പ്രണയം: ഭാഗം 25

pranayam archana

രചന: അർച്ചന

അവസാനം രണ്ടും ഫ്രഷ് ആയി ഫുഡും കഴിച്ചു നേരെ റൂമിലേയ്ക്ക് വിട്ടു... റൂമിലെത്തിയതും അമ്മു നേരെ കട്ടിലിലേയ്ക്ക് വീഴാനായി ഭാവിച്ചതും...ഹരൻ ആ നീക്കത്തെ അപ്പൊ ത്തന്നെ തടഞ്ഞു....ലാപ്പ് എടുത്തു കയ്യിൽ കൊടുത്തു...ഹരൻ കട്ടിലിൽ കയറി നീണ്ടു നിവർന്നു കിടന്നു... അത് കമ്പ്ലീറ്റ് ആക്കിയിട്ട് മതി ഉറക്കം..ഹരൻ അതും പറഞ്ഞു കണ്ണടച്ചു കിടന്നു... ഇങ്ങേരു എനിയ്ക്കിട്ട് പണിയുന്നത് ആണോ...അതോ....അമ്മു തിങ്കി... ഹലോ... എനിയ്ക്കിട്ട് പണി തന്നിട്ട് കിടന്നു ഉറങ്ങുന്നോ.. അങ്ങോട്ടു എണീറ്റെ... എന്നും പറഞ്ഞു അമ്മു ഹരനെ തട്ടി വിളിയ്ക്കാൻ തുടങ്ങി.. എന്താടി...മനുഷ്യന് സ്വസ്ഥത തരില്ലേ..ഹരൻ കലിപ്പായി.... ഇല്ല... നിങ്ങള് എനിയ്ക്കിട്ട് പണിതിട്ട് അങ്ങനെ ഇപ്പൊ കിടന്നു ഉറങ്ങണ്ട...(അമ്മു ഞാൻ ഉറങ്ങും... നി..അത് കമ്പ്ലീറ്റ് ആക്കിയിട്ട് കിടന്നാൽ മതി...അല്ലാതെ കിടക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ നിന്നെ ഇന്ന് ഞാൻ വെള്ളത്തിൽ മൂക്കും...ഉറപ്പാ...(ഹരൻ എങ്കി..അത് എനിയ്ക്കോന്നു കാണണം അല്ലോ.. എനിയ്ക്ക് ഇഷ്ടം ഇല്ലാതെ ഒരു പോസ്റ്റും തന്ന്..

തന്റെ ഇഷ്ടത്തിന് എന്നെ ഇട്ടു പെടാ പാട് പെടുത്തുവാ..അല്ലേ... എന്നും പറഞ്ഞു ഹരനെ നോക്കി ദഹിപ്പിച്ചു കൊണ്ട് അമ്മു ലാപ്പ് എടുത്തു സോഫയിൽ ഇട്ടു കട്ടിലിലേയ്ക്ക് കയറി കിടന്നു... കിടന്നതെ ഓര്മയുള്ളൂ.. അപ്പൊ തന്നെ ഹരൻ അവളെ എടുത്തു പൊക്കി...നടന്നു... ഡോ..താൻ കൂടുതൽ ഷോ എടുക്കാതെ എന്നെ താഴെ നിർത്തുന്നുണ്ടോ...ഇല്ലയോ....എന്നും പറഞ്ഞു അമ്മു അവന്റെ തോളിൽ നിന്നും ഇറങ്ങാൻ നോക്കി....ഹരൻ ഉണ്ടോ വിടുന്നു... എന്നെ പേഡിപ്പിയ്ക്കാൻ വേണ്ടി..ചെയ്യുന്നത്..... എന്നു അമ്മു പറഞ്ഞു നാക്ക് വായിൽ ഇട്ടില്ല...അതിനു മുന്നേ തന്നെ ഹരൻ കലിപ്പിൽ അമ്മുവിനെ ബാൽക്കണിയിൽ നിന്നും താഴേയ്ക്ക് എടുത്തിട്ടതും ഒത്തായിരുന്നു.... ആ..........അമ്മു നിലവിളിച്ചു ബ്ലും..... തനിയ്ക്ക് പ്രാന്ത് ആണോ...അമ്മു വെള്ളത്തിൽ നിന്നും അടിച്ചു പൊന്തി കൊണ്ട് ചോദിച്ചു... വീണ ഫോഴ്സിൽ കുറച്ചു വെള്ളം മൂക്കിലും കയറി... അതേടി..എനിയ്ക്ക് പ്രാന്ത് തന്നെയാ... കുറച്ചു നാളായി...മോൾക്ക് ഓങ്ങി വെച്ചിട്ട്...പക്ഷെ...നി അതിനെയൊക്കെ. കടത്തി വെട്ടി....

അപ്പൊ കുറച്ചു ഡിഫറന്റ് ആയിട്ടു ട്രൈ ചെയ്തതാ...അതിനു ആദ്യം മോളെ ഒന്നു വശത്താക്കണം ആയിരുന്നു..അതിനാ..കുറച്ചൊക്കെനിന്നെ സപ്പോർട്ട് ചെയ്തത്...ഹരൻ ബാൽക്കണിയിൽ നിന്നും താഴേയ്ക്ക് ഇറങ്ങി ചെന്നു കൊണ്ട് പറഞ്ഞു... ആണോ...എനിയ്ക്ക് മൻസിലായതെ ഇല്ല.. അയ്യോ.. പാവം.. ഡോ...താൻ..കുറച്ചല്ല കൂടുതൽ ഉടായിപ്പ് ആണെന്ന് അന്നേ എനിയ്ക്ക് മനസിലായതാ..പിന്നെ..കെട്ടിയൊന് അല്ലെ എന്നു കരുതിയ കുറച്ചു സ്നേഹിച്ചത്....അമ്മു വെള്ളത്തിൽ നിന്നു കൊണ്ട് പറഞ്ഞു... അയ്യോടി....മോൾക്ക് എന്റോടെ സ്നേഹം ആയിരുന്നോ...അത് ഞാൻ അറിഞ്ഞതെ ഇല്ലല്ലോ... ചെ ഇത് അറിഞ്ഞിരുന്നെങ്കി ചേട്ടൻ നല്ല കാര്യം ആയി തന്നെ മോളെ സ്നേഹിച്ചേനെ.... ഹും...സ്നേഹം പോലും...ഹരൻ പൂളിനടുത്തുള്ള കസേരയിൽ വന്നിരുന്നു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന അമ്മുവിനെ നോക്കി... ടി..നിനക്ക് ഞാൻ 1 ദിവസം സമയം തരും...അന്ന്.. നി പ്രോജക്ട് എനിയ്ക്ക് മുന്നിലും നമ്മുടെ കമ്പനി സ്റ്റാഫിന് മുന്നിലും...അവതരിപ്പിച്ചു കാണിയ്ക്കണം....പറഞ്ഞത് മനസിലായോ....

ഇല്ലെങ്കി.... ഇല്ലെങ്കി... ഇപ്പൊ വെള്ളത്തിലെ...വീണുള്ളൂ...ചിലപ്പോ ഞാൻ ....ഹരൻ ഒരു പിരികം പൊക്കി...പറഞ്ഞു.. താൻ ഒന്നും ചെയ്യില്ല... പിന്നെ തനിയ്ക്ക് എന്തൊക്കെയോ തേങ്ങ അറിയാം എന്നു കാണിയ്ക്കാൻ താൻ എന്നെ ഈ വെള്ളത്തിൽ എടുത്തിട്ടു...അത്ര അല്ലെ യുള്ളൂ... സത്യത്തിൽ തനിയ്ക്ക് എന്നോട് എന്തൊക്കെയോ ചില സമയങ്ങളിൽ തോന്നുന്നുണ്ട്..അത്...പ്രേമം അല്ല.. എന്നാലും എന്തോ ചെറിയ ഇഷ്ടം ഇല്ലേ...(അമ്മു ഇഷ്ടം..അതും നിന്നോട്...ഹും എനിയ്ക്കു... താൻ എന്ത് പറഞ്ഞാലും...തനിയ്ക്ക് എന്തൊക്കെയോ എന്നോട് തോണുന്നുണ്ട്..അതുറപ്പാ....(അമ്മു ഓഹ്..പിന്നെ..എനിയ്ക്ക് നിന്നോട്...കുറെ തോന്നും..ഹരൻ അമ്മുവിന്റെ വാക്കിനെ പുച്ഛിച്ചു പറഞ്ഞു... അപ്പൊ തനിയ്ക്ക് എന്നെ കണ്ടാലോ അടുത്തു വന്നു നിന്നാലോ..ഒന്നും തോന്നില്ല എന്നാണോ.പറഞ്ഞു വരുന്നത്..എന്നും പറഞ്ഞു അമ്മു വെള്ളത്തിൽ നിന്നും കരയ്ക്ക് കയറി... അതേ...എന്നും പറഞ്ഞു പുച്ഛത്തോടെ അമ്മുവിനെ നോക്കിയതും..വെള്ളത്തിൽ കുളിച്ചു കയറി വരുന്ന അമ്മുവിന്റെ കൊലത്തിലേയ്ക്ക് ഹരന്റെ കണ്ണുകൾ ഒരു നിമിഷം പാറി വീണു..

കോപ്...ഇങ്ങനെ ഓരോന്ന് കാണിച്ചു നിന്നാൽ...ഞാനല്ല.. ആരായാലും...പറഞ്ഞ വാക്കില് എന്തെലും മാറ്റം ഒക്കെ വരും..ഹരൻ മനസിൽ പറഞ്ഞു... ടി..നി...എന്നെ മനപൂർവം വശീകരിയാക്കാൻ വേണ്ടി.. അല്ലെടി നനഞ്ഞൊട്ടിയ ഡ്രെസ്സും ഇട്ടു കയറി വരുന്നത്..ഹരൻ അമ്മുവിനെ അടി മുടി നോക്കിക്കൊണ്ട് പറഞ്ഞു... അപ്പോഴാണ് അമ്മുവും അത് ശ്രെദ്ധിയ്ക്കുന്നത്.... ഡോ...താൻ അതിനു ആവശ്യം ഇല്ലാത്തിടത്തു നോക്കുന്നത് എന്തിനാ....അതൊണ്ടല്ലേ.... മര്യാദിയ്ക്ക് മുഖത്ത് നോക്കിയാൽ മതി.. പിന്നെ..തനിയ്ക്ക് കാണാൻ വേണ്ടി ഒന്നും ഇല്ല...നല്ല കട്ടിയുള്ള ഡ്രെസ് തന്നെയാ..അല്ലാതെ പേപ്പർ അല്ല... അതുകൊണ്ട് മോൻ മുഖത്തേയ്ക്ക് നോക്കിയാൽ മതി...കേട്ടോടാ..കൊരവ...(അമ്മു ഞാൻ എനിയ്ക്ക് ഇഷ്ടം ഉള്ളിടത്ത് നോക്കും. ഇനിയും നോക്കും...നിനക്ക് എന്താടി ഛേദം....നി കൊണ്ട് പോയി കേസ് കൊടുക്ക്..(ഹരൻ ഓഹ്...എന്തും പറഞ്ഞു കൊടുക്കും ... സാറേ..ഭാര്യ കുളിയ്ക്കാൻ കയറിയപ്പോ ഭർത്താവ് ഒളിഞ്ഞു നോക്കി എന്നോ... താൻ എവിടത്തു കാരൻ ആണെടാ...

കഷ്ടം..ശശി ആവാൻ ഹരൂന്റെ ജീവിതം പിന്നെയും ബാക്കി...അയ്യേ...ശശി...സോമൻ ഹരു...അമ്മു ഹരനെ കളിയാക്കാൻ. .തുടങ്ങി.. ടി..മതി...നിർത്തുന്നത നിനക്ക് നല്ലത്...അല്ലേലുണ്ടല്ലോ..ഹരന് ദേഷ്യം വന്നു... അമ്മു ഇതു വല്ലതും നോക്കുന്നുണ്ടോ...അവള് ഹരന്റെ കലിപ്പ് കണ്ടും ചിരി തന്നെ... ടി.....ഹരൻ കലികയറി..വിളിച്ചതും...അമ്മു ഹരന്റെ മുഖത്തേയ്ക്ക് നോക്കിയതും.... ചെക്കന്റെ മുഗം ചുവന്നു കണ്ണൂരണ്ടും വല്ലാത്ത ഭാവത്തിൽ നിൽക്കുന്നു... അമ്മു....അടിവരുന്നുണ്ടോ...എന്നൊരു സംശയം... എന്താ ചെയ്യുക....(ആത്മ.... ഓടിയ്ക്കോ....അമ്മുവിന്റെ മനസു പറഞ്ഞതും...പിന്നെ തിരിഞ്ഞു പോലും നോക്കാതെ...അമ്മു ഓടി. നോക്കുമ്പോ....താഴേയ്ക്ക്..വഴിയുണ്ട്... പിറകിലേക്ക് നോക്കുമ്പോൾ ആശാൻ കലി കയറി ഓടി വരുന്നുണ്ട്... പിന്നെ ഒന്നും നോക്കിയില്ല...100 ...100il പിടിച്ചു വിട്ടു.... പെട്ടന്ന് കൂടെ മഴയും.....ഓടി ഇറങ്ങിയത്...ഗാര്ഡനിലും...അപ്പൊ ഇവിടെ ഇങ്ങനെയും സെറ്റ് upp ഉണ്ടായിരുന്നു അല്ലെ... എന്നും പറഞ്ഞു...മുന്നോട്ട് ഓടിയതും..കാല് സ്‌ലിപ്പായതും ഒത്തായിരുന്നു... അമ്മേ...... എന്നും പറഞ്ഞു..

.എങ്ങനെയോ..ഭാഗ്യത്തിന്..ചെറുക്കി അടിച്ചു വീണില്ല.... ടി.....എന്നും പറഞ്ഞു...ഹരൻ അമ്മുവിനു നേരെ കുതിച്ചു വന്നതും...നിമിഷ നേരം കൊണ്ട് ഹരൻ അമ്മുവിനെയും കടന്നു തെറിച്ചു പോയി വീണതും ഒത്തായിരുന്നു... ഒരു മിന്നായം പോലെ മാത്രം അമ്മു ഒന്നു കണ്ടു... നോക്കുമ്പോൾ ഒരുത്തൻ മഴയത്ത് ചെളി വെള്ളത്തിൽ കുളിച്ചു ഇരിയ്ക്കുന്നു... അമ്മു ആണെങ്കി ആ കോലം നോക്കി..ഇരുന്നു... ആ ഇരിപ്പ് കണ്ടപ്പോ തന്നെ അമ്മുവിനു ചിരി പൊട്ടി.. നിന്നെ യുണ്ടാലോ...എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ...എന്നും പറഞ്ഞു അമ്മുവിനെ നോക്കി എണീയക്കാൻ നോക്കിയതും..ഹരൻ അതുപോലെ ചെളിയിൽ ഇരുന്നു... നടു പോയി...എന്ന് മനസ്സിൽ പറഞ്ഞു...അമ്മുവിനെ നോക്കി ഒന്നു ദഹിപ്പിച്ചു.. ആശാന്റെ ഇരുപ്പ് അത്ര പന്തി അല്ലല്ലോ... എന്തോ കാര്യം ആയി പറ്റിയിട്ടുണ്ട്.. ഇനി..മൂഡ് പടം ആയ....ഒന്ന് ചെന്നു ചോദിച്ചാലോ... എന്നും പറഞ്ഞു അമ്മു നിലത്തു നിന്നും എണീറ്റു പയ്യെ...ഹരന്റെ അടുത്തേയ്ക്ക് ചെന്നു... എന്തു പറ്റി ഹരു.....അമ്മു അവനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു...

നിനക്ക് ഒന്നും മനസ്സിലായില്ല അല്ലെടി... നി ഇപ്പൊ ചോദിച്ചത് മനുഷ്യനെ മനപൂർവം കളിയാക്കാൻ അല്ലെടി....ഹരൻ അമ്മുവിനോട് ചൂടായി.. അയ്യോ..ഞാൻ കളിയാക്കിയെന്നോ...എന്താ ഹരു...ഇത്..ഞാൻ അങ്ങനെ ചെയ്യോ....അമ്മു നിഷ്‌കു ആയി ചോദിച്ചു.. നി...ചെയ്യും ടി...എനിയ്ക്ക് നല്ലതു പോലെ അറിയാം....എന്നും പറഞ്ഞു ഹരൻ കൈ കുത്തി എണീയക്കാൻ നോക്കിയതും വീണ്ടും പഴയ പടി തന്നെ.... ഞാൻ ഹെല്പ് ചെയ്യണോ...ഹരൂട്ടാ... അമ്മു ചോദിച്ചതും...ഹരൻ കൈ നീട്ടി... അമ്മു പിന്നെ പണിയ്ക്കൊന്നും നിൽക്കാതെ..പാവം തോന്നിയത് കൊണ്ട് കൈ പിടിച്ചു എണീപ്പിച്ചതും...അമ്മുവിനെ അതേ സ്പീഡിൽ ഹരൻ അമ്മുവിനെ തള്ളി ചെളിയിൽ ഇട്ടതും ഒത്തായിരുന്നു... നി..എന്താടി കരുതിയത്...നിന്റെ സഹായം വേണം എന്നോ...ഹും...അവളുടെ ഒരു ഹെല്പ് എന്നും പറഞ്ഞു ഹരൻ തിരിഞ്ഞു നടന്നു... ഒടുക്കത്തെ വേദന....വേണ്ട പുറത്തു കാണിച്ചാൽ അതിന്റെ മുന്നിൽ നാറും എന്നും പറഞ്ഞു ഹരൻ മെല്ലെ നടന്നു... പരട്ട...നാറി....എന്തു ചെയ്ത ..ചെയ്തത്...

മനുഷ്യൻ ആകെ നാറി... എന്നും പറഞ്ഞു...അമ്മു ചെളി വെള്ളത്തിൽ നിന്നും എണീറ്റു... തനിയ്ക്കുള്ള പണി ഞാൻ തരാട്ടോ....എന്നും പറഞ്ഞു...അമ്മു എണീറ്റു....നേരെ...പൂളിലേക്ക് ചെന്നു....നോക്കുമ്പോൾ ഒരുത്തൻ ശർട്ടൊക്കെ അഴിച്ചു...കാര്യമായ വൃത്തി ആക്കലിൽ ആണ്.... ഹോ...ചെളി പറ്റിയാലും ആ ബോഡി...ഹാ.. നമ്മൾക്കൊന്നും യോഗം..ഇല്ല അമ്മിണിയെ...ആ പായ അങ് മടക്കിക്കോ....എന്നും പറഞ്ഞു..അമ്മു നേരെ പൂളിലേക്ക് ഇറങ്ങി..... വെള്ളം നാറ്റൻ ഇറങ്ങിയിട്ടുണ്ട്.....(ഹരൻ ചില നാറികൾ നാറ്റിയ വെള്ളം ആയോണ്ട് ഇനി..നാറില്ല.... അമ്മു ഹാരനെ നോക്കി പറഞ്ഞു.. കൊണ്ട് ചെളി കഴുകി കളയാൻ തുടങ്ങി... ഹരൻ അവളുടെ പറച്ചില് കേട്ട് ഒന്നു കലിപ്പിച്ചു നോക്കി...ഷർട്ടും എടുത്തു മുകളിലേയ്ക്ക് കയറാനായി ഭവിച്ചു... അതേ...ഡോർ അടയ്ക്കാൻ വല്ല ഉദ്ദേശവും ഉണ്ടേൽ ഞാൻ അത് തല്ലി പൊളിയ്ക്കും...എന്നും പറഞ്ഞു അമ്മു വെള്ളത്തിൽ നീരാട്ടു തുടങ്ങി... മോള് നീരാടി...അവിടെ കിടന്നോ.. സമയത്തു...വന്നില്ലെങ്കി ഇന്ന് മോള് വെള്ളത്തിൽ കിടക്കും...

(ഹരൻ ombraa...(അമ്മു എന്തു പറഞ്ഞിട്ടും കാര്യം ഇല്ല..സാദനം..എന്നും പറഞ്ഞു ഹരൻ പയ്യെ മുകളിലേയ്ക്ക് കയറി.. പാവം നടു വിലങ്ങി ഇരിയ്ക്കേണെ... ഹരൻ അകത്തു പോയി..എന്നു ഉറപ്പായതും..അമ്മു അവളുടെ ടി ഷർട് ഊരി..കരയിൽ വെച്ചു...പയ്യെ വെള്ളത്തിൽ മുങ്ങി... കാലൻ...മുഴുവൻ ചെളി ആക്കി.....എന്നും പറഞ്ഞു കഴുത്തിലും മാറിലും ഒക്കെ പറ്റിയ ചെളി നല്ലതു പോലെ കഴുകി കളഞ്ഞു...ടീ ഷർട്ടും ഒരു വിധം കഴുകി... വെള്ളത്തിൽ നിന്നും കയറി...ഷർട്ടും ഇട്ടു..നേരെ മുറിയിലേയ്ക്ക് വിട്ടു... ഈ സമയം ഹരൻ ആണെങ്കി...ആകെ..പുഴുങ്ങിയ അവസ്ഥയിലും... കാരണം എന്താന്ന് വെച്ചാൽ....ഹരൻ ആണെങ്കി...അമ്മുവിനിട്ടു പണിയാൻ...വിൻഡോ സൈഡ് അടയ്ക്കാനായി വന്നത് ആയിരുന്നു....ആ സമയം ആയിരുന്നു അമ്മുവിന്റെ ചെളി കളയൽ മഹാ..മഹം...പിന്നെ പറയണോ..... കുറച്ചു നേരം ആ ഷോ കണ്ടു തറഞ്ഞു നിന്നു....പിന്നെ ബോധം വന്നപ്പോ തിരിച്ചു അകത്തു കയറി.... നമ്മടെ അമ്മു ആണെങ്കി ഇതൊന്നും അറിയാതെ മൂളി പാട്ടും പാടി അകത്തേയ്ക്ക് വിട്ടു... അമ്മു അകത്തു കയറുമ്പോ ഒരുത്തൻ നടുവും പിടിച്ചു....ഒരു ത്രീ ഫോർത്ത് പാന്റും ഇട്ടു ആശാൻ ബെഡിൽ ഇരിപ്പൊൻഡ്.. അമ്മു ഒരു ലോഡ് പുച്ഛം വാരി വിതറി...

കബോർഡിൽ ഉള്ള ഒരു ഡ്രെസ്സും എടുത്തു..ഡ്രസിങ് റൂമിൽ പോയി..വേഷം മാറി...ഇറങ്ങി... അപ്പോഴും ഹരൻ ആ ഇരിപ്പ് തന്നെ..... അമ്മു പിന്നെ മൈൻഡ് ആക്കാതെ...നേരെ പോയി കമിഴ്ന്നു ബെഡിൽ വീണു... അല്ല.. ഇങ്ങേരു ഒന്നും മിണ്ടാത്തത് എന്താ...ഇനി മരവിച്ചോ..ആവോ...എന്നും പറഞ്ഞു..അമ്മു കിടന്ന കിടപ്പിൽ കിടന്നു കൊണ്ട് തല പൊക്കി നോക്കിയതും .... ഹരൻ അമ്മുവിനെ തന്നെ നോക്കിക്കൊണ്ട് ഇരിപ്പുണ്ട്... ഹരന്റെ നോട്ടം കണ്ടതും... എന്താ...എന്തെലും ആവശ്യം ഉണ്ടോ.....(അമ്മു ങേ...എ.. എന്താ.....(ഹരൻ ഇങ്ങേർക്കിത് ചെവിയും അടിച്ചു പോയ.... നിങ്ങൾക്ക് വല്ല ആവശ്യവും ഉണ്ടോ..എന്നു.. ഏയ്‌..എന്നും പറഞ്ഞു...ഹരൻ ബെഡിൽ കമിഴ്ന്നു കിടന്നു... അമ്മു ഹാരനെ ഒന്നു സംശയിച്ചു നോക്കിയിട്ട്....ലൈറ്റും അണച്ചു അമ്മുവും കിടന്നു... കിടന്ന് രണ്ടു സെക്കന്റ് പോലും ആയില്ല.. അതിനു മുന്നേ ഒരുത്തൻ കട്ടിലിൽ കിടന്നു തിരിയാനും മറിയാനും തുടങ്ങി...

ഇങ്ങേരെ എന്നു ഞാൻ....എന്നും പറഞ്ഞു അമ്മു ചാടി എണീറ്റതും....ഒരുത്തൻ നടുവും പിടിച്ചു എനീട്ടിരിയ്ക്കുന്നു.... എന്താ..എന്തു പറ്റി.....(അമ്മു ....... നടു വേദന ആണോ....മരുന്ന് ഇടണോ.. ഉം....... ഹരൻ മൂളിയതും അമ്മു അപ്പൊ തന്നെ വേറെ ഒന്നും നോക്കാതെ കബോർഡിൽ പോയി മരുന്ന് എടുത്തോണ്ട് വന്നു.... കിടന്നാലെ ഇടാൻ പറ്റു...അമ്മു പറഞ്ഞതും കിടന്നതും ഒത്തായിരുന്നു... അമ്മു ഒന്നു ചിരിച്ചോണ്ട് പയ്യെ മരുന്നു എടുത്തു നടു ഉഴിഞ്ഞു കൊടുക്കാൻ തുടങ്ങി.... ആദ്യം കുറച്ചു വേദന തോന്നിയെങ്കിലും...പിന്നെ ഹരൻ കണ്ണടച്ചു കിടന്നു... ഹരന്റെ അനക്കം ഒന്നും ഇല്ല എന്നു കണ്ടതും...അമ്മു പയ്യെ കയ്യെടുത്തു.... plz.... കുറച്ചു കൂടി...ഹരൻ പറഞ്ഞതും.. അമ്മു പിന്നെയും തടവാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞതും തടവി തടവി...അമ്മു ഒരു പരുവം ആയതും...അമ്മു ഹരന്റെ ദേഹത്തു തന്നെ തലയും വെച്ചു അവിടെ കിടന്നു ഉറങ്ങി.......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story