പ്രണയം: ഭാഗം 31

pranayam archana

രചന: അർച്ചന

ഉച്ചയോടെ രണ്ടും റൂം വെക്കേറ്റ് ചെയ്തു ഇറങ്ങി... താഴേയ്ക്ക് ചെല്ലുമ്പോൾ അവരെ കാത്ത് എന്നു പോലെ മയൂരിയും നിൽപ്പുണ്ടായിരുന്നു... അവരെ കണ്ടതും ഒരു ലോഡ് പുച്ഛം മയൂരിയുടെ മുഗത്തു വിരിഞ്ഞു.. അത് അമ്മുവും ഹരനും കണ്ടിരുന്നു... MDയും PAയും ഒരുമിച്ചാണോ.... അല്ല ഇത്രയും നേരം എന്തായിരുന്നു...രണ്ടു പേർക്കും...അല്ല..ബാക്കി ഉള്ളവർ എല്ലാം പോയി..അതാ...മയൂരി ആക്കി പറഞ്ഞതും.. ഓഹ്..ഞങ്ങൾക്ക് രണ്ടു പേർക്കും കുറച്ചു അധികം പരിപാടി ഉണ്ടായിരുന്നു..അല്ലെ...ഹരു...അമ്മു അങ്ങനെ പറഞ്ഞതും..ഹരൻ അമ്മുവിനെ നോക്കി ചിരിച്ചു കൊണ്ട് മൂളി... ചെ...സർ നൊരു ഭാര്യ ഇല്ലേ...ആ സ്ത്രീയെ വിട്ടു...ഇത്തരം ഒരു..ചീപ് ക്ലാസ്....പെണ്ണും ആയി....(മയൂ മൈൻഡ് your words... താൻ സൂക്ഷിച്ചു സംസാരിയ്ക്കുന്നതാ തനിയ്ക്ക് നല്ലത്....എന്റെ കാര്യത്തെക്കുറിച്ചും എന്റെ ഭാര്യയുടെ കാര്യത്തെ കുറിച്ചും മിസ് മയൂരി സംഘടപ്പെടേണ്ട ആവശ്യം ഇല്ല..... പിന്നെ ഞങ്ങൾ തമ്മിലുള്ള റിലേഷൻ...അത് എന്റെ ഭാര്യയുടെ പൂർണ സമ്മതത്തോടെ യാണ്...

അത് ആരെയും ബോഡിപിയ്ക്കേണ്ട കാര്യം എനിയ്ക്കില്ല...ഹരൻ കലിപ്പിൽ അത്രയും തറപ്പിച്ചു പറഞ്ഞു..അമ്മുവിനെ തന്നോട് ചേർത്തു നിർത്തി.... അമ്മു...അവളെ നോക്കി ചിരിച്ചു കൊണ്ട് ഹരനോട് കൂടുതൽ ചേർന്നു നിന്നു... പിന്നെ....നമുക്കൊന്നു ശെരിയ്ക്ക് കാണണം കേട്ടോ....ഹരൻ മയൂരി യെ നോക്കി....പറഞ്ഞു..കൊണ്ട്..അമ്മുവിനെയും കൂട്ടി പുറത്തേയ്ക്ക് നടന്നു.. മയൂരി...സംശയ ഭാവത്തിൽ ഹാരനെ നോക്കി...നിന്നു.. ഹരൻ എന്താ അങ്ങനെ പറഞ്ഞത്....ഇനി...ആ ഫോട്ടോസിന്റെ കാര്യം അറിഞ്ഞാണോ.... ഹും...അറിഞ്ഞാൽ എന്താ...എന്തായാലും...അങ്ങേരുടെ പത്തിയും താഴും കൂടെ എന്നെ അടിച്ചവൾക്ക് ഇട്ടോരു തിരിച്ചടിയും... ഇതിന്റെ പേരിൽ എന്ത് പ്രശ്നം വന്നാലും കുഴപ്പം ഇല്ല..എല്ലാർക്കും മുന്നിൽ എനിയ്ക്ക് ഏറ്റ പോലെ ഒരു തിരിച്ചടി...അവർക്കും കൊള്ളണം... നി..നോക്കിയ്ക്കോ..അനാമിക..എന്നെ അടിച്ചതിനു ബതിൽ ആയി..നിന്നെ അവിടന്ന് അടിച്ചിറക്കും....മയൂരി...പകയോടെ പറഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയി... **

ചെ...പറഞ്ഞത് കുറച്ചു കുറഞ്ഞു പോയി..... കുറച്ചു കൂടി പറയാമായിരുന്നു...അല്ലെ....അമ്മു വിഷമത്തോടെ പറഞ്ഞു... ഉം.....ഹരൻ അല്ല.. നിങ്ങൾ എന്താ മനുഷ്യ നിങ്ങൾ എന്താ അവസാനം ഒരു ഊന്നൽ കൊടുത്തു പറഞ്ഞത്....എവിടെയോ എന്തോ മണക്കുന്നുണ്ടല്ലോ..എന്താ...അത്.... അത് ഓഫീസിൽ ചെല്ലുമ്പോൾ അറിയാം...എന്നുമ്പപറഞ്ഞു ഹരൻ ഡ്രൈവിങ്ങിൽ സ്രെദ്ധ കൊടുത്തു... അപ്പൊ നമ്മൾ നേരെ കമ്പനിയിലേക്ക് ആണോ..പോണത്....(അമ്മു ഏയ്‌...നേരെ വീട്ടിലോട്ട് നാളെ..രാവിലെ കമ്പനിയിലോട്ട്...... ഉം...എന്നും പറഞ്ഞു അമ്മു പുറത്തേയ്ക്കും നോക്കി ഇരുന്നു... ഇരുട്ടി തുടങ്ങാൻ ആയപ്പോൾ ഹരനും അമ്മുവും വീട്ടിൽ എത്തി.. അമ്മേ..അച്ഛാ...ഞാൻ പിന്നെയും വന്നു..എന്നും പറഞ്ഞു അമ്മു ഡോറും തുറന്നു അകത്തേയ്ക്ക് ഓടി... ആഹാ...ഏത്തിയോ..രണ്ടും....അമ്മുവിന്റെ വിളി കേട്ട് ജനനിയും ദേവനും പുറത്തേയ്ക്ക് വന്നു... അമ്മേ..എനിയ്ക്ക് വിശക്കുന്നു..വാ...വല്ലോംകഴിയ്ക്കാം...എന്നും പറഞ്ഞു..അമ്മു ജനനിയെയും വലിച്ചു അകത്തേയ്ക്ക് വിട്ടു....

പിറകെ..ഹരനും ദേവനും... അതേ...ഞങ്ങൾക്ക്..ഒരു കാര്യം...ദേവൻ പറയാൻ തുടങ്ങിയതും... അച്ഛാ..അച്ഛൻ അറിഞ്ഞോ...ഇന്ന് വലിയൊരു സംഭവം ഉണ്ടായി... ഏതോ പരട്ട..എന്റെയും കേട്ടിയോന്റെയും ഒരുമിച്ചുള്ള ഫോട്ടോ എടുത്തു നമ്മടെ ഓഫീസിൽ ഉള്ള എല്ലാത്തിനും അയച്ചു കൊടുത്തു.....ഹോ..ആ ഫോട്ടോ ഒന്നു കാണണം ആയിരുന്നു...എന്ന ഓർജിനലിറ്റി ആയിരുന്നു എന്നോ....അമ്മു ഫുഡ് കഴിച്ചു കൊണ്ട് പറഞ്ഞു... ദേവൻ ചോദിയ്ക്കാൻ വരുന്നതിനു മുന്നേ അമ്മു പറഞ്ഞു.. ആരാ അത് എടുത്തത് എന്നു അറിയോ...(ജനനി.. ഞങ്ങൾക്ക് ഒരു മുതലിനെ ഡൗട് ഉണ്ടായിരുന്നു... പക്ഷെ അത് ചെയ്തത് ആരാണെന്നു കൃത്യം ആയി അറിഞ്ഞു..നാളെ അതിനുള്ളത്....കൊടുത്തോളം....അല്ലെടി...ഹരൻ അമ്മുവിനെ നോക്കിക്കൊണ്ട് പറഞ്ഞു.. ഉം..ഉം..അമ്മു കഴിയ്ക്കുന്നതിനൊപ്പം തലയാട്ടി... എന്നാലും ഇത്രയും ധൈര്യം... നിയാ...എല്ലാത്തിനും കാരണം...മര്യാദിയ്ക്ക് ഭാര്യ ആയി തന്നെ മോളെ അവിടെ പരിചയ പ്പെടുത്തിയാൽ മതിയായിരുന്നു...

ദേവൻ ഹരന് നേരെ ദേഷ്യപ്പെട്ടു... ഏയ് .അന്ന് ആശാൻ എനിയ്ക്കു പണി തരാൻ നോക്കിയതാ...അച്ഛാ...പക്ഷെ..ഇപ്പൊ അത് ഹരൂന് തന്നെ പാര ആയി...അല്ലെ ചക്കരെ....അമ്മു ഇളിച്ചോണ്ട് ചോദിച്ചതും... ശവത്തേൽ കുത്തതേടി പന്നെ.... ഹരൻ നിഷ്‌കു ആയി പറഞ്ഞു... അമ്മു ഇതു കേട്ടു വ്രിത്തി ആയി ഒന്നു ഇളിച്ചു കൊടുത്തു... രണ്ടിന്റെയും അടി കാരണം..ഇപ്പൊ എന്തൊക്കെ പ്രശ്‌നവാ....ജനനി താണ്ടിയ്ക്ക് കയ്യും കൊടുത്തു പറഞ്ഞു... അയ്യോ..അമ്മെ....ഞങ്ങൾ വഴക്ക് ആയിരുന്നപ്പോ ഒരു പ്രശ്നവും ഇല്ലായിരുന്നു...ഒന്നു സെറ്റ് ആയപ്പോഴാ ഇതൊക്കെ...അല്ലെടി ഭാര്യേ....(ഹരൻ ആന്നെ.....(അമ്മു അപ്പോ ഭാര്യയും ഭർത്താവും ഒന്നിച്ചു നമ്മൾ പുറത്തും....(ദേവൻ..കളിയായി..പറഞ്ഞു... അല്ല...എല്ലാരും കഴിയ്ക്കുന്നില്ലേ....(അമ്മു ഞാൻ ഫ്രഷ് ആയിട്ടു വന്നിട്ടു കഴിയ്ക്കാം..എന്നും പറഞ്ഞു...ഹരൻ മുകളിലേയ്ക്ക് പോയി... അമ്മു വിരലും നക്കി ബാക്കി രണ്ടു പേരെയും നോക്കി... മോള് കഴിച്ചോ...ഞങ്ങൾ..അവന്റൊപ്പം കഴിയ്ക്കാം...ജനനി പറഞ്ഞതും...അമ്മു ചിരിച്ചോണ്ട് വീണ്ടും താങ്ങി... ***

ഹരൻ ഫുഡ് എല്ലാം കഴിച്ചു...വരുമ്പോഴേയ്ക്കും അമ്മു ഫ്രഷ് ആയി..തെക്കു വടക്കനാ ബെഡിൽ സ്ഥാനം പിടിച്ചിരുന്നു... എന്തോന്നെടെ ഇത്..... ടി....എണീറ്റെ....എന്നും പറഞ്ഞു...ഹരൻ അമ്മുവിനെ തട്ടി ഉണർത്താൻ തുടങ്ങി... എവടെ...അവള് തല തിരിച്ചു വെച്ചു ഉറക്കം തുടങ്ങി... എടി.. എണീയ്ക്കേടി..മനുഷ്യൻ ഇവിടെ ഉറക്കം ഇല്ലാതെ നിക്കുവാ....അപ്പോഴാ അവളുടെ ഉറക്കം മനുഷ്യനെ പട്ടിണിയ്ക്ക് ഇടാൻ..എന്നും പറഞ്ഞു..ഹരൻ അവളെ പിടിച്ചു പൊക്കി..നേരെ കിടത്തി.... ടി...ടി.....എണീയ്ക്കടി... എന്നും പറഞ്ഞു..ഹരൻ അവളെ പിടിച്ചു എണീപ്പിച്ചു... ഉം..എന്താ...കഷ്ടം ഉണ്ട്....ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ... എന്നും പറഞ്ഞു അമ്മു വീണ്ടും കട്ടിലിലേയ്ക്ക് ചായാൻ നിന്നതും... കിടക്കല്ലേ... മനുഷ്യൻ ഇവിടെ എങ്ങനെയാ നിൽക്കുന്നെ എന്നു അറിയാമോ....(ഹരൻ നിങ്ങള് നിക്കുവാണോ...മനുഷ്യ ഇരിയ്ക്കുവല്ലേ....

അമ്മു ഉറക്ക പിച്ചിൽ പറഞ്ഞു കൊണ്ട്...ഹരന്റെ മേലേക്ക് ചാഞ്ഞു... അവളുടെ ഒരു ഉറക്കം...എന്നും പറഞ്ഞു...ഹരൻ അവളുടെ വയറ്റിൽ തന്നെ ഒരു നുള്ള് കൊടുത്തു... ആ.............. ടി..അലറാതെ..... എന്നും പറഞ്ഞു ഹരൻ അമ്മുവിന്റെ വാ...പൊത്തി... എന്നാലും...എന്തു പണിയ..മനുഷ്യ കാണിച്ചത്... നൊന്തു...എന്നും പറഞ്ഞു അമ്മു ചുണ്ട് കൂർപ്പിച്ചു പറഞ്ഞതും.. അയ്യോ..ആണോ...ഞാൻ തടവി തരാം..എന്നും പറഞ്ഞു ഹരൻ അവളുടെ ഷർട്ട് പൊക്കിയതും അമ്മു ഹരന്റെ വയറ്റിൽ പിച്ചിയതും ഒത്തായിരുന്നു.... യോ... ടി.....എന്നും പറഞ്ഞു ഹരൻ അവന്റെ കൈ എടുത്തു.... തടവി തരട്ടെ ചേട്ട...(അമ്മു പോടി... എന്നും പറഞ്ഞു ഹരൻ പിണങ്ങി തിരിഞ്ഞു കിടന്നു... ശെടാ...ഈ കലിപ്പ് ആണ്പിള്ളേര് എല്ലാം ഇങ്ങനെ ആണോ...നുള്ളിയപ്പോ ദേ പോണ്...ഇനി പിണങ്ങി കാണോ...ഒന്നു നോക്കിയേക്കാം.... അതേ... .......

. അതേ...ഹരു.... ...... കുട്ടി മിണ്ടുന്നില്ലല്ലോ....എന്നും പറഞ്ഞു അമ്മു ഹരന്റെ പുറത്തു കയറി കിടന്നു..കൊണ്ട്...അവന്റെ ചെവിയിൽ പയ്യെ ഒന്നു കടിച്ചു... മനുഷ്യന്റെ കണ്ട്രോള് കളയാൻ ആയിട്ടു പന്നി ചെയ്യുന്നത് കണ്ടില്ലേ....ഹും... ഇനിയും മിണ്ടില്ല..എന്നാണോ...അമ്മു നിഷ്‌കു ആയി ചോദിച്ചു.... ....... ഡോ...കുറെ നേരം ആയി... ഇനി താൻ മിണ്ടാണ്ടെടോ...ഞാൻ പോണ്..എന്നും പറഞ്ഞു...അമ്മു കട്ടിലിൽ നിന്നും ഇറങ്ങാൻ ഭാവിച്ചതും...ഹരൻ അവളെ പിടിച്ചു വലിച്ചു തന്റെ മേലെയ്ക്ക്. ഇട്ടതും ഒത്തായിരുന്നു... നി..അങ്ങനങ്ങു പോയാലോ...മോളെ... മനുഷ്യനെ..ആവശ്യം ഇല്ലാതെ പ്രലോഭിപ്പിച്ചതും പോര....ഹരൻ ഒരു കൈ കൊണ്ട് അവളെയും പിടിച്ചു മറു കൈ കൊണ്ട് അവന്റെ മീശയും പിരിച്ചുകൊണ്ട ചോദിച്ചു.. ആഹാ...എങ്കി കാര്യം ആയിപ്പോയി...നേരത്തെ ഭയങ്കര ജാഡ ആയിരുന്നല്ലോ...ഇനിയും അങ്ങനെ മതി...മാറി കിട അങ്ങോട്ടു...എന്നും പറഞ്ഞു...അമ്മു ഹാരനെ തള്ളി മാറ്റി...പോവാൻ ഭാവിച്ചതും... അതിനി പറ്റില്ല.... ഇവിടെ ഒരുത്തി എന്നെ കുരുക്കി.....

ഹരൻ കള്ള ചിരിയോടെ പറഞ്ഞതും...അമ്മു അവന്റെ മീശയിൽ പിടിച്ചു വലിച്ചതും ഒത്തായിരുന്നു.... ആ..ടി..നോവുന്നു... എനിയ്ക്ക് നൊന്താൽ തിരിച്ചും കിട്ടും...പിന്നെ ഒന്നിലൊന്നും നിൽക്കില്ല....(ഹരൻ സത്യായും നോവിയ്ക്കോ...അമ്മു നിഷ്‌കു ആയി ചോദിച്ചതും.... ഏയ്.. ഇല്ലെടി... ഹരൻ ചിരിച്ചോണ്ട് പറഞ്ഞതും..അമ്മു ഹരന്റെ നെഞ്ചിൽ തല വെച്ചു കിടന്നു..... അമ്മു ഉറങ്ങി തുടങ്ങിയതും..അവളുടെ തലയിൽ തലോടി കൊണ്ട്...ഹരനും...ഉറക്കം പിടിച്ചു.... *** പിറ്റേന്ന് രാവിലെ തന്നെ ഹരനും..അമ്മുവും ഓഫീസിലേക്ക് പുറപ്പെട്ടു... അതേ..എന്നെ ഇന്ന് ഈ കോലം കെട്ടിച്ചത് എന്തിനാ...അമ്മു സാരിയിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു.... ടി..ഇന്ന് മുതൽ നിനക്ക് പുതിയൊരു സ്ഥാനം കൂടി കിട്ടും..അപ്പൊ അതിന്റെ ബിൾഡെപ്പ് വേണ്ടെടി....ഹരൻ അമ്മുവിന്റെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു... ഉം..... അല്ല നമ്മൾ ഒരുമിച്ചു പോയാൽ.....അമ്മുവിനു വീണ്ടും സംശയം.. ഒരു കുഴപ്പവും ഇല്ല.... എന്നും പറഞ്ഞു ഹരൻ കാർ കമ്പനിയിലേക്ക് വിട്ടു... കാർ കമ്പനിയിൽ എത്തിയതും...വണ്ടി ഒതുക്കി അമ്മുവും ഹരനും കമ്പനിയ്ക്ക് ഉള്ളിലേയ്ക്ക് കയറി....

വഴിയിൽ തന്നെ കിരൺ കത്ത് നിൽപ്പുണ്ടായിരുന്നു.... എന്തായി...ഞാൻ പറഞ്ഞ പോലെ എല്ലാം അറെഞ്ചു ചെയ്തിട്ടില്ലേ..ഹരൻ ചോദിച്ചതും... yes sir.....(കിരൺ ഇതൊക്കെ..എപ്പ...അമ്മു ആത്മ.. ഹരനും അമ്മുവും അകത്തേയ്ക്ക് നടക്കുമ്പോൾ തന്നെ എല്ലാരും അർദ്ദം വെച്ച പോലെ നോക്കുന്നുണ്ടായിരുന്നു....ചിലർ..പരസ്പരം എന്തൊക്കെയോ...പറഞ്ഞു ചിരിയ്ക്കുന്നുണ്ടയിരുന്നു.... ഉണ്ണിയും വർഷയും മാത്രം...അമ്മുവിനെ നോക്കി കണ്ണ് കാണിയ്ക്കുന്നുണ്ട്....അമ്മു തിരിചും ... ഹരൻ....എല്ലാരും കാണുന്ന തരത്തിൽ ചെന്നു നിന്നു... അപ്പൊ...എല്ലാരും എല്ലാം അറിഞ്ഞു കാണും അല്ലോ.....ഹരൻ ചോദിച്ചതും...എല്ലാരും സംശയ ഭാവനെ ഹരനെ നോക്കീ.... അറിഞ്ഞോ...ഇല്ലയോ.... say yes or no.. ഹരൻ കലിപ്പിൽ അലറിയതും.... yes... എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു... ഗുഡ്....

ഇനി ഒരാൾ കൂടി വരാൻ ഉണ്ട്...അവരും കൂടി വന്നിട്ടു ബാക്കി തീരുമാനിയ്ക്കാം......എന്നു പറഞ്ഞു തീർന്നതും...മയൂരിയും അങ്ങോട്ടു വന്നതും ഒത്തായിരുന്നു.. ആഹാ..ആഹാ..വന്നല്ലോ..അപ്പൊ തുടങ്ങാം..അല്ലെ....(ഹരൻ മിസ്റ്റർ ഹരൻ എന്താ എന്നോട് വരാൻ പറഞ്ഞത്...(മയൂരി ഞാൻ പറയാം...(ഹരൻ കിരൺ...ഞാൻ പറഞ്ഞത് എല്ലാം...ഇങ്ങോട്ട് എടുത്തോ...ഹരൻ..പറഞ്ഞതും...കിരൺ പ്രോജെക്ടറും കൊണ്ട് വന്നു... അമ്മുവും മറ്റുള്ളവരും എന്താ സംഗതി എന്നറിയാൻ നോക്കി ഇരുന്നു.. വാതിലും ജനലും എല്ലാം അടച്ചു ലൈറ്റ് ഓഫ് ആക്കി...കിരൺ പ്രൊജക്ടർ ഓണ് ആക്കി.. എല്ലാരും എന്താ സംഭവം എന്നറിയാൻ കാത്തിരുന്നു.... ആദ്യം...കാണിച്ചത് തന്നെ ഹരനും അമ്മുവും കള്ളും കുടിച്ചു കുഴയുന്ന ഫോട്ടോസ്.... കുറച്ചു കഴിഞ്ഞതും അവരുടെ..വെടിങ് വീഡിയോയും ഫോട്ടോസും.... കുറച്ചു നേരം...കഴിഞ്ഞതും അവിടെ മൊത്തത്തിൽ ലൈറ്റ് പടർന്നു.... മീറ്റ് my wife... അനാമിക..ഹരൻ... അതായത്...ഇവിടെ എല്ലാർക്കും എനിയ്ക്ക് തുല്യമായ സ്ഥാനം....

എന്നും പറഞ്ഞു ഹരൻ എല്ലാർക്കും പരിചയ പ്പെടുത്തി കൊടുത്തു..... ഇപ്പൊ എല്ലാർക്കും എല്ലാം മനസിലായി കാണും എന്നു വിചാരിയ്ക്കുന്നു.....ഹരൻ പറഞ്ഞതും...എല്ലാരും ഒരേ പോലെ തല യാട്ടി... ഞാൻ എന്റെ ഭാര്യയും ആയി....ഒരു മുറിയിൽ കിടക്കുന്നത് കൊണ്ടോ..അവളോടൊപ്പം കറങ്ങുന്നത് കൊണ്ടോ...ആർക്കേലും പ്രശ്നം..ഉണ്ടോ...ഹരൻ കലിപ്പിൽ ചോദിച്ചതും... .............. സേ.... yes.. or no...(ഹരൻ no... സർ....(എല്ലാരും ഉം....അപ്പൊ എല്ലാരും അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞോളൂ.... പിന്നെ....മിസ് മയൂരി...ഹരൻ മയൂരിയ്ക്ക് നേരെ തിരിഞ്ഞതും.. ഞാ....ഞാൻ...അത്...മയൂരി..നിന്നു വിക്കാൻ തുടങ്ങിയതും.... ട്ടെ.......... പടക്കം പൊട്ടുന്ന സൗണ്ട് കേട്ട് നോക്കുമ്പോൾ...ഹരൻ കട്ട കലിപ്പിൽ നിൽക്കുന്നു... ഇത് ഇപ്പൊ എന്തിനാണ് മോൾക്ക് മനസിലായി കാണും അല്ലോ....ഹരൻ ചോദിച്ചതും മയൂരി അതേ എന്നു തലയാട്ടി..

ഉം...നിനക്ക് എന്റെ പെണ്ണ് അന്ന് തല്ലിയപ്പോൾ അല്ലെ പൊള്ളിയത്....ഇനി പൊള്ളില്ല... ഇനി വല്ലവന്റെയും സ്വകാര്യ നിമിഷങ്ങൾ എടുത്തു പബ്ലിഷ് ആക്കാൻ നോക്കിയാൽ...പന്ന പുന്നാര മോളെ..വലിച്ചു കീറും നിന്നെ ഞാൻ...ഹരൻ കലിപ്പിൽ പറഞ്ഞതും മയൂരി..കവിളിൽ കൈയ്യും വെച്ചു രണ്ടടി പിറകോട്ട് മാറി... അമ്മു അകത്തു ഒരു ബ്ലൂ കളർ ഫയൽ റെഡി ആക്കി വെച്ചിട്ടുണ്ട്..ഇഞ്ചി എടുത്തോണ്ട് പോര്....ഹരൻ പറഞ്ഞതും അമ്മു അപ്പോ തന്നെ ഫയൽ എടുത്തുകൊണ്ട് ഹരന് നേരെ നീട്ടി... നി..നേരിട്ടു തന്നെ കൊടുത്തെരു...ഹരൻ മയൂരിയെ നോക്കി പറഞ്ഞതും..അമ്മു കാര്യം മനസ്സിലാവാതെ ഫയൽ മയൂരിയ്ക്ക് നേരെ നീട്ടി.... ഞങ്ങളുടെ കമ്പനി നിങ്ങളുടെ കമ്പനിയുമായിട്ട് ഉള്ള കോണ്ട്രാക്ട്ടിൽ നിന്നും പിന്മാറിയിരിക്കുന്നു....(ഹരൻ What...............(മയൂരി........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story