പ്രണയം: ഭാഗം 35

pranayam archana

രചന: അർച്ചന

അമ്മു റൂമിൽ എത്തുമ്പോൾ ഹരൻ അവളെയും കാത്ത് എന്ന പോലെ ഹരൻ ഇരിയ്ക്കുന്നു.. അല്ല...ഹരു കുളിയ്ക്കുന്നില്ലേ......(അമ്മു കുളിയ്ക്കാം.. അതിനു മുന്നേ ഞാൻ ഒന്ന് ചോദിയ്ക്കട്ടെ...നി...അമ്മയോടും അച്ഛനോടും..വിശേഷം പറഞ്ഞപ്പോ...എല്ലാ കാര്യവും എന്താ പറയാഞ്ഞത്.....(ഹരൻ ഞാൻ അതിനു എല്ലാം പറഞ്ഞല്ലോ.....പിന്നെത് കാര്യം..(അമ്മു ടി...പാചകം...ചെയ്തു കയ്യടി നേടിയ കാര്യം....അതല്ലേ ആദ്യം പറയേണ്ടിയിരുന്നെ....ഒരു 2 ഐറ്റമേ ഉണ്ടാക്കിയുള്ളൂ എങ്കിലും അപാര ടെസ്റ്റ് ആയിരുന്നു....(ഹരൻ ഈ......ആക്ചലി....അക്കാര്യം മാത്രം ഇവിടെ പറയാൻ പറ്റില്ല....ഹരു....അമ്മു നിഷ്‌കു ആയി ഇളിച്ചോണ്ട് പറഞ്ഞു... അതെന്താടി....നി പായസവും രസവും ഉണ്ടാക്കിയിട്ടു അതു പുറത്തു പറഞ്ഞാൽ...നി..ആദ്യമായി ചെയ്തു വിജയിച്ച കാര്യം അല്ലെ...പിന്നെ എന്താ.....(ഹരൻ ഹരു..ഞാൻ ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത് സത്യത്തിൽ അത് പായസവും രസവും അല്ല.... കട്ടൻ കാപ്പിയും കേസരിയും ആയിരുന്നു....അമ്മു സൈക്കിളിൽ നിന്നും വീണ ഇളിയോടെ പറഞ്ഞു...

സമദ്രോഹി.... അതാണല്ലോ... നി..വൃന്ദയെ കഴിയ്ക്കാൻ സമമതിയ്ക്കാതെ....അമ്മായിയെ കൊണ്ട് വേറെ ഉണ്ടാക്കിച്ചത്...അല്ലെ... ഉം...അമ്മു തലയാട്ടി പറഞ്ഞു.. കട്ടൻ കാപ്പി ഉണ്ടാക്കിയിട്ടു നി എന്തിനാടി കോപ്പേ അത് നി എടുത്തു ഫ്രിഡ്ജിൽ വെച്ചത്...(ഹരൻ കൂൾ കാപ്പി ആക്കാൻ...പക്ഷെ ഞാൻ കേസരി ഉണ്ടാക്കി അതങ്ങു മറന്നു പോയി.... ചോറു തിന്നാൻ അമ്മ അതു വിളമ്പിയപ്പോഴാ ഞാനും അറിഞ്ഞത്...പക്ഷെ പുറത്തു പറഞ്ഞില്ല....(അമ്മു പാവം അക്കു... നി..ആ രസവും പായസവും നിർബന്ധിപ്പിച്ചു കഴിപ്പിയ്ക്കുന്ന കണ്ടപ്പോ...അവൻ...പോലും..എന്തിന് ഞാൻ ഉൾപ്പെടെ വിശ്വസിപ്പിച്ചു അവനോട്...എന്താ നിന്റെ സ്നേഹം എന്നു...പാവം എന്തായ എന്തോ...ഹരൻ മേലോട്ട് നോക്കി പറഞ്ഞതും... ഏയ്‌ പേടിയ്ക്കണ്ട...അങ്ങനെ ആപ്പ ഊപ്പ...ഒന്നും കഴിച്ചാൽ...അവനൊന്നും വരില്ല...എങ്കി..ഇതിനു മുന്നേ വന്നേനെ....അമ്മു ഇളിച്ചോണ്ട് പറഞ്ഞു... ഞാൻ ഫ്രീ ആയി ഒരു ഉപദേശം താരം... നല്ലപോലെ വല്ലോം ഉണ്ടാക്കാൻ പടിച്ചിട്ടു നി..ഇവിടെ പരീക്ഷണം നടത്താൻ നിന്നാൽ മതി..പാവം എന്റെ അച്ഛനും അമ്മയും....മരുമോള്ടെ കൊലാ...വിരുത് അവർക്ക് അറിയില്ലല്ലോ...എന്നും പറഞ്ഞു ഹരൻ ഫ്രഷ് ആവാൻ....ടവൽ എടുത്തു തിരിഞ്ഞതും.. സത്യത്തിൽ നിങ്ങൾക്ക് അസൂയയാ മനുഷ്യ..

.ഞാൻ ഇങ്ങനെ പാചകം ചെയ്തു മുന്നേറുന്നതിനു.....(അമ്മു നി ചെയ്തത് പാചകം എന്നു പറയരുത്...പച്ചയ്ക്ക് കത്തിയ്ക്കുന്നു എന്നു പണ...ഒണ്ടാക്കി വെച്ചേക്കുന്നു....വിഷം വെച്ചു സാമ്പാർ ഉണ്ടാക്കാത്തത് ഭാഗ്യം...എന്നും പറഞ്ഞു ഹരൻ കുളിയ്ക്കാൻ പോയി... അമ്മു ഹരൻ പറഞ്ഞതു കേട്ടു പുച്ഛത്തോടെ നിന്നു...അല്ല പിന്നെ.. ആർക്കായാലും ഒരു അബദ്ധം ഒക്കെ പറ്റും.... *** ചെ...അവളെ തല്ലാണ്ടായിരുന്നു...അതേങ്ങാനെയ കയ്യിലിരുപ്പ്..അതല്ലേ....ഞാൻ ചെയ്ത വർക്ക് മൊത്തം അവളൊരുത്തി കാരണം ഇല്ലാതെ ആയി...കിരൺ ഓരോന്ന് പിറുപിറുത്തു കൊണ്ട് കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു... ഉറക്കവും പോയി..അവളെ ഒന്ന് വിളിച്ചു ഇപ്പൊ എങ്ങനെ ഉണ്ട് എന്ന് തിരക്കിയാലോ.. ..എന്നും പറഞ്ഞു..ഫോൺ എടുത്തതും...അല്ല...അവളുടെ നമ്പർ എത്രയാ...പുല്ല്...അസിസ്റ്റന്റിന്റെ നമ്പർ പോലും അറിയില്ല... ബെസ്റ്റ്.. എന്നും പറഞ്ഞു..ലാപ്പ് എടുത്തു...ഡിറ്റയിൽ എടുത്തു നമ്പർ ചികയാൻ തുടങ്ങിയതും...ഫോണിലേക്ക് ഒരു കാൾ വന്നതും ഒത്തായിരുന്നു....

ഈ നേരത്ത് ഇതര...എന്നുംപറഞ്ഞു കിരൺ ഫോൺ എടുത്തു ചെവിയിൽ വെച്ചു... ചക്കരെ...പുറത്തു ഭയങ്കര മഴ...ഈ വാതിൽ ഒന്നു തുറന്നെ....അപ്പുറത്ത് നിന്നും പറയുന്ന കേട്ടതും ആദ്യം ഒന്നു ഞെട്ടി....ഫോണിലെ നമ്പറിലേക്ക് ഒന്നു നോക്കി....പിന്നെ സൗണ്ട് കേട്ടപ്പോ ആളെ മനസിലായി... നിനക്ക് എന്റെ നമ്പർ എവിടെ നിന്നു കിട്ടി..(കിരൺ നിന്റെ വീട് കണ്ടു പിടിച്ചു...പിന്നെയാ നമ്പർ...മര്യാദിയ്ക്ക് വന്നു വാതിൽ തുറന്നോ അല്ലേൽ..ഇപ്പൊ ഞാൻ ബെൽ അടിച്ചു ഇവിടെ എല്ലാരേയും ഉണർത്തും..കൃതി പറഞ്ഞതും കിരൺ ഫോണും കാട്ടാക്കി...നേരെ താഴേയ്ക്ക് വിട്ടു..ബുദ്ധി ഇല്ലാത്ത മുതല....ഇവിടെ എല്ലാരും ഉണർന്നാൽ...പിന്നെ പറഞ്ഞിട്ടു കാര്യം..ഇല്ല...cid പണി നടത്താൻ ഇവിടെയും ഉണ്ടല്ലോ ഒരു കുരുപ്പ്...എന്നും പറഞ്ഞു..കിരൺ പയ്യെ ചെന്നു...മുൻപിലെ വാതിൽ പയ്യെ തുറന്നു....പുറത്ത് ഇറങ്ങി...പുറത്ത് ഭയങ്കര മഴ... ഇത് എവിടെ പോയി...എന്നും പറഞ്ഞു...തിരിഞ്ഞതും...മുന്നിൽ കറുത്ത ഒരു രൂപം... അയ്യോ.....

എന്നു കിരൺ വിളിക്കാനായി വായ്..തുറന്നതും... കാറല്ലേ...ഇതു ഞാനാ.....എന്നും പറഞ്ഞു...കൃതി കിരണിന്റെ വായ് പൊത്തി...തലവഴി കിടന്ന...കോട്ട് മാറ്റി.. മനുഷ്യനെ കൊല്ലിയ്ക്കാൻ കച്ച കെട്ടി ഇറങ്ങിയത് ആണൊടി... കിരൺ കൃതിയുടെ കൈ എടുത്തു മാറ്റിക്കൊണ്ട് പറഞ്ഞു.. ശോ..ഞാൻ അങ്ങനെ ചെയ്യോട...നിന്നെ കൊന്നാൽ ഞാൻ വിടോ...ആവില്ലെടോ....എന്നും പറഞ്ഞു.കൃതി അകത്തേയ്ക്ക് കയറാൻ തുടങ്ങി... അല്ല...ഇത് എങ്ങോട്ടാ....വന്ന വഴി വിട്ടോണം..കിരൺ മുൻപിൽ കയറി നിന്നു പറഞ്ഞു.. ശെടാ...ഇവിടെ വരെ വന്നിട്ടു..അകത്തോട്ടു കയറാതെ പോയാൽ എങ്ങനാ... അങ്ങോട്ടു മാറിയ്‌ക്കെ....എന്തായാലും വന്നത് അല്ലെ..വലതു കാൽ വെച്ചു കയറിയേക്കാം..എന്നും പറഞ്ഞു....കൃതി കിരണിനെ തള്ളി മാറ്റി അകത്തേയ്ക്ക് കടന്നു... ദൈവമേ..ആരേലും കണ്ടാൽ.....എന്നുപറഞ്ഞു കിരൺ പെട്ടന്ന് അകത്തു കയറി..വാതിൽ അടച്ചു...ഹാളിൽ കാഴച്ചയും കണ്ടോൻഡ് നിൽക്കുന്ന കൃതിയെയും പിടിച്ചു വലിച്ചു കിരൺ അവന്റെ മുറിയിൽ കയറി വാതിൽ അടച്ചു...

എന്താ നിന്റെ ഉദ്ദേശം...കിരൺ..കയ്യ് നെഞ്ചിനു മീതെ കെട്ടി...നിന്നു കൊണ്ട് ചോദിച്ചു... അങ്ങനെ ചോദിച്ചാൽ....ഇപ്പൊ വന്ന ഉദ്ദേശം എന്തെന്നാൽ...എനിയ്ക്ക് പെട്ടെന്ന് നിങ്ങളെ കാണാൻ തോന്നി..അതു കൊണ്ട് വന്നു...(കൃതി കണ്ടല്ലോ..ഇനി പോവാലോ... വരുന്നതിനു മുന്നേ തന്നെ കാണണം എന്ന് മാത്രം ആയിരുന്നു...വന്നപ്പോ....കൃതി ഒരു കള്ള ചിരിയോടെ പറഞ്ഞതും.. വന്നപ്പോ...(കിരൺ വന്നപ്പോ..തോന്നി...ഒരു ഉമ്മ വാങ്ങിച്ചിട്ടു പോകാം എന്ന്.... ഞാൻ നിനക്ക് ശെരിയ്ക്കും തരുന്നുണ്ട്...കിരൺ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു... എന്നാ താ.....കൃതി കവിള് കിരനിന് നേരെ നീട്ടി... കൈ നൂത്തി ഒന്നു തന്നാലുണ്ടല്ലോ....മര്യാദിയ്ക്ക് ഇറങ്ങി പൊയ്ക്കോ... ഇല്ലേൽ ഉണ്ടല്ലോ.... ഇല്ലേൽ...ദേ.. ഭീഷണി ആണെന്നൊന്നും നോക്കണ്ട... താൻ എനിയ്ക്ക് ഒരു ഉമ്മ ദേ...ഇവിടെ കിച്ചു അടിച്ച ഭാഗത്ത് തന്നാൽ..ഞാൻ അപ്പൊ ഇവിടെ നിന്നു പോകും..അല്ലതെ...ഇടയാൻ ആണ് ഭാവം എങ്കി..ഞാൻ ഇന്ന് ഇവിടെ കിടക്കും..ആരേലും വന്നാൽ ഞാൻ പറയും നി വിളിച്ചിട്ട ഞാൻ വന്നത് എന്നു...വേണൊങ്കി..എന്റെ വയറ്റിൽ കിടക്കുന്ന കൊച്ചു നിന്റെന്നു കൂടി പറയാം...

കൃതി ഇളിച്ചോണ്ട് പറഞ്ഞതും.. എങ്കി.നിന്റെ പല്ലു നിലത്തു കിടക്കും...ഇറങ്ങി..പോടി..എന്റെ മുറിയിൽ നിന്നു..എന്നു കിരൺ ശബ്ദം കുറച്ചു പറഞ്ഞു.. ബീസാനിയാ...എങ്കി..ഞാൻ പോണില്ല..താൻ എന്തുവേണോ..ചെയ്യ് എന്നും പറഞ്ഞു..കൊട്ട് ഊരി മാറ്റി...കൃതി നേരെ ബെഡിൽ കയറി കിടന്നു... ഇവള്..ഈശ്വര..ആരേലും വന്നാൽ....കിരൺ ആകെ പെട്ട അവസ്ഥ ആയി... ടി..ടി..plz... ഒന്നു പോ....കിരൺ കുറച്ചു നിഷ്‌കു വാരി വിതറി..കാര്യം കാണാൻ കഴുത കാലും പിടിയ്ക്കണം അല്ലോ... ok.. ഞാൻ പോവാം..പക്ഷെ ഞാൻ ചോദിച്ചത് കിട്ടണം...(കൃതി പ്രേമം മൂത്ത മുതൽ അല്ലേരുന്നെങ്കി..അടിച്ച കവിളിൽ ചുംബനപൂക്കൾ കൊണ്ട് നിറച്ചേനെ...ഇവിടെ ഞൻ ഇരന്നു വാങ്ങേണ്ടി വരുന്നു..കഷ്ടകാലം.....കൃതി.. പിറുപിറുത്തു... അപ്പൊ ഉമ്മ തന്നാൽ നി പോവോ.....(കിരൺ ഓ...പിന്നെ.....(കൃതി കിരൺ ഒരു ദീർഘ നിശ്വാസം എടുത്തു....പയ്യെ...കൃതിയുടെ അടുത്തേയ്ക്ക് ചെന്നു....കൃതി ആണെങ്കി..ഉമ്മയ്ക്ക് വേണ്ടി വെയിറ്റും... കിരൺ പയ്യെ കട്ടിലിൽ ഇരിയ്ക്കുന്ന കൃതിയുടെ അടുത്തേയ്ക്ക് ചെന്നു...

പയ്യെ അവളുടെ മുഖത്തേയ്ക്ക് തന്റെ മുഗം അടുപ്പിച്ചു...കൃതിയുടെ മുഗത്തു അവന്റെ ചുടു ശ്വാസം അടിച്ചതും അവളിൽ എന്തൊക്കെയോ വികാരങ്ങൾ ഉണർന്നു.... കിരൺ പയ്യെ അവളുടെ കവിളിൽ തന്റെ ചുണ്ടുകളുടെ മുകൾ ഭാഗം കൊണ്ട് മാത്രം അവളുടെ കവിളിൽ ഒന്നു...സ്പർശിച്ചു..മാറി..നിന്നു... അയ്യേ...ഇതെന്തു ഉമ്മയ...കൃതി കവിള് തുടച്ചു കൊണ്ട് പറഞ്ഞു.... ആ ഇതൊക്കെയെ ഉള്ളു...മര്യാദിയ്ക്ക് പോ....എന്നും പറഞ്ഞു കിരൺ കയ്യിൽ പിടിച്ചു വലിച്ചു... ഇല്ല..പോവില്ല...തനിയ്ക്ക് ഒരു ഉമ്മ വെയ്ക്കാൻ പോലും അറില്ലേ എന്റെ മനുഷ്യ...കിരൺ പിടിച്ചു വലിച്ചു ഇറക്കുന്ന ഇടയിൽ കൃതി പറഞ്ഞു... എനിയ്ക്ക് ഇങ്ങനെയെ..അറിയൂ...എന്നും പറഞ്ഞു കിരൺ വാതിൽ തുറന്നു ...അവളെ പുറത്ത് ഇറക്കാൻ നോക്കിയതും ഞാൻ പോവില്ല...എനിയ്ക്ക് ഉമ്മ കിട്ടിയേ പറ്റു...ഇല്ലേൽ ഞൻ ഇപ്പൊ വിളിച്ചു കൂവും....എന്നും പറഞ്ഞു..കൃതി ഒച്ച എടുക്കാൻ തുടങ്ങിയതും കിരൺ അവളെ പിടിച്ചു വലിച്ചു... അവളുടെ ചുണ്ടോട് ചുണ്ട് ചേർത്തതും ഒത്തായിരുന്നു...

കിരണിന്റെ ആ പ്രവൃത്തിയിൽ കൃതി അടപടലം ഞെട്ടി...കിരൺ ആണെങ്കി..അപ്പോഴത്തെ അവളുടെ കാറൽ മാറ്റാൻ ചെയ്തത് ആണെങ്കിലും അവളുടെ ചുണ്ടുകളുടെ മൃദുത്വവും അവളിലെ ചുടു നിശ്വാസവും കിരണിലും എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു...അവൻ പോലും അറിയാതെ..അവൻ അവളുടെ ചുണ്ടുകളുടെ...രുചി രുചിച്ചു കൊണ്ട് ഇരുന്നു.. പയ്യെ...അവളിൽ നിന്നും എന്തോ ബോധം വന്ന പോലെ വിട്ടു മാറുമ്പോൾ...കൃതിയുടെ മുഗം ഞെട്ടൽ കൊണ്ടും നാണം കൊണ്ടും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു... കിരൺ അതിനേക്കാൾ തരിച്ച അവസ്ഥയിലും അപ്പൊ ഞാൻ പോട്ടെ...പിന്നെ നല്ല മധുരം ഉണ്ടായിരുന്നു കേട്ടോ...എന്നു കൃതി പറഞ്ഞതും..കിരൺ ഒന്നു മൂളി... ടാ..... പിറകിൽ നിന്നുള്ള വിളി കേട്ടാണ് കിരൺ സ്വബോധത്തിലേയ്ക്ക് വരുന്നത്.. ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ.... കീർത്തി....... അപ്പോ തന്നെ കിരൺ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ...അവള് നിന്നിടത്തു പൂട പോലും ഇല്ല... പോയോ....(കിരൺ നി എന്താടാ...ഇവിടെ.. ഈ സമയത്ത് ഇവിടെ നിക്കുന്നെ...കീർത്തി അർദ്ദം വെച്ചു കിരണിനെ നോക്കി ചോദിച്ചതും... അത്...പി..പിന്നെ..ചുമ്മ.....(കിരൺ അച്ഛാ....ദേ... കിച്ചേ...കീർത്തി വിളിയ്ക്കാൻ തുടങ്ങിയതും..

ടി..ടി..ശബ്ദം കുറച്ചു... ഞാൻ എന്തോ ശബ്ദം കേട്ടു വന്നതാ..ഞാന്കരുതി.. നി..ആയിരിയ്ക്കും എന്നു..അല്ലതെ..ഒന്നും ഇല്ലെടി...സത്യം..കിരൺ കീർത്തിയെ നോക്കി പറഞ്ഞു കൊണ്ട്...മുൻപിലെ വാതിലും അടച്ചു മുറിയിലേയ്ക്ക് വലിഞ്ഞു..ഇല്ലേൽ അവള് തോണ്ടി തോണ്ടി എല്ലാം കണ്ടു പിടിയ്ക്കും... ആ പറച്ചില് അത്ര പന്തി അല്ലല്ലോ... മ്യോനെ...കിരണെ മോനെ ശെരിയ്ക്കും എന്റെ കയ്യിൽ കിട്ടും...അപ്പൊ എടുത്തോളം... എന്നും പറഞ്ഞു കീർത്തി മുറിയിലേയ്ക്ക് വിട്ടു... കിരൺ ആണെങ്കി...ആകെ ചടച്ച അവസ്‌ഥ ആയി... ചെ..അവള് എന്തു കരുതി കാണും...കവിളിൽ ഉമ്മ അങ് കൊടുത്താൽ മതിയായിരുന്നു...ഇതിപ്പോ... അവളെ പറഞ്ഞിട്ടും കാര്യം ഇല്ല....നിയല്ലേ പിടിച്ചു വെച്ചു ഉമ്മിച്ചത്..ഇനി അതിന്റെ മുഖത്ത് ഞാൻ എങ്ങനെ നോക്കും... അല്ല അവള് എങ്ങനെയാ വന്നത്...എന്നു കിരൺ ചിന്തിച്ചതും...അപ്പൊ തന്നെ കൃതി വിളിച്ചതും ഒത്തായിരുന്നു... ആ.....(കിരൺ അതേ...എന്റെ ജാക്കറ്റ് അവിടെ വെച്ചു മറന്നു...അതു നാളെ കൊണ്ട് വരണേ... എന്റെ പട്ടി കൊണ്ടു വരും....(കിരൺ എങ്കി ഞാൻ നാളെ വരും....(കൃതി കൊണ്ട് വരാം...(കിരൺ ഗുഡ്...അപ്പൊ ഞാൻ വെയ്ക്കട്ടെ...ഒരു ഉമ്മ കൂടി കിട്ടിയിരുന്നെങ്കി....കൃതി പറഞ്ഞതും കിരൺ അപ്പൊ തന്നെ call കട്ട് ആക്കി....കിരൺ അവളുടെ കോട്ട് കയ്യിൽ എടുത്തു...അവന്റെ മുഖത്തോട് ചേർത്തു വെച്ചു...പയ്യെ അവളുടെ ഗന്ധം ഉള്ളിലേയ്ക്ക് എടുത്തു... പിന്നെ ചിരിച്ചു കൊണ്ട്...ആ കൊട്ടും കൊണ്ട് കട്ടിലിലേയ്ക്ക് വീണു... കൃതിയുടെ അവസ്ഥയും മാറ്റം ഇല്ലായിരുന്നു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story