പ്രണയം: ഭാഗം 37

pranayam archana

രചന: അർച്ചന

പതിവ് പോലെ..ഹരനും അമ്മുവും ഓഫീസിലേക്ക് വിട്ടു... ടി..നമുക്ക്..നാളെ കറങ്ങാൻ പോയാലോ... ഒരു on day ട്രിപ്പ്....(ഹരൻ സത്യം...അപ്പൊ..നമ്മൾക്ക് അക്കുനേം കിരണിനെയും ഉണ്ണിയേയും അവരുടെ പെണ്ണുങ്ങളെയും കൂട്ടിയാലോ....(അമ്മു അതിനേക്കാൾ ബേദം ഒരു...മിനി ബസ് വിളിച്ചു കുടുംബത്തോടെ പോണത് ആയിരുന്നു...ഇതിനോടെല്ലാം ചോദിയ്ക്കാൻ പോയ എന്നെ വേണം പറയാൻ...എന്നും പറഞ്ഞു ഹരൻ വണ്ടിയോടിയ്ക്കുന്നതിലേയ്ക്ക് തിരിഞ്ഞു.. പിന്നെ എന്തിനാ ചോദിചെ...ഹും..എന്നും പറഞ്ഞു അമ്മു തിരിഞ്ഞിരുന്നു... എന്നാലും അങ്ങനെ അല്ലല്ലോ...ഒന്നൂടെ ചോദിച്ചാലോ... അതേ...(അമ്മു.. എന്താടി.....(ഹരൻ നമ്മൾ.പോവോ നാളെ....(അമ്മു നമ്മൾ നാളെ എങ്ങോട്ടും പോണില്ല...(ഹര അതെന്ത് ഏർപ്പാട്...നിങ്ങളല്ലേ മനുഷ്യ പറഞ്ഞേ...നാളെ പോവാം എന്നു..

.(അമ്മു ആ..അപ്പൊ പറഞ്ഞു...ഇപ്പൊ പോണില്ല എന്നു തീരുമാനിച്ചു...ഹരൻ പറഞ്ഞതും..അമ്മു..പിന്നെ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നോക്കി...ഇരുന്നു... കമ്പനി എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല... കമ്പനിയെത്തിയതും അമ്മു...കാറിൽ നിന്നും ഇറങ്ങി ഒറ്റ പോക്ക്... ഇവളിത്...ടിപ്പിക്കൽ ഭാര്യ കളിക്കുവാണോ ഈശ്വര... തൊട്ടുള്ക്കി കണക്ക് പിണങ്ങി പോണ്..ഇതിനെക്കെ... കെട്ടിയ നേരത്ത്...എന്നും പറഞ്ഞു ഹരനും പിറകെ വിട്ടു... റൂമിൽ എത്തിയിട്ടും അമ്മു എയറു പിടിച്ചു നിന്നു... ഈശോയെ...ഞാൻ ഈ പിടിച്ച എയർ അങ്ങേരു സമ്മതിയ്ക്കുന്ന വരെ കൂടെ തന്നെ കാണണെ.. എന്നും പറഞ്ഞു അമ്മു അവളുടെ ചെയറിൽ തന്നെ ഇരുന്നു... ഹരൻ ആണെങ്കി...അമ്മുവിനെ ഒന്നു നോക്കി അവന്റെ സ്ഥലത്തു പോയി ഇരുന്നു... ശെടാ...ഒന്നു മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ....എന്തായാലും ഒന്നു അങ്ങോട്ടു പോയിൻ..പറഞ്ഞാലോ...എന്നും പറഞ്ഞു..അമ്മു ഹരന്റടുത്തേയ്ക്ക് പോവാൻ എഴുനേറ്റതും... ആരോ...വന്നു വിളിച്ചതും ഒത്തായിരുന്നു.ഹരൻ ഇറങ്ങി പോയതും ഒത്തായിരുന്നു...

അടിപൊളി...ഞാൻ പിങ്ങിയത് വെറുതെ ആയി... എന്നും പറഞ്ഞു.അമ്മു താണ്ടിയ്ക്ക് കയ്യും കൊടുത്തു അവിടെ ഇരുന്നു... *** അതേ എന്റെ ജാക്കറ്റ് എവിടെ...(കൃതി ചാക്ക് കെട്ടോ...(കിരൺ ചാക്ക് കെട്ട് അല്ല...മനുഷ്യ..എന്റെ ജാക്കറ്റ്....(കൃതി ഓഹ് ..അത്...ഇന്ന എന്നും പറഞ്ഞു കിരൺ ജാക്കറ്റ് എടുത്തു കൊടുത്തു.. ഡോ..ഇത് എന്റെ അല്ലല്ലോ...ഇതിന്റെ കളർ എന്താ ഇങ്ങനെ....കൃതി ആ...അതൊന്നും എനിയ്ക്ക് അറിയില്ല.. നി.ജാക്കറ്റ് ചോദിച്ചു ഞാൻ തന്നു...എന്നും പറഞ്ഞു കിരൺ എന്തൊക്കെയോ ഫയലും എടുത്തു പുറത്തേയ്ക്ക് പോയി.. ശെടാ...ഇത്...ഏത്...ഇനി രാത്രി ആയോണ്ട് എനിയ്ക്ക് മനസിലാവാത്തത് ആണോ...കൃതി ജാക്കറ്റും വെച്ചു ചിന്തിച്ചോണ്ട് നിന്നു... അഹ്..ഇത് മുന്പത്തെക്കാൾ കൊള്ളാം... ആ..ഇതെങ്കി ഇത്...അഡ്ജസ്റ് ചെയ്യാം...എന്നും പറഞ്ഞു കൃതി കൃതിയുടെ വഴിയ്ക്കും തിരിഞ്ഞു ... ഉണ്ണിയും വർഷയും അന്നും ലീവ് എടുത്തു പാവങ്ങൾ... അന്ന്...എന്താ എന്തോ കമ്പനിയിൽ..ഒരുപാട് ജോലി ഉള്ളത് കൊണ്ട് അമ്മുവിന്റെ പിണക്കം ഒന്നും വില പോയില്ല...

പാവം പിണക്കം കാണിയ്ക്കാൻ സമയം കിട്ടിയില്ല എന്നു വേണം പറയാൻ.....ഇടയ്ക്ക് അക്കുവിനെ വിളിച്ചു അവന്റെ കാര്യവും തിരക്കി...പാവം...ഇപ്പൊ വലിയ കുഴപ്പം ഒന്നും ഇല്ല എന്നു അറിഞ്ഞതും അമ്മുവിനും സമദാനം ആയി... എന്തായാലും..കൂട്ടത്തിൽ ഉള്ള വർക്ക് വരാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ട്..അമ്മു ആ യാത്രയുടെ കാര്യത്തിൽ കുറച്ചു വിട്ടുവീഴ്ച വരുത്തുവാൻ തീരുമാനിച്ചു..ആ തീരുമാനത്തോടെ യാത്ര തീരുമാനം ആയി.... പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി... കൂട്ടത്തിൽ എല്ലാത്തിന്റെയും പിണക്കവും അടിയും.... ഒരു ദിവസം രാത്രിയിൽ നല്ല ഉറക്കത്തിൽ കിടക്കുമ്പോൾ ആരോ തട്ടി വിളിക്കുന്ന കേട്ടാണ് അമ്മു കണ്ണു തുറക്കുന്നത്... നോക്കുമ്പോൾ ഹരൻ ജാക്കറ്റും കൂളിംഗ് ഗ്ലാസ്സും ഒക്കെ വെച്ചു നിക്കുന്നു...ഹരന്റെ ആ അവതാരം കണ്ടു...അമ്മുവിന്റെ ഉറക്കം ആ നാട് വിട്ടു.. നി..നിങ്ങൾ എന്താ ഈ നട്ട പാതിരാത്രിയ്ക്ക്...ഈ കോലത്തിൽ....(അമ്മു നി..എണീറ്റെ... എന്നിട്ടു പോയി..ഡ്രസ് മാറി വാ എന്നും പറഞ്ഞു..ഒരു കവർ എടുത്തു കയ്യിൽ കൊടുത്തു..

എന്നെ കൊണ്ടെങ്ങും വയ്യ...നിങ്ങള് പോയി..വാ..ഞാൻ ഒന്ന് ഉറങ്ങട്ടെ...എന്നും പറഞ്ഞു..അമ്മു കിടന്നതും അപ്പൊ തന്നെ കിടന്ന കിടപ്പിൽ അങ് ഉയർന്നു...കണ്ണു തുറന്നു നോക്കുന്നതിനു മുന്നേ തന്നെ അമ്മു വെള്ളത്തിലും വീണിരുന്നു... നോക്കുമ്പോൾ ബാത്‌റൂമിൽ..ബാത്ടപ്പിൽ... നിങ്ങളെന്താ മനുഷ്യ കാണിച്ചേ...ഞാൻ ആകെ നനഞ്ഞു.....(അമ്മു ആ..നനഞ്ഞല്ലോ...ഇനി പോയി..റേഡിയാവ്... നിനക്ക്..night ഡ്രൈവിന് വരണം..എന്നുണ്ടെങ്കി മതി...എന്നും പറഞ്ഞു..ഹരൻ പോയി... ശെടാ..ഇത് നേരത്തെ പറഞ്ഞിരുന്നു എങ്കി..ഞാൻ ഒരുങ്ങിയിട്ടു കിടന്നു ഉറങ്ങില്ലയിരുന്നോ... ആ..എന്തയാലും ഇത്രയും ആയില്ലേ..ഇനി..ഒരുങ്ങിയേക്കാം...അല്ല...പല്ലു തേയ്ക്കണോ..ചിലപ്പോ കിസ്സിനുള്ള ചാൻസ് ഉണ്ടെങ്കിൽ...റിസ്ക് എടുക്കേണ്ട....തേച്ചേക്കാം എന്നും പറഞ്ഞു..അമ്മുറെഡിയാവൻ..തുടങ്ങി... ** അവള്..വരോ..എന്തോ...

ഇനി..അവളുടെ വീട്ടിൽ ആരേലും അറിഞ്ഞലോ...അളിയൻ പറഞ്ഞപ്പോ അപ്പോഴത്തെ ആവേഷത്തിനു അവളോട് പറയുകയും ചെയ്തു....ഇനി അവള് വരാതെ എങ്ങാനും ഇരിയ്ക്കോ....അക്കു നിളയുടെ വീട്ടിനു പുറത്തു നിന്നു ആലോചിച്ചു... പോവാം ....പുറത്തു ഒരു തട്ട് കിട്ടിയപ്പോഴാ അക്കു ബോധം വന്നു നോക്കുന്നത്... ഡാർക്ക് കളർ...ബ്ലൂ ടോപ്പും...ബ്ലാക്ക് ജീനും....തലമുടിയിലൊക്കെ വാരി കെട്ടി സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്.... എന്താടാ..ഇങ്ങനെ നോക്കുന്നെ....(നിള അല്ല നിന്നെ..വിട്ടോ....(അക്കു വി ട്ടില്ല..പക്ഷെ ചാടി...ഇക്കാര്യത്തിൽ എല്ലാ അമ്മമാരും ഒരേ പോലെയാ..മാഷെ...എന്തയാലും നി...പെട്ടന്ന് വണ്ടി എടു....അല്ലേൽ സീൻ ആവും..എന്നും പറഞ്ഞു നിള..അവന്റെ പിറകിൽ കയറി ഇരുന്നതും. അക്കു അപ്പോതന്നെ വണ്ടി എടുത്തു...ഹരൻ പറഞ്ഞ സ്ഥലത്തേയ്ക്ക് വിട്ടു.......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story