിയിലേക്ക് കയറി... ഞാൻ ഈ വണ്ടി കിടക്കുന്നത് കണ്ടില്ലായിരുന്നല്ലോ...ആ....(അമ്മു അല്ല.. അകത്ത് എന്തായിരുന്നു പരിപാടി...പോയിട്ട് കുറെ നേരം ആയല്ലോ...അമ്മു ഹരനെ മൊത്തത്തിൽ ഒന്നു വീക്ഷിച്ചു കൊണ്ട് ചോദിച്ചു.. ഹരൻ മറുപടി ഒന്നും പറയുന്നില്ല എന്നു കണ്ടതും.. ഒന്നും മിണ്ടാത്തത് എന്താ... അകത്ത് എന്തായിരുന്നു...അറിയാനുള്ള ആകാംഷ കൊണ്ടല്ലേ.

.അതിനു ഇത്രയും ജാഡയോ.... നിനക്ക് ഇപ്പൊ എന്താ അറിയേണ്ടേ...അകത്തു എന്തായിരുന്നു എന്നല്ലേ... അകത്തു കുറച്ചു കണക്ക് തീർക്കാൻ ഉണ്ടായിരുന്നു...അതു എല്ലാർക്കും കൃത്യമായി കൊടുത്തു കഴിഞ്ഞപ്പോ സമയം വൈകി...പോരെ..ഇനി വല്ലതും മിണ്ടിയാൽ നി ഈ സീറ്റടക്കം റോഡിൽ കിടക്കും....ഹരൻ കലിപ്പിൽ പറഞ്ഞു... ബുദ്ധി ഇല്ലാത്ത ചെക്കനാ...റോഡിൽ വീണാൽ എന്റെ അവസ്ഥ ...എന്നാലും അങ്ങനെ അല്ലലോ. അടിയായിരുന്നോ...അവിടെ..അമ്മു ആകാംഷ അടക്കാൻ ആവാതെ ചോദിച്ചു... ..........ഹരൻ മറുപടി ഒന്നും പറഞ്ഞില്ല അപ്പൊ അടി നടന്നു അല്ലെ... ചെ....ലൈവായി ഒരു അടി നടക്കുന്നത് കാണാൻ എന്ത് ആഗ്രഹം ആയിരുന്നെന്നോ...സ്വന്തം ഭാര്യയുടെ സ്വപ്നത്തിൽ മണ്ണുവാരി ഇട്ടു സാദനം...അമ്മു സങ്കടത്തോടെ പറഞ്ഞതും... ഹരൻ അവളെ ഒന്നു നോക്കി... ഇതൊക്കെ എവിടന്നു വരുന്നേട എന്ന ഭാവത്തിൽ.. നോക്കണ്ട..ഒള്ളതാ പറഞ്ഞേ... അടിയ്ക്കാൻ ലുക്ക് ചെക്കൻ മാർ ഉണ്ടായിരുന്നോ...അല്ല കെട്ടിയൊന്റെ അത്ര വരില്ല എങ്കിലും ചുമ്മ വായി നോക്കി നിൽക്കമായിരുന്നു...

(അമ്മു ഇതിനെയൊക്കെ ഉണ്ടാക്കാൻ പോയ സമയത്ത് ആ പട്ടാളത്തിന് ....ഹരൻ വന്ന ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് വണ്ടി ഓടിച്ചു... ഇത്രയും പറഞ്ഞിട്ടും ഹരൻ ഒന്നും മിണ്ടാതെ ഓടിയ്ക്കുന്ന കണ്ടതും അമ്മുവും പിന്നെ ഒന്നും പറയാൻ പോയില്ല....പുറത്തെ മഴയും നോക്കി ഇരുന്നു.. കുറച്ചു കഴിഞ്ഞതും വീടെത്തി...അപ്പോഴേയ്ക്കും മഴ തോർന്നിരുന്നു...ഹരൻ ആണെങ്കി ആകെ നനഞ്ഞു കുളിച്ചു അകത്തേയ്ക്ക് കയറി പിറകെ അമ്മുവും.. ഹര........ഹരൻ മുറിയിലേയ്ക്ക് പോകാൻ തുടങ്ങിയതും ദേവൻ വിളിച്ചു... ഹരൻ തിരിഞ്ഞു നോക്കാതെ അവിടെ നിന്നു... എന്താ ദേവേട്ട...എന്നും ചോദിച്ചു കൊണ്ട് ജനനിയും പുറത്തേയ്ക്ക് വന്നു... ഇപ്പോ എന്തായിരുന്നു.....പ്രശ്നം...ദേവൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു... അത് നമ്മടെ പ്രോജക്ട് ഒരുത്തൻ മറിച്ചു വിൽക്കാൻ നോക്കി...അതിന്റെ പേരിൽ ചെറിയൊരു..തർക്കം..

.(ഹരൻ നി തർക്കിചവർ ഇപ്പോ ആശുപത്രിയിൽ കിടപ്പൊൻഡ്.... പോലീസ് ചോദിച്ചപ്പോഴും അവര് പറഞ്ഞത് accident എന്നാ....(ദേവൻ ഉം....(ഹരൻ മോളേയും നി കൊണ്ട് പോയി അല്ലെ..അവിടേയ്ക്ക്....(ജനനി.. അല്ലാതെ ഓഫീസിൽ ആക്കിയിട്ട് വന്നാൽ... അതുകൊണ്ട് കൂടെ കൂട്ടി..കാറിൽ ഇട്ടു ലോക്ക് ആക്കിയിട്ടാ ഞാൻ പോയേ...അല്ലേൽ ഇതും വരും അങ്ങോട്ടു ചാടിത്തുള്ളി... ഹരൻ അതു പറഞ്ഞതും ദേവൻ ഒന്നു അമർത്തി മൂളി... ഹരൻ അപ്പോതന്നെ അകത്തേയ്ക്ക് പോയി... ഹര നിനക്ക് ഫുഡ് വേണ്ടേ...ജനനി ചോദിച്ചിട്ടും മറുപടി ഒന്നും കിട്ടിയില്ല... അമ്മേ എനിയ്ക്ക് വിശക്കുന്നു എന്നും പറഞ്ഞു... അമ്മു രണ്ടിന്റെയും കൈ പിടിച്ചു ടേബിളിൽ ഇരുത്തി... അമ്മ പേടിയ്ക്കണ്ട ആശാൻ ആ അടിയുടെ കലിപ്പിലാ ഇപ്പൊ വരും ഫ്രഷ് ആയിട്ടു...അമ്മ വിളമ്പ് എന്നും പറഞ്ഞു അമ്മു 4 പേർക്കുള്ള പ്ളേറ്റ് എടുത്ത് നിരത്തി.. ജനനി വിളമ്പി തുടങ്ങിയതും ഹരൻ താഴേയ്ക്ക് ഇറങ്ങി വന്നു..കഴിയ്ക്കാൻ ഇരുന്നു... കഴിച്ചു തുടങ്ങിയതും... എങ്ങനെ ഉണ്ടായിരുന്നു മോളെ..ഓഫീസ്....

ഞാൻ വന്നപ്പോ മോള് ഉറക്കം ആയിരുന്നു..ഹരൻ പറഞ്ഞു...(ദേവൻ ഈ...... അത് ക്ഷീണം കൊണ്ട്.....(അമ്മു ക്ഷീണോ....മടി..മടി പിടിച്ച പൊത്തു പോലെയാ കിടന്നു ഉറങ്ങിയത്(ഹരൻ അല്ല.. അച്ഛാ... ദേ ഇസാദനം ഏതോ ഫയൽ കൊണ്ട് വന്നു തന്നിട്ട് എന്നോട് എഴുതാൻ പറഞ്ഞു...ഞാനാണെങ്കി എന്നെ കൊണ്ട് ഒക്കുന്ന രീതിയിൽ എഴുതി...കൊടുത്തു..അപ്പൊ ഇത് പറയുവ അത് പോരെന്ന്....(അമ്മു എന്നിട്ട് ഞാൻ പറഞ്ഞു തന്നത് അല്ലെടി..എന്നിട്ടു കൂർക്കം വലിച്ചു ഉറങ്ങി....(ഹരൻ ഹും.... ഞാൻ പറഞ്ഞില്ലേ അച്ഛാ..എനിയ്ക്ക് ഈ ഓഫീസ് പണി ഒന്നും പറ്റില്ല...അച്ഛൻ അല്ലെ പറഞ്ഞത് പറ്റിയില്ല എങ്കിൽ നിർത്തികൊളാൻ..അമ്മു നിഷ്‌കു ഭാവത്തിൽ പറഞ്ഞു.. അങ്ങനെ നിർത്താൻ ഒന്നും പറ്റില്ല... പറ്റിയില്ല എങ്കിൽ...പഠിയ്ക്കാൻ നോക്കണം...ഹരൻ തറപ്പിച്ചു പറഞ്ഞതും...ദേവനും നിഷ്‌കു ഭാവത്തിൽ അമ്മുവിനെ നോക്കി... അമ്മു ജനനിയെയും ദേവനേയും... ഇങ്ങേരു എന്നെ ഒരു വിധത്തിൽ ജീവിയ്ക്കാൻ സമ്മതിയ്‌ക്കൂല അല്ലെ..അമ്മു ഹരൻ കേൾക്കാൻ മാത്രം പറഞ്ഞു... ഇല്ല..ഉടനെ മറുപടിയും പറഞ്ഞു...

അവസാനം എല്ലാരും ഫുഡും കഴിച്ചു അവരുടെ റൂമിലേയ്ക്ക് പോയി.. ഹരൻ..നന്നാവോ.....(ജനനി ഇപ്പൊ...കുറച്ചൊക്കെ മാറ്റം എനിയ്ക്കും തോന്നുന്നുണ്ട്...ഇനി ആ ദേഷ്യം കൂടി മാറിയാൽ രക്ഷ പെട്ടു...പിന്നെ കുറച്ചു ദേഷ്യം ഒക്കെ വേണം..അല്ലേൽ..ശെരി ആവില്ല....(ദേവൻ നിങ്ങള് തന്നെയാ ഈ രണ്ടു കാര്യവും പറയുന്നത്... (ജനനി കുറുമ്പോടെ പറഞ്ഞു... ദേവൻ ചിരിച്ചോണ്ട് ജനനിയോട് ചേർന്നു കിടന്നു... *** അമ്മു വേഷം ഒക്കെ മാറി വന്നപ്പോൾ ഒരുത്തൻ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്നു... അമ്മു കുറച്ചു നേരം ഹരനെ തന്നെ നോക്കി നിന്നു.. എന്താടി നോക്കി ദഹിപ്പിയ്കുന്നേ... ഓഹ്..അതോ...ഫൈറ്റ് നടന്നിട്ട് നിങ്ങൾക്ക് കയ്യിലൊന്നും മുറിവൊന്നും ഇല്ലേ....(അമ്മു എന്താ ഞാൻ ഇങ്ങനെ കിടക്കുന്നത് മോൾക്ക് പിടിയ്ക്കുന്നില്ലേ..ഹരൻ എണീറ്റു കൊണ്ട് ചോദിച്ചു.. അല്ല.. സാദാരണ..ഇങ്ങനെ അടിയൊക്കെ ഉണ്ടാക്കി നായകൻ മാർ വരുമ്പോൾ നായികയുമായി നായകൻ കൂടുതൽ അടുക്കുന്നത്..നായകന്റെ കയ്യിലോ കഴുത്തിലോ ഒക്കെ പറ്റുന്ന മുറിവ് വഴി ആണ്...

നായകൻ ആയ കലിപ്പൻ കെട്ടിയൊന് അടി കഴിഞ്ഞു കയ്യിൽ മുറിവും ആയി വരുന്നു..നായിക സങ്കടത്തോടെ മുറിവിൽ മരുന്നു തേച്ചു കൊടുക്കുന്നു..നായകന്റെയും നായികയുടെയും കണ്ണുകൾ തമ്മിൽ ഉടക്കുന്നു... കുറച്ചു കഴിഞ്ഞു..കിളികൾ കൊക്കുരുമ്മുന്നു...റൊമാൻസ് കഴിഞ്ഞു...(അമ്മു ഓഹ്..ഒരു റൊമാൻസ് മോള് ഇവിടെ പ്രതീക്ഷിയ്ക്കുന്നു...അല്ലെ..ഹരൻ ആക്കി ചോദിച്ചതും ഹാ.. നമ്മൾക്ക് പ്രതീക്ഷിയ്ക്കാൻ അല്ലെ പറ്റു... അല്ല മനുഷ്യ നിങ്ങൾക്ക് രാത്രി അറ്റ്ലീസ്റ്റ് ഒരു പനി എങ്കിലും വരോ...എനിയ്ക്ക് അതിൽ പിടിച്ചു കയറാൻ ആയിരുന്നു...(അമ്മു ഞാനെ തീയിൽ കുരുത്തതാ...വെയിലത്ത് വാടില്ല.. കിടന്നു ഉറങ്ങാൻ നോക്കെടി..അവളുടെ ഒരു പനി.... എന്നും പറഞ്ഞു ഹരൻ തിരിഞ്ഞു കിടന്നു.. ഓഹ്..അവസാനം വരെയും ഇത് കണ്ടാൽ മതി..കാട്ടു മാക്കാൻ എന്നും പറഞ്ഞു അമ്മുവും കയറി കിടന്നു.... അമ്മു ഉറങ്ങി എന്നു തോന്നിയതും ഹരൻ തിരിഞ്ഞു കിടന്നു...അവളെയും നോക്കി കിടന്നു പയ്യെ അവളെയും ചേർത്തു പിടിച്ചു ഉറക്കം പിടിച്ചു..

. രാത്രിയിൽ എന്തോ...മുറുമുപ് കേട്ടാണ് അമ്മു കണ്ണു തുറന്നത്...എന്താണെന്ന് നോക്കിയതും ഒരു മുതൽ ചുരുണ്ട് കൂടി കിടക്കുന്നു... ഇങ്ങേർക്ക് ഇത് എന്തു പറ്റി എന്നും പറഞ്ഞു ഉറക്ക പ്രാന്തിൽ ലൈറ്റ് ഇട്ടു നോക്കിയതും... ഹരൻ ഉറക്കത്തിൽ തണുത്തു വിറച്ചു കിടക്കുന്നു... അമ്മു തൊട്ടു നോക്കുമ്പോൾ ശരീരം ചുട്ടു പൊള്ളുന്നു.കൂടെ വിറയലും.... അമ്മു പെട്ടന്ന് തന്നെ ഹരനെ തട്ടി വിളിയ്ക്കാൻ തുടങ്ങി...അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് അമ്മു അപ്പോതന്നെ പോയി കുറച്ചു തണുത്ത വെള്ളവും തുണിയും കൊണ്ടു വന്നു..തുണി നനച്ചു നെറ്റിയിൽ ഇട്ടു കൊടുത്തു ബെഡിൽ താണ്ടിയ്ക്ക് കയ്യും കൊടുത്ത് അവനെ നോക്കി ഇരുന്നു... എന്തൊക്കെ ആയിരുന്നു...ബഹളം.. ഇപ്പൊ കിടക്കുന്നത് കണ്ടില്ലേ തീയിൽ കുരുത്തത് വെയിലത്ത് വാടില്ല..പോലും. ഇപ്പോ മനസിലായി..തീയിൽ കുരുത്തത് മഴയത്ത് പനിയ്ക്കും എന്ന്.. എന്നും പറഞ്ഞു..അമ്മു നെറ്റിയിലെ തുണി മാറ്റി വീണ്ടും നനച്ചു ഇട്ടു കൊടുത്തു...പുതപ്പ് എടുത്തു നല്ലതു പോലെ പുതച്ചു കൊടുത്ത്...ac ഓഫ് ആക്കി..അവനോട് ചേർന്നു കട്ടിലിന്റെ സൈഡിൽ തല വെച്ചു കിടന്നു......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story