പ്രണയം: ഭാഗം 26

pranayam archana

രചന: അർച്ചന

പിറ്റേന്ന് രാവിലെ ആദ്യം കണ്ണു തുറന്നത് ഹരൻ ആയിരുന്നു.... കഴിഞ്ഞ ദിവസം രാത്രിയിലെ യുദ്ധം കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു.....ഹരന്... ഹരൻ ഒന്നു മൂരി നിവരാൻ നോക്കിയപ്പോഴാണ്... എന്തോ...ഭാരം ഉള്ള സാദനം തന്റെ മുതുകിന്റെ മേല് ഉള്ളത് ഹരൻ അറിയുന്നത്... ഇവളെ ഇന്ന് ഞാൻ... തടവ് തടവി എന്നെ തന്നെ ബെഡ് ആക്കിശവം...അതും..പകുതിയും..എന്റെ മോളിൽ ആണ്... അതായത്...ഉറക്കത്തിൽ അമ്മു ഹരന്റെ മുകളിൽ കൂടി ക്രോസ് ആയാണ് കിടക്കുന്നത്... ടി......അമ്മു......ഹരൻ അമ്മുവിനെ കിടന്ന കിടപ്പിൽ വിളിയ്ക്കാൻ തുടങ്ങി... എവടെ..... അമ്മു ആണെങ്കി അവിടെയെ അല്ല എന്ന രീതിയിൽ മുരണ്ടു കൊണ്ട്...ഒന്നുകൂടി ഉഷാർ ആയി കിടന്നു... ഇവളെ...ഉണ്ടല്ലോ...ഉറക്ക പ്രാന്തി..എന്നും പറഞ്ഞു ഹരൻ ചാടി കൂട്ടി അങ് എണീറ്റു... അമ്മു ആണെങ്കി നേരെ ഉരുണ്ടടിച്ചു നേരെ തറയിലും.... ഹരൻ നോക്കുമ്പോൾ.... അമ്മു ഒന്നു കൂടി അങ് ചുരുണ്ടു കൂടി....തറയിൽ സുഗം സ്വസ്ഥം....

ഈ വീഴച്ച വീണത് ഇവളല്ലേ...ആവോ... അമ്മാതിരിയാ ഉറക്കം..... ടി.......ഹരൻ ഒന്നു കൂടി കലിപ്പിൽ വിളിച്ചതും..അമ്മു പാതി കണ്ണു തുറന്നു...മലർന്നു ഹരനെ നോക്കി... ഉം..എന്താ... നിങ്ങളെങ്ങനെ മുകളിൽ കയറി...അമ്മു നിലത്തു കിടന്നുകൊണ്ട് ഒരു കോട്ടുവായും ഇട്ടൂ... പതിയെ വലിച്ചു തുറക്കേടി..വായ.. തമ്പുരാട്ടിയുടെ ഉറക്കം കഴിഞ്ഞെങ്കിൽ എണീറ്റു പോയി റെഡി ആവ്... എന്നും പറഞ്ഞു ഹരൻ വീണ്ടും കട്ടിലിലേയ്ക്ക് വീണു... ഞാൻ ഇനി മുതൽ കമ്പനിയിലേക്ക് ഇല്ല.......... എന്താ.....(ഹരൻ തനിയ്ക്ക് ചെവി കേൾക്കില്ലേ.. ഞാൻ ഇനി മുതൽ തന്റെ PAഅല്ല എന്ന്....ഞാൻ രാജി വെച്ചിരിയ്ക്കുന്നു...എന്നും പറഞ്ഞു..അമ്മു വീണ്ടും തറയിലേയ്ക് വീണു... അത് നി...മാത്രം തീരുമാനിച്ചാൽ മതിയോ..ഹരൻ...കലിപ്പിൽ അവളെ നോക്കി ചോദിച്ചു.. മതി....അമ്മു ആഹാ...എങ്കി അതൊന്നു കാണണം അല്ലോ... നി...വരും..ഇല്ലേൽ ഞാൻ കൊണ്ട് പോവും....(ഹരൻ...കട്ടിലിൽ നിന്നും നിലത്ത് ഇറങ്ങി..കിടക്കുന്ന അവളുടെ അടുത്തേയ്ക്ക് ചെന്നു.. അതിനു വെച്ച വെള്ളം താൻ അങ് വാങ്ങി വെച്ചേരേ....

ഞാൻ വരത്തും ഇല്ല..താൻ എന്നെ കൊണ്ട് പോവത്തും ഇല്ല....(അമ്മു ഇല്ലേ...ഹരൻ അമ്മുവിന്റെ അടുത്തേയ്ക്ക് അടുത്തു ചെന്നു കൊണ്ട് ചോദിച്ചു..... തനിയ്ക്ക് ഒരുപ്രവശ്യം പറഞ്ഞാൽ മനസിലാവില്ലേ....അമ്മു ആ കിടപ്പിൽ കിടന്നു പറഞ്ഞു... ഉം..എന്നാൽ ശെരി...നി വരണ്ട...എന്നും പറഞ്ഞു ഹരൻ അമ്മുവിനെ കയ്യിൽ വാരി അങ് എടുത്തു... ഡോ...താഴെ ആക്കടോ.. തനിയ്ക്ക് തോന്നുമ്പോൾ തോന്നുമ്പോൾ എടുത്തു കളിയ്ക്കാൻ ഞാനെന്താ അരിചാക്കോ..അമ്മു കുതറി ഇറങ്ങാൻ ഭവിച്ചു കൊണ്ട് പറഞ്ഞു... ഹരൻ അതൊന്നും മൈൻഡ് ചെയ്യാതെ..അമ്മുവിനെ പൊക്കി എടുത്തു..വെള്ളം നിറച്ച ബാത്ത് ഡബ്ബിൽ കൊണ്ട് ഇട്ടു.... അമ്മു ആകെ നനഞ്ഞു കുളിച്ചു.... കലിപ്പിൽ ഹാരനെ നോക്കിയതും... 15 മിനിറ്റ് സമയം തരും..അതിനു മുന്നേ റെഡി ആവണം...ഇല്ലേൽ ഏത് കോലത്തിൽ ആണോ...ആ കോലത്തിൽ കൊണ്ടു പോകും...എന്നും പറഞ്ഞു...ഹരൻ ബാത്റൂമിലെ വാതിലും അടച്ചു പുറത്തു പോയി... എങ്കി...എനിയ്ക്ക് അതൊന്ന് കാണണം... താൻ പറഞ്ഞ സമയം വരെ ഞാൻ ഇവിടെ ഇങ്ങനെ തന്നെ ഇരിയ്ക്കാൻ പോകുവാ...

എന്നും പറഞ്ഞു...കൈ രണ്ടും നെഞ്ചിൽ കൂട്ടി കെട്ടി അമ്മു അവിടെ പ്രീതിഷ്ട ആയി... ഇനി അങ്ങേരു ഈ കോലത്തിൽ പൊക്കികൊണ്ട് പോവോ...ഏയ്‌... എന്നാലും ഒരു സേഫ്റ്റിയ്ക്ക് വാതിൽ അടച്ചേക്കാം...എന്നും പറഞ്ഞു...അമ്മു ചെന്നു വാതിൽ അടച്ചു..ലോക്ക് ആക്കി...ഹാൻഡിൽ ഷവറ് തോക്കു പോലെ കയ്യിൽ പിടിച്ചു ഇരുന്നു... സ്വയരക്ഷയ്ക്ക് ഒന്നുകിൽ വെടി... അല്ലെങ്കി..അടി...എന്നഭാവത്തിൽ അമ്മു അവിടെ ഇരുന്നു... പുറത്തു...ഹരൻ...അവളെയും wait ചെയ്തു ഫോണിലും നോക്കി ഇരുന്നു..... .പറഞ്ഞ സമയം കഴിഞ്ഞിട്ടും മുതലിനെ പുറത്തു കാണാത്തത് കൊണ്ട് ഹരൻ വാതിലിൽ മുട്ടാനായി പോയതും....റൂമിന്റെ വാതിൽ ആരോ തട്ടിയതും ഒത്തായിരുന്നു... ഹര.....പുറത്തു നിന്നും അച്ഛന്റെ സൗണ്ട് കേട്ടതും ഹരൻ അപ്പൊ തന്നെ വാതിൽ തുറന്നു.... നി..ഒന്നു വാ..എനിയ്ക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്...എന്നും പറഞ്ഞു...ദേവൻ ഹരനെയും വിളിച്ചു കൊണ്ട് പോയി.. ** അനക്കം ഒന്നും കേൾക്കുന്നില്ലൊ...പോയോ.... അമ്മു ഡോറിൽ ചെവി ചേർത്ത് വെച്ചു നോക്കി....

പയ്യെ ഡോർ തുറന്നു തല വെളിയിലേക്ക് ഇട്ടു നോക്കുമ്പോ ഹരന്റെ പൊടി പോലും ഇല്ല... പോയോ... എന്തൊക്കെയോ ഡയലോഗ് വിട്ടല്ലോ....എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട്...അമ്മു നേരെ ബാത്‌റൂമിൽ കയറി...ഫ്രഷാവൻ തുടങ്ങി... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം...എന്നും പറഞ്ഞു അമ്മു കുളിയ്ക്കാൻ തുടങ്ങി... *** ഇതിപ്പോ...എന്തു ചെയ്യാനാ..... ആ സാദനത്തെയും കൂട്ടി...മീറ്റിങ്. .പൊളിയ്ക്കും...... എന്റെ തല വിധി..അല്ലാതെന്തു പറയാനാ...എന്നും പറഞ്ഞു ഹരൻ അകത്തേയ്ക്ക് ചെന്നു.... നോക്കുമ്പോൾ ഒരുത്തി കണ്ണാടിയുടെ മുന്നിൽ നിന്നു ഷോ..... ഹരൻ അവളെ ഒന്നു കലിപ്പിച്ചു നോക്കി കൊണ്ട്....കബോർഡിൽ നിന്നും എതോ ഡ്രസ് എടുത്തു..കട്ടിലിലേയ്ക്ക് ഇട്ടു.... നി..ഇത് ഇട്ടു പെട്ടന്ന് റെഡിയാവ്...ഇന്നൊരു പ്രോഗ്രാം ഉണ്ട്... എന്നും പറഞ്ഞു ഹരൻ ഫ്രഷ് ആവാൻ പോയി... അങ്ങോട്ട് ഒന്നും കേൾക്കില്ല...എല്ലാം ഇങ്ങോട്ടു മൊഴിയത്തെ ഉള്ളു....എന്നും പറഞ്ഞു അമ്മു മൈൻഡ് ആക്കാതെ താഴേയ്ക്ക് ചെന്നു.... ദേവൻ നോക്കുമ്പോൾ അമ്മു സാദാരണ ഡ്രെസ്സിൽ ഇറങ്ങി വരുന്നു..

അല്ല.. മോളെ മോള് pokunnille.....(ദേവൻ എവിടേയ്ക്കാ അച്ഛാ...അമ്മു ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു... എന്തോ..മീറ്റിങ്ങോ...പ്രോഗ്രാമോ അങ്ങനെ എന്തോ.....(ജനനി ഹരനോട് ഞാൻ പറഞ്ഞാരുന്നു..... മോള് കൂടി പോണം... ഓഫീസിൽ വെച്ചല്ല.. ...പുറത്ത് ആണ്.... നാളെയാണ് ....ഇന്ന് തന്നെ പൊണം.. ഹോട്ടലിൽ വെച്ചാണ്...മീറ്റിങ്... അവിടെ തന്നെ രണ്ടുപേർക്കും ഉള്ള മുറിയും ഒരുക്കിയിട്ടുണ്ട്....ദേവൻ പറഞ്ഞു തീർന്നതും.. ഞൻ പോനോം.അച്ഛാ...എന്നെക്കൊണ്ട് വയ്യ...സത്യായും...വയ്യത്തോണ്ടാ....അമ്മു നിഷ്‌കു ആയി ദേവന്റെ കൈയേൽ തൂങ്ങി.....പറഞ്ഞു... പറ്റില്ല...അമ്മുട്ടി.... നിയും കൂടി പോയേ പറ്റു....അല്ലേൽ ശെരിയാവില്ല.. ദേവൻ കുറച്ചു മയത്തിൽ തറപ്പിച്ചു പറഞ്ഞു... കണ്ടോ...കണ്ടോ... അച്ഛനും ഹരൂന്റെ സൈഡാ... എന്നോട് പറഞ്ഞത് അല്ലെ...മതിയാക്കാം എന്നു...ഇപ്പൊ കാലു മാറുന്നത് കണ്ടില്ലേ....അമ്മു കേറുവോടെ പറഞ്ഞു... പിണങ്ങല്ലേടാ.... മോള് കൂടി പോ...അച്ഛനല്ലേ പറയുന്നേ....ദേവൻ കുറച്ചു സോപ്പിട്ടതും...അമ്മു അടങ്ങി...

അവസാനം നേരെ റൂമിലേയ്ക്ക് ചെന്നു റെഡി ആവാൻ തുടങ്ങി... എപ്പോഴും ഓഫീസ് ..വീട് ..മീറ്റിങ്.... ഹോ...എന്തോരം സ്വപ്നം കണ്ടതാ... ഒരു ഹണിമൂണ് പോലും പോയില്ല.... എങ്ങനെയാ..ഇതല്ലേ സാദനം...കണ്ട സിനിമ അത്രയും കണ്ട്.... സ്നേഹം അഭിനയിച്ചു പ്രതികാരം വീട്ടാൻ നോക്കുവാ...പ്രതികാര മോഹി...എന്നും പറഞ്ഞു അമ്മു ഒരുങ്ങാൻ തുടങ്ങി... കുറച്ചു കഴിഞ്ഞതും ഹരൻ റെഡിയായി...വന്നു.... അമ്മു നോക്കുമ്പോൾ ആശാൻ ടിപ്പ് ടോപ്പിൽ നിൽക്കുന്നു... ഇതിന്റെ ഒന്നും ഏഴയലത്ത് വരില്ല....ഞാനൊക്കെ...ഹാ ഉള്ളത് കൊണ്ട് ഓണം പോലെ എന്നുമ്പപറഞ്ഞു അമ്മു ഡ്രസ് ശേരിയാക്കി... ഹരൻ റെഡിയായി..വന്ന് അവളെ ഒന്നേ നോക്കിയുള്ളൂ... എന്തു വാടി ഇത്....ഹരൻ അവളുടെ വേഷം നോക്കി അലറി..... കണ്ണു കണ്ടൂടെ... ഇത് ചുരിദാർ...(അമ്മു നിന്നോട് ഞാൻ ഏത് ഡ്രസ് ഇടണം എന്നാ പറഞ്ഞത്....ഹരൻ വോ...അത്... എനിയ്ക്ക് ആ ഡ്രെസ് ഇടാൻ തോന്നിയില്ല..സോ..ഇട്ടില്ല...(അമ്മു നി..എന്റെ ക്ഷമയെ പരീക്ഷിയ്ക്കരുത്.... ആ ഡ്രെസ് എടുത്തിട്..അവിടെ വരുന്നവർ മൊത്തം ക്ലാസ് ആൾക്കാരാ...

.ഇമ്മാതിരി വേഷം ഒന്നും ശെരി ആവില്ല...അവിടെ ഒരു ഡ്രെസ് കോഡ് ഉണ്ട്...അത് ഫോളോ ചെയ്യണം.....ഹരൻ തറപ്പിച്ചു പറഞ്ഞു... ഹാ... ഇത് വലിയകഷ്ടം ആയല്ലോ... അച്ഛൻ പറഞ്ഞത് കൊണ്ടാ ഞാൻ അങ്ങോട്ടു വരുന്നത്....അല്ലായിരുന്നേൽ....ഇതെല്ലാം കൂടി വലിച്ചു പറിച്ചു ഞാൻ കളഞ്ഞേനെ... പുല്ല് എന്നും പറഞ്ഞു അമ്മു കട്ടിലിൽ വെച്ച ഡ്രെസ് എടുത്തു..... ഉം..പെട്ടന്ന് ചെയിഞ്ജ് ചെയ്ത് വാ......(ഹരൻ സമയം നോക്കി പറഞ്ഞു... അയ്യട.. നാളെ അല്ലെ പ്രോഗ്രാം...അതിനു ഇന്നേ ഒരുങ്ങണോ....ഞാൻ നാളെ ഇതുഇട്ടു വന്നോളം....എന്നും പറഞ്ഞു അമ്മു സാധനങ്ങളും എടുത്തു....താഴേയ്ക്ക് പോയി... ഹരൻ...കലിപ്പിൽ പിറകെയും... അമ്മേ...ഞങ്ങൾ ഇറങ്ങുവാണെ..... അച്ഛാ..പോണേ...ദേവനും ജനനിയ്ക്കും യാത്ര പറഞ്ഞു..അമ്മു വണ്ടിയിൽ കയറി.... അമ്മു കയറിയതും ഹരൻ വണ്ടി എടുത്തു..... ഒരുപാട് നേരത്തെ യാത്ര ഉണ്ടായിരുന്നു....ആ സ്ഥലത്തേയ്ക്ക്....ഫുഡ് എല്ലാം പോണ പോക്കിൽ കഴിച്ചു... വൈകുന്നേരത്തോടെ അടുപ്പിച്ചു രണ്ടും ദേവൻ പറഞ്ഞ ഹോട്ടലിൽ എത്തി...

അവിടെ ഇവർക്ക് വേണ്ടി ബുക്ക് ചെയ്തിരുന്ന റൂമിന്റെ കീയും വാങ്ങി...ഹരൻ മുൻപേ നടന്നു..അമ്മു കാഴ്ചയും കണ്ട് പിറകെയും.... റൂമിന്റെ മുന്നിലെത്തി ഹരൻ റൂം തുറന്നു ...... രണ്ടും അകത്തു കയറി... അമ്മു ബെഡ് കണ്ടതെ ഉള്ളു അപ്പോഴേ ചാടി കയറി..കിടന്നു... ആഹാ..നല്ല പതു പതുത്ത മെത്ത... അയ്യമാ നല്ല തലയണ..എന്നും പറഞ്ഞ് തലയാണയും കെട്ടിപ്പിടിച്ചു അമ്മു കിടന്നു... ടി...ആദ്യം വന്നു ഫ്രഷ് ആവാൻ നോക്ക്....ഹരൻ റൂം ലോക്ക് ചെയ്തു കൊണ്ട് പറഞ്ഞു... എവടെ.... അതൊക്കെ ചത്ത ശവത്തിനെ വരെ തോല്പിയ്ക്കും..അമ്മതിരിയാ കിടപ്പ്... മൈൻഡ് ഇല്ല എന്നു കണ്ടതും ഹരൻ മുഗം കഴുകി വന്നു...ഡ്രെസ്സും മാറി...ബെഡികെയ്ക്ക് വീണു.....കണ്ണടച്ചു... കുറച്ചു കഴിഞ്ഞതും രണ്ടും യാത്രാ ക്ഷീണം കാരണം ഉറക്കം പിടിച്ചു.... കുറെ സമയം കടന്നതും....ആരോ ബെൽ അടിയ്ക്കുന്നത് കേട്ടാണ് ഹരൻ കണ്ണു തുറന്നത്... നോക്കുമ്പോൾ സമയം 7 മണി...... സമയം ഇത്രയും ആയോ....എന്നും പറഞ്ഞു...ഹരൻ കണ്ണും തുറന്നു കുറച്ചു നേരം എഴുന്നേറ്റിരുന്നു... പിന്നെ പോയി വാതിൽ തുറന്നു....

നോക്കുമ്പോ...റൂം ബോയ് ഫുഡും കൊണ്ട് വന്നു നിൽക്കുന്നു.... സാർ ഫുഡ്.....അവൻ പറഞ്ഞതും... അകത്തേയ്ക്ക് വെച്ചേക്ക് എന്നും പറഞ്ഞു...ഹരൻ just മുഗം കഴുകനായി.....തിരിഞ്ഞതും...കണ്ണാടിയിൽ എന്തോ....നോക്കുമ്പോൾ ഫുഡും കൊണ്ട് വന്നവൻ.കട്ടിലിലേയ്ക്ക് തന്നെ നോക്കി നിൽക്കുന്നു....അവിടെ എന്താ എന്നും പറഞ്ഞു തിരിഞ്ഞതും....ഹരന് കലിപ്പ് എവിടെ നിന്നൊക്കെയോ വന്നു.... കാരണം അമ്മുവിന്റെ കിടത്ത തന്നെ...ഡ്രസ് ആണെങ്കി പല വിധത്തിൽ കിടക്കുന്നു...ഷാൾ തറയിലും...ഉറക്ക പ്രാന്തില് പെണ്ണും.... ടാ....... എന്നും പറഞ്ഞു..ഹരൻ ഒരു അലർച്ച ആയിരുന്നു... അവന്റെ വിളി കേട്ട് ആ പയ്യൻ മാത്രം അല്ല... അമ്മു വരെ ഞെട്ടി എണീറ്റു...ഞെട്ടി ചുറ്റും നോക്കി... ഹരൻ കലിപ്പിൽ അവനെ കുത്തിനു പിടിച്ചു ചുവരിൽ ചേർത്തു നിർത്തി.... അമ്മു ആണെങ്കി മിഴ്‌ഗസ്യ എന്ന രീതിയിൽ നോക്കുന്നുണ്ട്.... ടാ......#@$$%^^$@@@#%^...നിനക്ക് നോക്കി നിൽക്കാൻ എന്റെ പെണ്ണിനെ തന്നെ വേണം അല്ലെടാ.....പന്ന.....മോനെ...എന്നും പറഞ്ഞു ഹരൻ നിന്നു തുള്ളുവാണ്... സോ...sorry sir.. ഞാ..ഞാൻ അറിയാതെ...നോ. നോക്കി..പോയതാ.... ഇനി ആവർത്തിയ്ക്കില്ല...ആ പയ്യൻ ഹരന്റെ കൈപ്പിടിയിൽ കിടന്നു പിടഞ്ഞു കൊണ്ട് പറഞ്ഞു....

എന്നിട്ടും ഹരന് ദേഷ്യം അടങ്ങിയില്ല....ഹരൻ പിന്നെയും അവനെ കഴുത്തിനു പിടിച്ചു ചുവരിൽ ചേർത്തു...കൊണ്ടിരുന്നു.. അവൻ ആണെങ്കി ശ്വാസം കിട്ടാതെ പിടയുന്നുണ്ടായിരുന്നു... ഇതു കണ്ടു ബോധം വീണതും അമ്മു...പെട്ടന്ന് ചെന്നു ആ പയ്യനെ ഹരന്റെ പിടിയിൽ നിന്നും മാറ്റാൻ നോക്കുന്നുണ്ട്...പക്ഷെ നടന്നില്ല...അവസാനം എങ്ങനെയൊക്കെയോ....ആ ചെറുക്കനെ ഹരന്റെ കയ്യിൽ നിന്നും വിടുവിച്ചതും ആ ചെറുക്കൻ നേരെ ഊർന്നു നിലത്തു വീണു ശ്വാസം കിട്ടാതെ ചുമച്ചു കോണ്ടിരുന്നു...ഹരൻ ആണെങ്കി അവനെ നോക്കി ദഹിപ്പിച്ചു കൊണ്ടും.. അവസാനം അവൻ അമ്മുവിനോട് ഒരു സോറിയും പറഞ്ഞു ആ പയ്യൻ പെടഞ്ഞെണീച്ചു ഓടി.... അമ്മു അപ്പൊ തന്നെ പോയി റൂം അടച്ചു... ഹരന് നേരെ തിരിഞ്ഞു... തനിയ്ക്ക് പ്രാന്ത് ആണോ...പോണിടത്ത് അത്രയും അടിയുണ്ടാക്കാൻ....ആ പയ്യൻ ചത്തു പോയിരുന്നെങ്കിലോ....(അമ്മു ചാവൻ വേണ്ടിയാ പിടിച്ചത്.... നി വന്നത് കൊണ്ടാ ...ഇല്ലേൽ തീർത്തേനെ....ഞാൻ അവനെ...ഹരൻ മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു...

തീർക്കും തീർക്കും... തനിയ്ക്ക് എല്ലാത്തിനും ഓരോ ന്യായം ഉണ്ട്... ഇപ്പൊ എന്തിനാ...ആ ചെക്കനെ എടുത്തിട്ടു അലക്കിയത്....അമ്മു ചോദ്യ ഭാവേന ചോദിച്ചു... അവൻ നിന്നെ വായി നോക്കി നി..കിടക്കുന്നതും നോക്കി നിന്നിട്ട്.......ഹരൻ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു.. നാറി.....വെറുതെ അല്ല... ചെ..വെറുതെ ഹരൂനെ വഴക്ക് പറഞ്ഞു... അല്ല.. എന്നാലും അത് അല്ലല്ലോ...ഇങ്ങനെ ദേഷ്യം വരണം എങ്കിൽ..somthing something....അമ്മു മനസിൽ പറഞ്ഞു... അതിനു.....ഞാൻ ഉറങ്ങുന്നത് കണ്ട് അറിയാതെ നോക്കി പോയത് ആവും അല്ലാതെ വേറെ ഉദ്ദേശം ഒന്നും..കാണില്ല എന്നു പറയാൻ വന്നതും...ഹരൻ..അമ്മുവിനെ പിടിച്ചു ചുവരിൽ ചേർത്തു കവിളിൽ കുത്തി പിടിച്ചു... ടി....ഞൻ...ഞാൻ മാത്രം നോക്കിയാൽ മതി നിന്റെ ശരീരത്തിൽ...അത് ഇനി ഏത് കോലത്തിൽ ആയാലും..ശെരി... പിന്നെ...അവൻ അറിഞ്ഞു നോക്കിയ്ക്കോ അറിയാതെ നോക്കിയ്ക്കോ... വന്നാൽ വന്ന പണി ചെയ്തോണം അല്ലാതെ കണ്ടവന്റെ ഭാര്യയെ നോക്കാൻ പോവരുത്...ആരുടെ നോക്കിയാലും എന്റെ പെണ്ണിനെ നോക്കരുത്...അത് എനിയ്ക്ക് ഇഷ്ടം അല്ല.....(ഹരൻ അമ്മുവിനു അതു കേട്ടതും ഒരേ സമയം സന്തോഷവും ഒരേ സമയം സങ്കടവും വന്നു... സന്തോഷം ഹരന് തന്നെ ഇഷ്ടം ആണ്..എന്നത് അറിഞ്ഞു...

സങ്കടം...കവിളിൽ കുത്തിപ്പിടിച്ച വേദന കാരണം..... ഹ....ഹരു...നോവുന്നു...അമ്മു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അമ്മു അങ്ങനെ പറഞ്ഞതും ഹരൻ അവളുടെ കവിളിൽ നിന്നും കയ്യെടുത്തു... എന്നാ പിടിയാ കാലൻ പിടിച്ചേ....എന്നും പറഞ്ഞു അമ്മു കവിളിൽ കൈ വെച്ചതും...ഹരൻ അതേ പോലെ വീണ്ടും അമ്മുവിനെ പിടിച്ചു ചുവരിൽ പേസ്റ്റ് ആക്കി..... പിന്നെ നിന്നോട്...... നിന്നോട് പ്രതികാരം ആയാലും പ്രണയം ആയാലും...ഞാൻ മതി....ഞാൻ മാത്രം...വേറെ ഒരാൾ...എനിയ്ക്കിടയിൽ വരരുത്....മനസിലായോ...നിനക്ക്....ഹരൻ ചോദിച്ചതും.. .......... മനസിലായോടി.....ഹരൻ അലറിയതും അമ്മു യാന്ദ്രികം ആയി തലയാട്ടി... അപ്പൊ തന്നെ ഹരൻ അമ്മുവിനെ പിടിച്ചു ബെഡിലേയ്ക്ക് ഇട്ടു ഫ്രഷ് ആവാൻ പോയി... അമ്മു ആണെങ്കി വീണ ഫോഴ്സിൽ ഹരന്റെ പോക്കും നോക്കി നിന്നു.. ദൈവമേ ഇതിനു പ്രാന്ത് ആണോ...അതോ..സൈക്കോ...ആണോ.... എന്റെ കവിളും ബോഡിയും മൊത്തത്തിൽ കിളച്ചു എടുത്ത പോലെ ഉണ്ട്....ആകെ വേദന...സാദനം... കലിപ്പ് മാറ്റി ഇറങ്ങട്ടെ... ഞാൻ കാണിച്ചു കൊടുക്കാം....എന്നും പറഞ്ഞു...വായും തടവി അവിടെ ഇരുന്നു........... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story