പ്രണയം: ഭാഗം 38

pranayam archana

രചന: അർച്ചന

 ബാഗ് പാക്ക് ചെയ്യണോ... ഏയ്‌ വേണ്ട...കറങ്ങാൻ അല്ലെ...അല്ലാതെ കെട്ടാൻ അല്ലല്ലോ...ഹാ...എന്നും പറഞ്ഞു..കൃതി...ഒരു വിധം സെറ്റ് ആയി...കിരണിനെ വിളിച്ചു.... ഇങ്ങേരു ഫോണും വെച്ചു എങ്ങോട്ട് പോയിരിയ്ക്കുവാ.... ഈശ്വര ആദ്യം ആയി ആ സാധനത്തിന്റെ കൂടെ കറങ്ങാൻ പോകുവാ....ആ ഹരനോട് ഞാൻ എന്നും കടപ്പാട് ഉള്ളവൾ ആയിരിയ്ക്കും...എന്നും പറഞ്ഞു കൃതി വീണ്ടും കിരണിനെ വിളിച്ചു.. എന്താടി......ഫോണ് എടുത്തതും കിരൺ പറഞ്ഞു.. എവിടെ പോയി കിടക്കുവാരുന്നു.....(കൃതി ചാകാൻ... എന്തേ പോരുന്നോ....(കിരൺ ഏയ്‌..എനിയ്ക്ക് വേറെ കുറച്ചു പണി ഉണ്ട്. പിന്നെ...നി എന്നെ കൂട്ടാൻ വരില്ലെ.. എന്റെ പട്ടി വരും..ഹരൻ സർ കറങ്ങാൻ വിളിച്ചു .എന്നേയുള്ളു ഒരുമിച്ചു വരാൻ പറഞ്ഞില്ല....(കിരൺ നി എന്നെ കൂട്ടാൻ വന്നില്ലെങ്കി ഞാൻ നിന്റെ കുടുംബത്തോട്ടു വരും എന്നും പറഞ്ഞു...ഫോൺ കട്ട് ചെയ്തു...റെഡിയായി പുറത്തേയ്ക്ക് വിട്ടു... കോപ്... മനുഷ്യൻ ഇവിടെ വന്നിട്ടു മണിക്കൂറായി...എന്നിട്ട അവളുടെ ഡയലോഗ്... എന്തൊരു ഒരുക്കവാണോ...എന്തോ..നട്ട പാതിരാത്രി..ഒരുത്തരും നോക്കില്ല...പിന്നെ എന്തിനാണാവോ...എന്നും പറഞ്ഞു കിരൺ അവന്റെ വണ്ടിയിൽ അവൾക്ക് വേണ്ടി കാത്തിരുന്നു... കൃതി അവളുടെ തന്ത പടിയുടെ കണ്ണു വെട്ടിച്ചു പുറത്തു ചാടിയതും..കണ്ടു..

തന്നെ കാത്ത് നിൽക്കുന്ന കിരണിനെ... ആഹാ....പട്ടിയോടൊക്കെ. കോംപ്രമൈസ് ആയോ....എന്നും ചോദിച്ചു കൊണ്ട് കൃതി അങ്ങോട്ടു ചെന്നു... കണ്ട മരപ്പട്ടിയോടൊപ്പം ഒന്നും എന്റെ പട്ടിയ്ക്ക് വരാൻ താല്പര്യം ഇല്ലെന്നു....(കിരൺ ഓഹോ..അതാണല്ലോ ഈനാം പേചി ആയ നിന്നെ പറഞ്ഞുവിട്ടത്...ഞാൻ കരുതി നിയായിട്ടു വന്നത് ആണെന്ന്...ഹാ..പോട്ടെ..നി വണ്ടി എഡ്..എന്നും പറഞ്ഞു കൃതി കിരണിന്റെ കൂടെ കയറി ഇരുന്നു...വയറിൽ കൂടി ചുറ്റി പിടിച്ചു.. കയ്യെടുക്കേടി.......(കിരൺ ഓഹ്....ജാഡ നമ്മളില്ലേ...എന്നും പറഞ്ഞു..കൃതി കിരണിനെ വിട്ടു മാറി.. പേടിച്ചിട്ടൊന്നും അല്ല..ചിലപ്പോ ചെക്കൻ ഇട്ടേച്ചു പോവും.. *** ലാ.. ലാ..... ലാ... എന്നും പറഞ്ഞു...സ്പ്രേ അടിയ്ക്കുന്ന തിരക്കിൽ ആയിരുന്നു ഉണ്ണി.... വർഷയ്ക്ക് മണക്കണം അതാണ് കാര്യം.... അപ്പോഴേയ്ക്കും വീണ്ടും വർഷ വിളിയ്ക്കാൻ തുടങ്ങി.. യാ...ബേബി... പ്..ഭാ..തെണ്ടി..നേരം കുറെ ആയി...നി ഒരുങ്ങാൻ തുടങ്ങിയിട്ട്... ദേ.. ഇതും കൂടി എത്രാമത്തെ പ്രാവശ്യം ആണെന്ന് അറിയോ നിന്നെ ഞാൻ വിളിയ്ക്കുന്നെ...

കുളിച്ചില്ലേലും ഇതിലൊന്നും ഒരു കുറവും ഇല്ല... ദേ.. ഒരു 10 മിനിറ്റ് ഞാൻ നോക്കും..ഇല്ലേൽ ഞാൻ വേറെ ആളെ വിളിയ്ക്കും...ആ ഹരൻ സാറിനു എന്തോ തോന്നി കിട്ടിയ ചാൻസാ...തെണ്ടി നി വെളുപ്പിയ്ക്കുന്നത് എന്നും പറഞ്ഞു വഴക്കും പറഞ്ഞു വർഷ വെച്ചു... ഇതിപ്പോ എനിയ്ക്കണോ...ആക്രാന്തം അവൾക്കണോ.... ദൈവമേ..പെട്ടന്ന് പോയേക്കാം ചിലപ്പോ വേരെ ആരെങ്കിലും കൂടെ ആ സാദനം കയറി പോയാ... ഒരുങ്ങിയത് വെറുതെ ആവും..എന്നും പറഞ്ഞു എടുത്ത പൗഡർ അതേപോലെ മുഗത്തു തട്ടി...കണ്ണാടിയിൽ ഒന്നു നോക്കി... ദൈവമേ ഐഡിയ പാഴാവല്ലേ..എന്നും പറഞ്ഞു..വണ്ടിയുടെ കീയും എടുത്തു വര്ഷയുടെ അടുത്തേയ്ക്ക് വിട്ടു... വീടെത്തുമ്പോൾ തന്നെ കാണരുന്നു വർഷ ഉണ്ണിയേയും വെയിറ്റ് ചെയ്തു നിൽക്കുന്നത്.. ഹായ്.. മുത്തേ ചേട്ടായി ലെറ്റ് ആയോ.... വിശലം ആയ പുഞ്ചിരിയോടെ ഉണ്ണി ചോദിച്ചു.. അവന്റെ ചോദ്യം കേട്ട് ദഹിപ്പിച്ചു നോക്കിക്കൊണ്ട് വർഷ വണ്ടിയിൽ കയറി... ടി..എന്നെ കണ്ടിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ....(ഉണ്ണി ഒരു പിരിയുടെ കുറവ് തോന്നുന്നുണ്ട്..

.(വർഷ അതല്ലെടി...എന്റെ മുഖത്ത്...(ഉണ്ണി നിന്റെ മുഖത്ത് മീശ...എന്താ....വർഷ ആകെ ഒന്നു നോക്കിക്കൊണ്ട് പറഞ്ഞു.. ടി...കോപ്പേ..എന്റെ മുഗത്തു പൗഡർ...kandile... നി അതൊന്നു തുടച്ചേ....ഉണ്ണിനിഷ്‌കു ആയി പറഞ്ഞതും... ഓഹ്...അങ്ങനെ പണ..... എനിയ്ക്കെ സൗകര്യം ഇല്ല..... പുല്ല്...എന്നും പറഞ്ഞു ഉണ്ണി മുഗം വൃത്തിയായി ... ടി...വേണൊങ്കി ഒന്നു കെട്ടി പിടിച്ചോ... വേണ്ട...എന്നും പറഞ്ഞു..വർഷ ഒന്നു വിട്ടിരുന്നു.... നോക്കിക്കൊടി ഞാൻ ബ്രെക്ക് പിടിച്ചെങ്കിലും നിനെകൊണ്ട് കെട്ടി പിടിപ്പിയ്ക്കും... എങ്കിൽ നിന്റെ തല ഞാൻ തല്ലി പൊട്ടിയ്ക്കും.. നേരെ നോക്കി വണ്ടി ഓടിച്ചോണം...(വർഷ ഞാൻ മനസ്സിൽ പറഞ്ഞത് നി കേട്ടോ. ..ഉണ്ണി ഇളിയോടെ ചോദിച്ചതും ഉം.... വർഷ ഒന്നു മൂളി.... ഉണ്ണി..അപ്പോതന്നെ...പിന്നെ ഒന്നിനും മുതിരാതെ വണ്ടി എടുത്തു.... ഹരൻ പറഞ്ഞ സ്ഥാലത്തു കണക്റ്റ് സമയത്ത് തന്നെ എല്ലാരും എത്തിച്ചേർന്നു.... അല്ല... ആദ്യം എങ്ങോട്ടാ പോണേ....(അമ്മു അതൊക്കെ ഉണ്ട്....ഞങ്ങൾ എല്ലാരും കൂടി തീരുമാനിച്ചിട്ടുണ്ട്.... ഹരൻ പറഞ്ഞതും...ബാക്കി മൂന്നും ശെരിയാണ് എന്ന കണക്ക് തലയാട്ടി...

പെൻപടകൾ പരസ്പരം നോക്കി...എന്താ. .എന്നു വല്ല ഐടിയായും എന്ന രീതിയിൽ ആംഗ്യം കാണിച്ചു.... അവസാനം...4 ആണ് സന്തതികളുടെ കൂടെ തന്നെ അവരുടെ സർപ്രൈസ് കാണാൻ തീരുമാനിച്ചു... 4 പേരും അപ്പോ തന്നെ അവിടെ നിന്നും പുറപ്പെട്ടു... നട്ട പാതിരാത്രി....നല്ല തണുപ്പത്തു തങ്ങളുടെ ജോടികളും ആയു ഒരു യാത്ര.... അമ്മു ആണെങ്കി...അപ്പൊ തന്നെ ഹരനെ കൈകൾ കൊണ്ട് ചുറ്റി പിടിച്ചു അവന്റെ ദേഹത്തേയ്ക്ക് ചാഞ്ഞു... കൃതി ചായൻ നോക്കി എങ്കിലും...കിരണിന്റെ നോട്ടം കണ്ടതും കൈ തോളിൽ വെച്ചു അഡ്ജസ്റ്റ് ചെയ്തു... നിള അക്കുവിനെ തോളിൽ കൈമുട്ടു മടക്കി വെച്ചു...അവന്റെ തോളിൽ തല വെച്ചു... വർഷ പിന്നെ ഉണ്ണിയുടെ ഭാഗത്തേയ്ക്കെ നോക്കിയില്ല...പാവം ഉണ്ണി... അവസാനം..അവരുടെ യാത്ര...ഒരു ബീച്ചിൽ ചെന്നെത്തി....

നാലു സ്ത്രീകളും കണ്ണുകൾ ഉയർത്തി നോക്കിയതും...തന്റെ മുൻപിൽ നീണ്ടു നിവർന്നു കരിനീലിച്ചു കിടക്കുന്ന...കടലാണ് കാണാൻ പറ്റിയത്....കൂടെ...നിലാവും നക്ഷത്രങ്ങളും... waw.....4ഉം ഒരേ സ്വരത്തിൽ പറഞ്ഞു.... രാത്രിയിലാ...കടലിനു കൂടുതൽ ഭംഗി....(കൃതി സത്യം...(വർഷ നമ്മക്ക് നനഞ്ഞാലോ...(അമ്മു വാ.. പൊവാം..(നിള വെയിറ്റ്.... അതൊക്കെ പോവാം....അതിനു മുന്നേ വേറെയും ഉണ്ട് എന്നും പറഞ്ഞു...ബാക്കി നാലും കൂടി തങ്ങളുടെ ജോഡികളെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു... ഹരന്റെയും കിരണിനെയും ഉണ്ണിയുടെയും അക്കുവിനെയും നടത്ത നിന്നതും കൂടെ യുള്ളതുങ്ങൾ അവരുടെ മുഖത്തേയ്ക്കും പിന്നെ മുന്പിലോട്ടും ഒന്നു നോക്കി... അവരുടെ കണ്ണുകൾ അതിശയം കൊണ്ട് നിറഞ്ഞു... അവിടെ ഫുൾ..എൽഈടി ബൾബ് കൊണ്ട് അലങ്കാരിച്ചിരുന്നു......കൂടെ വയിറ്റ് കർട്ടനും.... എന്താ അവിടെ....(അമ്മു അതൊരു റെസ്റ്റോറന്റ് ആണ്....ഇവിടെത്തെ ഫേമസ്...ആയ സ്ഥലം..(ഹരൻ സൂപ്പർ....കടലും...റീസ്റ്റോറന്റും ഈ സെറ്റ്uppum...കൃതി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു... വാ.... എന്നും പറഞ്ഞു ഹരൻ മുന്നേ നടന്നു....പിറകെ ബാക്കിയുള്ളവരും.... ........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story