പ്രണയം: ഭാഗം 34

pranayam archana

രചന: അർച്ചന

ട്ടെ....... എന്താ ഇപ്പൊ സംഭവിച്ചത്....എന്താ സംഗതി എന്നു മനസിലാവതെ കൃതി....കിരണിനെ നോക്കുമ്പോൾ...ആശാൻ കലിപ്പിൽ നിൽക്കുന്നു.. അപ്പൊ...എന്നെ...കൃതി കിരണിനെ നോക്കി... എന്താടി..നോക്കുന്നെ...നിന്നോട് ഞാൻ പറഞ്ഞത് അല്ലെ...എന്നെ ഡിസ്റ്റർബ് ചെയ്യല്ലേ എന്നു...എന്നിട്ട് അവള് വന്നേക്കുന്നു...നോക്ക്..ഞാൻ ചെയ്ത് വെച്ചത് മൊത്തം എറർ...ആയി...എന്നും പറഞ്ഞു..കിരൺ കൃതിയുടെ മുഗത്തു നോക്കുമ്പോൾ... അവിടെ ഒരുത്തി കട്ട കലിപ്പിൽ നിൽക്കുന്നു.... ദൈവമേ....അപ്പോഴത്തെ ഒരവേശത്തിൽ അടിച്ചത....തിരിച്ചു തല്ലോ....കോളേജിൽ വെച്ചു ഒന്നു കൊടുത്തിനാ ഇങ്ങനെ ഒഴിയ ബാദ പോലെ പിന്നാലെ നടക്കുന്നത്...എന്നു മനസിൽ പറഞ്ഞു കിരൺ കൃതിയെ നോക്കിയതും...ഒരുത്തി കട്ട കലിപ്പിൽ നിൽപ്പുണ്ട്.... താൻ എന്തിനാടോ...എന്നെ തല്ലിയെ....തോന്നുമ്പോ തോന്നുമ്പോ തല്ലി കളിയ്ക്കാൻ....ഞാനെന്താ ചെണ്ടയോ...(കൃതി നിനക്ക് കാര്യം അറിയില്ലേ....(കിരൺ അതിനു ഇങ്ങനെ ആണോ...കാലൻ..

(കൃതി കാലൻ നിന്റെ തന്തയാടി...കോപ്പേ....കിരണും വിട്ടു കൊടുത്തില്ല.. എന്റെ തന്തയ്ക്ക് പറഞ്ഞാൽ...നിന്റെ തലയ്ക്കിട്ടു ഈ ലാപ്പ് വെച്ചു താങ്ങും.... പിന്നെ ഞാൻ ഇതൊക്കെ സഹിയ്ക്കുന്നത് തന്നെ ഭാവിയിൽ എന്റെ കെട്ടിയൊന് ആവേണ്ട ആളല്ലേ എന്നോർത്ത് വെറുതെ വിടുവാ..തെണ്ടി.... ആരു...ആരെ കെട്ടും എന്നാ.....(കിരൺ നി...എന്നെ....കൃതി ഇളിച്ചോണ്ട് പറഞ്ഞതും പ്..ഭാ......ഇറങ്ങി..പോടി...എന്നും പറഞ്ഞു കിരൺ ഒരാട്ട് ആയിരുന്നു... ഞാൻ ഇപ്പൊ പോണ്...ഇനിയും വരും... ഹോ..എന്നാ അടിയാ അടിച്ചേ..പട്ടി.. ഇവന് എന്നെ കാണുമ്പോൾ മാത്രമേ ഇങ്ങനെ കൈ തരിയ്ക്കുള്ളോ.....എന്നും പിറുപിറുത്തു കൊണ്ട്...കൃതി പുറത്തേയ്ക്ക് ഇറങ്ങി... കിരൺ ആണെങ്കി....അവള് പോണ വഴിയേ നോക്കി നിന്നു.. ഇതിനു അടിയൊന്നും എക്കില്ലേ എന്തോ..എനിയ്ക്ക് വേണ്ടി എവിടെ കൊണ്ട് വെച്ചിരുന്നോ ആവോ... കൃതി പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ തന്നെ...ഉണ്ണിയും വർഷയും റൂമിനു ഫ്രണ്ടിൽ തന്നെ തമ്പ് അടിച്ചിരുന്നു... ഉള്ളിലെന്താ പടക്കം പൊട്ടുന്ന സൗണ്ട് കേട്ടത്....

(വർഷ പടക്കം പൊട്ടിയത് അല്ല...ആ തെണ്ടി എന്റെ കരണ കുറ്റി അടിച്ചു തിരിച്ചതാ....കൃതി കവിളിൽ കയ്യും വെച്ചു നിഷ്‌കു ആയി പറഞ്ഞു.... നമ്മടെ കിരണോ.... അപ്പൊ അതിനു തല്ലാനൊക്കെ അറിയോ....ഉണ്ണി ഞെട്ടികൊണ്ട് ചോദിച്ചു... അവനു അതും അറിയാം....പക്ഷെ...അത് പുറത്തെടുക്കുന്നത് പാവം എന്നോട് മാത്രം ആണെന്ന് മാത്രം...(കൃതി അത് ഞങ്ങൾക്ക് അറിയാം...കിരണിന്റെ ഒറ്റ അടിയിൽ പ്രേമം പൊട്ടി മുളച്ച കക്ഷി അല്ലെ....വർഷ ചിരിയോടെ...പറഞ്ഞതും...കൃതിയും പുഞ്ചിരി തൂകി... സത്യത്തിൽ ഒറ്റ അടിയിൽ പ്രേമം ഒക്കെ വരോ....ഉണ്ണിയ്ക്ക് സംശയം... ഓ..പിന്നെ ....ചില പെണ്ണുങ്ങൾക്ക് അങ്ങനെ തല്ലുന്ന ആണുങ്ങളെയ ഇഷ്ടം...എന്നു വർഷ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും...ഉണ്ണി..കേട്ട പാതി കേൾക്കാത്ത പാതി അവളുടെ കവിളിനിട്ടു താങ്ങിയതും...ഒത്തായിരുന്നു... ഒറ്റ അടിയിൽ തന്നെ വർഷ താഴെ പോയി... കൃതി ആണേൽ...സംഭവം കണ്ട് ഒരടി പിന്നിലേയ്ക്ക് മാറി ഇപ്പൊ..നിനക്ക് പ്രേമം വന്നോടി ഉണ്ണി സന്തോഷത്തോടെ ചോദിച്ചതും...

വർഷ കലിപ്പിൽ ഉണ്ണിയെ നോക്കിയതും ഒത്തായിരുന്നു.... അവളുടെ ആ നോട്ടത്തിൽ തന്നെ മനസിലായി...അവനു സ്നേഹം വാരിക്കോരി കൊടുക്കാൻ വർഷ തരിച്ചു ഇരിയ്ക്കുവാണെന്നു... അപ്പോതന്നെ ഉണ്ണി...വർഷയ്ക്ക് നേരെ ദയനീയം ആയി ഒരു ഇളി പാസ് ആക്കി...നിഷ്കു ഭാവത്തിൽ കൃതിയെ ഒന്നു നോക്കി...നേരെ തിരിഞ്ഞോടി.... നിക്കേടാ...നാറി അവിടെ...എന്നും പറഞ്ഞു..വർഷ പിറകെ ഓടി.. നാറി അല്ല പ്യാറി എന്നും പറഞ്ഞു.. ഉണ്ണി..അസ്ത്രം വിട്ടോടി....അവന്റെ ക്യാബിനിൽ ചെന്നു കയറി...പിറകെ വർഷയും... പിന്നെ എന്താ സംഭവം എന്നു ആർക്കും ഒരു പിടിയും ഇല്ല...അകത്തു നിന്നും...ചില ഒച്ചകൾ മാത്രം... കൃതി നോക്കുമ്പോൾ... കുറച്ചു കഴിഞ്ഞതും യുദ്ധം ജയിച്ച വീരാങ്കണ യെ പോലെ വർഷ കയ്യും കുടഞ്ഞു പുറത്തു വന്നു.....അവളുടെ സ്ഥാലത്തേയ്ക്ക് പോയി... അകത്തു നിന്നും ശബ്ദം ഒന്നും കാണാഞ്ഞു കൃതി നേരെ ഉണ്ണിയുടെ മുറിയിലേയ്ക്ക് വിട്ടു...പയ്യെ അകത്തോട്ടു ഒന്നു തല എത്തിച്ചു നോക്കുമ്പോൾ..പാവം ഉണ്ണി...

ചെയറിന്റെയും പേപ്പറിന്റെയും ഒക്കെ ഇടയിൽ നിന്നും...അരുത്തി പെറുക്കി എണീറ്റു വരുന്നു... അതുകണ്ടതും കൃതി ചെറു ചിരിയോടെ അവനു അടുത്തേയ്ക്ക് പോയി.... എങ്ങനെ ഉണ്ടാരുന്നു....(കൃതി എന്ത്......(ഉണ്ണി ചവിട്ടു നാടകം..... എന്റെ പൊന്നു പെങ്ങളെ...അതിനു പ്രാന്താ.... ..എനിയ്ക്ക് ഒരു കൈയബദ്ധം...പറ്റി...ശെരി തന്നെ..അതിനാണോ..ഇങ്ങനെ എന്നെ പെരുമാറിയത്...എവിടെയൊക്കെയ അള്ളി പറിച്ചു കടിച്ചു പറിച്ചതെന്നു എനിയ്ക്ക് അറിയാൻ മേലേ.... ഉണ്ണി..നിഷ്‌കു ആയി..പറഞ്ഞു കൊണ്ട്...എണീറ്റു നിന്നു.. എനിയ്ക്ക് അറിയാൻ മേലാഞ്ഞിട്ടു ചോദിയ്ക്കുവാ...പെങ്ങളെ തല്ലിയവനെ..പെങ്ങള് പ്രേമിയ്ക്കുന്നു... ഞാൻ തല്ലിയത്..എന്നെ പഞ്ഞിയ്ക്ക് ഇട്ടു....ഇത് ഏവിടുത്തെ ന്യായം... ആവശ്യം ഇല്ലാതെ ഞാൻ പറയുന്ന കേട്ട് തല്ലാൻ പോയിട്ട് അല്ലെ...അനുഭവിചോ... എന്നാലും. സഹോ..അപാര തല്ലു ആയിരുന്നു കേട്ടോ...

പിന്നെ ഞാൻ കാരണം..വന്ന വിന ആയത് കൊണ്ട്..ലീവ് ഞാൻ എങ്ങനെ എങ്കിലും സംഘടിപ്പിച്ചു തരാം...എന്നും പറഞ്ഞു കൃതി പോയി... എനിയ്ക്ക് എന്നത്തിന്റെ കേട് ആയിരുന്നു.. മര്യാദിയ്ക്ക് വളച്ചാൽ മതിയായിരുന്നു...പെട്ടന്ന് പ്രേമം വരാൻ തല്ലാൻ പോയിട്ടു..ഇരന്നു വാങ്ങിയപ്പോ സമദാനം ആയല്ലോ... എന്തായാലും ആശുപത്രിയിൽ പോയി ഒരു tt എടുക്കണം...പ്രേമിയ്ക്കുന്ന പെണ്ണായാലും പേ ഉണ്ടേൽ തീർന്നില്ലേ...എന്നും പിറുപിറുത്തു...തത്തി..തത്തി ഉണ്ണി പുറത്തേയ്ക്ക് പോയി... *** ഹോ..എന്നാ അടിയാ...കണ്ണീന്നു പൊന്നീച്ച പാറി... പോയി ഒരു പല്ലു ഡോക്ടറെ കാണിയ്ക്കണം...anappallu ഇളകിയോ ആവോ...വർഷ...വാ തുറന്നു കണ്ണാടി വഴി നോക്കുന്നുണ്ട്... അവനു ഇത് എന്തിന്റെ കേട് ആയിട്ടാ..എന്നെ അടിച്ചത്... എന്റെ ദേഹം നൊന്താൽ എനിയ്ക്ക് പ്രാന്ത.. പ്രേമം വരാൻ ആരേലും എന്തെലും പറയുന്നത് കേൾക്കാൻ നിക്കുവാ...

തെണ്ടി..ഈശ്വര ഇനി ഈ കോലത്തിൽ എങ്ങനെ ഞാൻ പോവും...എല്ലാരും ചോദിയ്ക്കില്ലേ...ഇപ്പൊ തന്നെ ഒരു വശം കോടി...എന്നും പറഞ്ഞു പിറുപിറുത്തു കൊണ്ട്...വർഷ ഇരുന്നു.... ** ഹരനെയും...അമ്മുവും..അവളുടെ വീട്ടിൽ പോയിട്ടു...അന്ന് രാത്രി തന്നെ തിരിച്ചു..വന്നു.... അമ്മുവിനു പെട്ടന്ന് വന്നത് വലിയ വിഷമം ആയെങ്കിലും..കമ്പനി കാര്യം അവതാളത്തിൽ ആയാലോ..എന്നു വിചാരിച്ചു..ഹരന്റെ കൂടെ ഇങ്ങു... പൊന്നു... വന്ന ഫോഴ്സിൽ തന്നെ അവിടത്തെ വിശേഷങ്ങൾ എല്ലാം...ദേവനോടും ജാനാകിയോഡും..അപ്പൊ തന്നെ.പറഞ്ഞു....ഹരൻ അവള് പറയുന്നത് കുറച്ചുനേരം കെട്ടിരുന്നിട്ടു...ഫ്രഷ് ആവാൻ പോയി....അമ്മു സംസാരം എല്ലാം കഴിഞ്ഞതും...പിറകെ അമ്മുവും...വിട്ടു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story