പ്രണയം: ഭാഗം 23

pranayam archana

രചന: അർച്ചന

അമ്മു സംശയത്തോടെ നോക്കിയതും ഹരൻ ചെറു ചിരിയോടെ അമ്മുവിന്റെ രണ്ടു കയ്യും പിറകിലേക്ക് ആക്കി തന്റെ ഒരു കൈ കൊണ്ട് ബന്ധിച്ചു വെച്ചു...ഒന്നു കൂടി തന്നോട് അടുപ്പിച്ചു...പയ്യെ തന്റെ മറു കൈ അമ്മുവിന്റെ പിറക് വശത്തേയ്ക്ക് കൊണ്ട് പോയി.. എ.. എന്താ ചെയ്യുന്നേ...അമ്മു വിറച്ചു കൊണ്ട് ചോദിച്ചു .... ഹരൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ഹരൻ അവളുടെ ഉടുപ്പിന്റെ സിബ്ബിൽ പിടിച്ചു വലിച്ചു... അമ്മു ഹരന്റെ പ്രവൃത്തിയിൽ ഞെട്ടി കൊണ്ട്...ഹരനെ പിറകിലേക്ക് തള്ളി... എവടെ...... നി..എന്തിനാ ഇങ്ങനെ വിറയ്ക്കുന്നെ...അല്ലെങ്കിലും നി ഒരു ആണ്കുട്ടി അല്ലെ....(ഹരൻ ഇളിച്ചോണ്ട് പറഞ്ഞതും ഓ..പിന്നെ ആണ്പിള്ളേരുടെ ഉടുപ്പിന്റെ സിബ്‌ആണല്ലോ നിങ്ങൾ വലിച്ചു പൊട്ടിച്ചത്....അങ്ങോട്ടു മാറി നിന്നെ...ഹരന്റെ വർതമാനം കേട്ടതും അമ്മു പറഞ്ഞു... ഞാൻ മാറാനും പോണില്ല നി..മാറ്റുകയും ഇല്ല...ഞാൻ തരാനുള്ളത് തന്നിട്ടെ പോകു...എന്നും പറഞ്ഞു.. ഹരൻ നിമിഷ നേരം കൊണ്ട് അമ്മുവിന്റെ ഡ്രസ് ഷോള്ഡറിൽ നിന്നും താഴ്ത്തിയതും....ഒത്തായിരുന്നു....

അമ്മു...ഹരന്റെ പ്രവൃത്തിയിൽ ഞെട്ടി കണ്ണുകൾ ഇറുകെ അടച്ചു... ഹരൻ അടുത്തേയ്ക്ക് വരുന്നതും...അവന്റെ ശ്വാസം ദേഹത്ത് തട്ടുന്നതും അമ്മു അറിയുന്നുണ്ടായിരുന്നു..... ഹരന്റെ ചുണ്ടുകൾ അവളുടെ ദേഹത്ത് പതിഞ്ഞതും...അമ്മു പൊള്ളി പിടഞ്ഞു കൊണ്ട് അവന്റെ ഷർട്ടിൽ അമർത്തി പിടിച്ചു.... ഹരൻ അമ്മുവിന്റെ ആ പ്രവൃത്തി അസ്വദിയ്ക്കുന്നുണ്ടായിരുന്നു.... ഹരൻ വീണ്ടും അവളിലേക്ക് അടുത്തു തോളിൽ നിന്നും കുറച്ചു കൂടെ താഴേയ്ക്ക് ഡ്രസ്മാറ്റി അവിടെ പല്ലു ആഴ്ത്താൻ ഒരുങ്ങിയതും.... വാതിലിൽ ആരോ മുട്ടിയതും ഒത്തായിരുന്നു... വാതിലിലെ മുട്ട് കേട്ടതും രണ്ടും അപ്പോതന്നെ ഞെട്ടി പിടഞ്ഞു മാറി....പരസ്പരം നോക്കി.... സർ........പുറത്തു നിന്നും വിളിച്ചു... നിങ്ങള് കാരണം ഇന്നൊരു തീരുമാനം ആകും...(അമ്മു അതിനു ഞാൻ എന്ത് ചെയ്തു...ഹരൻ നിഷ്‌കു ആയി...പറഞ്ഞു ഒന്നും ചെയ്തില്ലേ... അപ്പൊ ഇതോ..അമ്മു സ്വന്തം കോലം കാട്ടി ഹരനോട് ചൂടായി... അതിനു ഒന്നും നടന്നില്ലലോ...തുടങ്ങിയപ്പോഴേ ഏതോ മാരണം വന്നില്ലേ...

ദേ... നി ഡ്രസ് നേരെ ആക്കിയ്ക്കെ... ഒന്നതെ മനുഷ്യന്റെ കണ്ട്രോള് പോയി..നിക്കുവാ...എന്നും പറഞ്ഞു ഹരൻ തിരിഞ്ഞു നിന്നു... അമ്മു വളിച്ച ഒരു ഇളിയോടെ ഡ്രെസ് നേരെ ആക്കി.... ആ..ഞാൻ റെഡി ആയി...പോയി വാതിൽ തുറക്ക്...അല്ലേൽ P A യ്ക്കും MDയ്ക്കും അടച്ചിട്ട റൂമിൽ എന്താ പരിപാടി എന്നു ചോദിച്ചു കളയും...അമ്മു പറഞ്ഞതും ഹരൻ അവളെ ഒന്നു തുറപ്പിച്ചു നോക്കിക്കൊണ്ട് വാതിൽ തുറന്നു... നോക്കുമ്പോൾ കിരൺ... എന്താടാ....ഹരൻ കലിപ്പിൽ ചോദിച്ചതും.. ദേവൻ സർ വന്നിട്ടുണ്ട്...ഏതോ മീറ്റിങ് എന്നു പറഞ്ഞു ...സർ നോടും മാടത്തിനോടും ചെല്ലാൻ പറഞ്ഞു... ഉം...നി പൊക്കോ..ഞങ്ങൾ എത്തിയേക്കാം...(ഹരൻ ok.. സർ എന്നും പറഞ്ഞു അമ്മുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കിരൺ പോയി... അച്ഛൻ എപ്പോ വന്നു.....(അമ്മു വന്നിട്ട് കുറച്ചു കൊല്ലം ആയി...എന്തേ....(ഹരൻ കഷ്ടം...കുറച്ചു സ്റ്റാൻഡേർഡ് ഉള്ള ചളി പറ.. ഇതു കേട്ടു കേട്ടു മടുത്തു..അമ്മു കളിയായി പറഞ്ഞു... ഓഹ്..പിന്നെ..നിനക്കായി ഇനി പുതിയത് അടിചിറക്കാം..നിനക്ക് ഇതൊക്കെ മതി....

ഹരൻ പുച്ഛത്തോടെ പറഞ്ഞു.... അയ്യോ..അതൊക്കെ ഭയങ്കര ബുദ്ധിമുട്ട് അല്ലെ.. മ്യോൻ ഇപ്പൊ ചെല്ലു..ചെന്നു എല്ലാരും കൂടി ഒത്തുകൂടി...ചായയും വടയും തിന്നെ...ചേച്ചി പുതിയ ചളി കേൾക്കാൻ പിന്നെ വരാം...പോട്ടെടാ.. ഹരു മോനെ..എന്നും പറഞ്ഞു ഇളിച്ചു കൊണ്ട് അമ്മു പുറത്തേയ്ക്ക് പോയി... നി..വീട്ടിലോട്ട് വാടി..ഞാൻ നിനക്ക് താരം... എന്നും പറഞ്ഞു ഹരൻ പോയി... ഓഹ്..ജാഡ...തെണ്ടി....എന്നുമ്പപറഞ്ഞു അമ്മു പിറകെയും... ** ഹരൻ ദേവനോടൊപ്പം കോണ്ഫറന്സ് ഹാളിലേക്ക് പോയി.. അമ്മു പിറകെ പോകാൻ ഒന്നും നിന്നില്ല.. എന്തിനു...വെറുതെ.. എല്ലാം ജാഡ പിടിച്ച ഇംഗ്ലീഷാ... അല്ല...റൂമിനകത്ത് വല്ലതും സംഭവിചാരുന്നോ...ടേബിളിൽ ഇരിയ്ക്കുന്ന അമ്മുവിനോട് വർഷ ചോദിച്ചു... വോ...ഒന്നും നടന്നില്ല..അതിനു മുന്നേ കൃത്യമായി ഒരു സാദനം വന്നു അത് കുളം ആക്കി....അമ്മു കിരണിനെ നോക്കി ദഹിപ്പിച്ചു കൊണ്ട് പറഞ്ഞു.. ആ...അത് പിന്നെ...ദേവൻ സർ..കിരൺ ഇളിയോടെ പറഞ്ഞു.... ഹും അച്ഛൻ വന്നത് കൊണ്ട് മാത്രം ക്ഷേമിച്ചിരിയ്ക്കുന്നു...ഇല്ലേൽ ആ തല ഞാൻ തല്ലി പൊട്ടിച്ചേനെ....

നോക്കിയ്ക്കോ.... അല്ല... കിച്ചുട്ടൻ...കെട്ടിയത് ആണോ...(അമ്മു ഏയ്‌...പക്ഷെ...അതിനേക്കാൾ മുട്ടൻ പണി...കിട്ടിയിട്ടുണ്ട്.....ഉണ്ണി കിരണിനെ നോക്കി ആക്കി പറഞ്ഞു... എന്ത് പണി.....അമ്മുവും വർഷയും ആകാംഷയോടെ ചോദിച്ചു.. അത്..ആശാനേ ഒരു പെണ്ണ് കുറെ നാൾ ആയി ഒട്ടിച്ചോണ്ട് ഇരിയ്ക്കുവാ...ഇപ്പൊ കുറച്ചു നാൾ ആയി അതിന്റെ അനക്കം ഒന്നും ഇല്ല....എന്താണോ ആവോ....(ഉണ്ണി സത്യമാണോ...ആരാ...ആ മുതൽ...(അമ്മു...വർഷ അത്....പിന്നെ...അതിനെ കുറിച്ചു ഡിറ്റയിൽ ഒന്നും അറിയില്ല....എന്റെ കോളേജിൽ സീനിയർ ആയിരുന്നു...കിരൺ നേടുവീർപ്പോടെ പറഞ്ഞു സീ.. സീനിയറോ...അതെങ്ങനെ....അമ്മുവും വർഷയും പരസ്പരം നോക്കി പറഞ്ഞു.. ഹാ... അതൊരു കഥ... എന്റെ കാലക്കേടിനു ആ സാദനത്തിനു എന്റോടെ പ്രേമം...അതും ഒരു കയ്യബദ്ധത്തിൽ ആ ഞാഞ്ഞൂലിനെ എനിയ്ക്ക് തല്ലേണ്ടി വന്നു....അന്ന് ഒരിയ്ക്കൽ മയൂരി വന്നു എന്നെ ഇടിച്ചില്ലേ...(കിരൺ ആഹാ..അപ്പൊ ആശാൻ അത്ര പാവം ഒന്നും അല്ല..ല്ലേ....

(അമ്മു ഇളിയോടെ ചോദിച്ചതും..കിരൺ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു അതേ പോലെ അവള് വന്നു ഇടിച്ചിട്ടു എന്റെ മെക്കിട്ടു കയറി...ഞാൻ മാക്സിമം ശ്രെമിച്ചു...പിന്മാറാൻ..അവസാനം കൈ വിട്ടു ....അന്ന് അറിഞ്ഞില്ല അത് സീനിയർ ആണെന്ന്....പക്ഷെ പ്രായം വെച്ചു എന്റെ ഇളയത് ആണ്...അന്ന് തുടങ്ങിയ ഉപദ്രവം ആണ്...നാശം... പേരു കൃതി എന്നോ മറ്റോ ആണ്.. ഇപ്പൊ വേറെ എവിടെയോ എന്തോ പഠിയ്ക്കാൻ പോയിട്ടുണ്ട്...കിരൺ നെടുവീർപ്പിട്ടു കൊണ്ട്..പറഞ്ഞു... അപ്പൊ അടുത്ത മുതൽ on the way ആണ്....അങ്ങനെ നിനക്കും ആയി...എന്റെ ഇനി എന്നാണാവോ. ഉണ്ണി വർഷയെ നോക്കി പറഞ്ഞു.. അത് നി നോക്കേണ്ടെടാ ഉണ്ണി.....(വർഷ... ഞൻ നോക്കും നി..എനിയ്ക്കുള്ളത് തന്നെയാ.... ഇനി കിട്ടിയില്ലെങ്കി...ഉണ്ണി വർഷയ്ക്ക് നേരെ കൈ ചൂണ്ടി പറഞ്ഞതും... കിട്ടിയില്ലേൽ....(വർഷ കിട്ടിയില്ലേൽ .....കിട്ടിയില്ലേൽ ഞാനുണ്ടല്ലോ...(ഉണ്ണി നി....(അമ്മു ഞാൻ ഇവളുടെ കാലെൽ വീഴും...അല്ലെടി....ഉണ്ണി ഉളുപ്പില്ലാതെ പറഞ്ഞതും....

കാലേൽ വാരും എന്നു പറയട തെണ്ടി....(വർഷ.. അടി പോളി...രണ്ടും കണക്ക....എന്നും പറഞ്ഞു അമ്മു ഫോണും തോണ്ടി ഇരുന്നു...കിരൺ രണ്ടിന്റെയും തർക്കം നോക്കിയും... കുറച്ചു കഴിഞ്ഞതും...എല്ലാരും മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി...എല്ലാരും ഇറങ്ങുന്ന കണ്ടതും 4ഉം ഡീസെന്റ ആയി...നേരെ അവരവരുടെ സ്ഥലത്തേയ്ക്ക് പോയി... *** അല്ല അകത്ത് എന്തായിരുന്നു....അമ്മു റൂമിൽ എത്തിയതും ഹരനോട് ചോദിച്ചു... അത് കമ്പനിയുടെ പ്രോജക്ടിന്റെ കാര്യം... ഡീറ്റയിൽ ആയി പറഞ്ഞാൽ..ഹരൻ പറയാൻ തുടങ്ങിയതും.. വോ..വേണ്ട ...വേണ്ടത്തൊണ്ട...എനിയ്ക്കെങ്ങും അറിയണ്ട..ദേഹിയ്ക്കാത്ത ഇഗ്ലിഷിൽ ഉള്ള ഡയലോഗ്...അമ്മു പുച്ഛത്തോടെ പറഞ്ഞു .. ആഹാ..എങ്കി നി..അറിഞ്ഞേ പറ്റു....എന്നും പറഞ്ഞു..ഹരൻ അമ്മുവിനെ തൂക്കി എടുത്തു മേശ മേൽ ഇരുത്തി...അമ്മു അപ്പൊ തന്നെ കാത് അങ് പൊത്തി.... ഹരൻ അപ്പൊ തന്നെ കൈ പിടിച്ചു വെച്ചു...അവിടെ നടന്നത് എല്ലാം വിശദാം ആയി പറയാൻ തുടങ്ങി.. അമ്മു ആണെങ്കി കേട്ടത് ദേഹിയ്ക്കാത്ത ഞെരി പിരി കൊള്ളാനും... അവസാനം..ഹരൻ ഡിറ്റയിൽ എല്ലാം പറഞ്ഞു തീർന്നതും അമ്മു പൊക പോയി ഇരുന്നു.... ഇപ്പോൾ എല്ലാം മനസിലായില്ലേ..അമ്മുക്കുട്ടി....ഹരൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു...

ഹും...തനിയ്ക്ക് പ്രാന്ത് ആണൊടെ.... മനുഷ്യൻ ഇവിടെ പൊക പാറി ഇരിയ്ക്കുമ്പോൾ ചോദിയ്ക്കുന്ന ചോദ്യമാണോ...ഇത്...കോപ്..അങ്ങോട്ട് മാറിയ്‌ക്കെ..എന്നും പറഞ്ഞു ഹരനെയും തള്ളി മാറ്റി അമ്മു ചെവിയും കുടഞ്ഞു...അവളുടെ ചെയറിൽ പോയി..ഇരുന്നു... ടി...നി..കളിയാക്കുവാണോ.. മനുഷ്യൻ ഇത്രയും നേരം ഇവിടെ വായിട്ടു അലച്ചിട്ടു...മനുഷ്യനെ ഒരുമാതിരി..ഹരൻ കലിപ്പായി... എന്റെ മനുഷ്യ....സത്യം പറഞ്ഞാൽ ഞാൻ കളിയാക്കിയത് അല്ല... എനിയ്ക്ക് ഒന്നും മനസിലായില്ല...അതാ...അമ്മു നിഷ്‌കു ആയി പറഞ്ഞു.... കോപ്...ഞാൻ ഇത് ആരോടാ.... ടി...ഇത്...എല്ലാം കണ്ടും കേട്ടും മനസിലാക്കിയിട്ട് ഇന്ന് തന്നെ എന്നെ പറഞ്ഞു കേൾപ്പിയ്ക്കണം...ഞാൻ നോക്കട്ടെ നിനക്കിത് വല്ലതും മനസിലാവോ എന്നു....എന്നും പറഞ്ഞു ഹരൻ ഒരു പെൻഡ്രൈവ് എടുത്തു അമ്മുവിനു നേരെ ഇട്ടു കൊടുത്തു...എന്നിട്ട് ഹരൻ പുറത്തേയ്ക്ക് പോയി... അമ്മു ആണെങ്കി ആ പെൻഡ്രൈവിലേയ്ക്കും അവൻ പോയ വഴിയിലേയ്ക്കും നോക്കി... ഇങ്ങേരു ഇംഗ്ലിഷ് മീഡിയം ആണെന്ന് കരുതി...മലയാളികൾ ആയ ഞങ്ങൾ പാവങ്ങൾ എന്തു ചെയ്യും...പരട്ട... ഇതൊക്കെ ഞാൻ എപ്പോ പഠിച്ചു എടുക്കാനാ....അമ്മു ആ പെൻഡ്രൈവ് എടുത്തു കൊണ്ട് പറഞ്ഞു.......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story