പ്രണയം: ഭാഗം 39

pranayam archana

രചന: അർച്ചന

 പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടതിനു ശേഷം അവരെല്ലാം ആ റെസ്റ്റോറന്റിന് അകത്തേയ്ക്ക് കയറി...അകത്തും വെള്ള കർട്ടനുകൾ കൊണ്ട് അലങ്കരിച്ചിരുന്നു...മുകളിലുള്ള റൂഫ് ഗ്ലാസ് കൊണ്ട് ഉള്ളതും.... അമ്മുവും നിളയും കൃതിയും വർഷയും ഒക്കെ നോക്കുമ്പോൾ അവിടെ ഇരിയ്ക്കുന്ന പലരും കപ്പിൾ ആയിട്ടായിരുന്നു...ഇരുന്നിരുന്നത്... ആരെ വായി നോക്കി നിക്കുവാ...4ഉം കൂടി...കാഴ്ച കാണൽ ഒക്കെ പിന്നെ ..എന്നും പറഞ്ഞു ഹരനും കൂട്ടരും അടുത്തുള്ള ടേബിളിനു ചുറ്റും ഇരുന്നു...ഓപ്പോസിറ്റ് ആയി...അവരുടെ ജോടികളും.... കുറച്ചു കഴിഞ്ഞപ്പോൾ അവർ ഓർഡർ ചെയ്ത ഫുഡും എത്തി.... കഴിച്ചു കഴിഞ്ഞതും 4ഉം കൂടി ആദ്യമേ ഓടി...വെള്ളത്തിൽ കളിയ്ക്കാൻ.... ഇതൊക്കെ പിള്ളേരാണോ...ഇങ്ങനെ ഓടാൻ....(ഉണ്ണി ഏകദേശം....(കിരൺ ഇവിടെ ഒരുത്തിയ്ക്ക് കെട്ടിയിട്ടു പോലും മാറ്റം ഇല്ല...(ഹരൻ അടിപൊളി...(അക്കു.. അവസാനം ബാക്കി നാലും മുൻപേ ഓടിയ 4എണ്ണത്തിന്റെ പിറകെ വെച്ചു പിടിച്ചു.... പെൻപടകൾ നാലും വെള്ളത്തിൽ കിടന്നു...മുങ്ങി നിവരുന്നുണ്ട്...

അവരുടെ കാട്ടി കൂട്ടൽ കണ്ടു കൊണ്ട് ആണ്പിള്ളേര് നാലും കരയിൽ ഇരിപ്പായി... കുറച്ചു കഴിഞ്ഞതും 4ഉം കൂടി കടൽക്കരയിൽ കൂടി ഓട്ട മത്സരം തുടങ്ങി... ഏയ്... പയ്യെ... ദൂരോട്ടൊന്നും പോവരുത്....(ഹരൻ വിളിച്ചു കൂവി എവടെ....കേൾക്കാൻ...4നും പണ്ടേ ഭയങ്കര അനുസരണ ആയത് കൊണ്ട് അപ്പൊ തന്നെ നിന്നു.... ഇതിനെയൊക്കെ...പറഞ്ഞാൽ ഒട്ടും കേൾക്കില്ല...(കിരൺ ബാക്കിയുള്ളവരും അതുശേരി വെച്ചു.... ഇവിടെ എന്തിനാ വെറുതെ ഇരിയ്ക്കുന്നെ...നമ്മൾക്ക് ഒന്നു നടന്നിട്ട് വരാം...അപ്പോഴേയ്ക്കും അവരും വരും എന്നും പറഞ്ഞു...അക്കു എണീറ്റു പിറകെ ബാക്കി യുള്ളവരും.... *** ടി.....മതി...എന്റെ മണ്ടയ്ക്ക് വെള്ളം കയറുന്നു...വർഷ അതു പറഞ്ഞതും..ബാക്കി 3ഉം കൂടി അവളെ പിടിച്ചു മുക്കിയതും ഒത്തായിരുന്നു... അവരുടെ ഗതി കേടിനു ആ സമയം തന്നെ ഒരു തിര അടിച്ചു കയറി...നാലും അന്തസ്സായി അങ് കുളിച്ചു...പാവങ്ങൾ... *അതേ...ചേച്ചിമാരെ...ഞങ്ങളും കൂടട്ടെ കുളിയ്ക്കാൻ....* ഏതാടി ഒരു അവലക്ഷണം പിടിച്ച ശബ്ദം....നിള പറയുന്നത് കേട് എല്ലാരും തിരിഞ്ഞു നോക്കുമ്പോൾ...

രണ്ടെണ്ണം...ബൈക്കിൽ നിന്നും ഇറങ്ങി അവർക്ക് അടുത്തേയ്ക്ക് നടന്നു വരുന്നു.. ഏതാടി ഈ അവതാരങ്ങൾ....(അമ്മു എന്റെ കുഞ്ഞമ്മടെ മക്കൾ....(കൃതി ശെരിയ്ക്കും....(നിള പുല്ല്....(വർഷ എന്താ ചേട്ടമ്മാരെ കാര്യം...(വർഷ അല്ല നിങ്ങള് കുളിയ്ക്കുവല്ലരുന്നോ... അപ്പൊ ചേട്ടൻ മാരും കൂടി ഒന്നു കമ്പനിയ്ക്ക്... ഓഹോ...അപ്പൊ അതാണ് കാര്യം... പാവം ചേട്ടൻ മാർ അല്ലിയോ...വീട്ടിന്നു ആരെയും കമ്പനിയ്ക്ക് കൊണ്ടു വന്നില്ലയിരിക്കും...(നിള അമ്മയെയോ...പെങ്ങളെയോ...മോളെയോ.. ഒക്കെ കമ്പനിയ്ക്ക് കൊണ്ടു വന്നിരുന്നേൽ ഇങ്ങനെ നിൽക്കേണ്ടി വരില്ലരുന്നല്ലോ...സേട്ട...(വർഷ.. ടി.......സൂക്ഷിച്ചു സംസാരിയാക്കണം....അതിലൊരുത്തൻ പറഞ്ഞു സൂക്ഷിച്ചു സംസാരിച്ചില്ലേൽ താൻ എന്തോ..ചെയ്യും...അനാവശ്യം ചോദിച്ചപ്പോ...എങ്ങോട്ട് പോയി...ഈ ദേഷ്യം...(കൃതി അനാവശ്യോ..നട്ട പാതിരാത്രി...വെള്ളത്തിൽ കുളിച്ചു ആണിനെ വലവീശി പിടിയ്ക്കാൻ ഇറങ്ങിയപ്പോ ഓർത്തില്ലല്ലോ...ഈ ചോദ്യം ഒന്നും...(വേറൊരുത്താൻ... സ്വന്തം വീട്ടുകാരെ വരെ വേറെ കണ്ണിൽ കാണുന്ന നിന്നോടൊന്നും സംസാരിച്ചിട്ടു ഒരു കാര്യവും ഇല്ല..

.നിങ്ങള് വാടി....എന്നും പറഞ്ഞു..അമ്മു ബാക്കിയുള്ളവരെയും വിളിച്ചു...പോവാനായി തുടങ്ങിയതും...അതിലൊരുത്താൻ നിളയുടെ കയ്യിൽ കയറി പിടിച്ചു അവനോട് ചേർത്തതും ഒത്തായിരുന്നു... ഓണ് ദി സ്പോട്ടിൽ തന്നെ അവന്റെ പിടിയ്ക്കുള്ള മറുപടി...മുട്ടുകാൾ കയറ്റി തന്നെ കൊടുത്തു... അപ്പൊ തന്നെ ബാക്കി 3ഉം കൂടി ആ രണ്ടിനെയും അങ് വളഞ്ഞു.... ** .ഇവര് പോയിട്ടു നേരം കുറെ ആയില്ലേ...(ഹര സമയത്ത് വീട്ടിൽ എത്തിച്ചില്ലേൽ...എല്ലാം തീരുമാനം ആവും...എന്നും അക്കു പറഞ്ഞതും... സാറേ...എന്നും വിളിച്ചോണ്ട് ഒരുത്തൻ ഓടിക്കൊണ്ട് വരുന്നു... ഇത് ആ റെസ്റ്റോറന്റിൽ ഉള്ള ആളല്ലേ...കിരൺ എന്താ ....(ഉണ്ണി.. സാറേ ..നിങ്ങളുടെ ഭാര്യ മാര്... അവിടെ രണ്ടെണ്ണത്തിനെ എടുത്തു...അടിക്കുന്നു...ആരേലും പിടിച്ചു മാറ്റിയില്ലേൽ രണ്ടും തീരും... 4ഉം...കേട്ട പാതി കേൾക്കാത്ത പാതി അങ്ങേരു ചൂണ്ടിയ ഭാഗത്തേയ്ക്ക് ഓടി.... നോക്കുമ്പോൾ...4ഉം കൂടി രണ്ടെന്നതിനെ എടുത്തിട്ടു അലക്കുന്നു... ഇവള് മാര് ഇതെന്താ ഈ കാണിയ്ക്കുന്നെ...(അക്കു ഇതൊക്കെ എവിടെ പോയാലും ഇതു തന്നെ പണി....

(ഹരൻ പിടിച്ചു മാറ്റാം... ഇല്ലേൽ ഇന്ന് തീരുമാനം ആവും...(കിരണ് ഉം...ആരേലും വരുന്നെന് മുന്നേ...പിടി...എന്നു ഉണ്ണി പറഞ്ഞതും..4ഉം 4 എണ്ണത്തിനെയും അങ് പൊക്കി എടുത്തു... വിട്....ആ തെണ്ടികളെ ഇന്ന് ഉണ്ടല്ലോ....അമ്മു കിടന്നു കുതറി.. നി ഒന്നു അടങ്ങടി.....(ഹരൻ ഇവരുണ്ടല്ലോ...ഞങ്ങളെ കുളിപ്പിയ്ക്കാൻ വന്നതാ...അപ്പൊ കുളിപ്പിച്ചു കിടത്തിയേക്കാം എന്നു വെച്ചു...അമ്മു പറഞ്ഞതും...ബാക്കി 4 പുരുഷ കേസരികളും മണലിൽ കിടന്നു ഞരങ്ങുന്ന രണ്ടെന്നതിനെ കലിപ്പിൽ നോക്കി...സ്ത്രീ രഗ്നങ്ങളെയും പൊക്കി കൊണ്ട് പോയി.... 4നേയും വലിച്ചെടുത്തു കൊണ്ട് പാർക്കിങ്ങിൽ കൊണ്ട് പ്രതിഷ്ഠിച്ചു... നിനക്കൊക്കെ പ്രാന്താണോ....(4 ആണുങ്ങളും... അവര് ചോദിച്ചതും 4ഉം തലയും താഴ്ത്തി പരസ്പരം നോക്കി... ചോദിച്ച കേട്ടില്ലേ....എവിടെ പോയാലും പ്രശ്നം ഉണ്ടാക്കികൊളം എന്നു 4ഉം നേർച്ച നേർന്നിട്ടുണ്ടോ എന്നു...(ഹരൻ അത്...ഹരു..അവരാ...പ്രശ്നം...(അമ്മു അവർക്ക് വല്ലതും പറ്റിയിരുന്നേൽ എങ്കിലോ...(അക്കു അതിനു ഒന്നും പറ്റിയില്ലല്ലോ...(നിള നിന്നെയൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല....

(കിരൺ അതു മനസ്സിലായല്ലോ....(കൃതി.. ഉണ്ണിയാണെങ്കി വർഷയെ ദഹിപ്പ്ച്ചു ഒന്നു നോക്കി....വർഷെണെങ്കി അതു കണ്ടു ചുണ്ട് കോട്ടി... എന്തായാലും.ഇനി ഇവിടെ നിക്കുന്നത് പന്തിയല്ല...നല്ലൊരു ദിവസം 4ഉം കൂടി കുളം ആക്കി....എന്നും പറഞ്ഞു...ഹരനും കിരനും..ഉണ്ണിയും അക്കുവും കൂടി... മുന്നേ നടന്നു... പിറകെ പെണ് മണികളും..... അവരെയും...കൊണ്ട് വണ്ടിയിൽ കയറി... കലിപ്പിൽ വണ്ടി എടുത്തതും....നാലും അപ്പൊ തന്നെ വണ്ടി അങ് നിർത്തി... എന്താ ....അമ്മു.... അത്..ഞങ്ങൾ ഒരു സാദനം...കൊടുക്കാൻ മറന്നു..അല്ലെ അളിയാ...അക്കു ഹരനെ നോക്കി പറഞ്ഞതും...ഹരൻ ചെറു ചിരിയോടെ ഒന്നു തലയാട്ടി... ബാക്കിയുള്ളവരെ നോക്കിയപ്പോ അവരും ശെരി വെച്ചു... അപ്പൊ ഞങ്ങൾ അത് കൊടുതേച്ചും വരാം...നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്...എന്നും പറഞ്ഞു കിരനും ബാക്കിയുള്ളവരും അങ് വണ്ടിയിൽ നിന്നും ഇറങ്ങി.... പെൻപടകൾ എന്താ സംഗതി എന്നു അറിയാതെയും....അവിടെ ഇരുന്നു... ഹരനും ബാക്കിയുള്ളവരും...അമ്മുവിനെയും കൂടെ ഉള്ളതുങ്ങളെയും ഒന്നു നോക്കി....കയ്യിലെ വാച്ചും...കൊട്ടും ഊരി മാറ്റി...പരസ്പരം നോക്കി ചിരിച്ചു കൊണ്ട്....റെസ്റ്റോറന്റിന്റെ ഭാഗത്തേയ്ക്ക് പോയി....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story