പ്രണയം: ഭാഗം 21

pranayam archana

രചന: അർച്ചന

പിറ്റേന്ന് ഹരൻ ആണ് ആദ്യം കണ്ണു തുറന്നത്... രാത്രിയിലെ പനി ക്ഷീണം കാരണം..തലയും കണ്ണുമൊക്കെ ഭയങ്കര വേദന ആയിരുന്നു... തലയിൽ കയ്യും വെച്ചു എണീയക്കാൻ ഭാവിച്ചപ്പോഴാണ്..താൻ കിടക്കുന്നത് എവിടെയാണ് എന്നു ഹരന് മനസിലായത്...നെറ്റിയിൽ ആണെങ്കിൽ തുണിയും നനച്ചു ഇട്ടിട്ടുണ്ട്... ഹരൻ തല ഉയർത്തി നോക്കുമ്പോൾ അമ്മു ബെഡിൽ ചാരി ഇരുന്നു ഉറങ്ങുന്നുണ്ട്... അമ്മുവിന്റെ മടിയിൽ ആണ് താൻ കിടക്കുന്നത് എന്നു അപ്പോഴാണ് ഹരന് മനസിലായത്...ഹരൻ ഒരു ചെറു ചിരിയോടെ...ഹരൻ..അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു അവളുടെ മടിയിൽ തല വെച്ചു വയറിലേയ്ക്ക് മുഗം പൂഴ്ത്തി കിടന്നു...അമ്മു ഒന്നു കുറുകി കൊണ്ട് ഹരനെ ചേർത്തു പിടിച്ചു... കുറച്ചു കഴിഞ്ഞു...ഹരൻ കണ്ണ് തുറന്നു നോക്കുമ്പോൾ അമ്മു മുറിയിൽ ഇല്ലായിരുന്നു... ഇവളിത് എവിടെ പോയി...എന്നു വിചാരിച്ചതും താഴെ നിന്നും ബഹളം കേൾക്കുന്ന കേട്ടു... ഓഹ്..അപ്പൊ ആള് താഴെ ഉണ്ട്....എന്നും പറഞ്ഞു ഹരൻ ഫ്രഷ് ആയിട്ടു താഴേയ്ക്ക് ചെല്ലുമ്പോൾ 3ഉം കൂടി വട്ടം കൂടി ഇരുന്നു എന്തൊക്കെയോ പറഞ്ഞു ചിരിയ്ക്കുന്നു...

അല്ല എന്താ ഇവിടെ പതിവില്ലാത്ത കാഴ്ച ഒക്കെ....ഹരൻ താഴേയ്ക്ക് ഇറങ്ങി ചെന്നു കൊണ്ട് ചോദിച്ചു.. ആഹാ..വന്നോ..പനി കാരൻ....(അമ്മു പനിയോ..ആർക്ക്...(ജനനി ആ...അത് പറഞ്ഞില്ല..അല്ലെ.. അമ്മ അറിഞ്ഞോ..ഇവിടെ ഇന്നലെ ഒരു ബാഹുബലിയ്ക്ക് പനി പിടിച്ചു..പാവം....(അമ്മു ടി..ടി...നി പ്രാവിട്ട് അല്ലെടി...ഊളെ..എനിയ്ക്ക് പനി പിടിച്ചത്....(ഹരൻ എന്നിട്ട്..കുറവുണ്ടോ..മോനെ...ജനനി ആവലാതിയോടെ ചോദിച്ചു... ഇന്നലെ മഴ നനഞ്ഞു വന്നപ്പോഴേ വിചാരിച്ചു.. ഇപ്പൊ കുറവുണ്ടോ...(ദേവൻ ഇപ്പൊ കുഴപ്പം ഒന്നും ഇല്ല അച്ഛാ... ഇന്നലെ രാത്രിയിൽ ഞാൻ ചോദിച്ചതാ..മഴ നനഞ്ഞു പനി വരോ എന്നു അപ്പോ ഹരു വലിയ ഡയലോഗ് ഒക്കെയ അച്ഛാ അടിച്ചത്...അല്ലെ ഹരു..അമ്മു ഹാരനെ നോക്കി പറഞ്ഞു... ഹരൻ അമ്മുവിനെ തറപ്പിച്ചു ഒന്നു നോക്കി... ആഹാ..എന്ത് ടയലോഗാ മോളെ..(ജനനി തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നു...അമ്മു ഹരനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും...ദേവനും ജനനിയും ചിരി അടക്കി വെയ്ക്കാൻ പാട് പെടുക ആയിരുന്നു..

അമ്മേ....ഹരൻ ജനനിയെ നോക്കി വിളിച്ചു.. സോർറി മോനെ..നിന്റെ ഡയലോഗും പനിയും കൂടി കൂട്ടി വായിച്ചപ്പോ...പറ്റി പോയതാടാ... ഹും..നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി...കാലത്തി..ഹരൻ മനസിൽ പറഞ്ഞു അമ്മുവിനെ ദഹിപ്പിച്ചു നോക്കി.. അപ്പോ മോൻ ഇന്ന് ലീവ് അല്ലെ....(ദേവൻ അ....(ഹരൻ അതേ അച്ഛാ..ലീവ് ആണ്...പനി നല്ലത് പോലെ കുറയട്ടെ..അല്ലെ..ഹരു...(അമ്മു ആ അതേ മോള് പറഞ്ഞതാ ശെരി...നീ ഇന്ന് ലീവ് ആക്കിയ്ക്കോ മോനെ...(ജനനി അത്..അമ്മേ...ഞാൻ ഇല്ലാതെ...(ഹരൻ അത് ഞാൻ നോക്കിക്കൊളം... ജാനു നി..ഫുഡ് എടുക്ക് എന്നും പറഞ്ഞു ദേവൻ പോയി... ഹരനെ ഒന്നു നോക്കി പുച്ഛിച്ചു കൊണ്ട് അമ്മുവും... അവളെ പോക്ക് നോക്കി ചിരിച്ചു കൊണ്ട് ഹരനും... അംഗനെ രാവിലത്തെ ഫുഡ് അടി ഒക്കെ കഴിഞ്ഞു രണ്ടിനും ഒരു പണിയും ഇല്ലാത്തത് കൊണ്ട്...ഹരൻ ഹാളിൽ ഇരുന്നു ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ട് ഇരുന്നു.. അമ്മു ആണെങ്കി ജനനിയുടെ മടിയിൽ കിടന്നു കൊണ്ട്. tv യിൽ ഏതൊക്കെയോ ചാനലുകൾ മാറ്റി കളിയും..ജനനി ആണെങ്കി തലയിൽ തലോടി കൊടുക്കുന്നും ഉണ്ട്...ഹരനാണെങ്കി അത് കണ്ട് കുറച്ചു അസൂയ മുളയ്ക്കാതിരുന്നില്ല... എന്താ ഹരു നോക്കി ഇരുന്നു വെള്ളം ഇറക്കുന്നത്.. മോന് കിടക്കണോ....

ദേ ഇവിടെ കുറച്ചു സ്ഥലം ഉണ്ട്...കിടന്നോ...എന്നും പറഞ്ഞു അമ്മു കുറച്ചു ഒതുങ്ങി കിടന്നു... ഇതു കേട്ടതും ഹരൻ കലിപ്പിൽ അവളെ ഒന്നു നോക്കി അവിടന്ന് എണീറ്റു പോയി... വോ..ഭയങ്കര ജാഡ കാരൻ..ഹും.. നി ഇപ്പൊക്കു പോയാൽ അവൻറെന്നു കുറെ വാങ്ങി കൂട്ടും..ജനനി കളിയായി പറഞ്ഞു.. ആഹാ..ഇപ്പൊ അങ്ങനെ ആയോ..അമ്മയും അച്ഛനും കൂടി ഒപ്പിച്ച പണി അല്ലെ..ഇപ്പൊ ഞാൻ പുറത്തോ... ഞാൻ ചുമ്മ പറഞ്ഞത് അല്ലെടി...എന്നും പറഞ്ഞു ജനനി അമ്മുവിന്റെ കവിളിൽ ഒന്നു തട്ടി...കൊണ്ട് അമ്മുവിന്റെ തലയിൽ തടവാൻ തുടങ്ങി.. *** ഹും അവള് ആരാണെന്ന വിചാരം ഞാൻ കിടക്കേണ്ട സ്ഥലവ..അവള് പിടിച്ചെടുത്തെ... ഇപ്പൊ എല്ലാർക്കും അവളെ മതി...ഞാനോ...എന്നും പറഞ്ഞു ഹരൻ പദം പറയാൻ തുടങ്ങി.. ഇതെന്താ ഹര നി പിള്ളേരെ പോലെ...ചിണുങ്ങുന്നെ...ഹരൻ അവന്റെ പറച്ചില് കേട്ട് സ്വയം പറഞ്ഞു... ഇതിപ്പോ ഞാനാണോ..പെണ്ണ് അവളാണോ... കോപ്..ഇതൊരു നടയ്ക്ക് പോകില്ല....എന്നും പറഞ്ഞു ഹരൻ ബെഡിലേയ്ക്ക് വീണു... പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി...

അമ്മു കുറച്ചു മെച്ച പെട്ടൊക്കെ വന്നു തുടങ്ങി... പാവം ഹരന്റെ കഠിനമായ പരിശ്രമം മൂലം അവൾ എന്തൊക്കെയോ പഠിച്ചു...ഹരൻ പഠിപ്പിച്ചു എന്നു പറയുന്നത് ആവും ശെരി... ഒരുദിവസം പണി ഒന്നും ഇല്ലാതെ വെറുതെ കമ്പനിയിൽ വാറ്റി തിരിഞ്ഞു കിരണിനോടും വർഷയോടും ഉണ്ണിയോടും ഒക്കെ...(കമ്പനി സ്റ്റാഫ്) കത്തിയും വെച്ചു കോമഡിയും പറഞ്ഞു ഇരിയ്ക്കുമ്പോഴാണ് കഥ നായകൻ കലിപ്പിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് കയറി വരുന്നത് കണ്ടത്... ആഹാ...നല്ല ഫോമിൽ ആണല്ലോ ആള്...(അമ്മു ഇന്ന് ആർക്ക് പണി കിട്ടുവോ..ആവോ..(വർഷ മിയ്ക്ക വാറും തനിയ്ക്ക് ആകും..അമ്മുവിനെ നോക്കി ഉണ്ണി പറഞ്ഞതും...അകത്തു നിന്നും വിളി വന്നതും ഒത്തായിരുന്നു... ദേ.. വിളിയ്ക്കുന്നു..P A ചെന്നാട്ടെ...കിരൺ ആക്കി പറഞ്ഞതും...അമ്മു കിരണിനെ ഒന്നു നോക്കി അകത്തേയ്ക്ക് നടന്നു...

അമ്മു നേരെ വാതിലും തുറന്നു അകത്തേയ്ക്ക് ചെന്നു...നോക്കുമ്പോൾ ഒരാള് സോഫയിൽ കിടന്നു ഫോണിൽ എന്തോ ചികയുന്നു.. താൻ എന്തിനാ വിളിച്ചത്.....(അമ്മു ഓഹ്..എന്റെ ഭാര്യയെ ഒന്നു കാണാൻ തോന്നി..അതാ....എന്തേ പിടിച്ചില്ലേ...(ഹരൻ പിടിച്ചില്ല..എന്തേ... വലിയ സെറ്റപ്പിൽ കലിപ്പിൽ ഒക്കെ വരണ കണ്ടല്ലോ...ഇപ്പൊ എവിടെ പോയി...എന്നും പറഞ്ഞു അമ്മു നേരെ സോഫയിൽ ചെന്നു ഇരുന്നു...അമ്മു ഇരുന്നതും ഹരൻ അവളുടെ മടിയിൽ തന്നെ തല വെച്ചു കിടന്നു.. അമ്മു ആണെങ്കി ആകെ ഷോക് ആയി ഇരിയ്ക്കുന്നുണ്ട്... കർത്താവേ ഇതിന്റെ പിരി പോയ...പതിവില്ലാത്ത പലതും... അതേ..എന്താ ഉദ്ദേശം..(അമ്മു ഞാൻ എന്റെ ഭാര്യയുടെ മടിയിൽ കിടക്കുന്നു അതിനു ഇപ്പൊ എന്താ...നി തല ഒന്നു തടവിയ്ക്കെ....എന്നും പറഞ്ഞു ഹരൻ അമ്മുവിന്റെ തലയിൽ എടുത്തു വെച്ചു... അല്ല.. കട്ട കലിപ്പിൽ ആണല്ലോ വന്നത്..ഇപ്പൊ എന്തു പറ്റി...(അമ്മു കലിപ്പൊന്നും അല്ലെടി അതൊക്കെ..പുറത്ത് ഷോ... സ്വന്തം ഭാര്യയുമായി. ശൃംഗരിയ്ക്കാൻ ഇതടി ബെസ്റ്റ്.. ഹരൻ പറഞ്ഞതും അയ്യട.....

അങ്ങോട്ടു മാറ് മനുഷ്യ...എന്നും പറഞ്ഞു അമ്മു ഹരനെ ഒറ്റ തള്ളൽ ...ഹരൻ ഉരുണ്ട് ചെന്നു ഭൂമിയെ വണങ്ങി.... ടി..........(ഹരൻ എന്താ.....(അമ്മു നി എന്തിനാടി കോപ്പേ എന്നെ തള്ളി ഇട്ടത്.....(ഹരൻ ഇത്രയും ദിവസം നിങ്ങടെ മുന്നിൽ ഉണ്ടായിട്ടു മൈൻഡ് ഇല്ലാരുന്നല്ലോ..അപ്പൊ ഇതേ വഴിയുള്ളൂ.. പിന്നെ..ഇത് വീട് അല്ല ഓഫീസ് ആണ്...ഇവിടെ ഇയാളെ എന്റെ കെട്ടിയൊന് അല്ല... മുതലാളി ആണ്..അത് മറക്കണ്ട...അവസാനം ആരേലും എടുത്തു പഞ്ഞിയ്ക്ക് ഇടും.....കേട്ടോടാ കണവ....അമ്മു കളിയായി പറഞ്ഞു എണീയക്കാൻ തുടങ്ങിയതും ഹരൻ അമ്മുന്റെ കാലിൽ പിടിച്ചു വലിച്ചതും ഒത്തായിരുന്നു.. പടച്ചോനെ എന്നും പറഞ്ഞു അമ്മു നേരെ ചെന്നു ഹരന്റെ മേത്തൂടെ വീണു... അമ്മേ.....എന്നൊരു വിളി മാത്രം കേട്ടു.. എന്താ പറ്റിയെ...(അമ്മു എന്നീട്ടു മറടി...കാല മാടത്തി.... ഒന്നര ഇടങ്ങഴിയുടെ ചോറും ഉണ്ണും... പിടിച്ചിട്ടു .മാറുന്നും ഇല്ല...അമ്മുവിനെ നോക്കി ഹരൻ പറഞ്ഞു... ഫ് ഭാ...പരട്ടെ...താൻ അല്ലെടോ എന്നെ പിടിച്ചു വലിച്ചു ഇട്ടെ..എന്നിട്ടു കുറ്റം എനിയ്ക്കയോ... അങ്ങനെ എന്നെ കളിയാക്കിയിട്ടു താൻ പോണ്ടഡോ...

ഞാൻ ഇവിടെ ഇങ്ങനെ തന്നെ കിടക്കും...എന്നും പറഞ്ഞു അമ്മു അവന്റെ മേല് തന്നെ കിടന്നു... #✍ തുടർക്കഥ ഹരൻ ആണെങ്കി ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു കിടന്നു... അതേ..ഇങ്ങനെ കിടക്കുന്നത് നിനക്ക് ബുദ്ധിമുട്ട് ആയി തോന്നുന്നുണ്ടോ....ഹരൻ കുസൃതി ഓടെ ചോദിച്ചു... ഏയ്‌..ഇല്ലല്ലോ...അമ്മു കാര്യം മനസ്സിലാവാതെ പറഞ്ഞു... എന്നാൽ എനിയ്ക്ക് എന്തൊക്കെയോ തോന്നുണ്ട്...ഹരൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു... അങ്ങനെ ഇപ്പൊ ഒന്നും തോന്നേണ്ട... മാര് മനുഷ്യ .... കലിപ്പിൽ കയറി വന്ന സാദനം കളിച്ചോണ്ട് കിടക്കുന്നു..എന്നും പറഞ്ഞു അമ്മു എണീറ്റു മാറി... ഓഹ്..കളിയ്ക്കാൻ നി ഒന്നു സമ്മതിച്ചില്ലല്ലോ...ഹരൻ കള്ള ചിരിയോടെ പറഞ്ഞതും...അമ്മു അടുത്തു ഇരുന്ന ഷോ പീസ് എടുത്തതും ഒത്തായിരുന്നു... ദേ വൃത്തി കേട് പറഞ്ഞാലുണ്ടല്ലോ..ആ തല ഞാൻ തല്ലി പൊട്ടിയ്ക്കും....അമ്മു...കലിപ്പിൽ നിന്നു നി..കയ്യിലുള്ളത് താഴെ വെയ്ക്ക്......(ഹരൻ നിഷ്‌കു ആയി പറഞ്ഞു.. ഉം..അങ്ങനെ വാ.... ഹും റൊമാൻസിയ്ക്കാൻ വന്നേക്കുന്നു...എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട് അമ്മു പോയി... ഇതിപ്പോ... ഒന്നുങ്കിൽ അങ്ങേ അറ്റം ഇല്ലേൽ ഇങ്ങേ അറ്റം.. മനുഷ്യൻ എങ്ങനെ എങ്കിലും നേരെ ആയി വരുമ്പോൾ...ദേ പോണ്...നിന്നെ എന്റെ കയ്യിൽ കിട്ടുമെഡി... അലവലാതി....ഹരൻ അമ്മു പോണ വഴിയേ നോക്കി പിറുപിറുത്തു......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story