പ്രണയം: ഭാഗം 36

pranayam archana

രചന: അർച്ചന

രാത്രി...ഫോൺ ബെല്ലടിയ്ക്കുന്ന സൗണ്ട് കേട്ടാണ്....വർഷ കണ്ണു തുറന്നത്... ആരാ..ഈ നട്ട പാതിരാത്രി....ഹാ.....എന്നും പറഞ്ഞു ഒരു കോട്ടു വായും ഇട്ടു...ഫോൺ എടുത്തു.. ഹ്യലോ.......(വർഷ മോളെ.......... അച്ഛൻ എന്താ അച്ഛാ..ഫോണിൽ....ഉറക്ക പിച്ചിൽ വർഷ ചോദിച്ചു.. അച്ഛൻ അല്ല..മോളെ...നിന്റെ പിള്ളേരുടെ തന്ത പടിയ...... പ്..ഭാ...നാറി...എന്റെ കല്യാണം പോലും കഴിയാതെ എന്റെ കൊച്ചിന്റെ തന്ത ആവുന്നോ ....... വർഷ കലിപ്പായി... ഏയ്.. അങ്ങനെ അല്ലെടാ..ചക്കരെ...നിന്റെ കെട്ടിയൊന് ആയി...നിന്റെ പിള്ളേരുടെ തന്ത ആവാൻ കൊതിയ്ക്കുന്ന ആളാ... ഉണ്ണി.......(വർഷ കണ്ടു പിടിച്ചു കൊച്ചു കള്ളി.....(ഉണ്ണി കണ്ടുപിടിക്കാൻ നിന്റെ സൗണ്ട്.....എന്താ വല്ല ഒളിസങ്കേതത്തിലെ ആണോ...ആ പഴയ ചിരട്ട ഇട്ടു ഒരച്ച സൗണ്ട്. തന്നെ അല്ലെ.....(വർഷ ഈ........(ഉണ്ണി ഇളിയ്ക്കാതെ നി വിളിച്ച കാര്യം പറ...(വർഷ അത്....ഞാൻ തല്ലിയ ഭാഗം ഇപ്പൊ..എങ്ങനെ..വേദന ഉണ്ടോ..(ഉണ്ണി ഇല്ലെടാ....നല്ല സുഗം.. അടിച്ചു തിരിച്ചതും പോര...അന്യോഷിയ്ക്കുന്നു...

(വർഷ നിയും എന്നെ കടിച്ചു പറിച്ചില്ലെടി....ഒരു മനസാക്ഷിയും ഇല്ലാതെ...നിനക്ക് അതിൽ സങ്കടം ഇല്ലേ....(ഉണ്ണി ഇല്ല..... അങ്ങനെ പറയരുത്.....(ഉണ്ണി പിന്നെ എങ്ങനെ പണയണം.....(വർഷ അങ്ങനെ ചോദിച്ചാൽ... നമ്മൾക്ക് വല്ല കൊച്ചു വർത്ത മാനവും പറഞ്ഞു ഇരിയ്ക്കാം....(ഉണ്ണി ഈ നട്ട പാതിരാത്രിയ്ക്കോ.... ദേ... ഒന്നതെ എന്റെ കവിളും വായും വയ്യ അതിനിടയിലാ...നി.. ഫോൺ വെചെ.....(വർഷ നിനക്ക് എന്നോട് ഒരു സ്നേഹവും..ഇല്ല... ഞങ്ങൾ ആമ്പിള്ളേരു ശെരിയ്ക്കും പാവങ്ങളാ...അതാ...നി...ഇങ്ങനെ പറയുന്നത്.. നോക്കിയ്ക്കോ..ഒരിയ്ക്കൽ ഞാൻ ഇല്ലാതാവും അന്നേ നിനക്ക് എന്റെ സ്നേഹം മനസ്സിലാവൂ....അന്ന് ഞാൻ കാണില്ലെടി ..ഉണ്ണി...സങ്കടം..വാരി വിതറി പറഞ്ഞു... കഴിഞ്ഞോ....(വർഷ ഉം.... ഇനി എനിയ്ക്ക് ഉറങ്ങാലോ...ഓരോ..ഉടായിപ്പും ആയിട്ടു വന്നോളും..ഞാൻ വെയ്ക്കാൻ പോകുവാ..(വർഷ ടി...ടി...വെയ്ക്കല്ലേ....ഉമ്മ......(ഉണ്ണി.. നിന്റെ കെട്ടിയോൾക്ക് കൊണ്ട് കൊടുക്കേടാ....എന്നും പറഞ്ഞു വർഷ ഫോൺ വെച്ചു....ചെറു ചിരിയോടെ കണ്ണുകൾ അടച്ചു..കിടന്നു.. ഇങ്ങു ഉണ്ണി...

അവൾക്ക് എന്നോട് സ്നേഹോക്കെ ഉണ്ട്...അതാ..ചീത്ത വിളിച്ചത്... പാവം ഉറക്കം കാരണം ആവും...ഇങ്ങനെ...എന്നും പറഞ്ഞു സ്വയം ആശ്വസിച്ചു കൊണ്ട് ഉണ്ണിയും ഉറക്കത്തിലേക്ക് വീണു... ** അയ്യോ...എനിയ്ക്ക് വയ്യയെ....അക്കു ഫോണിൽ കൂടി ബഹളം തന്നെ... നി..കിടന്നു കാറി പൊളിയ്ക്കാതെ... നി...ഞങ്ങള് തിന്നത് തന്നെ അല്ലെ കഴിച്ചത്..പിന്നെ എന്താ...(നിള അറിയാൻ മേലെ........ (അക്കു വെളുത്തുള്ളിയോ..മറ്റോ തിന്നു...ചിലപ്പോ ഗ്യാസ് ആവും..(നിള ഗ്യാസ് ആണെങ്കി ലൂസ് മോഷൻ എങ്ങനെ വരുമെഡി...എനിയ്ക്കാണെങ്കി...ബാത്റൂമിന്നു ഇറങ്ങാൻ പോലും നേരം കിട്ടിയില്ല...അപ്പഴ...(അക്കു ശെടാ...നി..ഇനി സോപ്പ് ആണോ..തിന്നത്... da.. നി.സ്‌പെഷ്യൽ ആയി വല്ലതും.. (നിള.. സ്‌പെഷ്യൽ ആയി.... ആ...നമ്മടെ അമ്മു.പായസവും രസവും ഉണ്ടാക്കിയാരുന്നല്ലോ...അത് മൊത്തം അവള് എന്നെ കൊണ്ട് തീറ്റിച്ചു..(അക്കു വയറും തടവി പറഞ്ഞു... ആ..വെറുതെ അല്ല.... നിനക്ക് ആലോചിച്ചിട്ട്തിന്നാൽ പോരായിരുന്നോ....

എനിയ്ക്ക് തോന്നുന്നത് ചങ്ക് ചങ്കിനിട്ടു പണിതു എന്നാ...അല്ലാതെ..എങ്ങനെ....(നിള സാമദ്രോഹി.... ഞാൻ അവളുടെ ചങ്കിലെ ചോര അല്ലെ...ആ എന്നോടാ അവള്...നോക്കിയ്ക്കോ അവളോട് ദൈവം ചോദിയ്ക്കും... ടി..ടി..നി ഓണ് വെയിറ്റ് ചെയ്യേ...എന്റെ വയറ്റിന്ന് എന്തോ ഉരുണ്ട് കയറുന്നു...ഇപ്പൊ വരാം എന്നും പറഞ്ഞു അക്കു ഫോൺ കട്ടിലേയ്ക്ക് ഇട്ടു ബാത്റൂമിലേയ്ക്ക് ഓടി... നിള ആണെങ്കി..ഫോൺവഴി...അവന്റെ പിറുപിറുക്കൽ കേട്ട് ചിരിയോടെ ഇരുന്നു.. ദൈവമേ..ആക്രാന്തം മൂത്ത് ഞാൻകൂടി അത് എടുത്തു വിഴുങ്ങിയിരുന്നു എങ്കിലോ....നിള..ആരോടെന്നില്ലതെ പറഞ്ഞു... കുറച്ചു കഴിഞ്ഞതും അക്കു വന്നു ഫോൺ എടുത്തു.. ഹ...ഹാലോ...(അക്കു ഇപ്പോ എങ്ങനെ ഉണ്ട്...(നിള ഒ.. ഒന്നും പറയാറായിട്ടില്ല.... വല്ലോം തീരുമാനം ആവുമ്പോൾ എന്നെ കുഴിയിലോട്ട് എടുക്കാം..എന്നും പറഞ്ഞു സംസാരിച്ചു കൊണ്ട് ഇരുന്നതും....വീണ്ടും അക്കു ഫോണും എറിഞ്ഞിട്ടു ഓടി.... *** രാത്രിയിൽ..വിയർത്തു ഒട്ടി...ഹരന്റെ മാറിൽ കിടക്കുക ആയിരുന്നു അമ്മു....

അതേ...സത്യത്തിൽ എന്റെ പാചകം പോരല്ലേ.....(അമ്മു സത്യം പറയാലോ നി വേറെ എന്തില് prefect ആണെങ്കിലും...പാചകത്തിൽ വൻ തോൽവിയ.... എനിയ്ക്ക് ഇപ്പൊഴും പാവം എന്റെ അളിയനെ ഓർത്ത ടെൻഷൻ മുഴുവൻ...(ഹരൻ ആഹാ..അങ്ങനെ ഇപ്പൊ ടെൻഷൻ അടിയ്ക്കണ്ട അവനെ അങ്ങനെ ഒന്നും തളരില്ല...ഉരുക്ക..ഉരുക്ക്.. എവിടെ നിങ്ങടെ ഫോൺ..എന്നും പറഞ്ഞു. അമ്മു ഫോൺ എടുത്തു അക്കുവിനെ വിളിച്ചു... ആദ്യം രണ്ടു പ്രാവശ്യം വിളിച്ചിട്ടും എടുത്തില്ല... മൂന്നാമത് വിളിച്ചപ്പോ എടുത്തു.. അമ്മു അങ്ങോട്ടു വല്ലതും പറയുന്നതിന് മുന്നേ..അവിടുന്നു തുടങ്ങി... ടി..കാല മാടത്തി...നി എന്ത് വിഷം ആടി എനിയ്ക്ക് കലക്കി തന്നത്... ഈ...അ. അത്...കട്ടൻ കാപ്പിയും..കേസരിയും അ.. അതോ...വെറുതെ അല്ല... എടി..കോപ്പേ എവിടെങ്കിലും കാപ്പിയിൽ പുളിയും...കേസരിയിൽ വെള്ളവും ആരേലും കലക്കി ഒഴിയ്ക്കോ.... ഞാൻ ഒഴിച്ചില്ലേ....(അമ്മു നിന്നെയൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ലെടി... .പാവം എന്റെ അളിയൻ.... അളിയാ..... ഓ...

(ഹരൻ ലൗഡ് സ്പീക്കർ ആയോണ്ട് പറയുന്നത് രണ്ടുപേർക്കും കേൾക്കാൻ കഴിയുമായിരുന്നു.. അളിയാ...ഒരിയ്ക്കലും..ഇവള്...ഞനുണ്ടാക്കിയതാ എന്നും പറഞ്ഞു പച്ച വെള്ളം വാങ്ങി കുടിച്ചേക്കരുത്... ഞാൻ വെയ്ക്കുവണെ.. ഇങ്ങനെ സംസാരിച്ചു നിൽക്കാൻ പറ്റില്ല...എന്നും പറഞ്ഞു call കട്ടാക്കി.. . പാവം..അക്കു(അമ്മു കലക്കി കൊടുത്തപ്പോൾ ഓർത്തില്ലല്ലോ...(ഹരൻ ആ...കുഴപ്പം ഇല്ല... ഇങ്ങനെയൊക്കെയല്ലേ പാചകം പടിയ്ക്കുന്നത്...സാരം ഇല്ല...ഒരുപ്രവശ്യം പിഴച്ചു...അടുത്ത പ്രാവശ്യം ഞാൻ കലക്കും...നിങ്ങള് ഞെട്ടും.....(അമ്മു.. ഓ..ഞൊട്ടിയ മതി....(ഹരൻ ഹും....പ്രോത്സാഹനം ഇല്ലാത്ത തെണ്ടി...മാറി കിട അങ്ങോട്ടു...എന്നും പറഞ്ഞു...അമ്മു തിരിഞ്ഞു കിടന്നു...ഹരൻ പിന്നെ അതൊന്നും കാര്യം ആക്കിയില്ല...ലൈറ്റും അണച്ചു..അവളോട്‌ ചേർന്നു കിടന്നു...ആദ്യം ഒന്നു എതിർത്തു എങ്കിലും പിന്നെ അമ്മു ഹരനോട് ചേർന്നു കിടന്നു.......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story