പ്രണയം: ഭാഗം 33

pranayam archana

രചന: അർച്ചന

മ്മുവും കമ്പനിയിൽ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു..അവിടെ നിന്നും നേരെ വീട്ടിലേക്കും... വീട്ടിൽ ചെന്നതും പതിവ് പോലെ എല്ലാകാര്യങ്ങളും...പറഞ്ഞു രണ്ടും റൂമിലേയ്ക്ക് വിട്ടു.. എന്നാലും മയൂരിയ്ക്ക് വല്ലാത്ത കഷ്ടപ്പാട് തന്നെ....(അമ്മു ഉം..നിന്റെ കൈക്ക് നല്ല എരണം ആടി... അന്നത്തെ ആ താടിയ്ക്ക് ശേഷം അവൾക്ക് വെച്ചടി വെച്ചടി കയറ്റം ആണ്...ഹരൻ കളിയായി പറഞ്ഞതും അമ്മു കലിപ്പിച്ചു ഒന്നു നോക്കി... ഇനിയും പറഞ്ഞാൽ അമ്മു പട്ടിണിയ്ക്ക് ഇടും എന്നു മനസിലായതും ഹരൻ നേരെ ഫ്രഷ് ആവാൻ കയറി... രണ്ടും ഫ്രഷ് ആയി താഴേയ്ക്ക് ചെന്നു..ഫുഡും കഴിച്ചു നേരെ റൂമിലേയ്ക്ക് വിട്ടു.... കട്ടിലിൽ കിടക്കാൻ ഭാവിച്ചതും അമ്മുവിന്റെ ഫോണിൽ കാൾ വന്നതും ഒത്തായിരുന്നു.... ഹരൻ ഫോൺ നോക്കുമ്പോൾ അക്കു..... ടി..നിന്റെ...ചങ്ക...എന്നും പറഞ്ഞു ഹരൻ ഫോൺ അമ്മുവിനു നേരെ നീട്ടി.... അമ്മു കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട് call അറ്റൻഡ് ചെയ്യ്‌തു....ഹരൻ അമ്മുവിന്റെ മടിയിൽ തലവെച്ചു കിടന്നു... എന്താടാ..

.(അമ്മു ....... എന്താ...എപ്പോ.... അമ്മു ഞെട്ടികൊണ്ട് ചോദിച്ചു.... ........ ഇപ്പൊ ഹോസ്പിറ്റലിൽ ആണോ... ഏത് ഹോസ്പിറ്റൽ.....(അമ്മു ........... ഉം...ഞങ്ങൾ ഇപ്പൊ വരാം..എന്നും പറഞ്ഞു അമ്മു ഫോൺ കാട്ടാക്കി.... ഹരൻ കാര്യം എന്താണെന്നറിയാണുള്ള ആകാംഷയിലും.... എന്താടി...എന്തു പറ്റി....ആരാ ആശുപത്രിയിൽ(ഹരൻ ഏട്ടത്തി....ഒന്നു വീണു...നെറ്റി പൊട്ടി എന്നാ പറഞ്ഞേ.....ബോധം വീണിറ്റില്ല...അടുത്തുള്ള....ആസ്പത്രിയിലാ കൊണ്ടു പോയത്....നമുക്ക് ഒന്നു അവിടെ വരെ പോവാം....(അമ്മു വാ...എന്നും പറഞ്ഞു... ഹരനും അമ്മുവും നേരെ താഴേയ്ക്ക് ചെന്നു..ദേവനോടും ജനനിയോടും കാര്യം പറഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു... ദേവനും ജനനിയും കൂടി വരാം എന്ന് പറഞ്ഞെങ്കിലും....ഹരൻ...വേണ്ട..എന്നു പറഞ്ഞു... അമ്മുവും ആയി ഹരൻ നേരെ ആശുപത്രിയിലേയ്ക്ക് വിട്ടു... അവിടെ എത്തിയിട്ടും അമ്മുവിനു ടെൻഷൻ മാറിയില്ലായിരുന്നു.. ഫോണ് വിളിച്ചു അവർ എവിടെ യാണെന്നു തിരക്കി... ഹരനും അമ്മുവും ചെല്ലുമ്പോൾ...പുറത്തു...ജിത്തുവും അക്കുവും...ഇരിപ്പുണ്ടായിരുന്നു....

ടാ... ഏട്ടത്തിയ്ക്ക് എന്താ പറ്റിയത്....അമ്മു അറിയില്ലെടാ...ഞാൻ സൗണ്ട് കേട്ട് ചെന്നു നോക്കുമ്പോൾ ചേട്ടത്തി...സ്റ്റപ്പിന്റെ സൈഡിൽ വീണു കിടക്കുന്നു...നെറ്റി പൊട്ടി....ചോര വരുന്നുണ്ടായിരുന്നു.. ഞാൻ വിളിച്ച കേട്ട എല്ലാരും വന്നത്.... വിളിച്ചിട്ട് അനക്കവും ഇല്ലായിരുന്നു...അപ്പൊ തന്നെ ഞാനും ചേട്ടനും ഇങ്ങോട്ടു കൊണ്ടു വന്നു... അമ്മയെയും അമ്മയിയെയും ഒന്നും കൊണ്ട് വന്നില്ല...രാത്രി ആയതു കൊണ്ട്... ഹരൻ ജിറ്റത്തുവിനോടും എന്തൊക്കെയോ ചോദിയ്ക്കുന്നുണ്ട്... കുറച്ചു കഴിഞ്ഞതും...മുറിയിൽ നിന്നും ഡോക്ടർ പുറത്തേയ്ക്ക് വന്നു.... ഡോക്ടർ...വൃന്ദയ്ക്ക്....(ജിത്തു... താൻ.....(ഡോക് ഹസ്ബന്റ് ആണ്....അഭിജിത്ത്....(ജിത്തു താൻ ടെൻഷൻ ഒന്നും ആവേണ്ട ആവശ്യം ഇല്ല... വീണതിന്റെ ചെറിയൊരു ഷോക്ക്....പിന്നെ നെറ്റിയിൽ ചെറിയൊരു മുറിവും... പിന്നെ സന്തോഷിയ്ക്കാനും വകയുണ്ടെടോ...ഡോക്റ്റർ ജിത്തുവിന്റെ തോളിൽ തട്ടി .... ജിത്തു ആണെങ്കിൽ കാര്യം മനസ്സിലാവാതെ ഡോക്ടറിനെ തന്നെ നോക്കി നിന്നു..... ടാ.. പൊട്ടൻ ചേട്ടൻ സാറേ...നീയൊരു അച്ഛൻ ആവാൻ പോവ എന്നാ ഡോക്റ്റർ പറഞ്ഞു വരുന്നേ...എന്നും പറഞ്ഞു അമ്മു ജിത്തുവിന്റെ ഷോള്ഡറിൽ ഒന്നു തട്ടി.... ഡോക്ടർ...ചിരിയോടെ...ജിത്തുവിനെ നോക്കി..

wife കണ്ണൂ തുറന്നിട്ടുണ്ട്...കേട്ടോ...ആളോടും പറഞ്ഞിട്ടുണ്ട്.... പിന്നെ ട്രിപ്പ് തീർന്നിട്ടു പോകാം....എന്നും പറഞ്ഞു ഡോക്റ്റർ പോയി... അയ്യട....ഞാൻ മാമൻ..ആയെ...(അക്കു അതെങ്ങനെ ആടാ...നി..മ്യാമൻ ആവണേ...ചെറിയഛൻ....അല്ലെങ്കിൽ കൊച്ചച്ചൻ അങ്ങനെ അല്ലെ ബന്ധം വരു....അമ്മു തിങ്കി... നി..ദയവു ചെയ്തു പറഞ്ഞു പറഞ്ഞു എന്നെ കൊച്ചിന്റെ അപ്പൂപ്പൻ ആക്കരുത്.... plz... അല്ല അപ്പൊ നി..ആരാ കൊച്ചിന്റെ... ആന്റി....(അമ്മു ഹ.. ഹ... നിയോ....തള്ളച്ചി എന്നു പറയെടി.... മൂക്കി പല്ലു കിളിത്തു..എന്നിട്ട...ആന്റി പോലും.. ത്.. ഫൂ....അക്കു ആക്ഷൻ കാണിച്ചു പറഞ്ഞതും അമ്മു മുതു പോളക്കെ ഹോസ്പിറ്റൽ ആണെന്ന് പോലും നോക്കത്തെ അക്കുവിനിട്ടു ഒന്നു കൊടുത്തു.... തിരിഞ്ഞു നോക്കിയതും..കൂടെ ഉണ്ടായിരുന്ന രണ്ടെണ്ണത്തിനെ കാണുന്നില്ല... രണ്ടും അടിയുണ്ടാക്കാൻ തുടങ്ങിയാൽ പിന്നെ കണക്ക.....എന്നും പറഞ്ഞു....ജിത്ത്...മുന്നേ പോയി....ഹരൻ വീട്ടുകാരെ അറിയിക്കാൻ ഫോണും കൊണ്ടും... രണ്ടും അടിയൊക്കെ കഴിഞ്ഞു വരുമ്പോൾ ഹരനും ജിത്തുവും അകത്തുണ്ട്...

രണ്ടും ഞങ്ങളെ ഒറ്റയ്ക്ക് ആക്കിയിട്ട് മുങ്ങി അല്ലെ....(അക്കുവും അമ്മുവും.... നിങ്ങളെ രണ്ടിന്റെയും തല്ലു കാണാൻ നിന്നാൽ അതിനെ നേരം കാണൂ...എനിയ്ക്ക് എന്റെ ഭാര്യയെയും കൊച്ചിനെയും കാണണം അതാ...അപ്പൊ തന്നെ വന്നത്....എന്നും പറഞ്ഞു...ജിത്തു വൃന്ദയ്ക്ക് നേരെ തിരിഞ്ഞു... ആഹാ..അങ്ങനെ ഇപ്പൊ ഒറ്റയ്ക്ക് സൊള്ളണ്ട..മാറ് അങ്ങോട്ടു...എന്നും പറഞ്ഞു ജിത്തുവിനെ തള്ളി മാറ്റി വൃന്ദയ്ക്ക് അരികെ അമ്മുവും അക്കുവും സ്ഥാനം പിടിച്ചു... ടി..ഞാൻ....വൃന്ദയുടെ... കൊച്ചിന്റെ....ജിത്തു എന്തോ പറയാൻ വന്നതും... രണ്ടും കൂടി ജിത്തുവിനെ ദഹിപ്പിച്ചൊന്നു നോക്കിയതും ഒത്തായിരുന്നു....അപ്പോഴേ ജിത്തു വിട്ടു മാറി... എന്താ അളിയാ..മാറി കളഞ്ഞത്....(ഹരൻ ആ നോട്ടം കണ്ടില്ലേ...രണ്ടിന്റെയും.... അവരുടെ വാക്ക് കേൾക്കാതെ ചെന്നു കേറിക്കൊടുത്താൽ...ഞങ്ങളെ രണ്ടിനെയും രണ്ടു കൊമ്പിൽ ആക്കും...ആ രണ്ടു സദനങ്ങളും...അതാ മുതലുകൾ..എന്നും പറഞ്ഞു..ജിത്തു..ഹരന്റെ തോളിൽ കയ്യിട്ടു നിന്നു.... അപ്പോ...ഇനി..വീട്ടിൽ ചെന്ന് നോക്കിയാൽ മതി....

(ഹരൻ . അവര് നോക്കുമ്പോൾ രണ്ടും കൂടി കുഞ്ഞിനോട് പൊരിഞ്ഞ സംസാരം..ജിത്തു ആണെങ്കി അസൂയയോടെ വൃന്ദയെ നോക്കി...വൃന്ദണെങ്കി ജിത്തുവിന്റെ നിൽപ്പ് കണ്ട് ചിരി കടിച്ചു പിടിച്ചു..കിടന്നു... അവസാനം ട്രിപ്പ് തീർന്നതും വൃന്ദയെ ഡിസ്ചാർജ് ചെയ്തു... അമ്മുവിനും കൂടെ പോണം എന്നുണ്ടായിരുന്നു എങ്കിലും രാത്രി ആയതു കൊണ്ട് പോയില്ല... അവരെ യാത്ര യാക്കി..ഹരനും അമ്മുവും നേരെ തിരികെ വന്നു... അവര് വരുന്നത് വരെ...ദേവനും ജനനിയും ഹാളിൽ തന്നെ ഇരുന്നു... ഹരൻ അവരെയും വിളിച്ചു കാര്യം പറഞ്ഞിരുന്നു... അമ്മു ചെന്നു കയറിയതും പിന്നെ അതിന്റെ വിശേഷം പറച്ചിൽ ആയിരുന്നു... കുറച്ചു നേരം വിശേഷോം...പറഞ്ഞു ഇരുന്നിട്ട്...അമ്മുവും ഹരന്റെ കൂടെ മുകളിലേയ്ക്ക് വിട്ടു... മുറിയിൽ ചെന്നു അമ്മു കട്ടിലിലേയ്ക്ക് കയറി നീണ്ടു നിവർന്നു കിടന്നു... ഹരൻ അപ്പോ തന്നെ...അമ്മുവിനെ എടുത്തു അവന്റെ മേലേ കിടത്തി..കട്ടിലിൽ കയറി കിടന്നു.... അമ്മു.... ഉം.... ടി..... എന്താ..(അമ്മു നമ്മക്കും വേണ്ടേ.... അതുപോലെ...ഹരൻ കണ്ണിറുക്കി ചോദിച്ചതും.... ഓ..പിന്നെ..വേണം... നമുക്ക്..3 കുട്ടികൾ അതും ആദ്യം തന്നെ വേണം...അമ്മു ആവേശത്തോടെ പറഞ്ഞതും... ഹരൻ അമ്മുവിനെ അർദ്ദം വെച്ചൊന്നു നോക്കി...

എന്താ നോക്കണേ...(അമ്മു ടി...3 പിള്ളേരോ.... മോള് കുറച്ചു വിയർക്കും....ഹരൻ എത്ര വിയർത്താലും കുഴപ്പം ഇല്ല.... ഇനി മോന് സ്റ്റാമിന ഇല്ലെങ്കിൽ..വേണ്ട....നമുക്ക് ഒന്നു മതി..അമ്മു പറഞ്ഞതും... ആർക്കാടി സ്റ്റാമിന ഇല്ലത്തെ...എനിയ്ക്കോ...എങ്കി പിന്നെ തെളിയിച്ചിട്ടു തന്നെ കാര്യം...എന്നും പറഞ്ഞു..അമ്മുവിനെ കട്ടിലിലേയ്ക്ക് മറിച്ചിട്ടു....അവൾക്ക് മുകളിൽ ആയി കിടന്നു... അന്ന് രാത്രിയിൽ അവൻ..വീണ്ടും അവളിലേക്ക് ആഴ്ന്നിറങ്ങി.......നേരം പുലരാൻ തുടങ്ങിയപ്പോൾ അവർ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു... *** പിറ്റേന്ന് രാവിലെ ഹരനും അമ്മുവും ദേവനും ജനനിയും കൂടി അമ്മുവിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു... അന്നത്തെ ഓഫീസ് കാര്യം കിരണിനെയും കൃതിയെയും ഏൽപ്പിച്ചു...അത്യാവശ്യം ഉണ്ടെങ്കിൽ അറിയിക്കാൻ...പറഞ്ഞു.... അമ്മുവും ഹരനും കൂടി അവിടെ ചെല്ലുമ്പോൾ...നിളയുടെ ഫാമിലി ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നു... പിന്നെ ആകെ ഒരു ബഹളം ആയിരുന്നു...ആദ്യത്തെ കുഞ്ഞല്ലേ...അതിന്റെ സന്തോഷം അവിടെ ഉണ്ടായിരുന്നു... ***

കമ്പനിയിൽ...കിരണിന്റെ പിറകെ തന്നെ വാല് പോലെ കൃതിയും ഉണ്ടായിരുന്നു... കൃതി കിരണിന്റെ പിന്നാലെ...വാല് പോലെനടക്കുന്നതിൽ ഉണ്ണിയ്ക്ക് ആയിരുന്നു വിഷമം..കാരണം..പാവത്തിന്റെ പെണ്ണ് അവനെ ഒന്നു മൈൻഡ് ചെയ്യുന്നതുകൂടി ഇല്ല... കണ്ടോടി..അതാണ് സ്നേഹം..കിരൺ എന്തൊക്കെ പറഞ്ഞിട്ടും കൃതി കൂളായി പിന്നാലെ പോവുന്നുണ്ട്...ഉണ്ണി വർഷയെ നോക്കി പറഞ്ഞു... ആണോ..എങ്കി..നിയും നടത്തേട...പെണ്പിള്ളേരെ...എന്തായാലും എന്നെ അതിനു കിട്ടില്ല....മതിയല്ലോ...(വർഷ അങ്ങനെ പറയരുത്.... നിനക്ക് കുറച്ചെങ്കിലും മനസാക്ഷി ഉണ്ടോ....ഞാൻ ഇവിടെ പ്രണയ വരവശൻ ആയി നിൽക്കുമ്പോൾ നിനക്ക് ഇത് എങ്ങനെ പറയാൻ തോന്നി......ഉണ്ണി സാd ആകഷൻ ഇട്ടു പറഞ്ഞതും വർഷ അവിടെ ഇരുന്ന പേപ്പർ വെയിറ്റ് കയ്യിൽ എടുത്തു... അപ്പോഴേ ഉണ്ണി ഓടി....പാവം...

ഉണ്ണിയുടെ ഓട്ടം കണ്ടു...ചിരിച്ചോണ്ട് വർഷ ക്യാബിനിലേയ്ക്ക് പോയി..... ** അല്ല..കിച്ചു.. എന്താ...ഹരൻ സർ വരാതിരുന്നത്...(കൃതി... ആ.......അറിയില്ല...കിരൺ കുറച്ചു ഗൗരവത്തിൽ പറഞ്ഞു... ഓഹ്..അല്ലേലും നിനക്ക് എന്തറിയാം...ഹും...ജാഡ..സാദനം...എന്നും പറഞ്ഞു..കൃതി അവളുടെ പണി നോക്കി... എന്നാലും അതല്ലല്ലോ....എന്നും പറഞ്ഞു...കൃതി..വീണ്ടും കിരനിന് നേരെ തിരിഞ്ഞു...കിരൺ ആ സമയം ലാപ്പിൽ എന്തോ ചെയ്തോൻഡ് ഇരുന്നു..... അല്ല....എന്നാലും നിന്നോട് പറയാതെ ഇരിയ്ക്കോ...മര്യാദിയ്ക്ക് പറ... അനാമികയും ഇല്ലല്ലോ...എന്തു പറ്റി... എനിയ്ക്ക് അറിയില്ല...നി...പോയി..ചോദിയ്ക്ക് എനിയ്ക്ക് ഇവിടെ കുറച്ചു പണി ഉണ്ട്.... എന്നെ ഡിസ്റ്റർബ് ചെയ്യരുത്.....എന്നും പറഞ്ഞു കിരൺ വർക്കിലേയ്ക്ക് തിരിഞ്ഞു... അങ്ങനെ ഇപ്പൊ നി. വർക്ക് ചെയ്യണ്ട...പറഞ്ഞിട്ടു ചെയ്താൽ മതി..എന്നും പറഞ്ഞു...കൃതി അവന്റെ കയ്യിൽ വെച്ചു തട്ടിയതും...ചെയ്ത വർക്ക് മൊത്തം എറർ ആയി പോയതും ഒത്തായിരുന്നു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story