പ്രണയം: ഭാഗം 3

pranayam archana

രചന: അർച്ചന

ടാ.. വീട്ടിൽ എന്ത് പറയും...(അക്കു പറയുന്ന കേട്ടാൽ തോന്നും ഇത്രയും നാൾ ചോദിച്ചിട്ട നടന്നെന്ന്..ആ എന്തെലും പറയാം...(അമ്മു ഉം..അതും ശെരിയ....എന്നും പറഞ്ഞു അക്കു വണ്ടി...ഓഫ് ആക്കി...ഇറങ്ങി...പിറകെ അമ്മുവും.. പയ്യെ..കയറാം... എന്നും പറഞ്ഞു..പമ്മി പമ്മി..അകത്തേയ്ക്ക് കാലെടുത്തു വെച്ചതും.. നിൽക്കവിടെ...... ഇതാരാ...രാജശാസനം...പുറപ്പെടുവിയ്ക്കുന്നത് എന്നും പറഞ്ഞു അമ്മു തല പൊക്കി നോക്കിയതും... കൃഷ്ണൻ കുട്ടി.....(അമ്മു ഈ.....അമ്മാവൻ എപ്പോ വന്നു...(അക്കു ഞാൻ വന്നിട്ട് കുറച്ചായി.... അല്ല നിങ്ങൾ രണ്ടും ഇത്രയും നേരം എവിടെ ആയിരുന്നു... അത്...അച്ഛാ....ഞാ...(അമ്മു നിന്നോട് വല്ലതും ചോദിച്ചാരുന്നോ.... അക്കു....നിന്നോട് ചോദിച്ചതിന് നി ഉത്തരം പറഞ്ഞാൽ മതി..എവിടെ ആയിരുന്നു....രണ്ടും..(കൃഷ്ണൻ കലിപ്പിൽ ചോദിച്ചു.. ടാ.. എന്ത് പറയും...(അമ്മു ആ...എനിയ്ക്ക് അറിയില്ല...അക്കു കൈ മലർത്തി.. പറയുന്നുണ്ടോ..രണ്ടും...(കൃഷ്ണൻ.. അത്...അച്ഛേ...എനിയ്ക്ക്...പോപ്പ്...പോപ്പ്കോണ് കഴിയ്ക്കാൻ...

അമ്മു അതിനെന്തിനാ മോളെ സിനിമ കാണാൻ കയറിയത്....(അഭി... ഇവിടെ ഇടരുന്നോ..പരട്ട അലവലാതി മാഷ്...അമ്മു പിറുപിറുത്തു...അക്കു ഇതുകേട്ട് ഊറി ചിരിച്ചു.. ഹാ.. പറ മോളെ..(അഭി.. അത്...ചേട്ട...ഇവൾക്ക് പോപ്കോണ് കഴിയ്ക്കണം എന്നു പറഞ്ഞപ്പോ..ഞങ്ങൾ..ഹോട്ടലിൽ കയറി.. ടാ.. ഹോട്ടൽ ആണോ..റേഷൻ കട ആണോ...ഡയലോഗ് കറക്റ്റ് അല്ലെ...(അമ്മു എന്റെ അമ്മു എവിടെ ആയാലും കയറിയാൽ പോരെ...ഞാനിത് ഒന്നു പറഞ്ഞു തീർത്തോട്ടെ...(അക്കു എന്നിട്ട്...(കൃഷ്ണൻ അപ്പൊ അവിടത്തെ മുതലാളി പറഞ്ഞു...പോപ്പ് കോണ് ഇവിടെ കിട്ടില്ല...എന്നു... അപ്പൊ ഞങ്ങൾ ചോദിച്ചു എവിടെ കിട്ടും എന്ന് .. അപ്പൊ അയാള് പറഞ്ഞു നല്ല പോപ്പ്കോണ് കഴിയ്ക്കണം എങ്കിൽ തിയറ്ററിൽ പോണം..എന്നു...അതാ...ഞങ്ങൾ...അക്കു നിഷ്‌കു ആയി പറഞ്ഞു നിർത്തി.. എന്നിട്ട് കഴിച്ചോ..പോപ്പ് കോണ് അഭി..കളിയായി..ചോദിച്ചു.. ഏയ്‌...അവിടെ ചെന്നപ്പോ അതു തീർന്നു പോയി...(അമ്മു എന്നിട്ട് ഇങ്ങു തിരിച്ചു വന്നാൽ പോരായിരുന്നോ...(അഭി അത് ടിക്കറ്റ് എടുത്തതിനു ശേഷമേ പോപ്പ് തീർന്നത് അറിഞ്ഞുള്ളൂ...അല്ലെടി... അക്കു ചോദിച്ചതും അമ്മു നിഷ്‌കു ആയി തലയാട്ടി... രണ്ടും വിളഞ്ഞ വിത്തുകളാ..

എന്തായാലും രണ്ടുപേരെ കൊണ്ടും ഇവരുടെ വായിൽ നിന്നും സത്യം കേൾക്കാൻ വിധി..ഇല്ല...സത്യൻ ചിരിച്ചോണ്ട് പറഞ്ഞു...പിറകെ ബാക്കിയുള്ളവരും എത്തി.. ആഹാ..എല്ലാരും ഇവിടെ ഉണ്ടായിട്ടാണോ...ഈ രണ്ടു ഭൂമദ്യ രേഖകളുടെ മുൻപിൽ ഞങ്ങളെ എറിഞ്ഞു കൊടുത്തത്..(അമ്മു എല്ലാരും ഇതുകേട്ട് അറിഞ്ഞൊന്നു ഇളിച്ചു... ഹും..എല്ലാർക്കും ഞാൻ കാണിച്ചു തരാം....വാ .അക്കു..എല്ലാരും ഒറ്റ കേട്ടാ....എന്നും പറഞ്ഞു അക്കുവിനെയും വലിച്ചു അമ്മു അകത്തേയ്ക്ക് കയറിയതും... അവിടെ നിന്നെ..ചോദ്യം തീർന്നില്ല....(കൃഷ്ണൻ നിന്റെ പട്ടാളം വെറുതെ വിടുന്ന ലക്ഷണം ഇല്ലല്ലൊടി....അക്കു നിഷ്‌കു ആയി അമ്മുവിനെ നോക്കി... രണ്ടും ഇങ്ങോട്ടൊന്നു തിരിഞ്ഞേ.....(കൃഷ്ണൻ ....... തിരിയാൻ........... ഈ........ രണ്ടിനെയും കോളേജിൽ നിന്നും പുറത്താക്കി എന്നു അറിഞ്ഞലോ....എന്താ കാര്യം...(കൃഷ്‌ണൻ അ.. അത്....പിന്നെ....(രണ്ടും പുറത്താക്കിയെന്നും ഇല്ല...just സസ്പെൻഷൻ...അത്രേ ഉള്ളു...(അക്കു വെറും രണ്ടാഴ്ച...(അമ്മു രണ്ടാഴച്ചയോ....എന്നും പറഞ്ഞു കല്യാണിയും വൈദേഹിയും രണ്ടിന്റെയും ചെവി പിടിച്ചു തിരിച്ചു....

അയ്യോ..വിട്...അമ്മേ....നോവുന്നു...ആ... രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു.. ഇതൊന്നും എക്കില്ല.. പെങ്ങളെ.....(സത്യൻ രണ്ടിന്റെയും മുടിഞ്ഞ തൊലികട്ടിയ..... അച്ഛാ....(അക്കു എന്താടാ...(സത്യൻ എന്നാലും...അച്ഛനും കൂടി...അക്കു നിഷ്‌കു ആയി ചോദിച്ചു.. അവൻ പറഞ്ഞത് തന്നെയാ..ശെരി... രണ്ടിന്റെയും കയ്യിലിരുപ്പിന് കിഴുക്കൊന്നും എക്കില്ല... സത്യ ആ ചൂരൽ ഇങ്ങെടുത്തെ....കൃഷ്ണൻ പറഞ്ഞതും.. ചൂരലാ....അക്കു...വിട്ടോടാ...എന്നും പറഞ്ഞു അമ്മു മുന്നേ ഓടി...അക്കു പിറകെയും... രണ്ടിന്റെയും ഓട്ടം കണ്ട്.. എല്ലാരും നോക്കി ചിരിച്ചു.. ഇങ്ങനെ രണ്ട് പിള്ളേര്..(കല്യാണി അവര് വല്ലതും കഴിച്ചു കാണോ...അമ്മേ..(വൃന്ദ അവര് പോയ പോക്ക് നോക്കിയാൽ...വയറു നിറചിട്ടു പോയ പോലെ ഉണ്ട്... വിശപ്പ് ഉണ്ടാരുന്നേൽ...ദേ...ചേട്ടൻ ഇനി തല്ലി കൊല്ലും എന്നു പറഞ്ഞാലും അവര് കഴിച്ചിട്ടെ പോകു...രണ്ടും ആഹാര കാര്യത്തിൽ ഒറ്റ കെട്ടാ...(കല്യാണി... ആരെയും..പേടിയില്ലാത്ത...രണ്ടെണ്ണം....പട്ടാളം ആരോടെന്നില്ലതെ പറഞ്ഞു.... ***

അവളുടെ ഒരു അഹങ്കാരം.... അവള് ആരെന്ന അവളുടെ വിചാരം...രാത്രി കണ്ടവന്മാരുടെ കൂടെ ബൈക്കിലും ചുറ്റി... അല്ല അവൾക്ക് എത്ര ധൈര്യം ഉണ്ട്..എന്റെ വണ്ടി തല്ലി പൊളിയ്ക്കാൻ....നാശം... അവൾക്ക് ശെരിയ്ക്ക് എന്നെ അറിയില്ല...കാണിച്ചു കൊടുക്കുന്നുണ്ട് അവൾക്ക് ഞാൻ...എന്നും പറഞ്ഞു ഹരൻ ആരോടെന്നില്ലതെ പിറുപിറുത്തു... മോനെ...മോൻ..കഴിയ്ക്കാൻ താഴോട്ട്...ജനനി ചെന്നു വിളിച്ചതും... എനിയ്ക്ക് ഒന്നും വേണ്ട...പൊയ്ക്കോണം..എന്നും പറഞ്ഞു ഹരൻ വാതിൽ വലിച്ചടച്ചു... ജനനി...നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട്. താഴേയ്ക്ക് പോയി... ആദ്യമായിട്ടാ...എന്നോട് ആരേലും എതിർത്തു പറഞ്ഞിട്ടു ഇങ്ങനെ വെറുതെ വിട്ടു വരുന്നത്... അതോർക്കുമ്പോഴാ.... ചെ...അവളുടെ മുന്നിൽ ചെറുതായ പോലെ ആയില്ലേ.... പറ്റില്ല...അവൾക്കിട്ടു ഒരു പണി കൊടുത്താലേ..എനിയ്ക്കിനി സമാദനം ഉണ്ടാകു... അതിനി എവിടെ ആയിരുന്നാലും ശെരി.. കുറച്ചു കഴിഞ്ഞതും ദേവൻ..കമ്പനിയിൽ നിന്നും അവിടേയ്ക്ക് വന്നു...വന്നു കാറിൽ നിന്നും ഇറങ്ങിയതും കണ്ണിനു മുന്നിൽ കാണുന്നത് ഹരൻ തല്ലിത്തകർത്തു ഇട്ടിരിയ്ക്കുന്ന കാർ..ആണ്...

ജനനി....ദേവൻ തന്റെ ഭാര്യയെ..വിളിച്ചതും.... എന്താ..ഏട്ട.... ഹരൻ... ഇന്ന് എന്തു പ്രശ്നവും കൊണ്ടാ..വന്നത്.... അത്..അറിയില്ല...ദേവേട്ടാ... ചോദിയ്ക്കാൻ ചെന്ന എന്നെ കൊന്നില്ല എന്നേയുള്ളു... ഉം...നി..ഈ ഫയൽ അകത്തേയ്ക്ക് വെച്ചു ആഹാരം എടുത്തു വെയ്ക്ക് അപ്പോഴേയ്ക്കും ഞാൻ ഹരനെ ഒന്നു കണ്ടിട്ട് വരാം..എന്നും പറഞ്ഞു ദേവൻ മുകളിലേയ്ക്ക് പോയി... ദേവൻ ചെല്ലുമ്പോൾ ഹരൻ കുളിച്ചിട്ടു ഇറങ്ങിയതെ ഉണ്ടായിരുന്നുള്ളു... ഹര..ഇന്ന് ആരുമായിട്ടാ പ്രശ്നം ഉണ്ടാക്കിയത്...(ദേവൻ ആരും ആയിട്ട് പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല അച്ഛാ...ഹരൻ..ദേവനെ നോക്കാതെ..ഒരു ഷർട്ട് എടുത്തു ഇട്ടു കൊണ്ട് പറഞ്ഞു പിന്നെ എന്തിനാ കാർ തല്ലി പൊളിച്ചത്.... അത്.. അച്ഛാ...അപ്പോഴത്തെ ഒരു ദേഷ്യത്തിൽ... ഹരന് ഒരിയ്ക്കലും തന്റെ അച്ഛനോട് കള്ളം പറയുവാനോ എതിർത്തു സംസാരിയ്ക്കുവാനോ ഉള്ള ധൈര്യം..ഇല്ലായിരുന്നു.. എന്ത് ദേഷ്യം ഉണ്ടെങ്കിലും ഇങ്ങനെ ആണോ..തീർക്കുന്നത്.നിനക്ക് ദേഷ്യം വരുന്നെങ്കി ഒന്നുകിൽ ഏതേലും ആളിന്റെ ദേഹത്ത്..അല്ലേൽ...ദേ കാറിന്റെ അവസ്ഥ പോലെ. ഇങ്ങനെ തല്ലി തകർത്ത് ആണോ നി നിന്റെ ദേഷ്യം കാണിയ്ക്കുന്നത്... ഇന്ന് ഞാൻ അറിഞ്ഞാരുന്നു...

നടുറോഡിൽ ഒരു പയ്യനെ എടുത്തിട്ടു പെരുമാറിയത്.. അത് അവൻ വണ്ടിയിൽ കൊണ്ട് മുട്ടിച്ചിട്ടാ....(ഹരൻ സോ...what.. നമ്മൾ ചില യിടത്ത് ഒന്നു താഴ്ന്നു കൊടുക്കുന്നതിൽ എന്താ പ്രശ്നം... അവിടെ ആകെ ബ്ലോക്ക് ആയിരുന്നില്ലേ....ഹര.. അത് പോട്ടെ...വണ്ടി ഇങ്ങനെ നശിപ്പിയ്ക്കാൻ എന്താ കാരണം... അ.. അത്..ഒരു പീറ പെണ്ണാ...ഹരൻ ദേഷ്യത്തിൽ പറഞ്ഞു.. ആഹാ... കൊള്ളാലോ... നിന്നോട്..മുട്ടാൻ വേണ്ടി..ആളോ... ദേവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. മുട്ടിയിരുന്നേൽ വിവരാം അറിഞ്ഞേനെ.. അതിനുള്ള സമയം കിട്ടിയില്ല..അതിനു മുന്നേ ആള് കൂടി...പിന്നെ പെണ്ണ് ആണെന്ന പരിഗണനയിൽ വിട്ടതാ...ഹരൻ മുഷ്ടി ചുരുട്ടി പറഞ്ഞു ഓ..ആ വിട്ടുകൊടുക്കലിന്റെ പ്രതിക്ഷേധം ആണോ..മുറ്റത്തു കിടക്കുന്ന ആ കാർ... ഉം.... ഉം..ആ കുട്ടി മനപൂർവം ഒന്നും ആയിരിയ്ക്കില്ല... പിന്നെ ഇക്കാര്യം മനസിൽ ഇട്ടു കുത്തണ്ട...കേട്ടല്ലോ...(ദേവൻ ഉം..കേട്ടു..(ഹരൻ എങ്കി..താഴേയ്ക്ക് വാ...ഫുഡ് കഴിയ്ക്കാം.. എന്നും പറഞ്ഞു ദേവൻ തിരിഞ്ഞതും.. എനിയ്ക്ക് ഫുഡ് വേ....(ഹരൻ വേണം..

.നി താഴെ വരും..അപ്പോഴേയ്ക്ക് ഞാനും വരാം...എന്നും പറഞ്ഞു ദേവൻ...മുറിയിലേയ്ക്ക് പോയി... ഈ അച്ഛൻ....എന്നും പറഞ്ഞു ഹരൻ താഴേയ്ക്ക് ചെന്നു.. കുറച്ചു കഴിഞ്ഞതും...ദേവനും വന്നു... അവർക്ക് ഇരുവർക്കും വിളമ്പി കൊടുത്തതിനു ശേഷം ജനനിയും ഇരുന്നു.. അല്ല... എന്താ നിന്റെ തീരുമാനം...(ദേവൻ എന്ത്...ഹരൻ ഒന്നും അറിയാത്തത് പോലെ ചോദിച്ചു.. ഞാൻ ചോദിച്ചത് നിനക്ക് മനസിലാവഞ്ഞിട്ടാണോ അതോ...(ദേവൻ അച്ഛാ..ഞാൻ... ഉം...നാളെ മുതൽ നി..ഓഫീസിൽ വരണം... അച്ഛാ...........ഞാനോ.... പിന്നെ ആര്.... ദേ ഇവളോ.. ജനനിയെ നോക്കി ദേവൻ പറഞ്ഞു അതല്ല...അച്ഛാ...ഞാൻ ..ഞാനെങ്ങനെയ ഓഫീസിൽ എന്റെ കാലം കഴിഞ്ഞാൽ നി അല്ലെ നോക്കി നടത്തേണ്ടത്...

അതിനുള്ള ട്രെയിനിങ് ആയി കണ്ടാൽ മതി..(എന്നും പറഞ്ഞു ദേവൻ ഫുഡ് കഴിച്ചു എണീറ്റു... ഹരൻ നിഷ്‌കു ആയി അമ്മയെ നോക്കി... മകന്റെ ഭാവം കണ്ട് ജനനി ചിരി കടിച്ചു പിടിച്ചു കൊണ്ട് എണീറ്റു പോയി.. നേരത്തെ എന്തായിരുന്നു ഭാവം....കടിച്ചു കീറാൻ നിന്നവൻ അല്ലെ...അച്ഛന്റെ അടുത്തു പാവം ഇതൊന്നും വിലപ്പോവില്ല മോനെ എന്നും മനസിൽ പറഞ്ഞു ജനനി പോയി... ഇതിപ്പോ എല്ലാം കൂടി എന്റെ നെഞ്ചത്തെയ്ക്ക് ആണല്ലോ... പറഞ്ഞത് അനുസരിയ്ക്കാതിരുന്നാൽ അച്ഛൻ എന്താ കരുതുക... ഓഫീസ് എങ്കി ഓഫീസ്.... അതോടെ തീരും അല്ലോ..നന്നായില്ലേ എന്ന ഉപദേശം.. എന്നും പറഞ്ഞു കൊണ്ട് ആഹാരം മതിയാക്കി ഹരനും എണീച്ചു പോയി...... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story